സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ തൃ​ണ​മൂ​ലി​ൽ; എ​ന്‍​ഡി​എ മു​ന്ന​ണി​വി​ട്ട് ഇ​നി അ​ൻ​വ​റി​നൊ​പ്പം

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​മോ​ക്രാ​റ്റി​ക് അ​ധ്യ​ക്ഷ​നും കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ പി.​വി.​അ​ന്‍​വ​റി​നൊ​പ്പം തൃ​ണ​മു​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍. ടി​എം​സി സം​സ്ഥാ​ന കോ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി. അ​ന്‍​വ​റി​നൊ​പ്പ​മാ​ണ് ഇ​ന്ന് കോ​ട്ട​യ​ത്ത് പു​തി​യ പാ​ര്‍​ട്ടി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍ രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ സ​ജി പാ​ര്‍​ട്ടി പി​ള​ര്‍​ന്ന​പ്പോ​ള്‍ ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു. പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ​ത്തു​ട​ര്‍​ന്ന് ജോ​സ​ഫ് ഗ്രൂ​പ്പ് വി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച് എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

വെ​ള്ളാ​പ്പ​ള്ളി​ക്ക് ഫോ​ണി​ൽ ഭീ​ഷ​ണി:​തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ജേ​ഷ് കു​മാ​ർ ന​മ്പൂ​തി​രി​യെ പ്ര​തി​യാ​ക്കി ​കേ​സെ​ടു​ത്ത് പോ​ലീ​സ്

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ജേ​ഷ് കു​മാ​ർ ന​മ്പൂ​തി​രി​യെ പ്ര​തി​യാ​ക്കി മാ​രാ​രി​ക്കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 24ന് ​വൈ​കി​ട്ട് നാ​ലിനുശേ​ഷ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് ഇ​യാ​ൾ അ​സ​ഭ്യം പ​റ​ഞ്ഞ​ത്.മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​ട​മ​യാ​ണ് വി​ജേ​ഷ് കു​മാ​ർ. ഇ​യാ​ൾ ത​ന്നെ​യാ​ണോ ഫോ​ൺ ചെ​യ്ത​ത് എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചുവ​രിക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ്യ​ക്തി​ഹ​ത്യ, ഭീ​ഷ​ണി തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വുശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

സ്ഥ​ലം പോ​ക്കു​വ​ര​വ് ചെ​യ്യ​ണേ 5000 വേ​ണം;  കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ൽ

മ​​ണി​​മ​​ല: കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ സ്പെ​​ഷ​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ വി​​ജി​​ല​​ൻ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. വെ​​ള്ളാ​​വൂ​​ർ സ്പെ​​ഷ​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ അ​​ജി​​ത്ത് ആ​​ണ് കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ കോ​​ട്ട​​യം വി​​ജി​​ല​​ൻ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. സ്ഥ​​ലം പോ​​ക്കു​​വ​​ര​​വ് ചെ​​യ്യു​​ന്ന​​തി​​ന് 5000 രൂ​​പ വേ​​ണ​​മെ​​ന്ന് ഇ​​യാ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ച് പ​​രാ​​തി​​ക്കാ​​ര​​ൻ വി​​ജി​​ല​​ൻ​​സി​​നെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് പ​​റ​​ഞ്ഞ പ​​ണ​​വു​​മാ​​യി എ​​ത്തി​​യ സ്ഥ​​ലം ഉ​​ട​​മ ഇ​​യാ​​ൾ​​ക്ക് പ​​ണം കൈ​​മാ​​റു​​ന്ന​​തി​​നി​​ട​​യി​​ൽ വി​​ജി​​ല​​ൻ​​സ് സം​​ഘം ന​​ട​​ത്തി​​യ മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് അ​​ജി​​ത്ത് അ​​റ​​സ്റ്റി​​ലാ​​യ​​ത്. വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ ജി​​ജു സ്ക​​റി​​യ കേ​​സി​​ലെ ര​​ണ്ടാം പ്ര​​തി​​യാ​​ണ്.

Read More

രാ​മ​പു​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫി​നു മി​ന്നും ജ​യം; ബി​ജെ​പി ര​ണ്ടാ​മ​തും എ​ല്‍​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്തും

രാ​മ​പു​രം: രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡാ​യ ഏ​ഴാ​ച്ചേ​രി ജി.​വി. സ്‌​കൂ​ള്‍ വാ​ര്‍​ഡി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു മി​ന്നും ജ​യം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കോ​ണ്‍​ഗ്ര​സി​ലെ ടി. ​ആ​ര്‍. ര​ചി​ത 235 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചു. ര​ജി​ത​യ്ക്ക് 581 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ.​ആ​ര്‍. അ​ശ്വ​തി 346 വോ​ട്ടു നേ​ടി ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മോ​ളി ജോ​ഷി 335 വോ​ട്ടോ​ടെ മൂ​ന്നാം സ്ഥാ​ന​ത്താ​യി. 1262 വോ​ട്ടാ​ണ് ആ​കെ പോ​ള്‍ ചെ​യ്ത​ത്. കൂ​റു മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഷൈ​നി സ​ന്തോ​ഷി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​യാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​ക സ്ഥ​ല​മാ​യ​തി​നാ​ല്‍ മൂ​ന്നു മു​ന്ന​ണി​ക​ളും വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ​വ​ര്‍ മു​ന്ന​ണി​യി​ലെ ധാ​ര​ണ പ്ര​കാ​രം സ്ഥാ​നം രാ​ജി വ​യ്ക്കു​ക​യും എ​ന്നാ​ല്‍ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ചേ​ക്കേ​റു​ക​യും വീ​ണ്ടും…

Read More

നോ​ട്ടി​ര​ട്ടി​പ്പ്: ഏ​ഴു​ല​ക്ഷം ത​ട്ടി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മു​ങ്ങി​യ ഒ​രാ​ൾ അ​റ​സ്റ്റി​ൽ; ര​ണ്ട് പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച് പോ​ലീ​സ്

ചെ​റു​തോ​ണി: പ​ണ​മി​ര​ട്ടി​പ്പി​ച്ച് ന​ല്‍​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ഏ​ഴു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ത​മി​ഴ് നാ​ട്ടി​ലേ​ക്കു ക​ട​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ലാ​യി. മ​ണി​യാ​റ​ന്‍​കു​ടി പാ​ണ്ടി​യേ​ല്‍ സോ​ണി​യു​ടെ പ​ണ​മാ​ണ് യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ ഇ​ര​ട്ടി​പ്പി​ച്ച് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് മൂ​ന്നം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. പ​ണം ത​ട്ടി​യെ​ടു​ത്ത ശേ​ഷം ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ച സി​റാ​ജു​ദ്ദീ​നെ (33) യാ​ണ് ത​മി​ഴ്നാ​ട് ഈ​റോ​ഡ് അ​ന്തി​യൂ​രി​ലു​ള്ള ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.സം​ഘ​ത്തി​ല്‍ മൂ​ന്നു പേ​രാ​ണു​ള്ള​ത്. പ​ണം ഇ​ര​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ണി​യു​മാ​യി ഒ​രു മാ​സം മു​മ്പുമു​ത​ല്‍ മു​ഖ്യ പ്ര​തി മു​രു​ക​ന്‍ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. സോ​ണി​യു​ടെ തൊ​ഴി​ലാ​ളി ഗോ​പി​യാ​ണ് ഇ​വ​രെ സോ​ണി​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു​പേ​രാ​ണ് സോ​ണി​യു​ടെ അ​ടു​ത്തു പ​ണം വാ​ങ്ങാ​നെ​ത്തി​യ​ത്. പ​ണ​വു​മാ​യി വ​രു​ന്ന​വരെ കൂട്ടി സ്ഥ​ലം വി​ടാ​ൻ സി​റാ​ജു​ദ്ദീ​ന്‍ കാ​റു​മാ​യി മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ സോ​ണി​യു​ടെ വീ​ട്ടി​ല്‍​വ​ച്ച് പ​ണം കൈ​മാ​റി. വ​ലി​യ ത​ട്ടി​പ്പ് സം​ഘ​മാ​ണെ​ന്നും നി​ര​വ​ധി പേ​ര്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. സി​റാ​ജു​ദീ​ന്‍ കോ​ത​മം​ഗ​ലം…

Read More

ഇ​ടു​ക്കി​യി​ല്‍ ര​ണ്ടി​ട​ത്ത് വാ​ഹ​നാ​പ​ക​ടം: നാ​ലു മ​ര​ണം; കാ​ര്‍ ക്രാ​ഷ് ബാ​രി​യ​റി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ത്തു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ല്‍ നാ​ലു പേ​ര്‍ മ​രി​ച്ചു. ഇ​ടു​ക്കി പ​ന്നി​യാ​ര്‍​കു​ട്ടി​ക്ക് സ​മീ​പം ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. പ​ന്നി​യാ​ര്‍ കു​ട്ടി ഇ​ട​യോ​ട്ടി​യി​ല്‍ ബോ​സ് (55), ഭാ​ര്യ റീ​ന ( 48), ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പ​ന്നി​യാ​ര്‍​കു​ട്ടി ത​ട്ട​പ്പി​ള്ളി​യി​ല്‍ ഏ​ബ്രാ​ഹാം (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​ളി​മ്പ്യ​ന്‍ കെ.​എം. ബീ​ന​മോ​ളു​ടെ സ​ഹോ​ദ​രി​യാ​ണ് റീ​ന. ബീ​ന​മോ​ളു​ടെ സ​ഹോ​ദ​ര​ന്‍ ഒ​ളി​മ്പ്യ​ന്‍ കെ.​എം. ബി​നു​വി​ന്‍റെ ഭാ​ര്യാ പി​താ​വാ​ണ് മ​രി​ച്ച ഏ​ബ്ര​ഹാം. ഏ​ബ്ര​ഹാ​മാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 10. 30 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. പ​ന്നി​യാ​ര്‍ കു​ട്ടി പു​തി​യ പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ബോ​സും ഭാ​ര്യ​യും താ​മ​സി​ക്കു​ന്ന​ത്. മൂ​ന്നു പേ​രും രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​ന​ത്തെ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ​ന്നി​യാ​ര്‍ കു​ട്ടി പ​ള്ളി​ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് നൂ​റ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ല്‍…

Read More

ഇ​ത്ര ഗ​തി​കെ​ട്ട ക​ള്ള​നോ! മു​ണ്ട​ക്ക​യ​ത്ത് വ​യോ​ധി​ക​ന്‍റെ മു​റു​ക്കാ​ൻ​ക​ട​യി​ൽ​നി​ന്ന് ഒ​ന്പ​തു കെ​ട്ട് വെ​റ്റി​ല മോ​ഷ്ടി​ച്ചു

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: നി​ർ​ധ​ന വ​യോ​ധി​ക​ന്‍റെ മു​റു​ക്കാ​ൻ ക​ട​യി​ൽനി​ന്ന് ഒ​ന്പ​തു കെ​ട്ട് വെ​റ്റി​ല മോ​ഷ്ടി​ച്ച ക​ള്ള​നെ പി​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​രു​വ​ന്താ​നം പോ​ലീ​സി​ൽ പ​രാ​തി. മു​ണ്ട​ക്ക​യം 35ാം മൈ​ലി​ൽ ത​ട്ടാ​രു​വ​ട​ക്കേ​തി​ൽ ടി.​എ​ൻ. ഗം​ഗാ​ധ​ര​ന്‍റെ മു​റു​ക്കാ​ൻ ക​ട​യി​ൽനി​ന്നാ​ണ് വെ​റ്റി​ല മോ​ഷ​ണം പോ​യ​ത്. കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് ചെ​റു​തെ​ങ്കി​ലും ത​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ഇ​ല്ലാ​താ​ക്കി​യ ദുഃ​ഖ​ത്തി​ലാ​ണ് ഗം​ഗാ​ധ​ര​ൻ.ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി മു​ണ്ട​ക്ക​യം 35ാം മൈ​ലി​ൽ ത​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ചെ​റി​യ മു​റി​യി​ൽ മു​റു​ക്കാ​ൻ ക​ട ന​ട​ത്തി​യാ​ണ് ഗം​ഗാ​ധ​ര​നും ഭാ​ര്യ​യും ഉ​പ​ജീ​വ​നം ക​ഴി​യു​ന്ന​ത്. തു​ച്ഛ​മാ​യ വ​രു​മാ​ന​മാ​ണ് ഇ​തി​ൽനി​ന്നു ഗം​ഗാ​ധ​ര​ന് ല​ഭി​ക്കു​ന്ന​ത്. കാ​ഴ്ച പ​രി​മി​തി​യു​ള്ള ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ വ​ർ​ഷ​ങ്ങ​ളാ​യി കി​ട​പ്പ് രോ​ഗി​യാ​ണ്. മ​ക്ക​ളി​ല്ലാ​ത്ത ഈ ​ദ​മ്പ​തി​ക​ൾ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.ഗം​ഗാ​ധ​ര​ൻ ത​ന്‍റെ മു​റു​ക്കാ​ൻ ക​ട​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​യാ​ണ് വെ​റ്റി​ല വാ​ങ്ങു​ന്ന​ത്. ഭാ​ര്യ കി​ട​പ്പു​രോ​ഗി​യാ​യ​തു​കൊ​ണ്ട് ഗം​ഗാ​ധ​ര​ന് ഇ​വ​രെ ത​നി​ച്ചാ​ക്കി പു​റ​ത്തുപോ​കാ​ൻ സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ട് ത​മി​ഴ്നാ​ട്ടി​ൽനി​ന്നു വ​രു​ന്ന വ​ണ്ടി​ക്കാ​രോ​ട് നേ​രി​ട്ട് വെ​റ്റി​ല വാ​ങ്ങു​ക​യാ​ണ്…

Read More

സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​വി. റ​സ​ൽ അ​ന്ത​രി​ച്ചു

കോ​ട്ട​യം : സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​വി റ​സ​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലായിരുന്നു. ശ​സ്‌​ത്ര​ക്രി​യ​യ്ക്ക്‌ ശേ​ഷം വിശ്രമത്തിലിരിക്കേ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. ആ​റ്‌ വ​ർ​ഷ​മാ​യി കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി. ​എ​ൻ. വാ​സ​വ​ൻ നി​യ​മ​സ​ഭാം​ഗ​മാ​യ​തോ​ടെ​യാ​ണ് റ​സ​ലി​നെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​വും ഏ​ഴു​വ​ർ​ഷം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. 1981 മു​ത​ൽ സി​പി​ഐ എം ​അം​ഗ​മാ​യ ഇദ്ദേഹം ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്. ഒ​ന്ന​ര ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി സെ​ക്ര​ട്ട​റി​യ​റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. 13 വ​ർ​ഷം ച​ങ്ങ​നാ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും നേ​തൃ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി തെ​ങ്ങ​ണ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ അ​ഡ്വ. എ. ​കെ. വാ​സ​പ്പ​ന്‍റെ​യും പി. ​ശ്യാ​മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ- ബി​ന്ദു. മ​ക​ൾ- ചാ​രു​ല​ത. മ​രു​മ​ക​ൻ- അ​ല​ൻ ദേ​വ്.  

Read More

കോ​ട്ട​യം ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ്: സി​പി​എം നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​ല്‍ തെ​ളി​വെ​ടു​പ്പ് ര​ഹ​സ്യ​മാ​ക്കി പോ​ലീ​സ്

കോ​ട്ട​യം: കോ​ട്ട​യം സ​ര്‍​ക്കാ​ര്‍ ന​ഴ്സിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ ആ​റ് ജൂ​ണി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കു​ത്തി​ക്കീ​റി മു​റി​വേ​ല്‍​പ്പി​ച്ച റാ​ഗിം​ഗ് കേ​സി​ല്‍ പ്ര​തി​ക​ളാ​യ അ​ഞ്ച് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. അ​തി​ക്രൂ​ര​പീ​ഡ​ന​ങ്ങ​ൾ അ​ര​ങ്ങേ​റി​യ ഹോ​സ്റ്റ​ല്‍ മു​റി​ക​ളി​ല്‍ പ്ര​തി​ക​ളെ എ​ത്തി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ര​ണ്ടു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​കാ​ല​യ​ള​വി​നുശേഷം അ​ഞ്ചു പ്ര​തി​ക​ളെ​യും ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യം സ​ബ് ജ​യി​ലി​ല്‍ തി​രി​കെ​യെ​ത്തി​ച്ചു. സി​പി​എം അ​നു​കൂ​ല വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​തി​ക​ളു​ടെ തെ​ളി​വെ​ടു​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​ല്‍ പോ​ലീ​സ് ര​ഹ​സ്യ​മാ​ക്കി​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ള്‍​ക്കു പ്ര​വേ​ശ​നം ന​ല്‍​കു​ക​യോ, കു​റ്റ​സ​മ്മ​തം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക​യോ ചെ​യ്യ​രു​തെ​ന്നാ​യി​രു​ന്നു ഉ​ന്ന​ത​ത​ല നി​ര്‍​ദേ​ശം. പോ​ലീ​സ് ആ​ദ്യം ത​യാ​റാ​ക്കി​യ എ​ഫ്ഐ​ആ​റി​ലെ ഗു​രു​ത​ര വീ​ഴ്ച​ക​ള്‍ തി​രു​ത്തി പു​തി​യ റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​താ​യാ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് പ​റ​യു​ന്ന​ത്. പാ​ര്‍​ട്ടി ഇ​ട​പെ​ട​ലി​ല്‍ തു​ട​ക്കം മു​ത​ല്‍ കേ​സ് ദു​ര്‍​ബ​ല​മാ​ക്കാ​നും പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണു​ണ്ടാ​യ​ത്. ന​ഴ്സിം​ഗ്…

Read More

ബാ​റി​ലെ​ത്തി​യ​യാ​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; ജീ​വ​ന​ക്കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ

കു​​റ​​വി​​ല​​ങ്ങാ​​ട്: വെ​​മ്പ​​ള്ളി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ബാ​​റി​​ലെ​​ത്തി​​യ മ​​ധ്യ​​വ​​യ​​സ്‌​​ക​​നെ ചി​​ല്ല് ഗ്ലാ​​സു​​ക​​ൾ വ​​ച്ച് എ​​റി​​ഞ്ഞ് ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ ബാ​​ർ ജീ​​വ​​ന​​ക്കാ​​ര​​ൻ റി​​മാ​​ൻ​​ഡി​​ലാ​​യി. കു​​മ​​ര​​കം പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര ഭാ​​ഗ​​ത്ത് ചേ​​ല​​ക്കാ​​പ്പ​​ള്ളി​​ൽ ബി​​ജു സി. ​​രാ​​ജു (42)വി​​നെ​​യാ​​ണ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി എ​​ട്ടോ​​ടെ​​യാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. വെ​​മ്പ​​ള്ളി​​യി​​ൽ പു​തു​താ​യി പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച ബാ​​റി​​ലെ​​ത്തി​​യ മ​​ധ്യ​​വ​​യ​​സ്‌​​ക​​നും സു​​ഹൃ​​ത്തും മ​​ദ്യ​​ത്തി​ന്‍റെ അ​​ള​​വി​​നെ ചൊ​​ല്ലി ബി​​ജു​​വു​​മാ​​യി വാ​​ക്ക് ത​​ർ​​ക്ക​​മു​​ണ്ടാ​​യ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് ഇ​​യാ​​ൾ ചി​​ല്ല് ഗ്ലാ​​സു​​ക​​ളെ​​ടു​​ത്ത് എ​​റി​​ഞ്ഞ​​ത്. കൗ​​ണ്ട​​റി​​ൽ ഡ്യൂ​​ട്ടി​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ബി​​ജു ബാ​​റി​​ലെ​​ത്തി​​യ​​വ​​രെ ചീ​​ത്ത​വി​​ളി​​ക്കു​​ക​​യും ചെ​​യ്തു.ആ​​ക്ര​​മ​​ണ​​ത്തി​​ൽ മ​​ധ്യ​​വ​​യ​​സ്‌​​ക​​ന് സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. പ​​രാ​​തി​​യെ​ത്തു​ട​​ർ​​ന്ന് കു​​റ​​വി​​ല​​ങ്ങാ​​ട് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്​​തു ന‌​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് പ്ര​​തി പി​​ടി​​യി​​ലാ​​യ​​ത്.

Read More