പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളി​ലെ അ​നി​യ​ന്ത്രി​ത തി​ര​ക്ക് അ​പ​ക​ട ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി സി​യു​ടെ പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കും ഓ​വ​ർ​ലോ​ഡും യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ജീ​വ​ന് ക​ടു​ത്ത ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി.പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (ഐറ്റിഇഎ​ഫ് ) ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി.

150-ല​ധി​കം യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ൽ പൊ​ന്മു​ടി, കു​റ്റ്യാ​ടി തു​ട​ങ്ങി​യ മ​ല​യോ​ര പാ​ത​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​രു​ടെ സ​മ​യ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് വ​ൻ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​യ​തെ​ന്ന് സം​ഘ​ട​ന ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തി​ര​ക്ക് കാ​ര​ണം ജൂ​ലൈ മാ​സ​ത്തി​ൽ ത​ന്നെ ഓ​ടു​ന്ന ബ​സി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ര​ണ്ട് ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള ബ​സു​ക​ളാ​ണ് നി​ല​വി​ൽ സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ ത​ന്നെ ഓ​വ​ർ​ലോ​ഡ് കാ​ര​ണം ബ​സു​ക​ൾ ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ റൂ​ൾ​സ് പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ബ​സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നി​ശ്ചി​ത പ​രി​ധി​യി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ ​പി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ ബ​സു​ക​ൾ അ​നു​വ​ദി​ച്ച് സ​ർ​വീ​സു​ക​ൾ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജു ജെ.​ആ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment