കോട്ടയം: അറുപറയിൽ നിന്ന് ഒന്നര വർഷം മുന്‍പു കാണാതായ ദന്പതികൾക്കായി പോലീസിന്റെ അവസാനവട്ട തെരച്ചിൽ. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കാണാതായ ഹാഷിമിന്റെ പിതാവ് ഹൈക്കോടതിയിൽ നല്കിയ ഹർജി ഇനി അടുത്ത 19നാണ് പരിഗണിക്കുന്നത്. അതിനു മുൻപേ ക്രൈംബ്രാഞ്ച് പോലീസ് അവസാനവട്ട തെരച്ചിൽ നടത്തുകയാണ്. ഹൈക്കോടതി ജഡ്ജി സുനിൽ തോമസാണ് കേസ് പരിഗണിച്ചത്. പോലീസിന്റെ കേസ് ഡയറി ഫയൽ ഹൈക്കോടതി പരിശോധിച്ചു. വീണ്ടും സമയം വേണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഇവർക്ക് സമയം അനുവദിച്ചത്. പ്രമുഖ അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന നല്കിയ കേസ് 19ന്് പരിഗണിക്കുന്നതിനു മുൻപ് എന്തെങ്കിലും തുന്പ് കിട്ടിയില്ലെങ്കിൽ അന്വേഷണം സിബിഐയെ ഏൽപിക്കാനാണ് സാധ്യത. ഇന്നലെ വേന്പനാട്ടു കായൽ, കായലിലേക്കുള്ള തോടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു ക്രൈംബ്രാഞ്ച് വീണ്ടും തെരച്ചിൽ നടത്തിയത്. സീഡാക്കിന്റെ പ്രത്യേക സ്കാനർ ഉപയോഗിച്ചാണ് ഇന്നലെ തെരച്ചിൽ നടത്തിയത്.ഇന്നലത്തെ അന്വേഷണത്തിൽ…
Read MoreCategory: Kottayam
മോർച്ചറിയിൽ വെയ്ക്കണേ പണം തന്നേ മതിയാവൂ; കോട്ടയം മെഡക്കൽ കോളജിലെ മോർച്ചറി ഫീസിനെതിരേ പ്രതിഷേധം; ആശുപത്രിയിൽ കിടന്നു മരിച്ചാലും പണം നൽകണമെന്ന് അധികൃതർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറി ഫീസിനെതിരേ വ്യാപക പ്രതിഷേധം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടന്നു മരിക്കുന്ന രോഗികളെ മോർച്ചറിയിൽ വച്ചാൽ ഇതുവരെ ഫീസ് വാങ്ങിയിരുന്നില്ല. ഇപ്പോൾ ഫീസ് ഏർപ്പെടുത്തിയതാണ് പരാതിക്ക് കാരണം. അഞ്ഞൂറ് രൂപയാണ് ഒരു ദിവസത്തേക്ക് മൃതദേഹം സൂക്ഷിക്കുന്നതിനായി ആശുപത്രി അധികൃതർ വാങ്ങുന്നത്. കൂടുതൽ ദിവസം വയ്ക്കുകയാണെങ്കിൽ അത് അനുസരിച്ച് ഫീസ് നൽകണം. പോലീസ് കൊണ്ടുവരുന്ന ബന്ധുക്കളില്ലാത്ത മൃതദേഹമൊഴികെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് മരിക്കുന്നവരുടെതുൾപ്പെടെ വാഹന അപകടമായാലും ആത്മഹത്യയാണെങ്കിലും മൃതദേഹം സൂക്ഷിക്കുന്നതിന് ഫീസ് നൽകിയേ മതിയാവു. 250 രുപയാണ് മുൻ കാലങ്ങളിൽ ഫീസ് വാങ്ങിയിരുന്നത്. അതു പോസ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും മൃതദേഹം സൂക്ഷിക്കുന്നതിനും ആശുപത്രിയിൽ വച്ച് മരണപ്പെട്ടശേഷം സംസ്കരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം കാലതാമസം ഉണ്ടായാൽ ഈ സമയം മൃതദേഹം സൂക്ഷിക്കുന്നതിനു് ഫീസ് വാങ്ങുന്ന രീതിയായിരുന്നു മുന്‍പ് ഉണ്ടായിരിന്നത്. ഇപ്പോൾ സ്വകാര്യ ആശുപത്രി…
Read Moreമാന്നാറിലും അതിരമ്പുഴയിലും ബൈക്കിലെത്തി മാല പൊട്ടിച്ച സംഘം പാലായിലും ഓപ്പറേഷൻ നടത്തി; മോഷണം ചെറുക്കുന്നതിനിടെ വീണ് പരിക്കേറ്റ് ത്രേസ്യാമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: മാന്നാറിലും അതിരന്പുഴയിലും ബൈക്കിലെത്തി മാല പൊട്ടിച്ച സംഘം പാലാ തോടനാലിലും ഓപ്പറേഷൻ നടത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തോടനാലിൽ വഴിയെ നടന്നു പോയ ഓമനയെന്ന സ്ത്രീയുടെ രണ്ടു പവൻ സ്വർണമാലയാണ് ബൈക്കിൽ വന്നവർ തട്ടിയെടുത്തത്. ബൈക്ക് ഓമനയുടെ അടുത്ത് ചേർത്തു നിർത്തിയ ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇന്നലെ ഒറ്റ ദിവസം ജില്ലയിൽ മൂന്നിടത്തു കവർച്ച നടത്തിയ സംഘത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പിന്നിൽ നന്പർ പ്ലേറ്റില്ലാത്ത ബൈക്കിലാണ് മോഷ്ടാക്കൾ സഞ്ചരിച്ചത് എന്ന വിവരം ലഭിച്ചിട്ടുണ്ട്. മൂന്നിടത്തെയും കവർച്ചയ്ക്കു പിന്നിൽ ഒരേ സംഘം തന്നെയെന്ന നിഗമനത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു. മാല പൊട്ടിക്കലിൽ വൈദഗ്ധ്യമുള്ളവരാണ് മോഷ്ടാക്കൾ എന്നു വ്യക്തമായിട്ടുണ്ട്. മാന്നാറിൽ ഇന്നലെ പുലർച്ചെ 5.45ന് സഹോദരിമാർ ബസ് കാത്തു നിൽക്കുന്പോഴാണ് ഞൊടിയിടെ രണ്ടു പേരുടെയും മാല തട്ടിയെടുത്തത്. ആപ്പാഞ്ചിറ മാന്നാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ്…
Read Moreപ്രളയത്തിൽ ഉൗന്നിക്കുറ്റികളും വലകളും നശിച്ചു; അന്നംമുട്ടി മത്സ്യത്തൊഴിലാളികൾ; കായലിൽ നശിച്ച വലകളും ഊന്നികുറ്റികളും മത്സ്യത്തൊഴിലാളികളോടൊപ്പം എംഎൽഎ സി കെ ആസ സന്ദർശിച്ചു
വൈക്കം: വേന്പനാട്ടു കായലിൽ ഉൗന്നിക്കുറ്റികളും വലകളും ശക്തമായ ഒഴുക്കിൽപ്പെട്ട് നശിച്ചതിനെ തുടർന്ന് മൽസ്യത്തൊഴിലാളികളുടെ തൊഴിൽ മുടങ്ങി. വേന്പനാട്ടു കായലിൽ ജലനിരപ്പുയർന്ന് നീരൊഴുക്കു ശക്തമായപ്പോൾ മരച്ചില്ലകളും പുല്ലും പായലും പോളയും മറ്റും ഉൗന്നിക്കുറ്റികളിൽ തങ്ങിയും വലയിൽ കുടുങ്ങിയും ഉൗന്നിക്കുറ്റികളും വലകളും നശിച്ചതോടെ ഒന്നരമാസത്തിലധികമായി പണിമുടങ്ങി ഉദയനാപുരം നേരേകടവ് ഭാഗത്ത് മാത്രം നൂറിലധികം മൽസ്യത്തൊഴിലാളി കുടുംബങ്ങളാണ് കടുത്ത പ്രതിസന്ധിയിലായത്. കിഴക്കൻ പ്രദേശങ്ങളിൽ നിന്നു നീളം കൂടിയ അടയ്ക്കാമരങ്ങൾ മുറിച്ചാണ് കായലിൽ വല ബന്ധിക്കാൻ താഴ്ത്തുന്നത്. കായലിൽ മൽസ്യബന്ധനത്തിനായിഒരു വലകെട്ടുന്നത് നാലു അടയ്ക്കാമര കുറ്റികളിലാണ്.വളരെ പണം ചെലവാക്കി മുറിച്ചു കൊണ്ടുവരുന്ന അടയ്ക്കാമരങ്ങൾ നിരവധി തൊഴിലാളികളുടെ സഹായത്താലാണ് ഏറെ പണം ചെലവഴിച്ച് കുറ്റി താഴ്ത്തുന്നത്. പുതുതായി കുറ്റികൾ സ്ഥാപിച്ച് വല കെട്ടി അധികം കഴിയുന്നതിനു മുന്‍പ് ഉൗന്നിക്കുറ്റികളും വലകളും നശിക്കുകയായിരുന്നു. ഈ സീസണിൽ കായലിൽ മൽസ്യബന്ധനം വഴി നിത്യ ചെലവിനുള്ള മൽസ്യം പോലും…
Read Moreമാന്നാറിലും അതിരമ്പുഴയിലും ബൈക്കിലെത്തിയ സംഘം മൂന്നു പേരുടെ മാല പൊട്ടിച്ചു; ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ
കടുത്തുരുത്തി: മാന്നാറിലും അതിരന്പുഴയിലും പുലർച്ചെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മൂന്നു പേരുടെ മാല പറിച്ചു. രണ്ടിടത്തും ഒരേ മോഷണ സംഘമെന്നാണ് സൂചന. മാന്നാറിൽ ബസ് കാത്തു നിന്ന സഹോദരങ്ങളുടെ മാലയാണ് പറിച്ചെടുത്തത്. അതിരന്പുഴയിൽ വയോധികയെ തളളിയിട്ട ശേഷമാണ് മാല തട്ടിയെടുത്തത്. മാന്നാർ ജംഗ്ഷനിൽ ഇന്നു രാവിലെ 5.45നാണ് സംഭവം. മാന്നാർ കയ്യാലയ്ക്കൽ മേരിജോർജ്, ഇവരുടെ സഹോദരി തേവര സ്വദേശി ത്രേസ്യാമ്മ എന്നിവരുടെ ഒന്നര പവന്റെയും രണ്ടര പവന്റെയും സ്വർണ മാലകളാണ് ബൈക്കിലെത്തിയവർ ഞൊടിയിടെ വലിച്ചുപൊട്ടിച്ചു കടന്നത്. ഈരാറ്റുപേട്ടയിലുള്ള ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് മാന്നാർ ജംഗ്ഷനിൽ ബസ് കാത്തു നിൽക്കുകയായിരുന്നു ഇരുവരും. ത്രേസ്യാമ്മ തലേന്നു സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. രാവിലെ മേരിജോർജിന്റെ മകൻ ബൈക്കിൽ രണ്ടു തവണയായി ഇരുവരെയും മാന്നാർ ജംഗ്ഷനിൽ എത്തിച്ചു. ഈ സമയം ബസ് സ്റ്റോപ്പിൽ അൽപം മാറി നിൽക്കുകയായിരുന്ന മോഷ്ടാക്കൾ മകൻ പോയ…
Read Moreദുരിതാശ്വാസ വസ്തുക്കളുടെ വിതരണത്തിന് പൊതു മാനദണ്ഡം; പട്ടിക വർഗ വിഭാഗങ്ങൾക്ക് മുൻഗണന; കുടിവെള്ളം ആലപ്പുഴ ജില്ലയ്ക്ക് നല്‍കണം
ജിബിൻ കുര്യൻ കോട്ടയം: പ്രളയ ബാധിതർക്ക് നല്‍കാനായി ലഭിച്ച ജില്ലാ കളക്ടറേറ്റുകളിൽ കെട്ടിക്കിടക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സർക്കാർ പൊതു മാനദണ്ഡം പുറപ്പെടുവിച്ച് ഉത്തരവായി. വിദേശത്തും സ്വദേശത്തുനിന്നും എത്തിയ ടണ്‍ കണക്കിന് വസ്തുക്കൾ എങ്ങനെ വിതരണം ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥർ ആശങ്കയിലായ സാഹചര്യത്തിലാണ് പൊതു മാർഗദിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവായത് . നിലവിൽ ജില്ലാ കളക്ടർമാരുടെ പക്കൽ ലഭ്യമായതും ഭാവിയിൽ ലഭ്യമാകുന്നതുമായ ദുരിതാശ്വാസ വസ്തുക്കൾ ദുരന്ത ബാധിതർക്കു വിതരണം ചെയ്യുന്നതിന് ഇതേ മാനദണ്ഡപ്രകാരമായിരിക്കുമെന്ന് ജില്ലാ കളക്ടർമാർക്ക് നല്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലഭ്യമായ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ ഇപ്പോഴും ക്യാന്പുകൾ പ്രവർത്തിക്കുന്ന ജില്ലകളിലെ കളക്ടർമാർ ക്യാന്പുകളിലെ ആവശ്യം തിട്ടപ്പെടുത്തി കൈമാറണം. സമൂഹത്തിലെ ദുർബല വിഭാഗമായ പട്ടിക വർഗത്തിൽപെട്ട കുടുംബങ്ങൾക്ക് ഏറ്റവും മുൻഗണന നൽകണമെന്നും നിർദേശത്തിൽ പറയുന്നു. ബെഡ് ഷീറ്റ്, കുട്ടികൾക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക വസ്ത്രങ്ങൾ, വിവിധ തുണിത്തരങ്ങൾ, ടവ്വൽ,…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ വീൽ ചെയർ തിരികെ കൊണ്ടുവന്നാൽ ഡിസ്ചാർജ് കാർഡ് തരും; ആശുപത്രി വാർഡുകളിൽ നടക്കുന്ന വിചിത്ര സംഭവങ്ങളിലൂടെ…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകുവാൻ വാർഡിന് സമീപത്ത് കിടക്കുന്ന വാഹനത്തിലേയ്ക്ക് കൊണ്ടു പോകുവാൻ സ്ട്രെച്ചറോ വീൽ ചെയറോ നൽകുന്നില്ല എന്ന് പരാതി. ഇതിനാൽ രോഗികളെ ചവിട്ടുപടിയിലൂടെ ഇറക്കി കൊണ്ടു പോകേണ്ടി വരുന്നത് രോഗികൾക്ക് കുടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ു. എന്നാൽ വീൽ ചെയറും സ്ട്രെച്ചറും കൊണ്ടുപോകുന്നവർ രോഗിയെ വണ്ടിയിൽ കയറ്റി പോകുന്പോൾ വരാന്തയിൽ ഉപേക്ഷിക്കുന്നു എന്നാണ് ജീവനക്കാരുടെ പരാതി. ഇതാണ് നല്‍കാത്തിതിന് കാരണം. ആശുപത്രിയുടെ, അസ്ഥിരോഗ, സർജറി, ന്യൂറോ സർജറി, മെഡിസിൻ തുടങ്ങി ഏത് വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണെങ്കിലും ഡിസ്ചാർജ് കഴിഞ്ഞ് വാർഡിൽ നിന്നു രോഗിയെ കൊണ്ടുപോകണമെങ്കിൽ ബന്ധുക്കൾ ചുമന്ന് കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയായതിനാൽ എല്ലാ വാർഡുകളിലും ഏത് സമയവും രോഗികളെ കൊണ്ട് നിറയുന്നതിനാൽ രോഗം പൂർണമായി ഭേദമാകാതെ…
Read Moreഇടം കണ്ണ് ഒന്നടഞ്ഞാൽ; ; പൂർണമായും വലതു കണ്ണിന് കാഴ്ചയില്ലാതെ ബസ് ഓടിക്കേണ്ട ഗതികേടിയിൽ കെഎസ്ആർസി ഡ്രൈവർ; അദർ ഡ്യൂട്ടിമാനദണ്ഡലത്തിലെ പുതിയ മാറ്റത്തിലെ കഷ്ടപാടുകൾ തുറന്ന് പറഞ്ഞ് പ്രദീപ് കുമാർ
പൊന്‍കുന്നം: വലതുകണ്ണിന് പൂര്‍ണമായും കാഴ്ചയില്ല. പക്ഷേ രേഖയില്‍ മുപ്പതുശതമാനം വൈകല്യം. അതോടെ അദര്‍ഡ്യൂട്ടിക്ക് അര്‍ഹത നഷ്ടപ്പെട്ട് വണ്ടിയോടിക്കേണ്ട ദുഃസ്ഥിതിയില്‍ ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ പ്രദീപ്കുമാർ. തമ്പലക്കാട് കുറ്റിമാക്കല്‍ എസ്. പ്രദീപ്കുമാര്‍ തന്റെ ദുരവസ്ഥ മൂലം ജോലിചെയ്യാനാവാതെ വിട്ടുനില്ക്കുകയാണിപ്പോൾ. കോര്‍പറേഷന്റെ പുതിയ തീരുമാനപ്രകാരം നാല്‍പ്പതു ശതമാനം വൈകല്യമുള്ളവര്‍ക്ക് മറ്റു ചുമതലകളിലേക്ക് മാറ്റം നല്കിയാല് മതിയെന്ന നിലപാടാണ് പ്രദീപിന് തടസമാകുന്നത്. രക്തസമ്മര്‍ദം മൂലം 2013 ലാണ് വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടത്. കൂടാതെ ഇടയ്ക്കിടെ ഫിറ്റ്സ് മൂലം തലചുറ്റിവീഴും. ഏതാനും മാസം മുമ്പ് ചേന്നാട് റൂട്ടില്‍ ബസോടിക്കുന്നതിനിടെ ഇത്തരത്തില്‍ ബോധക്ഷയം വന്ന് ബസ് അപകടത്തില്‍പ്പെട്ടിരുന്നു. സ്റ്റോര്‍കീപ്പറായും വെഹിക്കിള്‍ സൂപ്പര്‍വൈസറായും സെക്യൂരിറ്റിയായും തസ്തികമാറ്റം വഴി ജോലി ചെയ്തു. എന്നാല്‍ പുതിയ തീരുമാനപ്രകാരം ഇനി അത്തരം ഡ്യൂട്ടി ചെയ്യാനാവില്ല. പഴയ തസ്തികയില്‍ ജോലി ചെയ്യേണ്ടി വരും. വലതുകണ്ണിന് കാഴ്ചയില്ലാത്തതിനാല്‍ പിന്നാലെയെത്തുന്ന വാഹനങ്ങളെ…
Read Moreഅക്ഷരനഗരിയുടെ കാഴ്ചകളിൽ ഇനി കതിരണിഞ്ഞ പാടശേഖരങ്ങളും; ഈരയിൽകടവിൽ തരിശായി കിടക്കുന്ന നൂറ് ഏക്കർ പാടശേഖരത്ത് കൃഷിയിറക്കാനുള്ള പ്രാരംഭനടപടികൾ തുടങ്ങി
കോട്ടയം: നെല്ലിൻതണ്ടു മണക്കും വഴികൾ… കവി വൈലോപ്പള്ളി പാടിയതുപോലെ കോട്ടയം നഗരഹൃദയത്തിലേക്ക് നെൽകൃഷി മടങ്ങിവരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇനി നെല്ല് വിളഞ്ഞ് കതിരണിയും. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈരയിൽകടവിൽ തരിശായി കിടക്കുന്ന നൂറ് ഏക്കർ പാടശേഖരത്ത് കൃഷി ഇറക്കാൻ ഒരുങ്ങുന്നത്. പനച്ചിക്കാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്തെ തരിശുഭൂമിയാണ് കതിരണിയാൻ പോകുന്നത്. ഈരയിൽ കടവ്-മണിപ്പുഴ വികസന ഇടനാഴി റോഡിൽ ഈരയിൽ കടവ് പാലത്തിനുസമീപം റെയിൽവേ ട്രാക്കിനോടു ചേർന്നു കാടുപിടിച്ചു കിടന്ന തരിശുഭൂമിയിലെ പുല്ലു നീക്കുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. അഞ്ച് ജെസിബികൾ ഉപയോഗിച്ചാണു പുല്ലുനീക്കൽ ജോലികൾ നടത്തുന്നത്. 50 ഏക്കറിലെ ജോലികൾ പൂർത്തിയായി. ഒരാഴ്ചയ്ക്കകം ബാക്കി ഭാഗം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശത്തെ നിരവധി കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. സ്വയം സഹായസംഘങ്ങളും പുരുഷ കൂട്ടായ്മകളും വിവിധ സന്നദ്ധ സംഘടനകളും കൃഷിയിറക്കാൻ രംഗത്തെത്തിയിട്ടുണ്ട്. അടുത്തമാസം പകുതിയോടെ…
Read Moreതുലാമഴ ഇക്കൊല്ലം കിട്ടുമോയെന്ന് ആശങ്ക; പ്രളയത്തിനുശേഷം താപനില കുത്തനെ ഉയരുന്നു; പുഴകളും കിണറുകളും വറ്റിവരളുന്നു
കോട്ടയം: പ്രളയത്തിനു തൊട്ടുപിന്നാലെ പുഴകൾ വറ്റുന്നു. കിണറുകളിൽ വെള്ളം കുറയുന്നു. താപനില കുത്തനേ ഉയരുന്നു. മീനച്ചിൽ, പന്പ, അഴുത നദികളിലെ ജലനിരപ്പാണ് വേനൽക്കാലത്ത് എന്നതുപോലെ താഴ്ന്നുവരുന്നത്. പലയിടങ്ങളിലും രണ്ടടി മാത്രമാണ് വെള്ളത്തിന്റെ ആഴം. പേരുകേട്ട കയങ്ങൾ മൂടിയതും മണൽച്ചിറകൾ വന്നുകൂടിയതും മറ്റൊരു പ്രതിഭാസം. പ്രളയത്തിൽ തിട്ടയിടിഞ്ഞ് പുഴയുടെ വീതി കൂടിയതു മാത്രമല്ല വെള്ളപ്പൊക്കം പോയതിനു പിന്നാലെ പുഴകൾ മെലിയുകയും ചെയ്തു. ഓഗസ്റ്റ് അവസാനംവരെ നിറഞ്ഞുകിടന്ന കിണറുകളിൽ വെള്ളം കുത്തനേ വലിഞ്ഞു. ചില കിണറുകൾ അടിത്തട്ട് കാണാവുന്ന വിധം അളവ് കുറഞ്ഞിട്ടുണ്ട്. വനാന്തരത്തിലും മലകളിലെ അറകളിലും ശേഖരിച്ചു വച്ചിരിക്കുന്ന ജലമാണ് ഉറവകളായി പുഴകളിലും കിണറുകളിലും എത്തുന്നത്. മലമടക്കുകളാണ് താഴ് വാരങ്ങളിൽ ജലമെത്തിക്കുന്നത്. എന്നാൽ ഉരുൾ പൊട്ടലിലൂടെ ജലം നഷ്ടപ്പെട്ടാൽ ഉറവകൾ ഇല്ലാതാകും. പ്രളയത്തിനു പിന്നാലെ നദികളുടെ അടിത്തട്ടിൽ വിള്ളൽ വീണ് വെള്ളം ഉൾവലിയുന്നതാവാം പ്രതിഭാസത്തിനു പിന്നിലെന്ന് എംജി വാഴ്സിറ്റി…
Read More