കോട്ടയം: ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ രണ്ടു തൊഴിലാളികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നു പുലര്‍ച്ചെ 48 തൊഴിലാളികള്‍ക്കു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശിയായ 35കാരനും ഓണംതുരുത്തു സ്വദേശിയായ 56കാരനുമാണു രോഗം കണ്ടെത്തിയത്. ഇവരെ പള്ളിക്കത്തോട്ടിലെ കോവിഡ് കേന്ദ്രത്തിലേക്കു മാറ്റി. മത്സ്യവ്യാപാരികളില്‍നിന്നു പെട്ടികള്‍ എടുത്ത് അടുക്കിവയ്ക്കുന്ന ജോലിയില്‍ ഏര്പ്പെട്ടവര്ക്കാണു രോഗം കണ്ടെത്തിയത്.
Read MoreCategory: Kottayam
മക്കളെ ഒരു സംഘം ആളുകൾ മർദിക്കുന്നതറിഞ്ഞ് അവിടേയ്ക്ക് ഓടിയെത്തി; പിന്നീട്സദാചാര സംഘത്തിന്റെ ക്രൂരമർദ്ദനം പിതാവിന് നേരെ; മൂക്കിന്റെ പാലം തകർന്ന് ഗൃഹനാഥൻ ആശുപത്രിയിൽ
ഇടുക്കി: മക്കളെ മർദിക്കുന്നതു തടയാനെത്തിയ അച്ഛനെ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു. നെടുങ്കണ്ടം വലിയ തോവാള മന്നാക്കുടി പറന്പിൽ സതീഷ് ജയകുമാറി (ദീപു-50) വിനാണ് ക്രൂരമായി മർദനമേറ്റത്. മുഖത്തെയും മൂക്കിന്റെയും അസ്ഥികൾ പൊട്ടിയ ദീപുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ് 14ന് വൈകുന്നേരം ആറോടെ മന്നാക്കുടി ജംഗ്ഷനിലായിരുന്നു സംഭവം. ദീപുവിന്റെ മക്കളായ അജയിനെയും അഭിജിത്തിനെയുമാണ് ഇവർ ആദ്യം തടഞ്ഞു നിർത്തിയത്. അമിത വേഗത്തിൽ ബൈക്കോടിക്കുന്നുവെന്നാരോപിച്ച് വാഹനം തടഞ്ഞു നിർത്തി താക്കോൽ ഉൗരിയെടുത്തു മർദിക്കുകയായിരുന്നു. വിവരമറിഞ്ഞാണ് ദീപു സ്ഥലത്ത് ഓടിയെത്തിയത്. മക്കളെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതോടെ സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. വടി ഉപയോഗിച്ചും മറ്റും ആക്രമിച്ചതിനെ തുടർന്ന് റോഡരികിൽ വീണ ദീപുവിനെ ആശുപത്രിയിൽ എത്തിക്കാൻ അഭിജിതും അജയും കേണപേക്ഷിച്ചിട്ടും അക്രമി സംഘം തയാറായില്ല. പിന്നീട് പോലീസ് എത്തിയതോടെ അക്രമികൾ സ്ഥലത്തു നിന്നും പിൻമാറി.…
Read Moreകോവിഡ് കാലത്ത് വൃത്തിയുടെ കാര്യത്തിൽ മാതൃകയാകുന്നു; ദിവസവും അണുവിമുക്തമാക്കി കെഎസ്ആർടിസി
കോട്ടയം: ഓരോ ട്രിപ്പ് അവസാനിക്കുന്പോഴും അണുവിമുക്തമാക്കുന്നില്ലെങ്കിലും ദിവസവും സുരക്ഷയൊരുക്കി കെഎസ്ആർടിസി. കോവിഡ് ദിനംപ്രതി വർദ്ധിക്കുന്പോഴും അണുവിമുക്തമാക്കിയാണു കെഎസ്ആർടിസി സർവീസ് നടത്തുന്നത്. ജാഗ്രതയോടയാണു കോട്ടയം ജില്ലയിൽ കെഎസ്ആർടിസി ബസുകളുടെ സർവീസ്. ഓരോ ട്രിപ്പ് പൂർത്തിയാകുന്പോഴും അണുവിമുക്തമാക്കണമെന്ന നിർദേശം പാലിക്കാൻ കെഎസ്ആർടിസിക്കു സാധിക്കുന്നില്ല. വൈകുന്നേരങ്ങളിൽ സർവീസ് കഴിഞ്ഞ് ഡിപ്പോയിൽ എത്തുന്ന ബസുകൾ ദിവസവും അണുവിമുക്തമാക്കും. ജില്ലയിലെ എല്ലാ ഡിപ്പോകളിലും ബസുകൾ അണുവിമുക്തമാക്കുന്നതിനു മാത്രമായി ചില ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. പതിവായി ബസുകൾ സർവീസ് അവസാനിപ്പിക്കുന്പോൾ മെക്കാനിക്കൽ ജീവനക്കാർ ബസിനു എന്തെങ്കിലും തകരാർ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുന്നതാണ്. കോവിഡ് കാലത്ത് ഇത്തരം പരിശോധനകൾ നടത്തുന്നതിനു മുന്‍പായി തന്നെ ബസുകൾ സോഡിയം ഹൈപ്പോ ക്രോറൈറ്റ് എന്ന അണുനാശിനി സ്പെയർ ഉപയോഗിച്ചു ബസുകളിൽ തളിക്കുകയാണു ചെയ്യുന്നത്. തുടർന്നാണ് ബസുകൾക്കുണ്ടായിരിക്കുന്ന തകരാർ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ പരിഹരിക്കുന്നത്. എല്ലാ ഡിപ്പോകളിൽ ബസുകളിൽ സ്പ്രേ ചെയ്യേണ്ട അണുനാശിനികൾ നേരെത്ത…
Read Moreചീട്ടുകളി നടത്തിപ്പിന് മാലത്തിന് സഹായം റിട്ടയേർഡ് പോലീസുകാരനും യുവതിയും? പ്രതിഷേധത്തിനൊടുവിൽ മാലം സുരേഷിനെതിരെ കേസെടുത്തു പോലീസ്
മണർകാട്: ഒടുവിൽ അതും സംഭവിച്ചു. മണർകാട് ക്രൗണ്‍ ക്ലബിൽനിന്നും ലക്ഷങ്ങളുടെ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ ക്ലബ് ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനുശേഷമാണു മണർകാട് പോലീസ് കേസെടുത്തത്. ക്രൗണ്‍ ക്ലബ് സെക്രട്ടറി മണർകാട് സ്വദേശി മാലം സുരേഷ് (കെ.വി. സുരേഷ്), പ്രസിഡന്റ് വി.എം. സന്തോഷ് എന്നിവർക്കെതിരെയാണു കേസെടുത്തതെന്നു മണർകാട് പോലീസ് പറഞ്ഞു. ഇരുവരുടെയും ഉന്നത ബന്ധങ്ങൾ ചർച്ചയായതോടെ സംഭവം വിവാദമായിരുന്നു. പോലീസ് വ്യക്തമായ രേഖകൾ ശേഖരിച്ചാണു കേസെടുത്തത്. ക്രൗണ്‍ ക്ലബ് ഭാരവാഹികളെ കണ്ടെത്താൻ രജിസ്ട്രാർ ഓഫീസിലും വില്ലേജ് ഓഫീസിലും പഞ്ചായത്തിലും പോലീസ് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കേസ്. പോലീസിനും ഗുണ്ടാസംഘത്തെ ഭയമാണെന്നാണു നാട്ടുകാരുടെ ആരോപണം. രാഷ്ട്രീയ, ജനപ്രതിനിധി ഉന്നത ബന്ധങ്ങളുള്ള സംഘത്തിനെതിരെ കേസെടുത്താൽ പോലീസിനും നടപടി ഭയന്നാണു കേസെടുക്കാൻ വൈകിയതെന്നാണു നാട്ടുകാരുടെ ഭാഷ്യം. നടത്തിപ്പുകാർക്കെതിരെ കേസ് എടുക്കാൻ വൈകിയത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. അതേസമയം…
Read Moreമെഡി. കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ നിലവിളി ശബ്ദം! ‘യക്ഷിക്കു’ പിന്നിൽ അനാശാസ്യ സംഘമോ? കാരണങ്ങള്‍ നിരവധി…
ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിന്റെ ഒപിയിൽ നിന്ന് അർധ രാത്രിയിൽ കേൾക്കുന്ന നിലവിളി ശബ്ദം സാമൂഹിക വിരുദ്ധരായ യക്ഷികളുടെതോ? ആശുപത്രി പരിസരത്തും സമീപ പ്രദേശങ്ങളിലും ക്രിമിനലുകൾ, മോഷ്ടാക്കൾ, സാമൂഹിക വിരുദ്ധർ, യാചകർ, അനാശാസ്യ പ്രവർത്തകർ തുടങ്ങിയവർ യഥേഷ്ടം വിഹരിക്കുന്നത്. നിലവിളി ശബ്ദം കേൾക്കുന്നതായി പറയപ്പെടുന്ന ഭാഗത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിട ഭാഗങ്ങളും ഇതിനു സമീപത്തുള്ള വിജനമായ സ്ഥലങ്ങളും സാമൂഹിക വിരുദ്ധർ താവളമാക്കുന്നുണ്ട്്. ഗൈനക്കോളജി ഒപി പ്രവർത്തിക്കുന്ന മുറികളുടെ മുകളിലത്തെ നില ഇപ്പോൾ പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങോട്ട് കയറാൻ താൽക്കാലികമായി ഇരുന്പ് ചവിട്ടുപടി സ്ഥാപിച്ചുണ്ട്. ഇതു വഴിയാണ് നിർമാണ സാമഗ്രികൾ തൊഴിലാളികൾ കയറ്റിയിറക്കുന്നത്. രാത്രികാലങ്ങളിൽ സെക്യൂരിറ്റികളുടെ കണ്ണുവെട്ടിച്ച് ഇവിടങ്ങളിൽ സാമൂഹ്യ വിരുദ്ധർ കടന്നു കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്ന് അന്വേഷണം നടത്തിയവർ രാഷ്്ട്രദീപികയോടു പറഞ്ഞു. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധർക്ക് ഗൈനക്കോളജി കെട്ടിടത്തിനും കാന്റീൻ കെട്ടിടത്തിനും ഇടയ്ക്കുള്ള വഴിയിൽ കൂടിയോ,…
Read Moreകൃഷ്ണപ്രിയയ്ക്ക് ആത്മഹത്യചെയ്യേണ്ട ആവശ്യമില്ല! ബന്ധുക്കള്‍ പരാതി നല്കി; പെണ്‍കുട്ടിയുടെ മൊബൈൽഫോണ്‍ കോളുകളും ലാപ്ടോപ്പും പരിശോധനയ്ക്ക്…
ചങ്ങനാശേരി: റഷ്യയിൽനിന്നു നാട്ടിലെത്തി വീട്ടിൽ ക്വാറന്ൈറനിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചു. പായിപ്പാട് പുത്തൻകാവ് ഭാഗത്ത് അന്പിത്താഴത്ത് പ്രമോദിന്റെ മകൾ കൃഷ്ണപ്രിയയാണ് മരിച്ചത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പെണ്‍കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നത്. കൃഷ്ണപ്രിയയ്ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പെണ്‍കുട്ടിയുടെ മൊബൈൽഫോണ്‍ കോളുകളും ലാപ്ടോപ്പും ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് ലഭിച്ചശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് തൃക്കൊടിത്താനം പോലീസ് പറയുന്നത്. കൃഷ്ണപ്രിയയുടെ സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ നടക്കും. കൃഷ്ണപ്രിയയുടെ കോവിഡ്-19 പരിശോധനാഫലം നെഗറ്റീവാണെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
Read Moreബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിനെ തൊടാൻ പോലീസിന് പേടി ? ചീട്ടുകളിക്കിടയില്‍ പണം നഷ്ടമാകുന്നവര്‍ പണയം വച്ചിരുന്നത് കാറുകളും സ്വര്‍ണാഭരണങ്ങളും
കോട്ടയം: മണർകാട്ട് ചീട്ടുകളി സംഘത്തിനു നേതൃത്വം നല്കിയ ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിനെ ഉടൻ പോലീസ് പിടികൂടണമെന്ന് ബ്ലേഡ് മാഫിയ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. ഇയാളുടെ നേതൃത്വത്തിലാണ് മണർകാട്ട് ക്രൗണ്‍ ക്ലബിൽ ചീട്ടുകളി സംഘം പ്രവർത്തിച്ചിരുന്നതെന്നും നാട്ടുകാർക്കും പ്രദേശവാസികൾക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്്ടിച്ചിരുന്നതെന്നും ബ്ലേഡ് മാഫിയ വിരുദ്ധ സമിതി കുറ്റപ്പെടുത്തി. ചീട്ടുകളി പിടികൂടിയ സംഭവത്തിൽ ക്ലബ് ഭാരവാഹികൾക്കെതിരെ കേസെടുക്കുമെന്ന് മണർകാട് പോലീസും അറിയിച്ചിട്ടുണ്ട്. ക്ലബിന്റെ ചീട്ടുകളിക്കിടയിൽ പണയം വച്ചിരുന്ന കാറുകൾ ചീട്ടുകളി കേന്ദ്രത്തിനു നേതൃത്വം നല്കുന്നവർ മറിച്ചുവിറ്റതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചീട്ടുകളിക്കിടയിൽ പണം നഷ്്ടമാകുന്നവരാണ് കാറുകളും സ്വർണാഭരണങ്ങളും പണയം വച്ചിരുന്നത്. ഇത്തരത്തിൽ പണയത്തിൽ എടുത്തിരുന്ന കാറുകളാണ് സംഘം വില്പന നടത്തിയിരുന്നത്. ചീട്ടുകളി കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ ദൃശ്യങ്ങളും ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവയും പോലീസ് പിടിച്ചെടുത്ത് പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഗുണ്ടാ ആക്ട്…
Read Moreജാഗ്രത!! കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ചത് ഒന്നിലേറെ ബസുകളിൽ…
കോട്ടയം: ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാലാ മുനിസിപ്പാലിറ്റി ജീവനക്കാരൻ ഒന്നിലേറെ ബസുകളിൽ സഞ്ചരിച്ചുവെന്ന് കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം ബസിൽ സഞ്ചരിച്ചവർ കോട്ടയം കൊറോണ കണ്ട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചുവടെ പറയുന്ന ബസുകളിൽ ജൂണ്‍ 29 മുതൽ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളിൽ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്. 1. രാവിലെ 7.30: കാഞ്ഞിരംപടി, ഷാപ്പുപടി കോട്ടയം വരെ ഹരിത ട്രാവൽസ് 2. രാവിലെ 8.00: കോട്ടയം മുതൽ പാലാ വരെ കോട്ടയം കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കഐസ്ആർടിസി ബസ് 3. വൈകുന്നേരം 5.00: പാലാ മുതൽ കോട്ടയം വരെ തൊടുപുഴകോട്ടയം/ഈരാറ്റുപേട്ട കോട്ടയം കഐസ്ആർടിസി ബസ് 4. വൈകുന്നേരം 6.00: കോട്ടയം മുതൽ കാഞ്ഞിരം പടി വരെ. കൈരളി ട്രാവൽസ് /6.25 നുളള അമല ട്രാവൽസ്…
Read Moreഅന്നു ഷാപ്പിലെ സപ്ലയർ; ഇന്നു കോടീശ്വരൻ; മണർകാട്ടെ മാഫിയ തലവനെ ആർക്കാണ് പേടി ? തുണ പോലീസിൽ തന്നെ ചിലരോ ?
കോട്ടയം: മണർകാട്ടെ ചീട്ടുകളി സംഘത്തലവന് ഉന്നത രാഷ്ട്രീയ നേതാക്കൻമാരുമായും പോലീസ് ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന കാര്യവും പകലു പോലെ വ്യക്തമാണ്. ഇയാൾക്ക് ഒത്താശ ചെയ്യാത്ത എസ്എച്ച്ഒമാരെയും എസ്ഐമാരെയും പോലീസുകാരെയും ഭീഷണിപ്പെടുത്തുന്നതും ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു സ്ഥലം മാറ്റുന്നതും നിത്യസംഭവമാണ്. ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. നാളുകൾക്കു മുന്‍പു വരെ തമിഴ്നാട്ടിലായിരുന്ന ഇയാളുടെ ചീട്ടുകളി കേന്ദ്രം മണർകാട്ടേക്കു മാറ്റിയിട്ടു അധികകാലമായില്ല. മണർകാട്ട് ചീട്ടുകളി കേന്ദ്രം ഒരുക്കുന്നതിനു മുന്നോടിയായി പലവിധത്തിലുള്ള തയാറെടുപ്പുകൾ ബ്ലേഡ് മാഫിയ തലവൻ കൂടിയായ ഇയാൾ നടത്തിയിരുന്നതായാണു വിവരം. വേണ്ടപ്പെട്ടവരെയൊക്കൊ നേരിൽ കണ്ടു സമ്മാനങ്ങൾ കൈമാറിയതായും പറയപ്പെടുന്നു. ഏതു കാര്യത്തിനും ആയുധങ്ങൾ കൈവശമുള്ള ഗുണ്ടാ സംഘങ്ങൾ ഉൾപ്പെടെയുള്ളവരുടെ കാവലുണ്ട്. പണം പലിശയ്ക്കു നല്കുന്നതിനു പുറമേ ഇയാൾക്കു മറ്റു ബിസിനസുകളുമുണ്ട്. വർഷങ്ങൾക്കു മുന്‍പ് ഇയാളെ ഗുണ്ടാ പട്ടികയിൽ പോലീസ് ഉൾപ്പെടുത്തിയിരുന്നതാണ്. തുടർന്ന് ഇയാൾക്ക് ആറു മാസത്തോളം സഞ്ചാര നിയന്ത്രണം…
Read Moreമല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും രാത്രിയിൽ കാണാതാകുന്ന ഇരുചക്രവാഹനങ്ങൾ..! നാട്ടുകാർ പറയുന്നതിങ്ങനെ…
മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വാഹന മോഷ്ടാക്കൾ വിലസുന്നു. മടുക്കോലിയിലും പരിസരപ്രദേശങ്ങളിലും തന്നെയായി 3 ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചു. മടുക്കോലിയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിൽ നിന്നും നെടുംപള്ളിൽ സാബു സക്കറിയയുടെയും കഴിഞ്ഞയാഴ്ച രാമനോലിയ്ക്കൽ തോംസണ്‍ തോമസിന്റെയും ഇരുചക്രവാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മേത്രയിൽ വർഗീസിന്റെ മാരുതി കാറും മേക്കരിങ്ങാട്ട് ബാബുവിന്റെ ഗേറ്റ് തകർത്ത് കാറും മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടയിൽ മോഷ്ടാക്കളുടെ മൊബൈൽ ഫോണും ചെരുപ്പും വീട്ടുകാർക്ക് ലഭിച്ചതു വെച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മുക്കൂർ സ്വദേശികളായ രണ്ട് യുവാക്കുളെ പിടികൂടിയിരുന്നു. കഴിഞ്ഞ രാത്രിയിലും മടുക്കോലി രാമനോലിയ്ക്കൽ സജിയുടെ വീട്ടിൽ മോഷണശ്രമം നടത്തിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ മോഷണ ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.പോലീസ് ഈ പ്രദേശങ്ങളിൽ നൈറ്റ് പെട്രോളിങ്ങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read More