ചെറുതോണി: ഉടുതുണിക്കു മറുതുണിയില്ലാതെ എല്ലാം ഉരുൾ വിഴുങ്ങിയപ്പോഴും സഹോദരന്റെ നിർബന്ധത്തിനു വഴങ്ങിയതിനാൽ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഉപ്പുതോട് അരിമറ്റത്തിൽ ജോസഫും (അപ്പച്ചൻ) കുടുംബവും. നാലു പേരുടെ ജീവനെടുത്ത ജില്ലയിലെ ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായത് ഇവിടെയാണ്. കഴിഞ്ഞ മാസം 17ന് രാത്രി 9.30ഓടെയാണ് നാടിനെ വിറപ്പിച്ച ഉരുൾപൊട്ടൽ. കനത്ത മഴ തുടരുന്നതിനാൽ ചെങ്കുത്തായ സ്ഥലത്തെ വീട്ടിൽ ജ്യേഷ്ഠൻ കഴിയുന്നതു സുരക്ഷിതമല്ലെന്ന് അപ്പച്ചന്റെ സഹോദരൻ സണ്ണിയോടു സുഹൃത്ത് ഇടശേരിക്കുന്നേൽ തങ്കച്ചൻ ഓർമപ്പെടുത്തി. ഇതേത്തുടർന്ന് രാത്രി ഏഴിനു സണ്ണി അപ്പച്ചന്റെ വീട്ടിലെത്തി തറവാട്ടുവീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പ്രാർഥനയിലായിരുന്ന അപ്പച്ചനും കുടുംബവും കുറച്ചുകഴിഞ്ഞു വന്നേക്കാം എന്നറിയിച്ചു. മടങ്ങിപ്പോയ സണ്ണി ഒരുമണിക്കൂർ കഴിഞ്ഞു വീണ്ടും അപ്പച്ചനെ ഫോണിൽ വിളിച്ചു വീട്ടിലേക്കു വരാൻ നിർബന്ധിച്ചു. എന്നിട്ടും മടിച്ചുനിന്ന കുടുംബത്തെ രാത്രി ഒന്പതോടെ തറവാട്ടിലേക്കു സണ്ണി നിർബന്ധിച്ചു കൂട്ടികൊണ്ടുപോകുകയായിരുന്നു. 9.15ഓടെ അപ്പച്ചനും കുടുംബവും തറവാട്ടു വീട്ടിലേക്ക് എത്തി.…
Read MoreCategory: Kottayam
കുടിവെള്ളത്തിൽ ബാക്ടീരിയ കുറഞ്ഞു, അമ്ലത്വം കൂടി; ആരോഗ്യപ്രശ്നത്തിനു സാധ്യത
കോട്ടയം: പ്രളയത്തിനുശേഷം പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ളത്തിൽ ബാക്ടീരിയ കുറഞ്ഞെങ്കിലും അമ്ലത്വം കൂടിയത് ആരോഗ്യപ്രശ്നത്തിനു വഴിവയ്ക്കും. വാട്ടർ അഥോറിറ്റിയുടെ ക്വാളിറ്റി കണ്ട്രോൾ നടത്തിയ പരിശോധനയിൽ പിഎച്ച് മൂല്യം (ഹൈഡ്രജന്റെ അളവ്) കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. കോളിഫോം, ഇ-കോളി സാന്നിധ്യം കണ്ടെത്തിയത് രണ്ട് സാന്പിളുകളിൽ മാത്രമാണ്. കെമിക്കൽ, ഫിസിക്കൽ, ബാക്ടീരിയോളജിക്കൽ എന്നിങ്ങനെ മൂന്നായി തിരിച്ചാണു വെള്ളത്തിന്റെ ഗുണനിലവാര പരിശോധന. പ്രളയത്തിനുശേഷം കെമിക്കൽ, ഫിസിക്കൽ ഭാഗങ്ങൾ മോശമായപ്പോൾ ബാക്ടീരിയോളജിക്കൽ ഭാഗം മികച്ചതായി. പ്രളയം ബാധിക്കാത്ത കീഴുക്കുന്ന് ഭാഗത്തെ സാന്പിളിൽ ഇ കോളി, കോളിഫോം ബാക്ടീരിയ കണ്ടെത്തുകയും ചെയ്തു. കുടിവെള്ളത്തിൽ പിഎച്ച് മൂല്യം 6.5 – 7.5 ആണ്. പ്രളയത്തിനുശേഷം അഞ്ചായി കുറഞ്ഞിട്ടുണ്ട്. പ്രളയം എല്ലാത്തരത്തിലും ബാധിച്ച പടിഞ്ഞാറൻ മേഖലയിൽനിന്നുള്ള സാന്പിളുകളാണു പരിശോധിക്കുന്നതിൽ കൂടുതലും. കീടനാശിനികളും വളങ്ങളും കുടിവെള്ളത്തിൽ കലരുന്നതാണ് പിഎച്ച് മൂല്യം കുറയാൻ കാരണം. പാടങ്ങളിലെയും കൃഷിയിടങ്ങളിലേയും കീടനാശിനികൾ ഒലിച്ചിറങ്ങിയതാകാമെന്നാണ് നിഗമനം. വെള്ളത്തിൽ…
Read Moreവാഹന പരിശോധനയ്ക്കിടെ പോലീസ് പീഡനമെന്ന് പരാതി; അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് ചീഫ് ; മർദിച്ചെന്ന പരാതി വ്യാജമാണെന്ന് ഏറ്റുമാനൂർ സിഐ
കോട്ടയം: ഹെൽമറ്റ് വച്ചില്ലെന്നാരോപിച്ചു വാഹന പരിശോധന നടത്തുകയായിരുന്ന ഏറ്റുമാനൂർ പോലീസ് യുവാവിന്റെ കഴുത്തിൽ പിടിച്ച് ബലമായി ജീപ്പിൽ കയറ്റാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കർ. ഇതു സംബന്ധിച്ചു അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനുശേഷം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നു നടപടി സ്വീകരിക്കുകയെന്നും ആർ. ഹരിശങ്കർ രാഷ്്ട്രദീപികയോടു പറഞ്ഞു. അതിരന്പുഴ പൈനേൽ ബിബിൻ ജോസഫി (34)നെയാണു ഏറ്റുമാനൂർ പോലീസ് ഹെൽമറ്റ് വച്ചില്ലെന്നാരോപിച്ചു കഴുത്തിനു പിടിച്ചു പോലീസ് ജീപ്പിലേക്കു കയറ്റിയതായി ആരോപണം ഉയർന്നിരിക്കുന്നത്. അതിരന്പുഴ പാറോലിക്കൽ ഭാഗത്ത് ഇന്നലെ രാവിലെ 11.30നാണ് സംഭവം. ബൈക്ക് വഴിയരികിൽ നിർത്തി അതിരന്പുഴ കുരിശുപള്ളിക്ക് എതിർവശത്തുള്ള പലചരക്കുകടയിൽ നിന്നും സാധനം വാങ്ങി ഓട്ടോറിക്ഷയിൽ കയറാൻ നിൽക്കുന്പോൾ വാഹന പരിശോധനാ സംഘത്തിൽപെട്ട പോലീസുകാരൻ ഹെൽമറ്റ് വച്ചില്ലെന്നാരോപിച്ച് കഴുത്തിൽ പിടിച്ച് ജീപ്പിനടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി.…
Read Moreനവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന തിരുനക്കര മൈതാനത്ത് കനംകുറഞ്ഞ ടൈലുകൾ സ്ഥാപിക്കുന്നതായി പരാതി
കോട്ടയം: നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന തിരുനക്കര മൈതാനത്ത് കനംകുറഞ്ഞ ടൈലുകൾ സ്ഥാപിക്കുന്നതായി പരാതി. മുന്പു ഇതേ രീതിയിൽ കനം കുറഞ്ഞ ടൈലുകളായിരുന്നു സ്ഥാപിച്ചിരുന്നത്. കനം കുറഞ്ഞവയായതിനാൽ വളരെ പെട്ടെന്നു ഇവ നശിച്ചു പോകാൻ ഇടയാകും. വാഹനങ്ങൾ കയറി സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ കനം കുറഞ്ഞ ടൈലുകൾ സ്ഥാപിക്കുന്നതു പെട്ടെന്നു പൊട്ടിപ്പോകുന്നതിനു കാരണമാകും. മൈതാനത്തിനുള്ളിലെ ഇരിപ്പിടങ്ങൾക്കായി ഉപയോഗിക്കുന്ന മാർബിൾ സ്ലാബുകളും കനം കുറഞ്ഞവയാണ്. അതിനാൽ കുറച്ചു നാളുകൾക്കുള്ളിൽ ഇവ പൊട്ടി നശിച്ചു പോകുമെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. അതേസമയം കനംകൂടിയ ടൈലുകളും മാർബിൾ സ്ലാബുകളും ഉപയോഗിച്ചാൽ അവ ദീർഘകാലം നിലനില്ക്കുമെന്നും പറയുന്നു. ഇതിനു പുറമെ മൈതാനത്തിനുള്ളിലുള്ള ശുചിമുറികൾ ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടില്ല. മൈതാനത്തിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന കന്പിവേലികൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. ഇതോടെ ഇവിടങ്ങളിൽ വീണ്ടും കന്പിവേലി സ്ഥാപിച്ചുവെങ്കിലും ഇവ വീണ്ടും സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്ന സ്ഥിതിയാണ്. നാളുകൾക്കു മുന്പു ആരംഭിച്ച തിരുനക്കര മൈതാനത്തിന്റെ…
Read Moreപാലായിൽ പിങ്ക് പോലീസ് എത്തിയിട്ട് ഒരു വർഷം; സ്ത്രീകളുടെ സുരക്ഷ മുൻ നിർത്തി ഒട്ടേറെ പ്രവർത്തനങ്ങളാണു പാലായിൽ പിങ്ക് പോലീസ് നടത്തിയിരിക്കുന്നത്
കോട്ടയം: പാലായിൽ പിങ്ക് പോലീസ് എത്തിയിട്ടു ഒരു വർഷം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ സുരക്ഷ മുൻ നിർത്തി ഒട്ടേറെ പ്രവർത്തനങ്ങളാണു പിങ്ക് പോലീസ് പാലായിലും പരിസര പ്രദേശങ്ങളിലും നടത്തിയിരിക്കുന്നത്. വീടുകളിൽ ഒറ്റപ്പെട്ടു പോയ നിരവധി പ്രായമായ സ്ത്രീകളെ സുരക്ഷിതമായ കേന്ദ്രങ്ങളിലെത്തിക്കാൻ പിങ്ക് പോലീസിനു കഴിഞ്ഞിട്ടുണ്ട്. വിവിധങ്ങളായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടിയ നിരവധി വിദ്യാർഥിനികൾക്കു പിങ്ക് പോലീസിന്റെ നേതൃത്വത്തിൽ കൗണ്സലിംഗ് നല്കി. പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നീ സബ്ഡിവിഷനുകളുടെ കീഴിലാണു ദിവസവും രാവിലെ മുതൽ രാത്രിവരെ രണ്ടു വാഹനങ്ങളിൽ പിങ്ക് പോലീസ് പട്രോളിംഗ് നടത്തുന്നത്. രണ്ടു എസ്ഐമാർ ഉൾപ്പെടെ എട്ടു വനിതാ പോലീസുകാരാണു പാലാ പിങ്ക് പോലീസിലുള്ളത്. ഇവരിൽ നാലുപേരാണ് ഒരു ദിവസം ഡ്യൂട്ടി ചെയ്യുന്നത്. ഒരു വർഷത്തിനുള്ളിൽ വനിതകൾക്കുള്ള ഹെൽപ്പ് ലൈൻ നന്പറിൽ ലഭിച്ച നുറുകണക്കിനു കോളുകൾക്കു ഇവർ അടിയന്തിര സഹായം എത്തിച്ചു നല്കിയിട്ടുണ്ട്. പിങ്ക് പോലീസ്…
Read Moreഒരു ദുരന്തം കഴിഞ്ഞതേയുള്ളൂ, ഇനി നാടുകടത്തൽ ഭീഷണി
കെ.എസ്. ഫ്രാൻസിസ് കട്ടപ്പന: ഒരു ദുരന്തം കഴിഞ്ഞു; വരാനിരിക്കുന്നത് നാടുകടത്തൽ എന്ന വലിയ ഭീഷണി. പ്രകൃതിക്ഷോഭത്തിൽ വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ട ആയിരങ്ങളുടെ പുനരധിവാസം വലിയ സാമൂഹ്യപ്രശ്നമായി മാറുകയാണ്. വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടവരെ എവിടെ, എങ്ങിനെ പുനരധിവസിപ്പിക്കും എന്ന കാര്യത്തിൽ സർക്കാരോ ജില്ലാ ഭരണകൂടമോ വ്യക്തത വരുത്തിയിട്ടില്ല. ചിത്രം അവ്യക്തം വീടു നഷ്ടപ്പെട്ടവർക്ക് നാലുലക്ഷം രൂപയും സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറുലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനംകൊണ്ട് ജില്ലയിൽ ഇവ നഷ്ടമായ അയ്യായിരത്തോളം കുടുംബങ്ങളുടെ താമസസൗകര്യവും ജീവനോപാധികളും വീണ്ടെടുക്കാനാകില്ല. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിൽ വീടുനിർമാണവും നവീകരണവും സർക്കാർ വിലക്കിയിട്ടുണ്ട്. വീടുവയ്ക്കുന്നതിനും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും കൃഷി നടത്തുന്നതിനും സർക്കാർ ഭൂമി കണ്ടെത്തി നൽകണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇതുസംബന്ധിച്ച് സർക്കാർതലത്തിൽ ആലോചന ഉണ്ടായിട്ടില്ല. ക്യാന്പുകളിൽ ഇടുക്കി, പീരുമേട്, ദേവികുളം, തൊടുപുഴ താലൂക്കുകളിൽ ഇപ്പോഴും 10 ദുരിതാശ്വാസ ക്യാന്പുകളിലായി…
Read Moreജെറ്റ് എയർവേസ് ജീവനക്കാരൻ ചമഞ്ഞ് തട്ടിപ്പു നടത്തിയ ആൾ പിടിയിൽ; പുറത്ത് വരുന്നത് തട്ടിപ്പിന്റെ നിരവധി കഥകൾ; പ്രളയക്യാമ്പിലെത്തിയ വിനോദിനെ കുടുക്കിയ സംഭവമിങ്ങനെ…
കോട്ടയം: ജെറ്റ് എയർവേസിന്റെ ജനറൽ മാനേജർ ചമഞ്ഞ് നിരവധി തട്ടിപ്പ് നടത്തിയ ആളെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നു കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ. നിരവധി തട്ടിപ്പുകൾ നടത്തിയ കേസിൽ കുമരകം ഇല്ലിക്കൽ തോപ്പിൽ ടി.എസ്. വിനോദ്കുമാറി(40)നെയാണു പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുമരകം എസ്ഐ ജി. രജൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണു കൂടുതൽ അന്വേഷണം നടത്തുന്നതിനുള്ള ചുമതല. ഗുജറാത്തിലെ സൂറത്തിലാണ് ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിരിക്കുന്നതെന്നാണു പോലീസിനു ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. മാധ്യമങ്ങളിലുടെ ഇയാൾ നടത്തിയ തട്ടിപ്പിന്റെ കഥകൾ പുറത്തുവന്നതോടെ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്തെത്തുമെന്നാണു കരുതുന്നതെന്നും പോലീസ് പറഞ്ഞു. ആർക്കൊപ്പം ചേർന്നാലും അവരെ എല്ലാം സമർഥമായി കബളിപ്പിച്ചു പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേരളത്തിൽ ഇയാൾ നടത്തിയ തട്ടിപ്പുകളിൽ ചില തട്ടിപ്പുകൾ മാത്രമേ പുറത്തുവന്നിട്ടുള്ളു. വർഷങ്ങൾക്കു മുന്പു കോട്ടയം ഈസ്റ്റ് പോലീസിൽ…
Read Moreകോട്ടയം ജനറൽ ആശുപത്രിയുടെ തുടർവികസനത്തിന് ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും കൈകോർക്കും; ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിയതോടെ ഉടലെടുത്ത പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയുടെ തുടർ വികസനത്തിന് ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും കൈകോർക്കും. ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിയതോടെ ഉടലെടുത്ത പ്രതിസന്ധി ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, നഗരസഭാ ചെയർപേഴ്സണ് ഡോ.പി.ആർ.സോന, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പരിഹരിച്ചു. ചർച്ചയിലെ ധാരണ പ്രകാരം 92 ലക്ഷം രൂപ ചെലവഴിച്ച് കാൻസർ കണ്ടെത്തുന്നതിനുള്ള മാമോഗ്രാം മെഷീൻ സ്ഥാപിക്കൽ, 20 ലക്ഷം മുടക്കി മോർച്ചറി നവീകരണം, ആറു ലക്ഷം മുടക്കി ജൻ ഒൗഷധി എന്നീ പദ്ധതികൾക്കുള്ള ഫണ്ട് നഗരസഭ ചെലവഴിക്കും. മൂന്നാം വാർഡിന്റെ നവീകരണവും വനിതാ കാന്റീൻ പദ്ധതിക്കുമുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് നല്കും. ഇതാണ് ഇന്നലത്തെ ചർച്ചയിലുണ്ടായ ധാരണ. സർക്കാർ ഉത്തരവ് പ്രകാരം ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറുന്നതിനും യോഗത്തിൽ തീരുമാനമായി. ജനറൽ…
Read Moreകുറവിലങ്ങാട്ടും പരിസരപ്രദേശങ്ങളിലും കള്ളനോട്ടുകൾ വ്യാപകമാകുന്നു ; ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു
കോട്ടയം: കുറവിലങ്ങാട്ടും പരിസര പ്രദേശങ്ങളിലും കള്ളനോട്ടുകൾ വ്യാപകമായ തോതിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറവിലങ്ങാട്ടും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി 500, 2000 എന്നിവയുടെ കള്ളനോട്ടുകൾ ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഓണക്കാലത്താണു പെട്രോൾ പന്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും കള്ളനോട്ടുകൾ കിട്ടിത്തുടങ്ങിയത്. പീന്നിട് വ്യാപകമായ തോതിൽ കള്ളനോട്ടുകൾ ലഭിച്ചു തുടങ്ങിയതോടെയാണു പലരും പരാതിപ്പെട്ടത്.
Read Moreപാസഞ്ചർ ട്രെയിനുകൾക്ക് തോന്നുന്ന സമയം; ദുരിതം അനുഭവിച്ച് വിദ്യാർഥികളും ഉദ്യോഗസ്ഥരും
കോട്ടയം: പാസഞ്ചർ ട്രെയിനുകൾ സ്ഥിരമായി വൈകുന്നതു യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു. ലോക്കോ പൈലറ്റുമാരുടെ കുറവുമൂലം ദിവസവും മൂന്നും നാലും പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം-എറണാകുളം സെക്ടറിൽ കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ പാസഞ്ചർ മെമു സർവീസുകൾ മുടക്കമില്ലാതെ ഓടിയിട്ട് രണ്ടു മാസമായി. പാത അറ്റകുറ്റപ്പണി എന്ന പേരിൽ പതിവായുള്ള മുടക്കത്തിൽ വലയുന്നത് വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ പതിവുയാത്രക്കാരാണ്. മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കുള്ള യാത്രാക്കാരാണ് ഏറെ വലയുന്നു.പാസഞ്ചറുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്പോൾ പതിവു യാത്രക്കാർക്ക് മറ്റ് ട്രെയിനുകളെ ആശ്രയിക്കുന്നതിൽ പരിമിതിയുണ്ട്. എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് വണ്ടികൾക്ക് എല്ലായിടത്തും സ്റ്റോപ്പില്ല. റിസർവേഷൻ കംപാർട്ടുമെന്റുകളിൽ സീസണ് ടിക്കറ്റിന് യാത്ര അനുവദിക്കുകയുമില്ല. ചെറിയ സ്റ്റോപ്പുകളിൽ ട്രെയിനിന് സ്റ്റോപ്പില്ലാത്തതിനാൽ പതിവുകാർ രാവിലെയും രാത്രിയും ടാക്സി വാഹനങ്ങളെയോ ബസുകളെയോ ആശ്രയിക്കേണ്ടിവരുന്നു. പതിവ് പാസഞ്ചറുകൾ റദ്ദാക്കപ്പെടുന്നതോടെ രാത്രി ഏറെ വൈകിയാണ് ദീർഘദൂരയാത്രക്കാർ വീടുകളിലെത്തുന്നത്. ചില വണ്ടികൾ റദ്ദാക്കപ്പെടുന്നതോടെ മറ്റ്…
Read More