ചെറുതോണി: സിമന്റ് ഇറക്കി ക്ഷീണിതനായ ചുമട്ടുതൊഴിലാളി വെള്ളം കുടിക്കാൻ മുഖാവരണം മാറ്റിയപ്പോൾ പോലീസ് പെറ്റിയടിച്ചു. ചെറുതോണി പോലീസ് സൊസൈറ്റിയുടെ കെട്ടിടം നിർമിക്കാൻ സിമന്റ് എത്തിയപ്പോൾ വീട്ടിലായിരുന്നു ചുമട്ടുകാരനായ പൈനാവ് സ്വദേശി രാജുവിനെ ഉൾപ്പെടെ 10 തൊഴിലാളികളെ വിളിച്ചുവരുത്തി ലോറിയിൽനിന്നു സിമന്റ് ഇറക്കിച്ചു. സിമന്റ് ഇറക്കികഴിഞ്ഞപ്പോൾ അടുത്തുള്ള പെട്ടിക്കടയിൽനിന്നു നാരങ്ങാവെള്ളം കുടിക്കാൻ മാസ്ക് ഉൗരിമാറ്റി. ഈസമയം ഇതുവഴി വന്ന ഇടുക്കി പോലീസ് രാജുവിന് മുഖാവരണം ധരിക്കാത്തതിനുള്ള പെറ്റി എഴുതിക്കൊടുത്തു. സിമന്റ് ഇറക്കിയതിനു ലഭിച്ച കൂലി 100 രൂപ. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ പോലീസ് പെറ്റി നൽകിയത് 200 രൂപ. ഉത്തരവാദിത്വമുള്ള പോലീസായാൽ ഇങ്ങനെ വേണം. ലോക്ക് ഡൗണിൽ വീട്ടിൽ കഴിഞ്ഞ തൊഴിലാളിയെ വിളിച്ചുവരുത്തി പണികൊടുത്തു. പക്ഷേ അത് എട്ടിന്റെ പണിയായിപ്പോയെന്നുമാത്രം. പോലീസ് സൊസൈറ്റിക്ക് പുതിയ കെട്ടിടം നിർമിക്കാനായി മണ്ണെടുത്ത സ്ഥലത്ത് വലിയ ഗുഹ കണ്ടെത്തിയിരുന്നു. ഇവിടെ കെട്ടിടം നിർമിക്കുന്നതിന്…
Read MoreCategory: Kottayam
അമ്പതോളം തവണ കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ടും..! നാലു ദിവസമായി വൈദ്യുതിയില്ല; കൈക്കുഞ്ഞുമായി കെഎസ്ഇബി ഓഫീസിൽ സമരം
പാറത്തോട്: നാല് ദിവസമായി മുടങ്ങിക്കിടന്ന വൈദ്യുതി പുനഃസ്ഥാപിക്കാൻ ഒടുവിൽ കൈക്കുഞ്ഞുമായി കെഎസ്ഇബി ഓഫീസിൽ സമരം. ഇടക്കുന്നം കന്നുപറന്പിൽ നിഷാദും ഭാര്യ സബീനയുമാണ് കൈക്കുഞ്ഞുമായി പാറത്തോട് ഓഫീസിൽ സമരത്തിനെത്തിയത്. ഇവരുടെ വീടിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽനിന്നുള്ള ചെറിയൊരു തകരാറുമൂലമാണ് വൈദ്യുതി ലഭിക്കാതിരുന്നത്. പ്രദേശത്ത് മറ്റ് വീടുകളിലെല്ലാം വൈദ്യുതി ഉള്ളപ്പോഴും നിഷാദിന്റെ വീട് മാത്രം നാല് ദിവസമായി ഇരുട്ടിലായിരുന്നു. നിഷാദിന്റെ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും രോഗിയായ പിതാവുമുള്ള വീട്ടിൽ വൈദ്യുതി ലഭിക്കാതിരുന്നതിനെത്തുടർന്ന് ഇവർ ഏറെ ദുരിതത്തിലായി. പരാതി പറയാനായി അന്‍പതോളം തവണ കെഎസ്ഇബി ഓഫീസിൽ വിളിച്ചതായും നിഷാദ് പറഞ്ഞു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കിട്ടുന്നതിനായി വാഹനം ഉൾപ്പെടെ എത്തിച്ച് നൽകാമെന്നറിയിച്ചിട്ടും പരാതി ക്രമം അനുസരിച്ചേ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നാണ് കെഎസ്ഇബി അധികൃതർ നല്കിയ വിശദീകരണം. ഒടുവിൽ സഹികെട്ടാണ് ഇവർ കെഎസ്ഇബി ഓഫീസിലെത്തുന്നത്. എന്തായാലും നിഷാദും കുടുംബവും തിരികെ വീട്ടിൽ…
Read Moreക്വാറന്റൈൻ സൗജന്യമെന്നത് ജലരേഖയായി! മുറിവാടകയും ഭക്ഷണത്തിനു പണവും ആവശ്യപ്പെട്ടതായി പരാതി; സംഭവം കുമരകത്ത്
കുമരകം: മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന മലയാളികൾക്ക് ക്വാറന്റൈൻ സൗജന്യമാണെന്ന സർക്കാർ വാഗ്ദാനം ജലരേഖയായി. കുമരകത്തുനിന്നു കോട്ടയം സ്വകാര്യ ആശുപത്രിയിൽ എത്തിയ കുമരകം സ്വദേശിനിയോട് ക്വാറന്റൈനായി ആശുപത്രി അധികൃതർ മുറിവാടകയായി പ്രതിദിനം 500 രൂപയും ഭക്ഷണത്തിനായി പണവും നൽകണമെന്ന് ആവശ്യപ്പെട്ടതായി പരാതി. ആരോഗ്യവകുപ്പ് അധികൃതർ ഇടപെട്ട് പണം നൽകേണ്ടതില്ലന്ന് അറിയിച്ചെങ്കിലും ആശങ്ക തുടരുകയാണ്. കുമരകത്ത് എത്തുന്നവരുടെ താമസത്തിനായി നക്ഷത്രഹോട്ടലുകളാണ് അധികൃതർ ഒരുക്കിയിരുന്നത്. ഇതോടെ അഭയംതേടി ജന്മനാട്ടിലെത്തിയ കുമരകത്തുകാർ ആശങ്കയിലായി. പണം ഇല്ലന്നറിയിച്ച വ്യക്തികളുടെ വീടുകൾ ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തി ഹോം ക്വാറന്റൈൻ അനുവദിച്ചു നൽകിത്തുടങ്ങി. ഇന്നുവരെ 19 പേരാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നു കുമരകത്ത് എത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മാസങ്ങളായി ജോലിയില്ലാതെ കഴിഞ്ഞിരുന്നവരും ചെന്നൈ, ബംഗളൂരൂ, മുംബൈ തുടങ്ങിയ ഹോട്ട്സ്പോട്ടായ സ്ഥലങ്ങളിൽനിന്ന് എത്തിയവരുമാണ് അധികവും. കുമരകത്തെ 24 ഹോട്ടലുകൾ റവന്യൂ വിഭാഗം ഏറ്റെടുത്തിട്ടുണ്ടെന്ന് വില്ലേജ്…
Read Moreമാതൃദിനത്തിന്റെ തലേന്നു പ്രവാസികളുടെ വിമാനം പറത്തിയത് വനിതകൾ; കോട്ടയത്തിനും അഭിമാനിക്കാന്‍ ഒരു കാരണംകൂടി…
കോട്ടയം: കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കു പ്രവാസികളുമായി രണ്ടു വിമാനങ്ങളാണ് ഇന്നലെ നാട്ടില്‍ പറന്നിറങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ രണ്ടു വിമാനങ്ങളും നിയന്ത്രിച്ചതു വനിതാ പൈലറ്റുമാരായിരുന്നു. ലോകമാകെ ഞായറാഴ്ച മാതൃദിനം ആചരിക്കുന്നതു പ്രമാണിച്ചാണ് പൈലറ്റുമാരും അതിലുപരി അമ്മമാരുമായ ഇവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ വലിയ ദൗത്യമേല്‍പ്പിച്ചത്. ലോകമെമ്പാടുമുള്ള അമ്മമാര്‍ക്കുള്ള ആദരവായി ഈ തീരുമാനം. അതേസമയം, ഇതു കോട്ടയത്തിനും അഭിമാനിക്കാന്‍ ഒരു കാരണം നല്കുന്നു. കാരണം ഇവരില്‍ ഒരാള്‍ കോട്ടയം സ്വദേശിയാണ്. കോട്ടയം അരുവിത്തുറ സ്വദേശി വയമ്പോത്തനാല്‍ (വലിയവീട്ടില്‍) ജോര്‍ജ് സെബാസ്റ്റ്യൻ- എല്‍സമ്മ സെബാസ്റ്റ്യന്‍ ദമ്പതികളുടെ മകളാണ് മസ്കറ്റില്‍നിന്നു കൊച്ചിയിലെത്തിയ വിമാനം നിയന്ത്രിച്ച ക്യാപ്റ്റന്‍ ബിന്ദു സെബാസ്റ്റ്യന്‍. കൊച്ചിയിൽനിന്നും മസ്കറ്റിലേക്കും അവിടെനിന്നു തിരിച്ചും ബിന്ദുവാണ് വിമാനം പറത്തിയത്. എയര്‍ഫോഴ്സില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുരളിയാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ സിദ്ധാര്‍ഥ്, ആദര്‍ശ് എന്നിവരാണ് മക്കള്‍. ക്വാലാലംപൂരില്‍നിന്നു തമിഴ്നാട്ടിലെ…
Read Moreനറുക്കെടുപ്പ് നടത്താതെ മാറ്റിവച്ചിരിക്കുന്ന 40 രൂപ നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകൾ റദ്ദ് ചെയ്യണമെന്ന്
കോട്ടയം: നറുക്കെടുപ്പ് നടത്താതെ മാറ്റിവച്ചിരിക്കുന്ന 40 രൂപ നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകൾ റദ്ദ് ചെയ്യുകയും പുതിയ ലോട്ടറി വില 20 രൂപയായി തീരുമാനിക്കണമെന്നും കെടിയുസി എം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ലോട്ടറി വില്പന വർധിപ്പിച്ചാൽ വില്പന കുറയുമെന്നും ഈ മേഖലയിലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ ബാധിക്കുമെന്നും മുന്നിറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാൽ എതിർപ്പുകളൊന്നും വകവയ്ക്കതെ ടിക്കറ്റ് വില കൂട്ടുകയാണ് സർക്കാർ ചെയ്തത്. ഇതോടെ ലോട്ടറി കച്ചവടക്കാർ, ഏജന്റുമാർ, വഴിയൊര വില്പനക്കാർ തുടങ്ങിയവർ ആയിരക്കണക്കിനു ടിക്കറ്റുകൾ ലോട്ടറി വകുപ്പിൽ നിന്നു വാങ്ങി സ്റ്റോക്ക് ചെയ്തു. ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ 40 രൂപ വിലയുള്ള ടിക്കറ്റുകൾ വിൽക്കാനാവാതെ കെട്ടിക്കിടക്കുന്നതിനാൽ ലോട്ടറി കച്ചവടക്കാരും തൊഴിലാളികളും സാന്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു. യുണിയൻ നേതാക്കളായ ജോസ് പുത്തേട്ട്, ജോസ്കുട്ടി പൂവേലി, ജോർജ് കൊട്ടൂർ, വയലാർ റജികുമാർ തുടങ്ങിയവർ ടെലി കോണ്‍ഫറൻസിൽ പങ്കെടുത്തു.
Read Moreമൊബൈൽ – ഐടി ഉപകരണങ്ങളുടെ അംഗീകൃത റിപ്പയറിംഗ് തൊഴിലാളികൾക്ക് സാന്പത്തികസഹായം നൽകണമെന്ന് എഎസ്സി അസോസിയേഷൻ
കോട്ടയം: ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ മൊബൈൽ – ഐടി ഉപകരണങ്ങളുടെ അംഗീകൃത റിപ്പയറിംഗ്് തൊഴിലാളികൾക്ക് സാന്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ മൊബൈൽ – കംപ്യൂട്ടർ കന്പനികളുടെ വിൽപ്പനാനന്തര റിപ്പയറിംഗ് സേവനങ്ങൾ നൽകുന്നവരുടെ സംഘടനയായ എഎസ്സി അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേരളത്തിലെ മൊബൈൽ-ഐടി ഉപകരണങ്ങളുടെ റിപ്പയറിംഗുമായി ബന്ധപ്പെട്ട് ഏകദേശം 2500 തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഓരോ സർവീസ് സെന്ററിലും മൂന്നു മുതൽ 10 വരെ തൊഴിലാളികളുണ്ട്. ലോക്ഡൗണ്‍ മൂലം ഈ തൊഴിലാളികളുടെ വരുമാനം നിലച്ചിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ മറ്റ് തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് സർക്കാർ സാന്പത്തിക സഹായങ്ങൾ നൽകുന്പോൾ മൊബൈൽ-ഐടി ഉപകരണങ്ങളുടെ റിപ്പയറിംഗ് മേഖലയിലെ തൊഴിലാളികളെ കൂടി പരിഗണിക്കണമെന്നും മൊബൈൽ റിപ്പയറിംഗ് അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാന പ്രസിഡന്റ് അനു രമേശ്, സെക്രട്ടറി ശ്രീരഥ് രാധാകൃഷ്ണൻ എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Read Moreകോട്ടയത്തെത്തിയ പ്രവാസികൾ ക്വാറന്റൈനിൽ കഴിയുന്നത് കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്ററിൽ; ഭക്ഷണ ക്രമം ഇങ്ങനെ…
ബിജു ഇത്തിത്തറ കടുത്തുരുത്തി: വിദേശത്ത് നിന്നുമെത്തിയ കോട്ടയം ജില്ലക്കാരായ 17 പേരും ഇതര സംസ്ഥാനത്തിൽ നിന്നെത്തിയ 12 പേരുമുൾപ്പെടെ 29പേർ കഴിയുന്നതു ക്വാറന്റയിൻ കേന്ദ്രമായ കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്ററിൽ. ബഹറിനിൽനിന്ന് ഇന്നലെ രാത്രി നെടുന്പാശേരി വിമാനത്താവളത്തിൽ ഒൻപതു പേരെ ഇന്നു പുലർച്ചെ 4.15നാണ് എത്തിച്ചത്. ഇതിൽ നാലു പുരുഷൻമാരും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്നു. പേരൂർ സ്വദേശി(31), മണർകാട് സ്വേദശി(28), കറുകച്ചാൽ സ്വദേശി(24), ഏറ്റുമാനൂർ സ്വദേശി(55), നീലൂർ സ്വദേശിനി(48), കടനാട് സ്വേദേശിനി(40), മറവന്തൂരുത്ത്(26), ചങ്ങാശേരി സ്വദേശിനി(24), മീനടം സ്വദേശിനി(26) എന്നിരാണ് എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ എത്തിയ തലയോലപ്പറന്പ് സ്വദേശിയായ 64 കാരൻ, ഇദേഹത്തിന്റെ ഭാര്യ(56), അയർക്കുന്നം സ്വദേശി (40), കോട്ടയം പനച്ചിക്കാട് സ്വദേശി (39), പള്ളം സ്വദേശി (36), അതിരന്പുഴ സ്വദേശി (29), അതിരന്പുഴ സ്വദേശിനി (54 ), കറുകച്ചാൽ സ്വദേശിനി (51) എന്നിവരുൾപ്പെടെ 17…
Read Moreബാങ്കിൽ അടയ്ക്കാൻ നല്കിയ പണം തട്ടിയ കൈക്കാരൻ പോലീസ് പിടിയിൽ; പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്
പാറന്പുഴ: പള്ളിയിൽനിന്ന് ബാങ്കിൽ അടയ്ക്കാൻ നല്കിയ പണം തട്ടിയെടുത്ത കൈക്കാരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെള്ളകം കുറുപ്പന്തറ മുകുളേൽ ദിജു ജേക്കബി (45)നെയാണ് റിമാൻഡ് ചെയ്തത്. ഇയാൾ നടത്തിയ തട്ടിപ്പിനെക്കുറിച്ചു വിശദമായി അന്വേഷണം ആരംഭിച്ചതായി ഗാന്ധിനഗർ പോലീസ് പറഞ്ഞു. ഇന്നലെ ഇയാളെ പാറന്പുഴ പള്ളിയിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇയാൾ പാറന്പുഴ ഹോളി ഫാമിലി പള്ളിയിലെ പണം തട്ടിയെടുത്തു തുടങ്ങിയത്. പള്ളിയുടെ കുമാരനല്ലൂർ കാത്തലിക് സിറിയൻ ബാങ്കിലെ അക്കൗണ്ടിൽ അടയ്ക്കുന്നതിനായി നല്‍കിയിരുന്ന പണം ഇയാൾ ബാങ്കിൽ അടയ്ക്കാതെ തട്ടിയെടുക്കുകയായിരുന്നു. പണം അടച്ചതായി കാണിക്കുന്ന ബാങ്കിലെ സീൽ പതിപ്പിച്ച സ്ലിപ്പും വ്യാജമായുണ്ടാക്കി പള്ളി അധികൃതർക്കു നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏഴു മാസമായി ബാങ്കിൽ അടയ്ക്കുന്നതിനായി നല്കിയ പണമാണ് ഇയാൾ തട്ടിയെടുത്തത്. പണം അക്കൗണ്ടിൽ കൃത്യമായി നിക്ഷേപിക്കുന്നുണ്ടെന്നു കാണിക്കുന്നതിനായി ഇയാൾ വ്യാജ സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ളവ പള്ളിയിൽ…
Read Moreനിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജം; വിദേശത്തു നിന്ന് ഇടുക്കിയിലേക്ക് എത്തിയത് 9 പേര്
തൊടുപുഴ: വന്ദേമാതരം മിഷന്റെ ഭാഗമായി ഇടുക്കി ജില്ലയിലേക്ക് എത്തിയത് ഒന്‍പതു പേര്. പത്തു പേരുടെ പട്ടികയാണ് ജില്ലാ ഭരണകൂടത്തിനു ലഭിച്ചതെങ്കിലും ഒന്‍പതു പേരാണ് രണ്ടു വിമാനത്തിലായി എത്തിയതെന്ന് ജില്ലാ കളക്ടര്‍ എച്ച് .ദിനേശന് പറഞ്ഞു. റിയാദില്‍ നിന്നു കരിപ്പൂരിലെത്തിയ വിമാനത്തിലും ബഹറിനില്‍ നിന്നു നെടുമ്പാശേരിയിലെത്തിയ വിമാനത്തിലുമാണ് ഇവര്‍ എത്തിയത്. ബഹറിനില്‍ നിന്നെത്തിയ അമ്മയെയും രണ്ടു കുട്ടികളെയും തൊടുപുഴ വട്ടക്കളം റെസിഡന്‍സിയിലാണ് നിരിക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കു മാത്രമായാണ് ഇവിടെ നിരീക്ഷണ കേന്ദ്രമൊരുക്കിയിരിക്കുന്നത്. ഒരാളെ കുടയത്തൂര്‍ വെട്ടം റിസോര്‍ട്ടില്‍ സജ്ജമാക്കിയിരിക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ജില്ലയിലേക്കു വന്ന ഒരു പ്രവാസിക്ക് മൂവാറ്റുപുഴയില്‍ താമസ സൗകര്യം ലഭ്യമായതിനാല്‍ ഇവിടെ തങ്ങാന്‍ അനുമതി നല്കി. വണ്ണപ്പുറം സ്വദേശിനിയായ ഗര്‍ഭിണി ഉള്‍പ്പെടെ ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം നല്കി അതാതു സ്ഥലങ്ങളിലേക്ക് അയച്ചു. പോലീസ്, റവന്യു, ആരോഗ്യ പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു പ്രവാസികളെ…
Read Moreജോലിക്ക് ലോക്കില്ല; സൈക്കിളിൽ 23 കിലോമീറ്റർ താണ്ടി കടുത്തുരുത്തി ബ്ലോക്കിൽ ജോലിക്കെത്തുന്ന സന്തോഷ്
കടുത്തുരുത്തി: ലോക്ക്ഡൗണിൽ വാഹനസൗകര്യങ്ങൾ പരിമിതമായതോടെ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ ഓഫീസിൽ ജോലിക്കെത്തുന്നത് 23 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച്. സൈക്കിളിൽ കോവിഡ് പ്രതിരോധ സന്ദേശങ്ങളെഴുതിയാണ് ഇദേഹത്തിന്റെ യാത്ര. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരനായ കുമാരനല്ലൂർ സന്തോഷ്ഭവനിൽ എസ്.കെ. സന്തോഷാണ് ദീർഘദൂരം സൈക്കിളിൽ സഞ്ചരിച്ചു താൻ ജോലി ചെയ്യുന്ന ഓഫീസിലെത്തുന്നത്. പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ സൈക്കിളിൽ ഓഫീസിലെത്താനാണ് സന്തോഷിന്റെ തീരുമാനം. എൻജിഒ യൂണിയൻ വൈക്കം ഏരിയാ കമ്മിറ്റി അംഗമായ സന്തോഷ് കോവിഡ് പ്രതിരോധത്തിന്റെ സന്ദേശം സൈക്കിളിന്റെ വിവിധ ഭാഗങ്ങളിൽ പെയിന്റ് ഉപയോഗിച്ചു എഴുതി വച്ചിട്ടുണ്ട്. സാനിറ്റൈസർ ഉപയോഗിക്കുക, കൈ കഴുകുക, മാസ്ക്ക് ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പരുത് തുടങ്ങിയ സന്ദേശങ്ങളാണ് സൈക്കിളിന്റെ വിവിധ ഭാഗങ്ങളിൽ എഴുതിയിരിക്കുന്നത്. സൈക്കിളിൽ സാനിറ്റൈസർ വച്ചിട്ടുമുണ്ട്. ആർക്കും ഇത് ഉപയോഗിക്കാം. കോവിഡിനെതിരേയുള്ള പ്രതിരോധത്തിന്റെ സന്ദേശം തന്നാലാകുന്നതുപോലെ പ്രചരിപ്പിക്കുന്നതിനാണ് രാവിലെ കടുത്തുരത്തി ഓഫീസിലേക്കും തിരിച്ചു കുമാരനല്ലൂർക്കും പോകുന്നതിന് ഈമാർഗം…
Read More