കോട്ടയം: കളക്ടറേറ്റിനു സമീപം ബഹുനില മന്ദിരത്തിനു തീ പിടിച്ച് ഹൈപ്പർ മാർക്കറ്റ് കത്തി ചാന്പലായ സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. സംഭവം അട്ടിമറിയാണോ എന്ന സംശയത്തിലാണ് ഹൈപ്പർമാർക്കറ്റ് ഉടമ പരാതി നല്കിയത്. തനിക്ക് ശത്രുക്കളുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടുകോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഹൈപ്പർ മാർക്കറ്റ് ഉടമയുടെ പരാതിയിൽ പറയുന്നത്. എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിന് ഇന്ന് പോലീസ് സയന്റിഫിക് വിഭാഗം പരിശോധന നടത്തും. ഇതോടൊപ്പം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയും ഉണ്ടാകും. രണ്ടു പരിശോധയുടെയും റിപ്പോർട്ട് ലഭിച്ചാലേ തീ പിടിത്തത്തിന്റെ കാരണം വ്യക്തമാവൂ. അതേ സമയം വൈദ്യുതി ഷോർട്ട് സർക്യൂട്ട്് സാധ്യതയും തള്ളിക്കളയുന്നില്ല. ഇന്നലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം വൈദ്യുതി ഷോർട്ട് സർക്യൂട്ട് എന്നാണ്. എന്നാൽ കെഎസ്ഇബി ഇത് തള്ളിയിട്ടുണ്ട്. കളക്ടറേറ്റ് ജംഗ്ഷനുസമീപം കണ്ടത്തിൽ റെസിഡൻസിൽ പുലർച്ചെ 2.15നുണ്ടായ തീ…
Read MoreCategory: Kottayam
ഗൃഹപ്രവേശനച്ചടങ്ങ് ആഘോഷമാക്കാൻ വിദ്യാർഥികൾ മദ്യം കഴിച്ചു; വെള്ളം ചേർക്കാതെ കഴിച്ചതിനെ തുടർന്ന് വിദ്യാർഥികൾ അബോധവാസ്ഥയിലായി; നാട്ടുകാർ കണ്ടതിനാൽ കുട്ടികളുടെ ജീവൻ തിരിച്ചു കിട്ടി
തലയോലപ്പറന്പ്: ബ്രഹ്മമംഗലത്തെ വിജനമായ പാടത്തു മദ്യപിച്ചു അബോധാവസ്ഥയിൽ കിടന്ന കൗമാരക്കാരായ നാലു വിദ്യാർഥികളെ ജനപ്രതിനിധികളും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥികളെ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബ്രഹ്മമംഗലം വൈപ്പാടമ്മേലിനു സമീപത്തെ പാടവും ചെറു തോടുകളുമുള്ള ചെന്പാലപ്പാടത്ത് ഇന്നലെ വൈകുന്നേരം അഞ്ചിനാണ് 13നും 16നും മധ്യേ പ്രായമുള്ള നാലു വിദ്യാർഥികളെ പ്രദേശവാസികൾ ചെളിയിൽ പുരണ്ട് അവശനിലയിൽ കിടക്കുന്നതു കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വാർഡംഗം റെജി മേച്ചേരി, തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ കെ.ടി. തോമസ് എന്നിവർ വാഹനമെത്താത്ത സ്ഥലത്തു കിടന്ന കുട്ടികളെ റോഡുവരെ ചുമലിലേറ്റിയാണ് വാഹനത്തിൽ കയറ്റി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ കൊണ്ടുവരുന്പോൾ രണ്ടു വിദ്യാർഥികൾ തീർത്തും അബോധാവസ്ഥയിൽ ആയിരുന്നു. മറ്റു രണ്ടു പേർ അവ്യക്തമായി സംസാരിക്കുന്നുണ്ടായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന…
Read Moreവേമ്പനാട്ടു കായലിൽ പ്ലാസ്റ്റിക് കുമിഞ്ഞുകൂടുന്നു; പുളാൻ , കരിമീൻ മത്സ്യങ്ങൾക്കുള്ളിലും പ്ലാസ്റ്റികിന്റെ അംശം; പ്ലാസ്റ്റിക് നീക്കം ചെയ്യാൻ അടിയന്തിര നടപടിവേണമെന്ന് നാട്ടുകാർ
വൈക്കം: വേന്പനാട്ടു കായലിൽ കുന്നുകൂടുന്നപ്ലാസ്റ്റിക് മാലിന്യം കായലിന്റേയും മത്സ്യസന്പത്തിന്റെയും നാശത്തിനിടയാക്കുന്നു. കായലിന്റെ അടിത്തട്ടിൽ കനത്തതോതിൽ പ്ലാസ്റ്റിക്ക് കൂടുകളാണ് അടിഞ്ഞിരിക്കുന്നത്. ഈ പ്ലാസ്റ്റിക്ക് മാലിന്യം മൽസ്യങ്ങളും അകത്താക്കുകയാണ്. കായലിൽ മൽസ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്ന കട്ല, കരിമീൻ തുടങ്ങിയ മൽസ്യങ്ങളുടെ ഉള്ളിൽ പ്ലാസ്റ്റിക് കുടുകളുടെ ഭാഗങ്ങളാണ് കാണപ്പെട്ടത്. വലയിൽ നിന്ന് മൽസ്യങ്ങളെ ഉടക്കു തീർത്തെടുക്കുന്നതിനിടയിലാണ് മൽസ്യങ്ങളുടെ ചെകിളയ്ക്കിടയിൽ നിന്ന് പ്ലാസ്റ്റിക് പുറത്തേയ്ക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. കായലിന്റെ അടിത്തട്ടിൽ മണ്ണിനോടു പറ്റി ചേർന്ന് കഴിയുന്ന പുളാൻ എന്ന മൽസ്യത്തിന്റെ ഉള്ളിലാണ് പ്ലാസ്റ്റിക് മാലിന്യം കുടുതലും കണ്ടു വരുന്നത്. കായലിൽ നിന്ന് വലയിൽ കൂടുതലായി കുടുങ്ങിയിരുന്ന കോരയ്ക്ക, മുത്തേരി ,കോലൻവറ്റ തുടങ്ങിയ മൽസ്യങ്ങൾ ലഭിക്കുന്നില്ലെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. കൊഴുവ, പ്രാഞ്ഞിൽ, ചെറിയനന്ദൻ തുടങ്ങിയ പൊടിമീനാണ് വലക്കാർക്ക് കൂടുതലും ലഭിക്കുന്നത്. കരിമീനിന്റെ ലഭ്യതയും വളരെ കുറഞ്ഞു. കായലിൽ ഈ സമയത്ത് സുലഭമായി ലഭിച്ചിരുന്ന കൂന, ചുടൻ,…
Read Moreഭാര്യയുടെ കണ്മുന്നിൽവച്ച് ഗൃഹനാഥനെ കുത്തിക്കൊന്ന സംഭവം; പ്രതി ആഷ്ലി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി 25ന് ശിക്ഷ വിധിക്കും
കോട്ടയം: ഭാര്യയുടെ കണ്മുന്നിൽവച്ച് ഗൃഹനാഥനെ കുത്തിക്കൊന്നകേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ വെള്ളൂത്തുരുത്തി പെരുഞ്ചേരിക്കുന്നിനു സമീപം കുന്നേൽ ആഷ്ലി സോമന് (മോനിച്ചൻ, 39) 25ന് ശിക്ഷ വിധിക്കും. കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കഴിഞ്ഞ ദിവസം ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് പ്രതിയെ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിലടച്ചു. 2011 ജൂലൈ 24ന് ചിങ്ങവനത്തിനുസമീപം കുഴിമറ്റം പെരിഞ്ചേരിക്കുന്ന് കോളനിയിൽ തടത്തിൽ ശിവ ശൈലത്തിൽ കുമാര(47)നെ പ്രതി കുത്തിക്കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കുമാരന്റെ ഭാര്യ സരോജം വീടിനു പിന്നിൽനിന്നു തുണി അലക്കുന്പോൾ മദ്യപിച്ച് കുമാരന്റെ വീട്ടിലെത്തിയ ആഷ്ലി കുമാരനുമായി വഴക്കുണ്ടാക്കി. വഴക്കുകേട്ട് വീടിന്റെ മുൻഭാഗത്തേക്ക് എത്തിയ സരോജം കാണുന്നത് കഠാര കൊണ്ടു കുമാരനെ കുത്തിയശേഷം ഓടിപ്പോകുന്ന ആഷ്ലിയേയാണ്. നാട്ടുകാർ കുമാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേസ്തിരിപ്പണിക്കാരനായ കുമാരൻ തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം ഈയക്കുഴി കോളനിയിൽ അപ്പുക്കുട്ടന്റെ മകനാണ്. കുറേക്കാലമായി…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ രോഗികൾക്ക് ദുരിതം; അത്യാഹിത വിഭാഗത്തിലെ വീൽചെറുകൾക്ക് ടയറില്ല; വീൽചെയറുകൾ ഉരുട്ടാൻ പെടാപ്പാട്പെട്ട് രോഗികളുടെ ബന്ധുക്കൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ വീൽചെയറുകളിൽ മിക്കതിനു ടയറുകൾ ഇല്ല. ഇതുമൂലം രോഗികളെ വാർഡുകളിലേക്ക് കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്നു. വാർഡുകളിലേക്കും എക്സറേ, വിവിധ സ്കാനിംഗ് എന്നിവയ്ക്ക് കൊണ്ടു പോകുന്നതിനുള്ള വീൽചെയറുകൾക്ക് ടയറുകൾ ഇല്ലാത്തത് രോഗികൾക്ക് മാത്രമല്ല, തളളിക്കൊണ്ടു പോകുന്ന രോഗികളുടെ ബന്ധുക്കൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ വാർഡുകളിലേക്കും മറ്റുള്ള പരിശോധനകൾക്കും കൊണ്ടുപോകുന്നത് വീൽചെയറുകളിലും സ്ട്രെച്ചറുകളിലുമാണ്. നടക്കുവാൻ കഴിയാതെ ചികിത്സയിൽ കഴിയുന്നവരേയും വിവിധ പരിശോധനകൾക്കായി കൊണ്ടുപോകേണ്ടതും ഉന്തുവണ്ടിയിലാണ്. എന്നാൽ ടയറുകൾ ഇല്ലാത്തതിനാൽ വീൽചെയറുകൾ പലതും മാറ്റിയിട്ടിരിക്കുകയാണ്. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ രോഗിയെ പരിശോധനയ്ക്കു കൊണ്ടുപോകേണ്ടി വരുന്പോൾ ടയർ ഇല്ലാത്ത വീൽചെയറുകൾ നൽകേണ്ടി വരുന്നു. വണ്ടിക്ക് മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ടയർ വാങ്ങി പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂവെന്ന് ജീവനക്കാർ പറയുന്നു. ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും ടയർ ഇല്ലാത്തതിന്റെ പേരിൽ ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുന്നതുമായ വീൽ ചെയറുകൾക്ക് ടയറുകൾ വാങ്ങി…
Read Moreകോട്ടയത്ത് ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം; സമീപത്തെ ലോഡ്ജിലെ താമസക്കാരെ ഒഴിപ്പിച്ചു
കോട്ടയം: കളക്ടറേറ്റിനു സമീപം കെ.കെ.റോഡ് സൈഡിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റിന് തീ പിടിച്ച് കോടികളുടെ നഷ്ടം. ഇന്നു പുലർച്ചെ മൂന്നിനാണ് തീപിടിത്തമുണ്ടായത്.ഒന്പതായിട്ടും തീ അണയ്ക്കാനായിട്ടില്ല. കോട്ടയത്തിനു പുറമെ ചങ്ങനാശേരി, പാന്പാടി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ ഫയർസ്റ്റേഷനുകളിൽ നിന്നുള്ള വണ്ടികൾ കൂടി തീയണയ്ക്കാൻ എത്തി. കെ.കെ.റോഡിൽ കളക്ടറേറ്റ് ജംഗ്ഷനിൽ നിന്ന് ബസേലിയസ് കോളജ് ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്. കളക്ടറേറ്റ് ജംഗ്ഷനിലെ പെട്രോൾ പന്പിന് എതിർവശത്തുള്ള കണ്ടത്തിൽ റസിഡൻസിയിൽ പ്രവർത്തിക്കുന്ന പേ ലെസ് ഹൈപ്പർമാർക്കറ്റിനാണ് തീ പിടിച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് നിയന്ത്രിച്ചിട്ടുണ്ട്. നാലു നിലയിലുള്ള കെട്ടിടത്തിൽ രണ്ടാമത്തെ നിലയിലാണ് ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. മുകളിൽ തുണിക്കടയും അതിനു മുകളിൽ ലോഡ്ജുമാണ്. തീപടർന്നയുടൻ ലോഡ്ജിലെ താമസക്കാരെ ഒഴിപ്പിച്ചു. തറ നിരപ്പിലുള്ള ഭാഗത്ത് ഹോട്ടൽ, കംപ്യൂട്ടർ സ്ഥാപനം, അഭിഭാഷക ഓഫീസ്, തയ്യൽക്കട തുടങ്ങിയവ…
Read Moreപുതിയ തട്ടിപ്പുമായി സംഘങ്ങൾ! അബദ്ധം പറ്റിയ പലരും പറഞ്ഞ തുക നൽകി മടക്കി; പോലീസിൽ പരാതി നൽകി
പൊൻകുന്നം: പുതിയ തട്ടിപ്പുരീതിയുമായി സംഘങ്ങൾ നാട്ടിൽ വിലസുന്നു. പോലീസ് അന്വേഷണം നടക്കുന്നുവെന്നറിഞ്ഞ് സംഘങ്ങൾ മുങ്ങിയെന്ന് പരാതിക്കാർ. നിരവധി പേർക്കാണ് പണം നഷ്ടം ഉണ്ടായിരിക്കുന്നത്. നിസാര തുകയ്ക്ക് ബാംബു കർട്ടൻ (മുള വിരി) വീടുകളിൽ നൽകാമെന്ന് പറഞ്ഞെത്തുന്ന സംഘം അമിതതുക ഈടാക്കും. ചിറക്കടവിൽ ഒരു വീട്ടിൽ പറഞ്ഞ തുകയിൽ നിന്ന് ഇരട്ടിയിലേറെ തുകവേണമെന്നാവശ്യപ്പെട്ടു. പണി തീർന്നപ്പോഴാണ് തുക കൂടിയ വിവരംവീട്ടുടമയെ അറിയിച്ചത്. തുടർന്ന് വീട്ടുടമ ഇവർക്കെതിരേ പോലീസിൽ പരാതി നൽകി. എന്നാൽ സംഘത്തിലുൾപ്പെട്ടവരെ ഫോണിൽ ലഭിക്കാത്തതിനാൽ പ്രശ്നപരിഹാരമായിട്ടില്ല. റബറൈസ്ഡ് ബാംബൂ കർട്ടൻ ഇടുന്നതിന് ഒരെണ്ണത്തിന് വെറും 300 രൂപയെന്നു പറഞ്ഞാണ് സംഘമെത്തുന്നത്. കുറഞ്ഞ തുകയ്ക്ക് വിരി ലഭിക്കുമല്ലോ എന്നു കരുതി വീട്ടുകാർ അനുവാദം നൽകിയാൽ ഉടൻതന്നെ സംഘം പണി തുടങ്ങും. പണി തീർത്തതിനു ശേഷം കണക്കു പറയുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ചതുരശ്രയടിക്കുള്ള തുകയാണ് തങ്ങൾ പറഞ്ഞതെന്നാണ് സംഘാംഗങ്ങൾ പറയുന്നത്.…
Read Moreടവറിന്റെ കീഴില് നിന്നു വിളിച്ചാല് പോലും റേഞ്ചില്ല! പെരുവന്താനത്ത് എന്തിന് ബിഎസ്എന്എല് ടവറെന്ന് നാട്ടുകാര്
പെരുവന്താനം: ബിഎസ്എൻഎല്ലിന്റെ ടവർ പെരുവന്താനത്ത് എന്തിനാണെന്ന് നാട്ടുകാർ. ടവറിന്റെ കീഴിൽ നിന്നു മൊബൈൽ ഫോണിൽ വിളിച്ചാൽ പോലും റേഞ്ചില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഓഫറുകളും പരസ്യങ്ങളും നൽകി ഉപയോക്താക്കളെ ബിഎസ്എൻഎൽ കബളിപ്പിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുന്പ് ഈ ടവറിൽ നിന്നുമായിരുന്നു പ്രദേശമാകെ കവറേജ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ ടവർകൊണ്ട് യാതൊരു പ്രയോജനവുമില്ല. സ്വകാര്യ കന്പനികളെ സഹായിക്കാനാണ് ടവറിന്റെ ശേഷി കുറച്ചതെന്ന് ആരോപണമുണ്ട്. ഒരാഴ്ച മുന്പ് ടവറിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനുശേഷമാണ് കവറേജ് ലഭിക്കാത്തതെന്ന് പറയപ്പെടുന്നു. അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഇല്ല. മുന്പ് മൊബൈലിന്റെ ഉപയോഗം ആരംഭിച്ചപ്പോൾ ഇവിടുത്തുകാർ പലരും ബിഎസ്എൻഎല്ലിന്റെ കണക്ഷനായിരുന്നു എടുത്തത്. എന്നാൽ, മറ്റു കന്പനികൾ കൂടുതൽ ഓഫറുകൾ വാഗ്ദാനം ചെയ്തതോടെ മിക്കവരും സ്വകാര്യ കന്പനികളിലേക്ക് കണക്ഷൻ മാറ്റി. ബിഎസ്എൻഎല്ലിൽ വിളിച്ചാൽ പണം നഷ്ടമാകുമെന്നാണ് പലരും പറയുന്നത്. മാസങ്ങൾക്ക് മുന്പ് ഫോർജി കണക്ഷൻ…
Read Moreകോട്ടയത്തെ അമ്മത്തൊട്ടിലിൽ ഇരുപത്തിനാലാമനായി എത്തിയത് 10 ദിവസം പ്രായമായ ആണ്കുഞ്ഞ്; കുട്ടിയെ ഇന്നു ശിശുക്ഷേമ സമിതിക്കു കൈമാറും
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്നു ലഭിച്ച ആണ്കുട്ടിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇന്നു ശിശുക്ഷേമ സമിതിക്കു കൈമാറും.ഇന്നലെ പുലർച്ചെയാണു ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു സമീപമുള്ള അമ്മത്തൊട്ടിലിൽ നിന്നു 10 ദിവസം പ്രായമായ ആണ്കുഞ്ഞിനെ ലഭിക്കുന്നത്. കുട്ടി പൂർണ ആരോഗ്യവാനാണെന്നു ജില്ലാ ഡോക്ടർമാർ അറിയിച്ചു. അമ്മത്തൊട്ടിലിൽ നിന്നു ലഭിക്കുന്ന 24-ാമത്തെ കുട്ടിയാണിത്. കഴിഞ്ഞ മാർച്ച് 30നും അമ്മത്തൊട്ടിലിൽ നിന്നു കുട്ടിയെ ലഭിച്ചിരുന്നു. അന്ന് അമ്മത്തൊട്ടിലിന്റെ സെൻസർ തകരാറുമൂലം വാതിൽ തനിയെ തുറക്കാത്തതും അലാറം മുഴങ്ങാത്തതും പരാതിക്ക് ഇടയാക്കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ശിശുക്ഷേമ സമിതി അധികൃതർ എത്തി അമ്മത്തൊട്ടിലിന്റെ തകരാർ പരിഹരിച്ചിരുന്നു.
Read Moreഅശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചു ; സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരൻ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തകേസിൽ ഡ്രൈവർക്ക് രണ്ടുവർഷം തടവ്
കോട്ടയം: സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരൻ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും മൂന്നു വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാവുകയും ചെയ്ത കേസിൽ ബസ് ഡ്രൈവർക്ക് തടവു ശിക്ഷ. സ്വകാര്യ ബസ് ഡ്രൈവർ മാഞ്ഞൂർ കല്ലടയിൽ കെ.എസ്.മോഹനനെ (39) രണ്ടു വർഷം തടവിനു ശിക്ഷിച്ചാണു കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഒന്ന് എം.സി. സനിത ഉത്തരവായത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജെ. പത്മകുമാർ ഹാജരായി. 2012 ജൂണ് 11ന് കോട്ടയം ടൗണിൽ സ്റ്റാർ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചു എന്നാണ് കേസ്.കോട്ടയം-വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ഇടിച്ച് വഴിയെ നടന്നുപോയ ലോട്ടറി വില്പനക്കാരൻ തമിഴ്നാട് സ്വദേശി ചുടലആണ്ടി (56)യാണ് മരിച്ചത്. വെസ്റ്റ് എസ്ഐ ടോമി സെബാസ്റ്റ്യൻ ഓടിച്ചിരുന്ന കാറും മറ്റൊരു കാറും ബൈക്കുമാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ എസ്ഐ ടോമി സെബാസ്റ്റ്യന് പരിക്കേറ്റിരുന്നു. കോട്ടയം…
Read More