തൊണ്ടി മുതൽ കിട്ടാതെ പോലീസ്;  ബ​സി​ൽ വ​ന്നി​റ​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച് യുവാവ് ഓടി;  നാട്ടുകാരും ജീവനക്കാരും  ഒാടിച്ചിട്ടു പിടികൂടി കള്ളനെ പോലീസിൽ ഏൽപ്പിച്ചു

തൊ​ടു​പു​ഴ: രാ​ത്രി​യി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ന്നി​റ​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചോ​ടി​യ യു​വാ​വി​നെ സ​ഹ​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യും തൊ​ടു​പു​ഴ കു​ന്ന​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ ക​ല്ലു​വെ​ട്ടി​ക്കു​ഴി​യി​ൽ അ​ഫ്സ​ലി (27)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ തി​രു​വ​ന​ന്ത​പു​രം ബ​സി​ൽ തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ വ​ന്നി​റ​ങ്ങി​യ തെ​ക്കു​ഭാ​ഗം സ്വ​ദേ​ശി​നി ല​ളി​ത​യു​ടെ മാ​ല​യാ​ണ് ഇ​യാ​ൾ പൊ​ട്ടി​ച്ചോ​ടി​യ​ത്. നാ​ല​ര​പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചോ​ടി​യെ​ങ്കി​ലും ഇ​തി​ന്‍റെ പ​കു​തി​യെ മോ​ഷ്ടാ​വി​നു കി​ട്ടി​യു​ള്ളു. ര​ണ്ടു പ​വ​നോ​ളം ഇ​വ​ർ​ക്കു​തി​രി​കെ ല​ഭി​ച്ചു. എ​ന്നാ​ൽ താ​ലി​യും ലോ​ക്ക​റ്റും മോ​ഷ്ടാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത ഭാ​ഗ​ത്താ​യി​രു​ന്നു.

മാ​ല​പൊ​ട്ടി​ച്ച​തോ​ടെ വീ​ട്ട​മ്മ ബ​ഹ​ളം വ​ച്ച​പ്പോ​ൾ ഡി​പ്പോ​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ന്നാ​ലെ​യോ​ടി കാ​ഡ്സ് ജം​ഗ്ഷ​നി​ലെ​ത്തി ഇ​യാ​ളെ പി​ടി കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. എ​ന്നാ​ൽ പൊ​ട്ടി​ച്ചെ​ടു​ത്ത ഭാ​ഗം ഇ​തി​നോ​ട​കം ഇ​യാ​ൾ എ​റി​ഞ്ഞു ക​ള​ഞ്ഞു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ല പൊ​ട്ടി​ച്ചി​ല്ലെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ല്ല.

ഇ​തി​നി​ടെ നാ​ട്ടു​കാ​ർ മ​ർ​ദ്ദി​ച്ചു​വെ​ന്നു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന​യും ന​ട​ത്തി. പി​ന്നീ​ട് ചോ​ദ്യം ചെ​യ്യ​ലി​ൽ പൊ​ട്ടി​ച്ചെ​ടു​ത്ത മാ​ല എ​റി​ഞ്ഞു ക​ള​ഞ്ഞു​വെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു. മാ​ല ക​ള​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞ സ്ഥ​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ എ​സ്ഐ വി.​സി. വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യു​മാ​യെ​ത്തി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts