സ്വന്തം ലേഖകന്കൊണ്ടോട്ടി: കരിപ്പൂരില്‍ അപകടത്തിൽപ്പെട്ട വിമാനം മാറ്റുന്നതിന് കൃത്യമായ രൂപരേഖയുമായി എയര്‍ ഇന്ത്യ. വിമാനം നിര്‍ത്തിയിടുന്ന സ്ഥലത്ത് വിമാനത്തിന്റെ ഓരോ ഭാഗങ്ങളും കൊണ്ടുവരേണ്ടതിന്റെയും നിശ്ചിത സ്ഥലത്ത് വയ്ക്കേണ്ടതിന്റെയും നടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ക്ക് ചെയ്തു വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനം പൂര്‍ണമായും നീക്കി, വയറിംഗ് വേര്‍പ്പെടുത്തിയാണ് ചിറുകുകള്‍ അടക്കം നീക്കുക. മൂന്നു കഷ്ണമായി പിളര്‍ന്ന വിമാനം സംഭവസ്ഥലത്തുനിന്ന് മാറ്റാന്‍ എയര്‍ ഇന്ത്യയ്ക്ക് കോടികളുടെ ചെലവാണുള്ളത്. വിമാനം അപകടസ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലേക്ക് മാറ്റുന്നതിനാണ് ഒരു കോടിക്ക് മുകളില്‍ ചെലവ് വരുന്നത്. എയര്‍പോര്‍ട്ട് അഥോറിറ്റി കേന്ദ്രസുരക്ഷ സേനയുടെ ബാരിക്കേഡിന് സമീപത്തായാണ് വിമാനം നിര്‍ത്തിയിടാന്‍ പ്രത്യേക കോണ്‍ക്രീറ്റ് പ്രതലം തയാറാക്കിയത്. പാറപോലുളള സ്ഥലം നിരപ്പാക്കി പ്രതലമൊരുക്കാന്‍ മാത്രം അരക്കോടിയിലേറെ രൂപയാണ് ചെലവ് വന്നത്. വിമാനം ഇവിടേക്ക് മാറ്റിയാല്‍ മേല്‍ക്കൂര പണിയണം. ഇതിന് വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കണം. വിമാനം സംഭവ…
Read MoreCategory: Kozhikode
അങ്കത്തിന് മുമ്പ് യുഡിഎഫിൽ കലഹം; വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം യുഡിഎഫിൽ “വെൽ ഫയർ’ ആയി മാറുന്നു
കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം യുഡിഎഫിൽ “വെൽ ഫയർ’ ആയി മാറുന്നു. തീവ്രനിലപാടുകളുടെ പേരിൽ വിമർശനം നേരിടുന്ന ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടിയുമായി കൈകോർക്കുന്നതിൽ പ്രതിഷേധ തീയുമായി നിൽക്കുകയാണ് ഒരു വിഭാഗം. ലീഗ് വഴിയാണ് യുഡിഎഫ് വെൽഫെയർ ബന്ധം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കളെ കണ്ടതോടെയാണ് പുകഞ്ഞു നിന്നിരുന്ന വിഷയം ആളിക്കത്തിയിരിക്കുന്നത്. പ്രതിഷേധം കൈവിട്ടതോടെ നേതാക്കൾ മലക്കംമറിഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പിയുടെ സഖ്യമില്ലെന്നു വിശദീകരിച്ചു രംഗത്തുവന്നു. എന്നാൽ, തൊട്ടുപിന്നാലെ കെ.മുരളീധരന് അനുകൂല നിലപാടുമായി രംഗത്തെത്തി. കോഴിക്കോടുള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ പ്രദേശിക ധാരണയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ വെല്‍ഫെയര്‍പാര്‍ട്ടി സഖ്യത്തെ ചൊല്ലി യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു. അതേസമയം, തെരഞ്ഞെടുപ്പിന് മുമ്പുള്ള നേതാക്കളുടെ പരസ്പര വിരുദ്ധമായ പ്രതികരണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. പ്രാദേശിക…
Read Moreസെക്രട്ടേറിയറ്റിലെ ‘തീ’ സര്‍ക്കാരിന് പൊള്ളുമോ?പരിശോധന ക്ലൈമാക്സില്‍; റിപ്പോര്‍ട്ട് തയാറാക്കാന്‍ തുടങ്ങി
കോഴിക്കോട്: സ്വര്‍ണക്കടത്തു കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ആശങ്കയേറ്റി ഫോറന്‍സിക് വിഭാഗം. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തം സംബന്ധിച്ചുള്ള പരിശോധന അന്തിമഘട്ടത്തിലാണ്. ലാബ് പ്രവൃത്തികള്‍ ഏറെക്കുറേ പൂര്‍ത്തിയായതായാണ് വിവരം. ഇനി അവശേഷിക്കുന്നത് വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയെന്നതാണ്. ഈ റിപ്പോര്‍ട്ടില്‍ തീപിടിത്തം ഷോര്‍ട്ട് സര്ക്ക്യൂട്ടല്ലെന്ന കണ്ടെത്തലാണെങ്കില്‍ സര്‍ക്കാര്‍ വീണ്ടും “പ്രതിക്കൂട്ടിലാവും’. തിരിവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ കെമിസ്ട്രി വിഭാഗത്തിന്റെയും ഫിസിക്സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകളാണ് ഇനി പുറത്തുവരാനുള്ളത്. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്പ്പിക്കാനാകുമെന്നാണറിവ്. ഫിസിക്സ് വിഭാഗം നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഷോര്‍ട്ട്സര്‍ക്ക്യൂട്ട് സാധ്യത തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പ്രാഥമികമായുള്ള കണ്ടെത്തലുകളായേ ഇതിനെ പരിഗണിച്ചിരുന്നുള്ളൂ. ദേശീയ അന്വേഷണ ഏജന്‍സിയുള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ വരെ ഉറ്റുനോക്കുന്ന റിപ്പോര്‍ട്ടില്‍ ചെറിയ പിഴവുകള്‍പോലും പിന്നീട് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ അതീവ പ്രാധാന്യത്തോടെയാണ് എഫ്എസ്എല് സയന്റഫിക് ഓഫീസര്‍മാര്‍ പരിശോധന നടത്തുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്യുന്നത്.…
Read Moreഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതിയുടെ പേരിൽ തട്ടിപ്പ് വർധിക്കുന്നു! കബളിപ്പിക്കപ്പെടുന്നത് നിരവധി രക്ഷിതാക്കൾ
മുക്കം: ഒറ്റ പെൺകുട്ടി സ്കോളർഷിപ് പദ്ധതിയുടെ പേരിൽ സാമൂഹിക മാധ്യമങ്ങൾ വഴി തട്ടിപ്പ് വർധിക്കുന്നു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുമായി സാദൃശ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഒറ്റ പെൺകുട്ടി ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിക്കുന്നുണ്ടെന്നും എത്രയും വേഗം അപേക്ഷ നൽകണമെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 2,000 രൂപ മുതൽ ഇരുപതിനായിരം രൂപ വരെ മാസം സ്കോളർഷിപ്പായി ലഭിക്കുന്നുവെന്നാണ് പ്രചാരണം. നോട്ടറി അഫിഡവിറ്റ്, നൂറ് രൂപ ഫീസ്, മാതാപിതാക്കൾക്ക് ഒറ്റ പെൺകുട്ടി ഉണ്ടെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണമെന്നാണ് സന്ദേശങ്ങളിൽ പറയുന്നത്. ഇത് തീർത്തും വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. രണ്ട് വിഭാഗത്തിൽ പെടുന്നവർക്ക് മാത്രമാണ് ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് നൽകുന്നത്. 11, 12…
Read Moreകോവിഡ്! സമ്പര്‍ക്ക വ്യാപനം കൂടുന്നു; പരിശോധന വര്‍ധിപ്പിച്ചു; മരണസംഖ്യ കൂടാതിരിക്കാന്‍ കനത്ത ജാഗ്രത
കോഴിക്കോട്: സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശന പരിശോധനകളുമായി ജില്ലാ ഭരണകൂടം. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും ആളുകളുടെ സമ്പര്‍ക്കപശ്ചാത്തലം മനസിലാക്കി പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, ആര്‍ആര്‍.ടി അംഗങ്ങള്‍, ഹെല്‍ത്ത് വളണ്ടിയേഴ്സ് എന്നിവരുടെ വിശ്രമരഹിതമായ കൂട്ടായ പ്രവര്‍ത്തനമാണ് കോവിഡ് പരിശോധനയില്‍ നടക്കുന്നത്. രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാന്‍ സമ്പര്‍ക്ക മേഖലകളില്‍ കാലതാമസം വരുത്താതെ പരിശോധന നടത്തുന്നുണ്ട് . പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായ ഉടന്‍ തന്നെ കണ്ടെയ്ന്മെന്റ് സോണുകളും മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളും അതാത് തദ്ദേശസ്ഥാപനങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലുടെ നിര്‍ദ്ദേശിക്കും. കണ്ടെയ്ന്മെന്റ് സോണുകളില്‍ പോലും നിര്‍ദ്ദേശിക്കപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പൊതു സമൂഹം വീഴ്ച വരുത്തുന്നതാണ് രോഗവ്യാപനം കൂടുന്നതിന് സാഹചര്യമൊരുക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മരണ സംഖ്യ കൂടാതിരിക്കാനുള്ള കനത്ത ജാഗ്രതയിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ…
Read Moreഅധികൃതരേ… നിങ്ങളിതു കാണുന്നില്ലേ? മണിയംകുന്ന് റോഡിൽ മരണക്കെണിവിരിച്ച് കെഎസ്ഇബി
മണിയംകുന്ന്: മണിയംകുന്ന് പിഡബ്ല്യുഡി റോഡില്‍ ആലാനിക്കല്‍ ഭാഗത്ത് വൈദ്യുതിവകുപ്പിന്റെ മരണക്കെണിയെന്ന് നാട്ടുകാരുടെ പരാതി. വീതിക്കുറവ് കാരണം നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള ആലാനിക്കല്‍ ഭാഗത്തെ കലുങ്കിനു സമീപം റോഡിനോടു ചേര്‍ന്ന് വൈദ്യുത പോസ്റ്റ് സ്ഥാപിച്ചാണ് മരണക്കെണിയൊരുക്കിയിരിക്കുന്നതെന്ന് നാട്ടുകാര്‍ അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. അപകടം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പുമന്ത്രി, വൈദ്യുതിവകുപ്പുമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു നല്‍കിയിട്ടുള്ള പരാതിയില്‍മേല്‍ നാളിതു വരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അപകടങ്ങള്‍ കൂടുതലായി ഉണ്ടാകത്തക്കവിധം റോഡിലെ വീതി കുറഞ്ഞ ഭാഗത്തെ കലുങ്കിനു സമീപം 11 കെവി ലൈനിനു വേണ്ടി വൈദ്യുത പോസ്റ്റ് സ്ഥാപിച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. പലയിടത്തും വൈദ്യുത ലൈനിലേക്കു മരങ്ങളുടെ ശിഖിരങ്ങളും വള്ളിപ്പടര്‍പ്പുകളും വീണുകിടന്ന് അപകടഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ധാരാളം വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന ഈ റോഡിലെ അപകടഭീഷണി ഒഴിവാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Read Moreമുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സംരക്ഷിക്കുന്നു! അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്; ചെന്നിത്തല
കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും പരസ്പരം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുവരേയും മുഖ്യമന്ത്രി ശിവശങ്കറിനെ തള്ളി പറയുന്നില്ല. മൊഴിയില്‍ ശിവശങ്കര്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. ശിവശങ്കര്‍ പ്രതികളെ സഹായിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തിയിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി ശിവശങ്കറിനെതിരേ പറയുന്നില്ല ? ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യവും മുഖ്യമന്ത്രിക്ക് അറിയാം. അന്വേഷണത്തെ അട്ടിമറിക്കാനാണിപ്പോള് ശ്രമം നടക്കുന്നത്. അറസ്റ്റ് ഒഴിവാക്കാനാണ് ശിവശങ്കര്‍ ശ്രമിക്കുന്നത്. ആശുപത്രിവാസം പോലും അതിനാണ്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കെല്ലാം ഉത്തരവാദി ശിവശങ്കറാണ്. സിബിഐ അന്വേഷണം സര്‍ക്കാറിലേക്ക് നീങ്ങുമെന്നതിനാലാണ് കോടതിയെ സമീപിച്ചത്. കേസില്‍ കേന്ദ്ര ഏജന്‍സിയെ ക്ഷണിച്ചവര്‍ തന്നെ സിബിഐയെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണ്. എത്ര തടസപ്പെടുത്താന്‍ ശ്രമിച്ചാലും വസ്തുതകള്‍ പുറത്തുവരും. സര്‍ക്കാര്‍…
Read Moreജ്വല്ലറി നിക്ഷേപത്തട്ടിപ്പ്! കേസന്വേഷണം മന്ദഗതിയില്‍; ബദല്നീക്കങ്ങളുമായി കമറുദ്ദീനും പൂക്കോയ തങ്ങളും
കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം മന്ദഗതിയില്‍. അന്വേഷണം തുടങ്ങി ഒരു മാസത്തിലേറെയായിട്ടും കമറുദ്ദീനും ജ്വല്ലറി എംഡി പൂക്കോയ തങ്ങളും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. അതേസമയം അന്വേഷണം കൂടുതല്‍ വൈകിപ്പിക്കാനുള്ള ബദല്‍ നീക്കങ്ങളുമായി കമറുദ്ദീനും തങ്ങളും രംഗത്തെത്തുകയും ചെയ്തു. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവരുമായുള്ള സിവില്‍ തര്‍ക്കത്തിന്റെ പേരില്‍ വഞ്ചനാ കേസ് ചാര്‍ജ് ചെയ്തത് നിലനില്‍ക്കില്ലെന്നു കാട്ടി കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജ്വല്ലറിയുടെ ഡയരക്ടര്മാരായിരുന്ന നാലുപേര്‍ സ്വര്‍ണവും വജ്രവും കടത്തിക്കൊണ്ടുപോയതായി ആരോപിച്ച് പൂക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതോളം കേസുകളാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലുള്ളത്. ഇതില്‍ ഓരോ നിക്ഷേപകരുടെയും മൊഴിയെടുത്ത് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇതുവരെ…
Read Moreകരിപ്പൂര്‍ വിമാനദുരന്തം: നഷ്ടപരിഹാര കേസുകള്‍ കടൽകടത്തുന്നു ?
സ്വന്തം ലേഖകന്‍ കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനാപകടത്തിന്റെ നഷ്ട്ടപരിഹാര കേസുകള്‍ ദുബൈയിലേക്കും അമേരിക്കയിലേക്കും മാറ്റി ലക്ഷങ്ങളുടെ തട്ടിപ്പിന് അണിയറ നീക്കം. കേരളത്തില്‍ വക്കീല്‍ ഫീസ് പത്ത് ശതമാനമുള്ളപ്പോഴാണ് 45 ശതമാനം ഫീസ് നല്കേണ്ടിവരുന്ന ദുബൈയിലേക്കും അമേരിക്കയിലേക്കും മാറ്റുന്നത്. വിമാനാപകടവുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ചിടങ്ങളിലായി നടത്താമെന്ന വ്യവസ്ഥയുടെ ആനുകൂല്യത്തിന്റെ മറവിലാണ് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടേയും പണം തട്ടാന്‍ ചിലര്‍ രംഗത്ത് വന്നത്.കോഴിക്കോട്ടെ ചില സാമ്പത്തി തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ദുബൈയിലെ വക്കീല്‍ ഫീസ് വച്ചുനോക്കുന്പോൾ ഒരു കോടി നഷ്ട്ടപരിഹാരം കിട്ടുന്നവര്‍ക്ക് 45 ലക്ഷംവരെ വക്കീല്‍ ഫീസ് നല്‍കേണ്ടിവരും. വിമാനാപകടത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടുന്നവര്‍ക്കെതിരേ മലബാര്‍ ഡവലപ്പ്മെന്റ് ഫോറം(എംഡിഎഫ്) പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ദുബൈയില്‍ നിന്ന് 190 പേരുമായി എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത്. വിമാന പൈലറ്റ്മാര്‍ അടക്കം 21 പേരാണ് മരിച്ചത്.…
Read Moreഈ വർഷം ജീവൻ നഷ്ടമായത് 46 പേർക്ക്! വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹ തോട്ടികൾ ഉപയോഗിക്കരുത്: കെഎസ്ഇബി
മുക്കം: വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹ തോട്ടികൾ ഉപയോഗിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി ലോഹത്തോട്ടികൾ ഉപയോഗിക്കുന്നത് മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ബോധവത്കരണത്തിന്റെ ഭാഗമായി കെഎസ്ഇബി മുന്നറിയിപ്പ് നൽകിയത്. വൈദ്യുതി ലൈനുകൾക്ക് സമീപം ലോഹത്തോട്ടികൾ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയവ പറിക്കുന്പോൾ ഉണ്ടായ അപകടത്തിൽപ്പെട്ട് ഈ വർഷം ഇതു വരെ 46 പേർക്ക് ജീവൻ നഷ്ടമായതായും അതിനാൽ വൈദ്യുതി ലൈനുകൾക്ക് സമീപം ഒരു കാരണവശാലും ലോഹത്തോട്ടികൾ ഉപയോഗിച്ച് പ്രവർത്തികൾ ചെയ്യരുതെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. അവരവരുടെ കീഴിൽ വരുന്ന സെക്ഷനുകളുടെ പരിധിയിൽ ഇതു സംബന്ധമായ ബോധവത്കരണം നടത്താൻ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ചീഫ് സേഫ്റ്റി ഓഫിസർമാർക്ക് കെഎസ്ഇബി നിർദേശം നൽകിയിട്ടുണ്ട്. പ്രാദേശിക ടിവി ചാനലുകളിലൂടെയും മറ്റു രീതികളിലും ഓരോ സർക്കിളിലും ഈ മാസം തന്നെ മേൽപറഞ്ഞ പ്രകാരം സന്ദേശം പ്രചരിപ്പിച്ച ശേഷം അതിന്റെ…
Read More