ഇരുട്ടിന്‍റെ മറവിൽ പതിയിരുന്നു ആക്രമണം;  ഇരകൾ അധികവും ഇതര സംസ്ഥാന തൊഴിലാളികൾ; ഇരുപത്തിരണ്ടുകാരൻ ഉൾപ്പെട്ട നാൽവർസംഘം പോലീസ് പിടിൽ

കോ​ട്ട​യം: ഇ​രു​ട്ടി​ൽ പ​തി​യി​രു​ന്ന് ഒ​റ്റ​യ്ക്കു വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശരീരത്തേക്ക് ചാ​ടി വീ​ഴും. തു​ട​ർ​ന്ന് ആ​ക്ര​മി​ച്ചു പ​ണ​വും മൊ​ബൈ​ൽ ഫോ​ൺ ഉൾ​പ്പെ​ടെ​യു​ള്ള വി​ല​പി​ടി​ച്ച വ​സ്തു​ക്ക​ൾ കൈ​ലാ​ക്കു​ക​യാ​ണ് ഇ​ന്ന​ലെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ ക​വ​ർ​ച്ച സം​ഘ​ത്തി​ന്‍റെ പ​തി​വ് രീ​തി. സം​ഘ​ത്തി​ൽ​പ്പെ​ട്ട പൂ​വ​ന്തു​രു​ത്ത് കാ​ന്തി​പ്പ​ള്ളി തോ​ട്ട​ത്തി​ൽ ബി​ജു (42), പ​ന​ച്ചി​ക്കാ​ട് പാ​റ​യി​ൽ ജി​ഷ്ണു (25), പൂ​വ​ൻ​തു​രു​ത്ത് പു​ത്ത​ൻ​പ​റ​ന്പി​ൽ വി​ഷ്ണു (22), പ​ള്ളം തു​ണ്ടി​യി​ൽ സ​ന്ദീ​പ് (26) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൂ​വ​ന്തു​രു​ത്ത് വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. ഇ​വ​രെ ആ​ക്ര​മി​ച്ചു പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി. നാ​ലം​ഗ സം​ഘം റോ​ഡി​ലെ ഇ​രു​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​തു​ങ്ങി​യി​രി​ക്കും. ഒ​റ്റ​യ്ക്കു വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​ണ് പ​തി​വ്. ശ​ബ്ദ​മു​ണ്ടാ​ക്കി​യാ​ൽ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യും ചെ​യ്യും. പ​തി​വ് പോ​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി ത​യാ​റാ​ക്കി ക​ഴി​ഞ്ഞ 22ന് ​സം​ഘം…

Read More

 ഒ​ന്നാംഘ​ട്ട ഭ​വ​ന സ​ന്ദ​ർ​ശ​നം പൂർത്തിയാക്കി സ്ഥാ​നാ​ർ​ഥി​ക​ൾ; രണ്ടാം ഘട്ടമായ കു​ടും​ബ​യോ​ഗ​ങ്ങ​ളും സ​ക്വാ​ഡു​ക​ളു​ടെ  പ്രവർത്തനവും ആരംഭിച്ചു

കോ​ട്ട​യം: വോ​ട്ടെ​ടു​പ്പി​ന് 10 ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പ്ര​ചാ​ര​ണം വ്യ​ക്തി കേ​ന്ദ്രീ​ക​ര​ണ​ത്തി​ലേ​ക്ക്. വാ​ർ​ഡ് ക​ണ്‍​വ​ൻ​ഷ​നു​ക​ളും ഒ​ന്നാം ഘ​ട്ട ഭ​വ​ന സ​ന്ദ​ർ​ശ​ന​വും സ്ഥാ​നാ​ർ​ഥി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​ന്നു മു​ത​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളും സ​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സ​ജീ​വ​മാ​കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​ര​ക്കു​ന്ന​വ​ർ ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളെ​യും നേ​രി​ൽ ക​ണ്ട് വോ​ട്ട് തേ​ടു​ന്പോ​ൾ പാ​ർ​ട്ടി, മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ പ്ര​സ്ഥാ​വ​ന​ക​ളും അ​ഭ്യ​ർ​ഥ​ന​ക​ളു​മാ​യി വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങു​ന്നു. പു​ല​ർ​ച്ചെ മു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ണ്ട്. വീ​ടി​നു​ള്ളി​ൽ ക​യ​റാ​തെ​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​തേ​റെ​യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും ബ്ലോ​ക്കി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​നും ഇ​ന്നു മു​ത​ൽ തു​ട​ക്കമാവും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്താ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്കു​ന്പോ​ൾ പ​ല​യി​ട​ത്തും പ്ര​ചാ​ര​ണ​ത്തി​നു നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​നു പ​ര​മാ​വാ​ധി മൂ​ന്നു പേ​ർ മാ​ത്ര​മാ​ണു പോ​കു​ന്ന​ത്. വീ​ടി​ന്‍റെ പു​റ​ത്തു നി​ന്നാ​ണ് വോ​ട്ട​ഭ്യ​ർ​ഥ​ന. കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​നും സ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും നേ​താ​ക്ക​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.…

Read More

സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് വീട്ടിലെത്തിയശേഷം വയോധികയുടെ മാല പൊട്ടിച്ച സംഭവം; പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും

  കോ​ട്ട​യം: വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച​ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​വ​രെ പോ​ലീ​സ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. മ​റ്റി​ട​ങ്ങ​ളി​ൽ മാ​ല പൊ​ട്ടി​ച്ചു സ്വ​ർ​ണം അ​പ​ഹ​രി​ച്ച കേ​സി​ലും മ​റ്റു മോ​ഷ​ണ​ത്തി​ലും സം​ഘ​ത്തി​നു പ​ങ്കു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​കു​ന്ന​തി​നാ​ണു പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​ത്. കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ലെ വീ​ട്ടി​ലെ​ത്തി സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ശേ​ഷം വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു ര​ക്ഷ​പെ​ട്ട സം​ഭ​വ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി കൊ​ച്ചു​പ​റ​ന്പി​ൽ അ​നീ​ഷ് (39), കൊ​ല്ലം ആ​യൂ​ർ തോ​ട്ടു​ക​ര പു​തു​വീ​ട്ടി​ൽ ജ​നാ​ർ​ദ​ന​ൻ (49) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടെ​ന്നാ​ണ് പ്ര​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ക്കു​ന്ന സൂ​ച​ന. ഇ​വ​രി​ൽ​നി​ന്നും മോ​ഷ്ടി​ച്ചെ​ടു​ത്ത നാ​ല​ര​പ്പ​വ​ൻ സ്വ​ർ​ണ്ണ​മാ​ല​യും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​യി​രു​ന്നു സം​ഭ​വം. ജ​നാ​ർ​ദ​ന​ന​നും അ​നീ​ഷും സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ക​യാ​ണ് പ​തി​വ്. ഭി​ക്ഷ​യെ​ടു​ത്തോ, ആ​ക്രി സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു വി​റ്റോ ക​ണ്ടെ​ത്തു​ന്ന പ​ണം മ​ദ്യ​പി​ക്കു​ന്ന​തി​നാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​തി​ക​ൾ ഇ​ന്ന​ലെ…

Read More

ജ​യി​ലി​ലും സ​ഹാ​യി​ക​ൾ; കുപ്രസിദ്ധ ഗുണ്ട അലോട്ടി ജയിലിൽ കിടന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം തുടങ്ങി

കോ​ട്ട​യം: ഗു​ണ്ടാ നേ​താ​വ് അ​ലോ​ട്ടി​ക്ക് ജ​യി​ലി​ലും സ​ഹാ​യി​ക​ൾ. കാ​പ്പ ചു​മ​ത്തി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​ർ​പ്പൂ​ക്ക​ര പ​ന​ന്പാ​ലം കൊ​പ്രാ​യിൽ ജെ​യി​സ്മോ​ൻ ജേ​ക്ക​ബിന് (അ​ലോ​ട്ടി-27) ഫോ​ണ്‍, ന​ല്ല ഭ​ക്ഷ​ണം എ​ന്നി​വ എ​ത്തി​ച്ചു ന​ൽ​കാ​ൻ സ​ഹാ​യി​ക​ളുണ്ടെന്ന വിവരം പുറത്തുവന്നതോടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നും കോ​ട്ട​യം ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് അ​ലോ​ട്ടി​യു​ടെ ബ​ന്ധ​ങ്ങ​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്കു​വാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ലോ​ട്ടി​യെ കാ​പ്പ ചു​മ​ത്തി പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ണ്. അ​ലോ​ട്ടി ജ​യി​ലി​ൽ കി​ട​ന്നു ഫോ​ണി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വി​നാണ് യുവാവ് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ആ​റ​ര​യ്ക്കാ​ണ് ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഫോ​ണി​ലേ​ക്കു വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഞാ​ൻ അ​ലോ​ട്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞ​ശേ​ഷം നീ ​ഇ​നി അ​ധി​ക​കാ​ലം ജീ​വ​നോ​ടെ ഉ​ണ്ടാ​കി​ല്ലെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യുമാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്…

Read More

ക​ർ​ഷ​കരെ കടക്കെണിയിലാക്കി വാഴക്കുലയ്ക്കും കപ്പയ്ക്കും വില ഇടിയുന്നു 

  കോ​ട്ട​യം: വി​ള​വെ​ടു​പ്പു​കാ​ലം അ​ടു​ത്ത​തോ​ടെ വാ​ഴ​ക്കു​ല​യ്ക്കും ക​പ്പ​യ്ക്കും വി​ല കു​ത്ത​നെ ഇ​ടി​യു​ന്നു. മാ​ർ​ച്ച്-​ഏ​പ്രിൽ മാ​സ​ങ്ങ​ളി​ലെ  കോ​വി​ഡ് ക്വാ​റ​ന്‍റൈ​ൻ കാ​ല​ത്ത്  മു​ൻ​വ​ർ​ഷ​ങ്ങ​ളേക്കാ​ൾ ക​ർ​ഷ​ക​ർ ഭ​ക്ഷ്യ​വി​ള​വു​ക​ൾ കൃ​ഷി ചെ​യ്ത​തി​നാ​ൽ  ഇ​ക്കൊ​ല്ലം ഉ​ത്പാ​ദ​നം ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ സം​ഭ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ കൃ​ഷി വ​കു​പ്പി​ന് സം​വി​ധാ​നം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് വി​ല​യി​ടി​വി​ൽ ക​ർ​ഷ​ക​ർ വ​ൻ​ന​ഷ്ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ​ക്കും വി​ല മെ​ച്ച​മ​ല്ല.   ഏ​ത്ത​ക്കു​ല വി​ല പ​ച്ച​ക്കാ​യ്ക്ക് 20 രൂ​പ​യും പ​ഴ​ത്തി​ന് 30 രൂ​പ​യു​മാ​യി താ​ഴ്ന്നു. പാ​ള​യം​കോ​ട​നും റോ​ബ​സ്റ്റ​യ്ക്കും ഞാ​ലി​പ്പൂവ​നും വി​ല താ​ഴു​ക​യാ​ണ്. പ​ച്ച​ക്ക​പ്പ വി​ല 20 രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു. അ​ടു​ത്ത മാ​സം ക​പ്പ​യു​ടെ വി​ള​വ് വ​ർ​ധി​ക്കു​ന്പോ​ൾ വി​ല ഇ​നി​യും താ​ഴും. ഇ​ഞ്ചി മ​ഞ്ഞ​ൾ വി​ല​യും മെ​ച്ച​മാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. 

Read More

പണിപാളി! ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നു പോ​ലീ​സ് പി​ടി​കൂ​ടി​യ യു​വാ​വി​നു കോ​വി​ഡ്; ഇ​ടു​ക്കി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ

ചെ​റു​തോ​ണി: ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്ത​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​ടു​ക്കി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ട് നി​ർ​ത്താ​തെ​പോ​യ ഇ​രു​ച​ക്ര​വാ​ഹ​നം പോ​ലീ​സ് പി​ൻ​തു​ട​ർ​ന്നെ​ത്തി വീ​ട്ടി​ൽ​നി​ന്നും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത യു​വാ​വി​നെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്തെ​ന്നാ​രോ​പി​ച്ച് യു​വാ​വ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി എ​ത്തി​യ​പ്പോ​ഴാ​ണ് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഡോ​ക്ട​ർ​ക്ക് യു​വാ​വി​ന്‍റെ ശാ​രീ​രി​ക സ്ഥി​തി​യി​ൽ സം​ശ​യം​തോ​ന്നി ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ ഓ​ടി​ച്ച വാ​ഹ​നം ഇ​യാ​ളു​ടെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്നും പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ടു​ത്തു​കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​ണി​ച്ച് യു​വാ​വി​ന്‍റെ ഭാ​ര്യ ഇ​ടു​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യു​മാ​ണ്. പോ​ലീ​സ് കേ​സെ​ടു​ത്ത യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട്…

Read More

പ​ല വാ​ഹ​ന​ങ്ങ​ളും കൈ​കാ​ണി​ച്ചി​ട്ടും നിര്‍ത്തിയില്ല! അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ക്ഷ​ക​നാ​യി എം​പി; സംഭവം ഇങ്ങനെ…

തൊ​ടു​പു​ഴ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് വാ​ഹ​നം കി​ട്ടാ​തെ വി​ഷ​മി​ച്ച​വ​ർ​ക്ക് തു​ണ​യാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് തി​ട്ട​യി​ൽ ഇ​ടി​ച്ചു​ക​യ​റി സാ​ര​മാ​യി പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ർ​ക്കാ​ണ് എം​പി​യു​ടെ സ​ഹാ​യ​ഹ​സ്ത​മെ​ത്തി​യ​ത്. തൊ​ടു​പു​ഴ -മൂ​ല​മ​റ്റം റൂ​ട്ടി​ൽ മ​ല​ങ്ക​ര പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ 4.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ള​പ്ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​നു ശേ​ഷം മ്രാ​ല​യി​ലെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രി​ക​യാ​യി​രു​ന്നു എം​പി. ഇ​തി​നി​ടെ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്നു നാ​ലു​പേ​രും പ​രി​ക്കേ​റ്റ് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​ല വാ​ഹ​ന​ങ്ങ​ളും കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കു​ന്ന​തി​നി​ടെ​യാ​ണ് എം​പി​യു​ടെ വാ​ഹ​നം എ​ത്തി​യ​ത്. പി​ന്നീ​ട് ത​ന്‍റെ വാ​ഹ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ എ​ത്ര​യും​വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് മ​റ്റൊ​രു വാ​ഹ​നം വ​രു​ത്തി യോ​ഗ​സ്ഥ​ല​ത്തേ​ക്ക് എം​പി യാ​ത്ര​യാ​യി. മു​ട്ടം ക​ന്യാ​മ​ല സ്വ​ദേ​ശി​ക​ളാ​യ ലി​സി (50), ആ​ലീ​സ് (60), ഗ്രേ​സി (55) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

രോ​ഗ​വ്യാ​പ​നം കൂ​ടു​ന്നു! കോ​ട്ട​യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 600നു ​മു​ക​ളി​ൽ; 623 പേ​രും രോ​ഗി​ക​ളാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ…

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​ന്ന് 629 പേ​ര്‍​ക്ക് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം 600നു ​മു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ​തി​ല്‍ 623 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗി​ക​ളാ​യ​ത്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ആ​റു പേ​രും രോ​ഗി​ക​ളാ​യി. 5415 പു​തി​യ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന് ല​ഭി​ച്ച​ത്. 11.6 ആ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ല്‍ ഇ​ന്ന് 512 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 4233 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 34843 പേ​ര്‍ കൊ​വി​ഡ് ബാ​ധി​ത​രാ​യി. ഇ​തി​ല്‍ 30555 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 15574 പേ​ര്‍ ക്വാ​റ​ന്റ​യി​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ഇ​ങ്ങ​നെ: കോ​ട്ട​യം -54, ച​ങ്ങ​നാ​ശേ​രി -34, മു​ണ്ട​ക്ക​യം -32, മാ​ട​പ്പ​ള്ളി -31, ത​ല​യോ​ല​പ്പ​റ​മ്പ് -29, തൃ​ക്കൊ​ടി​ത്താ​നം -20, പു​തു​പ്പ​ള്ളി, ഏ​റ്റു​മാ​നൂ​ര്‍ -19, പാ​റ​ത്തോ​ട്, മ​ണ​ര്‍​കാ​ട് -17, വാ​ഴ​പ്പ​ള്ളി, മ​റ​വ​ന്തു​രു​ത്ത് -16,…

Read More

ചെങ്കുത്തായ കയറ്റം! പ്രാ​യാ​ധി​ക്യ​ത്താ​ലും രോ​ഗ​ത്താ​ലും ക്ലേ​ശി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വ​ഴി​സൗ​ക​ര്യ​മി​ല്ലാ​തെ മ​ക്ക​ൾ

ചെ​റു​തോ​ണി: പ്രാ​യാ​ധി​ക്യ​ത്താ​ലും രോ​ഗ​ത്താ​ലും ക്ലേ​ശി​ക്കു​ന്ന വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ​പോ​ലും ഗ​താ​ഗ​ത​സൗ​ക​ര്യ​മി​ല്ലാ​തെ മ​ക്ക​ൾ വ​ല​യു​ന്നു. മ​ണി​യാ​റ​ൻ​കു​ടി സ്കൂ​ൾ​സി​റ്റി സ്വ​ദേ​ശി പു​ളി​വേ​ലി​ൽ പ​രേ​ത​നാ​യ നാ​ണു​ക്കു​ട്ട​ന്‍റെ ഭാ​ര്യ ഭ​വാ​നി(96)​യെ​യാ​ണ് മ​ക്ക​ളും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് ക​സേ​ര​യി​ൽ ഇ​രു​ത്തി ചു​മ​ന്ന് റോ​ഡി​ലെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത്. ജി​ല്ലാ ആ​സ്ഥാ​ന​ത്തി​ന് പ​ത്തു​കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​ണ് ഈ ​ദ​യ​നീ​യ സം​ഭ​വം. ഇ​ടു​ക്കി -ഉ​ടു​ന്പ​ന്നൂ​ർ റോ​ഡി​ലേ​ക്ക് ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നും നൂ​റ്റ​ന്പ​ത് മീ​റ്റ​റോ​ളം ദൂ​ര​മേ​യു​ള്ളൂ. എ​ന്നാ​ൽ ചെ​ങ്കു​ത്താ​യ ക​യ​റ്റ​മാ​യ​തി​നാ​ൽ റോ​ഡ് നി​ർ​മി​ക്കു​ക സാ​ധ്യ​മ​ല്ല. 60 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നാ​ട്ടു​കാ​രും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന ന​ട​പ്പു​വ​ഴി​യു​ണ്ട്. ഇ​തി​ലെ​യാ​ണ് ഭ​വാ​നി​യെ ക​സേ​ര​യി​ൽ ചു​മ​ന്നു​കൊ​ണ്ടു​പോ​കു​ന്ന​ത്. മ​ണി​യാ​റ​ൻ​കു​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി​യാ​ണ് നാ​ട്ടു​കാ​ർ വ​ർ​ഷ​ങ്ങ​ളാ​യി സ​ഞ്ച​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡ് നി​ർ​മി​ക്കാ​ൻ ഫ​ണ്ട് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ സ്കൂ​ളി​നോ​ടു ചേ​ർ​ന്നു​ള്ള തോ​ടി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചാ​ൽ സ​മീ​പ​വാ​സി​ക​ളു​ടെ പു​ര​യി​ട​ത്തി​ലൂ​ടെ റോ​ഡു​നി​ർ​മി​ച്ച് വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നാ​വും. തോ​ട് ക​രി​ങ്ക​ല്ലി​നു കെ​ട്ടി സ്കൂ​ളി​നു സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ…

Read More

സ്ഥാനാർഥികൾക്ക് കോവിഡ് കൂടുന്നു, പ്രചാരണത്തിൽ കരുതൽ വേണം! കോ​ട്ട​യം ജി​ല്ല​യി​ൽ മൂ​ന്നു മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു കൂ​ടി കോ​വി​ഡ്

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തെ ക്വാ​റന്‍റൈ​നി​ലാ​ക്കി കോ​വി​ഡ്. ജി​ല്ല​യി​ൽ മൂ​ന്നു മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​തീ​വ ജാ​ഗ്ര​ത​യി​ൽ. ഇ​തോ​ടെ ജി​ല്ല​യി​ൽ ഏ​ഴു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​രു​മേ​ലി, എ​ലി​ക്കു​ളം, പു​തു​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി, ത​ല​യോ​ല​പ്പ​റ​ന്പ്, പാ​ന്പാ​ടി, മു​ണ്ട​ക്ക​യം, പാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. എ​രു​മേ​ലി​യി​ൽ 200 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീക്ഷ​ണ​ത്തി​ലുള്ളത്. പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന്‍റെ എ​ല്ലാ പൊ​തു​പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും 30 വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ പോ​കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​മാ​ണു മാ​റി​ചി​ന്തി​പ്പി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ ഇ​പ്പോ​ൾ പ്രേ​രി​പ്പി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഫോ​ണ്‍ വി​ളി​ച്ചു​മാ​ണ് ഇ​പ്പോ​ൾ വോ​ട്ടു തേ​ട​ൽ ന​ട​ക്കു​ന്ന​ത്. 30നു ​ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യാ​ൽ മാ​ത്ര​മാ​ണ് നേ​രി​ട്ടു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ന്‌ ഇ​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​യൂ. കോ​വി​ഡ്…

Read More