കട്ടപ്പന: ആത്മഹത്യകുറിപ്പ് എഴുതി വച്ചു മുങ്ങിയ തട്ടിപ്പുകാരൻ പോലീസ് പിടിയിലായി. വാഹനങ്ങൾ വാടകയ്ക്കെടുത്തു പണയംവച്ചു തട്ടിപ്പു നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടക്കര സ്വദേശിയുടെ വാഹനം പണയപ്പെടുത്തി തട്ടിപ്പു നടത്തി മുങ്ങിയെന്ന കേസിൽ കട്ടപ്പന വെട്ടിക്കുഴക്കവലയിൽ വാടകയ്ക്കു താമസിച്ചിരുന്ന നിലന്പൂർ വരിക്കോട്ടിൽ ഫറൂസ്ഖാൻ(29) ആണ് പിടിയിലായത്. ആലപ്പുഴയിൽ വനിതാ ഡോക്ടറെ കബളിപ്പിച്ചു പണവും സ്വർണവും തട്ടിയെടുത്തതായും ഇയാൾക്കെതിരേ മഞ്ചേരി സ്റ്റേഷനിൽ കേസുണ്ട്. സ്വകാര്യ വാഹനം വാടയ്ക്കെടുത്തു പണയപ്പെടുത്തി പണം തട്ടിയതായി പയ്യോളി സ്റ്റേഷനിലും കേസുണ്ട്. ഇടക്കരയിൽ കടൽത്തീരത്ത് ആത്മഹത്യാ കുറിപ്പെഴുതി വച്ച ശേഷമാണ് ഇയാൾ കട്ടപ്പനയിലേയ്ക്കു മുങ്ങിയത്. ഇതേത്തുടർന്ന് അവിടെ തെരച്ചിലും നടത്തിയിരുന്നു. ഹോസ്പിറ്റൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കൈവശമുള്ള ഇയാൾ അതിന്റെ ബലത്തിൽ സ്വകാര്യ ആശുപത്രിയിൽ ജോലിക്കു ശ്രമിക്കുന്നതിനിടെയാണ് ഇടക്കരയിൽനിന്നുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
Read MoreCategory: Kottayam
എരുമേലി വനത്തിൽ നിന്ന് ആയുധവുമായി പിടികൂടിയ യുവാവ് തീവ്രവാദിയാണെന്ന വാർത്ത കാട്ടുതീപോലെ പടർന്നു; നാട്ടുകാരുടെ സംശയങ്ങൾക്ക് വിരാമമിട്ട് പോലീസ് പറഞ്ഞതിങ്ങനെ…
എരുമേലി: മുടിയൊക്കെ പറ്റെ വെട്ടി, കറുത്ത വസ്ത്രവും ധരിച്ച് കൈയിൽ വാക്കത്തിയുമായി എരുമേലി വനത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന യുവാവിനെ കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടി പോലീസ് ഏൽപ്പിച്ചിരുന്നു. ഏതോ തീവ്രവാദി സംഘടനയിലെ അംഗമാണ് യുവാവെന്നും വനത്തിനുള്ളിൽ ആയുധ പരിശീലനം നടക്കുന്നുണ്ടെന്നുമായിരുന്നു നാട്ടുകാരുടെ സംശയം. എന്നാൽ ഇപ്പോൾ ഈ സംശയങ്ങളെല്ലാം അസ്ഥാനത്തായി. സ്റ്റേഷനിലെത്തിച്ച ശേഷം ചോദ്യം ചെയ്യലിൽ നാട്ടുകാരോട് പറഞ്ഞതുപോലെ പരസ്പര വിരുദ്ധമായ മറുപടികളാണ് യുവാവ് പോലീസിനോടും പറഞ്ഞത്. യുവാവ് കളമശേരി സ്വദേശിയാണെന്നും ബന്ധുക്കളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കിവരികയാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം വീട്ടിൽ ഇളയച്ഛനുമായി വഴക്കിട്ട ശേഷം മുളകുപൊടിയെറിഞ്ഞു ആക്രമിച്ച യുവാവ് ബസിൽ എരുമേലിയിലെത്തിയ ശേഷം ശബരിമലയിലേക്ക് പോകാൻ വനത്തിലൂടെ നടന്നുപോയതാണെന്നും പറയുന്നു. വൈക്കം ക്ഷേത്രത്തിൽ ഇതിനിടെ തങ്ങിയെന്നും പറയുന്നു. അച്ഛൻ മാനസിക രോഗിയായിരുന്നു. അച്ഛന്റെ മരണശേഷം യുവാവും മനോരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.…
Read Moreസ്ത്രീ സുരക്ഷയ്ക്ക് രൂപം കൊണ്ട് പിങ്ക് പോലീസ്; പിങ്ക് പോലിസാകട്ടെ പ്രശ്നങ്ങളുടെ നടുവിലും; വാഹനയാത്രക്കാരിൽ നിന്നും നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് പിങ്ക് പോലീസ്
കോട്ടയം: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കോട്ടയം നഗരത്തിലെ പിങ്ക് പോലീസിന്റെ രാത്രി ഡ്യൂട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്ത്രീ സുരക്ഷയ്ക്കു മുൻതൂക്കം നല്കുന്നതിനായി സംസ്ഥാനത്ത് ആവിഷ്കരിച്ചതാണു പിങ്ക് പോലീസ് സംവിധാനം. കോട്ടയത്ത് പിങ്ക് പോലീസ് സംവിധാനം ആരംഭിക്കുന്പോൾ വാഹനത്തിൽ എസ്ഐ ഉൾപ്പെടെ നാലു വനിതാ പോലീസുകാർ ഒരുസമയം ഡ്യൂട്ടിയിലുണ്ടായിരുന്നു. പീന്നിട് കോട്ടയം പിങ്ക് പോലീസ് ടീമിലെ നാലു വനിതാ പോലീസുകാർ സ്ഥലം മാറ്റം കിട്ടി പോയതോടെ ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞു. ഇവർക്കു പകരം ആളെ നിയമിച്ചില്ല. ഇതോടെ പകൽ സമയത്ത് വാഹനത്തിൽ എസ്ഐ ഉൾപ്പെടെ രണ്ടു പേർ മാത്രമാണ് ഒരുസമയം ഡ്യൂട്ടിയിലുള്ളത്. രാത്രിയിൽ പിങ്ക് പോലീസ് വാഹനം ഓടിക്കുന്നതു സിവിൽ പോലീസ് ഓഫീസറാണ്. ഈ സമയം പിങ്ക് വാഹനത്തിൽ വനിതാ എസ്ഐ ഉൾപ്പെടെ മൂന്നു പേരുണ്ടായിരിക്കും. 1515 എന്ന ഹെൽപ്പ് ലൈൻ നന്പർ ലഭിക്കുന്ന കണ്ട്രോൾ റൂമിൽ പകൽ, രാത്രി ഷിഫ്റ്റുകളിൽ…
Read Moreഉദ്ഘാടനം കഴിഞ്ഞ് നാലാം മാസം നിർമാണത്തിലെ പാകതമൂലം കാഞ്ഞിരപ്പള്ളിയിലെ ഇൻഡോർ വോളിബോൾ സ്റ്റേഡിയം തകർന്നു വീണു; നാലുവർഷം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ ഇൻഡോർ വോളിബോൾ സ്റ്റേഡിയം നിലം പൊത്തിയിട്ട് നാല് വർഷം. പേട്ട ഗവണ്മെന്റ്് സ്കൂളിനും ബിഎഡ് സെന്ററിനും സമീപത്താണ് വോളിബോൾ ഇൻഡോർ സ്റ്റേഡിയം നിർമിച്ചത്. 2014 ഫെബ്രുവരിയിലാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായത്. ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്ന് താഴെ വീണു. 30 അടി ഉയരത്തിൽ 28 മീറ്റർ നീളത്തിൽ 15 മീറ്റർ വീതിയിൽ നിർമിച്ച വോളിബോൾ സ്റ്റേഡിയത്തിന്റെ മേൽക്കൂരയെ താങ്ങി നിർത്തിയ തൂണുകൾ തകർന്നാണ് മേൽക്കൂര നിലം പൊത്തുന്നത്. ആന്റോ ആന്റണി എംപിയുടെ 2011-2012 വർഷത്തെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണ് വോളിബോൾ ഇൻഡോർ സ്റ്റേഡിയം. തൂണുകളുടെ നിർമാണത്തിലെ അപാകതയാണ് സ്റ്റേഡിയം തകരാൻ കാരണമെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലെ വിദ്യാർഥികളിൽ നിന്നും യുവാക്കളിൽ നിന്നും പുതിയ വോളിബോൾ താരങ്ങളെ കണ്ടെത്താൻ…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ എക്കോ മെഷീൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ഹൃദ്രോഗം കണ്ടെത്തുന്നതിനുള്ള ആധുനിക എക്കോ മെഷീൻ സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയാറാകണമെന്നാവശ്യം ശക്തമാകുന്നു. നവജാത ശിശുക്കൾക്കും ജന്മനാ ഹൃദ്രോഗം ബാധിക്കുന്ന കുട്ടികൾക്കും പ്രാഥമിക പരിശോധന നടത്താൻ കഴിയുന്നതാണ് എക്കോ മെഷീൻ. കുട്ടികളുടെ ആശുപത്രിയിൽ എക്കോ മെഷീൻ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്ന രീതിയാണ് വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നത്. ഇതു രോഗികളായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ ബുദ്ധിമുട്ടാണു ഉണ്ടാക്കുന്നത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങാൻ കഴിയുന്നതാണ് എക്കോ മെഷീനെങ്കിലും അധികൃതർ അതിന് തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളജിന്റെ സമഗ്ര വികസനത്തിന് കോടിക്കണക്കിന് ഫണ്ടുകൾ അനുവദിക്കപ്പെടുകയും പദ്ധതികൾ യാഥാർത്ഥ്യമാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ മാസം തന്നെ 564 കോടി രൂപയുടെ ഭരണാനുമതിയാണ് മെഡിക്കൽ കോളജ് ആശുപത്രി വികസനത്തിന് ലഭിച്ചത്. എന്നാൽ ഈ ഫണ്ടിൽ നിന്നും യാതൊന്നും കുട്ടികളുടെ…
Read Moreപനച്ചിക്കാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് സിപിഎം അട്ടിമറിച്ചു; കമ്മീഷന് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്
പനച്ചിക്കാട്: നാളെ നടത്താനിരുന്ന പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവതാളത്തിൽ. നാളെ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം സിപിഎം അട്ടിമറിക്കുകയായിരുന്നുവെന്നും ഇതിനെതിരെ കമ്മീഷന് പരാതി നൽകുമെന്നും പഞ്ചായത്തിലെ കോണ്ഗ്രസ് അംഗങ്ങൾ അറിയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണസമിതിയിൽ വീണ്ടും വിവാദങ്ങൾക്ക് തുടക്കമായി. പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും എതിരെ പ്രതിപക്ഷ കക്ഷിയായ കോണ്ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപിയിലെ രണ്ട് അംഗങ്ങളും, ബിഡിജഐസ് അംഗവും അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടർന്നാണ് ഇരുവരും പുറത്തായത്. തുടർന്ന് നാളെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ നിർദേശം നൽകി. വരണാധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച വിജ്ഞാപനത്തിന്റെ പകർപ്പും പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നു. എന്നാൽ ഏഴു ദിവസങ്ങൾക്ക് മുന്പു പഞ്ചായത്തംഗങ്ങൾക്ക് നോട്ടീസ് കിട്ടാതായതോടെയാണ് തെരഞ്ഞെടുപ്പ് നടക്കില്ലെന്ന വിവരമറിയുന്നത്. അതേസമയം തനിക്ക് അറിയിപ്പ് ലഭിക്കാതിരുന്നതാണ് തെരഞ്ഞെടുപ്പ് നടത്താൻ കഴിയാതെ വന്നതെന്ന് വരണാധികാരി…
Read Moreവാട്സ് ആപ്പ് ഗ്രൂപ്പിലൂടെ സിനിമാ നടിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം; യുവതിയുടെ പരാതിയിൽ കൂടുതൽ അഡ്മിൻമാർ കുടുങ്ങിയേക്കും
കോട്ടയം: വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഗ്രൂപ്പ് അഡ്മിൻമാരായ കൂടുതൽ പേരെ പോലീസ് പിടികൂടിയേക്കും. ഇന്നലെ ഗ്രൂപ്പ് അഡ്മിൻമാരായ മൂന്നു പേരെ ഈസ്റ്റ് സിഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. സിനിമ താരമായ യുവതി ജില്ലാ പോലീസ് ചീഫിനു നല്കിയ പരാതിയെതുടർന്നു നടത്തിയ അന്വേഷണത്തിലാണു ഇവരെ കസ്റ്റഡിയിലെടുത്തത്. അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി വാട്സ് ആപ്പിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയാണു ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണു ആദ്യം പോലീസ് പിടികൂടിയിരുന്നത്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഇന്നലെ കുമരകം സ്വദേശികളായ മൂന്നു പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണു കൂടുതൽ അഡ്മിൻമാർ ഗ്രൂപ്പിനുള്ളതായി കണ്ടെത്തിയത്. അവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Read Moreമൊബൈൽ ഫോൺ കെണിയിൽ വീണ് വീണ്ടും മലയാളികൾ; വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അന്വേഷണം ആരംഭിച്ചു; ജോലി വാഗ്ദാനം നൽകി മൈബൈയിൽ ഫോണിൽ വന്ന മെസേജാണ് തട്ടിപ്പിനു പിന്നിലെന്ന് പോലീസ്
കോട്ടയം: തൂത്തുക്കുടി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു യുവാവിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. പനന്പാലം പ്ലാമൂട്ടിൽ കിരണ് കുമാറാണ് ഗാന്ധിനഗർ പോലീസിൽ പരാതി നല്കിയത്. മെക്കാനിക്കൽ എൻജീനിയറിംഗ് ബിരുദധാരിയായ ഇയാളുടെ പക്കൽ നിന്നും തൂത്തുക്കുടി വിമാനത്താവളത്തിൽ ജോലി നല്കാമെന്ന് പറഞ്ഞു രണ്ടു ഘട്ടമായി 34,000രൂപയാണ് സംഘം തട്ടിയെടുത്തത്. ഇതേ രീതിയിൽ ജോലി വാഗ്ദാനം ചെയ്തു തമിഴ്നാട്ടിൽ സംഘം വ്യാപകമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ 11നു കിരണിനു ഫോണിൽ വന്ന മെസേജായിരുന്നു തട്ടിപ്പിനു തടക്കും. എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ തൂത്തൂക്കുടി വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫുകളുടെ ഒഴിവുണ്ടെന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം. ഇതേത്തുടർന്നു സന്ദേശം വന്ന നന്പരിൽ ബന്ധപ്പെട്ടപ്പോൾ അജിത് കുമാർ എന്നയാളെ ലഭിക്കുകയും രജിസ്ട്രേഷനായി 2000 രൂപ അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. പണം അടച്ചുകഴിഞ്ഞപ്പോൾ രണ്ടു രജിസ്ട്രേഷൻ…
Read Moreയാതൊരു ‘ചിന്ത’യും വേണ്ട; യുവജന കമ്മീഷൻ അധ്യക്ഷസ്ഥാനത്തിരുത്താൻ ചിന്ത ജെറോമിനെ കൊള്ളില്ല; ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിലെ ചർച്ച ഇങ്ങനെ….
കോട്ടയം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ തൽസ്ഥാനത്ത് നിന്നും മാറ്റണമെന്നു ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞ രണ്ടു ദിവസമായി കിടങ്ങൂരിൽ നടന്ന ജില്ലാ സമ്മേളനത്തിന്റെ പൊതു ചർച്ചയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതാവു കൂടിയായ ചിന്ത ജെറോമിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുണ്ടായത്. യുവജന കമ്മീഷൻ എന്ന സുപ്രധാനമായ സ്ഥാനത്ത് ഇരുത്താൻ കൊള്ളാത്ത ആളാണു ചിന്ത ജെറോമെന്നാണ് ഭൂരിഭാഗം പ്രതിനിധികളും ചർച്ചയിൽ വിമർശനമുന്നയിച്ചത്. യുവജന കമ്മീഷൻ അധ്യക്ഷയ്ക്ക് കമ്മീഷൻ ആസ്ഥാനത്ത് ഇരിക്കാൻ നേരമില്ലെന്നും ബ്യൂട്ടിപാർലറിലാണു കൂടുതൽ സമയമെന്നും വനിതാ പ്രതിനിധി ചർച്ചയിൽ പറഞ്ഞു. യുവജന കമ്മീഷൻ എന്ന നിലയിൽ യുവജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിലും കമ്മീഷൻ അധ്യക്ഷ ഇടപെടാറില്ല. ചാനൽ ചർച്ചയിലും പ്രസംഗങ്ങളിലും ഫേസ് ബുക്കിലൂടെയും അനാവശ്യവിവാദങ്ങളുണ്ടാക്കി യുവജനപ്രസ്ഥാനത്തെ അപമാനിക്കുകയാണെന്നും പ്രതിനിധികൾ ആരോപിച്ചു. പലപ്പോഴും ചർച്ച അതിരുവിടുന്ന രീതിയിലെത്തിയപ്പോൾ പ്രസീഡിയം ഇടപെടുകയായിരുന്നു. അധ്യക്ഷ സ്ഥാനത്തുനിന്നും ചിന്തയെ…
Read Moreബൈക്കിൽ കറങ്ങി മാല മോഷണം; അറുപതുകാരനും യുവാക്കളുമടങ്ങുന്ന സംഘം പോലീസ് പിടിയിൽ; സ്വർണം വിൽപന നടത്തിയിരുന്നത് ബേബിയെന്ന മധ്യവയസ്കൻ
കോട്ടയം: പാലായിലും സമീപ പ്രദേശങ്ങളിലുമായി ബൈക്കിൽ കറങ്ങി നടന്നു നിരവധി പേരുടെ മാല പൊട്ടിച്ച കേസിൽ നാലു പേരെ പാലാ പോലീസ് പിടികൂടി. മീനച്ചിൽ കാഞ്ഞുമലക്കുന്നേൽ പ്രതീഷ് (24), പാലാ വെള്ളിയേപ്പള്ളി പടിഞ്ഞാറെകുറ്റിയിൽ ബിബിൻ ബാബു (23), പാലാ നായ്ക്കാനത്തിൽ അജി സെബാസ്റ്റ്യൻ (24), രാമപുരം മൂലയിൽ ബേബി ജോസഫ് (60) എന്നിവരെയാണു പോലീസ് പിടികൂടിയത്. ഇവരിൽ പ്രതീഷ്, ബിബിൻ, അജി എന്നിവർ ചേർന്നാണു വിവിധ സ്ഥലങ്ങളിൽ വച്ചു വയോധികരായ നിരവധി പേരുടെ മാല പൊട്ടിച്ചതും മാല പൊട്ടിക്കാൻ ശ്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇവർക്കൊപ്പം പിടികൂടിയ ബേബിയാണു മോഷ്്ടിക്കുന്ന സ്വർണം വില്പന നടത്താൻ പ്രതികളെ സഹായിച്ചിരുന്നത്. കെഴുവംകുളം, പാലാ, തോടനാൽ, പൈക, ഉഴവൂർ തുടങ്ങിയ സ്ഥലങ്ങളിലാണു ഇവർ മാല പൊട്ടിച്ചത്. പ്രതികളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. പാലാ സിഐ രാജൻ കെ. അരമനയുടെ…
Read More