കോട്ടയം: ഏറ്റുമാനൂർ പേരൂർ – സംക്രാന്തി റോഡിൽ കുത്തിയതോട് പാലത്തിൽ അപകടകരമായ വിധത്തിൽ കുഴി രൂപപ്പെട്ടിരിക്കുന്നു. പാലത്തിനും അപ്രോച്ച് റോഡിനും ഇടയിലാണ് വൻകുഴി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ അപകടങ്ങൾ പതിവായതോടെ നാട്ടുകാർ കുഴിയിൽ മണ്ണിട്ടു മൂടിവരികയായിരുന്നു. കഴിഞ്ഞ മഴയത്ത് മണ്ണ് കുത്തിയൊഴുകി പോയതോടെ കുഴി വീണ്ടും തെളിഞ്ഞു. പാലത്തിൽ കയറുന്ന വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്ക് പിടിക്കുകയോ വെട്ടിക്കുകയോ ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇന്നലെ വൈകുന്നേരം നാലിനു ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ടു വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. മുന്നിലുണ്ടായിരുന്ന സ്കോഡയുടെ ടെസ്റ്റ് ഡ്രൈവ് കാറ് ഇടുങ്ങിയ കലുങ്കിന് സമീപമുള്ള കുഴി കണ്ട് പെട്ടെന്ന് വേഗത കുറച്ചപ്പോൾ പിന്നാലെ എത്തിയ കാറ് ഇടിക്കാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാറ് മുന്നിൽപോയ കാറിൽ ഇടിച്ചശേഷം പത്തടിയോളം താഴ്ചയിലേക്കു മറിഞ്ഞു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ കോട്ടയം മണർകാട് കുന്നുംപുറത്തു…
Read MoreCategory: Kottayam
സ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്, അവർ പണി തുടങ്ങി! പിന്നിൽ എതിർ സ്ഥാനാർഥികൾ അല്ല…
കോട്ടയം: സ്ഥാനാർഥികളുടെയും അണികളുടെയും ശ്രദ്ധയ്ക്ക്, അവർ പണി തുടങ്ങി. ഇനി അനധികൃതമായി സ്ഥാപിക്കുന്ന പ്രചാരണ സാമഗ്രികൾ കാണാതായാൽ എതിർ സ്ഥാനാർഥിയേയും പ്രവർത്തകരേയും പഴിചാരരുത്. അതു ചെയ്യുന്നത് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകളാണ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 1468 പ്രചരണ സാമഗ്രികളാണ് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകൾ നീക്കം ചെയ്തത്. ഇതിൽ 1192 പോസ്റ്ററുകളും 276 ബോർഡുകളും ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടപ്രകാരമുള്ള ഇടപെടലാണ് ജില്ലാ, താലൂക്ക്തല ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് നിർവഹിക്കുന്നത്. ഈ ദിവസങ്ങളിലായി വൈക്കം -219, മീനച്ചിൽ – 428, ചങ്ങനാശേരി -466, കാഞ്ഞിരപ്പള്ളി – 309, കോട്ടയം – 46 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ നീക്കം ചെയ്ത പ്രചാരണ സാമഗ്രികളുടെ എണ്ണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് നടപടി. ഇതിനു പുറമേ അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച്…
Read Moreതെരഞ്ഞെടുപ്പ് സ്പെഷൽ കഞ്ചാവ് പൊതികൾ! പരിശോധനകൾ പുരോഗമിക്കുന്പോഴും കോട്ടയത്തേക്ക് കഞ്ചാവ് സുലഭമായി എത്തുന്നു
കോട്ടയം: പരിശോധനകൾ പുരോഗമിക്കുന്പോഴും ജില്ലയിലേക്ക് കഞ്ചാവ് സുലഭമായി എത്തുന്നു. തമിഴ്നാട് അതിർത്തികൾ കടന്നാണ് കഞ്ചാവ് ഇവിടേക്ക് കടത്തുന്നത്. ജില്ലയിലെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ ഇതു ചെറു പൊതികളാക്കി വിൽപ്പന നടത്തുകയാണ് പതിവ്. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് വിൽപ്പന നടത്തുന്നതിനും ആളുകൾ സജ്ജമാണ്. മെഡിക്കൽ കോളജ്, കുമാരനല്ലൂർ, ഏറ്റുമാനൂർ, പാലാ, ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരക്കരുടെ സങ്കേതമുണ്ട്. ഇന്നലെ ചങ്ങനാശേരിയിലേക്കു ലോഡുമായി വന്ന പിക് അപ് വാനിൽ നിന്നും മുണ്ടക്കയം പോലീസ് രണ്ടുകിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രാജീവ് നഗറിൽ മുരളി (30), അങ്കുർ പാളയം അവിൻ കുമാർ (26) എന്നിവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. തമിഴ്നാട്ടിൽനിന്നും വാഴക്കുലയുമായെത്തിയ പിക് അപ് വാനിന്റെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്…
Read Moreഅയ്യപ്പനുള്ള വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശക്ഷണം, മണി ഓര്‍ഡറുകൾ! നിരവധി പ്രത്യേകതകളുള്ളതാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ്
ശബരിമല: നിരവധി പ്രത്യേകതകളുള്ളതാണ് ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നു വ്യത്യസ്തമായി അയ്യപ്പ വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീല്‍ പതിച്ച പോസ്റ്റ് കാര്‍ഡ് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് അയച്ചു നല്കാന് ഭക്തര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുന്നത് പതിവാണ്. 689713 പിന്‍കോഡുള്ള പോസ്റ്റ് ഓഫീസ് ശബരിമലയില്‍ സേവനം തുടങ്ങിയത് 1963 ലാണ്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് മാത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം. കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയാത്ത ഭക്തര്‍ക്കായി ഈ വര്‍ഷം മുതല്‍ പ്രസാദം തപാല്‍ വകുപ്പ് മുഖേന വിതരണം ചെയ്യുന്നുണ്ട്. അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും അയ്യപ്പസ്വാമിയുടെ പ്രസാദം തപാല്‍ വകുപ്പ് എത്തിച്ചു നല്‍കും. അയ്യപ്പചിത്രം പതിച്ച മൈ സ്റ്റാമ്പും തപാല്‍ വകുപ്പ്…
Read Moreആ ചുവന്ന പള്‍സര്‍ ബൈക്ക് പ്രതികളെ കുടുക്കി! മാല പൊട്ടിക്കുന്ന സംഘത്തിന്റെ അടിവേരു തേടി പോലീസ്
കോട്ടയം: ബൈക്കിലെത്തി റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല പറിച്ച കേസിൽ പിടിയിലായ മൂന്നംഗ സംഘത്തെക്കുറിച്ചു പാലാ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 19നു രാവിലെ കൊല്ലപ്പള്ളി ചൈതന്യ റോഡിൽ വച്ചു ക്ഷേത്രത്തിലേക്കു പോവുകയായിരുന്ന പ്രദേശവാസിയായ കമലാക്ഷിയുടെ മാലയാണ് സംഘം പൊട്ടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു തലനാട് സ്വദേശികളായ മണാങ്കൽ എം.എസ് ജിസ് (38), കുന്പിളിങ്കൽ അരുണ്‍ (21), ആനന്ദശേരിൽ സിയാദ് (33) എന്നിവരാണ് അറസ്്റ്റിലായത്. മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ചുവന്ന പൾസർ ബൈക്കിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. മാല പൊട്ടിച്ചെടുത്തവർ ചുവന്ന പൾസർ ബൈക്കിലാണ് സഞ്ചരിച്ചതെന്ന് കമലാക്ഷി പോലീസിനോട് പറഞ്ഞിരുന്നു. തുടർന്നു പോലീസ് പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെ ചുവന്ന പൾസർ പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. തുടർന്നു ഈ ബൈക്കിനെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രദേശത്തെ രണ്ടു…
Read Moreമാനസിക ആരോഗ്യ കേന്ദ്രങ്ങളിലെ അസ്വാഭാവിക മരണം! സംശയിക്കുന്ന മരുന്ന് പരീക്ഷിച്ച ചുണ്ടെലികൾ അരമണിക്കൂറിനുള്ളിൽ ചത്തു; മരുന്നു കന്പനികൾ പ്രതിക്കൂട്ടിൽ
കോട്ടയം: മാനസിക ആരോഗ്യ കേന്ദ്രങ്ങളിലെ അസ്വാഭാവിക മരണങ്ങളെപ്പറ്റിയുള്ള അന്വേഷണം മരുന്നു കന്പനികളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാർച്ചിൽ ജില്ലയിലെ കറുകച്ചാൽ സജ്ഞീവിനി, കുറിച്ചി ജീവൻ ജ്യോതി, പുതുജീവൻ എന്നിവിടങ്ങളിൽ 11 അന്തേവാസികൾ ഒരാഴ്ചക്കിടെ അസ്വാഭാവികമായി മരണപ്പെട്ടിരുന്നു. ഇതേക്കുറിച്ചു നടക്കുന്ന അന്വേഷണമാണ് മരുന്നു കന്പനികളിലേക്കു നീങ്ങുന്നത്. സംഭവത്തിൽ യാഥാർഥ്യം കണ്ടെത്തി ശരീയായ രീതിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മരണത്തെത്തുടർന്ന് മാനസികാരോഗ്യ കേന്ദ്രങ്ങൾക്കെതിരെ വ്യാപക ആക്ഷേപവും പരാതിയും ഉയർന്ന സാഹചര്യത്തിൽ സജ്ഞീവിനി ഡയറക്ടർ ഫാ. ജേക്കബ് വാത്താട്ട്, ജീവൻ ജ്യോതി സിസ്റ്റർ സുപ്പീരിയർ സിസ്റ്റർ ആനി മരിയ എന്നിവർ ഹൈക്കോടതിയിൽ തങ്ങളുടെ സ്ഥാപനത്തിലെ അസ്വാഭാവിക മരണം സംബന്ധിച്ച സ്വകാര്യ മരുന്നു കന്പനിയുടെ മരുന്നിനെ സംശയിക്കുന്നതിനാൽ ജില്ലാ പോലീസ് ചീഫിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൻമേലാണ് ഹൈക്കോടതി ജഡ്ജി അലക്സാണ്ടർ…
Read Moreബീനാ ജോബി….. മൂന്നാം വാർഡിലെ സ്ഥാനാർഥി… കൈപ്പത്തിയാ ചിഹ്നം..! സ്വന്തം പേരു ചേർത്ത് പാട്ടുപാടി വോട്ടഭ്യർഥിച്ച് ബീന താരമായി
വെച്ചൂച്ചിറ: ലോക്സഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് പാട്ടുപാടി ആലത്തൂരിലെ താരമായെങ്കിൽ, പത്തനംതിട്ടയിലെ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലെ സ്ഥാനാർഥി ബീനാ ജോബി മറ്റൊരു പരീക്ഷണത്തിലാണ്. തനിക്ക് വോട്ടഭ്യർഥിച്ചു കൊണ്ട് ബീന തന്നെ പാടിയ പാട്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ബീനാ ജോബി….. മൂന്നാം വാർഡിലെ സ്ഥാനാർഥി… കൈപ്പത്തിയാ ചിഹ്നം…; ഈ വരികൾ പൂന്തേനരുവി പൊന്മുടി പുഴയുടെ അനുജത്തീ…. എന്ന പാട്ടിന്റെ ഈണത്തിൽ പാടിയാണ് ബീന ജോബി സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഗീതവാസനയുള്ള ബീന സ്ഥാനാർഥിയായപ്പോൾ സ്വന്തം പേരിലുള്ള പാട്ട് പാടണോ എന്ന് ആദ്യം വിചാരിച്ചെങ്കിലും പിന്നീട് എല്ലാവരും പിന്തുണ നൽകിയപ്പോൾ പാടാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് മത്സരരംഗത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് സ്ഥാനാർഥിയാണ്. ഭർത്താവ് കരോട്ടുപാറ വീട്ടിൽ ജോബി കെ. ജോസ് രാഷ്ട്രീയത്തിൽ സജീവപ്രവർത്തകനാണ്. ജോബിയുടെ പിതാവ് ഔതക്കുട്ടി 20 വർഷം മുന്‍പ് നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ചെന്പനോലി വാർഡിലാണ് ബീനയുടെ കന്നി…
Read Moreശബരിമലയിൽ വീണ്ടും കോവിഡ്; ദേവസ്വം മരാമത്തിലെ ഓവർസിയർക്ക് രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട: ശബരിമലയിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ശബരിമലയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കാണ് നിലവിൽ പ്രവേശനം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും.നിലക്കലിൽ നടന്ന ടെസ്റ്റുകളുടെ ഫലം പരിശോധിക്കുമ്പോൾ ആയിരത്തിൽ അഞ്ച് പേർക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിൽ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
Read Moreയുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു; പ്രതിഷേധിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി
മൂലേടം: കോട്ടയം നഗരസഭ 31-ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ഷീനാ ബിനുവിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നിരുന്നു. അതിന് പിന്നാലെയാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചത്. സംഭവത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. പുള്ളിമാൻകുന്ന് സ്ഥാനാർഥി പി.പി. ചന്ദ്രാംഗദന്റെ മങ്കട്ട റോഡരികിലെയും നെടുങ്ങോം വാർഡ് സ്ഥാനാർഥി എ.പി. മുനീറിന്റെ ഐച്ചേരി ടൗണിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ച പ്രചാരണ ബോർഡും എള്ളിരിഞ്ഞി വാർഡ് സ്ഥാനാർഥി കാഞ്ചന മോഹന്റെ കൂട്ടുംമുഖത്ത് സ്ഥാപിച്ച പ്രചാരണ ബോർഡുകളുമാണ് നശിപ്പിച്ചത്. സംഭവത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി.
Read Moreസ്ഥാനാർഥി ചിത്രം പൂർണമായതോടെ അങ്കത്തട്ടിൽ ആവേശം; വരവായി നേതാക്കളും
എസ്.ആർ.സുധീർകുമാർകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി ചിത്രം പൂർണമായതോടെ അങ്കത്തട്ടിൽ ആവേശം മൂത്തു. ഇതിനോടകം തന്നെ മൂന്ന് മുന്നണി സ്ഥാനാർഥികളും പ്രചാരണത്തിന്റെ ആദ്യറൗണ്ട് പിന്നിട്ട് കഴിഞ്ഞു. സ്ഥാനാർഥികളെല്ലാം തുടക്കത്തിലേ വീടുകളിൽ സന്ദർശനവും നടത്തി. പ്രചാരണത്തിന്റെ ഭാഗമായി അങ്ങിങ്ങ് ചുവരെഴുത്തുകൾ ഇപ്പോഴും നടക്കുന്നുണ്ട്.രണ്ടാംഘട്ടം എന്ന നിലയിൽ സ്ഥാനാർഥികളുടെ വാർഡുതല കൺവൻഷനുകളും ആരംഭിച്ച് കഴിഞ്ഞു. കുടുംബ യോഗങ്ങളും തുടങ്ങാറായി. ലഘുലേഖകളും അഭ്യർഥനകളും വീടുകളിൽ എത്തിച്ച് തുടങ്ങി. കോവിഡ് കാലമായതിനാൽ സ്ക്വാഡ് പ്രവർത്തനത്തിൽ ഇറങ്ങുന്നവരുടെ എണ്ണം എല്ലാവരും പരിമിതപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന നേതാക്കളും പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ എത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കെടുത്തു. ഇത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രമുഖ നേതാക്കളും വരും ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. അതേസമയം വിമതശല്യം…
Read More