ഇടുക്കി: വനിതാ ഹോസ്റ്റലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ കാമുകന് സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. തനിയെയാണ് കൃത്യം നടത്തിയിരിക്കുന്നതെന്നാണ് യുവതി പോലീസിനു പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്താനാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥയായ മൂലമറ്റം വടക്കേടത്ത് അമലു ജോർജി(27)നെയാണ് കട്ടപ്പന പോലീസ് ഇന്നലെ അറസ്റ്റ്് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ കട്ടപ്പനയിലെത്തിച്ച യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ച വനിത ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. എല്ലാം മറച്ചുവച്ചു!ബാങ്കിൽ കാഷ്യറായി ജോലി നോക്കുകയായിരുന്നു അവിവാഹിതയായ യുവതി. ഇതേ ബാങ്കിലെ ഉദ്യോഗസ്ഥനായ സഹപ്രവർത്തകനിൽ നിന്നാണ് യുവതി ഗർഭിണിയായത്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മൂന്നു മാസം കഴിഞ്ഞാണ് താൻ ഗർഭിണിയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. അബോർഷൻ ചെയ്യാനുള്ള…
Read MoreCategory: Kottayam
വേഷം മാറി എക്സൈസ്ഉദ്യോഗസ്ഥരെത്തി, ബിനു മദ്യം സൂക്ഷിക്കുന്ന സ്ഥലം കണ്ട് ഞെട്ടി !
കുമരകം: അനധികൃതമായി മദ്യവില്പന നടത്തിയ കേസിൽ എക്സൈസ് പിടികൂടിയയാൾ മദ്യം സൂക്ഷിച്ചിരുന്നത് വീടിനോടു ചേർന്നുള്ള ചതുപ്പിൽ. വേളൂർ മുല്ലശേരി എം.ആർ. ബിനുവി(45)നെയാണ് ഇന്നലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബിനുവിന്റെ വീട്ടിലെത്തുന്നവർക്ക് മദ്യം വില്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് അധികൃതർ വേഷം മാറി ബിനുവിന്റെ വീട്ടിൽ എത്തിയത്. കെട്ടിട നിർമാണ തൊഴിലാളികളുടെ വേഷത്തിലാണ് എക്സൈസ് അധികൃതർ എത്തിയത്. എക്സൈസുകാരാണെന്ന് മനസിലായതോടെ ഇയാൾ വാക്കത്തി ഉപയോഗിച്ചു പ്രവിൻറീവ് ഓഫീസർ ടി.എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ നിഫി ജേക്കബ് എന്നിവരെ ആക്രമിച്ചു. എന്നാൽ ഇവർ അറിയിച്ചതനുസരിച്ചു കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തിയാണ് ബിനുവിനെ കീഴടക്കിയത്. വീടിനുള്ളിൽ കയറി ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചെങ്കിലും മദ്യം സൂക്ഷിച്ചിരുന്നത് കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിലാണ് കയറുകെട്ടി ചതുപ്പിൽ താഴ്ത്തിയിരുന്ന മദ്യം നിറച്ച കുപ്പികൾ കണ്ടെത്തിയത്. ഏഴു കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഏഴു ലിറ്റർ…
Read Moreഅവിവാഹിതയായ യുവതി ഹോസ്റ്റലിൽ പ്രസവിച്ച സംഭവം; സുഹൃത്തിനെകുറിച്ച് സൂചന ലഭിച്ചതായി പോലീസ്
ഇടുക്കി: ബാങ്ക് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച നവജാത ശിശു കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. യുവതിയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്ന യുവാവ് പോലീസ് നിരീക്ഷണത്തിലാണ്. യുവതിയുടെ മൊഴിയെടുത്ത ശേഷം ഇയാളെ വേണ്ടി വന്നാൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം നടന്ന ഹോസ്റ്റൽ മുറിയിൽ നിന്നും ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് യുവതി ഒറ്റക്കാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ജനിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്താൻ ആരെങ്കിലും നിർദേശം നൽകിയിരുന്നോ എന്നത് കണ്ടെത്തണമെന്നും പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൻ ഇന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കട്ടപ്പനയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിൽ അവിവാഹിതയായ യുവതി കുഞ്ഞിനു ജൻമം നൽകിയത്. യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന സഹോദരിയ്ക്കും…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ അധികൃതരുടെ ദ്രോഹ നടപടിയിൽ ബുദ്ധിമുട്ടി ഹൃദ് രോഗികൾ; കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഒപിയിൽ എത്താൻ രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന യാതന വേദനിപ്പിക്കുന്നത്
ഗാന്ധിനഗർ: ഓട നിർമാണത്തിന് കുഴിയെടുത്ത മണ്ണ് നീക്കം ചെയ്യാത്തതു മൂലം ഹൃദ്രോഗികളെ ഒപിയിൽ എത്തിക്കാൻ ബുദ്ധിമുട്ടുന്നു. കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം കെട്ടിടത്തിനു സമീപമാണ് സംഭവം. ഹൃദയ ശസ്ത്രക്രിയ വിഭാഗം കെട്ടിട പുനർനിർമാണത്തിനും ഓട നിർമിക്കുന്നതിനുമായി ഹൃദ്രോഗ വിഭാഗം കെട്ടിടത്തിന്റെ വലതുഭാഗത്ത് ആഴത്തിൽ കുഴിയെടുത്തു. നാളുകൾ കഴിഞ്ഞിട്ടും ഓട നിർമാണവും ആരംഭിച്ചിട്ടില്ല. ഇതോടെ കുഴിയെടുത്ത മണ്ണ് റോഡിന്റെ ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങളിൽ രോഗികളുമായി ഒപിയിലേക്ക് എത്തുന്നവർക്ക് രോഗികളെ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. വാഹനത്തിൽ രോഗിയെ എത്തിച്ചശേഷം ഒപിയിൽ ചെന്ന് ബന്ധുക്കൾ സ്ട്രച്ചർ കൊണ്ടുവന്നു എടുത്തു കയറ്റി അല്പദൂരം തള്ളിക്കൊണ്ടുപോയി വേണം ആശുപത്രിക്കകത്തു കയറ്റാൻ. ഇങ്ങനെ ഹൃദ്രോഗികളെ സ്ട്രച്ചറിൽ കിടത്തി തള്ളിക്കൊണ്ടു പോകുന്നത് രോഗികൾക്ക് ശാരിരിക ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമല്ല, കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടാണെന്ന് ആക്ഷേപമുണ്ട്. ഓട നിർമാണത്തിനായി കുഴിയെടുത്തിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്.
Read Moreകാർ സ്റ്റേഷനിൽ നിന്നും ഇറങ്ങി പിന്നാലെ ഫിനാൻസുകാരും എത്തി; പിന്നെ റോഡ് നിശ്ചലമാക്കി കൈയ്യാങ്കളി; ആർപ്പൂക്കര സംഭവത്തിൽ ഒറ്റുകാരനാര്?
ഗാന്ധിനഗർ: പോലീസ് സ്റ്റേഷനിൽനിന്നും വിട്ടുനല്‍കിയ ആഡംബർ കാർ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ നടുറോഡിൽ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ കള്ളൻ കപ്പലിൽ തന്നെ. ഒന്നര വർഷത്തോളമായി ഗാന്ധിനഗർ സ്റ്റേഷനിൽ കിടന്നിരുന്ന കാർ ഉടമയെത്തി പിക്ക് അപ്പ് വാൻ ഉപയോഗിച്ചു കെട്ടിവലിച്ചു കൊണ്ടുപോകുന്ന വിവരം കൃത്യമായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് ആരോ ചോർത്തി കൊടുക്കുകയായിരുന്നു. കാർ കെട്ടിവലിച്ചു കൊണ്ടു കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ ചേർന്നു പിക്ക് അപ്പ് വാൻ തടഞ്ഞു ആഡംബര കാർ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ സ്റ്റേഷനിൽ കാറും കെട്ടിവലിച്ചു കൊണ്ടു വാഹനം പുറപ്പെട്ടപ്പോൾ തന്നെ ആരോ കൃത്യമായ വിവരം സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ അറിയിച്ചുവെന്നാണ് ആരോപണമുയരുന്നത്. സംഭവത്തിൽ മൂന്നു പേരെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരും കുമാരനല്ലൂർ…
Read Moreജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘനം: സ്പീക്കർക്ക് കത്ത് നൽകുമെന്ന് ജോസഫ്
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘനം വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പി.ജെ. ജോസഫ്. നിയമസഭാ കക്ഷിനേതാവ് എന്ന നിലയിലാണ് കത്ത് നല്‍കുന്നത്. ജോസ് വിഭാഗം എംഎല്‍എമാര്‍ സ്വാഭാവികമായ നടപടി നേരിടേണ്ടി വരും. അവരുടെ രാജി ജനങ്ങള്‍ ആവശ്യപ്പെടും. ജോസ് പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കിയെന്നും ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം, വിപ്പ് ലംഘനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreസിപിഎം നേതാവിന്റെ തലയ്ക്ക് ഹോളോബ്രിക്സിന് അടിയേറ്റ സംഭവം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് അന്വേഷിക്കുമെന്ന് പോലീസ്
ചങ്ങനാശേരി: വാകത്താനം പരിയാരത്ത് ചപ്പാത്തി നിർമാണ യൂണിറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിപിഎം നേതാവിന്റെ തലയ്ക്കു ഹോളോബ്രിക്സ് കൊണ്ടു അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സിപിഎം നേതാവ് പരിയാരം ഇന്ദിരാ നഗർ കുട്ടുമ്മേൽ ലിജു പൂന്നൂസി(37)ന്റെ തലയ്ക്കാണ് അടിയേറ്റത്. അയൽവാസി കൊടൂർ വീട്ടിൽ കൊച്ചുമോനാ(35)ണ് ലിജുവിന്റെ തലയ്ക്ക് ഹോളോബ്രിക്സ് കൊണ്ട് അടിച്ചത്. ഇയാൾക്കെതിരേ വധശ്രമത്തിനു വാകത്താനം പോലീസ് കേസെടുത്തു. തലയ്ക്കു പരിക്കേറ്റ ലിജു കോട്ടയം മെഡിക്കൽ കോളജിലും വീണു പരിക്കേറ്റ കൊച്ചുമോൻ പുതുപ്പള്ളി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണ് സംഭവം. ഇരുവരുടെയും വീടിനു സമീപത്തുള്ള കയ്യാലത്ത് പേരൂക്കുന്നേൽ ബൈജുവിന്റെ വീടിനോട് ചേർന്ന് ചപ്പാത്തി യൂണിറ്റിനുള്ള ഷെഡ് നിർമിച്ചു വരിയായിരുന്നു. കൊച്ചുമോനും സുഹൃത്ത് സുരേഷും ചേർന്നു ഷെഡ് പൊളിച്ചു. ഇതു ബഹളത്തിൽ കലാശിച്ചു. ബഹളം കേട്ടാണ് ലിജു സ്ഥലത്തെത്തിയത്. തുടർന്നു പോലീസിൽ പരാതി നല്കാൻ ലിജു…
Read Moreവേമ്പനാട്ടു കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; മാതാപിതാക്കൾ ഇപ്പോഴും കാണാമറയത്ത്
വൈക്കം: വൈക്കം ചെന്പ് കാട്ടാന്പള്ളി ഭാഗത്ത് വേന്പനാട് കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ, ആശാ വർക്കർമാർ തുടങ്ങിയവരുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയെങ്കിലും കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ സാധിക്കുന്ന വിവരമൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചചര്യത്തിൽ പോലീസ് സോഷ്യൽ മീഡിയയിലടക്കം പ്രചരണം നടത്തിയിട്ടും ഫലമുണ്ടായില്ല. സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുനിന്ന് കുഞ്ഞിന്റെ മൃതദേഹം കായലിൽ കൊണ്ടുവന്നിട്ടതാണെന്ന സംശയത്തിലാണ് പോലീസ്. ഇതോടെ അന്വേഷണം മറ്റ് ജില്ലകളിലേക്കു വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവിഹിതമായി ഗർഭം ധരിച്ചവർ ആശുപത്രിയേയോ ആരോഗ്യ പ്രവർത്തകരേയോ സമീപിക്കാതെ രഹസ്യമായി പ്രസവിച്ചു കുഞ്ഞിനെ കൊലപ്പെടുത്തി കായലിൽ തള്ളിയതാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ് പോലീസ് സംഘം. കേസ് അന്വേഷിക്കുന്നതിന് നാലു വിഭാഗങ്ങളായി തിരിഞ്ഞ് പോലീസ്…
Read Moreആറുമാസം പിന്നിടുമ്പോൾ, വരുന്നത് പട്ടിണിയുടെ ഓണനാളുകൾ; ‘സ്വകാര്യ ബസുകാർ കണ്ണീരോടെ പറയുന്നു’
ചങ്ങനാശേരി: തിരുവോണത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കേ ദുരിതങ്ങളുടെ കണക്കുകൾ നിരത്തുകയാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. കോവിഡിനെ തുടർന്ന് പല സ്വകാര്യ ബസുകളും സർവീസുകൾ നിർത്തി ഷെഡുകളിൽ കയറ്റിയിട്ടിട്ട് ആറുമാസം പിന്നിടുകയാണ്. ചങ്ങനാശേരി ഒന്ന്, രണ്ട് നന്പർ ബസ് സ്റ്റാൻഡുകളിലായി സർവീസ് നടത്തിയിരുന്നത് 240 ബസുകളാണ്. ഇതിൽ ഇരുന്നൂറിലേറെ ബസുകളും ജീഫോം നൽകി കയറ്റിയിട്ടിരിക്കുകയാണ്. സർവീസ് നടത്തുന്ന 30 ബസുകളും കനത്ത നഷ്ടം നേരിട്ടാണ് ഓടുന്നത്. കോവിഡ് ആശങ്കയിൽ ബസുകളിൽ കയറുന്ന യാത്രക്കാരുടെ എണ്ണം നന്നേ കുറവാണ്. പല ബസുകൾക്കും ആയിരത്തിനും രണ്ടായിരം രൂപയ്ക്കുമിടയിൽ മാത്രമാണ് കളക്ഷനുള്ളത്. ജീവനക്കാർക്ക് ശന്പളം നൽകാനോ ഡീസൽ അടിക്കാനോ കളക്ഷൻ തികയുന്നില്ല.എംസി റോഡിൽ മതുമൂലക്കു സമീപം പെട്രോൾ പന്പ് ഉടമയുടെ സ്ഥലത്ത് നൂറോളം ബസുകളാണ് സുരക്ഷിതമായി പാർക്ക് ചെയ്തിരിക്കുന്നത്. ലക്ഷക്കണത്തിനു രൂപ മുടക്കി പുതുതായി പുറത്തിറക്കി ഒരുമാസംപോലും റൂട്ടിലോടാൻ സാധിക്കാത്ത ബസുകളും…
Read Moreവൈക്കത്ത് കടയുടെ പൂട്ടു തകർത്ത് മോഷണം; അകത്തു കയറിയ കള്ളൻ മോഷ്ടിച്ചത് പണം മാത്രമല്ല!
വൈക്കം: വഴിയോരത്തെ കടയുടെ പൂട്ട് തകർത്ത് മോഷണം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. തലയാഴം തോട്ടകം ഗവ. എൽപി സ്കൂളിനു സമീപത്തെ വളവിനോടു ചേർന്നുള്ള തുറസായ സ്ഥലത്ത് തോട്ടകം മേക്കാട്ടുചിറ മായയുടെ കടയുടെ പൂട്ടുതകർത്താണ് മോഷണം നടന്നത്. കഴിഞ്ഞ പത്തിനു രാത്രി കടയുടെ മുൻവശത്തെ പൂട്ടു തകർത്തും പുറകിലെ പലകകൾ അടത്തി മാറ്റിയും അകത്തു കടന്ന മോഷ്ടാക്കൾ കടയിൽ സൂക്ഷിച്ചിരുന്ന ഉണക്ക ചെമ്മീൻ, ഉണക്കമീൻ, മുട്ട, 4000 രൂപ വിലവരുന്ന ഇലക്ട്രോണിക് ത്രാസ്, 3500 രൂപ വിലയുള്ള എമർജൻസി ലാന്പ് തുടങ്ങിയവ അപഹരിച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായതായി മായ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. രണ്ടു വർഷമായി ഇവിടെ പകൽ ചായ കച്ചവടവും രാത്രി തട്ടുകടയും നടത്തി വരികയാണ് മായയും ഭർത്താവ് മനോജും. കോവിഡ് വ്യാപനത്തോടെ കടയിൽ ആളെത്താതെ ഉപജീവനം വഴിമുട്ടിയതോടെയാണ് ഉണക്കമീനും മുട്ടയും തേങ്ങയും…
Read More