ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കു രോഗിയുമായി വന്ന വാഹനം പ്രവേശിച്ചതു ഭീതി പരത്തി. ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. എറണാകുളത്തുനിന്ന് ഒരു രോഗിയുമായി വന്ന സ്വകാര്യ കാറാണ് ആശുപത്രിക്ക് അകത്തേക്ക് പ്രവേശിപ്പിച്ചത്. കാർ പോർച്ച് കഴിഞ്ഞ് അകത്തേക്ക് പ്രവേശിക്കുന്നതു കണ്ടതോടെ സുരക്ഷാ ജീവനക്കാരൻ വിലക്കിയെങ്കിലും ഡ്രൈവർ കാര്യമാക്കിയില്ല. തുടർന്നു കാർ അകത്തേക്ക് കയറി വരുന്നത് കണ്ട ജീവനക്കാരും മറ്റ് രോഗികളോടൊപ്പം വന്നവരും ബഹളമുണ്ടാക്കിയതിനെ തുടർന്ന് കാർ നിർത്തി ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. അത്യാഹിത വിഭാഗത്തിന് സമീപം പുതിയ ഒപി കൗണ്ടറിന്റെയും കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് വരുത്തിയ ട്രാഫിക് പരിഷ്കാരമാണ് ഇത്തരത്തിൽ രോഗിയുമായി വരുന്ന സ്വകാര്യ വാഹനങ്ങൾ അത്യാഹിത വിഭാഗത്തിനകത്തേക്ക് പ്രവേശിക്കുന്നതിനു കാരണം. ഒപിയുടെ നിർമാണം പൂർത്തീകരിക്കുന്നതു വരെ മാത്രമാണ് വാഹന പ്രവേശന സംവിധാനമെങ്കിലും ചില സമയങ്ങളിൽ ആശങ്ക പരത്താറുണ്ട്. ഡ്യൂട്ടിയിലുള്ള…
Read MoreCategory: Kottayam
ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
കോട്ടയം: കെഎസ്ആർടിസി ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. കുമാരനല്ലൂർ കാവനാട്ട് കെ.സി. മാത്യുവിന്റെ മകൻ പ്രവീണ്‍ മാത്യു(33)ആണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി 10നു എംസി റോഡിൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ചശേഷം കുമാരനല്ലൂർ ഭാഗത്തേക്കു മടങ്ങുന്പോൾ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേയ്ക്കു വരികയായിരുന്ന കെഎസ്ആർടിസി വേണാട് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു വീണ പ്രവീണിന്റെ തലയിലൂടെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു. വിവമരറിഞ്ഞ് ഏറ്റുമാനൂർ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു. ഇന്നലെ ജോലി കഴിഞ്ഞു പ്രവീണ്‍ ഏറ്റുമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി തിരികെ മടങ്ങുകയായിരുന്നു. ദുബായിലായിരുന്ന പ്രവീണ്‍ രണ്ടു മാസം മുന്‍പാണു നാട്ടിലെത്തിയത്. രണ്ടു ദിവസം മുന്‍പാണു ചൂട്ടുവേലിയിലുള്ള വാഹന…
Read Moreപുതുപ്പള്ളി കവലയിൽ നിയന്ത്രണം വിട്ട വാൻ ഇടിച്ചു മരിച്ച ചുമട്ടുതൊഴിലാളിയുടെ സംസ്കാരം ഇന്ന്; മനപൂർവമല്ലാത്ത നരഹത്യയ്ക്കു ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു
കോട്ടയം: പുതുപ്പള്ളി കവലയിൽ നിയന്ത്രണംവിട്ട വാനിടിച്ചു മരിച്ച ചുമട്ടു തൊഴിലാളിയുടെ സംസ്കാരം ഇന്നു നടക്കും. പുതുപ്പള്ളി തച്ചകുന്ന് അയ്യൻകോയിക്കൽ ഷാജി (50)യാണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണു അപകടമുണ്ടായത്. അപകടത്തിൽ പുതുപ്പള്ളി കോനായിൽ കൊച്ചുമോ(49)നും പരിക്കേറ്റിരുന്നു. തോട്ടയ്ക്കാട് റോഡിൽനിന്നും വരികയായിരുന്ന പാഴ്സൽ വാൻ നിയന്ത്രണം വിട്ടു റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിൽ ഇടിച്ചു. തുടർന്നു ഇവിടെ പാർക്ക് ചെയ്തിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ എംഎസ് ഏജൻസിസിലേക്കു പാഞ്ഞു കയറുകയായിരുന്നു. ഫുട്പാത്തിൽ നിൽക്കുകയായിരുന്ന ഷാജി വാഹനത്തിനു മുന്നിൽ കുടുങ്ങി. ഷാജിയേയും വലിച്ചുകൊണ്ടാണു വാൻ കടയ്ക്കുള്ളിലേക്കു പാഞ്ഞു കയറിയത്. ശബ്ദം കേട്ടു ഓടിക്കൂടിയവരാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.പുതുപ്പള്ളി വെട്ടത്തുകവലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന കണ്ട്രോൾ റൂം പോലീസുകാർ എത്തിയാണു ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷാജിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മരണം സംഭവിച്ചത്. എറണാകുളത്തുനിന്നും…
Read Moreസത്യസന്ധതയ്ക്കു സല്യൂട്ട്! യുവാക്കളുടെ സത്യസന്ധതയിൽ ഉടമയ്ക്കു തിരിച്ചു കിട്ടിയത് നഷ്ടപ്പെട്ട 39,400 രൂപ
കടുത്തുരുത്തി: യുവാക്കളുടെ സത്യസന്ധതയിൽ ഉടമയ്ക്കു തിരിച്ചു കിട്ടിയത് വഴിയിൽ നഷ്ടപ്പെട്ട 39,400 രൂപ. കുറുപ്പന്തറയിൽ മെയ് ഒന്നിന് നടക്കുന്ന മ്യൂസിക് ഫെസ്റ്റിനോടുനബന്ധിച്ചു ഫ്ളെക്സ് ബോർഡുകൾ സ്ഥാപിക്കുകയായിരുന്ന യുവാക്കളുടെ സംഘത്തിനാണ് വഴിയിൽ കിടന്ന പണമടങ്ങിയ പഴ്സ് ലഭിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 11 ഓടെ ഇരവിമംഗലം അപ്പൻകവലയിൽ വച്ചാണ് ആറംഗ സംഘത്തിന് പഴ്സ് ലഭിച്ചത്. പന്തക്കുസ്ത യുവജന സംഘടനയുടെ പ്രവർത്തകരായ കുറുപ്പന്തറ മണിമലക്കുന്നേൽ അഖിൽ, ആയാംകുടി കൃപാഭവൻ ഡാൻ, അതിരന്പുഴ കല്ലുപെരുന്നേൽ റോബിൻ, ബിബിൻ പൗലോസ്, ഫിലിപ്പ് ജയിംസ്, ജെയ്സണ്‍ ചാക്കോ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പഴ്സ് തുറന്നു നോക്കിയ യുവാക്കളുടെ കണ്ണ് പണത്തിൽ കുരുങ്ങിയില്ല. രാത്രിതന്നെ ഇവർ പണമടങ്ങിയ പഴ്സുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി ഇതു പോലീസിന് കൈമാറി. മുട്ടുചിറയിൽ കട നടത്തുന്ന ഇരവിമംഗലം സ്വദേശിയായ അനീഷിന്റേതായിരുന്നു പണം. രാത്രിയിൽ വീട്ടിലേക്കു മടങ്ങുന്പോളാണ് അനീഷിന്റെ കൈയിൽ നിന്നു പഴ്സ് നഷ്ടപ്പെട്ടത്.…
Read Moreകോട്ടയത്ത് ഹൈപ്പർ മാർക്കറ്റ് കത്തിച്ചാമ്പലായ സംഭവം; പ്രാഥമിക നിഗമനം വന്നു; ആരും കത്തിച്ചതല്ല
കോട്ടയം: നഗരത്തിലെ ഹൈപ്പർ മാർക്കറ്റ് തീപിടിച്ചു പൂർണമായും കത്തിനശിച്ചതിനു പിന്നിൽ അട്ടിമറി സാധ്യതയില്ലെന്നും ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്നും അന്വേഷണ സംഘം. കടയ്ക്കുള്ളിൽ പോലീസ് ഫോറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ഇന്നലെ പരിശോധന നടത്തിയശേഷമാണു ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിച്ചതെന്ന പ്രാഥമിക നിഗമനത്തിൽ എത്തിച്ചേർന്നത്. പാൽ സൂക്ഷിച്ചിരുന്ന ഫ്രീസറിൽ നിന്നാകണം തീപടർന്നതെന്നാണു ഇവരുടെ നിഗമനം. ഞായറാഴ്ച രാത്രി 11നു അടച്ച കടയിൽ പാൽ സൂക്ഷിച്ചിരുന്ന ഫ്രീസർ പ്രവർത്തിച്ചിരുന്നു. ഫ്രീസറിന്റെ ചക്രം കയറിയിറങ്ങി വയറിന്റെ ഇൻസുലേഷൻ പൊളിഞ്ഞിരുന്നു. ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നതുപോലെ ഫ്രീസറിന്റെ വയർ വീർത്തിരുന്നു. ഫ്രീസർ ഓഫ് ചെയ്തശേഷമാണു കടയടച്ചു പോയതെന്നാണു ജീവനക്കാർ അധികൃതരോടു പറഞ്ഞത്. എന്നാൽ ഇതു ശരിയല്ലെന്നു ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഫ്രീസർ ഘടിപ്പിച്ചിരുന്ന പ്ലഗിനു സ്വിച്ച് ഉണ്ടായിരുന്നില്ല. ഇതു ഓണായി കിടക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. വിശദമായ പരിശോധനയ്ക്കായി പോലീസ് ഫോറൻസിക് വിഭാഗം വയറിംഗ്…
Read Moreവാഹനവുമായി റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവർമാർക്കെതിരെ ശക്തമായ നടപടിയുമായി പോലീസും മോട്ടോർ വാഹന വകുപ്പും
കോട്ടയം: റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി പോലീസും മോട്ടോർ വാഹന വകുപ്പും. അവധിക്കാലമായതോടെ പ്രായപൂർത്തിയാകാത്ത നിരവധി വിദ്യാർഥികളാണു ബൈക്കും കാറുകളുമായി നിരത്തിലിറങ്ങുന്നത്. പലരുടെയും വാഹനത്തിനു പോലീസോ മോട്ടോർ വാഹന വകുപ്പ് അധികൃതരോ കൈ കാണിച്ചാൽ നിർത്താതെ അമിത വേഗത്തിൽ പായുകയാണു ചെയ്യുന്നത്. ഇതു പലപ്പോഴും അപകടങ്ങൾ വിളിച്ചു വരുത്താൻ കാരണമാകും. വാഹന പരിശോധനയിൽ കുടുങ്ങുമെന്നു കണ്ടാൽ പോക്കറ്റ് റോഡിലൂടെ റൂട്ട് മാറി സഞ്ചരിച്ചാണ് കുട്ടി ഡ്രൈവർമാർ രക്ഷപ്പെടുന്നത്. എന്നാൽ പരിചയമില്ലാത്ത വഴികളിലൂടെ വേഗത്തിൽ പായുന്നതു അപകടമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പരിശോധന ശക്തമാക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. ലൈസൻസില്ലാതെയും ഹെൽമറ്റ് ധരിക്കാതെയും മദ്യപിച്ചും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ചും മൊബൈൽ ഫോണിൽ സംസാരിച്ചും ബൈക്കിൽ മരണപ്പാച്ചിൽ നടത്തുന്ന യുവാക്കൾക്കെതിരെയും ജനശ്രദ്ധ പിടിച്ചുപറ്റാൻ ബൈക്കുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന വിരുതന്മാർക്കെതിരെയും കർശന…
Read Moreഉടമയ്ക്കു മൂന്നു ശത്രുക്കള്‍! കോട്ടയം കളക്ടറേറ്റിനു സമീപത്തെ ബഹുനില മന്ദിരത്തിലെ തീ പിടിത്തത്തിലെ യഥാര്‍ഥ കാരണം ഉടനെ അറിയാം; അട്ടിമറിയാണെന്നു സംശയിക്കുന്ന തെളിവുകള്‍ പോലീസിന്
കോട്ടയം: കളക്ടറേറ്റിനു സമീപത്തെ ബഹുനില മന്ദിരത്തിലെ തീ പിടിത്തത്തിലെ യഥാർഥ കാരണം ഉടനെ അറിയാം. തിരുവനന്തപുരത്തു നിന്നുള്ള സയന്റിഫിക് വിദഗ്ധരും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും സംയുക്തമായി ഇന്നു പരിശോധന നടത്തി. ഇവരുടെ പരിശോധനാ റിപ്പോർട്ടിൽ തീ പിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമാവും. അതേ സമയം അട്ടിമറിയാണെന്നു സംശയിക്കുന്ന ചില തെളിവുകൾ പോലീസിന് ലഭിച്ചു. ഇത് വിശദമായ അന്വേഷണത്തിന് വിധേയമാക്കും. അതിനു ശേഷമേ കത്തിച്ചതാണോ അതോ കത്തിയതാണോ എന്നു വ്യക്തമാവുകയുളളൂ. തീ പിടിത്തത്തിൽ പൂർണമായി കത്തി നശിച്ച ഹൈപ്പർ മാർക്കറ്റ് ഉടമയുമായി വൈരാഗ്യമുള്ള മൂന്നു പേരുടെ മൊബൈൽ കോൾ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഒരാൾ ബ്ലേഡ് മാഫിയ ബന്ധമുള്ളയാളും മറ്റൊരാൾ മെഡിക്കൽ ഷോപ്പുടമയുമാണ്. മൂന്നാമത്തെയാൾ ഹൈപ്പർമാർക്കറ്റ് ഉടമയുടെ അകന്ന ബന്ധുവാണ്. പാലാ സ്വദേശിയായ ഇയാൾ തീ പിടിത്തം നടന്നയുടനെ വിളിച്ച് കളിയാക്കിയെന്നാണ് ഉടമ പോലീസിന് മൊഴി നല്‍കിയത്. പാലാ സ്വദേശിയും…
Read Moreചതിച്ചത് ജവാൻ; വെള്ളം ചേർക്കാതെ മദ്യം കഴിച്ച വിദ്യാർഥികൾ അപടനില തരണം ചെയ്തു; നടന്നതിനെക്കുറിച്ച് വിദ്യാർഥികളിലൊരാൾ പറയുന്നതിങ്ങനെ
തലയോലപറന്പ്: മദ്യം വെള്ളം ചേർക്കാതെ കഴിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൗമാരക്കാരായ നാലു വിദ്യാർഥികൾ അപകടനില തരണം ചെയ്തു. സ്കുൾ വിദ്യാർഥികൾക്ക് മദ്യം നൽകിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തു. ബ്രഹ്മമംഗലം വൈപ്പാടമ്മേലാന് സമീപത്തെ പാടവും ചെറു തോടുകളുമുള്ള ചെന്പാലപ്പാടത്ത് ഇന്നലെ വൈകുന്നേരം അഞ്ചിനാണ് 13നും 16നും മധ്യേ പ്രായമുള്ള നാലു വിദ്യാർഥികളെ ചെളി പുരണ്ട് അവശനിലയിൽ കിടക്കുന്നത് കണ്ടത്. അബോധാവസ്ഥയിൽകിടന്ന വിദ്യാർഥികളെ ജനപ്രതിനിധികളായ റെജി മേച്ചേരി, ചിത്രലേഖ, തലയോലപ്പറന്പ് അഡീഷണൽ എസ് ഐ കെ .ടി.തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥികളെ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദ്യാർഥികളെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ കൊണ്ടുവരുന്പോൾ 13ഉം 15ഉം വയസ് പ്രായമുളള രണ്ട് വിദ്യാർഥികൾക്ക്…
Read Moreകോട്ടയം ടൗണിൽ കെഎസ്ടിപിയുടെ റോഡ് പണിക്കെത്തിച്ച ജെസിബി മോഷണം പോയി; 15 ലക്ഷം രൂപ വിലവരുന്ന ജെസിബിയാണ് നഷ്ടപ്പെട്ടതെന്ന് കരാറുകാരൻ
കോട്ടയം: ടൗണിൽ ബേക്കർ ജംഗ്ഷനിൽ റോഡ് പണി നടത്തിക്കൊണ്ടിരുന്ന ജെസിബി ആരോ മോഷ്ടിച്ചു. കെഎസ്ടിപിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന റോഡ് പണിക്കായി കൊണ്ടുവന്ന ജെസിബിയാണ് മോഷണം പോയത്. ശനിയാഴ്ച വൈകുന്നേരം ബേക്കർ ജംഗ്ഷനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തൊഴിലാളികൾ പണിക്ക് എത്തുന്പോഴാണ് ജെസിബി മോഷണം പോയ വിവരം അറിയുന്നത്. കരാറുകാരൻ വെസ്റ്റ് പോലീസിൽ പരാതി നല്കി. അപൂർവമായ ഒരു സംഭവമാണിതെന്ന് പോലീസ് വ്യക്തമാക്കി. വെസ്റ്റ് സ്റ്റേഷനിൽ തന്നെ ജെസിബി മോഷണത്തിന് കേസെടുക്കുന്നത് ആദ്യ സംഭവവാണ്. ജെസിബി ഓടിച്ചുകൊണ്ടുപോവുകയായിരുന്നോ അതേ ഏതെങ്കിലും വാഹനം കൊണ്ടുവന്നു കയറ്റിക്കൊണ്ടുപോയതാണോ എന്നു വ്യക്തമല്ല. നഗരത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് വെസ്റ്റ് എസ് എച്ച്ഒ നിർമൽ ബോസ് പറഞ്ഞു. ജെസിബി ഡ്രൈവർമാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 15 ലക്ഷം രൂപ വിലവരുന്നതാണ് ജെസിബിയെന്നാണ് കരാറുകാരൻ നല്കിയ പരാതിയിൽ പറയുന്നത്.
Read Moreഫയർഫോഴ്സിനെയും പോലീസിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല; കോട്ടയത്തെ ഹൈപ്പർമാർക്കറ്റിലെ തീപിടിത്തം പത്തുമണിക്കൂർകൊണ്ടാണ് ഫയർഫോഴ്സ് ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കിയത്
കോട്ടയം: കോട്ടയത്ത് ബഹുനില കെട്ടിടത്തെ വിഴുങ്ങിയ തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്സുകാരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഇന്നലത്തെ തീ പിടിത്തം അവർ നിയന്ത്രണ വിധേയമാക്കിയത്. തീ പടർന്നു പിടിച്ചിരുന്നുവെങ്കിൽ നഗരം മൊത്തം ചാന്പലാകുമായിരുന്നു. അതിനുള്ള എല്ലാ സാഹചര്യങ്ങളുമാണ് തീ പിടിച്ച കെട്ടിടത്തിനു സമീപത്തുള്ളത്. തൊട്ടപ്പുറത്ത് നൂറുമീറ്റർ അടുത്ത് പെട്രോൾ പന്പും തടിമില്ലും. ഒരു തീപ്പൊരി വീണാൽ എല്ലാം തീരും. പോരാത്തതിന് ചേർന്നു ചേർന്നു കെട്ടിടങ്ങൾ. ഇതേ കെട്ടിടത്തിലെ ഹോട്ടലിൽ ഉൾപ്പെടെ ഒട്ടേറെ ഗ്യാസ് സിലിണ്ടറുകൾ. തൊട്ടുസമീപത്തെ ചായക്കടകളിലുമുണ്ട് സിലിണ്ടറുകൾ. കെകെ റോഡിലും സമീപത്തെ എല്ലാ കെട്ടിടങ്ങളിൽ 11 കെവി വൈദ്യുതി ലൈനുകൾ. തീപിടിത്തമുണ്ടായ കെട്ടിടത്തിന് അര കിലോമീറ്ററിനുള്ളിൽ വേറെയും പെട്രോൾ പന്പുകളും നൂറുകണക്കിനു കെട്ടിടങ്ങളുമുണ്ട്. എന്നാൽ ശ്വാസമടക്കിപ്പിടിച്ച് പത്തുമണിക്കൂർകൊണ്ട് തീ വരുതിയിലാക്കിയശേഷമാണ് ഫയർഫോഴ്സ് ജീവനക്കാർ പോയത്. വിവിധയിടങ്ങളിൽനിന്നായി 14 ഫയർ ഫോഴ്സ് യൂണിറ്റുകൾ പാഞ്ഞെത്തിയെങ്കിലും…
Read More