രാജാക്കാട്: രാജാക്കാട് അടിവാരം റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് മദ്യവിൽപനശാലയ്ക്കുസമീപം സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. സന്ധ്യയായാൽ മുതിർന്നവർക്കുപോലും ഇതുവഴി സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. മദ്യലഹരിയിൽ സാമൂഹ്യവിരുദ്ധർ വഴിയാത്രക്കാരെ കൈയേറ്റംചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം മദ്യലഹരിയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി വിവസ്ത്രനായി സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടിൽ കയറി അക്രമത്തിനു ശ്രമിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് രാജാക്കാട് പോലിസെത്തിയാണ് ഇയാളെ ഇവിടെനിന്നും മാറ്റിയത്. പ്രദേശത്ത് പോലിസ് പരിശോധനയില്ലെന്നും പട്ടാപ്പകൽപോലും റോഡിൽനിന്ന് മദ്യപിക്കുന്നവരെ കാണാമെന്നും സമീപവാസികൾ പറയുന്നു. ഉപയോഗശേഷം ചില്ലുകുപ്പി പരിസരത്തുള്ള പറന്പുകളിലേക്ക് വലിച്ചെറിയുന്നതായും തല്ലിപ്പൊട്ടിച്ചിടുന്നതായും പറയുന്നു. പോലിസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാർ ജനപ്രതിനിധികൾക്ക് പരാതി നൽകി.
Read MoreCategory: Kottayam
പ്രളയത്തിൽ അഴിമതി തെളിഞ്ഞു! ചെക്ക് ഡാമിന്റെ ഭിത്തി പൊളിഞ്ഞപ്പോൾ ഉള്ളിൽ കരിങ്കല്ലില്ല
എരുമേലി: പ്രളയം വിപത്ത് ആണെങ്കിലും പൊതു ഖജനാവ് പാഴാക്കിയതിന്റെ തെളിവ് സ്പഷ്ടമായി വെളിവാക്കിയിരിക്കുകയാണ് പാക്കാനത്ത്. പത്ത് വർഷം മുമ്പ് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് നിർമിച്ച സംരക്ഷണ ഭിത്തി പൊളിഞ്ഞു വീണപ്പോൾ നാട്ടുകാർക്ക് കാണാനായത് നിർമാണത്തിൽ നടന്ന അഴിമതിയാണ്. പാക്കാനത്ത് തോട്ടിൽ ചെക്ക് ഡാമിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞയിടെ പ്രളയത്തിൽ തകർന്നിരുന്നു. വെള്ളപ്പൊക്കം താഴ്ന്നപ്പോൾ ഭിത്തിയിലെ തകർന്ന ഭാഗങ്ങൾ ദൃശ്യമായി. തോട്ടിലെ കല്ലുകൾ ആണ് ഭിത്തിയിൽ കരിങ്കല്ലിനു പകരം നിർമിക്കാൻ ഉപയോഗിച്ചതെന്ന് വ്യക്തമായി. കരിങ്കല്ലുകൾ ഉപയോഗിച്ച് ഭിത്തി നിർമിക്കാൻ അനുവദിച്ച പദ്ധതിയാണിതെന്ന് നാട്ടുകാർ പറയുന്നു. കരാറെടുത്തയാൾ തോട്ടിലെ ചരലുകളും വെള്ളാരം കല്ലുകളും ആണ് ഭിത്തി നിർമിക്കാൻ ഉപയോഗിച്ചത്. ഭിത്തിയിൽ പേരിന് പോലും കരിങ്കല്ലുകളില്ല. ഇരുവശങ്ങളും സിമന്റ് മിശ്രിതത്തിൽ നിർമിച്ചതിനാൽ ഉള്ളിൽ കരിങ്കല്ലുകളായിരിക്കുമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ പ്രളയത്തിൽ സിമന്റ് മിശ്രിതം ഒലിച്ചുപോയതോടെ വാസ്തവം വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ അന്വേഷണവും നടപടികളും…
Read Moreകാനന പാതകള്‍ ചെളി നിറഞ്ഞും തെന്നിയും കിടക്കുന്നു; കനത്ത മഴയിലും ദര്‍ശനത്തിന് വന്‍ തിരക്ക്; പഴുതുകളടച്ച് സുരക്ഷയൊരുക്കി പോലീസ്
ശബരിമല: ഒറ്റത്തിരിഞ്ഞും തുടർച്ചയായും പെയ്യുന്ന മഴയ്ക്കിടയിലും ശബരിമലയിലേക്കെത്തുന്ന തീർഥാടകരുടെ തിരക്കിൽ കുറവില്ല. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ പുലർച്ചെ മുതൽ സന്നിധാനത്തേക്ക് വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെടുന്നത്. രാവിലെ മുതലെ ഒറ്റത്തിരിഞ്ഞ് മഴ പെയ്യുന്നുണ്ടെങ്കിലും വൈകുന്നേരം നാലോടെ ശക്തമായ മഴ ആരംഭിക്കുകയായിരുന്നു. കാനന പാതകൾ ചെളി നിറഞ്ഞും തെന്നിയും കിടക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് തീർഥാടകർ സന്നിധാനത്തേക്ക് എത്തുന്നത്. സുപ്രീം കോടതി വിധിയേത്തുടർന്ന് സന്നിധാനത്തേക്ക് തുലാമാസ പൂജകൾക്കായി ക്ഷേത്രനട തുറന്നതു മുതൽ ഒറ്റത്തിരിഞ്ഞെത്തുന്ന യുവതികൾക്കെതിരെയുള്ള പ്രതിഷേധം ആദ്യദിനം മുതൽ തന്നെ ശക്തമായി തുടരുകയാണ്. ഇന്നലെ വൈകുന്നേരവും യുവതികൾ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ഇവരെ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ പോലീസ് തയാറായിരുന്നില്ല. കേരളത്തിനു പുറത്തുനിന്നുള്ള യുവതികളായ മാധ്യമ പ്രവർത്തകരുൾപ്പെടെയാണ് ആദ്യദിനങ്ങളിൽ സന്നിധാനത്തേക്ക് പോകാനായി എത്തിയതെങ്കിൽ, പിന്നീട് മോഡലും ഫെമിനിസ്റ്റുകളും വരെ എത്തുകയായിരുന്നു. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ആദ്യദിനത്തിൽ…
Read Moreശബരിമല സന്നിധാനത്ത് ഹെലിപ്പാഡിന് കൂടി ഉപയോഗിക്കാവുന്ന ജല സംഭരണിയുടെ നിര്‍മാണം അവസാനഘട്ടത്തില്‍ ; സംഭരണ ശേഷി 40 ലക്ഷം ലിറ്റര്‍
ശബരിമല: സന്നിധാനത്ത് ഹെലിപ്പാഡിന് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മിക്കുന്ന 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം കിഫ്ബിയുടെ ഫണ്ടില്‍പ്പെടുത്തി ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 2.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ജലസംഭരണി നിര്‍മിക്കുന്നത്. സന്നിധാനത്ത് നിലവില്‍ 1.65 കോടി ലിറ്റര്‍ ജലം സംഭരിക്കുന്നതിനുളള ടാങ്കുകളാണുള്ളത്. 40 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 2.5 കോടി ലിറ്റര്‍ ജലം സന്നിധാനത്ത് സംഭരിക്കാന്‍ കഴിയും. പുതുതായി നിര്‍മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ മുകള്‍വശം ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ പര്യാപ്തമായ രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. വാട്ടര്‍ ടാങ്കിന്റെ നാല് വശവുമുള്ള ഭിത്തികള്‍ ഇതിനായി കൂടുതല്‍ ബലപ്പെടുത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. അകത്ത് 72 അറകളായി തിരിച്ചിട്ടുള്ള ജലസംഭരണിയുടെ അകത്തെ ഭിത്തികളും ഹെലികോപ്ടറുകള്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് സമ്മര്‍ദം താങ്ങാന്‍…
Read Moreക്ഷയരോഗം: കരുതൽ വേണം! പകർച്ചവ്യാധികളിൽ പ്രധാനി
ജോമി കുര്യാക്കോസ് ലോക ക്ഷയരോഗ ദിനമായ മാർച്ച് 24നു ക്ഷയരോഗത്തെപ്പറ്റിയും അനുബന്ധപ്രവർത്തനങ്ങളെപ്പറ്റിയും നമ്മൾ ബോധവാന്മാരാകാറുണ്ട്. തുടർന്നുള്ള പ്രവർത്തങ്ങളിൽ നമ്മൾ പിന്നോക്കാവസ്ഥയിലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലോകം പുറന്തുള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വലിയൊരുസമൂഹം നമ്മുക്കിടയിലുണ്ട്. മാലിന്യം നിറംകെടുത്തിയ ഒരുപിടി സമൂഹം പൊതുസ്ഥലത്തെ ശുചീകരണത്തിൽ പുലർച്ചെ മുതൽ വ്യാപൃതരാകുന്പോൾ പലരോഗങ്ങളും ഇവരെ പിടികൂടുകയാണ്. പലവിധമായരോഗങ്ങൾ പിടിപെട്ടവർ ചുമച്ചും മലമൂത്രവിസർജ്യം ചെയ്തും പൊതുസ്ഥലങ്ങൾ മലിനമാക്കുന്പോൾ സ്വന്തം ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കാതെ ശുചീകരണപ്രവർത്തകർ ഇവനീക്കം ചെയ്യുന്പോൾ ഇവരും രോഗത്തിന് അടിമപ്പെടുകയാണ്. ഇവരുടെ ആരോഗ്യം പൂർണമായും നമ്മുടെ കൂടി ആരോഗ്യസംരക്ഷണത്തിനു അനിവാര്യമാണ്. പകർച്ച വ്യാധികളിൽ മുൻപന്തിയിൽനിൽക്കുന്ന ക്ഷയരോഗ നിർമാർജനത്തിനു കേരളം മുൻപന്തിയിലാണെങ്കിലും ശുചീകരണതൊഴിലാളികളിൽ ആധുനിക സംസ്കരണരീതികളുടെയും ശുചീകരണ ഉപകരണങ്ങളുടെ അപര്യാപ്തതയും ക്ഷയരോഗം തിരിച്ചുവിളിക്കുന്ന സ്ഥിതിയാണ്. ശ്വാസംവഴി രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ശ്വാസകോശത്തിൽ ഇടം കണ്ടെത്തി അവപ്രവർത്തനം തുടങ്ങുന്നു. വ്യക്തിയുടെ പ്രതിരോധശേഷിയെ ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാകുക. രോഗാണുക്കൾ ശരീരത്തിൽ…
Read Moreഇരുമുടിക്കെട്ടിൽ നാപ്കിന്! രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ട് പരിശോധിക്കണം: ശോഭാ സുരേന്ദ്രൻ
പത്തനംതിട്ട: സന്നിധാനത്ത് നടപ്പന്തലിലെത്തിയ രഹ്ന ഫാത്തിമയുടെ ഇരുമുടികെട്ട് അടിയന്തരമായി പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ഇരുമുടിക്കെട്ടിൽ നാപ്കിനാണെന്നാണ് രഹന തന്നെ പറയുന്നത്. പോലീസ് വേഷം ധരിപ്പിച്ച് സ്ത്രീകളെ മല ചവുട്ടിച്ചത് ചട്ട ലംഘനമാണ്. ഐജി ശ്രീജിത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം. ശബരിമല പൂജാരിമാർ ഉൾപ്പെടെ കോവിലും പൂജയും ഉപേക്ഷിച്ച് സമരത്തിനിറങ്ങിയത് ദേവസ്വം മന്ത്രിയുടെ കഴിവ് കേടാണ്. നിരോധനാജ്ഞ നിലനിൽക്കാത്ത വടശേരിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താനുൾപ്പെടെയുള്ള വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് മനോജ് ഏബ്രഹാം എന്ന പോലീസുകാരന്റെ ആജ്ഞ പ്രകാരമാണ്. തുടർച്ചയായി നിയമ ലംഘനം നടത്തുന്ന അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Read Moreചുംബന സമരത്തിലെ സജീവ പ്രവർത്തക; ഏകയെന്ന സിനിമയിൽ നഗ്നയായി അഭിനയിച്ചു; മല കയറാനെത്തിയ രഹന വിവാദ നായിക
ശബരിമല: ശബരിമലയിൽ യുവതി പ്രവേശനം ആകാമെന്ന സുപ്രീം കോടതി വിധി അനുകൂലിച്ചുകൊണ്ട് മാലയിട്ടു വ്രതം ആരംഭിച്ചിരിക്കുന്നെന്ന വാർത്ത പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് രഹന ഫാത്തിമ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. നേരത്തെ തൃശൂർ പൂരത്തിന് പെൺപുലികളെ ഇറക്കി വാർത്തകളിൽ നിറഞ്ഞിരുന്ന രഹന ചുംബന സമരത്തിലെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു. ശരീരശാസ്ത്രം പറയുന്ന ഏകയെന്ന സിനിമയിൽ നഗ്നയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മാറുതുറന്ന് നടത്തിയ പ്രതിഷേധവും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ശ്രദ്ധ നേടിയിരുന്നു. ശബരിമലയ്ക്കെന്നു പറഞ്ഞ് മാലയിട്ട് രഹന സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുചെയ്ത ചിത്രം സഭ്യതയ്ക്ക് നിരക്കുന്നതായിരുന്നില്ല. ഇതിനെതിരെയും ഏറെപ്പേർ പ്രതിഷേധിച്ചിരുന്നു. രഹന ശബരിമലയ്ക്ക് എത്തുന്നെന്ന് ഭർത്താവ് മനോജ് ശ്രീധർ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുന്നതിനു പിന്നാലെയാണ് ശബരിമലയിലേക്കെത്തുന്ന പേര് വെളിപ്പെടുത്താത്ത സ്ത്രീ രഹനയാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞത്. കൊച്ചി പനന്പള്ളി നഗറിലുള്ള ബിഎസ്എൻഎൽ…
Read Moreരണ്ടു കാലും രണ്ടു തുടയുടെയും ഭാഗങ്ങളും എവിടെ? ഇറച്ചിക്കോഴി വില്പനയിൽ തട്ടിപ്പെന്ന് പരാതി
എരുമേലി: എരുമേലിയിലെ കോഴിക്കടകളിൽ നിന്ന് കോഴി ഇറച്ചി വാങ്ങുന്നവർ പരാതിയുമായി രംഗത്ത്. കോഴിയുടെ രണ്ടു കാലും രണ്ടു തുടയുടെയും ഭാഗങ്ങളും വിൽപനക്കാർ നൽകാതെ തട്ടിപ്പ് നടത്തുകയാണെന്ന് പരാതി. നുറുങ്ങിയ കോഴികഷണങ്ങളും, ചിറകുകളുടെ ഭാഗവും കരളും, ചങ്കും, മാങ്ങയുമൊക്കെയാണ് ലഭിക്കുന്നതെന്ന് പറയുന്നു. തട്ടിപ്പ് മനസിലായ ചിലർ കടയിലെത്തി വാക്കേറ്റമുണ്ടായി. കോഴി ഞുറുക്കുന്പോൾ തുടയും കാലുമൊന്നും നോക്കാറില്ലന്നാണ് കടയുടമ പറഞ്ഞത്. എന്നാൽ വാസ്തവം ഇതല്ലെന്നും വിവാഹ സദ്യക്കാരും ബിരിയാണിക്കാരും ,കാറ്ററിംഗ് , ഹോട്ടൽ വ്യാപാരികളും തുട, കാൽ ഭാഗങ്ങൾ കൂടുതൽ വിലക്ക് എടുക്കുന്നതിനാൽ ഇവർക്കായി നൽകാൻ കോഴി കച്ചവടക്കാർ നാട്ടുകാരെ കരുവാക്കുകയാണെന്നുമാണ് പരാതി.
Read Moreഅയ്യപ്പന്റെ മണ്ണിനെ കലാപഭൂമിയാക്കാൻ ആരെയും അനുവധിക്കില്ല; വിശ്വാസികളെ ചവിട്ടിമെതിച്ച് മുന്നേറാൻ സർക്കാരിനെ അനുവദിക്കില്ല: സുധാകരൻ
നിലയ്ക്കൽ: വിശ്വാസികളെ ചവിട്ടിമെതിച്ച് മുന്നേറാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നിലയ്ക്കലിൽ നടന്ന സർവമത പ്രാർത്ഥനയജ്ഞം ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാന്തമായിരുന്ന പുണ്യഭുമിയെ കലാപ ഭൂമിയാക്കി മാറ്റിയത് പിണറായി സർക്കാരാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. പാരന്പര്യ ആചാര അനുഷ്ഠാനങ്ങളെ തച്ചുതകർക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. രാജ്യത്ത് വന്നിട്ടുള്ള പല വിധികൾക്കും തിരുത്തലുകൾ വന്നിട്ടുണ്ട്. കലാപത്തിനോ സംഘർഷത്തിനോ ആരെക്കും തടയാനും കോണ്‍ഗ്രസ് ഇല്ല. ഗാന്ധിയൻ സമരത്തിലൂടെ വിജയം കണ്ടിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ പാതയിലൂടെ വിജയം കാണാൻ സാധിക്കുമെന്ന് ഓരോ കോണ്‍ഗ്രസ് പ്രവർത്തകനും അറിയാം. ഭക്തജനങ്ങളുടെ വികാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് രംഗത്തുള്ളത്. അയ്യപ്പന്റെ മണ്ണിനെ കലാപഭൂമിയാക്കാൻ ആരെയും അനുവധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
Read Moreക്ഷയരോഗം: ശുചീകരണ തൊഴിലാളികൾക്ക് ആവശ്യത്തിന് മുൻകരുതലില്ല
ജോമി കുര്യാക്കോസ് ആരോഗ്യ ശുചിത്വത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളം ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ പിന്നോക്കംപോകുന്നു. പകർച്ചവ്യാധികൾ പടരുന്പോഴും ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ മുൻകരുതലുകൾ ഇപ്പോഴും അപ്രാപ്യമാണ്. ക്ഷയരോഗം പോലുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യങ്ങൾക്ക് അറുതിവരുത്താൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ശുചീകരണ തൊഴിലാളികളെ നിയമിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ അധികാരികളോ മുൻകരുതലുകൾ ഒരുക്കുന്നതിനു പ്രഥമ പരിഗണന നൽകുന്നില്ല. ക്ഷയരോഗം പടർന്നു പിടിക്കുന്നവരിൽ ശുചീകരണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുമുണ്ടെന്നത് നമ്മെ സംബന്ധിച്ചിടത്തോളും ഏറെവേദനാജനകമാണ്. ശുചീകരണ തൊഴിലാളികളിൽ പകുതിയിലധികം പേരും പുകവലിക്ക് അടിമകളും പോഷഹാകാരം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുള്ളവരുമാണ്. ഇവ രണ്ടും ക്ഷയരോഗം വരാനുള്ള സാധ്യത ഇരട്ടിയാക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ക്ഷയരോഗത്തിൽ 40 ശതമാനവും പുകവലി കാരണമാണെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടണ്ട്. പുകവലിക്കുന്ന ക്ഷയരോഗികളുടെ ശ്വാസകോശങ്ങൾ തകരാറിലാകുന്നതുകൊണ്ടുതന്നെ ചികിത്സ ഫലവത്താകാതെ പോകുന്നുവെന്ന് ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതുചികിത്സിച്ചു പൂർണമായി മാറിയാൽപോലും…
Read More