വൈക്കം: വൈക്കം -എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്നതിനു സജ്ജമായിക്കൊണ്ടിരിക്കുന്ന ബോട്ടാണെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ ക്ലിയോപാട്ര എന്ന പേരിൽ പ്രചരിക്കുന്ന ബോട്ടിന്റെ ചിത്രം വ്യാജ മാണെന്ന് സി.കെ.ആശ എംഎൽ എ. ബോട്ട് പണി പൂർത്തിയായി വരുന്നതേയുള്ളു. പൂർത്തിയായി വരുന്ന ബോട്ടിന്റെ ചിത്രമല്ല സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നതെന്നും എംഎൽഎ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ഇരുനില ബോട്ടാണ് വിഭാവനം ചെയ്തത്. സുരക്ഷാകാരണങ്ങളാൽ ഘടന മാറ്റി ഒറ്റനിലബോട്ടാക്കി മാറ്റുകയായിരുന്നു. ആ സമയങ്ങളിൽ ഇരുനില ബോട്ടിന്റെ ചിത്രമാണ് പ്രചരിച്ചത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിലാണ് പുതിയ ഒരു ബോട്ടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. അരൂരിലെ യാർഡിൽ ബോട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 120 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 50 ഇരിപ്പിടങ്ങൾ ശീതീകരിച്ച മുറിയിലാണ് സജ്ജീകരിക്കുന്നത്. അതിവേഗ ബോട്ടിൽ വൈക്കത്തുനിന്ന് ഒന്നേകാൽ മണിക്കൂറിനകം എറണാകുളത്തെത്താനാകും.വൈക്കത്തുനിന്ന് റോഡ് മാർഗം ഗതാഗതകുരുക്ക് രൂക്ഷമായതിനാൽ രണ്ടര മണിക്കൂർ…
Read MoreCategory: Kottayam
ഭര്‍ത്താവ് വേണ്ട, കാമുകന് മതി! പനമറ്റത്തു നിന്നും മകളെയും കൊണ്ട് വീടുവിട്ടിറങ്ങിയ യുവതിയെ കാമുകനൊപ്പം തൃശൂരില്‍ കണ്ടെത്തി; യുവതിയോട് കാമുകനൊപ്പം പോകാന്‍ കോടതി
പൊൻകുന്നം: പനമറ്റത്തു നിന്നും മകളെയും കൊണ്ട് വീടുവിട്ടിറങ്ങിയ യുവതിയെ കാമുകനൊപ്പം തൃശൂരിൽ കണ്ടെത്തി.രണ്ടാഴ്ച മുൻപാണ് ഇവർ വീടുവിട്ടിറങ്ങിയത്. യുവതിയുടെ ഭർത്താവ് പോലിസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൊബൈയിൽ നന്പർ ടവർ ലൊക്കേഷൻ മനസ്സിലാക്കി യുവതിയെ പൊൻകുന്നം പോലീസ് കണ്ടെത്തിയത്. യുവതിയേയും മകളെയും കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ യുവതി കാമുകനൊപ്പം പോകാൻ കോടതി അനുവദിച്ചു. ഭർത്താവ് മകളെ വിളിച്ചു കൊണ്ടുപോയി. പാറത്തോട്ടിൽ രണ്ടു മക്കളുള്ള യുവാവിനൊപ്പമാണ് യുവതിയെ തൃശൂരിൽ കണ്ടെത്തിയത്.
Read Moreജൂൺ ഒന്നുമുതൽ വിദ്യാർഥികൾക്ക് ‘കൺസഷൻ തരില്ലെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കോട്ടയം: ജൂണ്‍ ഒന്നു മുതൽ വിദ്യാർഥികൾക്കു സ്വകാര്യ ബസുകളിൽ കണ്സഷൻ അനുവദിക്കില്ലെന്ന വാർത്തയുമായി സ്വകാര്യ ബസ് മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനു ബന്ധമില്ലെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.സുരേഷ് അറിയിച്ചു. സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യ ബസുകളും പ്രതിനിധീകരിക്കുന്ന കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ജില്ലാ ഘടകങ്ങളാണു ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷനുകൾ. കോട്ടയം ജില്ലയിൽ 90 ശതമാനത്തിലധികം സ്വകാര്യബസുകളും ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷനിൽ അംഗത്വമുള്ളവരാണ്. സ്വകാര്യ ബസ ്ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടാക്കാൻ മനഃപൂർവമായ ശ്രമമാണു ഇത്തരം വാർത്തകൾക്കു പിന്നിലുള്ളത്. അന്യായമായ വില വർധനവ് ഡീസലിന്റെ പ്രധാന ഉപഭോക്താക്കളായ സ്വകാര്യ ബസ് ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ പ്രതിസന്ധി പരിഹരിക്കാനുള്ള പോംവഴി വിദ്യാർഥികളുടെ യാത്രാ സൗജന്യം നിർത്തലാക്കുകയാണെന്നുള്ള അഭിപ്രായമില്ല. പകരം നിയമാനുസൃതമായ മാർഗങ്ങളിലൂടെ ഇന്ധനം ന്യായവിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഫെഡറേഷൻ നടത്തുന്നത്. ഇതിന്റെ…
Read Moreഎക്സൈസ് ഉദ്യോഗസ്ഥന്റെ ക്വട്ടേഷന്‍! കൈക്കൂലി ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരെ വിജിലന്‍സിനെകൊണ്ട് പിടിപ്പിച്ചു; വീണ്ടും കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി യുവാവിന്റെ പരാതി
രാജാക്കാട്: കഞ്ചാവ് കേസിൽ കുടുക്കി കൈക്കൂലി ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരെ വിജിലൻസിനെകൊണ്ട് പിടിപ്പിച്ച യുവാവിനെ വീണ്ടും കഞ്ചാവ് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥൻ ക്വട്ടേഷൻ കൊടുത്തതായി ആരോപണം. 2009-ൽ കഞ്ചാവ് കേസിൽ പ്രതിയാക്കപ്പെട്ട രാജാക്കാട് സ്വദേശി മറ്റത്തിൽ സമീഷാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2009-ൽ സമീഷിന്റെ വാഹനം വിറ്റതിന്റെ ബാക്കി പണം വാങ്ങാൻ തിങ്കൾക്കാട് സ്വദേശിയായ സുഹൃത്ത് മെൽബിന്റെ വീട്ടിലെത്തിയപ്പോൾ മെൽബിന്റെ പുരയിടത്തിൽനിന്നും എക്സൈസ് സംഘം റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെത്തിയതായി പറയുകയും തന്നെയും കേസിൽ പ്രതി ചേർക്കുകയായിരുന്നെന്നും ജാമ്യത്തിലിറങ്ങിയ തന്നെ കേസിൽനിന്നും ഒഴിവാക്കുന്നതിന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെടുകയായിരുന്നെന്നും സമീഷ് പറയുന്നു. ജാമ്യത്തിൽ ഇറങ്ങിയതിനുശേഷവും വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സമീഷ് വിജിലൻസിനെ സമീപിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പണം 2010-ൽ സമീഷ് അടിമാലിയിലെത്തി കൈമാറുകയുമായിരുന്നു. വിജിലൻസ് ഈ രണ്ടുദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും ചെയ്തു.…
Read Moreപിഞ്ചുകുഞ്ഞടക്കം മൂന്നുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ; കാമുകന് ഭാര്യയും രണ്ട് മക്കളുമുണ്ട്; സംഭവം നെടുങ്കണ്ടത്ത്
നെടുങ്കണ്ടം: പിഞ്ചുകുഞ്ഞടക്കം മൂന്നുമക്കളെ ഉപേക്ഷിച്ച് അർധരാത്രിയിൽ ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പോലീസ് പിടിയിൽ. നെടുങ്കണ്ടം മേഖലയിലാണ് സംഭവം. രണ്ടും ഏഴും പത്തും വയസുള്ള കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് 32 കാരിയായ വീട്ടമ്മ പ്രദേശവാസിയായ 40 കാരനൊടൊപ്പം കടന്നത്. കഴിഞ്ഞ 23-ന് രാത്രി 10.30-നാണ് വീട്ടമ്മ കുഞ്ഞുങ്ങളെ ഉറക്കികിടത്തിയശേഷം മുങ്ങിയത്. ജോലിക്കുപോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന് ഭർത്താവ് പരാതി നൽകിയതിനെതുടർന്ന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇന്നലെ രാവിലെ ഇരുവരും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഹാജരായി. വീട്ടമ്മക്കെതിരേ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഇരുവരും തമിഴ്നാട് തേനിയിലാണ് ഇത്രയുംദിവസം ഒളിവിൽ താമസിച്ചതെന്നാണ് പോലീസ് പറയുന്നത്. മുങ്ങിയ വീട്ടമ്മയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാതെവന്നതോടെ ഇരുവരെയും കണ്ടെത്തുന്നതിനു പോലീസ് പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു. കാമുകൻ ഭാര്യയേയും രണ്ടു മക്കളേയും ഉപേക്ഷിച്ചാണ് വീട്ടമ്മയുമായി കടന്നത്.
Read Moreക്രിമിനല്‍ കേസിലടക്കം പ്രതിയായ എഎസ്ഐ! ബന്ധുവായ പെണ്‍കുട്ടിയോട് ലിഫ്റ്റില്‍വച്ച് അപമര്യാദയായി പെരുമാറി; തലയോലപ്പറമ്പ് എഎസ്ഐ ഒളിവില്‍
തലയോലപ്പറന്പ്: ലിഫ്റ്റിൽ വച്ച് ബന്ധുവായ പതിനേഴുകാരിയോട് അപമര്യാദയായി പെരുമാറിയ എഎസ്ഐയ്ക്കെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ വി.എച്ച്. നാസറിനെതിരേയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. സംഭവത്തെ തുടർന്ന് വൈക്കം സ്വദേശിയായ ഇയാൾ ഒളിവിലാണ്. കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്തെ ഒരു എൻട്രൻസ് കോച്ചിംഗ് സെന്ററിൽ മകനെ കൊണ്ടുവന്ന് വിടുന്നതിനു എത്തിയതായിരുന്നു ഇയാൾ. രാവിലെ 7.30നു ആരംഭിക്കുന്ന ക്ലാസിൽ 7.45 നാണ് പെണ്‍കുട്ടി എത്തിയത്. കെട്ടിടത്തിന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലേയ്ക്ക് പോകുന്നതിനായി പെണ്‍കുട്ടി ലിഫ്റ്റിലേക്കു കയറാൻ പോയപ്പോൾ പിന്നാലെ സംസാരിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ലിഫ്റ്റിൽ കയറിയ ശേഷം പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ഈ ഉദ്യോഗസ്ഥൻ ഇതിനു മുന്‍പും ക്രിമിനൽ കേസിലടക്കം പ്രതിയായിട്ടുണ്ട്.
Read Moreവ്യാപാരികൾ പരാതി പറഞ്ഞിട്ടും രക്ഷയില്ല! മുട്ടത്ത് കെഎസ്ഇബിയുടെ നടുവൊടിക്കും കുഴി; കുഴിയിൽ വീണ വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായി
മുട്ടം: ടൗണിലെ കെഎസ്ഇബിക്കാരുടെ വക കുഴിയിൽ വീണു വീട്ടമ്മയ്ക്കു പരിക്ക്. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. മുട്ടം ടൗണിൽ വൈദ്യുത പോസ്റ്റ് സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് മാസം മുന്‍പു കുഴിച്ച കുഴിയിലാണ് കോളപ്ര തച്ചിലംകാട്ടിൽ ഗ്രേസി വീണത്. കനത്ത മഴ പെയ്യുന്ന സമയത്താണ് അപകടം. കടയിൽ നിന്നും സാധനം വാങ്ങി ഫുട്പാത്തിലൂടെ നടന്നു പോകുന്പോൾ കുഴിയിലേക്കു വീഴുകയായിരുന്നു. ഒരാൾ താഴ്ചയുള്ള കുഴിയിൽ വീണ വീട്ടമ്മയുടെ കഴുത്തറ്റം വെള്ളമായിരുന്നു. മഴ പെയ്ത് കുഴിക്കകത്ത് നിറയെ വെള്ളം നിറഞ്ഞിന്നതിനാൽ ഗ്രേസിയുടെ കഴുത്തൊപ്പം ചെളി വെള്ളം മുങ്ങിയിരുന്നു. മൂക്കിലും വായിലും ചെവിയിലും ചെളി വെള്ളം കയറി ഭയന്നു പോയ ഗ്രേസിയെ വ്യാപാരികളും പ്രദേശവാസികളും ചേർന്നാണ് കുഴിയിലെ ചെളിവെള്ളത്തിൽ നിന്ന് പൊക്കിയെടുത്തത്. സാരമായ പരിക്ക് പറ്റിയ ഗ്രേസിയെ പിന്നീട് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കൈയ്ക്കും കാലിനും പരിക്കുള്ള ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു…
Read Moreമയക്കുമരുന്നു വേട്ടയിൽ പത്തരമാറ്റ് നേട്ടം! പോലീസ് നായ ലെയ്ക്കയ്ക്ക് ഒരു പൊൻതൂവൽ കൂടി
തൊടുപുഴ: ലെയ്ക്കയുടെ ഒൗദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ ഒരു പൊൻതൂവൽ കൂടി. ഇന്നലെ തൊടുപുഴയിൽ സ്വകാര്യ ബസിനുള്ളിൽ നിന്നും രണ്ടു കിലോയോളം കഞ്ചാവ് പിടികൂടാനിടയാക്കിയതും ലെയ്ക്കയുടെ അന്വേഷണ മികവായിരുന്നു. പോലീസിന്റെ ഇടുക്കി നാർക്കോട്ടിംഗ് വിംഗിന്റെ ഭാഗമായ പോലീസ് നായയായ ലെയ്ക്ക ഇന്നലെ ബസിൽ പരിശോധന നടത്തിയതോടെയാണ് വൻ കഞ്ചാവ് കടത്തൽ പോലീസിനു പിടി കൂടാനായത്. ഒരു വർഷമായി ഇടുക്കി നാർക്കോട്ടിംഗ് വിംഗിന്റെ ഭാഗമാണ് ലെയ്ക്കയെന്ന പോലീസ് നായ. ഇതിനിടെ അഞ്ച് കേസുകളിൽ വൻ മയക്കുമരുന്ന് വേട്ട് നടത്തി തന്റെ മികവ് തെളിയിച്ചിട്ടുണ്ട് ലെയ്ക്ക. ഇടുക്കി ഡോഗ് സ്ക്വാഡിൽ നാർക്കോട്ടിംഗ് വിഭാഗത്തിൽ ലെയക്കക്കു പുറമെ ബ്രൂസ് എന്ന പോലീസ് നായയും സേവനം ചെയ്യുന്നുണ്ട്. ഇടുക്കി പോലീസിൽ ആകെ ഏഴു പോലീസ് നായ്ക്കളുള്ളതിൽ ട്രാക്കർ വിഭാഗത്തിൽ മൂന്നും എക്സ്പ്ലോസീവ് വിഭാഗത്തിൽ രണ്ടും നായ്ക്കളാണുള്ളത്. എല്ലാവരും ലാബ്രഡോർ ഇനത്തിൽപ്പെട്ടവയാണ്. കഞ്ചാവ്, ഹാഷീഷ്, ബ്രൗണ്‍ഷുഗർ…
Read Moreറബർ ഹർത്താൽ 11ന്; വെട്ടില്ല, ഷീറ്റടിക്കില്ല; റബർ കാർഷിക മേഖലയുമായി ബന്ധപ്പെട്ടതല്ലാതെ ഒരു മേഖലയെയും ഹർത്താൽ ബാധിക്കില്ലെന്ന് റബർ കർഷകവേദി
ചങ്ങനാശേരി: റബർ കാർഷിക മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ പ്രതിഷേധിച്ച് മെയ് 11 ന് റബർ ഹർത്താൽ നടത്തുവാൻ കേരള റബർ കർഷകവേദി തീരുമാനിച്ചു. അന്നേദിവസം റബർ ബോർഡിലേക്ക് മാർച്ച് നടത്തുവാനും തീരുമാനിച്ചു. റബർ ഹർത്താലിൽ കർഷകർ ടാപ്പിംഗ് നിർത്തിവയ്ക്കും. കർഷകർ കാർഷികമേഖലയുമായി ബന്ധപ്പെട്ട ജോലികളിൽ നിന്നും മാറിനിൽക്കും. വെട്ടില്ല, ഷീറ്റടിക്കില്ല. റബർ ഉത്തേജകഫണ്ട് 300 രൂപയാക്കുക, സ്വാഭാവിക റബർ ഇറക്കുമതി നിരോധിക്കുക, ചിരട്ടപ്പാൽ ഇറക്കുമതി നീക്കത്തിൽ നിന്നും പിൻമാറുക, റബറിനെ കാർഷിക ഉൽപ്പന്നമായി പ്രഖ്യാപിക്കുക, റബർ ബോർഡിനെ സംരക്ഷിക്കു, പുതുകൃഷി ആവർത്തനകൃഷി കുടിശിഖ വിതരണം ചെയ്യുകയും തുക ഹെക്ടറിന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിക്കുകയും ചെയ്യുക, കർഷക പെൻഷൻ കുടിശിഖ വിതരണം ചെയ്യുക, കർഷകാഭിമുഖ്യ റബർ നയം രൂപീകരിക്കുക, റബറിന്റെ ജിഎസ്ടി കുറയ്ക്കുക തുടങ്ങി 15 ഇന ആവശ്യങ്ങൾ ഉയർത്തികൊണ്ടാണ് റബർ ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്. റബർ കർഷകർ, റബർ…
Read Moreഹെൽമറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം വർധിക്കുന്നു; ജില്ലയിൽ 2569 വാഹനങ്ങൾ പരിശോധിച്ചപ്പോൾ 515 പേരെ പിടികൂടിയത് ഹെൽമെറ്റ് വയ്ക്കാത്തതിന്
കോട്ടയം: പോലീസിന്റെ ഹെൽമറ്റ് വേട്ട ശക്തമാക്കിയിട്ടും ഹെൽമറ്റ് വയ്ക്കാത്തവരുടെ എണ്ണത്തിൽ കാര്യമായ കുറവ് കാണുന്നില്ല. കഴിഞ്ഞ ഒരു ദിവസത്തെ കണക്ക് പരിശോധിച്ചാൽ 515 പേരാണ് ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് പിഴ അടയ്ക്കേണ്ടി വന്നത്. തിങ്കളാഴ്ച ജില്ലയിൽ 2569 വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് 515 പേരെ ഹെൽമറ്റ് വയ്ക്കാത്തതിന് പിടിയിലായത്. മുൻ ദിവസങ്ങളിലേക്കാൾ വളരെ കൂടുതലാണിതെന്ന് പോലീസ് വ്യക്തമാക്കുന്നു. അപകടകരമായി വാഹനം ഓടിച്ചതിന് 23-ഉം മദ്യപിച്ചു വാഹനം ഓടിച്ചതിനു 68-ഉം പേരെ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കി. ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്തതിനു 29-ഉം അമിത വേഗത്തിനു 153-ഉം അനധികൃത പാർക്കിംഗിന് 143-ഉം പേർ കുടുങ്ങി.യൂണിഫോം ധരിക്കാത്തതിന് 77-ഉം ഡിം അടിക്കാത്തതിന് 50-ഉം സൈഡ് മിറർ ഇല്ലാത്തതിന് 30-ഉം ട്രിപ്പിൾ റൈഡിംഗിന് 15-ഉം മറ്റ് വാഹന സംബന്ധമായ കുറ്റങ്ങൾക്കെതിരെ 38-ഉം പേർക്കെതിരെയും നടപടിയെടുത്തു.
Read More