കോട്ടയം: വടക്കേ ഇന്ത്യയിൽ മാത്രം കൃഷി ചെയ്യുന്ന കാർഷിക വിളയായ ചോളം കേരളത്തിലും വിജയകരമായി കൃഷി ചെയ്തിരിക്കുകയാണ് അതിരന്പുഴ പാറോലിക്കൽ തറപ്പേൽ വി.എസ്. സെബാസ്റ്റ്യൻ എന്ന കർഷകൻ. തന്റെ വീടിനോടു ചേർന്ന കൃഷിയിടത്തിൽ അറുപതോളം ചോളം ചെടികൾ വിളവെടുപ്പിനു പാകമായി നിൽക്കുകയാണ്. സെബാസ്റ്റ്യന്റെ സഹോദരന്റെ മകൻ മണിപ്പൂരിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പഠിക്കുകയാണ്. അവിടെനിന്നുമാണു ചോളത്തിന്റെ വിത്ത് കൊണ്ടുവന്നത്. ഒരു കൗതുകമെന്ന നിലയിൽ സെബാസ്റ്റ്യൻ ചോളം കൃഷി പരീക്ഷിക്കുകയായിരുന്നു. ഒരു ദിവസം മുഴുവൻ വിത്തുകൾ വെള്ളത്തിൽ കുതിർത്ത ശേഷം തുണിയിൽ പൊതിഞ്ഞ് വീണ്ടും ഒരു ദിവസം കാത്തിരുന്ന് മുള വരുന്പോഴാണ് നടേണ്ടത്. എന്നാൽ നല്ല മഴ ലഭിച്ചതിനാൽ ജൂലൈ അവസാനത്തോടെ സെബാസ്റ്റ്യൻ വിത്തുകൾ നട്ടു. ചാണകപ്പൊടിക്കു പുറമേ അൽപം രാസവളവും നൽകി. മൂന്നു മാസമായപ്പോഴേക്കും ചോളം പൂവിട്ടു. ഇപ്പോൾ കായ്കൾ മൂപ്പായി വിളവെടുപ്പിനു പാകമായിരിക്കുകയാണ്. നൂറുമേനി വിളവ് ലഭിച്ചതോടെ…
Read MoreCategory: Kottayam
നഷ്ടപ്പെടാൻ ഇതുകൂടി മാത്രം..! ഏഴരപ്പൊന്നാന പൊളിച്ചുപണിയുന്നതിൽ ദുരൂഹത; സ്വർണചേനയും പഴുക്കാക്കുലയും ആഭരണ ശേഖരവും നഷ്ടപ്പെട്ടവയിൽ; എതിർപ്പുമായി ക്ഷേത്രം ഭാരവാഹികൾ
കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊളിച്ചുപണിയാനുള്ള നീക്കത്തിനെതിരേ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ. നീക്കത്തിൽ ദുരൂഹതയുണ്ടെന്നും പൊന്നാനകൾക്കു തകരാർ ഉള്ളതായി അറിയില്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ ഉത്സവത്തിനും ഏഴരപൊന്നാന എഴുന്നള്ളിച്ചപ്പോഴും കേടുപാടുകൾ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കേടുപാടുകളുള്ള വിവരം ഉടമസ്ഥരായ ദേവസ്വം ബോർഡിനെ അറിയിക്കാതെ പൊളിച്ചുപണിയണമെന്ന ആവശ്യവുമായി തന്ത്രി കോടതിയെ സമീപിച്ചതിനെ സംരക്ഷണ സമിതി ചോദ്യം ചെയ്തു. ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളിൽ ശേഷിക്കുന്നത് ഏഴരപ്പൊന്നാന മാത്രമാണ്. മാർത്താണ്ഡവർമ്മ മഹാരാജാവ് സമർപ്പിച്ച സ്വർണചേനയും പഴുക്കാക്കുലയും ആഭരണ ശേഖരവും നഷ്ടപ്പെട്ടു കഴിഞ്ഞു. ഏഴരപൊന്നാന കൂടി ഇല്ലാതാക്കാനുള്ള നീക്കത്തെ എതിർക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. കൊടിമരം നിർമാണവുമായി ബന്ധപ്പെട്ട് എത്ര സ്വർണ്ണം ലഭിച്ചുവെന്നോ, എത്ര ചെലവായെന്നോ വ്യക്തമല്ല. ഏഴരപൊന്നാന സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ രക്ഷാസംഗമം നടത്തും. പത്രസമ്മേളനത്തിൽ കെ.എസ്. നാരായണൻ, കെ.പി. സഹദേവൻ, സുരേഷ് ഗോവിന്ദ്, മണിയനാചാരി…
Read Moreവേണ്ടേ വേണ്ട ഇടുക്കി ഗോൾഡ്..! ബാറുകൾ തുറന്നത് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനും സമൂഹം നശിക്കാതിരിക്കാനുമെന്ന് മന്ത്രി മണി
കട്ടപ്പന: സംസ്ഥാനത്ത് ബാറുകൾ അടച്ചുപൂട്ടിയത് മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കാൻ കാരണമായെന്ന് മന്ത്രി എം.എം. മണി. കട്ടപ്പനയിൽ പോലീസ് അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ബാറുകൾ പൂട്ടിയശേഷം ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ചു. കഞ്ചാവിന്റെയും വ്യാജ മദ്യത്തിന്റെയും ഉപഭോഗവും വർധിച്ചു. ഇതെല്ലാം തങ്ങൾ മനസിലാക്കിയിട്ടുമുണ്ട്, പഠിച്ചിട്ടുമുണ്ട്. ഇതുകൊണ്ടുതന്നെയാണ് ചിലതെല്ലാം തുറക്കൻ തങ്ങൾ തീരുമാനിച്ചത്. ഇത് തങ്ങളെല്ലാം കുടിയന്മരായതു കൊണ്ടല്ല, സമൂഹം നശിക്കാതിരിക്കാനാണ്. ഇതുകൊണ്ട് തന്നെയാണ് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുറ്റാന്വേഷണ രംഗത്ത് മികവുതെളിയിച്ച ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ നൽകി. അസോസിയേഷന്റെ കുടുംബ സഹായനിധി വിതരണം ജോയ്സ് ജോർജ് എംപി നിർവഹിച്ചു. എസ്ഐ ജോയ്സ് അപ്രേമിന് യാത്രയയപ്പ് നൽകി. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, കട്ടപ്പന…
Read Moreഡ്യൂട്ടിക്കിടയിലെ മദ്യപാനം പ്രസിഡന്റ് കൈയോടെ പൊക്കിയ സംഭവം; പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരായ സുനിൽ, കെ.കെ. രമേശ് എന്നിവർക്കെതിരേ സെക്രട്ടറിയുടെ അന്വേഷ റിപ്പോർട്ട് ഉടൻ
ചിങ്ങവനം: പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ കള്ളുകുടി സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറും. അതിനു ശേഷമാവും ഇതു സംബന്ധിച്ച തുടർ നടപടിയുണ്ടാവുക. കഴിഞ്ഞ ശനിയാഴ്ച ഉച്ചയൂണ് സമയത്ത് ഓഡിറ്റോറിയത്തിലേക്കുളള ഗോവണിയിൽ ഇരുന്നു മദ്യപിക്കുകയായിരുന്ന ജീവനക്കാരേയാണ് പ്രസിഡന്റ് ഇ.ആർ.സുനിൽകുമാർ നേരിട്ടെത്തി പിടികൂടിയത്. തുടർന്ന് ചിങ്ങവനം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അക്കൗണ്ടന്റ് പി.ആർ. സുനിൽ, പ്യൂണ് കെ.കെ. രമേശൻ എന്നിവരാണ് പിടിയിലായത്. ഇവരെ മെഡിക്കൽ പരിശോധനക്കു ശേഷം പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്ത് വിട്ടയക്കുകയായിരുന്നു. അന്നു തന്നെ പ്രസിഡന്റ് രണ്ടു ജീവനക്കാരെയും സസ്പെൻഡു ചെയ്തെങ്കിലും ഇവർ സസ്പെൻഷൻ ഉത്തരവ് കൈപ്പറ്റിയിരുന്നില്ല. ഇതേ തുടർന്ന് ഉത്തരവ് ഇവരുടെ വീട്ടിലേക്ക് അയച്ചു കൊടുക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. ഇതിനിടെ ഇന്നലെ ജീവനക്കാർ നേരിട്ട് പഞ്ചായത്തിൽ എത്തി ഉത്തരവ് കൈപ്പറ്റി.…
Read Moreവാക്കുതർക്കത്തിനിടെ പല്ല് അടിച്ചു തെറിപ്പിച്ചു; പരിപ്പ് കെവിഎം കോളനിയിൽ സജിയുടെ പല്ലാണ് തർക്കത്തിനിടെ അടിച്ചു തെറിപ്പിച്ചത് ; സംഭവത്തെ സജിപറയുന്നതിങ്ങനെ…
കോട്ടയം: വള്ളംകളി സ്ഥലത്തുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചു. ഒരാളുടെ പല്ല് അടിച്ചു തെറിപ്പിച്ചു. കഴിഞ്ഞ ദിവസം പരിപ്പിലാണ് സംഭവം. പരിപ്പ് കെവിഎം കോളനിയിൽ സജി (40)യുടെ പല്ലാണ് രണ്ടു പേർ ചേർന്ന് അടിച്ചു തെറിപ്പിച്ചത്. ഇയാളുടെ കൂട്ടുകാരൻ ജോമോനും മർദനമേറ്റു. സംഭവം സംബന്ധിച്ച് വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിപ്പ് സ്വദേശികളാണ് പ്രതികൾ. ഞായറാഴ്ച വൈകുന്നേരം പരിപ്പ് പാലത്തിനടുത്തു വച്ചാണ് സംഭവം. പരിപ്പിലെ വള്ളം കളി സ്ഥലത്തു വച്ച് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കു തർക്കമുണ്ടായി. അതിനു ശേഷം സജിയും ജോമോനും ബൈക്കിൽ വരികയായിരുന്നു. പരിപ്പ് പാലത്തിനടുത്തു വച്ച് ബൈക്ക് തടഞ്ഞു നിർത്തി പ്രതികൾ ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് സജി പോലീസിന് നല്കിയ മൊഴി. മർദനത്തിൽ സജിയുടെ മുൻനിരയിലെ ഒരു പല്ല് തെറിച്ചു പോയി. മർദനമേറ്റ സജിയും ജോമോനും ചികിത്സയിലാണ്. വെസ്റ്റ് എസ്ഐ എം.ജെ.അരുണിന്റെ നേതൃത്വത്തിൽ പ്രതികളെ അന്വേഷിച്ചു…
Read Moreപിഴിയുന്ന കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ട്..! പെട്രോളിയത്തിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ജോസ് കെ. മാണി എംപി
കോട്ടയം: നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുന്പോൾ ക്രൂഡോയിലിന് അന്താരാഷ്ട്ര മാർക്കറ്റിലുണ്ടായിരുന്ന വിലയേക്കാൾ മൂന്നിലൊന്നായി കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് അനിയന്ത്രിതമായി വില കൂടിക്കൊണ്ടിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേന്ദ്രവും സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ജോസ് കെ. മാണി എംപി. ജില്ലാ ബസ് ഓപ്പറേറ്റഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റോഫീസ് മാർച്ചും ധർണയും തിരുനക്കര ഹെഡ്പോസ്റ്റാഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ എണ്ണ കന്പനി ഉപരോധം ഉൾപ്പടെയുള്ള സമരമാർഗങ്ങളിലൂടെ മുന്പോട്ടു പോകുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി തങ്കച്ചൻവാലേലും പ്രസിഡന്റ് ജോസുകുട്ടി തോമസും പറഞ്ഞു. സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ധന വില ദിവസവും വർധിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ചാകരയാണെന്ന് അദേഹം പറഞ്ഞു. ഏ.സി. സത്യൻ, എം.എൻ. ശശിധരൻ, തോമസ് ആന്റണി, ഇമ്മാനുവൽ ജോസഫ്, അജയ് ലൂക്കോസ്, ഷെബി…
Read Moreമേൽവിലാസം കിട്ടാഞ്ഞിട്ടാ..! നാട്ടകം പോളിടെക്നിക്കിൽ പോലീസുകാർക്ക് മർദനമേറ്റ സംഭവം; അറസ്റ്റു വെെകുന്നതായി ആരോപണം; വിദ്യാർഥികളുടെ മേൽവിലാസം ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് പോലീസ്
കോട്ടയം: ചിങ്ങവനം എസ്ഐ ഉൾപ്പെടെയുള്ള നാലു പോലീസുകാരെ എസ്എഫ്ഐക്കാർ ഓടിച്ചിട്ട് മർദിക്കുകയും ഓടയിൽ തള്ളിയിടുകയും ചെയ്ത സംഭവത്തിൽ ഇതുവരെ ഒരാളെപ്പോലും അറസ്റ്റു ചെയ്തില്ല. നാട്ടകം പോളിടെക്നിക്കിലെ സംഘർഷം അമർച്ച ചെയ്യാനെത്തിയ ചിങ്ങവനം എസ്ഐ അനൂപ് സി നായർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്കുമാർ, മണിലാൽ, ബിറ്റുതോമസ് എന്നിവർക്കുമാണ് പരിക്കേറ്റത്. പോലീസിന് നേരേയുണ്ടായ ആക്രമണത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. കോളജിലെ എസ്എഫ്ഐ വിദ്യാർഥികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എന്നാൽ ഇതുവരെ പ്രതികളിൽ ഒരാളെപ്പോലും അറസ്റ്റു ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. വിദ്യാർഥികളുടെ മേൽവിലാസം അറിയില്ലെന്നും അത് ലഭിച്ചുവരുന്നതേയുള്ളുവെന്നുമാണ് ഇതേക്കുറിച്ച് ചങ്ങനാശേരി സിഐ പ്രതികരിച്ചത്. അറസ്റ്റിന് ഒരു സമ്മർദവുമില്ല എന്നു പറയുന്പോഴും പോലീസിനെ ആക്രമിച്ചവരെ ഇതുവരെ അറസ്റ്റു ചെയ്യാത്തതെന്തേ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐക്കാർ ആഹ്ലാദ…
Read Moreനാട്ടുഭാഷയിൽ കത്തിച്ചുവിടണം..! പൈലറ്റ് വാഹനങ്ങൾക്കു വേഗം പോരാ; ഉദ്ഘാടനസമയത്ത് എത്താൻ വൈകിയതിന് കാരണം പൈലറ്റ് വാഹനങ്ങൾക്ക് വേഗം പേരാത്തതുകൊണ്ടെന്ന് മന്ത്രി മണി
കോട്ടയം: പ്രധാന പരിപാടികൾക്കു നിശ്ചയിച്ച സമയത്തിന് എത്തണമെങ്കിൽ പൈലറ്റ് വാഹനങ്ങൾ വേഗത്തിലെത്തണമെന്നു മന്ത്രി എം.എം. മണി. ഇന്നലെ കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി കൃത്യസമയത്ത് എത്താൻ കഴിയാത്തതിന്റെ കാരണമായാണ് എം.എം. മണി പൈലറ്റ് വാഹനത്തിന്റെ കാര്യം പറഞ്ഞത്. രാവിലെ 11ന് തുടങ്ങിയ സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രി ഉച്ചകഴിഞ്ഞ് ഒന്നിനാണെത്തിയത്. താമസിച്ചെത്തിയതിനു ക്ഷമാപണം നടത്തിയ മന്ത്രി, കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരേ പതിവു ശൈലിയിൽത്തന്നെ ആഞ്ഞടിച്ചു. നോട്ടു നിരോധനത്തിൽ നിന്നും ജിഎസ്ടി തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികളിൽനിന്ന് ഇതുവരെ കരകയറാൻ സാധിച്ചിട്ടില്ല. തട്ടിപ്പിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ് മോദി സർക്കാർ. പ്രമുഖരുടെ ലോണുകൾ എഴുതിത്തള്ളാനാണ് ആവേശം. മോദിക്കെതിരേ മലയാള ഭാഷയിൽ താൻ മറുപടി പറഞ്ഞാൽ അശ്ലീലമായി പോകുമെന്നും സ്ഥിരം ശൈലിയിൽ മന്ത്രി തുറന്നടിച്ചു.
Read Moreവീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്! ഓട്ടുപാത്രം വെളുപ്പിക്കാനെത്തിയ ആള് വീട്ടമ്മയുടെ സ്വര്ണമാല കവര്ന്നു; സംഭവം കടുത്തുരുത്തിയില്
കടുത്തുരുത്തി: ഓട്ടുപാത്രം വെളുപ്പിച്ചുകൊടുക്കാമെന്ന വ്യാജേന വീട്ടിലെത്തിയ ആൾ വീട്ടമ്മയുടെ സ്വർണമാല കവർന്നു. മൂന്നേകാൽ പവനാണ് നഷ്ടപ്പെട്ടത്. ഞീഴൂർ തുരുത്തിപ്പള്ളി കുറവൻപറന്പിൽ ശ്രീകാന്തിന്റെ ഭാര്യ അഖില(25)യുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 10.30-ന് തുരുത്തിപ്പള്ളിയിലാണ് സംഭവം. ഈ സമയത്ത് അഖിലയും ഒന്നര വയസുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓട്ടുപാത്രം വിളക്കിത്തരാമെന്നു പറഞ്ഞു ശ്രീകാന്തിന്റെ വീട്ടിലെത്തിയ ആൾ രണ്ട് ഓട്ടുപാത്രങ്ങൾ വീട്ടമ്മയിൽനിന്നു വാങ്ങി വെളുപ്പിച്ചു നൽകി. സ്വർണാഭരണങ്ങളും ഇതുപോലെ വെളുപ്പിച്ചുതരാമെന്നു പറഞ്ഞ് അഖിലയുടെ കഴുത്തിൽ കിടന്ന അഞ്ചു പവന്റെ മാല വാങ്ങിയശേഷം ഇയാൾ കൈവശമുണ്ടായിരുന്ന രാസലായനിൽ മുക്കി. കുറച്ചു സമയങ്ങൾക്കുശേഷം മഞ്ഞപ്പൊടിയിൽ മുക്കിയ മാല പേപ്പറിൽ പൊതിഞ്ഞ് വീട്ടമ്മയുടെ കൈയിൽ തിരികെ നൽകി. മുപ്പതു മിനിറ്റിനു ശേഷമേ തുറന്നു നോക്കാവൂ എന്നു പറഞ്ഞ് ഇയാൾ വേഗത്തിൽ സ്ഥലംവിട്ടു. ഇയാൾ വീട്ടിൽ നിന്നിറങ്ങിയപ്പോൾ സംശയം തോന്നിയ വീട്ടമ്മ ഉടൻതന്നെ പൊതി തുറന്ന്…
Read Moreസത്യമോ അതോ മിഥ്യയോ ! പട്ടാപ്പകല് കഴുത്തില് കയര്മുറിക്കി 10 പവന് കവര്ന്നെന്ന് യുവതിയുടെ പരാതി; സംഭവം കോട്ടയത്ത്
കോട്ടയം: കോട്ടയം നഗരത്തിനു സമീപം പട്ടാപ്പകൽ യുവതിയുടെ കഴുത്തിൽ കയർമുറിക്കി 10 പവൻ കവർന്നു. കുമാരനല്ലൂർ നീലിമംഗലം പാലത്തിന് അടുത്തായിരുന്നു സംഭവം. നീലിമംഗലത്ത് അക്വേറിയം കടയിലെ ജീവനക്കാരി ഉഷയുടെ സ്വർണമാണ് കവർന്നത്. ശനിയാഴ്ച ഉച്ചക്ക് 1.30 ന് ആയിരുന്നു കവർച്ച നടന്നത്. കടയിലേക്കുവന്ന യുവാവ് കഴുത്തിൽ കയർമുറുക്കി ശ്വാസംമുട്ടിച്ച ശേഷം സ്വർണം ഊരിവാങ്ങുകയായിരുന്നെന്ന് ഉഷ പറയുന്നു. യുവാവ് അപ്രത്യക്ഷനായ ശേഷം ഉഷ കട ഉടമയെ ഫോണിൽ വിവരം അറിയിച്ചു. കട ഉടമയെത്തി ഉഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഉഷയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയതിനാൽ ഇവരെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More