പയ്യന്നൂര്‍: പയ്യന്നൂരില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണമാരംഭിച്ചു. പയ്യന്നൂര്‍ കൊറ്റി അങ്കണവാടിക്ക് സമീപത്തെ സുരഭി ഹൗസില്‍ സുലോചന (76) യുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സംഭവസ്ഥലത്തെ ത്തിയ ക്രൈംബ്രാഞ്ച് സംഘം മൃതദേഹം കണ്ടെത്തിയ കിണര്‍ പരിശോധിച്ചത്. 2024 ഒക്ടോബര്‍ രണ്ടിന് രാവിലെ പതിനൊന്നരയോടെയാണ് സുലോചനയെ (76) കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ഇവര്‍ ധരിച്ചിരുന്ന അഞ്ചുപവനോളം ആഭരണങ്ങള്‍ മൃതദേഹത്തില്‍ കാണാതിരുന്നത് സംശയത്തിനിടയാക്കി. വിരലില്‍ മുറുകിക്കിടന്നിരുന്ന മോതിരം നഷ്ടപ്പെടാതിരുന്നതും സംശയം ഇരട്ടിപ്പിച്ചു. ചെരുപ്പുകള്‍ കിണറ്റിന് സമീപത്ത് നിന്ന് ഇരുപതോളം മീറ്റര്‍ അകലെ വ്യത്യസ്തയിടങ്ങളില്‍ കണ്ടതും ബന്ധുക്കളിലും നാട്ടുകാരിലും കൂടുതല്‍ സംശയമുണ്ടാക്കി. കിണറ്റിലെ വെള്ളം വറ്റിച്ച് പയ്യന്നൂര്‍ പോലീസ് പരിശോധന നടത്തിയിട്ടും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. കൊലപാതകമാണെന്ന നിഗമനത്തിലെത്തിയിട്ടും ഡോഗ് സ്ക്വാഡും…
Read MoreCategory: Kozhikode
പാഞ്ഞെത്തിയ കാട്ടുപന്നി അധ്യാപകന്റെ തുടയിൽ കൂത്തിവീഴ്ത്തി; 2 വയസുള്ള കുഞ്ഞ് കൈയിൽ നിന്നും തെറിച്ചുവീണു
മലപ്പുറം: കാട്ടുപന്നി ആക്രമണത്തിൽ അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. മൈലാടി ഗവ. യുപി സ്കൂളിന് സമീപം രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൂത്ത കുട്ടിയെ മദ്രസയിൽ വിട്ടിട്ട് തിരികെ നടന്നു വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. മുനീറിന്റെ കാലിന്റെ തുടയ്ക്കാണ് പന്നി കുത്തിയത്. ഇതോടെ ഒക്കത്തുണ്ടായിരുന്ന കുഞ്ഞ് തെറിച്ചുവീണു. കാലിനു ഗുരുതര പരിക്കേറ്റ മുനീറിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreവൈദ്യുതിക്കെണിയിൽനിന്ന് വീട്ടമ്മ ഷോക്കേറ്റ് മരിച്ച കേസ്: ഒരാൾ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: പശുക്കടവിൽ വൈദ്യുതിക്കെണിയിൽനിന്ന് വീട്ടമ്മ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. വൈദ്യുതിക്കെണി ഒരുക്കിയെന്ന് സംശയിക്കുന്ന പശുക്കടവ് സ്വദേശി ലിനീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. അസ്വാഭാവിക മരണത്തിനാണ് നിലവിൽ ലിനീഷിനെതിരേ കേസെടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ നിയമോപദേശം തേടിയതിനു ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടിയിലേക്കു കടക്കുക. പശുക്കടവിൽ കോങ്ങാട് മലയിൽ പശുവിനെ കെട്ടാൻ പോയ ചൂളപറമ്പിൽ ഷിജുവിനെ ഭാര്യ ബോബിയെയും വളർത്തു പശുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങൾ കണ്ടെത്തിയത്.
Read Moreട്രയിനിൽനിന്ന് ചാടിയ യുവാവിന്റെ കാലുകൾ അറ്റു; അപകടം ചാടിയിറങ്ങാന്‍ ശ്രമിക്കവെ
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് ചാടി ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബാംഗ്ലൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന് ശിവശങ്കര്‍ (40) എന്നയാളാണ് ചാടിയത്. ഇന്നു രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോംമില്‍ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. സാന്ദ്രാ ഗച്ച്ഹൈദ്രബാദ് സൂപ്പർ എക്സ്പ്രസിൽ നിന്നുമാണ് ചാടിയത്. ഈ ട്രെയിനിനു കൊയിലാണ്ടിയിൽ സ്റ്റോപ്പില്ല. അപകടത്തിൽ ഇയാളുടെ ഇരുകാലുകളും വേര്‍പെട്ട നിലയിലാണുള്ളത്. കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാ സേന കുതിച്ചെത്തി ഇയാളെ താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷംപ്രാഥമികചികിൽ നൽകി പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി
Read Moreപ്ലസ്ടു വിദ്യാർഥിനിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: പ്ലസ്ടു വിദ്യാർഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയിൽ വീട്ടിൽ അബ്ദുൽ ഗഫൂർ (50) ആണ് പിടിയിലായത്. കുന്ദമംഗലം പോലീസാണ് ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽകുകയായിരുന്ന വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ പ്രതി തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർഥിനി വാഹനം നിർത്തുന്നതിനായി ബഹളം ഉണ്ടാക്കിയപ്പോൾ വാഹനത്തിൽനിന്നു ഇറക്കി പ്രതി രക്ഷപ്പെട്ടു. വിദ്യർഥിനി നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ കുന്ദമംഗലത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Read Moreപേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് വാഹനവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റിൽ
പേരാമ്പ്ര: പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍.കോടേരിച്ചാല്‍ ഞാണിയമ്പത്ത് സിറാജ്, പാണ്ടിക്കോട് അജ്നാസ്, ചെമ്പ്ര ഫഹദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തണ്ടോറപ്പാറ പാറാടികുന്നുമ്മല്‍ മൊയ്തീന്റെ മകന് ആഷിഖിനെ മർദിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ഈ മാസം 11 ന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 9 .15 ഓടെ പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്ന് ആഷിഖിനെ ഹൈദരാബാദ് രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ സംഘം മര്‍ദിച്ച് പിടിച്ച് പുറത്തിറക്കുകയും ഇയാളുടെ കാറും കൈയിലുണ്ടായിരുന്ന പതിനൊന്നായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ ആഷിഖ് പേരാമ്പ്ര പോലീസില്‍ പരാതി നല്കി. തുടര്‍ന്നും പ്രതികള്‍ ആഷിഖിനെ നിരന്തരം വാട്സ് ആപ്പില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.
Read Moreഉള്ളുലഞ്ഞ് ഒരാണ്ട്… മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരുവർഷം
കോഴിക്കോട്: ഒരു നാടിനെയാകെ നെടുകേ മുറിച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരാണ്ട് പൂര്‍ത്തിയാകുന്നു. ദുരന്ത നാൾവഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്.അപകടത്തിൽ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ സമാനതകളില്ലാത്തതായിരുന്നു. ഇന്നും വയനാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ് ഈ ദുരന്തം. ഒരുവര്‍ഷം കഴിയുമ്പോര് സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. എന്നാല്‍ ഒരു നാടിനെയാകെ പുനര്‍നിര്‍മിക്കേണ്ടി വരുമ്പോള്‍ എടുക്കുന്ന കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12 നും ഒന്നിനും ഇടയിൽ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. പ്രദേശവാസികളിൽനിന്നു കളക്ടറേറ്റിലേക്ക് 30 -ന് പുലർച്ചയോടെ അപകട മേഖലയിൽനിന്ന് ആദ്യ വിളിയെത്തി. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിസന്ധികൾ തരണം ചെയ്ത് പുലർച്ചെ 3.10 ഓടെ…
Read Moreനിപ്പ ബാധിച്ച് മൂന്നുപേർ മരിച്ച കുടുംബത്തിലെ അംഗത്തിന് ജോലി നൽകാനാകില്ലെന്ന് സർക്കാർ
കോഴിക്കോട്: നിപ്പ ബാധിച്ച് മൂന്നുപേർ മരിച്ച കുടുംബത്തിലെ ശേഷിക്കുന്ന മകനായ മുത്തലിബിന് ജോലിനൽകാൻ നിർവാഹമില്ലെന്നറിയിച്ച് സർക്കാർ. നവകേരളസദസിൽ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്. 2018-ലാണ് സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ കുടുംബത്തിലെ മൂസ മുസ്ലിരും മക്കളായ സാലിഹും സാബിത്തും നിപ്പ ബാധിച്ച് മരിച്ചത്. അന്ന് ഡിഗ്രിവിദ്യാർഥിയായിരുന്നു മുത്തലിബ്. മുത്തലിബും ഉമ്മയും മാത്രമാണ് കുടുംബത്തിൽ നിപ്പ ബാധിക്കാതെ രക്ഷപ്പെട്ടത്. സാലിഹ് ബിടെക് പഠനത്തിന് എടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യവും നേരത്തേ സർക്കാർ തള്ളിയിരുന്നു. കോഴ്സ് ഫീസിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു തുക നൽകാനാവില്ലെന്ന് അറിയിച്ചത്. തുടർന്ന് വീട് ജപ്തിഭീഷണിവരെ നേരിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ മുൻപ് വീട് സന്ദർശിച്ചപ്പോൾ വായ്പയുടെ കാര്യം പരിഗണിക്കാമെന്നും ജോലിയുടെകാര്യം പഠനംകഴിഞ്ഞിട്ട് ശരിയാക്കാമെന്നൊക്കെയുള്ള വാഗ്ദാനങ്ങൾ നൽകിയിരുന്നുവെന്ന് മുത്തലിബ് പറയുന്നു. നവകേരളസദസിൽ ടി.പി. രാമകൃഷ്ണൻതന്നെ നിവേദനം നൽകാൻ…
Read Moreപോലീസ് പരിശോധനയ്ക്കിടെ താമരശേരി ചുരത്തില്‍നിന്ന് ചാടിയ യുവാവിനെ കണ്ടെത്താനായില്ല
കോഴിക്കോട്: ലക്കിടയില്‍ വയനാട് ഗേറ്റിനു സമീപം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്തി ചുരത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. താമരശേരി പോലീസും കല്‍പ്പറ്റ പോലീസും വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മലപ്പുറം സ്വദേശി തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പോലീസ് പരിശോധനയ്ക്കിടെ ചുരത്തില്‍ നിന്ന് ചാടിരക്ഷപ്പെട്ടത്. ഇയാളുടെ കാറില്‍ നിന്ന് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനു കേസെടുത്ത് പോലീസ് അന്വേഷണം വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.ഇയാളുടെ കാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. കണ്ണൂരില്‍ ഇന്നലെ രാവിലെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടകൂടുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നത്. ഇതിനിടയിലാണ് ഷഫീഖ് ഓടിച്ച കാര്‍ ഇവിടെ എത്തിയത്. സംശയം തോന്നി ഇയാളുടെ കാറിനു പോലീസ് കൈ കാണിച്ചു. നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടിയ…
Read Moreഹൈറിച്ച് കേസ്: മരവിപ്പിച്ച അക്കൗണ്ടിലെ പണം ട്രഷറിയിലേക്കു മാറ്റും
കോഴിക്കോട്: സര്‍ക്കാര്‍ മരവിപ്പിച്ച ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി അക്കൗണ്ടിലെ പണം ട്രഷറിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. ഹൈറിച്ച് കമ്പനി നല്കിയ അപ്പീല്‍ കേസില്‍ ആണ് ഇടക്കാല ഉത്തരവ്. ഹൈറിച്ച് അക്കൗണ്ടുകളിലെ 200 കോടി രൂപയില്‍ അധികമുള്ള പണം ഒന്നര വര്‍ഷമായി പലിശ പോലും ലഭിക്കാതെ കിടക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയ ആശങ്കയിലാണ് പലിശ ലഭിക്കുന്ന രീതിയില്‍ ട്രഷറിയിലേക്ക് താല്‍ക്കാലികമായി പണം മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് . ഈ ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ട്രഷറിയിലേക്ക് മാറ്റിയാല്‍ 200 കോടി രൂപയ്ക്കു പലിശ ലഭിക്കും. അത് അംഗങ്ങളിലെ പ്രയാസക്കാരുടെ ബാധ്യത തീര്‍പ്പാക്കാന്‍ ഉപയോഗിക്കാമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഹൈറിച്ച് ഉടമകളുടെ കണ്ടുകെട്ടിയ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Read More