കടുത്തുരുത്തി: കോവിഡ് കാലത്ത് കുടുംബം പുലർത്താൻ പച്ചക്കറി വില്പനയുമായി വിദ്യാർഥികൾ. തലയോലപ്പറന്പ് സ്വദേശികളും സുഹൃത്തുക്കളുമായ ഹരിയും അനന്തുവുമാണ് കടുത്തുരുത്തി ട്രേഡേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിക്കു സമീപം പച്ചക്കറി വിൽപന നടത്തുന്നത്. പച്ചക്കറികൾ നിറച്ചു കിറ്റുകളാക്കിയാണ് വിൽപന നാല് കിലോയോളം വരുന്ന പച്ചക്കറി കിറ്റിൽ തക്കാളി, കുക്കുന്പർ, ചേന, വെണ്ടയ്ക്കാ, പയർ, വഴുതനങ്ങ, മത്തങ്ങ, പടവലം, വെള്ളരി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില തുടങ്ങി ഒട്ടനവധി സാധനങ്ങളുമുണ്ട്. നൂറ് രൂപയാണ് കിറ്റിന്റെ വില. വിദ്യാർഥികളായ ഇരുവരും കോവിഡ് കാലത്ത് തുടർപഠനം മുടങ്ങിയതോടെ വീട്ടുചെലവിനു പണികൾ അന്വേഷിച്ചെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെയാണ് പച്ചക്കറി വിൽപന ആരംഭിച്ചത്. തലയോലപ്പറന്പ് മാർക്കറ്റിൽ നിന്നു ഹോൾസെയിലായി പച്ചക്കറി വാങ്ങി കിറ്റാക്കുകയാണ് ചെയ്യുന്നത്. ദിവസം അന്പതോളം കിറ്റുകൾ വിൽക്കാൻ കഴിയുന്നുണ്ടെന്നും ഇരുവരും പറയുന്നു. രാവിലെ വാഹനത്തിൽ കിറ്റുകൾ ഇവിടെയെത്തിക്കും. വൈകൂന്നേരം വരെ ഇരുന്നാണ് കച്ചവടം നടത്തുന്നത്. രണ്ട്…
Read MoreCategory: Kottayam
അനൗണ്സ്മെന്റ് മാറി, സംഗതി പുലിവാലായി! വിചിത്രമായ അനൗണ്സ്മെന്റ് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി
തൊടുപുഴ: വിചിത്രമായ അനൗണ്സ്മെന്റ് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി. സ്ഥാനാർഥി നിർണയത്തിലൂടെ വിവാദമായ ന്യൂമാൻ കോളജ് വാർഡിലാണ് സംഭവം. കേരളത്തെ അനുദിനം പുരോഗതിയിലേക്ക് നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടത്തിന് നിങ്ങളുടെ അംഗീകാരമായി യുഡിഎഫ് സ്ഥാനാർഥിയെ വോട്ടുചെയ്തു വിജയിപ്പിക്കൂ.… നമ്മുടെ സ്ഥാനാർഥി ഇതാ ഈ വാഹനത്തിനു പിന്നാലെ വരുന്നു, അനുഗ്രഹിക്കൂ, ആശീർവദിക്കൂ… എന്നിങ്ങനെയായിരുന്നു അനൗണ്സ്മെന്റ്. ന്യൂമാൻ കോളേജ് ഉൾപ്പെടുന്ന 21-ാം വാർഡിലെ വോട്ടർമാരാണ് വിചിത്രമായ അനൗൺസ്മെന്റ കേട്ട് ഉൗറിച്ചിരിച്ചത്. ഇന്നലെ രാവിലെ 8.30-നാണ് ഈസ്റ്റ് വിജ്ഞാന മാതാ പള്ളിക്ക് സമീപം വിചിത്രമായ അനൗണ്സ്മെന്റ് നടത്തിയത്. എന്തായാലും എൽഡിഎഫ് സർക്കാരിന് അംഗീകാരം നൽകൂ എന്ന വാക്ക് വന്നതോടെ ശബ്ദം നിലച്ചു. സ്ഥാനാർഥിയുടെ പേര് പറഞ്ഞ ശേഷം റിക്കാർഡ് ചെയ്ത ഭാഗം ഇടുകയായിരുന്നു. തലേ ദിവസം ഇടതുമുന്നണിക്ക് ഉപയോഗിച്ച റിക്കാർഡ് ഉപയോഗിച്ചതാണ് അബദ്ധം പറ്റാൻ കാരണമെന്നറിയുന്നു. സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫ് അനുയായികൾ…
Read Moreഉപജീവനമാർഗവും ചിഹ്നവും ഒന്നുതന്നെ; ദീപ ഹാപ്പിയാണ്! വാർഡിലെ ഓരോ വീടും വഴിയും സുപരിചിതം
ചെറുതോണി: സ്വന്തം ചിഹ്നത്തിലെത്തി വോട്ടുചോദിക്കുന്ന വനിതാ സ്ഥാനാർഥി ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് വരിക്കമുത്തൻ വാർഡിലെ ദീപ സുഭാഷാണ് ചിഹ്നത്തിലെത്തി വോട്ടുതേടുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇവരുടെ തെരഞ്ഞെടുപ്പ് ചിഹ്നവും ഓട്ടോറിക്ഷ തന്നെയാണ്. 17-ാം വാർഡിലെ എൻഡിഎ സ്ഥാനാർഥിയായാണ് ഇവർ ജനവിധി തേടുന്നത്. വർഷങ്ങളായി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഇവർക്ക് വാർഡിലെ ഓരോ വീടും വഴിയും സുപരിചിതമാണ്. സ്ഥാനാർഥിയായതോടെ ഓട്ടോറിക്ഷ ഓട്ടമൊന്നും പോകാറില്ല. പകരം രാവിലെതന്നെ പ്രവർത്തകരുമൊത്ത് വാർഡിലെ വോട്ടർമാരെ നേരിൽകണ്ട് വോട്ട് ചോദിക്കാനിറങ്ങും. തന്റെ ജീവിതമാർഗമായ ഓട്ടോ തന്നെ തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതിന്റെ സന്തോഷവും ദീപ പങ്കുവയ്ക്കുന്നുണ്ട്്. ഭർത്താവ് കിടാരത്തിൽ സുഭാഷ് കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറാണ്. ആദിത്യൻ, അഭിനന്ദ് എന്നിവരാണ് മക്കൾ. പി.ആർ. രമ്യയാണു യുഡിഎഫ് സ്ഥാനാർഥി. ജിഷാ സുരേന്ദ്രൻ എൽഡിഎഫ് ടിക്കറ്റിലും മത്സരിക്കുന്നു.
Read Moreവില്ലനായി കേബിൾ കുഴി! കാർ കൊക്കയിലേക്കു മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
ചെറുതോണി: ബസിനു സൈഡു കൊടുക്കുന്നതിനിടെ കേബിൾ കുഴിയിൽ ചാടിയ കാർ കൊക്കയിലേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്ന അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒന്പതിനാണു സംഭവം. പടമുഖം സ്വദേശികളായ അമ്മയും മകളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ പൈനാവിലേക്കു വരികയായിരുന്നു. പതിനാറാംകണ്ടം സ്കൂളിനുസമീപം മുരിക്കാശേരിയിലേക്കു വരികയായിരുന്ന സ്വകാര്യ ബസിനു സൈഡു കൊടുക്കുന്പോഴാണ് കേബിൾകുഴിയിൽ കാർ വീണത്. നാളുകളായിട്ടും മൂടാതെകിടന്ന കുഴിയിലാണ് കാർ വീണത്. കുഴിയിൽ കാർ വീണതോടെ റോഡിന്റെ വശം ഇടിഞ്ഞ് കൊക്കയിലേക്ക് മറിയുകയായിരുന്നു. കേബിളിടാൻവേണ്ടി എടുത്ത കുഴിയിൽ മഴവെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. ഇത് തിരിച്ചറിയാൻ പറ്റാതിരുന്നതാണ് അപകടത്തിനു കാരണമായത്. 250 അടിയോളം താഴ്ചയിലേക്കാണു കാർ മറിഞ്ഞതെങ്കിലും ഇടയ്ക്കുള്ള റബർമരത്തിൽ തട്ടിനിന്നതിനാൽ യാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എതിരെവന്ന സ്വകാര്യ ബസിലെ യാത്രക്കാർ കാറിന്റെ ചില്ലുതകർത്താണ് അമ്മയെയും മകളെയും പുറത്തിറക്കിയത്. ഇവരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു.
Read Moreമലരിക്കലിൽ തെരഞ്ഞെടുപ്പ് വസന്തം! സ്ഥാനാര്ഥികള് പറയുന്നത് ഇങ്ങനെ…
കോട്ടയം: ആന്പൽപൂക്കൾ വസന്തം തീർത്ത് ലോകശ്രദ്ധ നേടിയ മലരിക്കലിൽ ഇപ്പോൾ ആന്പൽ പൂക്കൾ ഇല്ലെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വസന്തമാണുള്ളത്. തിരുവാർപ്പ് പഞ്ചായത്തിലെ 13-ാം വാർഡാണ് മലരിക്കൽ. വിസ്തൃതികൊണ്ടും ജനസംഖ്യകൊണ്ടും പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡാണിത്. വേന്പനാട്ടു കായലിനോടു ചേർന്നു കിടക്കുന്ന പ്രദേശമാണ് ഒന്നാം വാർഡ്. യുഡിഎഫ് സ്ഥാനാർഥിയായി എം.എ. വേലുവും എൽഡിഎഫ് സ്ഥാനാർഥിയായി ഒ.എസ്. അനീഷ് കുമാറും എൻഡിഎ സ്ഥാനാർഥിയായി സതീഷ് കാഞ്ഞിരവുമാണ് മലരിക്കലിലെ പോരാളികൾ. മൂന്നുവർഷമായി ഇവിടെ ആന്പൽ ഫെസ്റ്റ് നടക്കുന്നുണ്ടെങ്കിലും സഞ്ചാരികൾക്ക് യാതൊരു വിധ സൗകര്യവും ഇല്ല. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് യുഡിഎഫ് സ്ഥാനാർഥി വേലു പറഞ്ഞു. 1979-ൽ പശുവും കിടാവും ചിഹ്നത്തിൽ കോൺ ഗ്രസ് സ്ഥാനാർഥിയായി ഇദ്ദേഹം ഇ വിടെ മത്സരിച്ചിരുന്നു. ആന്പൽ ഫെസ്റ്റുമായി ബന്ധപ്പെടുത്തി പ്രദേശവാസികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികൾക്ക് മുൻതൂക്കം നൽകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി അനീഷ്കുമാർ…
Read Moreനിലത്തു പത്രം വിരിച്ച് കൊതുകിന്റെ കടിയേറ്റ് ഇനി കിടന്നുറങ്ങേണ്ട; കെഎസ്ആർടിസി ജീവനക്കാർക്ക് വിശ്രമിക്കാൻ എസി സൗകര്യമൊരുക്കി കോട്ടയത്തെ കെഎസ്ആർടിസി ഡിപ്പോ
കോട്ടയം: പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിൽ നിലത്തു പത്രം വിരിച്ച് കൊതുകിന്റെ കടിയേറ്റ് കെഎസ്ആർടിസി ജീവനക്കാർ ഇനി കിടന്നുറങ്ങേണ്ട. ജീവനക്കാർക്ക് വിശ്രമിക്കാൻ കോട്ടയത്ത് കെഎസ്ആർടിസി ബസിൽ സൗകര്യം ഒരുക്കി. കാലപ്പഴക്കം ചെന്ന ബസ് എയർ കണ്ടീഷൻ ചെയ്ത് 16 ബർത്തുകളാണു ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഈ ബസുകളിൽ ഉറങ്ങി രാവിലെ ജീവനക്കാർക്ക് സർവീസ് തുടരാം. വിദൂര ജില്ലകളിൽനിന്ന് നിലവിൽ കോട്ടയത്തു വരുന്ന ജീവനക്കാർക്ക് ഉറങ്ങാൻ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് സ്റ്റേ ബസ് ക്രമീകരിച്ചിരിക്കുന്നത്. ശബരിമല സീസണിലും ഇത് പ്രയോജനപ്പെടും. കോട്ടയം ഡിപ്പോയിലെ ജീവനക്കാർക്ക് നിലവിലുള്ള വിശ്രമഹാളിൽ ഉറങ്ങേണ്ടിവരും. വിനോദസഞ്ചാരികൾക്ക് മൂന്നാറിൽ സമാനമായ രണ്ടു ബസുകളിൽ സംവിധാനം കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. ഒരു ബർത്തിന് 100രൂപ നിരക്ക് ഈടാക്കുന്നു. രണ്ടു ബസുകളും ഹൗസ് ഫുള്ളായതിനാൽ ഒരു ബസ് കൂടി രാത്രി ഉറക്കത്തിനായി ക്രമീകരിക്കുകയാണ്. 16 കിടക്കകളാണു മൂന്നാറിലെ ബസുകളിലുമുള്ളത്. ആവശ്യമെങ്കിൽ 1600രൂപ ഒരുമിച്ചു നൽകി ഒരാൾക്കോ…
Read Moreസുഹൃത്തുക്കളാണ്, സ്റ്റുഡിയോ ഉടമകളാണ്, അയൽവാസികളാണ്, ഫോട്ടോഗ്രാഫർമാരാണ ‘നീലൂർ ക്ലിക്ക് ’
ജിബിൻ കുര്യൻകോട്ടയം: കടനാട് പഞ്ചായത്തിലെ മൂന്നാം വാർഡായ നീലൂർ ടൗണിൽ ഇത്തവണ ത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരു കൗതുകമുണ്ട്. ഇവിടെ സുഹൃത്തുക്കളാ യി രണ്ടു ഫോട്ടോഗ്രാഫർമാർ തെരഞ്ഞെ ടുപ്പിൽ മത്സരിക്കുന്നു. ജനപക്ഷം സ്ഥാനാർഥി മാത്യു തോമസ് (ജോണി) വള്ളോംപുരയിടവും എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി ശ്രീജിത്തുമാണ് ജനവിധി തേടുന്ന ഫോട്ടോഗ്രാഫർമാർ. ശ്രീജിത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കാമറയാണ്. മാത്യു തോമസ് ആപ്പിൾ ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. 35 വർഷമായി പ്രഫഷണൽ ഫോട്ടോഗ്രഫി രംഗത്തുള്ളയാളാണ് മാത്യു തോമസ്. ടൗണിൽ നീലൂർ ബാങ്കിനു സമീപം ഹിമ വിഷൻ എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്ന ഇദ്ദേഹം വർഷങ്ങളായി പൊതുപ്രവർത്തന രംഗത്തും സജീവമാണ്. നീലൂരിൽ തന്നെ ദൃശ്യം എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്നയാളാണ് പുളിക്കപ്പാറയിൽ കണ്ണൻ എന്നു വിളിക്കുന്ന ശ്രീജിത്ത്. ശ്രീജിത്തും പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. മുന്പ് പഞ്ചായത്തിലെ മറ്റത്തിപ്പാറ വാർഡിൽനിന്നും പഞ്ചായത്തിലേക്കു മത്സരിച്ചിട്ടുമുണ്ട്. മത്സരരംഗത്തെ ഫോട്ടോഗ്രാഫർമാർ…
Read Moreതമിഴ്നാട്ടിൽ കൊലയാളി; വണ്ടിപ്പെരിയാറിൽ മാന്യൻ ഭാര്യമാരെ കൊലപ്പെടുത്തിയ കറുപ്പുസ്വാമി കുടുങ്ങിയത് പോലീസിന്റെ രഹസ്യനീക്കത്തിൽ
ഇടുക്കി: രണ്ടു ഭാര്യമാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ കുറ്റവാളിയെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ വലയിലാക്കിയപ്പോൾ ഞെട്ടിയത് നാട്ടുകാർ. ഇടുക്കി വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി കറുപ്പുസ്വാമിയെ (41) യാണ് വണ്ടിപ്പെരിയാർ പോലീസ് കഴിഞ്ഞ ദിവസം പിടി കൂടിയത്. പുലർച്ചെ വീടു വളഞ്ഞ പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു. ഇതിനിടെ കുപ്പിച്ചില്ല് വിഴുങ്ങി ജിവനൊടുക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് ഇതു തടഞ്ഞു. വണ്ടിപ്പെരിയാർ എസ്റ്റേറ്റ് മേഖലയിൽ കൂലിപ്പണിയും മറ്റുമായി കഴിഞ്ഞിരുന്ന പ്രതി കൊല നടത്തി ഒളിവിൽ കഴിയുകയായിരുന്നുവെന്ന വിവരം നാട്ടുകാർക്കും പുതിയ അറിവായിരുന്നു. ഇവിടെ ആദ്യഭാര്യയുടെ ബന്ധുക്കൾക്കൊപ്പമാണ് കറുപ്പു സ്വാമി കഴിഞ്ഞിരുന്നത്. കൊടും കുറ്റവാളിയ്ക്കാണ് സംരക്ഷണം നൽകിയതെന്ന വിവരം പോലീസ് വെളിപ്പെടുത്തിയപ്പോൾ ഇവരും ഞെട്ടി. കഴിഞ്ഞ സെപ്റ്റംബർ 30ന് നാലാം ഭാര്യ ഷണ്മുഖ ലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷമാണ് കറുപ്പുസ്വാമി കേരളത്തിലേക്ക് കടന്നത്.…
Read Moreകോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ കറുകച്ചാൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് ക്വാറന്റൈൻ നിഷേധിച്ചതായി പരാതി
കറുകച്ചാൽ: കോവിഡ് സ്ഥിരീകരിച്ചവരുമായി സന്പർക്കം പുലർത്തിയ കറുകച്ചാൽ സ്റ്റേഷനിലെ പോലീസുകാർക്ക് ക്വാറന്റൈൻ നിഷേധിച്ചതായി പരാതി. ഇതോടെ കോവിഡ് വ്യാപകമാകുമെന്ന ആശങ്ക വർധിക്കുന്നു. ക്വാറന്റൈൻ അനുവദിക്കാത്തതിനാൽ കറുകച്ചാൽ സ്റ്റേഷനിലെ നിരവധി പോലീസുകാർക്കാണ് ഇതിനോടകം കോവിഡ് ബാധിച്ചിരിക്കുന്നത്. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ 30 പേർക്കും രോഗം വന്നു. ഒന്നര മാസം മുന്പ് ആറു പോലീസുകാർക്ക് ഒരേ സമയം അസുഖം ബാധിച്ചിരുന്നു. ഇവരുമായി സന്പർക്കം പുലർത്തിയ മറ്റ് പോലീസുകാർക്ക് ക്വാറന്റൈൻ അനുവദിക്കാത്തതാണ് മറ്റുള്ളവരിൽ രോഗബാധ വ്യാപിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. അന്ന് രോഗബാധിതരായവരുടെ പ്രാഥമിക സന്പർക്ക പട്ടികയിലുള്ള മറ്റ് പോലീസുകാർക്ക് ക്വാറന്റൈൻ അനുവദിക്കണമെന്ന് മേലുദ്യോഗസ്ഥരോട് എസ്ഐ അഭ്യർഥിച്ചെങ്കിലും ഇതു ചെവികൊള്ളാതെ ക്വാറന്റൈൻ ആവശ്യം ഉന്നയിച്ച എസ്ഐക്ക് മെമ്മോ നൽകുകയും ചെയ്തിരുന്നു. രോഗ ബാധിതരുമായി സന്പർക്കം പുലർത്തിയിട്ടും ക്വാറന്റൈൻ അനുവദിക്കാത്തതിനാൽ പലരും ഇപ്പോഴും ജോലിയിൽ തുടരുകയാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്നും വരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ പെയിന്റിംഗ് തട്ടിപ്പ് ? പിന്നിൽ ചില യൂണിയൻ നേതാക്കൻമാരും കോൺട്രാക്ടർമാരുമെന്ന് ആരോപണം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടങ്ങളുടെ പെയിന്റിംഗ് ജോലി ചെയ്യുന്നതിൽ വൻ തട്ടിപ്പെന്ന് ആരോപണം. ചില യൂണിയൻ നേതാക്കൻമാരും കോണ്ട്രാക്ടർമാരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. 2015 മുതൽ 2020 വരെ കോട്ടയം മെഡിക്കൽ കോളജിൽ നാല് യൂണിയനുകളുടെ കീഴിലുള്ള തൊഴിലാളികളാണ് കെട്ടിടങ്ങളുടെ പെയിന്റിംഗ് ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ദിവസക്കൂലി അടിസ്ഥാനത്തിലും ചെയ്യുന്ന ജോലി അളന്നു നോക്കിയും, ഉടന്പടി പ്രകാരവുമായിരുന്നു തൊഴിലാളികളെ കൊണ്ട് പെയിന്റിംഗ് ജോലികൾ ചെയ്യിപ്പിച്ചിരുന്നത്. ഒരു കെട്ടിടം പെയിന്റ് ചെയ്യുന്പോൾ മൂന്നു തവണ (മൂന്നു കോട്ട്) പെയിന്റടിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ചില യൂണിയൻ നേതാക്കളുടെ നിർദ്ദേശപ്രകാരം മൂന്നു കോട്ട് പെയിന്റിംഗ് അടിച്ചിട്ടില്ലെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. മെഡിക്കൽ കോളജിലെ ഓരോ വിഭാഗത്തിലുള്ള കെട്ടിടങ്ങളും ഓരോ കോണ്ട്രാക്്ടർമാരുടെ നേതൃത്വത്തിൽ ഓരോ യൂണിയനുകളാണ് പെയിന്റ് അടിക്കുന്നത്. ഒരു യൂണിയനിൽപ്പെട്ട തൊഴിലാളികളെ കൊണ്ട് ഒരു കോട്ട് പ്രൈമറും, രണ്ട് കോട്ട് എമർഷനും…
Read More