കോട്ടയം: വാഹന പരിശോധനയുടെ പേരിൽ പോലീസ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി ആരോപണം. ഹെൽമെറ്റ് ധരിക്കാതിരുന്നതിന്റെ പേരിൽ പിഴയടച്ച പോലീസ് പണത്തിനായി യുവതിയെ വീട്ടിൽ പറഞ്ഞയച്ച് പണം എടുപ്പിച്ചു. ചങ്ങനാശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി കുരിശുംമൂട്-വടക്കേക്കര റോഡിലാണ് സംഭവം. ആരാധനയ്ക്കുപോയി മടങ്ങിയ നിരവധി യുവതികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ റോഡിൽ മണിക്കൂറുകളോളം തടഞ്ഞുനിർത്തിയതായും പറയുന്നു. നിരവധി വാഹനങ്ങൾ എത്തിയപ്പോൾ ഓരോരുത്തരും പോലീസ് ജീപ്പിനു ചുറ്റം കാത്തു നിൽക്കേണ്ടിവന്നു. രണ്ടു പോലീസുകാരുടെയും ഒരു എസ്ഐയുടെയും നേതൃത്വത്തിലാണു പരിശോധന നടത്തിയത്. ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നതിന്റെ പേരിൽ പിഴയടപ്പിച്ച പോലീസ് യുവതിയുടെ കൈവശം പണമില്ലാതിരുന്നതിനാൽ സമീപത്തുള്ള സ്വന്തംവീട്ടിൽനിന്നും പണം എടുപ്പിച്ചു പിഴയൊടുക്കേണ്ടിവന്നുവെന്നും പറയുന്നു. സമീപത്തെ ധ്യാനയോഗത്തിൽ പങ്കെടുത്തു മടങ്ങിയവർക്കാണു പീഢനം ഏൽക്കേണ്ടി വന്നത്. ട്രാഫിക് പോലീസ് വടക്കേക്കര കാണിക്കമണ്ഡപം ജംഗ്ഷനു സമീപത്തെ കൊടുംവളവിൽ പരിശോധന നടത്തിയതിനെതിരെ നാട്ടുകാർ പ്രതിഷേധം അറിയിച്ചതിനെത്തുടർന്നു ഉന്നത പോലീസ്…
Read MoreCategory: Kottayam
‘നല്ല പാഠമായി’ റോസമ്മ ടീച്ചർ! കളഞ്ഞു കിട്ടിയ അരലക്ഷം രൂപ തിരികെ ഏല്പിച്ചു
പൊൻകുന്നം:കളഞ്ഞു കിട്ടിയ അരലക്ഷം രൂപ തിരികെ ഏല്പിച്ചു റോസമ്മ ടീച്ചർ മാതൃകയായി.മുണ്ടക്കയം സെന്റ് ജോസഫ് സ്കൂൾ അദ്ധ്യാപിക റോസമ്മ ഫിലിപ്പ് പൊൻകുന്നത്ത് ബസ്സിറങ്ങി അടുത്ത ബസ്സു പിടിച്ചു സ്കൂളിലേയ്ക്ക് ധൃതിയിൽ പോകുന്ന വഴിയാണ് അത് കണ്ടത്. റോഡരികിൽ രണ്ടായിരത്തിൽ ഒരു കെട്ട് നോട്ടുകൾ കിടക്കുന്നു. ഉടൻ തന്നെ ടീച്ചർ അത് കൈയിൽ എടുത്തു എണ്ണിനോക്കി… രണ്ടായിരത്തിന്റെ 25 നോട്ടുകൾ.. അരലക്ഷം രൂപ. പണവും എടുത്തുകൊണ്ടു ടീച്ചർ നേരെ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ ചെന്ന് സബ് ഇൻസ്പെക്ടർ എ.സി. മനോജ് കുമാറിനെ കണ്ടു കാര്യങ്ങൾ പറഞ്ഞു പണം സുരക്ഷിതമായി ഏൽപ്പിച്ചു. എരുമേലി മണിപ്പുഴ സ്വദേശി ചാർളി ജോർജ്ജിന്റെ പണമായിരുന്നു അത്. ബസ്സുടമയായ ചാർളി പൊൻകുന്നത്ത് തന്റെ വാഹനം പാർക്ക് ചെയ്തിട്ടു പുറത്തിറങ്ങിയപ്പോൾ ബാഗിൽ നിന്നും താഴെ വീണ പണമായിരുന്നു അത്. വീട്ടിൽ ചെന്നപ്പോഴാണ് പണം നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞത്.…
Read Moreഹർത്താൽ ആഘോഷിക്കാൻ ഷാപ്പ് കുത്തിത്തുറന്ന് കള്ളും കറിയും അകത്താക്കി, പണവും മോഷ്ടിച്ചു; സംഭവം വണ്ണപ്പുറത്ത്
വണ്ണപ്പുറം: ഹർത്താൽ ആഘോഷിക്കാൻ ഷാപ്പ് കുത്തിത്തുറന്ന് കള്ളും കപ്പയും കറിയും അകത്താക്കിയ കള്ളൻമാർക്കായി കാളിയാർ പോലീസ് അന്വേഷണമാരംഭിച്ചു. കള്ളടിച്ച് മയങ്ങിപ്പോയ കവർച്ചക്കാർ ഷാപ്പിലെ പണവും മോഷ്ടിച്ചു. പുലർച്ചെ ഷാപ്പിന്റെ പരസരത്തു നിന്നും സംശയാസ്പദമായി ഇവരെ കണ്ട ചില നാട്ടുകാർ മോഷ്ടാക്കളക്കുറിച്ച് പോലീസിനു വിവരവും നൽകി. വണ്ണപ്പുറത്തിനു സമീപം പച്ചിലയിൽ പ്രവർത്തിക്കുന്ന ഷാപ്പിലാണ് സമൂഹ്യവിരുദ്ധരായ മോഷ്ടാക്കളുടെ കടന്നു കയറ്റമുണ്ടായത്. ഹർത്താൽ ദിനമായ ഇന്നലെ രാവിലെ ഒന്പതരയോടെ ഷാപ്പ് തുറക്കാനായി ജീവനക്കാർ വന്നപ്പോൾ ഇന്ന് ഹർത്താലായിതാൻ് ഷാപ്പ് തുറക്കുവാൻ അനുവദിക്കില്ലായെന്ന് പറഞ്ഞ് ചിലർ ഷാപ്പ് തുറക്കുന്നത് തടസപ്പെടുത്തി. തുടർന്ന് ഷാപ്പ് ജീവനക്കാർ തിരിച്ചു പോയി. വൈകിട്ട് ആറിനു ശേഷം ജീവനക്കാർ വീണ്ടും ഷാപ്പ് തുറക്കാനായി വന്നപ്പോൾ ഹർത്താലിന്റെ സമയം കഴിഞ്ഞില്ലായെന്ന് പറഞ്ഞ് ഇവർ തന്നെ വീണ്ടും ഷാപ്പ് അടപ്പിച്ചു. ഇതോടെ ജീവനക്കാർ വീണ്ടും മടങ്ങിപോയി. ഇന്ന് രാവിലെ ഷാപ്പ് തുറക്കാനായി…
Read Moreസംസ്ഥാനത്തെ ആദ്യത്തെ ടിബറ്റൻ ബുദ്ധക്ഷേത്രവും പഠനകേന്ദ്രവും വേഴങ്ങാനത്ത്; ക്ഷേത്രത്തിൽ അഞ്ച് വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്
പാലാ: സംസ്ഥാനത്തെ ആദ്യത്തെ ടിബറ്റൻ ബുദ്ധക്ഷേത്രവും പഠനകേന്ദ്രവും പാലായ്ക്കുസമീപം വേഴങ്ങാനത്ത് അടുത്തമാസം തുറക്കുന്നു. കോഴിക്കോട് ആസ്ഥാനമായ മഹാബോധി ഇന്റർനാഷണൽ സ്പിരിച്വൽ ട്രസ്റ്റാണ് ക്ഷേത്രം നിർമിച്ചത്. ടിബറ്റിൽനിന്നു പ്രവാസികളായി എത്തി കർണാടകയിലെ ബൈലക്കുപ്പയിൽ താമസിക്കുന്ന ബുദ്ധ സന്യാസിമാരുടെ ചുമതലയിലാണു ക്ഷേത്രത്തിന്റെ പ്രവർത്തനം. 700 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ക്ഷേത്രത്തിൽ അഞ്ച് വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ബുദ്ധ സന്ദേശങ്ങളെക്കുറിച്ച് അറിവ് പകരുന്ന വിജ്ഞാന കേന്ദ്രമായി ക്ഷേത്രം മാറുമെന്ന് ട്രസ്റ്റ് പ്രതിനിധി ആർ.എൻ. പിള്ള പറഞ്ഞു. വേഴങ്ങാനം സ്വദേശി വണ്ടർകുന്നേൽ മാത്യുവാണ് 15 സെന്റ് സ്ഥലം ക്ഷേത്രം നിർമിക്കുവാൻ നൽകിയത്.
Read Moreഅകാരണമായി സ്വകാര്യബസുകൾക്ക് പോലീസ് പിഴചുമത്തുന്നു; സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കാൻ ഒരുങ്ങുന്നു
കോട്ടയം: കഴിഞ്ഞ ഒരാഴ്ചയായി അകാരണമായി സ്വകാര്യബസുകൾക്ക് പോലീസ് അധികാരികൾ പിഴചുമത്തുകയും കേസെടുക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ സർവീസ് നിർത്തി വയ്ക്കാനൊരുങ്ങുന്നു. ഡീസൽവില വർദ്ധനമൂലം നിത്യചെലവിനുപോലും വരുമാനമില്ലാതെ ബസുടമകൾ പൊറുതിമുട്ടുന്പോഴാണു പോലീസിന്റെ നടപടി. കഴിഞ്ഞ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള മാസനികുതി അടയ്ക്കാൻ ഡിസംബർ 31 വരെ സാവകാശമുണ്ടായിരിക്കെ ടാക്സ് അടച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ഭൂരിഭാഗം ബസുകളിൽനിന്നും പിഴ ഈടാക്കിയതായി ബസുടമകൾ പറയുന്നു. നിയമാനുസൃതം കഴിഞ്ഞ 30 വരെയുള്ള ടാക്സ് ടോക്കണാണ് ബസുകളിൽ സൂക്ഷിക്കേണ്ടതെന്നും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്പോൾ ജീവനക്കാർക്കുനേരെ ഉദ്യോഗസ്ഥർ തട്ടിക്കയറുകയാണ്. ഒരു കാരണവുമില്ലാതെ 500ഉം 1000ഉം രൂപ പിഴ അടയ്ക്കാനാവശ്യപ്പെടുകയും കാരണം ചോദിച്ചാൽ മുകളിൽനിന്നുളള നിർദേശമാണെന്നും പറയുന്നു. ഞങ്ങൾക്ക് നിശ്ചിത എണ്ണം തികച്ചെ പറ്റു എന്നാണു മറുപടിയെന്നും പറയുന്നു. ജീവനക്കാരുടെ ലൈസൻസും വാഹനത്തിന്റെ രേഖകളും വാങ്ങി പോയി സർവീസ് തീർന്നശേഷം രാത്രിയിൽ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുന്നതും…
Read Moreചെലവ് ലക്ഷങ്ങള്! മുട്ടത്ത് രാത്രി പ്രകാശിക്കാത്ത വഴിവിളക്കുകൾ പകൽ തെളിയും; സാമൂഹ്യ വിരുദ്ധരുടെ ശല്യവും വര്ധിച്ചു
മുട്ടം : ടൗണിൽ രാത്രി സമയത്തു വെളിച്ചം നൽകാത്ത വഴിവിളക്കുകൾ പകൽ പ്രകാശിക്കും. മുട്ടം ടൗണിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ചില സ്ഥലങ്ങളിലെ വഴിവിളക്കുകളാണ് പകൽ സമയത്ത് വ്യാപകമായി പ്രകാശിക്കുന്നത്. നാട്ടുകാർ ഇതു സംബന്ധിച്ച പരാതികൾ വൈദ്യുതി ബോർഡ് ഉദേ്യാഗസ്ഥരെ അറിയിച്ചാൽ ഏതാനും ദിവസത്തേക്ക് പ്രശ്ന പരിഹാരമാകും. എന്നാൽ രണ്ടു ദിവസം കഴിയുന്പോൾ വീണ്ടും പഴയ അവസ്ഥയിലാകും. ചില ഭാഗങ്ങളിൽ വഴിവിളക്കുകൾ രാത്രികാലങ്ങളിൽ തെളിയാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർധിച്ചിരിക്കുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് മുട്ടം ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാതായിട്ട് രണ്ടു മാസത്തിലേറെയായിട്ടും ഇത് പ്രവർത്തന സജ്ജമാക്കാൻ ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാത്തതിനാൽ ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ ടൗണ് ഇരുട്ടിലാവും. രാത്രിയിൽ തെളിയാത്ത വഴിവിളക്കുകൾ തെളിക്കണമെന്നും പകൽ തെളിയുന്നവ കെടുത്തുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreപെരിയാറിൽ ഇനി അവശേഷിക്കുന്നത് കൂറ്റൻ പാറക്കല്ലുകൾ! ജനങ്ങൾ നീന്തിക്കുളിച്ചിരുന്ന കയങ്ങളൊന്നും ഇവിടെ കാണാനില്ല
ചെറുതോണി: ഇടുക്കി ഡാം അടച്ചപ്പോൾ പെരിയാറിൽ അവശേഷിക്കുന്നത് കൂറ്റൻപാറക്കല്ലുകൾ. ശാന്തമായി ഒഴുകിയിരുന്ന പെരിയാർ പ്രളയത്തിനുശേഷം വറ്റിവരണ്ടുകിടക്കുകയാണ്. ഡാം തുറന്നുവിട്ട ഷട്ടറിന്റെ താഴ് ഭാഗംമുതൽ നീണ്ടപാറ വരെ പെരിയാറിന്റെ മുഖമാകെ മാറി. മിക്കസ്ഥലത്തും പാറക്കല്ലുകൾ വന്നടിഞ്ഞിരിക്കുകയാണ്. മണ്ണ് ഒഴുകിപ്പോയപ്പോൾ പാറകൾ അവിടെത്തന്നെ അവശേഷിച്ച സ്ഥലങ്ങളുമുണ്ട്. ജനങ്ങൾ നീന്തിക്കുളിച്ചിരുന്ന കയങ്ങളൊന്നും ഇവിടെ കാണാനില്ല. സ്വകാര്യ വ്യക്തികൾ കൃഷിചെയ്തിരുന്ന പെരിയാറിന്റെ പലഭാഗത്തും ഉയർന്നുനിൽക്കുന്നത് വൻ പാറക്കൂട്ടങ്ങൾ. ഡാം തുറന്നുവിട്ടപ്പോൾ തടിയന്പാട്, പെരിയാർവാലി ചപ്പാത്തുകൾ ഒലിച്ചുപോയിരുന്നു. ഇവിടുത്തുകാർ ഇപ്പോൾ പോകുന്നതും വരുന്നതും പാറക്കല്ലുകൾ ചാടിക്കടന്നാണ്.
Read Moreരണ്ടും മൂന്നും തവണ അപേക്ഷ നല്കി; വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും കയറിയിറങ്ങി; അവർ ചോദിക്കുന്നു, ആ പതിനായിരം എന്നു കിട്ടും?
കോട്ടയം: പ്രളയക്കെടുതിക്കിരയായി സർക്കാർ സഹായം ലഭിക്കാത്തവർ ചോദിക്കുന്നു, ഇനി ഞങ്ങൾ എന്തു ചെയ്യണം?. രണ്ടും മൂന്നും തവണ അപേക്ഷ നല്കി. വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും കയറിയിറങ്ങി. എന്നിട്ടും നൂറുകണക്കിനാളുകൾക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടിയില്ല. ബാങ്ക് അക്കൗണ്ടിലെ പിശകും റേഷൻ കാർഡിലെ നന്പർ ഇല്ലാത്തതുമാണെന്നു പറഞ്ഞ് ഇതുവരെ തള്ളിനീക്കി. ഇതെല്ലാം ശരിയാക്കി ചെന്നാലും ഇക്കാര്യത്തിൽ അധികൃതർക്ക് ഇപ്പോൾ മറുപടിയില്ല. പതിനായിരം കിട്ടാത്തവരുടെ തിരക്കാണു കോട്ടയം താലൂക്ക് ഓഫീസിൽ എല്ലാദിവസവും ഉണ്ടാകുന്നത്. വരുന്നവരിൽ നിന്നൊക്കെ അപേക്ഷ സ്വീകരിക്കുന്നുണ്ട്. ദിവസം ഇരുനൂറും മൂന്നൂറും പേരാണു താലൂക്ക് ഓഫീസിൽ എത്തുന്നത്. റേഷൻ കാർഡില്ലാത്ത ഇതര സംസ്ഥാനതൊഴിലാളികൾക്കു വരെ പതിനായിരം നല്കി. എന്നിട്ടും ഇവിടെ ദിവസങ്ങളോളം വെള്ളത്തിലായവർക്ക് എന്തുകൊണ്ട് സഹായം ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒരു മറുപടിയുമില്ല. റേഷൻകാർഡും മറ്റു രേഖകളുമൊന്നും ഒരു വിഷയമേ അല്ലെന്നും…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ഗുണനിലവാരം കുറഞ്ഞ വെന്റിലേറ്റർ വാങ്ങാൻ നീക്കം; പ്രതിഷേധവുമായി ഡോക്ടർമാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ന്യൂ ബോണ് (നവജാത ശിശുക്കൾ) രോഗികൾക്കായി ഗുണനിലവാരം കുറഞ്ഞ വെന്റിലേറ്റർ വാങ്ങാൻ നീക്കം. ഇതിനെതിരേ ആശുപത്രിയിലെ ഡോക്ടർമാർ തന്നെ രംഗത്തു വന്നു. ലോക നിലവാരമുള്ളതും ഹാർഡ് വാർഡ് ഉപയോഗിക്കുന്നതുമായ ഡ്രാഗർ വെന്റിലേറ്ററാണ് ഏറ്റവും ഗുണമേയുള്ളതെന്നും അത് നവജാത ശിശുക്കളായ രോഗികൾക്ക് ഏറെ പ്രയോജനമാണെന്നും കുട്ടികളുടെ വിഭാഗം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഗുണമേ·യുള്ള ഈ കന്പനിയുടെ ന്യൂബോണ് വെൻറിലേറ്റർ വാങ്ങുവാൻ തയാറാകാതെ ഏറ്റവും ഗുണനിലവാരം കുറഞ്ഞ ഒരു കന്പനിയുടെ വെന്റിലേറ്റർ വാങ്ങുവാൻ അധികൃതർ ശ്രമിക്കുകയാണെന്ന് ആരോപണം.കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമറ്റഡ് ആണ് വെന്റിലേറ്റർ വാങ്ങുന്നതിന് ടെൻഡർ നൽകേണ്ടത്. കോർപറേഷനിലെ ചില ഉദ്യോഗസ്ഥമേധാവികളുടെ താല്പര്യമാണ് ഇതിന്റെ പിന്നിലെന്നും ഇത് വൻ സാന്പത്തിക അഴിമതിക്ക് കാരണമാകുവാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ആരോപിക്കുന്നു. അതിനാൽ നവജാത ശിശുക്കളായരോഗികൾക്ക് ഗുണകരമാകുന്ന തരത്തിലുള്ള വെൻറിലേറ്ററുകൾ വാങ്ങുവാൻ…
Read Moreഎടിഎം കവർച്ച: വൻ ആസൂത്രിതമെന്ന് പോലീസ്; കാണാതായ ബംഗാളികൾക്ക് കേസുമായി ബന്ധമില്ലെന്ന്
‘കോട്ടയം: തൃശൂർ, എറണാകുളം ജില്ലകളിലെ എടിഎം കവർച്ചയും കോട്ടയം ജില്ലയിലെ കവർച്ചാ ശ്രമവും വൻ ആസൂത്രിതമെന്ന്് പോലീസ്. വിവിധ സ്ഥലങ്ങളിൽ ആഴ്ചകളോളം താമസിച്ച് കവർച്ച നടത്തേണ്ട സ്ഥലത്തെ രേഖാചിത്രം അടക്കം എല്ലാം തയാറാക്കിയ ശേഷമായിരുന്നു ഓപ്പറേഷൻ എന്നാണ് പോലീസിന്റെ നിഗമനം. കവർച്ചക്കാർ രണ്ടോ മൂന്നോ സ്ഥലത്ത് തന്പടിച്ചാണ് എത്തിയതെന്നും കരുതുന്നു. മണിപ്പുഴയിൽ നിന്ന് പിക്കപ്പ് വാൻ മോഷ്ടിച്ച് പോകുന്നത് മൂന്നു പേരാണ്. എന്നാൽ കവർച്ച നടത്തിയത് ഏഴു പേരാണ് എന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായത്. അതായത് ബാക്കി നാലു പേർ കോട്ടയത്തിനും ചാലക്കുടിക്കും മധ്യേ പലയിടത്തു നിന്ന് കയറിയതാണെന്ന്് വ്യക്തം. ഇവരൊക്കെ ആഴ്ചകളായി അതാത് സ്ഥലങ്ങളിൽ വന്ന് താമസിക്കുന്നവരായിരിക്കാം. മുൻപ് ആലപ്പുഴയിൽ നടന്ന എടിഎം കവർച്ചാ കേസിൽ പ്രതികൾ ആഴ്ചകൾക്കു മുൻപേ വന്ന് താമസിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ അന്വേഷണവും നീങ്ങുന്നത്.…
Read More