കോട്ടയം: തമിഴ്നാട്ടിലെ തീവ്രബാധിത മേഖലയിൽ നിന്നെത്തിയ വിദ്യാർഥികൾ സർക്കാർ ക്വാറന്റൈനിൽ പോയില്ലെന്ന് പരാതി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽനിന്ന് കോട്ടയത്ത് എത്തിയ വിദ്യാർഥികളിൽ നാലു പേരൊഴികെ ബാക്കിയുള്ളവർ സ്വന്തം വീടുകളിലേക്ക് പോയതായാണ് ആരോപണം. തമിഴ്നാട്ടിലെ തിരുവള്ളൂർ നിലവിൽ റെഡ്സോണിലാണ്. അതേസമയം, അവിടെ നിന്നു മടങ്ങുമ്പോൾ തിരുവള്ളൂർ റെഡ്സോണായിരുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ക്വാറന്റൈൻ സംബന്ധിച്ച് ജില്ലാ അതിർത്തിയിൽ നിന്നു വ്യക്തമായ നിർദേശം ലഭിച്ചില്ലെന്നും അവർ വ്യക്തമാക്കി.
Read MoreCategory: Kottayam
ഭാര്യയെ അടിച്ചു കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയുടെ ആരോഗ്യനില തൃപ്തികരം; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: ഭാര്യയെ അടിച്ചു കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. നാഗന്പടം പൂക്കാടിമാലിയിൽ സതീഷ് (38) ന്റെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്. ഇയാടളുടെ ഭാര്യ പത്തനംതിട്ട മണിയാർ ഫ്രാൻസിസിന്റെ മകൾ മിനി (46)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 7.30 ന് നാഗന്പടത്ത് ഇവരുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഭാര്യയെ സംശയമായിരുന്ന സതീഷ് ഇവരെ മർദ്ദിക്കുന്നതു പതിവായിരുന്നു. ഇന്നലെ മർദ്ദിക്കുന്നതിനിടയിൽ വടികൊണ്ടുള്ള അടി തലയ്ക്ക് ഏറ്റതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മിനി മരിച്ചതിനെ തുടർന്ന് സതീഷ് വീട്ടിനുള്ളിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗാന്ധിനഗർ എസ്എച്ച്ഒ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മിനിയുടെ മൃതദേഹം പോലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വിവരം നൽകാൻ…
Read Moreകോവിഡ് 19; കോട്ടയത്ത് ഇനി ലഭിക്കാനുള്ളത് 158 പരിശോധനാഫലങ്ങൾ
കോട്ടയം: ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 158 പരിശോധന ഫലങ്ങൾ. ഇന്നലെ ലഭിച്ച 73 സാന്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവായെങ്കിലും റെഡ് സോണിൽനിന്നു ഗ്രീൻ സോണിലേക്കു മാറാൻ കാത്തിരിക്കേണ്ടിവരും. രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയവരുമായി സന്പർക്കമുണ്ടായവരുടേതടക്കം 158 സ്രവ സാംപിളിന്റെ ഫലമാണ് ലഭിക്കാനുള്ളത്. ഇതിൽ 89 എണ്ണം ഇന്നലെ പരിശോധനയ്ക്ക് അയച്ചതാണ്. 21 ദിവസം ആർക്കും രോഗം പിടിപെടാതിരുന്നാൽ മാത്രമേ ഗ്രീൻ സോണിലേക്ക് എത്താനാകൂ. രണ്ടാംഘട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലുണ്ടായിരുന്ന 17 പേരും കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനാഫലം നെഗറ്റീവായി വീട്ടിലേക്കു മടങ്ങിയിരുന്നു. ഇവരിൽ നിന്നുള്ള സന്പർക്കത്തിലൂടെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ജില്ലയ്ക്ക് ആശ്വാസം പകരുന്നതാണ്. നിരീക്ഷണത്തിനോ ചികിത്സയ്ക്കായിട്ടോ ഇന്നലെ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെ ആരോഗ്യവകുപ്പിന്റെ ഹോം ക്വാറന്റയിൻ നിരീഷണം ശക്തമായി തുടരുന്നുണ്ട്. 1780 പേരാണ് ജില്ലയിൽ ഇപ്പോഴും ഹോം ക്വാറന്റയിനിൽ…
Read Moreകോട്ടയം ജില്ലയിൽ എത്തുന്ന പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങൾ
കോട്ടയം: ജില്ലയിലേക്ക് എത്തുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് ഒരുക്കിയിരിക്കുന്നതു വിപുലമായ സൗകര്യങ്ങൾ. ഇവർക്കായി വിവിധയിടങ്ങളിലായി 183 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 15,000 മുറികൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഐസൊലേഷൻ സൗകര്യങ്ങളോടു കൂടിയത് 5200. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വാർഡുകളിലായി 700 കിടക്കകൾ തയാറാക്കിയിട്ടുണ്ട്. 140 വെന്റിലേറ്റർ സൗകര്യമുള്ള തീവ്രപരിചരണ വിഭാഗവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ, സ്കൂൾ കോളജ് ഹോസ്റ്റലുകൾ, എംജി സർവകലാശാല ഹോസ്റ്റൽ, താമസ സൗകര്യമുള്ള ഹോട്ടലുകൾ, എന്നിവയിലെ മുറികളും ഐസൊലേഷൻ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. കട്ടിൽ, മേശ, കസേര, ശുചിമുറി സൗകര്യംഎന്നിവയുണ്ടാകും. ഹോസ്റ്റലുകളിൽ ഏഴു പേർക്കു വരെ താമസിക്കാവുന്ന ഡോർമറ്ററി സംവിധാനവുമുണ്ട്. ഐസൊലേഷനിൽ കഴിയുന്നവർക്കു ഭക്ഷണം എത്തിച്ചു നല്കേണ്ട ചുമതല തദേശ ഭരണ സംവിധാനങ്ങളെയാണ് ഏൽപിച്ചിരിക്കുന്നത്. രാവിലെ ഇഡ്് ലി, ദോശ, ഉപ്പുമാവ്, അപ്പം തുടങ്ങിയവയും വെജിറ്റബിൾ കറിയും നല്കും. ഉച്ചയ്ക്കു വെജിറ്റേറിയൻ ഉൗണ്, വൈകുന്നേരം ലഘുഭക്ഷണവും ചായയും, രാത്രിയിൽ…
Read Moreരണ്ടു മാസത്തെ യാതനകൾ; ദിവസങ്ങൾ നീണ്ട ആംബുലൻസ് യാത്ര, മൂന്നു യുവതികളടക്കം നാലുപേർ നാട്ടിലണഞ്ഞു …
ചങ്ങനാശേരി: ലോക്ക് ഡൗണിലെ രണ്ടുമാസക്കാലത്തെ യാതനകൾക്കുശേഷം മൂന്നു യുവതികളടക്കം നാലുപേർ ഇന്നു രാവിലെ ആംബുലൻസ് മാർഗം നാട്ടിൽ. ചങ്ങനാശേരി കൂനന്താനം പുറക്കടവ് മഞ്ചേരിക്കളം ലിബിൻ തോമസ്, ഭാര്യ ജോസ്ന, കൂനന്താനം സ്വദേശിനി സ്നേഹ സാം, കുറവിലങ്ങാട് സ്വദേശിനി ജാൻസി മാത്യു എന്നിവരാണ് നാട്ടിലെത്തിയത്. ഇതിൽ ജോസ്ന എട്ടുമാസവും നഴ്സുമാരായ സ്നേഹ ഏഴു മാസവും ജാൻസി ഒന്പതു മാസവും ഗർഭിണികളാണ്. ലിബി ൻ മുംബൈയിലെ കല്യാണിൽ തുണിമിൽ ജീവനക്കാരനാണ്. ലോക്ക് ഡൗണിനിടെ തൊഴിൽ നഷ്ടപ്പെട്ട ലിബിനു ഭാര്യ ജോസ്നയെ ആശുപത്രിയിൽ കൊണ്ടുപോകാനും സാധിച്ചില്ല. കോണ്ഗ്രസ് വാഴപ്പള്ളി മണ്ഡലം പ്രസിഡന്റ് ബിജു പുല്ലുകാട്, യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി വിജയ് മാരേട്ടും ചേർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ.മാണി എംപി, മുംബൈ കോണ്ഗ്രസ് ജനറൽ സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ ജോജോ തോമസ്…
Read Moreകോവിഡ് ക്തമായെങ്കിലും ജാഗ്രതയോടെ കോട്ടയം; 14 പ്രവാസികൾ ഇന്ന് മടങ്ങിയെത്തും
കോട്ടയം: കോട്ടയം ജില്ല കോവിഡ് മുക്തമായെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു പേരും ഇന്നലെ ആശുപത്രി വിട്ടതോടെയാണ് ജില്ല കോവിഡ് മുക്തമായത്. പാലാ സ്വദേശിനി (65), പനച്ചിക്കാട് സ്വദേശിനി (25), വൈക്കം വെള്ളൂർ റെയിൽവേ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി (50) കിടങ്ങൂർ പുന്നത്തറ സ്വദേശിനിയും, തിരുവനന്തപുരം ആർസിസിയെ ആരോഗ്യ പ്രവർത്തക (33), കുര്യനാട് സ്വദേശി (49), വടയാർ സ്വദേശി (50) എന്നിവരാണ് ഇന്നലെ വൈകുന്നേരം ആശുപത്രി വിട്ടത്. ഇതോടെ റെഡ് സോണിയാ ജില്ല ഓറഞ്ചിലേക്കും പീന്നിട് ഗ്രീൻ സോണിലേക്കു മാറുന്നതിനാണ് വഴിതെളിയുന്നത്. കഴിഞ്ഞ 27നാണു ജില്ലയിൽ അവസാനമായി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് 21 ദിവസം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നാൽ മാത്രമേ ജില്ല റെഡ് സോണിൽ നിന്ന് ഓറഞ്ച് സോണിലേക്കു എത്തുകയുള്ളു. വീണ്ടും 21…
Read Moreകോവിഡ് പ്രതിരോധത്തിനിടയിലും മഴക്കാലപൂർവ ശുചീകരണം ശക്തമാക്കി മാഞ്ഞൂർ പഞ്ചായത്ത്
കടുത്തുരുത്തി: കോവിഡ് പ്രതിരോധത്തിനിടയിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കി മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്. കോവിഡിനെ പ്രതിരോധിക്കാൻ പഞ്ചായത്തിലെ മെംബർമാരും ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും എല്ലാ വാർഡുകളിലും പ്രവർത്തിക്കുന്പോൾ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ് സുനു ജോർജും മൂന്നംഗ സംഘവും. വാർഡുകളിലെ സാംക്രമികരോഗ പകർച്ചാ സാധ്യതയുള്ള മേഖലകൾ മെംബർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ വാർഡുതല ശുചിത്വ കമ്മിറ്റി കണ്ടെത്തി മാപ്പ് ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എലിപ്പനി നിർമാർജനത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് പണിയെടുക്കുന്ന കർഷകർ, മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, കൂലിവേല ചെയ്യുന്നവർ ഉൾപ്പെടെ എല്ലാവർക്കും ബോധവൽക്കരണം നടത്തി വരുന്നു. മെംബർമാരും ആരോഗ്യ പ്രവർത്തകരും ആശപ്രവർത്തകയും അടങ്ങുന്ന മൂന്നംഗ പ്രവർത്തനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി പരിസര ശുചീകരണവും ഉറവിടനശീകരണവും നടത്താൻ വീടുകളിലും റബർതോട്ട ഉടമകൾക്കും നിർദേശം നൽകുന്നുണ്ട്. മഞ്ഞപിത്ത…
Read Moreപോയി വരട്ടെ..; കോട്ടയത്തുനിന്ന് നാട്ടിലേക്ക് മടങ്ങാൻ തയാറായി 20,998 അതിഥി തൊഴിലാളികൾ
കോട്ടയം: ജില്ലയിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ തയാറായി 20,998 അതിഥി തൊഴിലാളികൾ. ഇതിൽ 14,092 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആസാം-2455, ബീഹാർ-1446, ഒഡീഷ-1030, ഉത്തർപ്രദേശ്-558, ജാർഖണ്ഡ്-536, തമിഴ്നാട്-432 പേരുമാണ് മടങ്ങാൻ തയാറായിരിക്കുന്നത്. കൂടുതൽ തൊഴിലാളികൾ ചങ്ങനാശേരി താലൂക്കിൽനിന്നാണ് 7,947 പേർ. മീനച്ചിൽ-4546, കോട്ടയം-4154, വൈക്കം-2187, കാഞ്ഞിരപ്പള്ളി-2164 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽനിന്നുള്ളവരുടെ കണക്ക്. അതേസമയം മറ്റു സംസ്ഥാനങ്ങളിൽനിന്ന് 284 പേർ കോട്ടയത്ത് തിരിച്ചെത്തി. ജില്ലയിലേക്ക് വരുന്നതിനായി 1,290 പേരാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 796 പേർക്ക് അനുമതി നൽകിയിട്ടുണ്ട്.
Read Moreറെഡ് സോണിൽ നിന്നും വീണ്ടും ഗ്രീൻസോണിലേക്ക്? കോട്ടയം ജില്ല കോവിഡ് മുക്തം; ചികിത്സയിൽ കഴിഞ്ഞിരുന്നവർ ആശുപത്രി വിട്ടു
ഗാന്ധിനഗർ: റെഡ് സോണിൽ നിന്നും വീണ്ടും ഗ്രീൻസോണിലേക്ക്. ആശങ്കകൾക്ക് വിരാമമിട്ട് ജില്ല വീണ്ടും കോവിഡ് മുക്ത ജില്ലയായി. കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ആറു പേരും ആശുപത്രി വിട്ടു. ഇതോടെ ജില്ല കോവിഡ് മുക്തമായി. 11 പേരെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. പാലാ സ്വദേശിനി (65), പനച്ചിക്കാട് സ്വദേശിനി (25), വൈക്കം വെള്ളൂർ റെയിൽവേ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി (50), കിടങ്ങൂർ പുന്നത്തുറ സ്വദേശിനിയായ തിരുവനന്തപുരം ആർസിസിയിലെ ആരോഗ്യ പ്രവർത്തക (33), കുര്യനാട് സ്വദേശി (49), വടയാർ സ്വദേശി (50) എന്നിവരാണ് ഇന്നലെ വൈകുന്നേരം ആശുപത്രി വിട്ടത്. കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ നട്ടാശേരി സ്വദേശി (37), മുട്ടന്പലം സ്വദേശി (40), കുഴിമറ്റം സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (32), ഇദ്ദേഹത്തിന്റെ മാതാവ് (60) ഇവരുടെ ബന്ധുവായ…
Read Moreസമ്പര്ക്കം കുറച്ച് പത്തനംതിട്ട മാതൃകാ വിജയം കണ്ടു! പത്തനംതിട്ടയിലെ രോഗവ്യാപന രീതി ഇങ്ങനെ…
പത്തനംതിട്ട: കേരളത്തിൽ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനു തുടക്കമിട്ട പത്തനംതിട്ട ജില്ലയും രോഗമുക്തിയിലേക്ക്. രണ്ടുമാസത്തിനിടെ 17 രോഗികളെ പത്തനംതിട്ട ചികിത്സിച്ചു ഭേദമാക്കി. അവസാന രോഗിയും ഇന്നലെ വൈകുന്നേരം ആശുപത്രി വിട്ടു. കഴിഞ്ഞ മാർച്ച് ഏഴിനു രാത്രി റാന്നി ഐത്തല സ്വദേശികളായ അഞ്ചുപേരിൽ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ആരംഭിച്ചതാണ് ജില്ലയിൽ കോവിഡ് ചികിത്സ. 17 പേരിലാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 16 പേരും നേരത്തെതന്നെ രോഗം ഭേദമായി ആശുപത്രികൾ വിട്ടിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ഇവരുടെ ചികിത്സ. ആറന്മുള വല്ലന എരുമക്കാട് തയ്യിൽ അനീഷ് പൗലോസാണ് (40) രോഗം മാറി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. നിലവിൽ പോസിറ്റീവ് കേസ് ഒന്നും ഇല്ലാത്തതിനാൽ കോവിഡ് മുക്ത ജില്ലകളുടെ പട്ടികയിൽ പത്തനംതിട്ടയും ഇടംനേടുകയാണ്. മികച്ച ചികിത്സയും സംരക്ഷണവും നൽകിയതിന് എല്ലാവരോടും നന്ദി പറഞ്ഞാണ് ജില്ലയിലെ…
Read More