കടുത്തുരുത്തി: പ്രളയദുരന്തത്തിന് പിന്നാലെ ആറിന്റെ തീരം ഇടിയുന്നത് നിർധന കുടുംബത്തിന്റെ ജീവിതം ദുരിതത്തിലാക്കുന്നു. ഏനാദി മൂലേക്കടവിന് കിഴക്കുവശം മൂവാറ്റുപുഴയാറിന്റെ തീരപ്രദേശമാണ് വ്യാപകമായി പുഴയിലേക്ക് ഇടിയുന്നത്. ഏനാദി അറുകാട്ടിൽ ശേഖരനും കുടുംബത്തിനും ആകെയുണ്ടായിരുന്ന 28 സെന്റിൽ പത്ത് സെന്േറാളം സ്ഥലം പുഴയിലേക്ക് ഇടിഞ്ഞു പോയി. ഈ ഭാഗത്ത് നിന്നിരുന്ന ആഞ്ഞിലി അടക്കമുള്ള മരങ്ങളും പുഴയിലേക്ക് മറിഞ്ഞു. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായാതായി ശേഖരൻ പറയുന്നു. വീടുൾപെടെയുള്ള ശേഷിക്കുന്ന ഭാഗവും ഏതുസമയവും ആറ്റിലേക്ക് ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. കൂലിപണിക്കാരനായ ശേഖരൻ ബാങ്കിൽ നിന്നും വായ്പയെടുത്താണ് ചെറിയൊരു വീട് നിർമിച്ചത്. ഈ മേഖലയിൽ നിരവധി കുടുംബങ്ങളാണ് തീരമിടിച്ചിൽ ഭീഷണി നേരിടുന്നത്. തീരമിടിച്ചിൽ വ്യാപകമായ ഇവിടെ കരിങ്കൽ ഭിത്തി നിർമിച്ചു ഭൂമിക്ക് സംരക്ഷണം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വെള്ളപ്പൊക്കത്തിൽ സ്ഥലം നഷ്ടപ്പെട്ട ശേഖരന്റെ കുടുംബത്തിന് സർക്കാർ ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന്…
Read MoreCategory: Kottayam
ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്
കാഞ്ഞിരപ്പള്ളി: പത്രം വായിച്ചു കൊണ്ടിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി. വീടിന്റെ ഭീത്തി തകർന്ന് പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്. മുണ്ടക്കയം പഞ്ചായത്ത പ്രസിഡന്റ് കെ.എസ്. രാജുവാണ് വീടിന്റെ ഭീത്തിക്കടിയിലായത്. ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. രാജുവിന്റെ വീട്ടിലേക്കുള്ള റോഡിൽ റിംഗ് ഇറക്കാൻ വന്ന ലോറിയാണ് വീടിന്റെ ഭിത്തിയിൽ ഇടിച്ചത്. പരിക്കേറ്റ രാജുവിനെ പെട്ടെന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരിക്യുൻസ് ആശുപത്രിയിൽ എത്തിച്ചു. പുറമേ പരിക്കുകൾ കുറവായതിനാൽ ഇവിടെ കുടുതൽ പരിശോധനയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. അടുത്ത നാളിൽ രാജുവിനെ ഹെർണിയായ്ക്ക് വിധേയനായിരുന്നു.
Read Moreദുരിതാശ്വാസ സാമഗ്രികൾ കടത്താൻ ശ്രമിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു ; തിരുവാതുക്കൽ ഗോഡൗണിലെ മോഷണ ശ്രമം പിടികൂടിയത് നാട്ടുകാർ
കോട്ടയം: തിരുവാതുക്കൽ ടൗണ് ഹാളിലെ ഗോഡൗണിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ കടത്താൻ ശ്രമിച്ച സംഭവം ഇനി പോലീസ് അന്വേഷിക്കും. മോഷണം സംബന്ധിച്ച് കോട്ടയം തഹസിൽദാർ ഇന്നലെ വെസ്റ്റ് പോലീസിൽ പരാതി നല്കി. പരാതി സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വൈകാതെ ദുരിതാശ്വാസ സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിലാകുമെന്നാണ് സൂചന. ദുരിതാശ്വാസ സാമഗ്രികൾ ഇറക്കി വച്ച ജീവനക്കാർ തന്നെയാണ് സാധനങ്ങൾ കടത്താൻ ശ്രമിച്ചതെന്ന് തഹസിൽദാർ ഇന്നലെ ജില്ലാ കളക്ടർക്ക് നല്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.അതിനാൽ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. സാധനങ്ങൾ ഇറക്കി വച്ചത് ആരാണെന്ന് റവന്യു വകുപ്പിനറിയാം. അതിനാൽ തന്നെ ആരാണ് ഇതിന് പിന്നിലെന്ന് വളരെ കൃത്യമായി പോലീസിനെ ധരിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് തിരുവാതുക്കൽ ടൗണ് ഹാളിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ മിക്സി അടക്കമുള്ള സാധനങ്ങൾ എത്തിയത്. ഇത്…
Read Moreജലഅഥോറിറ്റിയുടെ വിവേചനത്തിനെതിരേ ചെങ്ങളത്തുകാർ; വാട്ടർ കണക്ഷന് അപേക്ഷ നൽകിയിട്ട് ഒമ്പതുമാസം; ഒരാഴ്ചയ്ക്ക് മമ്പ് അപേക്ഷ നൽകിയവർക്ക് കണക്ഷൻ ; ജീവനക്കാരുടെ നടപടി വിവാദമാകുന്നു
കോട്ടയം: ഒൻപത് മാസമായി വാട്ടർ അഥോറ്റിയുടെ കണക്ഷനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചെങ്ങളത്തെ ഏതാനും കുടുംബങ്ങൾ. തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം കൈതകം-മണലേൽചിറ റോഡിനു സമീപം താമസിക്കുന്ന ഏതാനും കുടുംബങ്ങളാണ് വെള്ളത്തിനു വേണ്ടി കാത്തിരിക്കുന്നത്. കണക്ഷൻ ലഭിക്കാൻ കഴിഞ്ഞ ജനുവരിയിൽ വാട്ടർ അഥോറിറ്റിയിൽ അപേക്ഷ സമർപ്പിച്ചതാണ്. അന്നത്തെ അസിസ്റ്റന്റ് എൻജിനിയർ അപേക്ഷയിൽ ഒപ്പിട്ടു നല്കി. പിന്നീട് ബന്ധപ്പെട്ട ഓവർസീയർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചാലേ കണക്ഷൻ നടപടികളിലേക്ക് നീങ്ങാനാവു. എന്നാൽ കഴിഞ്ഞ ഒൻപത് മാസമായി അപേക്ഷകർ വാട്ടർ അഥോറിറ്റിയുടെ പടികയറിയിറങ്ങി നടക്കുകയാണ്. ഉടനെ വരാം, അടുത്ത ആഴ്ചയാവട്ടെ എന്നിങ്ങനെ ഓരോ അവധി പറഞ്ഞയക്കുകയല്ലാതെ ഇതുവരെ സ്ഥലത്തെത്തി അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളുടെ ചുമതലയുള്ള എഇ പെൻഷനായി പോയിട്ട് പകരം ആളെ നിയമിച്ചിട്ടില്ല. ഇക്കാരണം പറഞ്ഞാണ് ഉദ്യോഗസ്ഥർ തിരുവാർപ്പ് പഞ്ചായത്തിലെ ചില കണക്ഷനുകൾ നല്കാത്തതെന്നു പറയുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന്…
Read Moreപ്രളയ ധനസഹായം 29ന് മുമ്പ് പൂർത്തിയാക്കണമെന്ന് സർക്കാർ ഉത്തരവ് ;റവന്യു അധികൃതർ തിരക്കിട്ട പണിയിൽ
കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ ഈ മാസം 29നകം കൊടുത്തു തീർക്കണമെന്ന ഉത്തരവിനെ തുടർന്ന് റവന്യു അധികൃതർ തിരക്കിട്ട പ്രവർത്തനം ആരംഭിച്ചു. ഓരോ വില്ലേജുകളിലും ആർക്കൊക്കെയാണ് ധനസഹായം കിട്ടാത്തതെന്ന് കണ്ടെത്തി വീണ്ടും അപേക്ഷ നല്കുന്ന നടപടികളാണ് ഇന്നലെ ആരംഭിച്ചത്. ഞായറാഴ്ചയായിട്ടും ഇന്നലെ വില്ലേജ് ഓഫീസുകളിൽ നല്ല തിരക്കായിരുന്നു. വീണ്ടും അപേക്ഷ സമർപ്പിക്കാൻ എത്തുന്നവരുടെയും പരാതി നല്കാൻ എത്തുന്നവരുടെയും തിരക്കായിരുന്നു ഇന്നലെ. ചില വില്ലേജ് ഓഫീസുകളിൽ നിന്ന് ആളുകളെ ഫോണിൽ ബന്ധപ്പെട്ട് പതിനായിരം കിട്ടിയോ എന്നുറപ്പാക്കുന്നുണ്ടായിരുന്നു. തുക കിട്ടാത്തവരോട് വേഗം വില്ലേജ് ഓഫീസിൽ എത്തി പുതിയ അപേക്ഷ നല്കാൻ നിർദേശിച്ചു. ഇങ്ങനെ രണ്ടാമത് നല്കിയ അപേക്ഷകൾ താലൂക്ക് ഓഫീസുകളിലേക്ക് നല്കിയിട്ടുണ്ട്. സർക്കാർ നിർദേശ പ്രകാരം 29നകം ധനസഹായ വിതരണം പൂർത്തിയാക്കാനാണ് ശ്രമം. ആദ്യ ഘട്ടം അനുവദിച്ച 3800 രൂപ സഹായം പോലും ഇതുവരെ…
Read Moreജർമൻ ടെക്നോളജിയിൽ ടാറിംഗ് നടത്തി റോഡ് മണിക്കുറുകൾക്കകം വെട്ടിപ്പൊളിച്ചു; ജർമനായാലും നാടനായാലും വെട്ടിപ്പൊളിക്കുന്നതിൽ മാറ്റമില്ലെന്ന് ജല അതോറിറ്റി
പള്ളിക്കൽ: ടെക്നോളജി ജർമനായാലും നാടനായാലും റോഡ് വെട്ടിപ്പൊളിക്കുമെന്നതിൽ മാറ്റമില്ലെന്നതാണ് ജല അഥോറിറ്റിക്കാരുടെ നിലപാട്. കേരളത്തിൽ ആദ്യമായി ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കുന്ന ആനയടി-പഴകുളം റോഡിൽ ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ജല അഥോറിറ്റി വെട്ടിപ്പൊളിച്ചു. മൃഗാശുപത്രി ജംഗ്ഷൻ, കള്ളപ്പൻചിറ ജംഗ്ഷൻ, മേടയിൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് റോഡ് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചത്. വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിപ്പോയത് മാറ്റി സ്ഥാപിക്കാനാണ് റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നതെന്നാണ് ജല അഥോറിറ്റി പറയുന്നത്. എന്നാൽ ഇതിന് നേരത്തെ സമയം നൽകിയിരുന്നെന്നും ടാറിംഗ് കഴിഞ്ഞപ്പോഴാണ് അറ്റകുറ്റപ്പണിക്ക് ജല അഥോറിറ്റി എത്തിയതെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഇന്നലെ പുലർച്ചെ രണ്ടുവരെ ടാറിംഗ് ജോലികൾ നടന്നിരുന്നു. രാവിലെ എട്ടോടെയാണ് റോഡ് വെട്ടിപ്പൊളിച്ചത്. കഴിഞ്ഞ രണ്ടിനാണ് നിർമാണം ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളിൽ നിർമാണം പൂർ ത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. നിർമാണത്തിന്റെ ഒന്നാം ഘട്ടം 15 ദിവസത്തിനുള്ളിൽ…
Read Moreതിരുവാതുക്കൽ ടൗണ് ഹാളിൽനിന്ന് പ്രളയബാധിതർക്കായുള്ള സാധങ്ങൾ മോഷ്ടിക്കാൻ ശ്രമം; ഇവിടെ മുന്പും മോഷണം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ
കോട്ടയം: തിരുവാതുക്കൽ ടൗണ് ഹാളിൽ സൂക്ഷിച്ചിരുന്ന പ്രളയബാധിതർക്ക് വിതരണം ചെയ്യാനുള്ള സാധനങ്ങൾ ഇതിനു മുൻപും മോഷ്ടിച്ചിരുന്നതായി നാട്ടുകാർ. കഴിഞ്ഞ ദിവസം ജീപ്പിലും സ്കൂട്ടറിലുമായി എത്തിയ സംഘം മോഷണം നടത്താനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായതോടെ മുങ്ങുകയായിരുന്നു. റവന്യു വിഭാഗത്തിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് മോഷണം നടത്തുന്നതെന്ന നാട്ടുകാരുടെ ആരോപണം അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ കോട്ടയം തഹസിൽദാർ ജില്ലാ കളക്്ടർക്കു റിപ്പോർട്ട് സമർപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം മിക്സി അടക്കമുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന തിരുവാതുക്കൽ അബ്ദുൾകലാം സ്മാരക ടൗണ്ഹാളിലാണു മോഷണം ശ്രമം നടന്നത്. കോട്ടയം തഹസിൽദാർ അശോക്്കുമാറാണ് ഇതു സംബന്ധിച്ചു കളക്്ടർക്കു റിപ്പോർട്ട് സമർപ്പിച്ചത്. മോഷണ ശ്രമം മാത്രമാണുണ്ടായതെന്നും സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും തഹസിൽദാർ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ജില്ലാ…
Read Moreനരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാൻ തൊഴിലാളികൾ ശക്തമായ പോരാട്ടം നടത്തണം: ആർ. ചന്ദ്രശേഖരൻ
കോട്ടയം: മോദി സർക്കാരിന്റെ നാലു വർഷത്തെ ഭരണം ജനജീവിതം നരകതുല്യമാക്കിയെന്നും നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാൻ തൊഴിലാളികൾ ശക്തമായ പോരാട്ടം നടത്തണമെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്് ആർ. ചന്ദ്രശേഖരൻ ആഹ്വാനം ചെയ്തു. കോട്ടയം മാലി ഓഡിറ്റോറിയത്തിൽ ഐഎൻടിയുസി ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലുവർഷം മോദി സർക്കാർ നടപ്പാക്കിയ തൊഴിലാളി വിരുദ്ധ കരിനിയമം, നോട്ടുനിരോധനം, ജി.എസ്.ടി, ഇന്ധന-പാചകവാതക വിലവർധനവ് എന്നിവയാൽ കുടുംബങ്ങളുടെ ജീവിതം നരകതുല്യമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി മലയാലപ്പുഴേ ജ്യാതികുമാർ, സംസ്ഥാന മഹിള ഐഎൻടിയുസി പ്രസിഡൻറ് കൃഷ്ണവേണി ശർമ, സംസ്ഥാന ഭാരവാഹികളായ സാബു പുതുപ്പറന്പിൽ, എം.വി. മനോജ്, നന്തിയോട് ബഷീർ, പി.വി. പ്രസാദ്, ടി.എസ്. രാജൻ, എം.എൻ. ദിവാകരൻനായർ, ജില്ല ഭാരവാഹികളായ പി.എച്ച്. നൗഷാദ്, കെ.ആർ. സജീവൻ, ജോണ്സണ് പുന്നമൂട്ടിൽ, വി.കെ. സുരേന്ദ്രൻ, മോഹൻദാസ് ഉണ്ണിമഠം,…
Read Moreഭർത്താവുമായി പിണയതിന്റെ ദേഷ്യം തീർത്തത് അമ്മായി അമ്മയോട്; ഭക്ഷണം നൽകാതെ ഭർതൃമാതാവിനെ പതിവായി വീട്ടിൽ പൂട്ടിയിട്ടു മുങ്ങുന്ന മരുമകളെ അയൽവാസികൾ തടഞ്ഞു; ഒടുവിൽ പോലീസെത്തിയപ്പോൾ….
കുമരകം: ഭക്ഷണം നൽകാതെ ഭർതൃമാതാവിനെ പതിവായി വീട്ടിൽ പൂട്ടിയിട്ടു മുങ്ങുന്ന മരുമകളെ അയൽവാസികൾ തടഞ്ഞുവച്ചു. കുമരകം ഉമ്മാച്ചേരി റോഡിൽ മൃഗാശുപത്രിക്കു സമീപത്ത് ഇന്നു രാവിലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഴിത്തറ (സ്രാന്പിച്ചിറ) ഗൗരിമ്മ (92) യെയാണ് മരുമകൾ വിജി വീട്ടിൽ തനിച്ചാക്കി വിടും പൂട്ടി മുങ്ങുന്നത്. കുമരകം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം തയൽകടയിൽ ജോലി ചെയ്യുകയാണ് വിജി. ഗൗരിയമ്മയുടെ മകൻ ഗോപി ദാസും ഭാര്യ വിജിയുമായുള്ള പിണക്കമാണ് വൃദ്ധമാതാവിന് വിനയായതെന്നാണ് അയൽവാസികൾ പറയുന്നു. ഗൗരിയമ്മക്ക് രണ്ട് പെണ്മക്കൾ കൂടി ഉണ്ട്. ഐഷമ്മയും ശോഭയും. ഐഷമ്മയെ മുഹമ്മ കഞ്ഞിക്കുഴിയിലും ശോഭയെ കൊല്ലാട്ടുമാണ് വിവാഹം ചെയ്തയച്ചത്. പലപ്പോഴും ഐഷമ്മ മാതാവിനെ സ്വന്തം വീട്ടിൽ കൊണ്ടു പോയും കുമരകത്തെ സ്വന്തം വീട്ടിലെത്തിയും ശുശ്രൂഷിക്കുന്നുണ്ട്. വീട് തുറന്നിട്ടിട്ട് വിജി പോയാൽ ഈ വൃദ്ധമതാവിന് ഭക്ഷണം കൊടുക്കാൻ തയാറാണെന്ന് അയൽവാസികൾ രാഷ്ട്രദീപികയോട് പറഞ്ഞു. കുമരകം…
Read Moreസമരത്തിന്റെ മറവിൽ ഗൂഢനീക്കങ്ങൾ; സഭാവിരുദ്ധരും മതവിരോധികളും നിരീശ്വരവാദികളുമാണ് സമര പന്തലിൽ പ്രസംഗിക്കുന്നതെന്ന് പി.സി. ജോർജ്
കോട്ടയം: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ സത്യഗ്രഹം നടത്തിയവരുടെ സദുദ്ദേശ്യത്തിൽ സംശയമുണ്ടെന്നു പി.സി. ജോർജ് എംഎൽഎ. സഭാചട്ടങ്ങൾ പാലിക്കാതെ സന്യാസം ഉപേക്ഷിച്ചവരും സഭാവിരുദ്ധരും മതവിരോധികളും നിരീശ്വരവാദികളുമാണ് അവിടെ ഇരിക്കുകയും പ്രസംഗിക്കുകയും ചെയ്ത പലരും. ബിഷപ്പിന്റെ അറസ്റ്റാണ് ആഗ്രഹമെങ്കിൽ സമരക്കാർ തെരുവിലായിരുന്നില്ല മറിച്ച് സെക്രട്ടറിയേറ്റിനു മുന്നിലായിരുന്നു സമരം നടത്തേണ്ടിയിരുന്നതെന്ന് കോട്ടയം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിൽ ജോർജ് പറഞ്ഞു. ക്രൈസ്തവ സഭയെയും മാന്യമായി ജീവിക്കുന്നസന്യസ്തരെയും അപമാനിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ നടത്തിയ ശ്രമമാണ് ഈ സമരം. ആത്മീയവിശുദ്ധിയിൽ സമർപ്പിത ജീവിതം നയിക്കുന്ന ആയിരക്കണക്കിനു വൈദികരെയും സന്യസ്തരെയും പൊതുസമൂഹത്തിൽ അവഹേളിക്കാൻ വിട്ടുകൊടുക്കുന്ന ചിലർ സമരത്തിനു പിന്നിലുണ്ട്. കത്തോലിക്കാ സഭയുടെ കെട്ടുറപ്പു തകർക്കാനും സത്പേര് നശിപ്പിക്കാനും സാത്താൻ സേവക്കാരും ബ്ലാക്ക് മാസുകാരുമൊക്കെ പണം മുടക്കി ആസൂത്രിതമായി ഈ സമരത്തിനു പിന്നിലുണ്ട്. അവരുടെ ചട്ടുകമാക്കാൻ സമരക്കാർ വിധിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി…
Read More