കോട്ടയം: പാക്കിൽ വീടുകയറി ആക്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു. വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയാണ് പരാതി നല്‍കിയത്. വീട്ടിൽ കയറിയ സംഘം ഇവരുടെ മകനെ മർദിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ 13,000 രൂപ വിലയുള്ള ഫോണ്‍ നഷ്ടപ്പെട്ടെന്നും പറയുന്നു. കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിന് മകനുമായുണ്ടായ വഴക്കാണ് വീടു കയറി മർദിക്കാൻ കാരണമെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ മർദനത്തിന് ആർക്കും പരിക്കില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ചിങ്ങവനം പോലീസ് വ്യക്തമാക്കി.
Read MoreCategory: Kottayam
വിട്ടിൽ അതിക്രമിച്ചു കയറി പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; രണ്ടു യുവാക്കൾക്കെതിരേ കേസ്; പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് പോലീസ്
കോട്ടയം: 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു യുവാക്കൾക്കെതിരേ കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിൽ വന്നാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടി കുതറിയോടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് അമ്മയുമൊത്ത് കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കി. പ്രതികളെക്കുറിച്ച് അറിവായിട്ടുണ്ടെ ന്ന് പോലീസ് വ്യക്തമാക്കി. പോലീസിൽ പരാതി നല്‍കിയതറിഞ്ഞ് പ്രതികൾ മുങ്ങിയിരിക്കുകയാണ്. രണ്ടു ദിവസത്തിനകം പ്രതികൾ വലയിലാകുമെന്ന് കറുകച്ചാൽ പോലീസ് വ്യക്തമാക്കി.
Read Moreഅന്ന് അയച്ച ചിത്രം ഇന്ന് കെണിയായി! യുവതിയുടെ നഗ്നഫോട്ടോ പ്രതിശ്രുത വരനെ കാട്ടി വിവാഹം മുടക്കി; തെള്ളകം സ്വദേശിക്കെതിരേ കേസെടുത്തു
കോട്ടയം: യുവതിയുടെ നഗ്ന ഫോട്ടോ പ്രതിശ്രുത വരനെ കാണിച്ച് വിവാഹം മുടക്കിയ യുവാവിനെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. തെള്ളകം സ്വദേശിയാണ് വിവാഹം മുടക്കാൻ ഫോട്ടോ തന്ത്രമാക്കിയത്. ഇപ്പോൾ കേസിൽപ്പെട്ട യുവാവും യുവതിയും നേരത്തേ സ്നേഹത്തിലായിരുന്നു. ആ സമയത്ത് യുവതി നഗ്നഫോട്ടോ അയച്ചുകൊടുത്തുവെന്നു പറഞ്ഞാണ് ഇപ്പോൾ ഫോട്ടോ കാട്ടി വിവാഹം മുടക്കിയത്. യുവതിയുടെ പരാതിയിലാണ് ഇപ്പോൾ യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്. എന്നാൽ എന്താണ് യാഥാർഥ്യമെന്ന് പ്രതിയെ പിടികൂടിയാലേ അറിയാൻ കഴിയുകയുള്ളുവെന്ന് ഏറ്റുമാനൂർ എസ്ഐ പറഞ്ഞു. യുവതിയുടെ ചിത്രം തന്നെയാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോ എന്നൊക്കെ പ്രതിയെ പിടികൂടിയാൽ മാത്രമേ അറിവാകു എന്നും പോലീസ് വ്യക്തമാക്കി.
Read Moreതരംഗമായി ‘എന്നാ ഒണ്ട് ; കോട്ടയംകാരുടെ സ്വന്തം പാട്ട് ലോക മലയാളികളുടെ ചുണ്ടിൽ തത്തിക്കളിച്ച് വൈറലാകുന്നു
കോട്ടയം: കോട്ടയത്തുകാരെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികളുടെ ചുണ്ടിൽ തത്തിക്കളിച്ച് ഒരു പാട്ട് വൈറലായിരി ക്കുന്നു. ബോറടിച്ചിരുന്നപ്പം കാറെടുത്തിറങ്ങി…കോട്ടയം വരെയൊരു പാട്ടിട്ടു പറന്നു…കുമരകം കായലി സമയം പാഞ്ഞകന്നു…ഇലവിഴാപ്പൂഞ്ചിറേ മലകണ്ടു നെറഞ്ഞു… കോട്ടയത്തിന്റെ സവിശേഷതകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പേരുകളും കോർത്തിണക്കിയ അടിപൊളിപ്പാട്ട് ഇതിനോടകം അന്‍പതിനായിരത്തിലധികം പേരാണ് കണ്ടത്. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. കോട്ടയംകാരുടെ തനതു ക്ഷേമാന്വേഷമായ ‘എന്നാ ഒണ്ട്’ എന്ന ചോദ്യവും അതിനു മൂന്നു പേരുടെ മറുപടിയുമായാണു പാട്ടു തുടങ്ങുന്നത്. തുടർന്നങ്ങോട്ട് വേറിട്ട താളവും വേഗവുമായി പാട്ടിൽ കോട്ടയം നിറയുന്നു. ജസ്റ്റിൻ പതാലിൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന പാട്ടിന് സംഗീതമൊരുക്കയിരിക്കുന്നത് രാജേഷ് എച്ച് നായരാണ്. കബിൽ ദാസ് ഒരുക്കിയ ദൃശ്യങ്ങളും തെന്നിന്ത്യയിലെ പുതുതലമുറ ഫിലിം എഡിറ്റർമാരിൽ ശ്രദ്ധേയനായ സഷി ക്യുമറുടെ മികവും കൂടിയായപ്പോൾ പാട്ട് ആഘോഷമായി മാറുകയായിരുന്നു. മൂന്നര വയസുകാരൻ യോന്നാച്ചനും കോട്ടയത്തെ സ്ഥലനാമങ്ങൾ…
Read Moreയുവതിയുടെ നഗ്നഫോട്ടോ പ്രതിശ്രുത വരനെ കാട്ടി വിവാഹം മുടക്കി ; തെള്ളകം സ്വദേശിക്കെതിരേ കേസെടുത്തു
കോട്ടയം: യുവതിയുടെ നഗ്ന ഫോട്ടോ പ്രതിശ്രുത വരനെ കാണിച്ച് വിവാഹം മുടക്കിയ യുവാവിനെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. തെള്ളകം സ്വദേശിയാണ് വിവാഹം മുടക്കാൻ ഫോട്ടോ തന്ത്രമാക്കിയത്. ഇപ്പോൾ കേസിൽപ്പെട്ട യുവാവും യുവതിയും നേരത്തേ സ്നേഹത്തിലായിരുന്നു. ആ സമയത്ത് യുവതി നഗ്നഫോട്ടോ അയച്ചുകൊടുത്തുവെന്നു പറഞ്ഞാണ് ഇപ്പോൾ ഫോട്ടോ കാട്ടി വിവാഹം മുടക്കിയത്. യുവതിയുടെ പരാതിയിലാണ് ഇപ്പോൾ യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്. എന്നാൽ എന്താണ് യാഥാർഥ്യമെന്ന് പ്രതിയെ പിടികൂടിയാലേ അറിയാൻ കഴിയുകയുള്ളുവെന്ന് ഏറ്റുമാനൂർ എസ്ഐ പറഞ്ഞു. യുവതിയുടെ ചിത്രം തന്നെയാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോ എന്നൊക്കെ പ്രതിയെ പിടികൂടിയാൽ മാത്രമേ അറിവാകു എന്നും പോലീസ് വ്യക്തമാക്കി.
Read Moreമൂന്നാം നാൾ അങ്കിൾ’ വ്യാജൻ ഇന്റർനെറ്റിൽ; തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജപതിപ്പ്
കോട്ടയം: മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. റിലീസായി മൂന്നാം ദിവസമാണ് ചിത്രം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
Read Moreഇളം കാറ്റും മലനിരകളെ തഴുകിയെത്തുന്ന കോടമഞ്ഞും! വിനോദസഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി പെരുവന്താനം പഞ്ചാലിമേട് അതിസുന്ദരിയായി.
ഉപ്പുതറ: വിനോദസഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി പെരുവന്താനം പഞ്ചാലിമേട് അതിസുന്ദരിയായി. ടൂറിസം വകുപ്പിന്റെ നാലു കോടി രൂപ ചെലവഴിച്ചാണ് പഞ്ചാലിമേടിനെ ഒരുക്കിയിരിക്കുന്നത്. നടപ്പാത, റെയിൻ ഷെൽട്ടറുകൾ, വിശ്രമകേന്ദ്രങ്ങൾ, പ്രവേശനകവാടം, പാസ്കൗണ്ടർ, സോളാർ വിളക്കുകൾ എന്നിവയുടെ നിർമാണങ്ങൾ ആദ്യഘട്ടമായി പൂർത്തിയായി. ഇളം കാറ്റും മലനിരകളെ തഴുകിയെത്തുന്ന കോടമഞ്ഞും അദ്ഭുതപൂർവമായ കാഴ്ച സമ്മാനിക്കുന്ന പഞ്ചാലിമേട് ഇനിയും ഏറെ സുന്ദരിയാകും. അവധി ദിവസങ്ങളിൽ 1000 മുതൽ 4000 വരെ സഞ്ചാരികൾ പഞ്ചാലിമേടിന്റെ സൗന്ദര്യം നുകരാൻ എത്തുന്നുണ്ട്. പഞ്ചാലിമേടിൽന്നും നോക്കിയാൽ നോക്കെത്താത്ര ദൂരം പരന്നുകിടക്കുന്ന പച്ചപുതച്ച മലനിരകൾ ഏറ്റവും ആകർഷണീയമാണ്. എന്നാൽ അടിസ്ഥാനസൗകര്യം സന്ദർശകരെ അകറ്റിയിരുന്നു. ഇതിനു പരിഹാരമെന്നോണമാണ് പാഞ്ചാലിമേട് ഡിടിപിസി ഏറ്റെടുത്തത്. മന്ത്ര എന്ന കന്പിനിയാണ് നിർമാണചുമതല ഏറ്റെടുത്തിരിന്നത്. ഒന്നാഘട്ടനിർമാണം പൂർത്തിയാക്കിയ പഞ്ചാലിമേട് അടുത്തമാസം ഏഴിന് മന്തി കടകംപള്ളി സുരേന്ദ്രൻ നാടിനു സമർപ്പിക്കും. ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കും വർധിക്കും. സാഹസിയതക്ക് പറ്റിയ…
Read Moreസംഭവം ചങ്ങനാശേരിയില്‍! കടത്തിണ്ണയില്‍ കിടന്നുറങ്ങിയ 65കാരനെ തലയ്ക്കടിച്ചു കൊന്നു; കൊലക്കേസ് പ്രതികള്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍
ചങ്ങനാശേരി: കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പോലീസ് സ്റ്റേഷനു സമീപമുള്ള കടത്തിണ്ണയിൽ കിടന്നുറങ്ങിയ ഗോപി(65)യെയാണു തലക്കടിയേറ്റ് രക്തം വാർന്നൊഴുകി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. തുടർന്നു ചങ്ങനാശേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹത്തിന് അരികിൽ നിന്നു ഇഷ്്ടികയും കണ്ടെടുത്തിട്ടുണ്ട്. ചങ്ങനാശേരി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലക്കേസ് പ്രതികൾ അടക്കം മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചങ്ങനാശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ജോലികൾ ചെയ്തു നടന്നിരുന്നയാളാണു ഗോപി. ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Read Moreതൊണ്ടി മുതൽ കിട്ടാതെ പോലീസ്; ബസിൽ വന്നിറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിച്ച് യുവാവ് ഓടി; നാട്ടുകാരും ജീവനക്കാരും ഒാടിച്ചിട്ടു പിടികൂടി കള്ളനെ പോലീസിൽ ഏൽപ്പിച്ചു
തൊടുപുഴ: രാത്രിയിൽ കെഎസ്ആർടിസി ബസിൽ വന്നിറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ സഹയാത്രക്കാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയും തൊടുപുഴ കുന്നത്ത് താമസക്കാരനുമായ കല്ലുവെട്ടിക്കുഴിയിൽ അഫ്സലി (27)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി ഒൻപതോടെ തിരുവനന്തപുരം ബസിൽ തൊടുപുഴ ഡിപ്പോയിൽ വന്നിറങ്ങിയ തെക്കുഭാഗം സ്വദേശിനി ലളിതയുടെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. നാലരപവന്റെ മാല പൊട്ടിച്ചോടിയെങ്കിലും ഇതിന്റെ പകുതിയെ മോഷ്ടാവിനു കിട്ടിയുള്ളു. രണ്ടു പവനോളം ഇവർക്കുതിരികെ ലഭിച്ചു. എന്നാൽ താലിയും ലോക്കറ്റും മോഷ്ടാവ് പൊട്ടിച്ചെടുത്ത ഭാഗത്തായിരുന്നു. മാലപൊട്ടിച്ചതോടെ വീട്ടമ്മ ബഹളം വച്ചപ്പോൾ ഡിപ്പോയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പിന്നാലെയോടി കാഡ്സ് ജംഗ്ഷനിലെത്തി ഇയാളെ പിടി കൂടി പോലീസിനു കൈമാറി. എന്നാൽ പൊട്ടിച്ചെടുത്ത ഭാഗം ഇതിനോടകം ഇയാൾ എറിഞ്ഞു കളഞ്ഞുവെന്ന് പോലീസ് പറഞ്ഞു. മാല പൊട്ടിച്ചില്ലെന്നു പറഞ്ഞെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തില്ല. ഇതിനിടെ നാട്ടുകാർ…
Read Moreഎന്നാൽ നീ കൊണ്ടു പരാതി കൊടുക്കെടാ..; കോട്ടയം – കോഴഞ്ചേരി റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിൽ; ചോദ്യം ചെയ്താൽ അസഭ്യവും ഭീഷണിയും
കോട്ടയം: കോട്ടയം – കോഴഞ്ചേരി റൂട്ടിലെ ബസുകൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത് യാത്രക്കാർക്കു ഭീഷണിയാകുന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കോട്ടയം മുതൽ കോഴഞ്ചേരിവരെ മത്സരയോട്ടമാണ് നടത്തുന്നത്. അമിത വേഗത്തിൽ പോകുന്ന ബസിൽ ഭീതിയോടെയാണു യാത്രക്കാർ സഞ്ചരിക്കുന്നത്. ഇതിനു പുറമെ ഇരുചക്രവാഹനത്തിലും നടന്നും റോഡിലുടെ പോകുന്നവർക്കു ബസിലെ ഡ്രൈവർമാരുടെ വക ശകാരവും അസഭ്യവർഷവും പതിവാണ്. ഇന്നലെ വൈകുന്നേരം കോട്ടയത്തു നിന്നും കോഴഞ്ചേരിക്കു പോയ കെഎസ്ആർടിസി ബസ് അമിത വേഗത്തിൽ സഞ്ചരിച്ചതു ചോദ്യം ചെയ്തിനു കണ്ടക്ടറും ഡ്രൈവറും മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ് രംഗത്ത് എത്തി. ബസിൽ യാത്ര ചെയ്തിരുന്ന വൃദ്ധ ദന്പതികളുടെ പക്കലുണ്ടായിരുന്ന പച്ചക്കറികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അമിത വേഗത്തിൽ സഞ്ചരിച്ച ബസിൽ വീണു പോയതോടെയാണു യുവാവ് ഡ്രൈവറോടും വനിതാ കണ്ടക്ടറോടും അല്പം സ്പീഡ് കുറച്ചു ബസോടിച്ചു കൂടെയെന്നു ചോദിച്ചത്. എന്നാൽ ‘നീ കൊണ്ടു പോയി പരാതി കൊടുക്കെടായെന്നും…
Read More