ചാരുംമൂട് : ഫോട്ടോഗ്രഫി അവാർഡായി ലഭിച്ച തുക കൊണ്ട് ഓണ്‍ലൈൻ പഠന സൗകര്യമില്ലാത്ത രണ്ടാം ക്ലാസുകാരിക്ക് ടിവി വാങ്ങി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മാതൃകയായി. മാവേലിക്കര ജോയിന്റ് ആർ ടി ഒ എം ജി മനോജാണ് നൂറനാട് പണയിൽ ഗവണ്മെന്റ്എസ്കെവിഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി അനാമികയ്ക്കാണ് പഠന ആവശ്യത്തിനായി ടിവി വാങ്ങി നൽകിയത്. അനാമികയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ആർ. രാജേഷ് എംഎൽഎ ടിവി കൈമാറി. ഹെഡ്മിസ്ട്രസ് എ. ആർ. സുലേഖ, വാർഡ് മെന്പർ ശ്രീനി പണയിൽ, പി ടി എ പ്രസിഡന്റ് സന്ധ്യ , ആരതി , സമിത എന്നിവർ പങ്കെടുത്തു. അനാമികയ്ക്ക് മാവേലിക്കര ആർ ടി ഒ ഓഫീസിലെ ജീവനക്കാർ വാങ്ങി നൽകിയ പഠനോപകരണങ്ങൾ മാവേലിക്കര എഎംവി ശ്യാം കുമാർ കൈമാറി .
Read MoreCategory: Kottayam
ആദ്യമൊക്കെ ഭയങ്കര ശ്രദ്ധയായിരുന്നു..! കാമുകിയെ കാണാൻ കാമുകൻ എത്തിയ ക്വാറന്റൈൻ കേന്ദ്രത്തിൽ സൗകര്യങ്ങളില്ലെന്ന് പരാതി
കോട്ടയം: കാമുകിയെ കാണാൻ കാമുകൻ എത്തിയ ക്വാറന്റൈൻ കേന്ദ്രത്തിൽ സൗകര്യങ്ങളില്ലെന്ന് പരാതി. ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നവർക്കു കൃത്യമായി ഭക്ഷണവും വെള്ളവും എത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. പലപ്പോഴും കുടിവെള്ളം ആവശ്യപ്പെട്ടു മണിക്കൂറുകൾ കഴിഞ്ഞാണു വെള്ളം എത്തിക്കുന്നത്. ഇവിടെനിന്ന് മാലിന്യങ്ങളും നീക്കം ചെയ്യുന്നില്ല. കനത്ത ദുർഗന്ധം മൂലം ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ആർക്കും കയറാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. കൃത്യമായ ഭക്ഷണം വെള്ളവും എത്തിക്കാത്തതിനാൽ ഇവിടെ കഴിയുന്നവർ പലപ്പോഴും പുറത്തേക്ക് ഇറങ്ങുകയാണ്. ഇതു പ്രദേശത്തെ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ആശങ്കയാണ് ഉണ്ടാക്കുന്നത്. ക്വറന്റൈൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ച സമയത്ത് നിരവധി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ ഉദ്യോഗസ്ഥർ ഇവിടേക്ക് വരാത്ത സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും പരാതിയുണ്ട്. ഇവിടെ മേൽനോട്ടത്തിനും നിയന്ത്രണത്തിനു ആളില്ലാതായതോടെയാണ് ഇന്നലെ കാമുകൻ എത്തിയതു പോലെയുള്ള സംഭവത്തിനു പിന്നിലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.
Read Moreഓൺലൈനിൽ സത്യപ്രതിജ്ഞ ചൊല്ലി ശിവയും ദൃശ്യയും അഭിഭാഷകരായി; സാക്ഷികളായി ബന്ധുക്കളും സുഹൃത്തുക്കളും…
എരുമേലി: എരുമേലിയിലെ വീട്ടിൽ ഗൗണ്‍ ധരിച്ച് ഓണ്‍ലൈനിൽ പ്രതിജ്ഞ ചൊല്ലി അഭിഭാഷകരായി ശിവയും ദൃശ്യയും. സാക്ഷികളായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. അയൽവാസികളായ ഇരുവരും നിയമ പഠനം പൂർത്തിയാക്കി അഭിഭാഷകവൃത്തിയിലേക്കു കടക്കാൻ എൻറോൾ ചെയ്തത് ഇന്നലെ. ഹൈക്കോടതിയിൽ നടക്കേണ്ട എൻറോൾമെന്റ് ചടങ്ങ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഓണ്‍ലൈനായി നടത്തുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ എൻറോൾമെന്റ് നടന്നത്. കോടതി ഇല്ലാതെ വീടുകളിൽ ഓണ്‍ലൈനിൽ എൻറോൾമെന്റ് ചടങ്ങ് നടക്കുന്നത് അപൂർവ കാഴ്ച കൂടിയായി മാറി. മൊത്തം 850 ഓളം പേരാണ് ഇന്നലെ എൻറോൾമെന്റ് ചെയ്തത്. ബാർ കൗണ്‍സിൽ ഓഫീസിലിരുന്ന് ചെയർമാൻ ചൊല്ലിക്കൊടുക്കുന്ന സത്യപ്രതിജ്ഞാവാചകം വീടുകളിൽ ഒൗദ്യോഗിക വേഷത്തിൽ ഓണ്‍ലൈനിൽ ഏറ്റുചൊല്ലിയാണ് പുതിയ അഭിഭാഷകർ എൻറോൾമെന്റ് ചടങ്ങ് നടത്തിയത്. കഴിഞ്ഞദിവസം ഇതിന്റെ ഭാഗമായി നടന്ന ട്രയൽ റണ്ണിൽ ശിവയും ദൃശ്യയും പങ്കെടുത്തിയിരിന്നു. എരുമേലി പൊതുമരാമത്ത് റസ്റ്റ് ഹൗസിനു സമീപം താമസിക്കുന്ന എരുമേലി സർവീസ് സഹകരണ…
Read Moreകൊറോണ, ഡെങ്കിപ്പനി, എലിപ്പനി! കാലവർഷം ശക്തിപ്പെട്ടു; കോവിഡിനു പിന്നാലെ പകർച്ചവ്യാധിയും
തൊടുപുഴ: കോവിഡ് ഭീതിക്കിടയിൽ കാലവർഷം ശക്തിപ്രാപിച്ചു തുടങ്ങിയതോടെ പല മേഖലകളും പകർച്ചവ്യാധി ഭീഷണിയിൽ. ഡെങ്കിപ്പനി, എലിപ്പനി എന്നിവ ഇതിനോടകം പല മേഖലകളിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളിൽ പനി ബാധിച്ചെത്തുവന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. പനി ബാധിച്ചെത്തുന്നവർക്ക് കോവിഡ് രോഗവുമായി ബന്ധപ്പെട്ടുള്ള ജാഗ്രത പരിശോധനകളും വേണ്ടി വരുമെന്നതിനാൽ ഒട്ടേറെപേർ വീടുകളിൽതന്നെ പ്രതിരോധമാർഗങ്ങൾ അവലംബിച്ചു കഴിയുന്നുണ്ട്. ഈമാസം ഇതുവരെ ജില്ലയിൽ ഡെങ്കിപ്പനി സംശയത്തെതുടർന്ന് 115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 23 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി സംശയത്തെതുടർന്ന് എട്ടുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറൽ പനി പിടിപെട്ട് വിവിധ ആശുപത്രികളിൽ ഈമാസം ചികിൽസ തേടിയത് 3033 പേരാണ്. ഹൈറേഞ്ചിനെ അപേക്ഷിച്ച് ലോ റേഞ്ചിലുള്ളവർക്കാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇടക്കാലത്ത് ലഭിച്ച വേനൽമഴയെ തുടർന്നാണ് ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്തുതുടങ്ങിയത്. പനി, ശരീര…
Read Moreകുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച ഡോക്ടർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ് ടോപ്പില്‍നിന്നും കണ്ടെത്തിയത് നിരവധി നിരവധി നഗ്നചിത്രങ്ങളും വീഡിയോകളും
ചെറുതോണി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിനു ഇടുക്കിയിൽ യുവ ഡോക്ടർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. തിരുവല്ല സ്വദേശിയായ ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വി. ജിത്ത് (34), തൊടുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം പിഴക് മാനത്തൂർ സ്വദേശിയായ ടിനു തോമസ്(23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ പ്രത്യേക സംഘം അറസ്റ്റുചെയ്തത്. ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്നും ലാപ് ടോപ്പിൽനിന്നും നിരവധി നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. മൊബൈൽ ഫോണിൽനിന്നും ഇയാൾ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെയുൾപ്പെടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പലർക്കും കൈ മാറിയിരുന്നു. ഇതേതുടർന്ന് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ടിനു തോമസിന്റെ മൊബൈൽ ഫോണിൽനിന്നും അശ്ലീല ചിത്രങ്ങൾ സൈബർ സെൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിയായ ഡോക്ടർ നാഷണൽ ഹെൽത്ത് സ്കീമിൽ കരാർ അടിസ്ഥാനത്തിൽ ഒന്നരവർഷമായി തങ്കമണിയിൽ…
Read Moreഓപ്പറേഷന്‍പി-ഹണ്ട്! പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രദര്‍ശനം; പത്തനംതിട്ടയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും, വീഡിയോകളും കൈയില്‍ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും യുവാക്കള്‍ അറസ്റ്റില്‍. “ഓപ്പറേഷന്‍പി-ഹണ്ട്’ എന്നപേരില്‍ സംസ്ഥാനം മുഴുവന്‍ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് രണ്ടു പേര് പിടിയിലായത്. കോന്നി ഇളകൊള്ളൂര്‍ ഐടിസിക്കു സമീപം നാരകത്തിന്മൂട്ടില് തെക്കേതില്‍ ടിനു തോമസ് (32), ഇടുക്കി കാമാക്ഷിയില് താമസിച്ചു വരുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് ജൂണ്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇവര്‍. ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നിര്‍ദേശാനുസരണം ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. ജോസിന്റെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. രാജേഷാണ് ടിനു തോമസിനെ അറസ്റ്റു ചെയ്തത്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞു വിദേശത്തുപോയ ഇയാള്‍ ലോക്ക്ഡൗണ്‍ കാരണം തിരികെപോകാന്‍ കഴിയാതെ നാട്ടില്‍ തങ്ങുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ…
Read Moreമുണ്ടക്കയത്ത് വിദ്യാർഥിനികൾ വിഷം കഴിച്ച് ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; നാലുപേർ കസ്റ്റഡിയിൽ
മുണ്ടക്കയം: രണ്ടു സ്കൂൾ വിദ്യാർഥിനികൾ വിഷം കഴിച്ച ശേഷം പാലത്തിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നാലു പേർ പോലീസ് കസ്റ്റഡിയിൽ. മുണ്ടക്കയം വെളളനാടി വള്ളക്കടവ് പാലത്തിൽ നിന്നാണ് പെൺകുട്ടികൾ മണിമലയാറ്റിലേക്ക് ചാടിയത്. ഫോണിൽ ഫോട്ടോ എടുത്തതിന് വീട്ടിൽ വഴക്കു പറഞ്ഞതിന്റെ പേരിൽ കോരുത്തോട് മടുക്ക സ്വദേശിനികളായ വിദ്യാർഥിനികളാണ് ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. പാലത്തിൽ ചുറ്റിപ്പറ്റി നിന്ന കുട്ടികൾ കുറച്ചു കഴിഞ്ഞപ്പോൾ കൈവരിയിയിൽ കയറി നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. കുട്ടികൾ രണ്ടു പേരും എലി വിഷം കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പോലീസ് നടത്തിയ അന്വേഷണത്തിൽ ദുരൂഹതയുള്ളതായി സംശയമുണ്ടായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാലു പേർ കസ്റ്റഡിയിലായത്.
Read Moreകേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു യുഡിഎഫ് മുന്നറിയിപ്പ്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചില്ലെങ്കിൽ ജോസ് വിഭാഗം മുന്നണിയിൽ ഉണ്ടാകില്ലെന്ന് ജോസി സെബാസ്റ്റ്യൻ
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചില്ലെങ്കിൽ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം മുന്നണിയിൽ ഉണ്ടാകില്ലെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ജോസി സെബാസ്റ്റ്യൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് സംസ്ഥാനനേതൃത്വം പറഞ്ഞതാണ്. രാജി വയ്ക്കണമെന്ന് ധാരണയുള്ളതാണ്. യുഡിഎഫ് സംസ്ഥാനനേതൃത്വം നേരത്തെ ധാരണയുണ്ടാക്കിയതാണ്. കോട്ടയത്തെ തീരുമാനമല്ല. ധാരണ ജോസ് വിഭാഗം പാലിക്കണം. ജോസ്, ജോസഫ് വിഭാഗങ്ങൾ ചില ആവശ്യങ്ങൾ പറഞ്ഞിട്ടുണ്ട്. അത് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. ജോസ് വിഭാഗം മുന്നണിയിൽ തുടരണമെങ്കിൽ രാജിവയ്ക്കുകയേ മാർഗമുള്ളു. സ്, ജോസഫ് വിഭാഗങ്ങളെ മുന്നണിയിൽ ഉൾക്കൊള്ളിച്ചു മുന്നോട്ടു പോകുവാനാണു യുഡിഎഫിന്റെ ആഗ്രഹം. ഇരുകൂട്ടർക്കും കാര്യം വ്യക്തമായിട്ടുണ്ട്. യോജിപ്പിന്റെ മേഖല കണ്ടെത്തിയേക്കും. രാജിവച്ചാൽ ജോസഫ് വിഭാഗത്തിനു പ്രസിഡന്റു സ്ഥാനം നൽകും. യുഡിഎഫ് തീരുമാനം നടപ്പാക്കിയില്ലെങ്കിൽ ജോസ് കെ. മാണി വിഭാഗം മുന്നണിയിൽ ഉണ്ടാകില്ലെന്നും ജോസി സെബാസ്റ്റ്യൻ പറഞ്ഞു. പാർട്ടിയിൽ…
Read Moreട്രെയിനുകൾ ഉടനെ ഓടില്ല;തൽക്കാലം യാത്രക്കാർക്ക് സ്പെഷൽ ട്രെയിനുകളിൽ മാത്രം യാത്രാ
കോട്ടയം: തൽക്കാലം യാത്രക്കാർക്ക് സ്പെഷൽ ട്രെയിനുകളിൽ മാത്രം യാത്രാ സൗകര്യം. കോവിഡ് വ്യാപനം മുൻനിറുത്തി ഓഗസ്റ്റ് 12 വരെ സാധാരണ സർവീസ് നിർത്തലാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ദുരിതം. നിലവിൽ നിസാമുദീൻ, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള സ്പെഷൽ ട്രെയിനുകൾ മാത്രമാണു കേരളത്തിലേക്കുള്ള ദീർഘദൂരവണ്ടികൾ. കോട്ടയം, ചങ്ങനാശേരി സ്റ്റേഷനുകളിൽ ഇന്നലെ നിരവധി പേരെത്തി ടിക്കറ്റുകൾ റദ്ദാക്കി. ഓണ്‍ലൈൻ പെയ്മെന്റിൽ റിസർവ് ചെയ്തവരുടെ പണം ബാങ്ക് അക്കൗണ്ടിൽ ഉടൻ തിരികെ നൽകും. കേരളത്തിൽ കണ്ണൂർ-തിരുവനന്തപുരം ശതാബ്ദിയും, തിരുവനന്തപുരം-എറണാകുളം എക്സ്പ്രസും സ്പെഷൽ സർവീസുകളായി ഓടുന്നുണ്ട്. ഈ ട്രെയിനുകൾ തുടർന്നും സർവീസ് നടത്തും. ഹൈദരാബാദ്, ചെന്നൈ, ഹൗറ, ഗോഹട്ടി എന്നിവിടങ്ങളിൽനിന്ന് ഒട്ടേറെ യാത്രക്കാർ റിസർവ് ചെയ്തെങ്കിലും യാത്ര ഉടനെ നടത്താനാവില്ല. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമിക് ട്രെയിനുകൾ ഒരാഴ്ചയായി സർവീസ് നടത്തുന്നില്ല.
Read Moreകോവിഡെന്ന് സംശയിച്ച് ഇതരസംസ്ഥാന കച്ചവടക്കാരനെ റോഡിൽ ഇറക്കിവിട്ട സംഭവം: വിശദീകരണവുമായി അധികൃതർ
ഏറ്റുമാനൂർ: കോവിഡെന്ന സംശയത്തെത്തുടർന്ന് ഇതരസംസ്ഥാന കച്ചവടക്കാരനെ റോഡിൽ ഇറക്കി വിട്ടതു കോട്ടയം ജില്ല ആശൂപത്രിയിൽ നിന്നു കൃത്യമായ അറിയിപ്പ് ലഭിക്കാത്തതിനാലാണെന്ന് ഏറ്റുമാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ. പനിയെതുടർന്നു കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഇതരസംസ്ഥാന വഴിയോര കച്ചവടക്കാരനെയാണ് ക്വാറൈന്റനിൽ പ്രവേശിപ്പിക്കാതെ റോഡിൽ ഇറക്കിവിട്ടത്. എന്നാൽ ഇയാൾ ആരോഗ്യ പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചതുമൂലം ഉണ്ടായ പാളിച്ചയാണന്നും അധികൃതർ പറയുന്നു. കഴിഞ്ഞ 22നാണ് ഇയാൾ കേരളത്തിൽ എത്തിയത്. എറണാകുളം വരെ ട്രെയിനിൽ എത്തിയേശഷം ഏറ്റുമാനൂരിലേക്ക് എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. തുടർന്ന് പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഇയാൾ ജില്ലാ ആശ ുപത്രിയിൽ എത്തുകയും പരിശോധനകൾക്കുശേഷം സ്രവം പരിശോധനയ്ക്കു നല്‍കുകയും ചെയ്തു. തുടർന്ന് ഇയാൾ വീട്ടിൽ പോകണമെന്ന് അവശ്യപ്പെടുകയും താൻ താമസിക്കുന്ന വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞുകൊള്ളാമെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇന്നലെ പകൽ ഇയാൾ കടയിൽ ഭക്ഷണം കഴിക്കാനും അടുത്ത…
Read More