വാ​ക്കു​ത​ർ​ക്കത്തിനിടെ പ​ല്ല് അ​ടി​ച്ചു തെ​റി​പ്പി​ച്ചു; പ​രി​പ്പ് കെ​വി​എം കോ​ള​നി​യി​ൽ സ​ജിയുടെ പല്ലാണ് തർക്കത്തിനിടെ അടിച്ചു തെറിപ്പിച്ചത് ; സംഭവത്തെ സജിപറയുന്നതിങ്ങനെ…

കോ​ട്ട​യം: വ​ള്ളം​ക​ളി സ്ഥ​ല​ത്തു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം അ​ടി​യി​ൽ ക​ലാ​ശി​ച്ചു. ഒ​രാ​ളു​ടെ പ​ല്ല് അ​ടി​ച്ചു തെ​റി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​രി​പ്പി​ലാ​ണ് സം​ഭ​വം. പ​രി​പ്പ് കെ​വി​എം കോ​ള​നി​യി​ൽ സ​ജി (40)യു​ടെ പ​ല്ലാ​ണ് ര​ണ്ടു പേ​ർ ചേ​ർ​ന്ന് അ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. ഇ​യാ​ളു​ടെ കൂ​ട്ടു​കാ​ര​ൻ ജോ​മോ​നും മ​ർ​ദ​ന​മേ​റ്റു. സം​ഭ​വം സം​ബ​ന്ധി​ച്ച് വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രി​പ്പ് സ്വ​ദേ​ശി​ക​ളാ​ണ് പ്ര​തി​ക​ൾ. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​രി​പ്പ് പാ​ല​ത്തി​ന​ടു​ത്തു വ​ച്ചാ​ണ് സം​ഭ​വം. പ​രി​പ്പി​ലെ വ​ള്ളം ക​ളി സ്ഥ​ല​ത്തു വ​ച്ച് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി. അ​തി​നു ശേ​ഷം സ​ജി​യും ജോമോനും ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു.

പ​രി​പ്പ് പാ​ല​ത്തി​ന​ടു​ത്തു വ​ച്ച് ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി പ്ര​തി​ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ജി പോ​ലീ​സി​ന് ന​ല്കി​യ മൊ​ഴി. മ​ർ​ദ​ന​ത്തി​ൽ സ​ജി​യു​ടെ മു​ൻ​നി​ര​യി​ലെ ഒ​രു പ​ല്ല് തെ​റി​ച്ചു പോ​യി. മ​ർ​ദ​ന​മേ​റ്റ സ​ജി​യും ജോമോനും ചി​കി​ത്സ​യി​ലാ​ണ്. വെ​സ്റ്റ് എ​സ്ഐ എം.​ജെ.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

Related posts