കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്‌സയിലുള്ളത് 96 പേർ; കാത്തിരിക്കുന്നത് 818 സ്രവ സാംപിൾ ഫലങ്ങൾ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 96 ആ​യി. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 13 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും നാ​ലു പേ​ർ രോ​ഗ​മു​ക്ത​രാ​വു​ക​യും ചെ​യ്്തു. ഇ​തു​വ​രെ 65 പേ​ർ​ക്കാ​ണ് കോ​വി​ഡ് ഭേ​ദ​മാ​യ​ത്. പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആ​റു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മും​ബൈ​യി​ൽ​നി​ന്നു വ​ന്ന മ​ക​ൾ​ക്കും കു​ട്ടി​ക്കു​മൊ​പ്പം ഹോം ​ക്വാ​റന്‍റൈനിൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ആ​ശാ പ്ര​വ​ർ​ത്ത​ക​യ്ക്ക് സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗ​ബാ​ധ​യു​ണ്ടാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​രി​ൽ ആ​റു​പേ​ർ ക്വാ​റന്‍റൈൻ കേ​ന്ദ്ര​ങ്ങ​ളി​ലും മൂ​ന്നു പേ​ർ വീ​ട്ടി​ലും നി​രീ​ക്ഷ​ണ​ത്തി​ലായി​രു​ന്നു. മൂ​ന്നു പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ 12 ന് ​കു​വൈ​റ്റി​ൽ​നി​ന്ന് എ​ത്തി കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ലെ ക്വാ​റന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന വൈ​ക്കം സ്വ​ദേ​ശി(50), ജൂ​ണ്‍ 11ന് ​കു​വൈ​റ്റി​ൽ നി​ന്നെ​ത്തി കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ലെ ക്വാ​റന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൂ​ട്ടി​ക്ക​ൽ…

Read More

ഐപ്പിന്‍റെ പെരുവിരൽ ഞാനിങ്ങ് എടുക്കുവാ..! വാക്കുതർക്കത്തിനിടെ അ​യ​ൽ​വാ​സി​യു​ടെ പെ​രു​വി​ര​ൽ വെ​ട്ടാ​ൻ ശ്ര​മി​ച്ച​യാ​ൾ പോലീസ് പിടിയിൽ

കോ​ട്ട​യം: വാ​ക്കുത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യു​ടെ പെ​രു​വി​ര​ൽ വെ​ട്ടാ​ൻ ശ്ര​മി​ച്ച​യാ​ളെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​യ്യ​പ്പാ​ടി സ്വ​ദേ​ശി​യാ​യ ത​ങ്ക​ച്ച​നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​യാ​ളു​ടെ സ​മീ​പ​വാ​സി​യാ​യ ഐ​പ്പി​ന്‍റെ വ​ല​തു ക​യ്യി​ലെ പെ​രു​വി​ര​ലാ​ണ് വെ​ട്ടാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കോ​ട്ട​യം പ​യ്യ​പ്പാ​ടി​യി​ലാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​ക​ളാ​യ ത​ങ്ക​ച്ച​നും ഐ​പ്പും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണത്തി​ൽ ത​ങ്ക​ച്ച​ൻ വാ​ക്ക​ത്തി​യെ​ടു​ത്ത് ഐ​പ്പി​ന്‍റെ വി​ര​ൽ​വെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ കോ​ട്ട​യം ഈ​സ്റ്റ് എ​സ്എ​ച്ച്ഒ നി​ർ​മൽ ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഐ​പ്പ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

മുങ്ങിത്താഴാൻ അനുവദിച്ചില്ല; ഫോ​ട്ടോ​യെ​ടു​ത്ത​തി​ന് വീ​ട്ടു​കാ​ര്‍ വ​ഴ​ക്കു​പ​റ​ഞ്ഞു; പെ​ണ്‍​കു​ട്ടി​ക​ൾ വി​ഷം ക​ഴി​ച്ച് ആ​റ്റി​ൽ ചാ​ടി; രക്ഷകനായി ട്രാക്ടർ തൊഴിലാളി മുരളി

കോ​ട്ട​യം: മ​ണി​മ​ല​യാ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. മു​ണ്ട​ക്ക​യം വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ൽ നി​ന്നാ​ണ് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ ആ​റ്റി​ൽ ചാ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​രു​ത്തോ​ട് മ​ടു​ക്ക സ്വ​ദേ​ശി​നി​ക​ളാ​യ കൗ​മാ​ര​ക്കാ​രി​ക​ളാ​ണ് ആ​റ്റി​ൽ ചാ​ടി​യ​ത്. സം​ഭ​വം ക​ണ്ട് സ്ഥ​ല​ത്തെ​ത്തി​യ എ​സ്റ്റേ​റ്റി​ലെ ട്രാ​ക്ട​ർ ഡ്രൈ​വ​റാ​യ ചെ​റു​വ​ള്ളി​യി​ൽ മു​ര​ളി കൈ​ത​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ത്ത​തി​ന് മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ൽ മ​നം​നൊ​ന്താ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പാ​ല​ത്തി​ൽ നി​ന്ന് ചാ​ടു​ന്ന​തി​നു മു​ന്പ് ഇ​രു​വ​രും വി​ഷം ക​ഴി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ മ​റി​യാ​മ്മ ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. യുഡിഎഫിലെ സോ​ഫി ജോ​സ​ഫ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ചോ​റ്റി ഡി​വി​ഷ​ൻ അം​ഗ​മാ​ണ് മ​റി​യാ​മ്മ. എ​ൽ​ഡി​എ​ഫി​ലെ പി.​ജി.​വ​സ​ന്ത​കു​മാ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മ​റി​യാ​മ്മ വി​ജ​യം നേ​ടി​യ​ത്. മ​റി​യാ​മ്മ​യ്ക്ക് 10 വോ​ട്ടു​ക​ളും വ​സ​ന്ത​കു​മാ​രി​ക്ക് അ​ഞ്ച് വോ​ട്ടുകളും ല​ഭി​ച്ചു. ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​വി​ലു​ണ്ടെ​ങ്കി​ലും വോ​ട്ടെ​ടു​പ്പി​ൽ ഇ​ത് പ്ര​തി​ഫ​ലി​ച്ചി​ല്ല. കോ​ൺ​ഗ്ര​സി​ന് ഏ​ഴും ജോ​സ് വി​ഭാ​ഗ​ത്തി​ന് ര​ണ്ടും ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ഒ​രം​ഗ​വു​മാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ളി​ൽ നാ​ലും സി​പി​എ​മ്മി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഒ​രം​ഗം സി​പി​ഐ​യി​ൽ നി​ന്നാ​ണ്. യു​ഡി​എ​ഫി​ലെ ക​രാ​ര്‍ പ്ര​കാ​ര​മാ​ണ് സോ​ഫി ജോ​സ​ഫ് മേ​യ് 29ന് ​രാ​ജി​വ​ച്ച​ത്. 2019 ന​വം​ബ​ര്‍ 20ന് ​സോ​ഫി രാ​ജി​വ​യ്ക്ക​ണ​മ​ന്നും തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ മ​റി​യാ​മ്മ ജോ​സ​ഫി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ല്‍​ക​ണ​മെ​ന്നു​മാ​യി​രു​ന്നു മു​ന്ന​ണി​യി​ലെ ക​രാ​ര്‍. എ​ന്നാ​ല്‍ ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ര​ണ്ടു ത​ട്ടി​ലാ​യ​തോ​ടെ…

Read More

ഒടുവിൽ ശാപമോക്ഷം; നടപ്പാതയിലൂടെ ഇനി പേടിക്കാതെ നടക്കാം; പു​ല്ലു​പി​ടി​ച്ചു കി​ട​ന്ന ന​ട​പ്പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി റോ​ഡി​ൽ പു​ല്ലു​പി​ടി​ച്ചു കി​ട​ന്ന ന​ട​പ്പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. ന​ട​പ്പാ​ത പു​ല്ലു പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​ഷ്ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ വാ​ർ​ത്തയെത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​. ഏ​ക​ദേ​ശം എ​ട്ടു മാ​സം മു​ൻ​പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ടൈ​ൽ​സ് പാ​കി നി​ർ​മി​ച്ച ന​ട​പ്പാ​ത​യാ​ണ് പു​ല്ലു പി​ടി​ച്ച് കി​ട​ന്നി​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​രാ​റു​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യാ​ണ് ന​ട​പ്പാ​ത​യി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെളി​ച്ച​ത്. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള മാ​ലി​ന്യ​ങ്ങ​ളും ഇവിടെ നിന്നു നീ​ക്കം ചെ​യ്തു. കെഎസ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ​യി​ട്ടി​രു​ന്ന കേ​ബി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും അ​ധി​കൃ​ത​ർ ഇ​ന്ന​ലെ എ​ത്തി നീ​ക്കം ചെ​​യ്തു. ഇ​നി പേ​ടി കൂ​ടാ​തെ ആ​ളു​ക​ൾ​ക്കു ന​ട​പ്പാ​ത​യി​ലു​ടെ പോ​കാം.

Read More

പുന്നത്തുറയിൽ കാ​ണാ​താ​യ വൈ​ദി​ക​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി; അന്വേഷണം നടത്തുമെന്ന് അയർക്കുന്നം പോലീസ്

കോ​ട്ട​യം: പ​ള്ളി​മേ​ട​യി​ൽ നി​ന്നു കാ​ണാ​താ​യ വൈ​ദി​ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക ച​ർ​ച്ച് (വെ​ള്ളാ​പ്പ​ള്ളി പ​ള്ളി) വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ലി(55)​നെ​യാ​ണ്് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ അ​യ​ർ​ക്കു​ന്നം പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ​ള്ളി​മു​റ്റ​ത്തു ത​ന്നെ​യു​ള്ള കി​ണ​റ്റി​ൽ നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു കി​ണ​റ്റി​ൽ നി​ന്നു പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ൽ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​യ​ർ​ക്കു​ന്നം പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് ഫാ. ​ജോ​ർ​ജി​നെ പ​ള്ളി​മേ​ട​യി​ൽ നി​ന്നു കാ​ണാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യു​ടെ വാ​തി​ൽ ചാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത മേ​ശ​യി​ൽ ത​ന്നെ വ​ച്ചി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ള്ളി​യി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ ഓ​ഫ് ചെ​യ്ത നി​ല​യി​ലു​മാ​ണ്. ഇ​തൊ​ക്കെ​യാ​ണ് ദു​രൂ​ഹ​ത സം​ശ​യി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ്…

Read More

ശബരി വിമാനത്താവളം; കാറ്റിന്‍റെ വേഗം മുതൽ പഠനം; എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ ആ​ൽ​ബി തോ​മ​സ് കു​ന്ന​പ്പ​ള്ളി പറയുന്നതിങ്ങനെ…

കോ​ട്ട​യം: ശ​ബ​രി വി​മാ​ന​ത്താ​വ​ളം ആ​ദ്യ​ഘ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കേ​ണ്ട​തു കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ​നി​ന്ന്. വ്യോ​മ​യാ​നം, പ​രി​സ്ഥി​തി, വ​നം മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ക്ലി​യ​റ​ൻ​സ് ല​ഭി​ക്കാ​ൻ മാ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശോ​ധ​ന വേ​ണം – എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ ആ​ൽ​ബി തോ​മ​സ് കു​ന്ന​പ്പ​ള്ളി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ചെ​റു​ള്ളി എ​സ്റ്റേ​റ്റി​ൽ മാ​ത്ര​മ​ല്ല സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ വേ​ണ്ടി​വ​രും. വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച ശേ​ഷ​മേ എ​ല്ലാ ജോ​ലി​ക​ളും തു​ട​ങ്ങാ​നാ​വൂ. കാ​റ്റി​ന്‍റെ വേ​ഗം മു​ത​ൽ ഭൂ​മി​യു​ടെ നി​ല, കു​ന്നു​ക​ൾ, സ​മീ​പ​ത്തെ ഉ​യ​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ, കാ​റ്റി​ന്‍റെ വേ​ഗം, മ​ഴ​യു​ടെ ശ​രാ​ശ​രി അ​ള​വ് തു​ട​ങ്ങി​യ​വ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ​ഠ​ന​വി​ഷ​യ​മാ​ക്കും. ചെ​റു​വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്ട​റു​ക​ളും പ​ല​ത​വ​ണ പ​റ​ത്തി കാ​റ്റി​ന്‍റെ വേ​ഗ​വും ആ​കാ​ശ​പാ​ത​യു​ടെ ദി​ക്കു​ക​ളും പ​രി​ശോ​ധി​ക്കും. ഇ​തി​നൊ​പ്പം നൂ​ത​ന യ​ന്ത്ര​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഗോ​വ കൊ​ങ്ക​ണ്‍ മു​ത​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മ​ഴ​ക്കാ​ല​ത്ത് ഉ​ൾ​പ്പെ​ടെ മേ​ഘ​പാ​ളി​ക​ളു​ടെ​യും മ​ഴ​യു​ടെ​യും കാ​റ്റി​ന്‍റെ​യും ചൂ​ടി​ന്‍റെ​യും ല​ഭ്യ​ത പൊ​തു​വേ​യും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ…

Read More

ഇത് ഇവിടെ സ്ഥിരം പരിപാടി! വ​ല്ല​ക​ത്തെ നാ​ട്ടു​തോ​ട്ടി​ൽ മാ​ലി​ന്യം ത​ള്ളൽ; പൊറുതിമുട്ടി നാട്ടുകാര്‍

വൈ​​ക്കം: വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​നെ​​യും ക​​രി​​യാ​​റി​​നെ​​യും ബ​​ന്ധി​​പ്പി​​ച്ചു വ​​ല്ല​​ക​​ത്തു കൂ​​ടി ക​​ട​​ന്നു പോ​​കു​​ന്ന നാ​​ട്ടു​​തോ​​ട്ടി​​ൽ ക​​ക്കൂ​​സ് മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​തു പ​​തി​​വാ​​കു​​ന്നു. രാ​​ത്രി കാ​​ല​​ങ്ങ​​ളി​​ൽ വ​​ല്ല​​കം പാ​​ല​​ത്തി​​ൽ ടാ​​ങ്ക​​ർ നി​​ർ​​ത്തി​​യാ​​ണു തോ​​ട്ടി​​ലേ​​ക്കു മാ​​ലി​​ന്യ മൊ​​ഴു​​ക്കു​​ന്ന​​ത്. ഒ​​ഴു​​ക്കി​​വി​​ടു​​ന്ന മാ​​ലി​​ന്യം വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​യു​​ടെ ജ​​ല വി​​ത​​ര​​ണ പൈ​​പ്പി​​നെ​​യും പ​​ല​​പ്പോ​​ഴും മൂ​​ടു​​ന്നു. മ​​ലി​​നീ​​ക​​ര​​ണം ശ​​ക്ത​​മാ​​യ​​തോ​​ടെ തോ​​ടി​​നി​​രു​​ക​​ര​​ക​​ളി​​ലും താ​​മ​​സി​​ക്കു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​നു കു​​ടും​​ബ​​ങ്ങ​​ളി​​ലെ കു​​ട്ടി​​ക​​ളും വ​​യോ​​ധി​​ക​​രു​​മ​​ട​​ക്കം അ​​സു​​ഖ​​ബാ​​ധി​​ത​​രാ​​കു​​ക​​യാ​​ണ്. തോ​​ട്ടി​​ലെ രൂ​​ക്ഷ​​മാ​​യ ദു​​ർ​​ഗ​​ന്ധം മൂ​​ലം വീ​​ടു​​ക​​ളു​​ടെ ജ​​നാ​​ല​​ക​​ൾ പ​​ല​​രും തു​​റ​​ക്കാ​​റി​​ല്ല. വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും പ​​രി​​ധി​​യി​​ലൂ​​ടെ ഒ​​ഴു​​കു​​ന്ന തോ​​ട്ടി​​ൽ പാ​​യ​​ലും പോ​​ള​​യും മാ​​ലി​​ന്യ​​ങ്ങ​​ളും തി​​ങ്ങി​​യ​​തോ​​ടെ തീ​​രൊ​​ഴു​​ക്കും നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. വ​​ലി​​യ കേ​​വു​​വ​​ള്ള​​ങ്ങ​​ൾ ക​​ട​​ന്നു പോ​​യി​​രു​​ന്ന തോ​​ടി​​നു കു​​റു​​കെ തോ​​ടി​​ന്‍റെ വീ​​തി കു​​റ​​ച്ചു വ​​ല്ല​​കം​​പാ​​ലം തീ​​ർ​​ത്ത​​തും നീ​​രൊ​​ഴു​​ക്കി​​നെ ദോ​​ഷ​​ക​​ര​​മാ​​യി​ ബാ​​ധി​​ച്ചു. ഇ​​ത്തി​​പ്പു​​ഴ, മു​​റി​​ഞ്ഞ​​പു​​ഴ ഭാ​​ഗ​​ങ്ങ​​ളി​​ൽ എ​​ത്തു​​ന്ന വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളെ നാ​​ട​​ൻ വ​​ള്ള​​ങ്ങ​​ളി​​ൽ ഈ ​​തോ​​ട്ടിലൂ​​ടെ കൊ​​ണ്ടു​​വ​​ന്നി​​രു​​ന്ന​​തും തോ​​ടു മ​​ലി​​ന​​മാ​​യ​​തോ​​ടെ നി​​ല​​ച്ചു.…

Read More

മാ​സ്കും സാ​നി​റ്റൈ​സ​റും ഇ​ഷ്ടം​പോ​ലെ! സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​മി​തം; മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ മു​ത​ൽ പെ​ട്ടി​ക്ക​ട​ക​ൾ വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​സ്കു​ക​ൾ സുലഭം

തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്കി​നും സാ​നി​റ്റൈ​സ​റി​നും ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ ഇ​വ​യു​ടെ അ​ന​ധി​കൃ​ത വി​ൽ​പ​ന നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. മാ​സ്ക് ഇ​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ അ​വ​ശ്യ​വ​സ്തു​വാ​യി മാ​റി​യ​തോ​ടെ വ്യാ​പ​ക​മാ​യ തോ​തി​ൽ മാ​സ്കു​ക​ൾ വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ മു​ത​ൽ പെ​ട്ടി​ക്ക​ട​ക​ൾ വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​സ്കു​ക​ൾ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​വു​മി​ല്ലാ​തെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലു​മാ​ണ് മാ​സ്ക് വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്. സാ​നി​റ്റൈ​സ​റു​ക​ളു​ടെ വി​ൽ​പ​ന കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഏ​തു​രീ​തി​യി​ലു​ള്ള സാ​നി​റ്റൈ​സ​റാ​ണ് പ്ര​യോ​ജ​ന​ക​ര​മെ​ന്നും ഇ​ത് ഏ​തു സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്താ​മെ​ന്ന​തി​നെ​യും സം​ബ​ന്ധി​ച്ചാ​ണ് കൃ​ത്യ​മാ​യ സ്ഥി​രീ​ക​ര​ണം ഇ​ല്ലാ​ത്ത​ത്. ഇ​തി​നി​ടെ ഗു​ണ​മേ​ൻ​മ​യി​ല്ലാ​ത്ത അ​ന​ധി​കൃ​ത സാ​നി​റ്റൈ​സ​ർ വി​പ​ണി​യി​ൽ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. സാ​നി​റ്റൈ​സ​ർ ഇ​പ്പോ​ൾ പ​ല ക​ട​ക​ളി​ലും സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ അം​ഗീ​കൃ​ത ലൈ​സ​ൻ​സു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ​ക്കും ഡെ​റ്റോ​ൾ പോ​ലെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ അ​നു​മ​തി​യു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ​ക്കും മാ​ത്ര​മാ​ണ്…

Read More

വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വി​ന്‍റെ ചെ​വി ക​ടി​ച്ചു​മു​റി​ച്ചു; ചെ​വി​യു​ടെ ഒ​രു​ഭാ​ഗം അ​റ്റുപോയി

തൊ​ടു​പു​ഴ: വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കൊ​റി​യ​ർ സ​ർ​വീ​സ് ഉ​ട​മ യു​വാ​വി​ന്‍റെ ചെ​വി ക​ടി​ച്ചു​മു​റി​ച്ച​താ​യി പ​രാ​തി. ചെ​വി​യു​ടെ ഒ​രു​ഭാ​ഗം അ​റ്റു പോ​യ നി​ല​യി​ൽ പു​തു​പ്പ​രി​യാ​രം ചാ​ഴി​പ്പാ​റ​യി​ൽ ബേ​സി​ലി​നെ (30) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ടു​പു​ഴ ടൗ​ണ്‍​ഹാ​ൾ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​തു​ല്യ കൊ​റി​യ​ർ സ​ർ​വീ​സ് ഉ​ട​മ വെ​ങ്ങ​ല്ലൂ​ർ പാ​റ​യി​ൽ അ​നി​ൽ കു​മാ​റി​നെ (48) ചെ​വി​ക്കു പ​രി​ക്കേ​റ്റ നി​ല​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു​ള്ള ഉ​രു​പ്പ​ടി​ക​ൾ നേ​ര​ത്തെ ബേ​സി​ൽ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ലാ​ണ് വി​ത​ര​ണ​ത്തി​നെ​ത്തി​ച്ചി​രു​ന്ന​ത്. അ​നി​ൽ​കു​മാ​ർ ഇ​ന്ന​ലെ കൊ​റി​യ​ർ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബേ​സി​ൽ പ​റ​ഞ്ഞു. ഇ​ട​തു ചെ​വി​യു​ടെ ഒ​രു​ഭാ​ഗം അ​റ്റു​പോ​യ നി​ല​യി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സാ​ന്പ​ത്തി​ക പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്നാ​ണ് അ​നി​ൽ​കു​മാ​ർ പ​റ​യു​ന്ന​ത്. ഇ​തേ​സ​മ​യം അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ​യും ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​നി​ൽ​കു​മാ​റു​മാ​യി സാ​ന്പ​ത്തി​ക ത​ർ​ക്ക​മി​ല്ലെ​ന്നും ത​ന്നെ…

Read More