കോട്ടയം: ജില്ലയിലെങ്ങും ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ നൽകാമെന്നു പറഞ്ഞു ഒരു സംഘം ആളുകൾ തട്ടിപ്പ് നടത്തുന്നതായി പരാതി. കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിലാണു ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വീടുകളിൽ എത്തി ഗൃഹോപകരണങ്ങളും ഫർണീച്ചറുകളും രണ്ടു മൂന്നും വർഷത്തിനുള്ളിൽ പണം അടച്ചു തീർക്കുന്ന തവണ വ്യവസ്ഥയിൽ നൽകാമെന്നാണു സംഘം പറയുന്നത്. ആദ്യ ഗഡുവെന്ന നിലയിൽ പലരുടെ പക്കൽ നിന്നും 3000 മുതൽ 5000രൂപവരെ ഇത്തരം സംഘങ്ങൾ വാങ്ങുകയും ചെയ്യുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഗൃഹോപകരണങ്ങളും ഫർണീച്ചറുകളും എത്തിച്ചു തരാമെന്നാണു സംഘം വീട്ടുകാരോടു പറയുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ആവശ്യപ്പെട്ട സാധനങ്ങൾ വീട്ടിൽ എത്താതെ വരുന്പോൾ മൊബൈൽ ഫോണിൽ വിളിക്കുന്പോൾ ആദ്യം ഏതാനും മണിക്കൂറുകൾക്കുള്ളിൽ എത്തിക്കാം, സാധനത്തിന്റെ സ്റ്റോക്ക് തീർന്നിരിക്കുകയാണ്. ഇന്നു വൈകുന്നേരമോ നാളെയോ മാത്രമേ സ്റ്റോക്ക് എത്തുകയുള്ളൂ. അതിനുശേഷം വീട്ടിലെത്തിക്കാം എന്നുള്ള മറുപടികളാണു ലഭിക്കുന്നത്. പണം നൽകിയവർ…
Read MoreCategory: Kottayam
പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നിരാഹാര സമരത്തിനെന്ന് എംഎം ഹസൻ
കോട്ടയം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാഹാര സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. എറണാകുളത്ത് തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെയാണ് നിരാഹാരം സമരം. സംഭവത്തിൽ ആലുവ റൂറൽ എസ്പി എ.വി. ജോർജിനെ സസ്പെൻഡു ചെയ്യണമെന്നും ഹസൻ കോട്ടയത്ത് ആവശ്യപ്പെട്ടു.യുഡിഎഫിലേക്ക് കെ.എം. മാണി തിരിച്ചുവന്നാൽ സ്വീകരിക്കും. ഇക്കാര്യത്തിൽ മാണി മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ മാറ്റം സംബന്ധിച്ച വാർത്തകൾ പരന്നത് കെപിസിസിയിൽനിന്നു തന്നെ. കെപിസിസിയിലെ ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്നും ഹസൻ കുറ്റപ്പെടുത്തി.
Read Moreജസ്നയെ കാണാതായിട്ട് ഒരു മാസം; അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് മുക്കൂട്ടുതറയിൽ റോഡ് ഉപരോധിച്ചു
മുക്കൂട്ടുതറ: ബിരുദ വിദ്യാർഥിനി ജസ്ന മരിയയുടെ തിരോധാനം സംബന്ധിച്ച പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് യുവജനപക്ഷം പ്രവർത്തകർ ഇന്ന് റോഡ് ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസൻ ഉദ്ഘാടനം ചെയ്തു. ജനപക്ഷം ജില്ലാ പ്രസിഡൻറ്റ് ആന്റണി മാർട്ടിൻ മുഖ്യപ്രഭാഷണം നടത്തി. മുക്കൂട്ടുതറ സ്വദേശി ജസ്ന മരിയ ജയിംസിനെ കാണാതായി ഒരു മാസമായിട്ടും അന്വേഷണം ഏങ്ങുമെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥി ജസ്ന മരിയ ജെയിംസിനെ കഴിഞ്ഞ മാസം 22മുതലാണ് കാണാതായത്. അന്നു രാവിലെ മുക്കൂട്ടുതറയിലെ വീട്ടിൽനിന്നു മൂന്നു കിലോമീറ്റർ അകലെയുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജസ്ന വീടുവിട്ടിറങ്ങിയത്. ജംഗ്ഷനിൽ ജസ്ന ഇറങ്ങിയത് കണ്ടവരുണ്ട്. എന്നാൽ പിന്നീട് എങ്ങോട്ട് പോയെന്ന് ആർക്കുമറിയില്ല. പത്തനംതിട്ട വെച്ചൂച്ചിറ പോലീസ് ജസ്നയുടെ സഹപാഠികളെയും ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും ജസ്നയ്ക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി ആരും മൊഴി നൽകിയില്ല. ഗവി…
Read Moreശബരിമല ദേവപ്രശ്നം മേയ് 17ന്; ആറാട്ട് ദിവസം ആന വിരണ്ടോടുകയും തിടമ്പ് നിലത്തു വീഴുകയും ചെയ്ത സാഹചര്യത്തിലാണ് ദേവപ്രശ്നം
ടി.എസ് സതീഷ് കുമാർ ശബരിമല: ശബരിമല ദേവപ്രശ്നം മേയ് 17ന്. ശബരിമലയിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസം ആന വിരണ്ടോടുകയും തിടന്പ് നിലത്തു വീഴുകയും ചെയ്ത സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവ പ്രശ്നം നടത്താൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് എ. പത്മകുമാർ ഇന്നു രാവിലെ രാഷ്ട്രദീപികയോടു പറഞ്ഞു. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പത്മനാഭശർമയുടെ നേതൃത്വത്തിലുള്ള പ്രമുഖരാണ് ദേവ പ്രശ്നത്തിനു കാർമികത്വം വഹിക്കുന്നത്. ദേവ പ്രശ്നവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് യാതൊരു മുൻ വിധികളുമില്ലെന്നും ദേവ പ്രശ്നത്തിൽ കാണുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ആചാരാനുഷ്ഠാനങ്ങൾക്ക് യാതൊരു വിഘ്നവും വരുത്തുകയില്ല. ഹരിവരാസനവുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. നൂറു വർഷത്തിലധികമായി ശബരിമലയിലെ ഹരിവരാസനത്തിന്റെ രീതി മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
Read Moreഏറ്റുമാനൂരിൽ സ്വകാര്യ ബസിനെ മറികടന്നതിന് കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം; സ്വകാര്യബസ് മുന്നിലിട്ട് മാർഗതടസം സൃഷ്ടിച്ച ശേഷമായിരുന്നു മർദനം
ഏറ്റുമാനൂർ: കെഎസ്ആർടിസി ഡ്രൈവർക്കു നേരേ സ്വകാര്യ ബസ് കണ്ടക്ടറുടെ ആക്രമണം. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8.20ന് ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ ഏറ്റുമാനൂരിന് സമീപം കൂടല്ലൂർ കവലയിലാണ് സംഭവം. ആക്രമണത്തിൽ കോട്ടയം -കാന്തല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ചൂണ്ടച്ചേരി കുന്നേൽ മലയിൽ കെ.ടി. സുഗതൻ(50) ആണ് മർദ്ദനമേറ്റത്. കോട്ടയത്തുനിന്ന് പാലാ റൂട്ടിൽ സർവീസ് നടത്തുന്ന കെഎൽ അഞ്ച് എഎം 151 നന്പർ മില്ലേനിയം സ്വകാര്യ ബസിലെ കണ്ടക്ടറാണ് സുഗതനെ മർദിച്ചതെന്ന് കെ എസ്ആർടിസി ജീവനക്കാർ പറഞ്ഞു. സ്വകാര്യ ബസിനെ മറികടന്നതിൽ പ്രകോപിതനായാണ് സ്വകാര്യബസ് മുന്നിലിട്ട് മാർഗതടസം സൃഷ്ടിച്ച ശേഷം സ്വകാര്യ ബസിന്റെ കണ്ടക്ടർ കെ എസ്ആർടിസി ബസിലെ ഡ്രൈവറെ മർദിച്ചത്. ഡ്രൈവറെ മർദിച്ചശേഷം സ്വകാര്യ ബസ് സ്ഥലംവിട്ടു. മർദനത്തിൽ അവശനായ സുഗതനെ ഏറ്റുമാനൂർ ഗവ. ആശുപത്രിയിൽ…
Read Moreമനസമ്മതദിവസത്തെ കവർച്ചയിലെ മോഷ്ടാക്കളെക്കുറിച്ച് സൂചനയില്ല; അടിക്കടിയുണ്ടാകുന്ന മോഷണങ്ങളിൽ പരിഭ്രാന്തിയിലായി നാട്ടുകാർ
ചിങ്ങവനം: മനസമ്മതദിവസം വരന്റെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കുശേഷമാണ് ചിങ്ങവനം മണിമലപറന്പിൽ സാംകുട്ടിയുടെ വീട്ടിൽനിന്ന് മോഷ്ടാവ് ജനലഴി അറുത്ത് വീടിനകത്തുകയറി കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആറു പവന്റെ ആഭരണങ്ങളും, മേശയിലുണ്ടായിരുന്ന 30,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വിരലടയാള വിദഗ്ദരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.വീട്ടിൽനിന്ന് മണംപിടിച്ചു പോയ നായ എതിർ വശത്തുള്ള പറന്പിലൂടെ എംസി റോഡിലെത്തി നിൽക്കുകയായിരുന്നു. സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങളുണ്ടോ എന്നു പരിശോധിച്ചു വരികയാണ്. ഏതാനും ആഴ്ചകൾക്ക് മുന്പു വ്യാപാരി വ്യവസായികൾ ചിങ്ങവനത്ത് നാല് സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. ചിങ്ങവനം ജംഗ്ഷനിൽ നാലു ദിശകളിലേക്കും തിരിച്ചുവെച്ചാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ എംസി റോഡിൽ തെക്കോട്ടു സ്ഥാപിച്ചിട്ടുള്ള കാമറയും സ്റ്റേറ്റ് ബാങ്കിനുസമീപം സ്വകാര്യ…
Read Moreകഞ്ചാവുമായി ബന്ധപ്പെട്ട കേസുകൾ കൂടുന്നു ; ശക്തമായ നടപടിക്കൊരുങ്ങി പോലീസ്; ഏറ്റവും കൂടുതൽ കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തത് ചങ്ങനാശേരിയിലും മുണ്ടക്കയത്തും
കോട്ടയം: കഞ്ചാവിനെച്ചൊല്ലി ജില്ലയിൽ കൊലപാതകങ്ങൾപോലും അരങ്ങേറിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടപടി ശക്തമാക്കി എക്സൈസും പോലീസും. ജില്ലയിൽ മുണ്ടക്കയം, ചങ്ങനാശേരി ഭാഗത്താണ് ഏറ്റവുമധികം കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. പള്ളിക്കത്തോട് കഞ്ചാവ് വിൽപനയെ ചോദ്യംചെയ്ത യുവാവിനെ കന്പിവടിക്കു തലയ്ക്കടിച്ചുകൊന്നതാണ് ഒടുവിലത്തെ സംഭവം. അടുത്തയിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണു പരിശോധനകൾ കർശനമാക്കുന്നത്. ദിവസങ്ങൾക്കു മുന്പു വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്ന യുവാവിനെ ഏറ്റുമാനൂർ പോലീസ് പിടികൂടിയിരുന്നു.മറ്റു ജില്ലകളെ അപേക്ഷിച്ചു കഞ്ചാവ് കേസുകൾ കോട്ടയത്ത് കുറവാണ്. കോട്ടയത്ത് കുട്ടികളടക്കമുള്ളവർ കൂടുതലായി കഞ്ചാവിന് അടിമപ്പെടുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. കഞ്ചാവ് കൈവശംവച്ചതിന് കഴിഞ്ഞ വർഷം 420ൽപരം കേസുകളാണു രജിസ്റ്റർ ചെയ്തത്. പിടിക്കപ്പെടുന്നവയിൽ ഭൂരിഭാഗവും ഒരുകിലോഗ്രാമിൽ താഴെ കഞ്ചാവ് കൈവശം സൂക്ഷിക്കുന്നവരാണ്. കൈയിൽ സൂക്ഷിക്കുന്ന കഞ്ചാവ് ഒരുകിലോഗ്രാമിൽ താഴെയാണെങ്കിൽ ജാമ്യം ലഭിക്കുമെന്ന നിയമത്തിലെ പഴുതുപയോഗിച്ച് രക്ഷപ്പെടാനാണ് വിൽപനക്കാർ ഒരുകിലോഗ്രാമിൽ…
Read Moreവീട്ടുമുറ്റത്ത് ജൈവപച്ചക്കറികൃഷിയുമായി ദിലീഷ് പോത്തന്റെ ഭാര്യ; എല്ലാ പിൻതുണയും നൽകി ദിലീഷ് പോത്തന്റെ മാതാപിതാക്കളും
കടുത്തുരുത്തി: വീട്ടുമുറ്റത്ത് ജൈവപച്ചക്കറി കൃഷിയുമായി ദേശീയതലത്തിൽ ശ്രദ്ധ നേടിയ മലയാള സിനിമയുടെ സംവിധായകനും പ്രമുഖ നടനുമായ ദിലീഷ് പോത്തന്റെ ഭാര്യ. കുറുപ്പന്തറ ഓമല്ലൂർ കൊല്ലംപറന്പിൽ വീടിന്റെ മുറ്റത്താണ് 50 സെന്റ് സ്ഥലത്ത് ദിലീഷ് പോത്തന്റെ ഭാര്യ ജിംസി ദിലീഷ് വിവിധതരം പച്ചക്കറി കൃഷികൾ ആരംഭിച്ചിരിക്കുന്നത്. തുള്ളിനന കൃഷിയാണ് ജിംസി നടത്തുന്നത്. ഒരു മാസം മുന്പാണ് കൃഷി ആരംഭിച്ചത്. മാഞ്ഞൂർ കൃഷി വകുപ്പാണ് കൃഷിക്കാവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകുന്നത്. 29 തട്ടുകളായിട്ടാണ് കൃഷി നടത്തുന്നത്. പിവിസി പൈപ്പുകൾ വഴി ഏല്ലാ തട്ടുകളും ബന്ധിപ്പിച്ചുകൊണ്ടാണ് വെള്ളവും ജൈവവളവും ഓരോ തൈയുടെയും ചുവട്ടിൽ ലഭ്യമാക്കുന്നത്. ദിവസവും പത്ത് മിനിറ്റ് നേരം നനയ്ക്കും. ചാണകം, ഗോമൂത്രം, കഞ്ഞിവെള്ളം എന്നിവയാണ് വളമായി ഉപയോഗപ്പെടുത്തുന്നത്. കീടങ്ങളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ വശങ്ങളിൽ മല്ലിച്ചെടി നട്ടു വളർത്തിയിട്ടുണ്ട്. പടവലം, കോവൽ, ബീൻസ്, വെള്ളരി, പയർ, വെണ്ട, വഴുതന, ഉണ്ട…
Read Moreനഗരസഭയുടെ കവാടത്തിനു മുന്നിലെ ചുവർ ചിത്രങ്ങൾ പെയിന്റടിച്ചു മായിച്ചു; പ്രതിഷേധം ശക്തം
കോട്ടയം: കോട്ടയം നഗരസഭയുടെ പ്രധാന കവാടത്തിനു മുന്നിലുള്ള കെട്ടിടത്തിൽ വരച്ചിരുന്ന ചുവർ ചിത്രങ്ങൾ പെയിന്റടിച്ചു മായ്ച്ചു കളഞ്ഞ സംഭവത്തിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധമുയരുന്നു. വർഷങ്ങൾക്കു മുന്പാണു ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നിരവധി കലാകാരൻമാർ ചേർന്നാണ് കോട്ടയം നഗരത്തെ ചുവർ ചിത്രനഗരിയാക്കി മാറ്റിയത്. ഈ ചിത്രകാരൻമാർ നഗരസഭയുടെ കവാടത്തിനു മുന്നിലുള്ള കെട്ടിടത്തിൽ വരച്ച ചിത്രങ്ങളാണു നവീകരണത്തിന്റെ പേരിൽ നഗരസഭ പെയിന്റടിച്ചു മായ്ച്ചു കളഞ്ഞത്. ഇതോടെയാണു ചുവർ ചിത്രങ്ങൾ സംരക്ഷിക്കേണ്ടതാണെന്നും അതിനു ഉത്തരവാദിത്വത്തപ്പെട്ടവർ തന്നെ ചിത്രങ്ങൾ നശിപ്പിച്ചു കളഞ്ഞുവെന്നുമുള്ള ആരോപണമുയർന്നത്. തിരുനക്കര മൈതാനത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ അവിടെ വരച്ചിരുന്ന ചുവർചിത്രങ്ങളും വെള്ളപൂശി നശിപ്പിച്ചിരുന്നു. അതേസമയം വർഷങ്ങൾ പഴക്കമുള്ള ചുവർചിത്രങ്ങൾ മഴയും വെയിലുമേറ്റ് പൂർണമായും നശിച്ചുപോയിരുന്നുവെന്നും ചിത്രങ്ങൾ പഴയതു പോലെ നിലനിർത്താൻ സാധിക്കാത്തതിനാലാണു കെട്ടിടം പെയിന്റടിച്ചു മനോഹരമാക്കുന്നതിനൊപ്പം ചുവർ ചിത്രങ്ങളുണ്ടായിരുന്ന ഭാഗങ്ങളിലും പെയിന്റ് അടിച്ചതെന്നു നഗരസഭ ചെയർപേഴ്സണ് ഡോ.…
Read Moreഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും തിരികെ വരണം: ഡോ.എൻ. ജയരാജ് എംഎൽഎ
മല്ലപ്പള്ളി: ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും തിരികെ വന്നെങ്കിൽ മാത്രമേ കേരളത്തിലെ മാലിന്യപ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന് ഡോ. എന്. ജയരാജ് എംഎൽഎ. മല്ലപ്പള്ളി സീനിയർ ചേംബറിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടുംബ കൂട്ടായ്മകൾക്ക് ഇക്കാര്യത്തിൽ ഏറെ പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാംജി തോമസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സീനിയർ ചേംബർ ദേശീയ ഉപാധ്യക്ഷൻ ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, പ്രഫ. ഏബ്രഹാം ജോർജ്, കുഞ്ഞുകോശി പോൾ, പ്രഫ. ജേക്കബ് എം. ഏബ്രഹാം, രാജൻ കെ. ജോർജ്, ഷാജി പാറേൽ, അജിമോൻ കയ്യാലാത്ത്, സാബു ജോസഫ്, ബെന്നി പാറേൽ, എബി കോശി ഉമ്മൻ, തോമസ് ജോർജ്, ഷാജി ജോർജ്, സ്വപ്ന മറിയം കോശി എന്നിവർ പ്രസംഗിച്ചു.
Read More