മുട്ടം: ശങ്കരപ്പിള്ളി അങ്കണവാടിയിലേക്ക് എത്തുന്ന കുട്ടികൾക്ക് സഞ്ചരിക്കാൻ വഴിയിൽ തടസമായി കിടക്കുന്ന പനയുടെ മുകളിലും കയറേണ്ട ദുരവസ്ഥയാണുള്ളത്. സമീപത്തെ പുരയിടത്തിൽനിന്ന പനയാണ് വഴിയിലേക്ക് വീണത്. നിരവധി കുട്ടികൾ പഠിക്കുന്ന അങ്കണവാടിയിലേക്കുള്ള വഴിമധ്യേ പന മാർഗതടസം സൃഷ്ടിച്ച് കിടന്നിട്ടും മുറിച്ചുമാറ്റാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പനയുടെ മുകളിൽ കയറിയിറങ്ങുന്ന കുരുന്നുകൾ മറിഞ്ഞുവീഴാതിരിക്കാൻ അങ്കണവാടി ടീച്ചറും ആയയുമെല്ലാം ഓടിയെത്തേണ്ട സ്ഥിതിയാണുള്ളത്. എപ്പോഴെങ്കിലും തങ്ങളുടെ കണ്ണിൽപ്പെടാതെ കുട്ടികൾ പനയുടെ മുകളിൽ കയറി താഴെ വീണാലോ എന്ന ആശങ്കയിലാണ് അങ്കണവാടി അധികൃതർ. കുട്ടികൾക്ക് വഴിയിൽ തടസമായി കിടക്കുന്ന പന മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read MoreCategory: Kottayam
പശുഫാമില്‍ തെരുവു നായ്ക്കളുടെ ആക്രമണം; പശുക്കിടാവിനെ കടിച്ചുകൊന്നു
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ നാലുകോടിയില്‍ പശുഫാമില്‍ കയറിയ തെരുവ് നായ്ക്കള്‍ പശുക്കിടാവിനെ കടിച്ചുകീറി കൊന്നു. നാലുകോടി അച്ചോത്തില് ബിജുവിന്റെ പശുഫാമില്‍ തിങ്കളാഴ്ച രാത്രി 12.30നാണ് സംഭവം. ശബ്ദംകേട്ട് ബിജു ഉണര്‍ന്നു ഫാമില്‍ എത്തിയപ്പോഴാണ് കിടാരിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ബിജു വീടിന്റെ കതകു തുറന്നപ്പോഴേക്കും തെരുവു നായ്ക്കള്‍ രക്ഷപ്പെട്ടു. ബിജുവിന്റെ ഫാമില്‍ അഞ്ചു പശുക്കളാണുള്ളത്. 16 ദിവസംമുമ്പ് പ്രസവിച്ച കിടാരിയെയാണ് തെരുവ് നായ്ക്കള്‍ കൊന്നത്. അടച്ചുറപ്പുള്ള കൂട്ടില്‍ നായ്ക്കള്‍ നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തിയത്. പായിപ്പാട് പഞ്ചായത്തിലും വെറ്ററിനറി ആശുപത്രിയിലും ബിജു പരാതി നല്കി. വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ കിടാവിനെ പോസ്റ്റ്മോര്‍ട്ടം നടത്തി. രണ്ടുമാസംമുമ്പ് ഇതേ ഫാമില്‍ തെരുവ് നായ്ക്കളുടെ ആക്രമണം നടന്നിരുന്നു. അന്ന് ആറുമാസം പ്രായമായ പശുക്കിടാവിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നിരുന്നു.
Read Moreവീട്ടമ്മയെ പരുന്ത് ആക്രമിച്ചു; മുറിവേറ്റ ചെവിക്ക് പത്തു തുന്നൽ
കുമരകം: പരുന്തിന്റെ ആക്രമണത്തിൽ വീട്ടമ്മയുടെ ചെവിക്കു സാരമായ പരിക്കേറ്റു. മുറിവേറ്റ ചെവിക്കു പത്തു തുന്നലിട്ടു. കുമരകം വള്ളാറ പുത്തൻപള്ളിക്കു സമീപം വേലിയാത്ത് കൊച്ചുമോന്റെ ഭാര്യ ഗ്രേസിക്കാണു പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. വീടിന്റെ പരിസരത്തു ദിവസങ്ങളായി കാണപ്പെട്ട പരുന്താണ് ഗ്രേസിയെ ആക്രമിച്ചത്. ഗ്രേസി അടുക്കളയിൽനിന്നു പുറത്തേക്കിറങ്ങി തിരിച്ചുകയറുമ്പോൾ അപ്രതീക്ഷിതമായി പരുന്ത് പറന്നെത്തി അക്രമിക്കുകയായിരുന്നു. ചെവിയിലൂടെ രക്തം വാർന്നൊലിച്ച വീട്ടമ്മയെ ഉടൻതന്നെ കമരകം മെഡിക്കൽ സെന്ററിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കൊപ്പം വിഷബാധ ഉണ്ടാകാതിരിക്കാനുളള കുത്തിവയ്പും നടത്തി. കോട്ടയം മെഡിക്കൽ സെന്ററിലെത്തിച്ചാണ് മുറിവു തുന്നിക്കൂട്ടിയത്. ആക്രമണകാരിയായ പരുന്ത് ഇപ്പോഴും വീട്ടുപരിസരത്തുതന്നെ ഉണ്ട്. പരുന്തിനെ പിടികൂടാൻ വനംവകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് ദമ്പതികൾ. പരിസരവാസികളും ആശങ്കയിലാണ്.
Read Moreബസ് യാത്രയ്ക്കിടെ എൽഐസി ജീവനക്കാരിയുടെ ഒരു ലക്ഷം രൂപ കവർന്നു; മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത് വിട്ട് പോലീസ്
മുട്ടം: ബസ് യാത്രയ്ക്കിടെ യുവതിയുടെ ഒരു ലക്ഷം രൂപ കവർന്നതായി പരാതി. കോളപ്ര പാങ്കരയിൽ രമ്യയുടെ പണമാണ് മോഷണം പോയത്. എൽഐസി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയാണ് രമ്യ. ശനിയാഴ്ച ഫ്രണ്ട് ഓഫീസിൽ ലഭിച്ച പണമാണ് നഷ്ടമായതെന്ന് രമ്യ പറയുന്നു. ശനിയാഴ്ച എൽഐസി ഓഫീസ് അവധിയായതിനാൽ ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന പണം തിങ്കളാഴ്ചയാണ് ഹെഡ് ഓഫീസിൽ അടയ്ക്കുന്നത്. ഇന്നലെ തൊടുപുഴയിലെ ഇൻഷ്വറൻസ് ഓഫീസിൽ അടയ്ക്കാനായി കൊണ്ടുപോയ പണമാണ് ഇന്നലെ രാവിലെ ഒൻപതോടെ മോഷണം പോയത്. തൊടുപുഴയിൽ എത്തി ബാഗ് പരിശോധിച്ചപോഴാണ് പണം നഷ്ടപ്പെട്ടതായി രമ്യ അറിയുന്നത്. മുട്ടം ഭാഗത്ത് വച്ചാണ് പണം നഷ്ടമായതെന്നാണ് നിഗമനം. രമ്യ പരാതി നൽകിയതിനെത്തുടർന്ന് മുട്ടം പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തമിഴ് സംസാരിക്കുന്ന രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുട്ടത്തുനിന്നും ഇവർ…
Read Moreഇനി കണ്ണിമാങ്ങാക്കാലം… പൊതു വിപണിയില്‍ കിലോഗ്രാമിന് 270 രൂപ വരെ
പാലാ: കണ്ണിമാങ്ങയ്ക്ക് പ്രിയമേറുന്നതിനൊപ്പം വിലയും കൂടി. പൊതു വിപണിയില്‍ കിലോഗ്രാമിന് 270 രൂപ വരെയാണ് വില. മാങ്ങയുടെ ഗുണനിലവാരവും വലുപ്പവും അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. വന്‍കിട അച്ചാര്‍ കമ്പനികള്‍ ഉള്‍പ്പെടെ ഗ്രാമമേഖലകളിലെത്തി കണ്ണിമാങ്ങ വാങ്ങിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ മാങ്ങയുടെ ലഭ്യത കുറഞ്ഞു. ഇപ്രാവശ്യം മാവുകള്‍ നിറയെ പൂത്തെങ്കിലും മാങ്ങകള്‍ പിടിക്കുന്നത് കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന താപനിലയാണ് കാരണമായി പറയുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളിലെ മാവുകളെയാണ് കച്ചവടക്കാര്‍ മുന്‍കൂര്‍ കച്ചവടമുറപ്പിച്ച് സ്വന്തമാക്കുന്നത്. കൃത്യമായ ചേരുവകളോടെ കല്ഭരണികളില് നിറച്ചു മണ്ണില്‍ കുഴിച്ചിട്ട് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു പണ്ട് തറവാടുകളില്‍ കണ്ണിമാങ്ങ അച്ചാറെടുത്തിരുന്നത്. നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങളില്‍ കണ്ണിമാങ്ങയുണ്ടെങ്കിലും അതു നിലത്തുവീഴാതെ പറിച്ചെടുക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. മരത്തില്‍ കയറാന്‍ ആളുമില്ല. അതുകൊണ്ടുന്നെ കയറുന്നവര്‍ക്ക് 2000 മുതല്‍ 4000 വരെ രൂപ കൊടുക്കേണ്ടി വരുന്നുണ്ട്. പാലായിലും പരിസരപ്രദേശങ്ങളിലും വില്‍പ്പനക്കാര്‍ ഏറെയുണ്ട്. .
Read Moreആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ജീപ്പിനുള്ളില്‍ പ്രസവിച്ചു; ഇരുവരും സുഖമായിരിക്കുന്നെന്ന് ഡോക്ടർമാർ
അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. ഇടമലക്കുടി സ്വദേശിനിയായ 22കാരിയാണ് ജീപ്പിനുള്ളില്‍ അമ്മയായത്. യുവതിയും കുടുംബവും സൗകര്യാര്‍ഥം ഒരാഴ്ച്ച മുമ്പ് മാങ്കുളം ആനക്കുളത്ത് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയിരുന്നു. ഈ മാസം 22ആയിരുന്നു പ്രസവ തീയതിയായി ആശുപത്രി അധികൃതര്‍ ഇവരെ അറിയിച്ചിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച്ച ഉച്ചയോടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചു. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ ആനക്കുളത്തുനിന്നു ടാക്സി ജീപ്പിൽ അടിമാലിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍, വാഹനം വിരിപാറ ഭാഗത്തെത്തിയതോടെ യുവതിക്ക് പ്രസവ വേദന കലശലാകുകയും വെള്ളിയാഴ്ച്ച രണ്ടോടെ യുവതി ജീപ്പിനുള്ളില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന യുവതിയുടെ മാതാവ് പ്രസവ ശുശ്രൂഷകള്‍ നടത്തി. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും കുടുംബാംഗങ്ങള്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read Moreവീട്ടുകാർ ആശുപത്രിയിൽ പോയ തക്കംനോക്കി വീട്ടിൽ കയറി മോഷണം: മകനും അമ്മയും പിടിയിൽ
കട്ടപ്പന: അയൽവാസിയുടെ ആളില്ലാത്ത വീട്ടിൽ കയറി ഒമ്പതര പവർ സ്വർണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റിൽ. മുരുകേശ്വരി രമേശ് (38), ശരൺകുമാർ (22)എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 23നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കടമാക്കുഴിയിൽ പുത്തൻപുരക്കൽ രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്നാട് സ്വദേശികളായ പ്രതികളായ ഇവർ ഇടുക്കി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കടമാക്കുഴിയിൽ താമസിക്കുന്നതിനിടെ അയൽവാസികൾ ആശുപത്രി ആവശ്യത്തിനായി പുറത്തുപോയ സമയത്ത് അതിക്രമിച്ച് വീട്ടിൽ കയറി മോഷണം നടത്തുകയായിരുന്നു. വീട്ടുകാർ ഫെബ്രുവരി രണ്ടിന് തിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പരാതിയുടെ അടി സ്ഥാനത്തിൽ പ്രതികളെ പാറത്തോട്ടിൽനിന്നും പിടികൂടി. സ്വർണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തി നാലു ലക്ഷം രൂപ വാങ്ങിയതായും തെളിഞ്ഞു.
Read Moreകോട്ടയം ഗവ. നഴ്സിംഗ് കോളജിലെ റാഗിംഗ്; ഹോസ്റ്റല്‍ മുറിയില്‍ കത്തി മുതല്‍ കമ്പിവരെ ആയുധങ്ങള്‍
ഗാന്ധിനഗര്‍(കോട്ടയം): കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്നു നേരിടേണ്ടി വന്ന പൈശാചികമായ റാഗിംഗില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കൂടുതല്‍ വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും മൊഴിയെടുക്കേണ്ടതുണ്ടെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു. റാഗിംഗ് നടത്തിയതിനു റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങേണ്ട സാഹചര്യം ഉടനില്ല. കൂടുതല്‍ വിവരശേഖരണത്തിനായുള്ള മൊഴിയെടുപ്പാണ് നടക്കേണ്ടത്. റാഗിംഗ് നടന്ന ഹോസ്റ്റലില്‍ വാര്‍ഡനും ഹൗസ്കീപ്പറുമുണ്ട്. ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് എടുത്തിരുന്നെങ്കിലും ഇവര്‍ക്ക് റാഗിംഗ് നടക്കുന്ന വിവരം അറിയില്ലെന്നാണ് പറയുന്നത്. ഇവരില്‍നിന്ന് ഇനിയും വിവരശേഖരണം നടത്തും. മാസങ്ങളായി ഹോസ്റ്റല്‍ മുറിയില്‍ നിലവിളിയും ബഹളങ്ങളും ഉണ്ടായിട്ടും ഈ സംഭവങ്ങളൊന്നും ആരും അറിഞ്ഞില്ലെന്നാണ് കോളജ് അധികൃതരും ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ അഴിഞ്ഞാട്ടം ഹോസ്റ്റലില്‍ നടന്നിട്ടും ഈ വിവരം പുറത്ത് വരാതിരുന്നതില്‍ ദുരൂഹതയുണ്ട്.…
Read Moreവ്യാജ വീഡിയോ നിർമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രധാന അധ്യാപികയെ അപമാനിച്ച യുവാവ് അറസ്റ്റിൽ
ചെറുതോണി: സ്വകാര്യ സ്കുളിലെ പ്രധാന അധ്യാപികയോട് ലൈഗികച്ചുവയോടെ പെരുമാറുകയും സമൂഹ മധ്യമങ്ങളിലൂടെ അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ഫോട്ടോ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തങ്കമണി കാൽവരിമൗണ്ട് എട്ടാംമൈൽ കരിക്കത്തിൽ കെ.എസ്. അർജുൻ (31) ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന തൊടുപുഴ കുമാരമംഗലത്തുള്ള വാടക വീട്ടിൽനിന്നും തങ്കമണി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപിക കഴിഞ്ഞ ഒൻപതിന് തങ്കമണി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. പ്രതിക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. തങ്കമണി സിഐ എം.പി. എബി, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ജിതിൻ ഏബ്രഹാം, സിജു ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Read Moreകുമളിയിൽ കാട്ടുപോത്ത് ഇറങ്ങി;വനംവകുപ്പിന് നിസംഗത; ദേശീയപാതയിൽ കാട്ടുപോത്തിന്റെ ചിത്രം വരച്ച മുന്നറിയിപ്പ് മാത്രം
കുമളി: കുമളിയിൽ ജനവാസ മേഖലയിൽ കാട്ടു പോത്തുകൾ വിലസുന്നു. പട്ടാപ്പകൽപോലും ഇവ കൃഷിയിടങ്ങളിലും റോഡിലും വരെ കറങ്ങിനടക്കുകയാണ്. ജനങ്ങളാകട്ടെ കരടിയുണ്ടോ, കടവയുണ്ടോ, പുലിയുണ്ടോ, കാട്ടുപോത്തുണ്ടോ എന്നൊക്കെ നോക്കിയാണ് വീടിന് പുറത്തിറങ്ങുന്നത്. ഏത് നിമിഷവും വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാവുന്ന അവസ്ഥയാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുമളിക്കടുത്ത് വിശ്വനാഥപുരം (മുരിക്കടി) റോഡിൽ ഒരു കൂറ്റൻ കാട്ടുപോത്ത് മണിക്കൂറുകളോളം കറങ്ങി നടന്നു. ദേശീയ പാതയോരമായ ചെളിമടക്കവലയിൽനിന്നും ഏതാനും മീറ്റർ അകലെയാണ് കാട്ടുപോത്തിറങ്ങിയ സ്ഥലം. ഈ ഭാഗത്ത് രാവും പകലും കാട്ടുപോത്ത് നടുറോഡിലുണ്ട്. കൃഷിയിടങ്ങളിൽ ജോലിക്കാർ ജീവൻ പണയം വച്ചാണ് പോകുന്നത്. ചെളിമടക്കവലയ്ക്ക് സമീപമുള്ള കാപ്പി, ഏലത്തോട്ടങ്ങളിൻ നൂറോളം കാട്ടുപോത്തുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയെ കാട്ടിലേക്ക് തുരത്തിയില്ലെങ്കിൽ ഏതാനും നാളുകൾക്കുള്ളിൽ കാട്ടുപോത്തുകളുടെ എണ്ണം താമസിയാതെ ഇരുന്നൂറിലെത്തും. സ്പ്രിംഗ് വാലിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് യുവാവിനെ ആക്രമിച്ച് ഗുരതരമായി പരിക്കേൽപ്പിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്. കാട്ടുപോത്തുകളെ മയക്ക്…
Read More