ചേട്ടാ.. ആ ഫോണ്‍ ഒന്ന് തരുമോ? വീ​ടു​വി​ട്ടി​റ​ങ്ങി​യ കൗ​മാ​ര​ക്കാ​ര​നെ ഓ​ട്ടോ​റിക്ഷ ഡ്രൈ​വ​ർ​മാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു

നെ​ടു​ങ്ക​ണ്ടം: വീ​ടു​വി​ട്ടി​റ​ങ്ങി​യ 16 വ​യ​സു​കാ​ര​നെ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക​വ​ല​യി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

ഉ​പ്പു​ത​റ​യി​ലെ വീ​ട്ടി​ൽ​നി​ന്നും മാ​താ​പി​താ​ക്ക​ളോ​ട് പി​ണ​ങ്ങി ഇ​റ​ങ്ങി​യ പ​തി​നാ​റു​കാ​ര​ൻ രാ​ത്രി എ​ട്ടോ​ടെ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക​വ​ല ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ത​നി​ച്ചെ​ത്തി​യ കു​ട്ടി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രോ​ട് കൂ​ട്ടു​കാ​ര​നെ വി​ളി​ക്കാ​നെ​ന്നു​പ​റ​ഞ്ഞ് ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​രാ​യ സ​ന്തോ​ഷ്, താ​ജു​ദീ​ൻ, വി​നോ​ദ്, വി​ശാ​ഖ് എ​ന്നി​വ​ർ കു​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി തി​ര​ക്കി​യ​തോ​ടെ​യാ​ണ് വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി ഡ്രൈ​വ​ർ​മാ​ർ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഉ​പ്പു​ത​റ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി കു​ട്ടി​യെ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു.

ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രെ നെ​ടു​ങ്ക​ണ്ടം എ​സ്ഐ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment