ദുരിതാശ്വാസ ഫണ്ട് തിരിച്ചു പിടിക്കുമെന്ന് വ്യാജം പ്രചരണം; നട്ടംതിരിഞ്ഞത് ബാങ്കുകൾ ; വ്യാജപ്രചാരണത്തിന് പിന്നിൽ ജനപ്രതിനിധികളുമെന്ന് ആരോപണം 

കോ​ട്ട​യം: പ്ര​ള​യ​ദു​രി​താ​ശ്വാ​സ​മാ​യി അ​ക്കൗ​ണ്ടി​ൽ വ​ന്ന പ​തി​നാ​യി​രം രൂ​പ ഉ​ട​ൻ എ​ടു​ത്തി​ല്ലെ​ങ്കി​ൽ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ൽ ന​ട്ടം തി​രി​ഞ്ഞു ബാ​ങ്കു​ക​ളും ഇ​ട​പാ​ടു​കാ​രും. വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ൽ വി​ശ്വ​സി​ച്ച​വ​ർ പ​ണ​മെ​ടു​ക്കാ​ൻ ബാ​ങ്കു​ക​ളി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​തോ​ടെ പ​ലേ​ട​ത്തും തി​ര​ക്കും ബ​ഹ​ള​വു​മാ​യി. എ​ടി​എ​മ്മു​ക​ളു​ടെ മു​ന്നി​ലും നീ​ണ്ട ക്യൂ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഏ​താ​നും ദി​വ​സ​മാ​യി പ്ര​ള​യ​മേ​ഖ​ല​ക​ളി​ലെ ബാ​ങ്കു​ക​ളി​ൽ തു​റ​ക്കു​ന്ന​തി​നു മു​ന്പേ ആ​ളു​ക​ൾ വ​ന്നു ക്യൂ ​നി​ൽ​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നു ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഇ​തോ​ടെ സാ​ധാ​ര​ണ ഇ​ട​പാ​ടു​ക​ൾ​ക്കെ​ത്തു​ന്ന​വ​രും വ​ല​ഞ്ഞു.അ​ക്കൗ​ണ്ടി​ൽ സ​ർ​ക്കാ​ർ നി​ക്ഷേ​പി​ച്ച പ​തി​നാ​യി​രം രൂ​പ ഉ​ട​ൻ​ത​ന്നെ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ഷ്ട​മാ​കു​മെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണു തി​ര​ക്കു കൂ​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​ണ് ബാ​ങ്കി​ൽ എ​ത്തു​ന്ന​വ​രി​ലേ​റെ​യും. പ​ല ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ലും രാ​വി​ലെ എ​ട്ടു മു​ത​ൽ ക്യൂ ​ആ​ണ്. വൈ​കു​ന്നേ​രം നാ​ലു വ​രെ മാ​ത്ര​മേ പ​ണ​മി​ട​പാ​ട് ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ങ്കി​ലും ജ​ന​ങ്ങ​ൾ പി​രി​ഞ്ഞു​പോ​കാ​ൻ ത​യാ​റാ​കാ​ത്ത​തു വാ​ക്കേ​റ്റ​ത്തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ട​പാ​ടു​കാ​രെ നി​യ​ന്ത്രി​ച്ച​ത്. കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ…

Read More

മാന്നാനം സർവീസ് സഹകരണ ബാങ്കിന്‍റെ  എടിഎമ്മിൽ മോഷണ ശ്രമം; മോഷ്ടാക്കളുടെ ദൃശ്യം കാമറയിൽ; പോലീസ് ന്വേഷണം ആരംഭിച്ചു

മാ​ന്നാ​നം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മാ​ന്നാ​നം ശാ​ഖ​യു​ടെ എ​ടി​എം കൗ​ണ്ട​ർ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ത​ന്നെ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ളി​ൽ ക​വ​ർ​ച്ച​യ്ക്കു എ​ത്തി​വ​രു​ടേതെ​ന്നു ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മ​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്നു ത​ന്നെ സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റും. തു​ട​ർ​ന്നു സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നാ​ണു പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. എ​ടി​എം കൗ​ണ്ട​റി​നു പു​റ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​ക​ൾ മോ​ഷ്്ടാ​ക്ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. അ​തി​നാ​ൽ അ​തി​ൽ നി​ന്നും ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ച ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണ​ശ്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഈ ​സ​മ​യ​ത്ത് എ​ത്തി​യ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ജീ​പ്പ് ക​ണ്ട്…

Read More

പ്രളയദുരിതം തീരുംമുമ്പേ; ജില്ലയുടെ പടിഞ്ഞാറൻ മേഖല കുടിവെള്ളമില്ലാതെ വലയുന്നു; പമ്പുഹൗസിലെ കിണറുകൾ ചെളിമൂടിയ നിലയിൽ

കോ​ട്ട​യം: പ്ര​ള​യ​ത്തി​നു​ശേ​ഷം ആ​റു​ക​ളും തോ​ടു​ക​ളും വ​റ്റി​യ​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷം. ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​ലൂ​ടെ ശു​ദ്ധ​ജ​ലം എ​ത്താ​ത്ത​തും ദു​രി​തം ഇ​ര​ട്ടി​യാ​ക്കി. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ൾ, തി​രു​വാ​തു​ക്ക​ൽ, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, ഇ​ല്ലി​ക്ക​ൽ, പ​തി​ന​ഞ്ചി​ൽ​ക്ക​ട​വ്, ചീ​പ്പു​ങ്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പൈ​പ്പ് ലൈ​നി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പു​റ​മേ വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​ളി​നി​റ​ഞ്ഞ് ത​ട​സം നേ​രി​ട്ട​താ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. നേ​ര​ത്തെ ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും വെ​ള്ളം​കി​ട്ടി​യി​രു​ന്നു. ഇ​പ്പോ​ൾ വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് ജ​ല​മെ​ത്തു​ന്ന​ത്. പൂ​വ​ത്തും​മൂ​ട്ടി​ലെ പ​ന്പ് ഹൗ​സി​ലെ കി​ണ​റി​ൽ ച​ളി​നി​റ​ഞ്ഞ് ശു​ദ്ധ​ജ​ലം പ​ന്പിം​ഗ് ത​ട​സ​സ​പ്പെ​ട്ടു. ര​ണ്ടു​പ്ര​ള​യ​ത്തി​ലും ട്രാ​ൻ​സ്ഫോ​മ​ർ മു​ങ്ങി​യ​പേ​രൂ​രി​ലെ പ​ന്പ് ഹൗ​സി​ലെ ജ​ല​വി​ത​ര​ണ​വും നി​ർ​ത്തി​വ​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും അ​ഞ്ച​ടി​വെ​ള്ളം വ​രെ ഉ​യ​ർ​ന്നി​രു​ന്നു. വീ​ടു​ക​ളു​ടെ ക​ട്ട​ള​പ്പൊ​ക്ക​ത്തി​ൽ​വ​രെ ജ​ല​മെ​ത്തി​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ എ​ക്ക​ൽ അ​ടി​ഞ്ഞ് തോ​ടു​ക​ളു​ടെ ജ​ല​സം​ഭ​ര​ണ​ശേ​ഷി​യും കു​റ​ഞ്ഞു. ഇ​തി​നൊ​പ്പം…

Read More

ഒരു പ്രദേശത്തെ ഇ മാലിന്യങ്ങൾ‌ കൂട്ടിവയ്ക്കൂ, ഒരുലോഡ് സാധനങ്ങളുണ്ടെങ്കിൽ  ക്ലീൻകേരള കമ്പനി ഏറ്റെടുക്കും;  കമ്പനി  ഇ​തു​വ​രെ സം​ഭ​രി​ച്ച​ത് 12 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങൾ

കോ​ട്ട​യം: പ്ര​ള​യാ​ന​ന്ത​രം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ക്കാ​നൊ​രു​ങ്ങി ക്ലീ​ൻ കേ​ര​ള ക​ന്പ​നി. ഇ​തി​നാ​യി ശു​ചി​ത്വ​മി​ഷ​നു​മാ​യി ചേ​ർ​ന്ന് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കിക്ക​ഴി​ഞ്ഞു. ഇ-​മാ​ലി​ന്യ​ങ്ങ​ൾ കു​റ​ഞ്ഞ​ത് ഒ​രു ലോ​ഡ് എ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ക്ലീ​ൻ കേ​ര​ള ക​ന്പ​നി ഏ​റ്റെ​ടു​ക്കും. സം​ഭ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള റീ​സൈ​ക്ലീം​ഗ് ക​ന്പ​നി​ക്ക് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.ഓ​ഫീ​സു​ക​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ന​ൽ​കിക്കഴി​ഞ്ഞു. നി​ല​വി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്നും ക്ലീ​ൻ കേ​ര​ള ക​ന്പ​നി ഇ​തു​വ​രെ സം​ഭ​രി​ച്ച​ത് 12 ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ, ഓ​ഫീ​സു​ക​ൾ, ജ​ല സ്രോ​ത​സ്സു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ക്ലീ​ൻ കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ച​ത്. ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ​മി​ഷ​ൻ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നീ ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് ശു​ചീ​ക​ര​ണ ചു​മ​ത​ല. വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു​ള്ള…

Read More

ഒരു കിലോ കഞ്ചാവുമായി സ്കൂൾ വിദ്യാർഥി പിടിയിൽ ; പിടിയിലായത് അലോട്ടിയുടെ ഗുണ്ടാസംഘത്തിൽപ്പെട്ടയാൾ

കോ​ട്ട​യം: ഒ​രു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കോ​ട്ട​യ​ത്ത് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​ത് ട്രെ​യി​നി​ൽ. സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ ബാ​ഗു​മാ​യി ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ ആ​രും സം​ശ​യി​ക്കു​ക​യി​ല്ല. ഇ​തു മു​ത​ലെ​ടു​ത്താ​ണു ഇ​യാ​ൾ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് കോ​ട്ട​യ​ത്ത് എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണു കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നും സ്കൂ​ൾ വി​ദ്യാ​ർ​ഥി ഒ​രു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​ൻ കോ​ട്ട​യ​ത്തെ സ്കൂ​ളി​ലാ​ണു പ​ഠി​ക്കു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്യാ​പ്സൂ​ൾ രൂ​പ​ത്തി​ലാ​ണു ഇ​യാ​ൾ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കു പു​റ​മെ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​മാ​യും വി​ദ്യാ​ർ​ഥി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ പ​ക്ക​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണും എ​ക്സൈ​സ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. അ​ലോ​ട്ടി​യു​ടെ ഗു​ണ്ടാ സം​ഘാം​ഗ​മാ​യ ഇ​യാ​ൾ, ഇ​വ​രി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് വാ​ങ്ങാ​നു​ള്ള വ​ഴി ക​ണ്ടെ​ത്തി​യ​തെ​ന്നും എ​ക്സൈ​സ്…

Read More

 ഫേ​സ് ബു​ക്കിന്‍റെ ദു​രു​പ​യോ​ഗം  കു​ടും​ബബ​ന്ധ​ങ്ങ​ൾ ത​ക​ർ​ക്കു​ന്നു; കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ സ്വ​ന്ത​മാ​യി വാ​ങ്ങി ന​ൽ​ക​രു​തെ​ന്ന്  ഫാ​മി​ലി എ​ൻ​റീ​ച്ചു​മെ​ന്‍റ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഇ.​എ​സ്. സാം​സ​ണ്‍

ക​ടു​ത്തു​രു​ത്തി: മൊ​ബൈ​ൽ ദു​രു​പ​യോ​ഗം കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നും ഫേ​സ് ബു​ക്ക് ദു​രു​പ​യോ​ഗം കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ത​ക​ർ​ക്കു​ന്നു​വെ​ന്നും ഫാ​മി​ലി എ​ൻ​റീ​ച്ചു​മെ​ന്‍റ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഇ.​എ​സ്. സാം​സ​ണ്‍. എ​ർ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഫാ​മി​ലി എ​ൻ​റീ​ച്ചു​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ സ്വ​ന്ത​മാ​യി വാ​ങ്ങി ന​ൽ​ക​രു​തെ​ന്നും ര​ഹ​സ്യ​മാ​യി കം​പ്യൂ​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ ഇ​ദേ​ഹം പ​റ​ഞ്ഞു. കാ​ന്പ​സു​ക​ളി​ലെ​യും കു​ടും​ബ​ങ്ങ​ളി​ലെ​യും വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ​ക്ക് ഇ​ത്ത​രം ഉ​പ​യോ​ഗം കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് അ​ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ പി​റ​വം പ്ര​സ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് മ​ഞ്ഞാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൾ ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ളം, അ​ഡ്വ. വ​ർ​ഗീ​സ്കു​ട്ടി, ജെ​ബു ജോ​സ്, ജി​ജോ എ​ബ്ര​ഹാം, ഡോ. ​ജെ​യിം​സ് മ​ണി​ത്തോ​ട്ടം, ജി​സു ജോ​ണ്‍, പി.​കെ. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത് മ​റി​ച്ച് വി​ൽ​പ​ന;  മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ; പ​ണ​യം വ​ച്ച കാ​റു​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​ ലഭിച്ചതായി പോലീസ്

പൊ​ൻ​കു​ന്നം: കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത് മ​റി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. എ​രു​മേ​ലി തെ​ക്ക് ച​ര​ള ത​ട​ത്തി​ൽ അ​ൻ​ഷാ​ദ്, എ​രു​മേ​ലി തെ​ക്ക് പ​ന​ച്ച​യി​ൽ എം​ആ​ർ റാ​ഷി​ക്ക്, എ​രു​മേ​ലി തെ​ക്ക് വാ​ഴ​ക്ക​ൽ ഷ​മി​ർ ഖാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നിന്ന് വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് എ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ൽ പോ​കാ​റു​ണ്ട്. ക​ന്പ​ത്ത് പ​ണം വച്ച് ചി​ട്ടു​ക​ളി​ച്ച് വാ​ട​ക​ക്കാ​റു​ക​ൾ പ​ണ​യം വ​ച്ച് മു​ങ്ങു​ക​യാ​ണ് പ​തി​വ്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ​്തു വ​രു​ന്നു. പ​ണ​യം വ​ച്ച കാ​റു​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ചു. ഇ​ത് ക​ണ്ടെ​ടു​ക്കു​ന്ന​തി​ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​മെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി മ​ധു​സൂ​ധ​ന​ൻ, സി​ഐ മോ​ഹ​ൻ ദാ​സ്, എ​സ്ഐ ഏ​സി മ​നോ​ജ് കു​മാ​ർ, സി​നി​യ​ർ പോ​ലി​സ് ഓ​ഫീ​സ​ർ ഗി​രി​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ​വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത് .അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​ളെ വൈ​കു​ന്നേ​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന്…

Read More

ബസുകളിൽ തിരക്കുണ്ടാക്കി മോഷണം നടത്തുന്ന സുന്ദരികൾ വീണ്ടും ; ബാഗിന്‍റെ സിബ്ബ് തുറന്നാണ്  വിദ്ധരായ സ്ത്രീകൾ മോഷണം നടത്തുന്നത്

കോ​ട്ട​യം: ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ബ​സ് യാ​ത്ര​ക്കി​ട​യി​ൽ സ്ത്രീ​ക​ളു​ടെ ബാ​ഗി​ൽ നി​ന്നും പ​ഴ്സും മ​റ്റു വി​ല​പ്പെ​ട്ട രേ​ഖ​ക​ളും മോ​ഷ​ണം പോ​കു​ന്ന​തു പ​തി​വാ​കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ കു​ട​യം​പ​ടി​യി​ൽ നി​ന്നും കോ​ട്ട​യ​ത്തി​നു കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ന്ന അ​യ്മ​നം സ്വ​ദേ​ശി​നി തോ​പ്പി​ൽ ആ​നി​യ​മ്മ വ​ർ​ഗീ​സി​ന്‍റെ പ​ഴ്സ് മോ​ഷ​ണം പോ​യി. പ​ഴ്സി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്നു കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പു വ​രെ കോ​ട്ട​യം – ചി​ങ്ങ​വ​നം റൂ​ട്ടി​ലും കോ​ട്ട​യം- പാ​ലാ- ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ ബാ​ഗി​ൽ നി​ന്നു​മാ​ണു മി​ക്ക​പ്പോ​ഴും പ​ഴ്സ് ന​ഷ്ട​മാ​കു​ന്ന​ത്. സ്ത്രീ ​മോ​ഷ്്ടാ​ക്ക​ളാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ദ​ഗ്ധ​മാ​യി സ്ത്രീ​ക​ളു​ടെ ബാ​ഗി​ന്‍റെ സി​ബ്ബ് തു​റ​ന്നു ബാ​ഗി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ഴ്സും മോ​ഷ്ടി​ക്കു​ക​യാ​ണ് പ​തി​വ്. മി​ക്ക​പ്പോ​ഴും പ​ഴ്സ് ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ സം​ഭ​വ​മ​റി​യി​ല്ല. ക​ട​ക​ളി​ലോ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലോ എ​ത്തി…

Read More

ഓട്ടം വിളിച്ചാൽ വരാൻ മടിയുള്ള ഓട്ടോക്കാർക്കെതിരേ പണി വരുന്നു ; 24 മണിക്കൂറിനുള്ളിൽ നടപടി; 8547639101 എ​ന്ന  നമ്പരിലേക്ക് ഓട്ടോയുടെ നമ്പർ വാട്സാപ്പ് ചെയ്യാം

കോ​ട്ട​യം: ഓ​ട്ടം വി​ളി​ച്ചാ​ൽ വ​രാ​ൻ മ​ടി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി വ​രു​ന്നു. ചി​ല ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ചെ​റി​യ ദൂ​ര​ത്തി​ലേ​ക്കു​ള്ള ഓ​ട്ടം വി​ളി​ച്ചാ​ൽ വ​രാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കു കൃ​ത്യ​മാ​യി സ​വാ​രി പോ​കാ​ത്ത​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​രി​ക്കു​ന്ന​ത്. സ​വാ​രി പോ​കാ​ൻ ഓ​ട്ടോ ഡ്രൈ​വ​ർ വി​സ​മ്മ​തി​ക്കു​ക​യാ​ണെ​ങ്കി​ൽ വാ​ട്സാ​പ്പി​ലൂ​ടെ​യൊ ഇ-​മെ​യി​ലി​ലൂ​ടെ​യോ യാ​ത്ര​ക്കാ​ർ​ക്കു പ​രാ​തി ന​ൽ​കാം. 8547639101 എ​ന്ന വാ​ട്സ് ആ​പ്പ് ന​ന്പ​രി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യു​ടെ ന​ന്പ​ർ വാ​ട്സ് ആ​പ്പ് ചെ​യ്യു​ക​യോ kl [email protected] എ​ന്ന ഐ​ഡി​യി​ലേ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യോ ചെ​യ്യാം. ഓ​ട്ടം വി​ളി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു പോ​കാ​തെ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ​ക്കു താ​ൽ​പ​ര്യ​മു​ള്ള സ്ഥ​ല​ത്തേ​ക്കു മാ​ത്രം സ​വാ​രി​പോ​കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ ഏ​തു ജി​ല്ല​യി​ൽ​നി​ന്നും ഈ ​ന​ന്പ​രി​ലേ​ക്ക് വാ​ട്സാ​പ്പ് സ​ന്ദേ​ശം…

Read More

മു​ണ്ട​ക്കയത്ത് വ​സ്ത്ര​ശാ​ല​യി​ൽ വ​ൻ തീ​പി​ടിത്തം; സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം  മുടങ്ങി;കാഞ്ഞിരപ്പള്ളി ഫയർഫേഴ്സെത്തി തീ അണച്ചു

മു​ണ്ട​ക്ക​യം: ടൗ​ണി​ലെ വ​സ്ത്ര​ശാ​ല​യി​ൽ വ​ൻ തീ​പി​ടിത്തം. അ​ഷ​റ​ഫ് ടെ​ക്സ്റ്റ​യി​ൽ​സി​നാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യ്ക്കു​ള്ളി​ലെ വ​സ്ത്ര​ങ്ങ​ളെ​ല്ലാം ക​ത്തി ന​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ് തീ ​പു​റ​ത്തേ​ക്ക് ഉ​യ​ർ​ന്ന​ത്. ഇ​തു ക​ണ്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ലും ഫ​യ​ർ ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യു​ടെ ഗ്ലാ​സ് താ​ഴെ വി​ഴു​മെ​ന്ന അവ​സ്ഥ​യി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. ഇ​ത് പൊ​ട്ടി​ച്ച് താ​ഴെ ഇ​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഫ​യ​ർ ഫോ​ഴ്സ്. സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​ർ കൂ​ടി​യ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം നി​ല​ച്ചി​രു​ന്നു. തീ ​പി​ടി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് ഇ​രു​സൈ​ഡി​ൽ നി​ന്നും വ​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് നി​ർ​ത്തി​യി​ടി​യി​ച്ചി​രു​ന്നു. ഒ​ന്പ​തു​വ​രെ​യും ഗ്ലാ​സ് പൊ​ട്ടി​ച്ച് നി​ല​ത്ത് ഇ​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ​കു​തി​യോ​ളം ക​ത്തി​യ തു​ണി​ക​ളെ​ല്ലാം റോ​ഡി​ലേ​ക്ക് വ​ലി​ച്ച് ഇട്ടിരിക്കുകയാണ്.

Read More