കോട്ടയം: നാഗന്പടത്തെ വനിതാ വിശ്രമ കേന്ദ്രം മുഖം മിനുക്കി കാത്തിരിക്കുന്നു. ഇക്കുറിയെങ്കിലും കുറെ വനിതകളെ കിട്ടുമോ എന്നറിയാനായി. നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തുന്ന വനിതകളായ യാത്രക്കാർക്ക് വിശ്രമിക്കാനായി കോട്ടയം നഗരസഭയാണ് വനിതാ വിശ്രമ കേന്ദ്രം സ്ഥാപിച്ചത്. യാത്ര ചെയ്തു ക്ഷീണിച്ചുവരുന്നവരും ബസ് യാത്ര പുറപ്പെടാൻ വൈകുന്ന ഘട്ടത്തിലും യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമാണ് വിശ്രമ കേന്ദ്രം ഉപയോഗപ്പെടുന്നത്. നാഗന്പടം ബസ് സ്റ്റാൻഡിനു സമീപം പോപ്പ് മൈതാനത്താണ് വിശ്രമ കേന്ദ്രം. തുടക്കത്തിൽ കുടുംബശ്രീക്കായിരുന്നു ചുമതല. കുടുംബശ്രീ ഭക്ഷണം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ഇവിടെ വിൽപനയ്ക്കും വച്ചു. പക്ഷേ വനിതകളുടെ വരവ് കുറഞ്ഞതോടെ കച്ചവടം കുറഞ്ഞു. താമസിയാതെ വിശ്രമ കേന്ദ്രത്തിന് താഴ് വീണു. സൗകര്യങ്ങളുടെ കുറവും ഉണ്ടായിരുന്നു. ഇപ്പോൾ മൂന്നര ലക്ഷം മുടക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി 20 പേർക്ക് വിശ്രമ സൗകര്യമൊരുക്കി തുറക്കാനുള്ള ഒരുക്കത്തിലാണ് വിശ്രമ കേന്ദ്രം. അടുത്ത മാസം പ്രവർത്തനം ആരംഭിക്കാൻ…
Read MoreCategory: Kottayam
പ്ലസ് വൺ വിദ്യാർഥികളെ കാണാതായതായി പരാതി; ഒരേ ക്ലാസിൽ പഠിക്കുന്ന ഇവർ മുംബൈയ്ക്ക് കടന്നതായി സൂചന
കോട്ടയം: രണ്ട് പ്ലസ് വണ്‍ വിദ്യാർഥികളെ കാണാതായെന്ന പരാതിയിൽ കറുകച്ചാൽ, മല്ലപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. മല്ലപ്പള്ളി ആനിക്കാട് സ്വദേശിയെ കാണാതായതിന് മല്ലപ്പള്ളിപോലീസും ശാന്തിപുരം സ്വദേശിയെ കാണാതായതിന് കറുകച്ചാൽ പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ ഇരുവരും വൈകുന്നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.ഒരാൾക്ക് മൊബൈൽ ഫോണുണ്ട്. തൃശൂരിൽ എത്തിയതായി സൈബർ സെല്ലിന് വിവരം ലഭിച്ചു. പിന്നീട് ഫോണ്‍ ഓഫാക്കി. തൃശൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികളെകുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. മുംബൈക്ക് പോകണമെന്നു സുഹൃത്തിനോട് പറഞ്ഞതായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് മുംബൈ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണ്.കാണാതായ രണ്ടു പേരും വായ്പൂരിലെ സ്കൂളിലെ ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്.
Read Moreഭക്തരുടെ വരവ് കുറഞ്ഞു, കാണിക്കയും; ശബരിമല വരുമാനത്തിൽ 14 കോടിയുടെ കുറവ്
ശബരിമല: മണ്ഡലകാല തീർഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുന്പോൾ വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു 14.34 കോടി രൂപയുടെ കുറവുണ്ടെന്നു ദേവസ്വം ബോർഡ് കണക്കുകൾ. വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വർഷം ആറു ദിവസത്തിനുള്ളിൽ 22.82 കോടി രൂപ ലഭിച്ചിരുന്നു. കണക്കുകൾ ദേവസ്വം ബോർഡ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കുറവിനെ സംബന്ധിച്ചു ദേവസ്വം വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. തീർഥാടകരുടെ എണ്ണത്തിലുണ്ടായ വൻ കുറവാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണങ്ങളും സംഘർഷങ്ങളും കാരണം അയ്യപ്പഭക്തർ എത്താൻ മടിക്കുകയാണ്. അരവണ വില്പനയിലൂടെ 31.4 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 9.88 കോടി രൂപ ഇക്കാലയളവിൽ ലഭിച്ചിരുന്നു. അപ്പം വിറ്റുവരവ് 29.31ലക്ഷം മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 1.47 കോടി രൂപയുടേതായിരുന്നു. കാണിക്കയായി 3.83 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 7.33 കോടി രൂപ…
Read Moreജെസ്നയെ കാണാതായിട്ട് എട്ട് മാസം; ഒരു നിശ്ചിത തീയതിക്കുള്ളിൽ കണ്ടുപിടിക്കുമെന്ന പോലീസ് ഉറപ്പ് വെറും പാഴ്വാക്കായി
പത്തനംതിട്ട: കൊല്ലമുള സ്വദേശിനി ജെസ്നയെ കാണാതായിട്ട് ഇന്ന് എട്ട് മാസം തികയുന്പോഴും അന്വേഷണത്തിൽ വ്യക്തത കൈവരിക്കാനാകാതെ പോലീസ്. ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണം സ്തംഭനാവസ്ഥയിലാണ്. ജെസ്നയെ എത്രയും വേഗം കണ്ടുപിടിക്കുമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞത്. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു നിശ്ചിത തീയതിക്കുള്ളില്‍ ജെസ്നയെ കണ്ടുപിടിക്കുമെന്ന് പോലീസ് ഹൈക്കോടതിയിലും ഉറപ്പുനല്‍കിയിരുന്നു. ജെസ്നയുടെ തിരോധാനം പോലീസ് മറന്നമട്ടാണ് ഇപ്പോള്‍ കാണുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണ പുരോഗതി എത്രയും വേഗം വെളിപ്പെടുത്തണമെന്ന് ജില്ലാ പോലീസ് മേധാവിക്കു നല്കിയ കത്തില്‍ ഡിസിസി ആവശ്യപ്പെട്ടു. ശബരിമല തീർഥാടനം കഴിഞ്ഞാല്‍ കോണ്‍ഗ്രസ് വീണ്ടും ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്നും ബാബു ജോർജ് പറഞ്ഞു.
Read Moreതോണ്ടലും കമന്റടിക്കലും കങ്ങഴ പെൺകുട്ടികളോട് വേണ്ട; അടിച്ചാൽ തിരിച്ചടിക്കാനും തടയാനും പരിശീലനം നേടി പെൺകുട്ടികൾ
കോട്ടയം: വനിതകളെ എതിരിടാൻ കങ്ങഴയിലേക്ക് വന്നേക്കരുത് പണികിട്ടും. അടിച്ചാൽ തിരിച്ചടിക്കാനും തടയാനും പരിശീലനം ലഭിച്ച സ്ത്രീകളാണ് കങ്ങഴയിലേത്. കങ്ങഴ പഞ്ചായത്തിലെ മുഴുവൻ വനിതകളും സ്വയം പ്രതിരോധ പരിശീലനം നേടിയതിന്റെ പ്രഖ്യാപനം ഉടനുണ്ടാകും. ഇതിനു മുന്നോടിയായി പരിശീലനം നേടിയ കുടുംബശ്രീ പരിശീലകർക്ക് യൂണിഫോം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം സെൽഫ് ഡിഫൻസ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഭരണ വിഭാഗം ഡിവൈഎസ്പി വിനോദ് പിള്ള നിർവഹിച്ചു. പരിശീലകർക്കുള്ള യൂണിഫോം വിതരണം വാകത്താനം എസ്എച്ച്ഒ പി.വി മനോജ് കുമാർ നിർവഹിച്ചു. ഗാമ പഞ്ചായത്ത് പ്രസിഡന്റ് ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. വനിതാ സെൽ ഇൻസ്പെക്ടർ എൻ.ഫിലോമിന സെൽഫ് ഡിഫൻസ് ട്രെയിനിംഗ് പദ്ധതി വിശദീകരിച്ചു. കറുകച്ചാൽ പോലീസ് സ്റ്റേഷൻ സിആർഒ ജോസഫ് ജോബ് പ്രസംഗിച്ചു. യോഗത്തിൽ കുടുംബശ്രീ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വ്യാപാരി വ്യവസായി സംഘടനാ അംഗങ്ങൾ, സാമുദായിക നേതാക്കൾ…
Read Moreകെവിൻ വധം ദുരഭിമാനകൊല തന്നെ; സുപ്രീംകോടതി വിധിയനുസരിച്ച് വിചാരണ ഫെബ്രുവരിക്കകം പൂർത്തിയാകും
കോട്ടയം: ദുരഭിമാന കൊലയെന്ന ഗണത്തിൽ കെവിൻ കേസ് പരിഗണിച്ചതോടെ വിചാരണ അടുത്ത ഫെബ്രുവരിക്കകം പൂർത്തിയാക്കേണ്ടിവരും. അടുത്ത 28ന് കേസ് കോടതി പരിഗണിക്കുന്പോൾ വിചാരണ സംബന്ധിച്ച തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ദുരഭിമാന കൊല കേസ് കുറ്റപത്രം നല്കി ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി വിധി. കെവിൻ കേസിൽ കുറ്റപത്രം നല്‍കിയത് കഴിഞ്ഞ ഓഗസ്റ്റ് 21നാണ്. ദുരഭിമാന കൊലയായി പരിഗണിച്ചാൽ ഫെബ്രുവരി 21 നകം വിചാരണ പൂർത്തിയാക്കേണ്ടി വരും. വിചാരണ സംബന്ധിച്ച വാദം കേൾക്കുന്നതിനാണ് കേസ് അടുത്ത 28ലേക്ക് മാറ്റിവച്ചത്. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് വട്ടപ്പാറ വാടകയ്ക്കു താമസിക്കുന്ന ജോസഫിന്റെ മകൻ കെവിൻ പി. ജോസഫി(23)നെ കഴിഞ്ഞ മേയ് 27 ന് പുലർച്ചെ 2.30ന് മാന്നാനത്തെ ബന്ധുവീട്ടിൽ നിന്നും ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോകുകയും പിറ്റേന്നു പുലർച്ചെ തെന്മലയ്ക്കു സമീപം ചാലിയക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കെവിൻ…
Read Moreപാലം വന്നതുമില്ല, തൂണ് ഭീഷണിയുമാകുന്നു; താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളി കടവിലെ തൂണ് ജലയാത്രയ്ക്ക് ഭീഷണിയാകുന്നു; അപകടസാധ്യതയെക്കുറിച്ച് കടത്തുകാരൻ പറയുന്നതിങ്ങനെ….
കോട്ടയം: മീനച്ചിലാറ്റിലെ താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളി കടവിൽ പാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്പോൾ മുൻപ് പാലം പണിയാൻ സ്ഥാപിച്ച തൂണ് ജലയാത്രയ്ക്ക് അസൗകര്യമുണ്ടാക്കുന്നു. കാൽ നൂറ്റാണ്ട് മുൻപാണ് ഇവിടെ നാട്ടുകാർ ഒരു പാലം നിർമിക്കാൻ ആലോചിച്ചത്. ഇതിനായി പിരിവ് നടത്തി പാലത്തിനായി തൂണ് സ്ഥാപിച്ചെങ്കിലും ഇറിഗേഷൻ വകുപ്പിൽ നിന്ന് പാലം നിർമാണത്തിനുള്ള അനുമതി ലഭിച്ചില്ല. ഇതോടെ പാലം പണി മുടങ്ങി. അന്നു സ്ഥാപിച്ച ഏതാനും തൂണുകൾ ഇപ്പോഴും മീനച്ചിലാറ്റിൽ യാത്രയ്ക്ക് തടസമുണ്ടാക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. നഗരസഭാ പ്രദേശത്തെയും അയ്മനം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടയ്ക്കാട്ടുപള്ളി കടവിൽ ഇപ്പോൾ കടത്തു വള്ളമുണ്ട്. വെള്ളപ്പൊക്ക സമയത്താണ് ഏറ്റവുമധികം അപകട സാധ്യതയുള്ളത്. പാലത്തിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണിൽ കടത്തുവള്ളം ഇടിക്കാൻ സാധ്യതയുള്ളതിനാൽ വളരെ സൂക്ഷിച്ചാണ് കടത്തുകാരൻ ഇവിടെ ആളുകളെ കയറ്റിയിറക്കുന്നത്. ശക്തമായ ഒഴുക്കാണ് വെള്ളപ്പൊക്ക സമയത്തുണ്ടാകുന്നത്. ഇതാണ് അപകട സാധ്യതയ്ക്ക് കാരണം.…
Read Moreകുറുക്കനെ തുരത്തിയില്ലെങ്കിൽ കോഴിയില്ലാത്ത നാടാകും പാമ്പാടി; പ്രളയത്തിലെത്തിയ കുറുക്കനെ പേടിച്ച് ഒരു ഗ്രാമം ഭീതിയിൽ
കോട്ടയം: സൗത്ത് പാന്പാടി മേഖലയിലെ കുറുക്കൻമാർ ഒതുങ്ങുന്ന മട്ടില്ല. ഇങ്ങനെ പോയാൽ പാന്പാടി കോഴികളില്ലാത്ത നാടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കുറുക്കൻമാർ ഒളിക്കുന്ന കാട് വെട്ടിത്തെളിക്കുകയോ വനം വകുപ്പ് കൂട് സ്ഥാപിച്ച് കുറുക്കൻമാരെ പിടികൂടി വനത്തിലേക്ക് കൊണ്ടുപോവുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കർഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ് നാട്ടുകാരുടെ പരാതി വനം വകുപ്പിന് നല്‍കിയിട്ടുണ്ട്.പൂതകുഴി റബ്കോയുടെ പിന്നിലുള്ള ഏക്കറ് കണക്കിന് കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ് കുറുക്കാൻമാരുടെ താവളം. നിരവധി പേരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. കാട് തെളിക്കാൻ വസ്തു ഉടമകൾക്ക് താൽപര്യമില്ല. പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാട് തെളിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്.എന്നാൽ ഇഞ്ച, തൊടലി തുടങ്ങി മുള്ളുള്ള കാടായതിനാൽ നല്ല മൂർച്ചയേറിയ വാക്കത്തി വേണ്ടിവരും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൈവശം നല്ല വാക്കത്തിയില്ല. പഞ്ചായത്ത് വാക്കത്തിയും തൂന്പയും മറ്റും വാങ്ങി…
Read Moreപ്രേതത്തെ പേടിയുള്ളവർ ശ്രദ്ധിക്കില്ലെന്ന ധാരണതെറ്റി; പതിവായി പുലർച്ചെ ശവക്കോട്ടയിലേക്കുള്ള യുവാക്കളുടെ വരവും നാട്ടുകാരുടെ സംശയവും ശരിയായി; പോലീസ് പരിശോധനയിൽ കഞ്ചാവ് കച്ചവടക്കാരൻ ജോണി പിടിയിൽ
കോട്ടയം: മാങ്ങാനത്തെ കഞ്ചാവ് വിൽപ്പനക്കാരനെ കുടുക്കിയത് പുലർച്ചെ ശവക്കോട്ടയിലേക്കുള്ള ചിലരുടെ വരവ് സംശയിക്കപ്പെട്ടതോടെ. പതിവായി പുലർച്ചെ രണ്ടിനും നാലിനുമിടയിൽ ചിലർ ശവക്കോട്ടയിൽ വരുന്നതു കണ്ട് സംശയം തോന്നി നാട്ടുകാർ ശ്രദ്ധിച്ചതോടെയാണ് കഞ്ചാവ് കച്ചവടത്തെക്കുറിച്ചുള്ള വിവരം പുറത്തായത്. മാങ്ങാനം ചെമ്മരപ്പള്ളി പള്ളിക്കുന്നേൽ ജോണി(60)യാണ് ശവക്കോട്ടയിലെ കഞ്ചാവ് കച്ചവടത്തിന് അറസ്റ്റിലായത്. മാങ്ങാനത്തിനുസമീപം ശവക്കോട്ട കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. പുലർച്ചെ രണ്ടിനും നാലിനുമിടയിൽ മുൻകൂട്ടി പറഞ്ഞുറപ്പിച്ചവർക്കു മാത്രമാണ് ഇയാൾ കഞ്ചാവ് നൽകിയിരുന്നത്. ഇയാളിൽനിന്നു കഞ്ചാവ് ആവശ്യമുള്ളവർ ആദ്യം ഫോണിൽ വിളിച്ചു ബുക്കു ചെയ്യണം. പിന്നീട് പറയുന്ന ദിവസം പുലർച്ചെ രണ്ടിനും നാലിനുമിടയിൽ ശവക്കോട്ടക്കുസമീപം ചെല്ലണം. കഞ്ചാവ് വാങ്ങാൻ വരുന്ന ആളിന്റെ കൂടെ മറ്റ് ആൾക്കാരോ പോലീസോ എക്സൈസോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഇയാൾ കഞ്ചാവ് നൽകിയിരുന്നുള്ളൂ. ഒരു പൊതി കഞ്ചാവിന് 500രൂപ നിരക്കിലാണു വിറ്റിരുന്നത്. മുന്‍പ് രണ്ടു തവണ ഇയാൾ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്.കന്പത്തുനിന്നുമാണ്…
Read Moreആഗോളവില തുടർച്ചയായി കുറഞ്ഞിട്ടും എണ്ണവില കുറയ്ക്കാതെ എണ്ണക്കന്പനികൾ; ജനത്തെ കൊള്ളയടിക്കുന്നത് നോക്കി നിന്ന് കേന്ദ്രസർക്കാരും
കോട്ടയം: അന്താരാഷ്ട്രവില തുടർച്ചയായി കുറഞ്ഞിട്ടും വില കുറയ്ക്കാതെ എണ്ണക്കന്പനികൾ ജനങ്ങളെ കൊള്ളയടിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ നോക്കുകുത്തിയായി നില്ക്കുന്നു. ഇത്തരം വിഷയങ്ങളിൽ യാതൊരു പ്രതികരണവും നടത്താതെ ബിജെപി ഉൾപ്പെടെയുള്ള ഭരണകക്ഷികൾ മറ്റു വൈകാരിക പ്രശ്നങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. ലോകവിപണിയിൽ ക്രൂഡ്ഓയിൽ വില കുത്തനേ താണു. ഇന്ത്യയിൽ ഇന്ധനവില താണത് നിസാര തോതിൽ. ഒക്ടോബർ തുടക്കത്തിലെ വിലയിൽനിന്ന് 29 ശതമാനം താഴെയെത്തി ബ്രെന്റ് ഇനം ക്രൂഡ്ഓയിൽ വില. ചൊവ്വാഴ്ച രാത്രി ഒരു വീപ്പ ബ്രെന്റിന്റെ വില 61 ഡോളർവരെ താണിരുന്നു. ഇന്നലെ വില അല്പം ഉയർന്ന് 63.52 ഡോളറിലാണ്. ഒക്ടോബർ ആദ്യം 80 ഡോളറിനു മുകളിലെത്തിയതാണ് ക്രൂഡ് വില. അതേസമയം, ഇന്ത്യയിലെ ഇന്ധനവില സാവധാനമാണു താഴുന്നത്. ഒക്ടോബർ അഞ്ചിനു ലോകവിപണിയിലെ വിലക്കയറ്റം നിലച്ചതാണ്. പിന്നീട് താഴുകയായിരുന്നു. എന്നാൽ ഇന്ത്യയിൽ ഒക്ടോബർ 17 വരെ ദിവസവും…
Read More