കോട്ടയം: കെഎസ്ആർടിസി ജില്ലയിൽ കടുത്ത ഞെരുക്കത്തിലേക്ക്. ഡീസൽ, സ്പെയർപാർട്സ്, ടയർ ക്ഷാമത്തെത്തുടർന്ന് ജില്ലയിൽ വിവിധ ഡിപ്പോകളിലായി നിരവധി സർവീസുകളാണു ദിവസവും മുടങ്ങുന്നത്. പാലാ, പൊൻകുന്നം, എരുമേലി, ചങ്ങനാശേരി, ഈരാറ്റുപേട്ട ഡിപ്പോകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ മുടങ്ങുന്നത്. സിംഗിൾ ഡ്യൂട്ടി നിലവിൽവന്നതോടെ വിവിധ ഡിപ്പോകളിലായി എട്ട് ഓർഡിനറി സർവീസുകൾ കൂടി നിലച്ചു. നിലവിൽ 120 ടയറുകൾ വിവിധ ഡിപ്പോകളിൽ അടിയന്തരമായി ലഭിക്കണം. ഓട്ടം നിറുത്തിയ ഓർഡിനറി ബസുകളുടെ ടാങ്കിൽ ശേഷിക്കുന്ന ഡീസൽ തിരികെയെടുത്താണ് ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ കഴിഞ്ഞ ദിവസം ഒഴിച്ചത്. ഓർഡിനറി ബസുകളിൽ ഇനി ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കേണ്ടെന്നാണ് തീരുമാനം. ഓരോ ബസും ദിവസവും ഓടുന്ന കിലോമീറ്റർ കണക്കാക്കി ഇന്ധനം ഒഴിക്കും. കുമളി, മല്ലപ്പള്ളി തുടങ്ങിയ ഡിപ്പോകളിലെ കുറെ ബസുകൾ കോട്ടയത്തുനിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഇതിന് നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. ഏറ്റവും ലാഭമുള്ള സർവീസുകൾ തുടർന്നു…
Read MoreCategory: Kottayam
ഭാഗ്യദേവത കനിഞ്ഞു; വായ്പ ജപ്തിയിലെത്തി നിൽക്കെ ഓട്ടോഡ്രൈവറെ തേടി “കാരുണ്യ ഭാഗ്യം’
വീട് നിർമാണത്തിനു ബാങ്കിൽ നിന്നെടുത്ത വായ്പ ജപ്തിയിലെത്തി നിൽക്കെ ഓട്ടോറിക്ഷ ഡ്രൈവറെ തേടി ലോട്ടറി ഭാഗ്യമെത്തി. കളത്തൂർ കുറ്റിയാനിയിൽ കെ.സി. ഷാജിക്കാണ് ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. കളത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഷാജി പാലായിലെ കാറ്ററിംഗ് സ്ഥാപനത്തിൽ പാചകക്കാരനായും ജോലിക്ക് പോകാറുണ്ട്. ശനിയാഴ്ച ചെറുകര പള്ളിയിൽ വച്ചു നടന്ന വിവാഹചടങ്ങിൽ പാചകജോലിക്കായി പോയപ്പോഴാണ് സമ്മാനർഹമായ ടിക്കറ്റ് ഷാജി വാങ്ങിയത്. ടിക്കറ്റുമായി പാചകപ്പുരയിലെത്തിയ ലോട്ടറി തൊഴിലാളിയിൽനിന്നും ആദ്യം മൂന്ന് ടിക്കറ്റുകളാണ് വാങ്ങിയതെന്ന് ഷാജി പറഞ്ഞു. തുടർന്നു മുന്നോട്ട് പോയ ലോട്ടറിക്കാരനെ തിരിച്ചു വിളിച്ചു രണ്ടെണ്ണം കൂടി വാങ്ങുകയായിരുന്നു. രണ്ടാമത് വാങ്ങിയ ടിക്കറ്റിൽ അവസാനത്തെ അക്കനന്പരിലാണ് ഭാഗ്യദേവതയുടെ കടാക്ഷം. കൂടാതെ ടിക്കറ്റികളിലൊന്നിന് എണ്ണായിരം രൂപയുടെ പ്രോത്സാഹന സമ്മാനവും ലഭിച്ചു. സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ടെന്ന് ഷാജി പറഞ്ഞു. ഞായറാഴ്ച പത്രത്തിൽ നോക്കിയപ്പോഴാണ് തന്റെ ടിക്കറ്റിനാണ്…
Read Moreഫേസ്ബുക്കിലൂടെ ഫോട്ടോ പ്രചരിപ്പിച്ച് യുവതിയെ അപമാനിക്കാൻ ശ്രമം: വീട്ടുകാരുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു
കടുത്തുരുത്തി: ഫേസ്ബുക്കിലൂടെ ഫോട്ടോ പ്രചരിപ്പിച്ചു അവിവാഹിതയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. കടുത്തുരുത്തി അഗ്രോ സർവ്വീസ് സെന്ററിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കുറവിലങ്ങാട് കാളികാവ് മേമന വീട്ടിൽ മനു മോഹൻ (27) ആണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ – ഏതാനും മാസം മുന്പ് കോതനല്ലൂർ സ്വദേശിനിയായ യുവതിയുമായി ഇയാൾ പരിചയത്തിലായിരുന്നു. തുടർന്ന് ഇയാൾ യുവതിയോട് പ്രണയാഭ്യർഥന നടത്തി. ഇതിനിടെ യുവതിക്ക് ഇയാളെക്കുറിച്ചു മോശമായ ചില വിവരങ്ങൾ ലഭിച്ചിരുന്നു. ഇതോടെ യുവതി ഇയാളുമായുള്ള ബന്ധത്തിൽനിന്നും പിന്മാറി. ഇതോടെ യുവതിയുടെ ഫോട്ടോകൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് ഇവരെ മോശക്കാരിയായി ചിത്രീകരിക്കാൻ യുവാവ് ശ്രമിച്ചു. കുടാതെ യുവതിയെ ഇയാൾ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ ശല്യം സഹിക്കാനാവാതെ വന്നതോടെ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. കടുത്തുരുത്തി എസ്ഐ…
Read Moreഒരാഴ്ചക്കകം എല്ലാവർക്കും ധനസഹായമെന്ന വാക്ക് പാലിക്കാതെ സർക്കാർ; പതിനായിരം രൂപയ്ക്കായി ഇപ്പോഴും ആയിരങ്ങൾ കാത്തിരിക്കുന്നു
കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസമായി സർക്കാർ പ്രഖാപിച്ച പതിനായിരത്തിനായി ആയിരങ്ങളുടെ കാത്തിരിപ്പു നീളുന്നു. സഹായ വിതരണം തുടങ്ങിയിട്ട് ഒരു മാസമാകാറായി. എന്നിട്ടും സഹായധനം അക്കൗണ്ടിൽ എത്താത്തവരുടെ എണ്ണം ആയിരങ്ങളാണ്. ഒരാഴ്ചക്കകം എല്ലാവർക്കും ധനസഹായം എത്തിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും വിതരണം കഴിഞ്ഞിട്ടില്ല. ബിഎൽഒമാരുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം ജില്ലയിൽ 65000 പേർ സഹായ ധനത്തിന് അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 56300 പേർക്ക് ഇതുവരെ തുക നല്കി. 5000ത്തോളം പേരുടെ അപേക്ഷയിൽ വീണ്ടും അന്വേഷണം നടത്താനായി വില്ലേജ് ഓഫീസുകളിലേക്ക് നല്കിയിരിക്കുകയാണ്. അതേ സമയം രണ്ടുദിവസം വെള്ളം കയറിക്കിടന്ന എല്ലാ വീട്ടുകാർക്കും പതിനായിരം നല്കുമെന്നു പറയുന്പോഴും പലരും തഴയപ്പെടുമോ എന്ന ആശങ്കയിലാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവർക്കാണ് ആദ്യം തുക വിതരണം ചെയ്യുന്നതെന്നായിരുന്നു റവന്യു വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ക്യാന്പിൽ കഴിഞ്ഞവരിൽ നൂറുകണക്കിന് ആളുകൾക്ക് ഇപ്പോഴും പതിനായിരം ലഭിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. ചില…
Read Moreഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സർക്കാർ ധനസഹായം നൽകുമെന്ന് തോമസ് ഐസക്
കോട്ടയം: ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് വഴി തെളിഞ്ഞു. പ്രളയബാധിതമല്ലാത്ത പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിന് പഞ്ചായത്തുകൾ സമാഹരിക്കുന്ന തുകയ്ക്ക് ആനുപാതികമായി സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം മണ്ഡലത്തിൽ ധനസമാഹരണ യോഗത്തിൽ പങ്കെടുക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയം ബാധിക്കാത്ത പഞ്ചായത്തുകൾക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള നിയോജകമണ്ഡലതല ധനസമാഹരണത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലം സമാഹരിച്ചത് 2283780 രൂപയും 42 ലക്ഷം രൂപയുടെ ഭൂമിയും. കൂടാതെ 1087786 രൂപയുടെ സമ്മതപത്രവും ലഭിച്ചു. 33980 രൂപ പണമായും 2249800 രൂപ ചെക്കായും കിട്ടി . പാന്പാടി ബ്ലോക്ക്പഞ്ചായത്ത് അഞ്ചു ലക്ഷവും പഞ്ചായത്ത് എട്ടു ലക്ഷവും നൽകി. വാകത്താനം പഞ്ചായത്ത് നാലു ലക്ഷം മീനടം പഞ്ചായത് 75000 രൂപയും മണർകാട്, അകലകുന്നം,…
Read Moreഇന്ധന വിലവർധനയിൽ പിടിച്ചുനിൽക്കാനായില്ല ; സംസ്ഥാനത്ത് സർവീസ് നിർത്തിയത് 1600ൽ അധികം സ്വകാര്യ ബസുകൾ
കോട്ടയം: ഡീസൽ വില വർധനയിൽ പിടിച്ചുനിൽക്കാനാവാതെ സംസ്ഥാനത്ത് 1600ൽ അധികം സ്വകാര്യ ബസുകൾ ഓട്ടം നിർത്തി. നിയമാനുസൃതമായി ജി ഫോം നല്കിയാണ് സർവീസ് നിർത്തി വച്ചിരിക്കുന്നത്. ഈ സാഹചര്യം കോട്ടയത്തും സംജാതമായെന്നും ബസുകൾ കൂട്ടത്തോടെ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതരാകുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൊതുയോഗം മുന്നറിയിപ്പു നല്കി. അന്യായമായ ഡീസൽ വില വർധനവ് തുടർന്നാൽ ജീവനക്കാർക്ക് ശന്പളം നല്കാൻ പോലുമാവാതെ ബസുകൾ സർവീസ് നിർത്തേണ്ടി വരുമെന്ന് ബസുടമകൾ ചൂണ്ടിക്കാട്ടി. ഡീസലിന്റെ നികുതി കുറയ്ക്കുകയോ ഡീസലിന് സബ്സിഡി അനുവദിക്കുകയോ ചെയ്യണമെന്ന് യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ഓയിൽ കന്പനികളുടെ ലാഭം 9.8 ശതമാനം ആയിരുന്നത് 15.19 ശതമാനം ആയി വർധിപ്പിച്ചുകൊടുത്ത നടപടി പിൻവലിക്കണം. വിദ്യാർഥികളുടെ കണ്സഷൻ നിരക്ക് കാലോചിതമായി വർധിപ്പിച്ച് ബസ് ചാർജ് വർധന ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
Read Moreഞെട്ടല് മാറാതെ തലയോലപ്പറമ്പ്! ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മരിച്ച പവിത്ര ഗര്ഭിണിയായിരുന്നു; ദാരുണാന്ത്യം, പരീക്ഷ എഴുതി മടങ്ങുമ്പോള്
തലയോലപ്പറന്പ്: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന ഗർഭിണി മരിച്ചു. കാർ ഓടിച്ചിരുന്ന ഭർത്താവിനെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറന്പ് പൊട്ടൻചിറ സുരഭിയിൽ നിപിൻ എസ്. കുമാറിന്റെ ഭാര്യയും ചേർത്തല വാരണം സ്വദേശി ഉത്തമന്റെ മകളുമായ പവിത്ര. കെ. ഉത്തമൻ (23) ആണ് മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന 12 പേർക്കു പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.20ന് തലയോലപ്പറന്പ് നൈസ് തിയേറ്ററിന് സമീപത്തായിരുന്നു അപകടം. എംജി യൂണിവേഴ്സിറ്റിയിൽ എംബിഎ രണ്ടാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു പവിത്ര. ഇവർ സഞ്ചരിച്ച കാർ വൈക്കത്തുനിന്നു തലയോലപ്പറന്പ് ഭാഗത്തേക്കു വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും പോലീസും കടുത്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പവിത്രയേയും ഭർത്താവ് നിപിനെയും പുറത്തെടുത്തത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷംവിദഗ്ധ ചികിൽസയ്ക്കായി…
Read Moreസർക്കാരുകൾ “കൊള്ളയടി’ നിർത്തിയില്ലെങ്കിൽ സർവീസ് നിർത്തും; നയംവ്യക്തമാക്കി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ
കോട്ടയം: ഡീസൽ വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ചു വൻകിട കോർപറേറ്റുകളെ സഹായിക്കുന്ന നടപടി കേന്ദ്രസർക്കാർ അവസാനിപ്പിക്കുകയും സംസ്ഥാന സർക്കാർ വിൽപനനികുതിയും സെസും കുറയ്ക്കുകയും ചെയ്യണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അടിയന്തരമായി ചെയ്തില്ലെങ്കിൽ ജി ഫോം നല്കി ബസ് സർവീസുകൾ നിർത്തി വയ്ക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ബസുകളുടെ പെർമിറ്റ് 20 വർഷമാക്കണമെന്നും യാത്രാ സൗജന്യങ്ങൾ നിർത്തലാക്കുകയും വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഡീസലിന്റെ നികുതി കുറയ്ക്കാൻ തയാറല്ലെങ്കിൽ സ്വകാര്യബസുകൾക്ക് ഡീസൽ സബ്സിഡി അനുവദിക്കണം. അടുത്തയാഴ്ച തിരുവനന്തപുരത്തു ചേരുന്ന ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയോഗം പ്രത്യക്ഷ സമരപരിപാടികൾക്കു രൂപം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ഡീസൽ വില അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. സർവീസ് നിർത്തിവയ്ക്കുന്നതിനുള്ള ജി ഫോം കൊടുത്തു ബസ് സർവീസുകൾ നിർത്തിവയ്ക്കുവാൻ ബസുടമകൾ നിബന്ധിതരാവുകയാണ്. ഡീസൽവില…
Read Moreസ്കൂൾ പരിസരത്ത് ഹാൻസ് വിൽപ്പന നടത്തിയ ആൾ പിടിയിൽ; സ്കൂട്ടറിൽ ഒളിപ്പിച്ചുവച്ചിരുന്ന 35 പായ്ക്കറ്റ് പോലീസ് പിടിച്ചെടുത്തു
കോട്ടയം: സ്കൂൾ പരിസരത്ത് ഹാൻസ് വിൽപന നടത്തി വന്നയാൾ പോലീസിന്റെ പിടിയിലായി. പേരൂർ ഇരുന്പനത്ത്പടിയിൽ താമസിക്കുന്ന പെരുന്പ്രാളിൽ ബാലസുബ്രമണ്യത്തി (46)നെയാണ് ഇന്നലെ ഗാന്ധിനഗർ എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. സ്കൂട്ടറിൽ കറങ്ങി നടന്നു സ്കൂൾ വിദ്യാർഥികൾക്കു നിരോധിത പുകയില ഉല്പന്നങ്ങൾ വില്പന നടത്തി വരികയായിരുന്നു ഇയാൾ. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 35 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളും സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. സ്കൂളുകൾ കേന്ദ്രീകരിച്ചു നിരോധിത പുകയില ഉല്പന്നങ്ങൾ വില്പന നടത്തുന്നനായി ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു ഗാന്ധിനഗർ എസ്ഐ അനൂപ് ജോസ്, എഎസ്ഐ ജെസ്റ്റിൻ, സിപിഒ ജിമോൻ, ഷൈനു എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപണിയെടുക്കാതെ പിന്നെ എവിടെപ്പോകുന്നു ? കോട്ടയം മെഡിക്കൽ കോളജിലെ വാർഡുകളിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്ന് ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ ചില വാർഡുകളിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് ആക്ഷേപം .പുരുഷന്മാരുടെ മെഡിസിൻ വിഭാഗമായ ആറാം വാർഡിലാണ് വ്യാപകമായ ആക്ഷേപം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട പലരുടേയും ബന്ധുക്കളും ഇതേ ആരോപണം ഉന്നയിക്കുന്നു. രോഗം അതീവ ഗുരുതരാവസ്ഥയിലെത്തിയിട്ടും വാർഡിൽ എപ്പോഴുമുണ്ടാകുന്ന ജൂനിയർ ഡോക്ടർമാരും തിരിഞ്ഞു നോക്കിയില്ലെന്നു പറയുന്നു. ഞായറാഴച രാത്രിയിൽ ആറാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 70 വയസുള്ള ഒരു രോഗിയുടെ നില ഗുരുതരമായി. ഈ സമയം രോഗിയുടെ കൂടെ ഇയാളുടെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവർക്ക് ശ്വാസംമുട്ടൽ മൂലം അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഭർത്താവിന്റെ സമീപത്തു നിന്നും മാറുവാനും കഴിഞ്ഞില്ല. ഇത് കണ്ട സമീപത്തെ കട്ടിലിൽ കിടന്ന രോഗിയുടെ ബന്ധു നഴ്സിനെ വിവരം ധരിപ്പിച്ചു. ആ രോഗിയുടെ കാര്യം നിങ്ങൾ പറയേണ്ട അവരുടെ ബന്ധുക്കൾ വന്ന് പറയുമെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ്…
Read More