കോട്ടയം: കോട്ടയം നഗരസഭയുടെ കൈവശമുള്ള കൊയ്ത്തുമെതി യന്ത്രങ്ങൾ കാടുകയറി നശിക്കുന്നു. നാളുകൾക്കുമുന്പാണ് നഗരസഭയുടെ മുന്പിൽ കിടന്നിരുന്ന കൊയ്ത്തുമെതിയന്ത്രങ്ങൾ നാട്ടകം പിഎച്ച്എസിക്കു പിന്നിലുള്ള സ്ഥലത്തേക്ക് അധികൃതർ മാറ്റിയത്. ഇപ്പോൾ പ്രദേശം മുഴുവൻ കാടുകയറി യന്ത്രങ്ങൾ കാണാത്ത രീതിയിൽ മൂടിയിരിക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങൾ മഴയും വെയിലുമേറ്റ് കാടുകയറി നശിക്കുകയാണ്. വർഷങ്ങൾക്കുമുന്‍പ് നാട്ടകം പഞ്ചായത്ത് പ്രദേശത്തെ കർഷകർക്ക് കൂലി കുറച്ച് നെല്ല് കൊയ്തെടുക്കുന്നതിനായി വാങ്ങിയ മെഷീനുകൾ പഞ്ചായത്ത് നഗരസഭയിൽ ലയിപ്പിച്ചതോടെ നഗരസഭയുടെ കൈവശമായി. പഴയ നാട്ടകം പഞ്ചായത്ത് ഓഫീസിനു സമീപം സൂക്ഷിച്ചിരുന്ന മെഷീനുകൾ കർഷകർക്ക് നൽകണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളും യുവജന സംഘടനകളും പല തവണ നഗരസഭയുടെ മുന്പിൽ സമരം നടത്തിയിരുന്നു. ഉടൻ മെഷീനുകൾ നന്നാക്കി കർഷകർക്ക് ഉപയോഗിക്കുന്നതിനായി നൽകുമെന്ന് അധികൃതർ പറഞ്ഞെങ്കിലും മെഷീൻ നന്നാക്കുന്നതിനായി ഒരു നടപടിയും സ്വീകരിച്ചില്ല. മെഷീൻ കേടായതോടെ നാട്ടകം പിഎച്ച്എസിക്കു പുറകിലുള്ള പ്രദേശത്തേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ…
Read MoreCategory: Kottayam
നാട്ടകത്ത് കുറ്റിക്കാട്ടിൽ അസ്ഥികൂടം; പുളിമരത്തിൽ തുങ്ങിമരിച്ചയാളുടെ താകാമെന്ന് പോലീസ്
കോട്ടയം: കുറ്റിക്കാട്ടിൽ അസ്ഥികൂടം കണ്ടെത്തി. നാട്ടകം മറിയപ്പള്ളി ഇന്ത്യൻ പ്രസിനു പിന്നിലെ കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിൽ നിന്നുമാണ് അസ്ഥി കൂടം കണ്ടെത്തിയത്. പുരയിടത്തിലെ പുളിമരത്തിന്റെ ചുവട്ടിലായാണ് അസ്ഥികൂടം കിടക്കുന്നത്. ഇന്നു രാവിലെ പുരയിടത്തിലെ കാട് വെട്ടിത്തെളിച്ചുകൊണ്ടിരുന്നവരാണ് മാംസം ഇളകി വീണ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്നു വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുളിമരത്തിൽ തുങ്ങിമരിച്ചയാളുടേതാണ് അസ്ഥികൂടമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് പ്രദേശത്ത് നാട്ടുകാരും തടിച്ചു കൂടിയിട്ടുണ്ട്.
Read Moreകോട്ടയത്ത് നിരീക്ഷണത്തിലിരികെ മരിച്ച മുപ്പത്തിയൊമ്പതുകാരന് കോവിഡില്ലെന്ന് സ്ഥിരീകരണം
കോട്ടയം: കല്ലന്‍പാറയിൽ വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലിരികെ മരിച്ച യുവാവിന് കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച മഞ്ജുനാഥിനാണ് (39) കോവിഡില്ലെന്ന സ്ഥിരീകരിച്ചത്. സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്. ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് മഞ്ജുനാഥിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവശ നിലയിൽ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
Read Moreബഷീറിനു വരുമാനം; പ്ലാസ്റ്റിക്കിൽ നിന്നു പുഴയ്ക്കു മോചനം..! പിടയ്ക്കുന്ന മീനിനൊപ്പം മീനച്ചിലാറ്റിൽ നിന്നു പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കുന്ന ബഷീറിന്റെ കഥ..!
കോട്ടയം: മീൻ പിടിക്കുന്നതിനൊപ്പം മീനച്ചിലാറ്റിലുടെ ഒഴുകിയെത്തുന്ന കുപ്പികളും പെറുക്കിയെടുക്കുകയാണ് കുമ്മനം പള്ളിക്കണ്ടം അന്പൂരത്തിൽ ബഷീർ. കഴിഞ്ഞ അഞ്ചു വർഷമായി ബഷീർ തുടർന്നു പോരുന്ന പതിവാണിത്. പിടയ്ക്കുന്ന മീനിനൊപ്പം വാരിയെടുക്കുന്ന പ്ലാസ്റ്റിക്കും ബഷീറിന് വരുമാനമാണ്. ഒപ്പം പുഴയ്ക്കു മോചനവും. മീൻ പിടിക്കാൻ രാവിലെ വള്ളത്തിൽ പോയപ്പോഴാണ് ഒഴുകി വരുന്ന കുപ്പികൾ കണ്ണിൽപ്പെട്ടത്. ഇതോടെ മീനിനൊപ്പം കുപ്പികളും പിടിച്ചു തുടങ്ങി. സ്വന്തം വള്ളത്തിലാണ് ഈ അറുപത്തിയഞ്ചുകാരന്റെ യാത്ര. ഇല്ലിക്കൽ മുതൽ കാഞ്ഞിരം വരെ ദിവസം രണ്ടു തവണയാണു തുഴഞ്ഞു നീങ്ങുന്നത്. രാവിലെ തുടങ്ങുന്ന യാത്ര ഉച്ചയോടെ വിശ്രമത്തിനായി നിർത്തും. പിന്നെ ഉച്ചകഴിഞ്ഞ് ഒന്നു കൂടി കറങ്ങും. വള്ളത്തിൽ കുപ്പികൾ നിറയുന്പോൾ ചെങ്ങളത്തും താഴത്തങ്ങാടിയിലും കുപ്പികൾ വിൽക്കും. ആദ്യ കാലത്ത് കിലോയ്ക്ക് 40 രൂപ വരെ കിട്ടിയിരുന്നു. ഇപ്പോൾ 10 രൂപ മാത്രമാണ് കിട്ടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പുഴയെ മലിനമാക്കുന്ന…
Read Moreകോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച് 97 പേർ ചികിത്സയിൽ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 176 പേർക്ക്
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ ഏഴു പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്നു പേർക്കു രോഗം ഭേദമാകുകയും ചെയ്തു. അതേസമയം ഇന്നലെ കോവിഡ് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയായ എഴുപതുകാരന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല. ഇയാൾക്ക് സന്പർക്കം മൂലമാണ് രോഗമുണ്ടായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പക്ഷേ രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്കു വിധേയനാവുകയാണ്. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗം കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അർബുദ രോഗിയായ ഇയാൾ കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടർന്നു കോട്ടയത്തെ ആശുപത്രിയിൽ തുടർ ചികിത്സയും നടത്തിയിരുന്നു. നാളുകൾക്കു മുന്‍പു ബംഗളൂരുവിൽ നിന്നു നാട്ടിലെത്തിയ ഒരാൾ ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നതായി പറയുന്നു. ഇയാളുടെ സന്പർക്ക പട്ടിക ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ചു വരികയാണ്. ഇന്നലെ രോഗം…
Read Moreആശുപത്രി വരാന്തയിൽ നിന്ന് മോചനം; അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് ശരീരം തളർന്ന യുവതിക്ക് താമസിക്കാൻ ഇടമൊരുക്കി നവജീവൻ ട്രസ്റ്റ്
ഗാന്ധിനഗർ: പ്രസവ ശസ്ത്രക്രിയയുടെ ഭാഗമായി അനസ്തേഷ്യ നൽകിയതിൽ പിഴവ് ഉണ്ടായതിനെ തുടർന്ന് ശരീരം പൂർണമായി തളർന്ന യുവതിക്ക് താൽക്കാലിക താമസ സൗകര്യമൊരുക്കി നൽകി നവജീവൻ ട്രസ്റ്റ്. മൂവാറ്റുപുഴ സ്വദേശിയായ ഹരിദാസിന്റെ ഭാര്യയും കോഴിക്കോട് കൂന്പാറ സ്വദേശിനിയുമായ ലിജി (32)ക്കും എട്ടു മാസം പ്രായമുള്ള പെണ്‍കുട്ടിക്കും ഭർത്താവിനുമാണ് ആശുപത്രിയിലെ വരാന്തയിലെ താമസത്തിൽ നിന്നു മോചനമുണ്ടായത്. 2019 സെപ്റ്റംബർ 26 നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ലിജിയെ സിസേറിയൻ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയയ്ക്കുവേണ്ടി ആദ്യതവണ നൽകിയ അനസ്തേഷ്യ ഫലപ്രദമാകാതെ വന്നപ്പോൾ രണ്ടാമത് വായിലൂടെ അനസ്തേഷ്യ നൽകി ശസ്ത്രക്രിയ പൂർത്തികരിച്ചു. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഈ സമയം ലിജിയുടെ കഴുത്തിന് താഴേക്ക് ശരീരം പൂർണമായി തളർന്നു. പരിചരണത്തിന് ഭർത്താവ് ഹരിദാസ് അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ശരീരം പൂർണമായി തളർന്നു പോയത് ചികിത്സാ പിഴവ് മൂലമാണെന്ന്…
Read Moreകാമുകിയെ സ്വന്തമാക്കാൻ അഖിലിന്റെ സഹായി ഭാര്യ; മൂവാറ്റുപഴ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
മുവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വരങ്ങൾ. തൊടുപുഴ പുറപ്പുഴ വരികിപ്പാറ കോളനിയിൽ പാറയിൽ വീട്ടിൽ അഖിൽ (27) ഭാര്യ കൊല്ലങ്കോട് കാക്കയൂർ ആനത്തോട് വീട്ടിൽ പ്രസീദ കുട്ടൻ (36)എന്നിവരാണ് അറസ്റ്റിലായത്. അഖിൽ മുവാറ്റുപുഴ സ്വദേശിനിയായ പതിനേഴുകാരിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. അഖിലുമായിയുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പായതോടെ രണ്ട് മാസം മുൻപ് വയനാട്ടിലെ വീട്ടിലേക്ക് കടത്തിക്കൊണ്ട് പോയി. പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതേച്ചൊല്ലി മുവാറ്റുപുഴ പോലീസിൽ പരാതി നൽകി. അവിടെ എത്തിയപ്പോളാണ് അഖിൽ വിവാഹിതനാണെന്ന് പെൺകുട്ടി അറിയുന്നത്. മാസങ്ങൾക്ക് മുമ്പാണ് രണ്ട് കുട്ടികളുടെ അമ്മയായ പ്രസീദയുമായി അഖിൽ വിവാഹിതനായത്. തുടർന്ന് ഭാര്യ വീട്ടിലാണ് താമസം. പെൺകുട്ടിയെ വീട്ടിലെത്തിച്ചപ്പോൾ തനിക്ക് അഖിലിനെ പിരിയാനാകില്ലെന്ന നിലപാടിലായി പെൺകുട്ടി. ചേട്ടന് വേറെ ബന്ധമുള്ളതിൽ തനിക്ക് പ്രശ്നമില്ലെന്നും മക്കളെ ഉപേക്ഷിച്ചു വന്ന തന്നെ വഴിയാതാരമാക്കരുതെന്നുമായിരുന്നു പ്രസീദയുടെ നിലപാട്.…
Read Moreകോട്ടയം ജില്ലയിൽ നിന്ന് കോവിഡ് ബാധിച്ച് 93 പേർ ചികിത്സയിൽ; ഇതുവരെ രോഗം ഭേദമായവർ 76 പേർ
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ എട്ടു പേർക്കു കോവിഡ് രോഗം സ്ഥിരീകരിക്കുകയും 12 പേർക്കു രോഗം ഭേദപ്പെടുകയും ചെയ്തു. രോഗമുക്തരായ 10 പേർ കോട്ടയം ജനറൽ ആശുപത്രിയിൽനിന്നും രണ്ടു പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നുമാണ് വീട്ടിലേക്കു മടങ്ങിയത്. ഇതിൽ ഇടുക്കി സ്വദേശിയും ഉൾപ്പെടുന്നു. ഇതോടെ ജില്ലയിൽ നിന്നു രോഗം ഭേദമായവരുടെ ആകെ എണ്ണം 76 ആയി. മുംബൈയിൽ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച കുറവിലങ്ങാട് സ്വദേശിനി(29), കുവൈറ്റിൽ നിന്നെത്തി ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച മറ്റക്കര സ്വദേശിനി (45), അബുദാബിയിൽ നിന്നെത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച കടുത്തുരുത്തി സ്വദേശി (26), പൂനെയിൽ നിന്നെത്തി ജൂണ്‍ മൂന്നിന് രോഗം സ്ഥിരീകരിച്ച തിരുവാതുക്കൽ സ്വദേശി(32), കുവൈറ്റിൽ നിന്നെത്തി ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച അയർക്കുന്നം സ്വദേശിനി (51), മുംബൈയിൽ നിന്നെത്തി മേയ് 29 ന് രോഗം…
Read Moreചങ്ങനാശേരിയിൽ വൈദ്യുതി പോസ്റ്റിലെ എൽടി ബോക്സുകൾ കത്തുന്നു; ആശങ്കയോടെ വ്യാപാരികളും കാൽനടയാത്രക്കാരും
ചങ്ങനാശേരി: നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ലോടെൻഷൻ ബോക്സുകൾ കത്തുന്നത് ആശങ്കക്കിടയാക്കുന്നു. ഇന്നലെ വൈകുന്നേരം നഗരമധ്യത്തിലെ കാവാലം ബസാർ റോഡിൽ പോസ്റ്റിലെ എൽടി ബോക്സിൽ തീപടർന്നത് വ്യാപാരികളെയും യാത്രികരെയും പരിഭ്രാന്തരാക്കി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഒരമാസം മുന്‍പ് ഒരേദിവസം ഒന്നാംനന്പർ ബസ് സ്റ്റാൻഡിനു മുന്‍പിലും അപ്സര തിയറ്ററിനു സമീപവും പോസ്റ്റിൽ തീപിടിത്തം സംഭവിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത ബോക്സുകൾ സ്ഥാപിച്ചതു കാരണമാണ് ഇവ കത്തി നശിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗരത്തിൽ നടപ്പാക്കിവരുന്ന ആർഎപിഡിആർപിഡി പദ്ധതിക്കായി എബി കേബിൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുന്‍പാണ് വൈദ്യുതി പോസ്റ്റുകളിൽ ലോടെൻഷൻ വിതരണ ബോക്സുകൾ സ്ഥാപിച്ചത്. നഗരപരിധിയിൽ ഇത്തരം ആയിരത്തോളം ബോക്സുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എബി കേബിളുകൾ ചാർജ് ചെയ്തു തുടങ്ങിയതോടെയാണ് ബോക്സുകൾ കത്തി നശിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ നഗരത്തിലെ പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന നൂറിലേറെ എൽടി ബോക്സുകൾ കത്തി നശിച്ചതായാണ് വൈദ്യുതി വകുപ്പിന്റെ…
Read Moreവൈദികന്റെ മരണം; അയർക്കുന്നം പോലീസ് അന്വേഷണം തുടങ്ങി; ചങ്ങനാശേരി അതിരൂപത അനുശോചിച്ചു
കോട്ടയം: പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് കത്തോലിക്കാ പള്ളി വികാരി ഫാ. ജോർജ് എട്ടുപറയിലിനെ (സോണി, 51) പള്ളിവക കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയർക്കുന്നം പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും മാനസിക പിരിമുറുക്കം ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫാ. ജോർജിനു മാനസിക പിരിമുറുക്കം ഉണ്ടാകാനുള്ള കാര്യങ്ങളെക്കുറിച്ചാണു പോലീസ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. നിരവധി പേരിൽ നിന്നു പോലീസ് ഇദ്ദേഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയും. എത്രയും വേഗം അന്വേഷണം പുർത്തിയാക്കാനാണ് അയർക്കുന്നം പോലീസ് തീരുമാനിച്ചിരിക്കുന്നത്. മൃതദേഹത്തിന്റെ ഉള്ളിലെ വെള്ളവും കിണറ്റിലെ വെള്ളവും ഒന്നു തന്നെയാണോയെന്ന് അറിയാൻ വെള്ളം പരിശോധനയ്ക്കു അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വെള്ളം ഉള്ളിൽ ചെന്നാണു മരണം സംഭവിച്ചതെന്നും വീഴ്ചയിൽ തലയ്ക്കും കഴുത്തിനും നേരിയ പരിക്കുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ…
Read More