തൊടുപുഴ: വണ്ണപ്പുറത്ത് എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയ കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പോലീസിനു മൂന്നു പേരുടെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിൽ രണ്ടു പേരാണ് പോലീസ് പിടിയിലായിരിക്കുന്നതെന്നാണ് സൂചന. വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനു സമീപമുള്ള എസ്ബിഐ എടിഎമ്മിലാണ് ഞായറാഴ്ച രാത്രി കവർച്ചാശ്രമം നടന്നത്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് സിസിടിവി കാമറ മറയ്ക്കാനുള്ള ശ്രമവും മോഷ്ടാക്കൾ നടത്തിയിരുന്നു. ഇന്നലെ രാവിലെ എടിഎമ്മിൽ നിന്നു പണം പിൻവലിക്കാനെത്തിയ ഉപഭോക്താവാണ് കവർച്ചാശ്രമത്തെ സംബന്ധിച്ചുള്ള വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് കാളിയാർ പോലീസ് സ്ഥലത്തെത്തി ബാങ്ക് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ഇവരെത്തി പരിശോധന നടത്തിയതോടെ എടിഎമ്മിന്റെ പൂട്ട് തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. കവർച്ചക്കാർ മുഖം മൂടി ധരിച്ചാണ് അകത്തു പ്രവേശിച്ചതെന്ന് സിസിടിവി ദൃശ്യത്തിലുണ്ട്. സംഘത്തിൽ അഞ്ചു പേരുള്ളതായാണ് കാളിയാർ പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. രണ്ടു പേർ…
Read MoreCategory: Kottayam
കോട്ടയത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍
കോട്ടയം: പായിപ്പാട്ട് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൃഷ്ണപ്രിയയാണ്(20) വീട്ടിൽ തൂങ്ങി മരിച്ചത്. റഷ്യയില്‍ എംബിബിഎസിന് പഠിച്ചിരുന്ന കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ തിരികെ എത്തിയത്. തുടര്‍ന്ന് പായിപ്പാട്ടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി ശേഖരിച്ചു.
Read Moreകോട്ടയത്ത് ആദ്യ കോവിഡ് മരണം; പാറത്തോട് സ്വദേശിയായ ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
കോട്ടയം: കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കോട്ടയം പാറത്തോട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്ന അബ്ദുൾ സലാം (71) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് മരണപ്പെട്ടത്. പനിയെത്തുടർന്ന് കഴിഞ്ഞ ഒന്‍പതിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അബ്ദുൾ സലാമിനു കടുത്ത വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ പത്തനംതിട്ട സ്വദേശി കോട്ടയം മെഡിക്കൽ കോളജിൽ കോവിഡിനെത്തുടർന്ന് മരിച്ചിരുന്നു.
Read Moreഡോക്ടർ ഡ്യൂട്ടികഴിഞ്ഞ് മടങ്ങാനെത്തിയപ്പോൾ കാറിനകത്ത് രണ്ട് കുട്ടികൾ..! കോട്ടയം മെഡിക്കൽ കോളജിൽ സംഭവിച്ചത്…
ഗാന്ധിനഗർ: ഇന്നലെ ഉച്ചയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജി ലെ അത്യാഹിത വിഭാഗത്തിനു സമീപമായിരുന്നു അതു സംഭവിച്ചത്! അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയുള്ള ഒരു ജൂനിയർ ഡോക്ടർ ജീവനക്കാർക്കായുള്ള വാഹന പാർക്കിംഗ് സ്ഥലത്ത് കാർ പാർക്ക് ചെയ്തശേഷം ലോക്ക് ചെയ്യാതെ ഇറങ്ങിപ്പോന്നു. വൈകുന്നേരം തിരികെ പോകുന്നതിന് എത്തിയപ്പോൾ കാറിനകത്ത് രണ്ട് കുട്ടികൾ!! വിവരം പോലീസ് എയ്ഡ് പോസ്റ്റിൽ അറിയിച്ചു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാർ എത്തി കുട്ടികളെ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന എയ്ഡ് പോസ്റ്റിൽ എത്തിച്ചശേഷം ഗാന്ധിനഗർ സ്റ്റേഷനിൽ വിവരം അറിയിച്ചു. ജൂനിയർ എസ്ഐ പ്രശാന്ത് എത്തി കുട്ടികളോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുത്തശിക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടികളാണെന്നും മുത്തശി വീട്ടിലേക്കു മടങ്ങിയെങ്കിലും ഇവർക്കു മടങ്ങാൻ കഴിഞ്ഞില്ലെന്നുമുള്ള വിവരങ്ങൾ അറിയുന്നത്. മുത്തശിക്കൊപ്പം വീട്ടിലേക്കു മടങ്ങാൻ സാധിക്കാതെ വന്നതിനാൽ വീട്ടുകാർ വഴക്കു പറയുമോ എന്ന ഭയം മൂലമാണ്…
Read Moreഭാര്യയുടെയും മകന്റെയും മുന്നിൽ യുവാവിനെ കുത്തിക്കൊന്ന കേസ് ;മൂന്നാം പ്രതി ഷെറിനെത്തേടി പോലീസ്
മുണ്ടക്കയം: അർധരാത്രിയിൽ ഭാര്യയുടെയും മകന്റെയും മുന്നിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ മൂന്നാം പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മുണ്ടക്കയം ബൈപാസ് റോഡിൽ പടിവാതുക്കൽ ആദർശ് (32) ആണ് കുത്തേറ്റുമരിച്ചത്. ആദർശിനെ കുത്തിയ ഗുണ്ടാ നേതാവ് കരിനിലം പുതുപ്പറന്പിൽ ജയൻ (ക്രിമിനൽ ജയൻ-43)നെയും ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ എരുമേലി കനകപ്പാലം ഉഷ നിവാസിൽ നിഖിലി(29) നെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. മൂന്നാം പ്രതി മുണ്ടക്കയം മുറികല്ലുംപുറം സ്വദേശി ഷെറിനെയാണ് പോലീസ് അന്വേഷിക്കുന്നത്. ഇയാൾക്കു വേണ്ടി സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നിഖിലിനെ പോലീസ് പിടികൂടിയത്. കൊലപാതകമുണ്ടായതിനുശേഷം ഇയാൾ കൊല്ലത്തുള്ള ബന്ധുവീട്ടിലേക്കാണ് ഒളിവിൽ പ്പോയത്. രഹസ്യവിവരം ലഭിച്ച പോലീസ് വീട് വളഞ്ഞെങ്കിലും നിഖിൽ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്ക്ഒളിവിൽ കഴിയു്ന്നതിനു സൗകര്യം ചെയ്തു നല്കിയ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ വീട്ടിൽ നിന്നു…
Read Moreഎരുമേലിയില്‍ മുദ്രപ്പത്രം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മ പോയത് കാമുകനൊപ്പം;മക്കളെ ഉപേക്ഷിച്ച വീട്ടമ്മയ്ക്കെതിരേ ബാലനീതി വകുപ്പു പ്രകാരവും കേസ്
വെച്ചൂച്ചിറ: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിക്കെതിരെ ഭര്‍ത്താവിന്റെ പരാതിയില്‍ ബാലനീതി വകുപ്പുകള്‍ കൂടി ചേര്‍ത്ത് പോലീസ് കേസെടുത്തു. ഭാര്യയും മകനുമുള്ള യുവാവ് മറ്റൊരു യുവതിക്കൊപ്പം കടന്നുകളഞ്ഞതിനും തട്ടിക്കൊണ്ടുപോകലിനും വേറെ കേസും. കാണാതായ യുവതിയെ കണ്ടെത്തിയശേഷമാണ് കേസ് വിവരം പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ 29നാണ് വെച്ചൂച്ചിറ സ്വദേശി ബിന്ധ്യ (38)യെ കാണാതായത്. വെച്ചൂച്ചിറ നൂറോകാട് സ്വദേശി രാജീവിനൊപ്പം ഒളിച്ചോടിയതാകാമെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ബിന്ധ്യയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, രാജീവിന് ഭാര്യയും രണ്ടര വയസുള്ള മകനുമുണ്ട്. ബിന്ധ്യയ്ക്കാകട്ടെ 15ഉം 10ഉം വയസുള്ള മക്കളുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന്, കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ഇരുവരെയും പ്രതികളാക്കി കേസ് അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ നിര്‍ദേശം നല്കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു വെച്ചൂച്ചിറ പോലീസ് നടത്തിയ പഴുതടച്ച…
Read Moreടിക്ടോക് പ്രണയം; കൗമാരക്കാരിയെ തേടി യുവാവ് എത്തി; അപ്രതീക്ഷതമായി ആണ് സുഹൃത്തിനെ കണ്ട 15 വയസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു; ഒടുവില്‍…
മുണ്ടക്കയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയെ തേടി യുവാവ് എത്തി. അപ്രതീക്ഷതമായി ആണ് സുഹൃത്തിനെ കണ്ട 15 വയസുകാരി ജീവനൊടുക്കാൻ ശ്രമിച്ചത് നാടകീയരംഗങ്ങൾക്ക് ഇടയാക്കി. മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യാശുപത്രിൽ എത്തിച്ച പെൺകുട്ടിയെ ചികിത്സയ്ക്ക് ശേഷം പിന്നീട് വീട്ടുകാർക്കൊപ്പം വിട്ടയച്ചു. മുണ്ടക്കയം, അമരാവതിയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വെള്ളനാടി എസ്റ്റേറ്റ് റോഡില്‍ രാത്രി വൈകി സംശയാസ്പദമായി ബൈക്കില്‍ ചുറ്റിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് യുവാവിനെ ചോദ്യം ചെയയ്തോടെയാണ് ഓൺലൈൻ പ്രണയത്തിന്റെ കഥ പുറത്തായത്. കൊല്ലം ഓച്ചിറ സ്വദേശിയാണ് യുവാവ്. ടിക്ടോക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാനാണ് മുണ്ടക്കയത്ത് എത്തിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. സത്യാവസ്ഥ അറിയാൻ യുവാവുമായി പോലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി. പ്രണയകഥ സത്യമാണെന്ന് അറിഞ്ഞതോടെ പോലീസ് യുവാവിനെയുമായി വീടുവിട്ടു. പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. നേരം പുലര്‍ന്ന ശേഷം യുവാവിനെയും പോലീസ്…
Read Moreകരിങ്കല്ലിനുള്ളിലെ വിസ്മയക്കൂടാരം! മൂലമറ്റം പവർഹൗസ് നേട്ടങ്ങളുടെ നെറുകയിൽ
തൊടുപുഴ: കുതിരലാടത്തിന്റെ ആകൃതിയിൽ കരിങ്കല്ലിൽ തീർത്ത വിസ്മയ കൂടാരമാണ് മൂലമറ്റം പവർഹൗസ്. ഏഷ്യയിലെ ഏറ്റവും വലിയ ഈ ഭൂഗർഭ വൈദ്യുതി നിലയത്തിന്റെ നിർമാണം തുടങ്ങിയത് 1972 ഫെബ്രുവരിയിലാണ്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് ഡാമുകൾ കൂടിച്ചേർന്ന ഇടുക്കി പദ്ധതിയുടെ നിർമാണം പൂർത്തിയായത് 1976-ലാണ്. കുറവൻ -കുറത്തി മലകൾക്കിടയിലൂടെ ഒഴുകുന്ന പെരിയാറിൽ രണ്ടു മലകളെ തമ്മിൽ ബന്ധിപ്പിച്ച് അണക്കെട്ട് നിർമിക്കാമെന്ന് കണ്ടെത്തിയത് മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു.ജെ. ജോണിന്റെ കൂർമബുദ്ധിയാണ്. ആദിവാസിയായ കരുവള്ളായൻ കൊലുന്പനാണ് നായാട്ടിനായി ഇദ്ദേഹത്തെ ഇവിടെ കൂട്ടിക്കൊണ്ടു വന്നത്. കുറവൻ -കുറത്തി മലകളെ ബന്ധിപ്പിച്ച് അണക്കെട്ട് നിർമിക്കാനുള്ള സാധ്യത സൂപ്രണ്ടിനു ചൂണ്ടികാട്ടിയത് കൊലുന്പനായിരുന്നു. 168.91 മീറ്റർ ഉയരമാണ് ഇരട്ട ആർച്ചുകളുള്ള ഇടുക്കി ഡാമിനുള്ളത്. ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിന്റെ രൂപകല്പനയും അനുബന്ധ ഉപകരണങ്ങളുടെ വിതരണവും നടത്തിയത് കനേഡിയൻ കന്പനിയായ എസ്എൻസി ലാവലിനാണ്. 463…
Read Moreപത്തനംതിട്ടയില്‍ ആര്‍ടിഒ ജീവനക്കാരന് കോവിഡ് ! നിരീക്ഷണത്തില്‍ പോകാന്‍ എംപി, എംഎല്‍എയും ജീവനക്കാരും…
പത്തനംതിട്ട: ആര്‍ടി ഓഫീസിലെ ഐടി വിഭാഗത്തില്‍ ജോലി നോക്കുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജനപ്രതിനിധികളും ജീവനക്കാരും ക്വാറന്റൈനീലേക്ക്. കോന്നിയില്‍ കഴിഞ്ഞദിവസം നടന്ന സബ് ആര്‍ടി ഓഫീസ് ഉദ്ഘാടനമാണ് ജനപ്രതിനിധികളെ വെട്ടിലാക്കിയത്. കോന്നിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ആര്‍ടി ഓഫീസ് ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പന്തളം സ്വദേശിയായ ഇയാള്‍ കോന്നിയിലെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യസംഘാടകനായി നിലകൊണ്ടിരുന്നു. യോഗത്തില്‍ പങ്കെടുത്ത ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എന്നിവരടക്കമുള്ളവരോടു സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നതായി പറയുന്നു. യോഗത്തില്‍ പങ്കെടുത്ത മറ്റ് ജനപ്രതിനിധികള്‍, ആര്‍ടിഒ അടക്കമുള്ള ജീവനക്കാര്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവരും.
Read Moreഅവര്‍ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി! ഭാര്യയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ഭർത്താവ്; പരാതിയില്‍ പറയന്നത് ഇങ്ങനെ…
രാജാക്കാട്: രണ്ടുവർഷംമുന്പ് ആത്മഹത്യ ചെയ്ത ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭർത്താവ്. രാജകുമാരി ബി ഡിവിഷനിൽ താമസക്കാരനായ കല്ലൂർകാട്ടിൽ സിജോയാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് വേണ്ടരീതിയിൽ അന്വേഷണം നടത്തുന്നില്ലെന്നാണ് പരാതി. സമീപവാസികളായ മൂന്നു യുവാക്കൾ ശല്യംചെയ്തതിന്റെ പേരിലാണ് യുവതി ആത്മഹത്യചെയ്തതെന്നും ഇയാൾ ആരോപിച്ചു. പരാതിക്കാരനായ സിജോ സിംഗപ്പൂരിൽ ജോലിചെയ്യുന്ന സമയത്ത് 2018 ഡിസംബർ ഏഴിനാണ് ഭാര്യ ഷെർളി ജീവനൊടുക്കിയത്. സമീപവാസിയായ യുവാവും ഇയാളുടെ രണ്ടു കൂട്ടുകാരുംചേർന്ന് യുവതിയുടെ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിനെതുടർന്ന് മനംനൊന്താണ് ഷെർളി ജീവനൊടുക്കിയതെന്നാണ് സിജോയുടെ പരാതി. സംഭവത്തിനുശേഷം രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എന്നാൽ ആത്മഹത്യചെയ്യാനുള്ള കാരണത്തെ സംബന്ധിച്ച് അന്വേഷിച്ചില്ലെന്നും യുവാവ് ആരോപിക്കുന്നു. ഭാര്യ മരിച്ചതിനെതുടർന്ന് നാട്ടിലെത്തിയ സിജോ ജോലി സ്ഥലത്തേക്ക് മടങ്ങിയതുമൂലമാണ് അന്വേഷണം വഴിമാറിയത്. സമീപവാസികൾ ഭീഷണിപ്പെടുത്തുന്നതു സംബന്ധിച്ച് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും മരിക്കുന്നതിന് നാലുദിവസം മുന്‍പ് യുവതി പോലീസ് സ്റ്റേഷനിൽ…
Read More