തിരുവല്ല: സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിനു ശ്രമിച്ചതിന് പിടിയിലായ വിദേശപൗരന്റെ കൈവശമുള്ള പാസ്പോര്‍ട്ട് വ്യാജമെന്ന് പോലീസ്. ഇറാന് പൗരനെന്ന പേരിലാണ് ഇയാള്‍ പാസ്പോര്‍ട്ടുമായി നടന്നിരുന്നത്. സൊറാദ് ഘോലിപോള് വെള്ളിയാഴ്ചയാണ് തിരുവല്ലയില്‍ അറസ്റ്റിലായത്. ഇയാളെ ഇന്നലെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പാസ്പോര്‍ട്ട് വ്യാജമാണെന്നും രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുള്ളതായും വ്യക്തമായെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഇയാള്‍ ഇറാനിയല്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. അറബി ഭാഷ തന്നെ വശമില്ല. അഫ്ഗാനിസ്ഥാന്കാരനാണോയെന്നു സംശയമുണ്ട്. തിരുവല്ലയിലെ മണി എക്സ്ചേഞ്ച് സ്ഥാപനമായ അഹല്യമണിയില് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എത്തിയ ഇയാളെ ജീവനക്കാരുടെ അവസോരചിതമായ ഇടപെടലില്‍ കുടുക്കുകയായിരുന്നു. 1000 യുഎസ് ഡോളര്‍ മാറി നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്ഥാപനത്തില്‍ വന്നത്. 50 യുഎസ് ഡോളറും 50 ഡോളറിന്റെ ഇന്ത്യന്‍ കറന്‍സിയുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതിനിടെ കുറച്ചു പണം ദിര്‍ഹമാക്കി നല്‍കുമോയെന്നും ചോദിച്ചു. അവിടെനിന്ന്…
Read MoreCategory: Kottayam
ബോധരഹിതനായി വഴിയില്‍ വീണയാളുടെ സ്വര്‍ണമാലയും ഫോണും കവര്‍ന്നു! മൂന്ന് പേര് കുടുങ്ങി; പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിക്കു സമീപം നടന്ന സംഭവം ഇങ്ങനെ…
പാലാ: ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്ന് ആശുപത്രിയിലേക്ക് അര്‍ധരാത്രിയില്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡില്‍ ബോധരഹിതനായി വീണുപോയയാളുടെ മൂന്നു പവന് മാലയും മൊബൈല്‍ ഫോണും കവര്‍ന്ന മൂന്നംഗ സംഘം പിടിയിൽ. ബാങ്ക് ഓഫ് ബറോഡയുടെ തൊടുപുഴ ശാഖാ അസിസ്റ്റന്റ് മാനേജര്‍ അന്തീനാട് ഓലിക്കല്‍ മനു സ്കറിയാ (35)യുടെ മാലയും ഫോണുമാണ് കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ആവണീശ്വരം പ്ലാക്കിനില്‍ ചെറുവിള വിഷ്ണു(26), വിളക്കുടി ജയഭവനില്‍ സെന്‍കുമാര്‍ (മണിക്കുട്ടന്-29), ആവണീശ്വരം ഹരിഭവനില്‍ ഹരി (20) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19ന് പുലര്‍ച്ചെ 12.30 ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിക്കു സമീപമാണ് സംഭവം. ശരീരം ചൊറിഞ്ഞു തടിച്ചതിനെത്തുടര്ന്ന് മനു സ്കറിയ ബൈക്കില്‍ തനിയെ പ്രവിത്താനത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പോവുകയായിരുന്നു. ആശുപത്രിക്ക് അമ്പതു മീറ്റര്‍ സമീപത്തെത്തിയപ്പോള്‍ ബോധരഹിതനായി പാലാ-തൊടുപുഴ സംസ്ഥാന പാതയില്‍ വീഴുകയായിരുന്നു. പിന്നീട് അരമണിക്കൂറിന് ശേഷം ബോധം തെളിഞ്ഞപ്പോഴാണ് മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ട വിവരം…
Read Moreവനംവകുപ്പ് ജീവനക്കാര്‍ റെഡി! ഇനി മെരുങ്ങും, മൂര്‍ഖനും രാജവെമ്പാലയും…
കോട്ടയം: മൂർഖൻ, രാജവെന്പാല, മലന്പാന്പ് തുടങ്ങിയ ഉരഗവീരൻമാരെ പിടിക്കാൻ വനം ജീവനക്കാർക്ക് പരിശീലനം. വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പാറന്പുഴ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ ടീമാണു കോട്ടയം ഡിവിഷന്റെ കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് പരിശീലനം നൽകിയത്. അശാസ്ത്രീയമായ പാന്പുപിടിത്തം, പാന്പുകളെ വലിയ വിലയ്ക്കു വിൽക്കുക, കൈവശം വയ്ക്കുക, കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയവ അടുത്തനാളിൽ വർധിച്ച സാഹചര്യത്തിലാണ് വനംവകുപ്പ് പരിശീലന പരിപാടിയുമായി രംഗത്തെത്തിയത്. ഇപ്പോൾ വനംവകുപ്പിൽ പാന്പുപിടിത്തത്തിൽ ട്രെയിനിംഗ് ലഭിച്ച ഉദ്യോഗസ്ഥർ കുറവാണ്. പ്രാദേശികമായ പാന്പുപിടിത്തക്കാരെയാണു കൂടുതലായി ഉപയോഗിക്കുന്നത്. ഇവർ പാന്പിനെ പിടിച്ച് വനംവകുപ്പിനെ ഏൽപ്പിക്കുകയാണു ചെയ്യുന്നത്. വനം വകുപ്പിന്റെ അരിപ്പയിലൂള്ള ട്രെയിനിംഗ് സ്കൂളിലെ ഡെപ്യൂട്ടി ഡയറക്ടറായ മുഹമ്മദ് അൻവർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ ജോസ് ലൂയിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരു ദിവസത്തെ പരിശീലന പരിപാടി. പാന്പുകളുടെ സ്വഭാവ രീതിയനുസരിച്ചും വിഷമുള്ളത്, വിഷമില്ലാത്തത് എന്നിങ്ങനെ തരം…
Read Moreമുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംവം; അതിരമ്പുഴയിലെ കുട്ടി ഗുണ്ടാസംഘത്തിലെ മൂന്നാമനും പോലീസ് പിടിയിൽ
ഏറ്റുമാനൂർ: അതിരന്പുഴ ഇരുപ്പേൽചിറ ഭാഗത്ത് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. മൂന്നാം പ്രതി ഓണംതുരുത്ത് വലിയ കാലായിൽ ജിബിൻ ബേബി (24) ആണ് അറസ്റ്റിലായത്. ദിവസങ്ങൾക്കു മുന്‍പ് ഈ കേസിലെ പ്രതികളായ അതിരന്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ അച്ചു സന്തോഷ് (24), നിഖിൽ നാൽപാത്തിമല (23) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ ഇരുപ്പേൽ ചിറയിൽ എത്തിയ ഗുണ്ടാ സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഡിബിൻ (25), എബിൻ (27) എന്നിവർക്ക് പരിക്കേറ്റിരുന്നു. നിരവധി ഗുണ്ടാ ആക്രമണകേസുകളിലെ പ്രതിയായ അച്ചു സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ആക്രമിച്ചതെന്ന് ഇവർ പോലീസിൽ മൊഴി നൽകി. പരിക്കേറ്റ എബിനുമായി ഉണ്ടായ മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമുണ്ടായത്. വാക്കു തർക്കമുണ്ടായതിനെതുടർന്ന് അച്ചു സന്തോഷ് സുഹൃത്തക്കളുമായി എത്തി വടിയും…
Read Moreആഡംബര ജീവിതം നയിച്ചില്ലെങ്കിൽ കള്ളൻ പിടിയിലാവില്ലാ യിരുന്നു; വാകത്താനത്തെ കുട്ടി മോഷ്ടാവ് മോഷണക്കാര്യത്തിൽ കുട്ടിയല്ല
കോട്ടയം: വാകത്താനത്ത് മോഷണം നടത്തിയ സ്വർണമാലയും ബ്രേസ്ലെറ്റും വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചതോടെ കള്ളൻ പോലീസിന്റെ പിടിയിലായി. വാകത്താനം കൂടത്തിങ്കൽ ഹരികൃഷ്ണൻ(22) ആണ് അറസ്റ്റിലായത്. വാകത്താനം ശാസ്താംകാവ് അന്പലത്തിനു സമീപം നീലമന ഇല്ലത്ത് മാധവൻ നന്പൂതിരിയുടെ മകൻ ശംഭുവിന്റെ കഴുത്തിൽ കിടന്ന ഒരു പവന്റെ സ്വർണമാലയും കൈയിൽ കിടന്ന നാലരഗ്രാം ചെയിനും മോഷ്ടിച്ചു വില്പന നടത്തിയ ഹരികൃഷ്ണൻ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം. മുറ്റത്ത് നില്‍ക്കുകയായിരുന്ന ശംഭുവിന്റെ അടുത്തുകൂടി ഹരികൃഷ്ണൻ സൗഹൃദമായി പെരുമാറിയശേഷം മാലയും ബ്രേസ് ലെറ്റും മോഷ്ടിച്ചശേഷം മുങ്ങുകയായിരുന്നു. പിന്നീടാണ് സ്വർണാഭരണങ്ങൾ നഷ്്ടപ്പെട്ട വിവരമറിയുന്നത്. തുടർന്നു വീട്ടുകാർ വാകത്താനം പോലീസിൽ പരാതി നല്കി. പോലീസ് സമീപ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് കുറച്ചു ദിവസങ്ങളായി ഹരികൃഷ്ണൻ ആഡംബര ജീവിതം നയിക്കുന്ന വിവരമറിഞ്ഞത്. തുടർന്നാണ് ഇയാളെ പിടികൂടി ചോദ്യം ചെയ്തത്. പിന്നീട്…
Read Moreവെറുതേ മനുഷ്യനെ പേടിപ്പിക്കാൻ… കോഴികളെ കടിച്ചുകൊന്ന പനച്ചിക്കാട്ടെ അജ്ഞാത ജീവിയെ കണ്ടെത്തി; പേടി ഒഴിഞ്ഞെങ്കിലും , ഭീഷണിപ്പെടുത്തിയ വിരുതെ പിടികൂടാൻ വലവിരിച്ച് നാട്ടുകാർ
കോട്ടയം: പനച്ചിക്കാട്ട് മേഖലയിൽ കറങ്ങുന്ന അജ്ഞാതജീവി കാട്ടുപൂച്ചയെന്ന് വനംവകുപ്പ് അധികൃതർ. ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് പനച്ചിക്കാട്ട് അജ്ഞാജീവി കോഴിക്കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞത്. പ്രദേശത്ത് പുലിയിറങ്ങിയെന്ന പ്രചാരണമുണ്ടായിരുന്നു. ഇതോടെ പ്രദേശവാസികൾ ഏറെ ഭയപ്പാടിലായിരുന്നു. പാത്താമുട്ടം കുഴിയാത്ത് മാത്യു. കെ. ഐപ്പിന്റെ 1532 കോഴി കുഞ്ഞുങ്ങളെയാണ് അജ്ഞാതജീവി കൊന്നുകളഞ്ഞത്. കൂട്ടിൽ കയറിയാണ് അജ്ഞാത ജീവി കോഴികുഞ്ഞുങ്ങളെ കൊന്നത്. നാളുകൾക്കുമുന്പ് ഈ പ്രദേശത്ത് അജ്ഞാതജീവി കോഴികളെ കൊന്നുകളഞ്ഞിരുന്നു. തുടർന്നു നാട്ടുകാർ ചേർന്നു കാടു വെട്ടിത്തെളിക്കുകയും പിന്നീട് കാട്ടുപൂച്ചയെ പിടികൂടുകയും ചെയ്തതോടെയാണ് അന്നത്തെ അജ്ഞാതജീവി കാട്ടുപൂച്ചയാണെന്ന് വ്യക്തമായത്. ഇപ്പോഴും കോഴിക്കുഞ്ഞുങ്ങളെ കൊന്നത് കാട്ടുപൂച്ച തന്നെയാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. കോഴികുഞ്ഞുങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു നടത്തിയ നിരീക്ഷണത്തിലാണ് കാട്ടുപൂച്ച തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. കോഴിക്കുഞ്ഞുങ്ങളുടെ ആന്തരികാവയവങ്ങളാണ് അജ്ഞാതജീവി കൂടുതലായും ഭക്ഷണമാക്കിയത്. മാംസളമായ ഭാഗങ്ങൾ ഉപേക്ഷിച്ച നിലയിലാണ്. ഇത് കാട്ടുപൂച്ചയുടെ ഭക്ഷണരീതിയാണെന്ന്…
Read Moreസാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം കോടതി വളപ്പിലും; ജഡ്ജിയുടെ കാർ അടിച്ചുതകർത്തു; കുറ്റക്കാരെ കണ്ടെത്തണമെന്ന് ബാർ അസോസിയേഷൻ
പാലാ: കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. എം എ സി റ്റി ജഡ്ജിയുടെയും കോടതി ജീവനക്കാരന്റെയും വാഹനങ്ങളാണ് അടിച്ചു തകർത്തത്. ഇന്ന് രാവിലെയാണ് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. അഡി. ജില്ലാ ജഡ്ജിയുടെ വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ തകർത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോടതി വളപ്പിലെ വാഹനങ്ങൾ അടിച്ചു തകർത്തതിൽ പാലാ ബാർ അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോസഫ് കണ്ടത്തിൽ, സെക്രട്ടറി അഡ്വ.റോഹൻ ജോർജ്, എക്സിക്യൂട്ടിവ് കമ്മിറ്റി മെന്പർ അഡ്വ.ആർ മനോജ് എന്നിവർ ആവശ്യപ്പെട്ടു.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളം;പരാതിയുമായി വ്യാപാരികൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ട്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ മോഷ്ടാക്കൾ, യാചകർ, കഞ്ചാവ് വില്പനക്കാർ, സാമൂഹ്യ വിരുദ്ധർ തുടങ്ങിയവർ താവളമാക്കുന്നതായി കാണിച്ച് വ്യാപാരികൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി തുടങ്ങി വിവിധ സംഘടനകളുടെ സംയുക്തഭിമുഖ്യത്തിൽ 45ൽപ്പരം വ്യാപാരികൾ ഒപ്പിട്ട പരാതിയാണ് നൽകിയിരിക്കുന്നത്. ഇവിടെ തന്പടിക്കുന്ന ഒരു സംഘം ആശുപത്രിയിൽ എത്തുന്നവരോട് ഭിക്ഷ യാചിച്ചും മോഷണം നടത്തിയും ലഭിക്കുന്ന പണം കൊണ്ട് മദ്യം വാങ്ങി ഒരു ഹോട്ടലിന്റെ പിൻഭാഗത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഇരുന്ന് മദ്യപിക്കുകയാണ് പതിവ്. ഒരോ ദിവസവും, യാചകരുടെ എണ്ണം വർധിക്കുകയാണെന്നും ഇവർ ഏതു നാട്ടിൽ നിന്നു വരുന്നവരാണെന്ന് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. മദ്യം കഴിച്ചശേഷം സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആ…
Read Moreപുതുപ്പള്ളിയിൽ സ്വർണമാല തട്ടിയെടുത്ത നാലംഗസംഘം പ്രഫഷണൽ മോഷ്ടാക്കൾ? എങ്ങുമെത്താതെ പോലീസ് അന്വേഷണം
കോട്ടയം: ഇന്നോവ വില്‍ക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചുവരുത്തിയശേഷം സ്വർണമാല തട്ടിയെടുത്ത നാലംഗ സംഘത്തെക്കുറിച്ചു സൂചന ലഭിക്കാതെ പോലീസ്. കഴിഞ്ഞ 11നാണ് ചങ്ങനാശേരി ചീരംചിറം കോക്കാട്ട് ചാക്കോച്ച(50)നെയും കുടുംബത്തെയും കാർ വിൽപന ഷോറൂമിൽനിന്നെന്നു പറഞ്ഞു വിളിച്ച സംഘം പുതുപ്പള്ളിയിലേക്കു വിളിച്ചു വരുത്തിയത്. തുടർന്നാണ് കാർ കാണിക്കാമെന്ന് പറഞ്ഞു ആളൊഴിഞ്ഞ വീട്ടിൽ വിളിച്ചു കയറ്റിയശേഷം മാല പൊട്ടിച്ചെടുത്ത് നാലംഗ സംഘം രക്ഷപ്പെട്ടത്. പ്രഫഷണൽ മോഷ്്ടാക്കളുടെ സംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വില്‍ക്കുന്ന സംഘങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരം കേസുകളിൽപ്പെട്ട് ജയിലുകളിൽ കഴിഞ്ഞ് അടുത്തനാളിൽ പുറത്തിറങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇവർ ചാക്കോച്ചനെ വിളിച്ച ഫോണ്‍ നന്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഇപ്പോൾ ഈ ഫോണ്‍ നന്പർ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. നാലംഗ സംഘം സഞ്ചരിച്ച ചുമന്ന കാറിന്റെ നന്പറും വ്യാജമാണ്. കോട്ടയം സ്വദേശിയായ ഒരാളുടെ…
Read Moreആശ്വാസത്തോടെ നാട്ടുകാർ; തുരുത്തിയിൽ കഞ്ചാവ് വിൽപ്പനക്കാരൻ സാജു ജോജോ പോലീസ് പിടിയിൽ; കൂട്ടാളികൾക്കായി വലവിരിച്ച് പോലീസ്
കോട്ടയം: കഞ്ചാവുമായി പിടിയിലായ യുവാവിന്റെ സംഘത്തിൽപ്പെട്ടവർക്കായി എക്സൈസ് അധികൃതർ അന്വേഷണം ആരംഭിച്ചു. തുരുത്തി കാഞ്ഞിരത്തിങ്കൽ സാജു ജോജോ (25)യെയാണ് ഇന്നലെ കഞ്ചാവ് പൊതിയുമായി എക്സൈസ് അധികൃതർ പിടികൂടിയത്. സാജുവിനൊപ്പമുള്ള ചിലർ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടവരുമാണ്. കഞ്ചാവ് എത്തിക്കുന്നതിലും വില്പന നടത്തുന്നതിലും ഇവർക്കും പങ്കുണ്ട്. അതിനാലാണ് എക്സൈസ് സംഘം മറ്റുള്ളവരെ പിടികൂടുന്നതിനു വല വിരിച്ചിരിക്കുന്നത്. തുരുത്തിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു വൻ തോതിൽ കഞ്ചാവ് വിൽപ്പനയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. രാത്രികാലങ്ങളിൽ ഇവിടുത്തെ ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പരസ്യമദ്യപാനവും നടന്നിരുന്നതായും പ്രദേശവാസികൾ എക്സൈസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് അധികൃതർ മഫ്തിയിൽ എത്തി പരിശോധനകൾ ആരംഭിച്ചത്. സാജു ഉൾപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങൾ വാടകയ്ക്കു വീടെടുത്താണ് കഞ്ചാവ് എത്തിച്ചിരുന്നതും മറ്റുള്ള ചെറുകിട സംഘങ്ങൾക്കു നല്കിയിരുന്നതും. തമിഴ്നാട്ടിൽ നിന്നും പലപ്പോഴായി കിലോക്കണക്കിനു കഞ്ചാവ് സാജുവിന്റെ…
Read More