കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയശേഷം കോട്ടയം താഴത്തങ്ങാടിയിൽ പിടിയിലായ മൂവാറ്റുപുഴ സ്വദേശി സുറുമിയെ കാസർഗോഡ് പോലീസെത്തി അറസ്റ്റ് ചെയ്തു. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ച് ഇരട്ടിയാക്കി തിരികെ നല്കാമെന്നു പറഞ്ഞാണു താഴത്തങ്ങാടി സ്വദേശികളായ ആറു പേരിൽ നിന്നും സുറുമി 25 ലക്ഷം രൂപയോളം തട്ടിയെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന സുറുമിയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കാസർഗോഡ് നിന്നെത്തിയ പോലീസ് സംഘം ജയിലിലെത്തിയാണു സുറുമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്നു കസ്റ്റഡിയിൽ വാങ്ങുന്നതിനായി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. കാസർഗോഡ്, മൂവാറ്റുപുഴ, താഴത്തങ്ങാടി എന്നിവിടങ്ങളിൽ നിന്നായി നിരവധി പേരെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത സുറുമിയെക്കുറിച്ചും വിദേശത്തുള്ള ഇവരുടെ ഭർത്താവിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കാസർഗോഡ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ…
Read MoreCategory: Kottayam
പോലീസിന്റെ തന്ത്രം ഫലിച്ചു! വയോധിക യുടെ അഞ്ചു പവന്റെ സ്വര്ണമാലയുമായി കടന്ന ഹോം നഴ്സ് പിടിയില്; സംഭവം കടുത്തുരുത്തിയില്
കടുത്തുരുത്തി: ഹോം നഴ്സായി ജോലി നോക്കുന്നതിനിടെ വയോധികയുടെ അഞ്ച് പവന്റെ സ്വർണമാലയുമായി കടന്നുകളഞ്ഞ യുവതി പോലീസിന്റെ പിടിയിലായി. യുവതിയെ ജോലിക്കയച്ച ഏജൻസിയുടെ സഹായത്തോടെയാണ് അറസ്റ്റ്. നാഗർകോവിൽ സ്വദേശിയായ വണ്ടിപെരിയാർ പുതുവൽ ഇന്ദിരാ മാണിക്യം (35) ആണ് അറസ്റ്റിലായത്. ഞീഴൂർ തുരുത്തിപ്പള്ളിൽ മറിയാമ്മ ജോസഫി(76) ന്റെ മാലയാണ് ഇവർ മോഷ്ടിച്ചത്. മക്കൾ വിദേശത്തുള്ള മറിയാമ്മയുടെ വീട്ടിൽ ഉഴവൂരുള്ള ഏജൻസി വഴിയാണ് ഇന്ദിരാ മാണിക്യം ജോലിക്കെത്തുന്നത്. മറിയാമ്മ ധരിച്ചിരുന്നത് അഞ്ച് പവന്റെ സ്വർണമാലയായിരുന്നു. മറിയാമ്മയ്ക്കു കാഴ്ച്ചയ്ക്കു പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു മനസിലാക്കിയ ഇന്ദിര മറിയാമ്മ ധരിച്ചിരുന്ന മാലയുടെ അതേ തൂക്കവും ഫാഷനിലുമുള്ള വരവുമാല ഉണ്ടാക്കിയ ശേഷം മറിയാമ്മ മാല ഉൗരിവച്ച സമയത്ത് മാറിയെടുക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബർ 19 ന് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞു ഇന്ദിര മാലയുമായി സ്ഥലം വിട്ടു. മൂന്ന് ദിവസങ്ങൾക്കു ശേഷം മറിയാമ്മയുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് മറിയാമ്മ ധരിച്ചിരിക്കുന്ന മാല…
Read Moreഭർത്താവിന്റെ പിടിവാശി! കുടുംബജീവിതം നഷ്ടമായ യുവതികൾ പരാതിയുമായി അദാലത്തിൽ; ഭര്ത്താവിന്റെ മറുപടികേട്ട് പകച്ച് വനിതാക്കമ്മീഷന് അംഗങ്ങള്
കോട്ടയം: ഭർത്താവിന്റെ പിടിവാശിക്കുമുന്നിൽ കുടുംബജീവിതം നഷ്ടമായ മണിമല സ്വദേശിനിയായ യുവതിയുടെ ആവലാതികൾക്കു മുന്നിൽ പകച്ച് വനിതാക്കമ്മീഷൻ അംഗങ്ങൾ. വൈകല്യംബാധിച്ച ഒന്നരവയസുള്ള കുട്ടിയെ ഒഴിവാക്കിയാൽ ഒന്നിച്ചുജീവിക്കാമെന്നാണു ഭർത്താവിന്റെ നിർദേശം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന കോട്ടയത്തു കേരളത്തിന്റെ പിന്നോക്കമേഖലയിൽപോലും സംഭവിക്കാത്ത കാര്യങ്ങളാണെന്നു വനിതാക്കമ്മീഷൻ അംഗങ്ങളായ എം.എസ്. താര, ഇ.എം. രാധ, ഷിജി എന്നിവർ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാക്കമ്മീഷൻ മെഗാഅദാലത്തിൽ കുട്ടികൾക്കു വൈകല്യം ബാധിച്ചതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചുവെന്നും ജീവിതച്ചെലവിനും കുട്ടികളുടെ ചികിത്സയ്ക്കും ആവശ്യമായ പണംനൽകുന്നില്ലെന്നുമുള്ള പരാതിയുമായെത്തിയത് രണ്ട് യുവതികൾ. ജന്മനാ വൈകല്യംബാധിച്ച, ശാരീരികമായ അവശതനേരിടുന്ന ഒന്നരവയസുള്ള പിഞ്ചുകുട്ടിയെ ഉപേക്ഷിച്ചെത്തിയാൽ ഒന്നിച്ചുജീവിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഗൾഫിലുള്ള ഭർത്താവിന്റെ നിലപാട്. ഇതംഗീകരിക്കാൻ യുവതി തയാറായില്ല. കുട്ടിയെ വേണ്ടാത്തയാൾക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. സാന്പത്തികപ്രയാസംമൂലം കുട്ടിയുടെ ചികിത്സ മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാമൂഹ്യ നീതിവകുപ്പ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും 18വയസ്…
Read More‘കള്ളപ്പണി’യെടുക്കുന്നവർ പെടും..! മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും നാളെ മുതൽ പഞ്ചിംഗ്
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും നാളെ മുതൽ പഞ്ചിംഗ് സന്പ്രദായം നിലവിൽ വരും.ജീവനക്കാർ പലരും കൃത്യമായി ഡ്യൂട്ടിക്ക് എത്താതെയും ഡ്യൂട്ടി സമയത്തിന് മുന്പ് തിരികെ പോകുന്നുവെന്നും ആരോപണമുള്ളതിനെ തുടർന്നാണ് പുതിയ നടപടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ(ഡിഎംഇ) ഉത്തരവ് പ്രകാരമാണ് പഞ്ചിംഗ് സംവിധാനം നിലവിൽ വന്നത്.
Read Moreകാഴ്ച കുറവുള്ള വീട്ടമ്മയുടെ മാല മോഷ്ടിച്ചു കളഞ്ഞ ഹോംനഴ്സിനെ അറസ്റ്റു ചെയ്തു; മാല മോഷണം നടത്തിയ രീതി കേട്ട് പോലീസ് പറഞ്ഞതിങ്ങനെ..
കടുത്തുരുത്തി: ഹോം നഴ്സായി ജോലി നോക്കുന്നതിനിടെ വയോധികയുടെ അഞ്ച് പവന്റെ സ്വർണമാലയുമായി കടന്നു കളഞ്ഞ യുവതിയെ പോലീസ് പിടികൂടി. യുവതി ജോലിക്കെത്തിയ ഏജൻസിയുടെ സഹായത്തോടെയാണ് അറസ്റ്റ്. നാഗർകോവിൽ സ്വദേശിയായ വണ്ടിപ്പെരിയാർ പുതുവൽ ഇന്ദിരാ മാണിക്യം (35) ആണ് അറസ്റ്റിലായത്. ഞീഴൂർ തുരുത്തിപ്പള്ളിൽ മറിയാമ്മ ജോസഫ് (76) ന്റെ മാലയാണ് ഇവർ മോഷ്ടിച്ചത്. മക്കൾ വിദേശത്തുള്ള മറിയാമ്മയുടെ വീട്ടിൽ ഉഴവൂരുള്ള ഏജൻസി വഴിയാണ് ഇന്ദിരാ മാണിക്യം ജോലിക്കെത്തുന്നത്. കാഴ്ച്ചയ്ക്കു പ്രശ്നങ്ങളുള്ള മറിയാമ്മ ധരിച്ചിരുന്നത് അഞ്ച് പവന്റെ സ്വർണമാലയായിരുന്നു. ഇതു മനസിലാക്കിയ ഇന്ദിര ഇതേ തൂക്കവും ഫാഷനിലുമുള്ള വരവുമാല ഉണ്ടാക്കിയ ശേഷം മറിയാമ്മ മാല ഉൗരി വച്ച സമയത്ത് മാറിയെടുക്കുകയായിരുന്നു. പിന്നീട് സെപറ്റ്ബർ 19ന് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞു ഇന്ദിര സ്ഥലം വിട്ടു. മൂന്ന് ദിവസങ്ങൾക്കു ശേഷം മറിയാമ്മയുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് മാല വരവാണെന്ന് മനസിലാക്കിയതും തുടർന്ന് കടുത്തുരുത്തി പോലീസിൽ…
Read Moreനവവധു സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; ബന്ധുക്കൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്;സംഭവം പൊൻകുന്നത്ത്
പൊൻകുന്നം: വിവാഹ ദിനത്തിൽ വധുവും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. അപകടത്തിൽ വധു ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. രാവിലെ 10.30 ഓടെ പൊൻകുന്നം-പാലാ റോഡിൽ വഞ്ചിമല ജംഗ്ഷനിലാണ് അപകടമുണ്ടായത്. ചങ്ങനാശേരിയിൽ നിന്നും വിവാഹ സ്ഥലമായ പാലായിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. മണമേൽ ജോസഫ് മാത്യു(65), ആൻസമ്മ (64), വധു മെറിൻ ജോർജ് (27), മാതാവ് ആനീസ് ജോർജ് (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം പോലീസ് മേൽനടപടി സ്വീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള മെറിനെ കല്യാണ പന്തലിൽ എത്തിച്ച് ചടങ്ങ് നടത്തുമെന്ന് വീട്ടുകാർ അറിയിച്ചു.
Read Moreമരണത്തിലും ഒരുമിച്ച്..! ഒരേ ഓഫീസിൽ 45 വർഷം ഒരുമിച്ച് ; ഇരുവരുടെയും താമസവും അടുത്തടുത്ത് ; ഒടുക്കം മരണത്തിലും ഒരുമിച്ച്
കോട്ടയം: ഒരേ പോസ്റ്റ് ഓഫീസിൽ 45 വർഷത്തോളം ജോലി ചെയതിരുന്ന പോസ്റ്റ്മാസ്റ്ററും പോസ്റ്റ്മാനും ഒരേ ദിവസം മരിച്ചു. മൂലവട്ടം കവലയിൽ റോഡിനിരുവശവും താമസിക്കുന്നവരുടെ മരണം അത്യപൂർവമായി. മൂലവട്ടം പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റർ ഒറവൻകര പുത്തൻപുരയ്ക്കൽ പി.കെ.ചാണ്ടി (86), പോസ്റ്റ്മാൻ വേലംപറന്പിൽ നിരവത്ത് വി.കെ.സുകുമാരൻ (83) എന്നിവരാണ് ഇന്നു മരിച്ചത്. സുകുമാരൻ ഇന്നു പുലർച്ചെ രണ്ടരയ്ക്കും ചാണ്ടി ഇന്നു രാവിലെ ആറരയ്ക്കുമാണ് മരിച്ചത്. ഇരുവരും 45 വർഷത്തോളം മൂലവട്ടം പോസ്റ്റ് ഓഫീസിൽ ഒരേ കാലയളവിൽ ജോലി ചെയ്തിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഇവരുടെ വീടുകളും തൊട്ടടുത്താണ്. മൂലവട്ടം കവലയിൽ റോഡിന് ഇരുവശത്തുമാണ് വീട്. കിളിരൂർ സ്വദേശി സരസമ്മയാണ് പരേതനായ സുകുമാരന്റെ ഭാര്യ. മക്കൾ: സിബി,സിനി. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. വാകത്താനം കളപ്പുരയ്ക്കൽ ഏലിയാമ്മയാണ് പരേതനായ ചാണ്ടിയുടെ ഭാര്യ. മക്കൾ: ഷേബി അലക്സ്, മറിയാമ്മ ഷീബു. സംസ്കാരം നാളെ രാവിലെ…
Read Moreവല്ലാത്ത കൂട്ടലായിപ്പോയി..! പരിശോധന ഫീസ് സ്വകാര്യസ്ഥാനങ്ങളിലേതിന് തുല്യം; കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾ ദുരിതത്തിൽ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധന ഫീസ് സ്വകാര്യ സ്ഥാപനങ്ങൾക്കടുത്തെത്തി. വർധിച്ച ഫീസും തിരക്കും പരിശോധനാ ഫലത്തിലെ കാലതാമസവും പരിഗണിച്ച് പല രോഗികളും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. ആശുപത്രിയെ തകർക്കുന്ന രീതിയിലുള്ള ഫീസ് വർധനക്കെതിരേ ഇതുവരെയും ഒരു സംഘടനയും രംഗത്തു വന്നിട്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ തല സ്കാനിംഗിന് 800 രൂപയും വയറ്, നെഞ്ച്, എന്നിവ സ്കാനിംഗിന് 1200 രൂപയുമായിരുന്നു ഫീസ്. ഇത് ഏതു സ്കാനിംഗിനും 3000 രൂപയാക്കിയാണ് വർധിപ്പിച്ചത്. രക്തം, കഫം , മലം , മൂത്രം ,എക്സ്റേ, ഇസിജി തുടങ്ങിയ പരിശോധനകൾക്കും ഫീസ് വർധിപ്പിച്ചു. ആശുപത്രി വികസന സമിതിയാണ് ഫീസ് വർധന തീരുമാനമെടുത്തത്. ഇപ്രാവശ്യത്തെ ഫീസ് വർധന അൽപം കടന്നതായിപ്പോയി എന്ന അഭിപ്രായം ഉയരുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ അടുത്തെത്തും വിധമാണ് ഫീസ് ഘടന. എന്നാൽ പിന്നെ സർക്കാർ ആശുപത്രിയിൽ തന്നെ എന്തിനു പരിശോധിക്കുന്നു…
Read Moreആ നാലു മണിക്കൂര്..! അമ്മ വഴക്കുപറഞ്ഞു; കാഞ്ഞിരപ്പള്ളിയെ പരിഭ്രാന്തിയിലാഴ്ത്തി പത്ത് വയസുകാരൻ
കാഞ്ഞിരപ്പള്ളി: പാറത്തോട് ചിറഭാഗത്ത് നിന്ന് പത്തു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. നാല് മണിക്കൂറുകളോളം വീട്ടുകാരും നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ സമീപത്തെ വീട്ടിലെ കാറിനടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് നാടിനെ വട്ടംകറക്കിയ സംഭവങ്ങളുടെ തുടക്കം. വീട്ടിലിരുന്ന് ടിവി കാണുകയായിരുന്നു കുട്ടി. രണ്ടോടെ കനത്ത മഴയ്ക്ക് ആകാശം ഇരുണ്ടുമൂടി. പിന്നാലെ ഇടിമിന്നലും ഉണ്ടായി. ഇതോടെ കുട്ടിയോട് ടിവി നിർത്തിവയ്ക്കാൻ അമ്മ പറഞ്ഞു. അമ്മയോട് പിണങ്ങി കുട്ടി അടുത്ത വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെ പോർച്ചിൽ കിടന്ന കാറിനടിയിൽ കയറിയ വിരുതൻ അവിടെക്കിടന്ന് ഉറങ്ങിപ്പോയി. അല്പസമയം കഴിഞ്ഞും കുട്ടിയെ കാണാതെ വന്നതോടെ അമ്മ തിരക്കിയിറങ്ങി. വീട്ടുകാരും നാട്ടുകാരും വീടും പരിസരവും അരിച്ചുപെറുക്കി. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസിലും വിവരം അറിയിച്ചു. പോലീസും നാട്ടുകാരും മണിക്കൂറുകൾ തെരഞ്ഞിട്ടും കുട്ടിയെ കിട്ടിയില്ല. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ കൂട്ടിയെ കാണാനില്ലെന്നു…
Read Moreഓട്ടോ ഡ്രൈവർമാരുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചതായി സൂചന; കൊലപാതകം നടത്തിയത് രഹസ്യബന്ധം പടക്കം പൊട്ടിച്ചു നാട്ടുകാരെ അറിയിച്ചതിനാൽ
മൂന്നാർ: മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി മണി കുറ്റം സമ്മതിച്ചതായി സൂചന. പ്രതിക്ക് ചെണ്ടുവരൈ എസ്റ്റേറ്റിലുള്ള സ്ത്രീയുമായുള്ള രഹസ്യബന്ധം പടക്കം പൊട്ടിച്ച് നാട്ടുകാർ അറിയാൻ ഇടയാക്കിയ തിലുള്ള വിദ്വേഷമാണ് കൊലപാതകത്തിലെത്തിച്ചത്. തിരുനെൽവേലി സ്വദേശിയായ മണി നാട്ടിലെത്തുന്പോൾ ഈ സ്ത്രീയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ തവണ ഇത്തരത്തിൽ സ്ത്രീയുടെ വീട്ടിലെത്തിയപ്പോൾ ഈ വീടിനു സമീപം പടക്കം പൊട്ടിക്കുകയും ഈ ബന്ധം നാട്ടുകാർ അറിയുകയും ചെയ്തതിന്റെ പക മൂലം കൊലപാതകം ചെയ്തുവെന്നാണ് പ്രതി മണിയുടെ മൊഴി. ഇതു കൂടാതെ മണി വ്യാജമദ്യം വിറ്റ കേസിൽ ചെല്ലദുരൈയെ രണ്ടു തവണ പോലീസിനെ കൊണ്ട് യുവാക്കൾ പിടിപ്പിച്ചതും മറ്റൊരു കാരണമായി. എന്നാൽ പോലീസ് പൂർണമായി ഈ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല. ഒരാൾക്ക് മാത്രമായി ഈ കൃത്യം ചെയ്യാനാവില്ലെന്നും കേസിൽ മറ്റുള്ളവർക്കും പങ്കുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.…
Read More