മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രതികരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ രഹന ഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവരെ ഹാജരാക്കുക. പോലീസിന്‍റെ കസ്റ്റഡി അപേക്ഷയിൽ കോടതി വാദം കേൾക്കും. ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് പിന്നാലെ മലചവിട്ടാൻ എത്തിയതോടെയാണ് രഹന വാർത്തകളിൽ നിറഞ്ഞത്. പോലീസ് സുരക്ഷയിൽ രഹന സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പോലീസ് ഇവർക്ക് സുരക്ഷ നൽകിയത് വൻ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ രഹന ഫേസ്ബുക്കിൽ പ്രതികരണങ്ങൾ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോൻ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിലാണ് അന്വേഷണം നടത്തി പോലീസ് രഹനയെ അറസ്റ്റ് ചെയ്തതത്. ഇതിനിടെ രഹന മുൻകൂർ ജാമ്യം…

Read More

സ്വത്ത് തട്ടിയെടുക്കാൻ ഭാര്യയും മകനും തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഗൃഹനാഥൻ;  തട്ടിക്കൊണ്ടുപോയതല്ലെന്ന് ഭാര്യ; തോട്ടയ്ക്കാട്ടു നടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കോ​ട്ട​യം: സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ ഭാ​ര്യ​യും മ​ക​നും ചേ​ർ​ന്ന ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന ഗൃ​ഹ​നാ​ഥ​ന്‍റെ പ​രാ​തി​യി​ൽ വാ​ക​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ 19നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര്യ ന​ല്കി​യ ക്വ​ട്ടേ​ഷ​ൻ പ്ര​കാ​രം ഏ​താ​നും പേ​ർ ചേ​ർ​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്നു കാ​ണി​ച്ച് കോ​ട​തി​യി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന ഭാ​ര്യ നാ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് തോ​ട്ട​യ്ക്കാ​ട്ടു നി​ന്നാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ ന​ട​ത്തി​യ​ത്. അ​തേ സ​മ​യം ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള സ്വ​ത്ത് ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. അ​മി​ത മ​ദ്യ​പാ​നി​യാ​യ ഭ​ർ​ത്താ​വി​നെ ല​ഹ​രി വി​രു​ദ്ധ ചി​കി​ത്സ​യ്ക്ക് കൊ​ണ്ടു​പോ​യ​താ​ണെ​ന്നും അ​ല്ലാ​തെ സ്വ​ത്തി​നു വേ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്നു​മാ​ണ് ഭാ​ര്യ​ പോ​ലീ​സി​നെ അ​റി​യി​ച്ച​തെ​ന്നും വാ​ക​ത്താ​നം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ബി​ജെ​പി​യോ​ടു സ​ഹ​ക​ര​ണം മാ​ത്രം; എൻഡിഎ മുന്നണിയുമായി സഹകരിക്കാൻ നിർബന്ധിതനാക്കിയതിനെക്കുറിച്ച്  പി​.സി ജോ​ർ​ജ് പറയുന്നത്

കോ​ട്ട​യം: മ​ത​വി​ശ്വാ​സ​ത്തെ ത​ക​ർ​ക്കാ​നും മ​ത​വി​ശ്വാ​സി​ക​ളെ അ​മ​ർ​ച്ച ചെ​യ്യാ​നു​മു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ന്ദ്യ​മാ​യ നീ​ക്ക​മാ​ണ് എ​ൻ​ഡി​എ മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​ക്കി​യ​തെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വ് പി​സി ജോ​ർ​ജ് എം​എ​ൽ​എ. സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ വി​ജ്ഞാ​ന​കൈ​ര​ളി​യി​ൽ ക്രൈ​സ്ത​വ മു​സ്ലിം മ​ത​ങ്ങ​ളു​ടെ വി​ശ്വാ​സ അ​നു​ഷ്ഠാ​ന​ങ്ങ​ളെ ആ​ക്ഷേ​പി​ക്കു​ന്ന ബോ​ധ​പൂ​ർ​വ​മാ​യ സ​മീ​പ​ന​മു​ണ്ടാ​യി​ട്ടും പി​ണ​റാ​യി ഇ​ട​പെട്ടില്ല. യു​വ​തീ പ്ര​വേ​ശ​ന​നീ​ക്ക​ത്തി​ലൂ​ടെ ശ​ബ​രി​മ​ല ആ​ചാ​ര​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ൻ ഏ​റെ​ത്ത​വ​ണ ശ്ര​മം ന​ട​ത്തി. ഇ​തി​ൽ മ​ത​വി​ശ്വാ​സി​ക​ളെ​ല്ലാം സ​ർ​ക്കാ​രി​നെ​തി​രാ​ണ്. ബി​ഷ​പ് ഫ്രാ​ങ്കോ​യെ ജ​യി​ലി​ൽ അ​ട​ച്ച​തും ആ​ക്ടി​വി​സ്റ്റ് എ​ന്ന ലേ​ബ​ലി​ൽ വ​ഴി​തെ​റ്റി ന​ട​ക്കു​ന്ന ചി​ല സ്ത്രീ​ക​ളെ ശ​ബ​രി​മ​ല ക​യ​റ്റാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ത്ത​തു​മൊ​ക്കെ സ​ർ​ക്കാ​രി​ന്‍റെ ഹി​ഡ​ൻ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ്. സം​സ്ഥാ​നം നേ​രി​ട്ട ഭ​യാ​ന​ക​മാ​യ പ്ര​ള​യം ക​ഴി​ഞ്ഞു നൂ​റു ദി​വ​സ​മാ​യി​ട്ടും ന​യാ പൈ​സ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​ലെ പി​ടി​പ്പു​കേ​ട് മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ശ​ബ​രി​മ​ല കൊ​ഴു​പ്പി​ച്ച് മാ​ധ്യ​മ ശ്ര​ദ്ധ അ​വി​ടേ​ക്കു തി​രി​ച്ചു​വി​ടു​ന്ന​ത്. ഒ​രു പ്ര​തി​പ​ക്ഷം എ​ന്ന നി​ല​യി​ൽ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​തെ…

Read More

പാ​ടം ത​രി​ശി​ട്ടാ​ൽ ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ്; കൃ​ഷി​യി​റ​ക്കു​ന്ന​വ​ർ​ക്ക്  കൈനിറയെ ആനുകൂല്യം നൽകുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ

കോ​ട്ട​യം: കൃ​ഷി​യി​റ​ക്കാ​തെ പാ​ട​ങ്ങ​ൾ ത​രി​ശി​ട്ടാ​ൽ ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ്. കൃ​ഷി​യി​റ​ക്കു​ന്ന​വ​ർ​ക്ക് കൈ ​നി​റ​യെ ആ​നു​കൂ​ല്യം ഇ​താ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം കൂ​ടി നെ​ൽ​കൃ​ഷി​യി​ൽ ഉ​റ​പ്പാ​ക്കും. പ​ര​ന്പ​രാ​ഗ​ത നെ​ൽ​വി​ത്ത് ഉ​പ​യോ​ഗി​ച്ച് കൃ​ഷി​യി​റ​ക്കു​ന്ന​വ​ർ​ക്ക് പ​തി​നാ​യി​രം രൂ​പ അ​ധി​ക​മാ​യി ന​ൽ​കും. കോ​ട്ട​യം ഈ​ര​യി​ൽ ക​ട​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത​മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ​ത് പ്ര​സം​ഗി​ക്ക​വേ മ​ന്ത്രി പ​റ​ഞ്ഞു. ഉ​ട​മ​ക​ൾ കൃ​ഷി​യി​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള​ള ക​ർ​ഷ​ക​ർ​ക്ക് അ​നു​വാ​ദം ന​ൽ​കും. ഈ​ര​യി​ൽ​ക്ക​ട​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്നും ഹെ​ക്ട​റി​ന് ആ​റ​ര ട​ണ്‍ നെ​ല്ലാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​വ​കേ​ര​ള നി​ർ​മാ​ണം -പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ തൈ ​വി​ത​ര​ണ​വും അ​ദേ​ഹം നി​ർ​വ​ഹി​ച്ചു. ഈ​ര​യി​ൽ​ക്ക​ട​വി​ൽ നെ​ൽ​കൃ​ഷി​ക്ക് 80 ല​ക്ഷം അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ര​യി​ൽ​ക്ക​ട​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി​ക്കും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത ന​ങ്ങ​ൾ​ക്കു​മാ​ണ് തു​ക. ചാ​ലു​ക​ൾ, പ​ന്പ് ഹൗ​സ്, പ​റ​ക്കു​ഴി, പു​റം​ബ​ണ്ട്…

Read More

ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ങ്ങ​ളി​ൽ ഭ​ര​ണ വി​ഭാ​ഗ​ത്തി​ന് പു​തി​യ എ​സ്പി​മാ​രെ നി​യ​മി​ക്കും

സി.​സി.​സോ​മ​ൻ കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ ഭ​ര​ണ വി​ഭാ​ഗം ത​ല​വ​നാ​യി എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കും. ജ​നു​വ​രി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ണ്ടാ​കും. ഇ​പ്പോ​ൾ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രാ​ണ്് ജി​ല്ല​യി​ലെ പോ​ലീ​സ് വ​കു​പ്പി​ലെ ഭ​ര​ണ വി​ഭാ​ഗം കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​ർ​ക്ക് ഭ​ര​ണ​പ​ര​മാ​യ ഭാ​രി​ച്ച ചു​മ​ത​ല കൂ​ടി ന​ല്കു​ന്ന​ത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​തു​മ​ന​സി​ലാ​ക്കി​യാ​ണ് ഭ​ര​ണ വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി എ​സ്പി​യെ നി​യ​മി​ക്കു​ന്ന​ത്. വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട്, ശ​ന്പ​ള ബി​ല്ലു​ക​ൾ, ഫ​ർ​ണി​ച്ച​ർ , വാ​ഹ​നം വാ​ങ്ങ​ൽ തു​ട​ങ്ങി ഭ​ര​ണ​പ​ര​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​സ​പി​യാ​ണ്. അ​തേ സ​മ​യം ജി​ല്ല​യി​ലെ മു​ഴു​വ​ൻ കേ​സു​ക​ളും തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​മെ​ല്ലാം മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട​തും ലോ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ചു​മ​ത​ല​യു​ള്ള എ​സ്പി​യാ​ണ്. ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​റും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​വു​ക ഇ​പ്പോ​ൾ…

Read More

 കോ​ട്ട​യം ന​ഗ​ര​സ​ഭാ മു​ൻ​ചെ​യ​ർ​മാ​ന് സ​ണ്ണി ക​ല്ലൂരി​ന്‍റെ സംസ്കാരം ബുധനാഴ്ച; പൊ​തു​ദ​ർ​ശ​നം നാളെ

കോ​ട്ട​യം: ഇ​ന്ന​ലെ അ​ന്ത​രി​ച്ച കോ​ട്ട​യം ന​ഗ​ര​സ​ഭാ മു​ൻ​ചെ​യ​ർ​മാ​നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​യ വേ​ളൂ​ർ ക​ല്ലൂ​ർ വീ​ട്ടിൽ സ​ണ്ണി ക​ല്ലൂ​രി​ന്‍റെ (കെ.​എ. ജോ​സ​ഫ് – 68) മൃ​ത​ദേ​ഹം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ ന​ഗ​ര​സ​ഭ​യി​ലും മൂ​ന്നു മു​ത​ൽ ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ലും നാ​ലി​നു പു​ത്ത​ന​ങ്ങാ​ടി കു​രി​ശു​പ​ള്ളി​യി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. ശേ​ഷം വൈ​കു​ന്ന​രം അ​ഞ്ചി​ന് മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10 കോ​ട്ട​യം പു​ത്ത​ൻ​പ​ള്ളി​യി​ൽ. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന സ​ണ്ണി ക​ല്ലൂ​ർ 25 വ​ർ​ഷ​ക്കാ​ലം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റും 2000 മു​ത​ൽ 2003 വ​രെ​യും, 2010 മു​ത​ൽ 2012 വ​രെ​യും ര​ണ്ടു ത​വ​ണ​യാ​യി കോ​ട്ട​യം ന​ഗ​ര​ഭാ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ​ണ്ണി ക​ല്ലൂ​ർ ക​ർ​ഷ​ക​കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം ഡി​സി​സി സെ​ക്ര​ട്ട​റി​യാ​യും കെ​പി​സി​സി അം​ഗ​മാ​യും എ​ക്സി​ക്യൂ​ട്ടീ​വം​ഗ​മാ​യും…

Read More

പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച് വ​നംവ​കു​പ്പ് ; കോ​ട്ട​പ്പാ​റ​യു​ടെ മ​ഞ്ഞു​കാ​ല ദൃ​ശ്യം ആസ്വദിക്കാനാകാതെ സന്ദർശകർ

തൊ​ടു​പു​ഴ: ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ സ്ഥാ​നം പി​ടി​ച്ച കോ​ട്ട​പ്പാ​റ​യെ​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ ദൃ​ശ്യ​ഭം​ഗി സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​ന്യ​മാ​കു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കോ​ട്ട​പ്പാ​റ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് കാ​ഷ്മീ​രി​ലോ കൊ​ടൈ​ക്ക​നാ​ലി​ലോ ആ​ണ് ഈ ​സ്ഥ​ലം എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച​വ​ർ ഒ​ട്ടേ​റെ. കോ​ട്ട​പ്പാ​റ​യെ​ക്കു​റി​ച്ച​റി​ഞ്ഞ് ഇ​വി​ടേ​ക്ക് ദി​വ​സേ​ന എ​ത്തു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രാ​ണ്. പു​ല​ർ​കാ​ല​ത്തി​ൽ പ്ര​കൃ​തി മ​ഞ്ഞു പു​ത​ച്ചു​റ​ങ്ങു​ന്ന മ​നോ​ഹ​ര കാ​ഴ്ച കോ​ട്ട​പ്പാ​റ മ​ല​യു​ടെ മു​ക​ളി​ൽ നി​ന്നു കാ​ണാ​ൻ ഇ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹ​മാ​ണ്.ത​ണു​ത്ത പ്ര​ഭാ​ത​ങ്ങ​ളി​ൽ മ​ഞ്ഞി​ന്‍റെ മാ​സ്മ​രി​ക ദൃ​ശ്യ​മാ​ണ് കോ​ട്ട​പ്പാ​റ സ​മ്മാ​നി​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​ട്ട​പ്പാ​റ​യു​ടെ വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച് വ​നം വ​കു​പ്പ് ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. മേ​ഖ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നാ​ൽ ശി​ക്ഷാ​ർ​ഹ​രാ​ണെ​ന്ന മു​ന്ന​റി​യി​പ്പു ബോ​ർ​ഡാ​ണ് വ​നം വ​കു​പ്പ് ഇ​വി​ടെ സ്ഥാ​പി​ച്ച​ത്. തൊ​ടു​പു​ഴ​യ്ക്കു സ​മീ​പ​ത്തെ വ​ണ്ണ​പ്പു​റ​ത്തു നി​ന്നും മു​ള്ള​രി​ങ്ങാ​ട് റൂ​ട്ടി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കോ​ട്ട​പ്പാ​റ​യി​ലെ​ത്താം. കോ​ട്ട​പ്പാ​റ കു​രി​ശു പ​ള്ളി​ക്കു…

Read More

കോട്ടയം മഞ്ഞപ്പിത്തത്തിന്‍റെ പിടിയിൽ; 26 പേ​​ർ​​ക്കു മ​​ഞ്ഞ​​പ്പി​​ത്തം സ്ഥി​​രീ​​ക​​രി​​ച്ചു; രോഗം പടർന്നത് ത​​ട്ടു​​ക​​ട​​യി​​ൽ​​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​വ​​ർ​​ക്കെന്ന്  ആരോഗ്യവകുപ്പ്

കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്തും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ത്തും മ​​ഞ്ഞ​​പ്പി​​ത്തം പ​​ട​​രു​​ന്നു. ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ട​​യി​​ൽ 26 പേ​​ർ​​ക്കാ​​ണു മ​​ഞ്ഞ​​പ്പി​​ത്തം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ന​​ഗ​​ര​​സ​​ഭാ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന ചൂ​​ട്ടു​​വേ​​ലി, കു​​മാ​​ര​​ന​​ല്ലൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു മ​​ഞ്ഞ​​പ്പി​​ത്തം പ​​ട​​രു​​ന്ന​​ത്. ത​​ട്ടു​​ക​​ട​​യി​​ൽ​​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​വ​​ർ​​ക്കാ​​ണ് രോ​​ഗം ബാ​​ധി​​ച്ച​​തെ​​ന്ന് അ​​തി​​ര​​ന്പു​​ഴ പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ​​യും ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും ജി​​ല്ലാ ആ​​രോ​​ഗ്യ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി. ഇ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ ത​​ട്ടു​​ക​​ട പ​​രി​​ശോ​​ധി​​ക്കു​​ക​​യും അ​​ട​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. പ്ര​​ദേ​​ശ​​ത്തെ കി​​ണ​​റു​​ക​​ളി​​ലോ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലോ മ​​ഞ്ഞ​​പ്പി​​ത്ത​​ത്തി​​നു കാ​​ര​​ണ​​മാ​​യ കോ​​ളി​​ഫോം ബാ​​ക്ടീ​​രി​​യ ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ലെ​​ന്നും ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു. രോ​​ഗ​​കാ​​ര​​ണ​​മാ​​യ ബാ​​ക്ടീ​​രി​​യ​​ക​​ളു​​ടെ സാ​​ന്നി​​ധ്യം ക​​ണ്ടെ​​ത്താ​​നാ​​വ​​ശ്യ​​മാ​​യ സം​​വി​​ധാ​​നം മാ​​ത്ര​​മെ നി​​ല​​വി​​ലു​​ള്ളൂ​​വെ​​ന്നും വൈ​​റ​​സു​​ക​​ൾ ക​​ണ്ടെ​​ത്താ​​നാ​​വ​​ശ്യ​​മാ​​യ വൈ​​റോ​​ള​​ജി സം​​വി​​ധാ​​നം ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ൽ നേ​​രി​​ടു​​ന്ന കാ​​ല​​താ​​മ​​സം വ​​ള​​രെ അ​​പ​​ക​​ട​​മാ​​ണെ​​ന്നും ആ​​രോ​​ഗ്യ​​വി​​ഭാ​​ഗം അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു. പ്ര​​ദേ​​ശ​​ത്ത് എ​​വി​​ടെ​​യെ​​ങ്കി​​ലും ക​​ക്കൂ​​സ് ടാ​​ങ്ക് ചോ​​രു​​ക​​യോ മ​​റ്റു മാ​​ലി​​ന്യ ഉ​​റ​​വി​​ട​​ങ്ങ​​ൾ ഉ​​ണ്ടോ​​യെ​​ന്നു​​മു​​ള്ള അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​ണ്. ഒ​​രാ​​ഴ്ച​​യാ​​യി സ്ഥി​​തി നി​​യ​​ന്ത്ര​​ണ വി​​ധേ​​യ​​മാ​​ണ​​ന്നും പു​​തി​​യ​​താ​​യി ആ​​രി​​ലും…

Read More

ഭർത്താവിനൊപ്പമിരുന്ന യുവതിയെ ആക്രമിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ; വൈക്കം പാർക്കിന് സമീപത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം  ഇങ്ങനെ…

വൈ​ക്കം: കാ​യ​ലോ​ര​ത്ത് ഭ​ർ​ത്താ​വി​നൊ​പ്പ​മി​രു​ന്ന യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും യു​വ​തി​യെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്ത് ഇ​രു​ന്ന മ​റ​വ​ൻ​തു​രു​ത്ത് ഇ​ട​വ​ട്ടം സ്വ​ദേ​ശി​യാ​യ യു​വ​തി ഭ​ർ​ത്താ​വി​നൊ​പ്പ​മി​രി​ക്കു​ന്പോ​ൾ സം​ഘം ചേ​ർ​ന്നെ​ത്തി​യ യു​വാ​ക്ക​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും യു​വ​തി​യെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നും അ​ക്ര​മി​സം​ഘ​ത്തി​ലൊ​രാ​ൾ​ക്കും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ഉ​ദ​യ​യ​നാ​പു​രം ഇ​രു​ന്പു​ഴി​ക്ക​ര സ്വ​ദേ​ശി അ​രു​ണി (18) നെ ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ലക്ഷ്യം സുരക്ഷിത തീർഥാടനം; വിരിവയ്ക്കാതിരിക്കാൻ വെള്ളമൊഴിച്ചെന്ന  നുണപ്രചാരണങ്ങൾക്കു മറുപടിയുമായി ഫയർഫോഴ്സ്; വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം ഇങ്ങനെ…

ശ​ബ​രി​മ​ല: ഭ​ക്ത​രെ കി​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കാ​നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സ​ന്നി​ധാ​ന​ത്ത് വെ​ള്ള​മൊ​ഴി​ച്ച് ക​ഴു​കി​യു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന വ്യാ​ജ ആ​രോ​പ​ണ​ത്തി​നെ​തി​രേ അ​ധി​കൃ​ത​ർ രം​ഗ​ത്ത്. തി​രു​മു​റ്റ​വും ന​ട​പ്പ​ന്ത​ലും ഉ​ച്ച​യ്ക്ക് ന​ട അ​ട​യ്ക്കു​ന്ന​തി​നു പി​ന്നാ​ലെ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​ത് മു​ൻ​പ​തി​വാ​ണെ​ന്നും ഇ​ക്കു​റി​യും അ​തു തു​ട​രു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പന്മാ​രു​ടെ സു​ര​ക്ഷ​ക്കാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് അ​ഗ്നി​ര​ക്ഷാ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഭ​ക്ത​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ക​യും സു​ര​ക്ഷി​ത തീ​ർ​ഥാ​ട​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം സ​ന്നി​ധാ​ന​വും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കു​ന്ന​തി​ലും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. പ​ന്പ​യി​ലും സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഡ്യൂ​ട്ടി പോ​യി​ന്‍റു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്, സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ, പ​ള്ളി​യ​റ​ക്കാ​വ്, പ്ലാ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്നി​ര​ക്ഷാ വ​കു​പ്പി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ വ​ഴി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ​ക്ക് കീ​ഴി​ൽ ഫ​യ​ർ പോ​യി​ന്‍റു​ക​ളാ​യി തി​രി​ച്ചാ​ണ് ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പ​ന്ത​ളം ഫ​യ​ർ പോ​യി​ന്‍റാ​യി ക​ണ​ക്കാ​ക്കി ഇ​വി​ടേ​യും ആ​വ​ശ്യ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ആ​ർ…

Read More