വൈക്കം: ഒരു കുട്ടിയുടെ അമ്മയായ യുവതി ഫേസ്ബുക്ക് പ്രണയത്തിൽ കുടുങ്ങി കാമുകനൊപ്പം നാടുവിട്ടതായി സംശയം. 27 കാരിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നല്കി. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടയാളെ ചൊല്ലി വീട്ടിൽ ഭർത്താവും യുവതിയും തമ്മിൽ കലഹിച്ചിരുന്നു. എട്ടുവർഷം മുന്പ് വിവാഹിതയായ യുവതിയുടെ കുട്ടി ഭർത്താവിനൊപ്പമാണ്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kottayam
അച്ഛനും മകനുമെതിരേ ബൈക്ക് ഇരപ്പിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമർദ്ദനം; പ്രതികൾക്ക് രണ്ടു വർഷം തടവും പിഴയും
കോട്ടയം: ബൈക്കിൽ യാത്ര ചെയ്ത അച്ഛനും മകനും നേരേ ബൈക്ക് ഇരപ്പിച്ചത് ചോദ്യം ചെയ്തതിന് മർദനം. മൂന്നു പ്രതികൾക്കു രണ്ടു വർഷം വീതം തടവും അയ്യായിരം രൂപ പിഴയും.പാറന്പുഴ ഇടയാളിൽ മഹേഷ് മോഹൻ (27), പുനത്തുമറ്റത്തിൽ ഉണ്ണി (29), ദിവാകരമന്ദിരം ദിലീപ് (27) എന്നിവരെ ശിക്ഷിച്ചു കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഒന്ന് എം.സി. സനിത ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജെ. പത്മകുമാർ കോടതിയിൽ ഹാജരായി. പാറന്പുഴ മോസ്കോ കവലയ്ക്കുസമീപം താമസിക്കുന്ന കൃഷ്ണവിലാസം വീട്ടിൽ ഗോപാലകൃഷ്ണപണിക്കർ, മകൻ ദിലീപ് എന്നിവരെ 2015 ജനുവരി അഞ്ചിന് പാറന്പുഴയിൽ അടിച്ചു പരിക്കേൽപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. അച്ഛനും മകനും കോട്ടയത്തുനിന്ന് ബൈക്കിൽ വീട്ടിലേക്ക്് പോവുകയായിരുന്നു. ബൈക്ക് വഴിയരികിൽ നിർത്തി സംസാരിച്ചു നിൽക്കുകയായിരുന്നു പ്രതികൾ. അച്ഛനും മകനും വന്ന ബൈക്കിനു മുന്നിലേക്ക് പ്രതികളുടെ ബൈക്ക് ഇരപ്പിച്ചത്…
Read Moreവൈക്കം – എറണാകുളം ഹൈസ്പീഡ് എസിബോട്ട് സർവീസ് മേയിൽ; വൈക്കത്തുനിന്ന് പുറപ്പെട്ട് ഒന്നര മണിക്കൂറിനകം എറണാകുളത്തെത്തും
വൈക്കം: വൈക്കം – എറണാകുളം ഹൈസ്പീഡ് എസിബോട്ട് സർവീസ് മേയ് മാസം ഒടുവിൽ ആരംഭിക്കും. അരുരിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുന്ന ബോട്ട് മേയ് 22ന് സർവീസ് ഉദ്ഘാടനം ചെയ്യുന്നതിനുള്ള നീക്കങ്ങൾ ജലഗതാഗത വകുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായിവിജയൻ , ധനമന്ത്രി ഡോ.തോമസ് ഐസക്ക്, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ തുടങ്ങിയ പ്രമുഖരെ ഉദ്ഘാടന ചടങ്ങിനെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. 120 പേർക്ക് കായൽ കാറ്റേറ്റ് വേന്പാനാടിന്റെ മനോഹാരിത നുകർന്ന് യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 50 ഇരിപ്പിടങ്ങൾ ഉൾപ്പെടുന്ന കാബിൻ എസിയാണ്. ഇരട്ട എഞ്ചിനിൽ പ്രവർത്തിക്കുന്ന ബോട്ട് വൈക്കത്തുനിന്ന് പുറപ്പെട്ട് ഒന്നര മണിക്കൂറിനകം എറണാകുളത്തെത്തും. നിശ്ചിത സ്ഥലങ്ങളിൽ മാത്രമാണ് ബോട്ടിനു സ്റ്റോപ്പുള്ളത്. ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ റോഡുമാർഗം വൈക്കത്തുനിന്ന് എറണാകുളത്തെത്താൻ മിക്കപ്പോഴും രണ്ടു മണിക്കൂറിലധികം വേണ്ടിവരുന്നുണ്ട്. ജലഗതാഗത വകുപ്പ് ജല ഗതാഗതരംഗത്ത് വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് അതിവേഗ എസി യാത്രാബോട്ട്…
Read Moreറിയാസും ക്രിസ്റ്റഫറും വിനോദയാത്രകളെ ഇഷ്ടപ്പെട്ടവർ; ഉറവക്കയത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനിടയിൽ സംഭവിച്ച ദുരന്തത്തെക്കുറിച്ച് സുഹൃത്ത് പറയുന്നതിങ്ങനെ
കോട്ടയം: വിനോദയാത്രയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന രണ്ടു വിദ്യാർഥികളാണ് ഇന്നലെ യാത്രയ്ക്കിടയിലുണ്ടായ അപകടത്തിൽ മരിച്ചത്. പ്ലസ്ടു വിദ്യാഭ്യാസത്തിനിടയിൽ അവധിക്കാലങ്ങളിൽ കോട്ടയം ജില്ലയിലും സമീപത്തുള്ളതുമായ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഇവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നത് ഇവർക്കു ഹരമായിരുന്നു. ഇന്നലെയും ഇത്തരത്തിലുള്ള ഒരു യാത്രയ്ക്കിടയിലാണ് ക്രിസ്റ്റഫറിന്റെയും മുഹമ്മദ് റിയാസിന്റെയും വിയോഗം. അടുത്തിടെ പ്രമുഖ കാമറ കന്പനിയായ നിക്കോണ് ഇന്ത്യ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ സൗത്ത് ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം ക്രിസ്റ്റഫർ നേടിയിരുന്നു. ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്രിസ്റ്റഫറിന് അൻപതിനായിരം രൂപയുടെ കാമറയാണ് വാങ്ങിക്കൊടുത്തത്. കുടുംബവീടായ കുമാരനല്ലൂർ കൊച്ചാലുംചുവട് ദിനേശ് ഭവനിൽ മുന്പ് താമസിച്ചിരുന്ന മുഹമ്മദ് റിയാസ് കൊമേഴ്സ് വിദ്യാർഥിയാണ്. പ്ലസ് ടുവിന്റെ ഒരു പരീക്ഷകൂടി എഴുതാനുണ്ട്. ക്രിസ്റ്റഫർ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. സഹപാഠികളായ എബിൻ വി. മൈക്കിൾ, അമൽ രാഗ് എന്നിവരോടൊപ്പമാണ് വിനോദയാത്ര പോയത്.…
Read Moreഉറവക്കയത്തിൽ മുങ്ങി മരിച്ച റിയാസിന്റെ കബറടക്കം നടത്തി; ക്രിസ്റ്റഫറിന്റെ സംസ്കാരം നാളെ
കോട്ടയം: പൂഞ്ഞാറിനടുത്ത് മീനച്ചിലാറിന്റെ കൈവഴിയായ പെരിങ്ങളം തോട്ടിലെ കല്ലേക്കുളം ഉറവക്കയത്തിൽ മുങ്ങി മരിച്ച പ്ലസ്ടു വിദ്യാർഥികളിൽ ഒരാളുടെ സംസ്കാരം നടത്തി. സിഎംഎസ് കോളജ് ജംഗ്ഷനിൽ എംജിഒസിഎസ്എം വൈ അപ്പാർട്ടുമെന്റ് 10 എയിൽ എൻ.എ. ഹബീബിന്റെ മകൻ മുഹമ്മദ് റിയാസിന്റെ (17) കബറടക്കം ഇന്നു രാവിലെ 11നു തിരുനക്കര പുത്തൻ പള്ളി ജുമാമസ്ജിദിൽ നടത്തി. മരിച്ച ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബി(17)ന്റെ സംസ്കാരം നാളെ പന്നിമറ്റം സിഎസ്ഐ പള്ളിയിൽ നടക്കും. ഗൂഗിൾമാപ്പിലൂടെ കണ്ടെത്തിയ സ്ഥലത്തെ ദൃശ്യഭംഗി തേടി എത്തിയ വിദ്യാർഥികൾക്കാണ് ദാരുണാന്ത്യം. മരിച്ച രണ്ടു പേരും കോട്ടയം ബേക്കർ വിദ്യാപീഠത്തിലെ വിദ്യാർഥികളാണ്. കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂൾ അധ്യാപകൻ നാട്ടകം ചെട്ടിക്കുന്ന് കണ്ണൻകാട്ടുമണ്ണിൽ ജേക്കബ് പി. ജോസഫിന്റെയും ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ അധ്യാപിക കെ.കെ. വിനീതയുടെയും മകനാണ് മരിച്ച ക്രിസ്റ്റഫർ ഏബ്രഹാം ജേക്കബ് . ഇന്നലെ ഉച്ചയ്ക്കു 12.15നായിരുന്നു…
Read Moreകമ്പംമെട്ട് അതിർത്തിയിൽ തമിഴ്നാട് പിടിമുറുക്കുന്നു ; കേരളത്തിന്റെ നീക്കങ്ങളറിയാൻ ചെക്പോസ്റ്റിനു സമീപം കാമറ
തൊടുപുഴ: അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടെ കന്പംമെട്ട് ചെക്പോസ്റ്റിനു നിരീക്ഷണ കാമറ സ്ഥാപിച്ച് തമിഴ്നാടിന്റെ പുതിയ നീക്കം. കഴിഞ്ഞദിവസമാണു തമിഴ്നാട് വനം, പോലീസ് വകുപ്പുകൾ ചേർന്നു വനം വകുപ്പിന്റെ ചെക്പോസ്റ്റിനോടു ചേർന്നു നിരീക്ഷണ കാമറ സ്ഥാപിച്ചത്. ലഹരി ഉൽപ്പന്നങ്ങൾ കടത്തുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിച്ചതെന്നാണു തമിഴ്നാട് വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ അതിർത്തിയിൽ കേരളത്തിന്റെ നീക്കം അറിയാനാണ് കാമറ സ്ഥാപിച്ചതെന്ന് സൂചനയുണ്ട്. 24 മണിക്കൂറും കാമറദൃശ്യങ്ങൾ നിരീക്ഷിക്കാൻ വനംവകുപ്പ് ഓഫിസിനുള്ളിൽ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബോഡിമെട്ട് ചെക്പോസ്റ്റിലും അതിർത്തി വനപ്രദേശങ്ങളിലും കാമറ സ്ഥാപിക്കാനും തമിഴ്നാട് വനംവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. തേനി കൊരങ്ങിണി അപകടത്തിന്റെ പശ്ചാത്തലത്തിലാണു വനമേഖലകളിൽ കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. വനത്തിലേക്കു അനുമതിയില്ലാതെ വിനോദസഞ്ചാരികൾ കടന്നുകയറുന്നതു തടയുകയാണു ലക്ഷ്യം. കന്പംമെട്ടിൽ തമിഴ്നാട് വനംവകുപ്പ്, പോലീസ് വകുപ്പുകൾ സമീപകാലത്ത് അതിർത്തി തർക്കത്തെ തുടർന്ന്…
Read Moreകേരളത്തിൽ ലഹരി ഗുളികകളുടെ ഉപയോഗം വ്യാപകമാകുന്നു; ഗുളികകളുമായി പിടിയിലായ ജയപ്രകാശിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
കോട്ടയം: കേരളത്തിൽ കഞ്ചാവ് റെയ്ഡുകൾ ശക്തമായപ്പോൾ ലഹരി മാഫിയ മയക്ക്് ഗുളികകളുമായി രംഗത്ത്. ഇന്നലെ എക്സൈസ് പിടികൂടിയ കന്പം സ്വദേശി ജയപ്രകാശി (27)നെ ചോദ്യം ചെയ്തതോടെയാണ് മയക്കു മരുന്നു ലോബിയുടെ പ്രവർത്തനങ്ങളുടെ ചുരുളഴിഞ്ഞത്. കേരളത്തിലെ വിവിധ ജില്ലകളിൽ മയക്കു ഗുളികകൾ വിതരണം ചെയ്യുന്ന ഏജന്റാണ് ജയപ്രകാശ്. മുൻപ് കഞ്ചാവ് കച്ചവടമായിരുന്നു. കേരളത്തിൽ പോലീസും എക്സൈസും റെയ്ഡ് ശക്തമാക്കിയതോടെയാണ് മയക്കു ഗുളികയിലേക്ക് തിരിഞ്ഞത്. കഞ്ചാവിനേക്കാൾ സുരക്ഷിതമായി എത്തിക്കാൻ കഴിയും എന്നതാണ് മയക്കു ഗുളിക വിതരണത്തിനുള്ള ഗുണമെന്നും ഇയാൾ പറയുന്നു. കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷനിൽ നിന്നും എക്സൈസ് കമ്മീഷണറുടെയും എക്സൈസ് ഇന്റലിജൻസ് യൂണിറ്റിന്റെയും പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്്ടറുടെയും നേതൃത്വത്തിലുള്ള സംഘമാണ് ജയപ്രകാശിനെ അറസ്റ്റു ചെയ്തത്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കാഞ്ഞിരപ്പള്ളി പ്രദേശത്ത് മഫ്തിയിൽ എക്സൈസ് ഉദ്യോഗസ്ഥർ കറങ്ങുകയായിരുന്നു. ഒടുവിൽ ഇന്നലെ…
Read Moreതാഴത്തങ്ങാടിയിലെ താൽക്കാലിക ബണ്ട് പൊട്ടി ; മീനച്ചിലാറ്റിൽ ഉപ്പുവെള്ളം കലരാൻ സാധ്യത
കോട്ടയം: താഴത്തങ്ങാടിയിലെ താൽക്കാലിക ബണ്ട് പൊട്ടി വെള്ളം ഒഴുകുന്ന സമയത്തു തന്നെ തണ്ണീർമുക്കം ബണ്ട് തുറന്നത് മീനച്ചിലാറ്റിലെ ഉപ്പിന്റെ അളവ് വർധിക്കാൻ ഇടയാക്കുമെന്ന ആശങ്ക. വാട്ടർ അതോറിറ്റിയുടെ പന്പു ഹൗസുകളിലെ കിണറുകളിൽ ഉപ്പുവെള്ളം കയറാതിരിക്കാനാണ് താഴത്തങ്ങാടിയിൽ താൽക്കാലിക തടയണ നിർമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസത്തെ വേനൽ മഴയിൽ തടയണ തകർന്ന് വെള്ളം ഒഴുകി. ഇനിയുള്ള ദിവസങ്ങളിൽ മഴ തുടർന്നാൽ തടയണ തകർന്നാലും കുഴപ്പമില്ല. പക്ഷേ ഇപ്പോൾ ഏപ്രിൽ പകുതി ആയതേയുള്ളു. ഇനി മെയ് മാസം മുഴുവൻ നല്ല വേനലായിരിക്കും. താഴത്തങ്ങാടിയിലെ തടയണ തകർന്ന നിലയിൽ കിടന്നാൽ ഉപ്പുവെള്ളം മീനച്ചിലാറിന്റെ കിഴക്കൻ ഭാഗത്തേക്ക് കയറും. ഇതിനിടെ തണ്ണീർമുക്കം ബണ്ട് തുറക്കുകകൂടി ചെയ്തതോടെ ഉപ്പുവെള്ളത്തിന്റെ വരവ് വർധിക്കാനിടയുണ്ട്. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കിഴക്കോട്ട് കയറുന്നതിനാൽ താഴത്തങ്ങാടിയിലെ തടയണ പ്രയോജന രഹിതമാകും. തടയണയുടെ ഉയരം വർധിപ്പിച്ച് ബലപ്പെടുത്തിയാൽ മാത്രമേ ജലവിതരണ മേഖലയിൽ…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മഴപെയ്തു റോഡ് ചെളിക്കുളമായി ;രോഗികളുമായി വരുന്ന വീൽ ചെയറുകൾ റോഡിൽ താഴുന്നു
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിനു മുന്നിലെ വഴിയുടെ കാര്യം പരമ ദയനീയം തന്നെ. ചെളി നിറഞ്ഞ റോഡിലൂടെ രോഗിയുമായി വരുന്ന വീൽ ചെയർ താഴുന്നു. വാഹനങ്ങൾ പോകുന്പോൾ ചെളി തെറിച്ച് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ദേഹത്ത് വീഴുന്നു. ചെളിയിൽ ചവിട്ടിയെത്തുന്നവരുടെ കാലിൽ നിന്ന് ആശുപത്രി വരാന്തയും ചെളി നിറയുന്നു. ഇതൊക്കെ തുടങ്ങിയിട്ട് എത്ര നാളായി. ഒരു നടപടിയും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. മറ്റ് വാർഡുകളിൽ കഴിയുന്ന രോഗികളെ പരിശോധനക്കായി ഹൃദ്രോഗവിഭാഗത്തിൽ എത്തിക്കുന്ന ഏക വഴി കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻവശമുള്ള റോഡാണ്. എന്നാൽ ഈ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. രോഗിയെ കൊണ്ടുവരുന്ന വാഹനം ചെളിയിൽ താഴ്ന്നു പോകുന്പോൾ ആശുപത്രി പരിസരത്ത് നിൽക്കുന്ന മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരോ ബന്ധുക്കളെ ഓടിയെത്തി കുഴിയിൽ വീണ വീൽചെയർ പൊക്കിയെടുക്കുവാൻ സഹായിക്കുന്നതാണ് ഇപ്പോഴത്തെ രീതി. കഴിഞ്ഞ…
Read Moreചെമ്പ് കാട്ടിക്കുന്നിൽ പാലമില്ല: പുഴയക്ക് കുറുകെ പാലം തീർക്കണമെന്നാവശ്യപ്പെട്ട് 170 കുടുംബങ്ങൾ തീപ്പാലം തീർത്ത് പ്രതിഷേധിച്ചു
വൈക്കം: ചെന്പ് കാട്ടിക്കുന്ന് തുരുത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കാൻ പുഴയക്ക് കുറുകെപാലം തീർക്കണമെന്നാവശ്യപ്പെട്ട് 170 കുടുംബങ്ങൾ മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി മുവാറ്റുപുഴയാറിന്റെ കൈവഴിക്ക് കുറുകെ ശനിയാഴ്ച രാത്രി തീപ്പാലം തീർത്ത് പ്രതിഷേധം ആളിക്കത്തിച്ചിരുന്നു. 50 വർഷത്തിലധികമായി ഒരു കടത്തു വഞ്ചിയെ ആശ്രയിച്ചാണ് കാട്ടിക്കുന്ന് തുരുത്തിലെ നിർധന കുടുംബങ്ങൾ പുറം ലോകത്തെത്തുന്നത്. തുരുത്തിൽ ഒരു വീടു നിർമ്മിക്കുന്നതിനു കെട്ടിട സാമഗ്രികൾ പുഴവക്കത്തെത്തിച്ച് വള്ളത്തിൽ മറുകര എത്തിച്ച ശേഷം കിലോമീറ്ററോളം ചുമന്നുകൊണ്ടു പോകേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. തുരുത്തുനിവാസികളുടെ മോട്ടോർ ബൈക്കടക്കമുള്ള വാഹനങ്ങൾ വീട്ടുമുറ്റത്തെത്തിക്കുകയെന്ന ഇവരുടെ ആഗ്രഹം ഒരു വിദൂര സ്വപനമായി അവശേഷിക്കുകയാണ്. ഗതാഗത സൗകര്യമില്ലാത്തതിന്റെ പേരിൽ തുരുത്തുനിവാസികളുടെ വിവാഹത്തെപ്പോലും പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ പ്രതികൂലമായി ബാധിക്കുന്നു. അതേസമയം വെച്ചൂർ വളച്ച കരിപാലത്തിനായി ഇട്ടുന്പുറം നിവാസികൾ ക്ക് നാൽപത് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം ലഭിച്ചത്. പാലത്തിനായിസമരങ്ങളുടെ പരന്പര തന്നെ പ്രദേശവാസികൾ നടത്തിയിരുന്നു.പാലത്തിനു പല തവണ…
Read More