കോഴിക്കോട്: ആഡംബര വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാത്തതിനും കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനും പിഴ അടയ്ക്കാന്‍ തയാറായി എംഎല്‍എ. കെ.എം.ഷാജി എംഎല്‍എ, ഭാര്യയുടെ പേരില്‍ വേങ്ങേരിയില്‍ നിര്‍മിച്ച വീടിന്റെ പേരിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മുന്‍സിപ്പല്‍ ആക്ട് പ്രകാരം ചട്ടം ലംഘിച്ചതിന് വീട് പൊളിച്ചു മാറ്റുമെന്നും പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. പുതുക്കിയ പ്ലാന്‍ നല്കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും ഇതുവരെയുള്ള നികുതിയും പിഴയും അടയ്ക്കാന്‍ തയാറാണെന്നും ഷാജിയുടെ ഭാര്യ കോര്‍പറേഷനെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കെട്ടിട നികുതിയും ആഢംബര നികുതിയും മൂന്നിരട്ടി പിഴയും അടയ്ക്കേണ്ടിവരുമെന്നാണ് കോര്പറേഷന് അധികൃതര്‍ പറയുന്നത്. കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച ശേഷമേ ഇത്രയാണ് പിഴയെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read MoreCategory: Kozhikode
കെ.എം ഷാജിക്ക് വെള്ളവും വെളിച്ചവും എങ്ങനെ കിട്ടി ? ക്രമക്കേട് കണ്ടെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല
കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയുടെ ആഡംബര വീടിന് കോഴിക്കോട് കോര്പറേഷന് കെട്ടിട നമ്പര്‍ നല്കാതിരുന്നിട്ടും വെള്ളവും വെളിച്ചവും എങ്ങനെ ലഭിച്ചുവെന്നത് ദുരൂഹം. കെട്ടിട നമ്പര്‍ നല്കിയാല് മാത്രമേ സാധാരണ നിലയില്‍ വൈദ്യുതി അനുവദിച്ചു നല്‍കുകയുള്ളൂ. ചില ഘട്ടങ്ങളില്‍ കെട്ടിടങ്ങള്‍ക്കും വീടിനും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി താത്കാലികമായി കണക്ഷന് അനുവദിക്കാറുണ്ട്. താരീഫ് അടയ്ക്കുമ്പോള്‍ ഇത് പ്രത്യേകമായി കാണിക്കും. കൂടാതെ സാധാരണ തുകയേക്കാള്‍ വലിയ തുക അടയ്ക്കേണ്ടതായുമുണ്ട്. ഷാജിയുടെ വീട്ടിലെ വൈദ്യുതി കണക്ഷന് ഏത് ഇനത്തിലുള്ളതാണെന്ന് കണ്ടെത്താനും നടപടി ആരംഭിച്ചിട്ടുണ്ട്. ആറ് മാസത്തേക്കാണ് ഇത്തരത്തില്‍ അനുവദിക്കാറുള്ളതെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഷാജിയുടെ വീട്ടില്‍ നാലു വര്‍ഷത്തിലേറെയായി വൈദ്യുതിയും വെള്ളവും ലഭിക്കുന്നുണ്ട്. ഇതെങ്ങനെയെന്നതാണ് ഇപ്പോള്‍ ചോദ്യചിഹ്നമായി ഉയരുന്നത്. നാലു വര്‍ഷം മുമ്പ് വീടിന്റെ യഥാര്‍ഥ വലിപ്പം സംബന്ധിച്ച് വ്യത്യാസം കണ്ടതിനെ…
Read More102-ാം പക്കം എംഎല്‍എയിലേക്ക് ; ജൂലൈയില്‍ മുതൽ നിരീക്ഷണത്തിൽ
കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എംഎല്‍എക്കെതിരേ മൊഴി മാസങ്ങള്‍ക്ക് മുമ്പുതന്നെ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. മുഖ്യപ്രതിയായ സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് ജൂലൈ 15നാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ എംഎല്‍എയുടെ പേരെടുത്തു പറഞ്ഞതായാണ് വിവരം. എന്നാല്‍, ഈ വിവരം അതീവ രഹസ്യമായി കസ്റ്റംസ് സൂക്ഷിച്ചു. നഗരസഭാംഗമായ കാരാട്ട് ഫൈസലിനെ കുറിച്ചും അന്നാണ് വിവരം ലഭിച്ചത്. ഇരുവരെയും കസ്റ്റംസ് പിന്നീട് നിരീക്ഷിക്കാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്ത ദിവസം റസാഖിന്റെ നീക്കങ്ങള്‍ അന്വേഷണസംഘം നിരീക്ഷിച്ചിരുന്നു. ഫൈസലിനെക്കുറിച്ചും അന്വേഷിച്ചു. തുടര്‍ന്നാണ് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ജനപ്രതിനിധിയായ റസാഖിന്റെ പേരു പുറത്തായാല്‍ അതു വിവാദമാവാനുള്ള സാധ്യത മുന്‍ നിര്‍ത്തി പരമാവധി തെളിവുകള്‍ ശേഖരിക്കാനായിരുന്നു കസ്റ്റംസ് തീരുമാനിച്ചത്.
Read Moreപ്ലസ്ടു കോഴ; കെ.എം. ഷാജിക്കെതിരേ 27ന് റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട് : പ്ലസ്ടുകോഴ അഴിമതിയുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനിടെ കെ.എം.ഷാജി എംഎല്‍എക്കെതിരേ റിപ്പോര്‍ട്ടുമായി കോര്പറേഷന്. ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് നഗരത്തിലെ വേങ്ങേരി വില്ലേജിലുള്ള വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് കോഴിക്കോട് കോര്പറേഷന് തയാറാക്കുന്നത്. നാലു വര്‍ഷം മുമ്പ് ഷാജി നിര്‍മിച്ച വീടിന്റെ രേഖകള്‍ ഹാജരാക്കണമെന്നു കോര്‍പറേഷനോട് ഇഡി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ പരിശോധിച്ചെങ്കിലും വീട് നിര്‍മാണം പൂര്‍ണമായത് സംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കോര്പറേഷന് അധികൃതര്‍ വീട്ടിലെത്തി വീട് അളന്നത്.കോര്പറേഷന് അനുമതി നല്കിയതിനേക്കാള് കൂടുതല്‍ വലിപ്പത്തിലാണു വീട് നിര്‍മിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ വിശദവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് 27ന് കോര്പറേഷന് അധികൃതര്‍ ഇഡിക്കു മുമ്പാകെ സമര്‍പ്പിക്കും. വീടിന്റെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ ഇതുകൂടി പൂര്‍ത്തിയാക്കിയ ശേഷം ഇഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോഴിക്കോട് കോര്പറേഷന് സെക്രട്ടറി ബിനുഫ്രാന്‍സിസ് ‘രാഷ്ട്രദീപിക’യോട് പറഞ്ഞു. കണ്ണൂര്‍…
Read Moreജനന സര്‍ട്ടിഫിക്കറ്റിൽ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം അധികസമയം
സ്വന്തം ലേഖകന്കൊണ്ടോട്ടി: അഞ്ച് വര്‍ഷം മുമ്പ് ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി അധിക സമയം.2021 ജൂണ്‍ 22 വരെയാണ് ജനനരജിസ്റ്ററില്‍ കുട്ടിയുടെ പേര് ചേര്‍ക്കുന്നതിന് അനുമതി നല്‍കിയത്. 2015 ന് മുമ്പുള്ള ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിനാണ് ഒരു വര്‍ഷം കൂടി അധിക സമയം നല്‍കുന്നത്.പഠന സംബന്ധമായ ആവശ്യങ്ങള്‍ക്കും പാസ്പോര്‍ട്ടിനും ഉള്‍പ്പെടെ ജനനരജിസ്റ്ററില്‍ പേര് ചേര്‍ത്ത് ലഭിക്കുന്നതിന് രജിസ്ട്രാര്‍മാരുടെ മുമ്പില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. കോവിഡ് മൂലം നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയം ഒരു വര്ഷകാലത്തേക്കുകൂടി ദീര്‍ഘിപ്പിച്ചത്.ഇത് സംബന്ധിച്ച പ്രത്യേക അദാലത്ത്,മതിയായ പ്രചാരണം എന്നിവ നടത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1969ലെ രജിസ്ട്രേഷന് നിയമത്തിലെ 14-ാം വകുപ്പും 1999ലെ ജനന മരണ രജിസ്ട്രേഷന് ചട്ടങ്ങളിലെ പത്താം ചട്ടവും അനുസരിച്ച് ജനനം നടന്ന് 15 വര്‍ഷത്തിനകം…
Read Moreകാറോടിച്ച് പോവുന്നതായി ചിലര്‍ കണ്ടിരുന്നു! കാറിനുള്ളില്‍ യുവതി മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മുക്കം: ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന അടച്ചിട്ട കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ആകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതേകുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. യുവതി കാറോടിച്ച് പോവുന്നതായി ചിലര്‍ കണ്ടിരുന്നു. കാറിന്റെ എല്ലാഗ്ലാസുകളും അടച്ച നിലിയിലായിരുന്നുള്ളത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമാവുകയുള്ളൂ. കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റല്‍ ജീവനക്കാരനായ കൂമ്പാറ മരഞ്ചാട്ടി അച്ചാണ്ടില്‍ ബിജുവിന്റെ ഭാര്യ ദീപ്തി (40) യെയാണ് ഇന്നലെ വൈകുന്നേരത്തോടെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരഞ്ചാട്ടി- തോട്ടുമുക്കം റോഡില്‍ കാരശേരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്റെ ഉള്‍വശത്തെ ചിലഭാഗങ്ങളില്‍ തീ കത്തിയിട്ടുണ്ട്. ഡ്രൈവിംഗ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍…
Read Moreകരിപ്പൂരില്‍ 7 ലക്ഷത്തിന്റെ സ്വര്‍ണവും 6000 സിഗരറ്റുകളുമായി കാസർഗോഡ് സ്വദേശി പിടിയിൽ
സ്വന്തം ലേഖകന്കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 175 ഗ്രാം സ്വര്‍ണവും 6000 സിഗരറ്റ് കാര്ട്ടണുകളുമായി യാത്രക്കാരന് പിടിയിലായി. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്. 175 ഗ്രാം സ്വര്‍ണം ഹാന്ഡ്ബാഗേജിനുള്ളിലും സിഗരറ്റ് പെട്ടികള്‍ ലഗേജില്‍ നിന്നുമാണ് കണ്ടെടുത്തത്.രണ്ട് സ്വര്‍ണക്കട്ടികള്‍,രണ്ട് സ്വര്‍ണ കോയിന്, ഒരു സ്വര്‍ണച്ചങ്ങല എന്നിവയാണ് കണ്ടെടുത്തത്. സിഗരറ്റ് പെട്ടികള്‍ ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണത്തിന് മാത്രം 7.99 ലക്ഷം വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വാഗീഷ് കുമാര്‍ സിംഗ്, സൂപ്രണ്ട് മനോജ്, ഇന്‍സ്പെക്ടര്‍മാരായ ടി.മിനിമോള്‍,സുരഭ്കുമാര് എന്നിവരാണ് കളളക്കടത്ത് പിടികൂടിയത്. കരിപ്പൂരില്‍ ഇന്നലെ വഴി അനധികൃതമായി കടത്തിയ 70 ലക്ഷത്തിന്റെ 1387.5 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് കുറ്റ്യാടി പെരുവയല്‍ വെളം പുത്തലത്ത്…
Read More“സിബിഐ വരണം’; പ്രോട്ടോക്കോള്‍ ലംഘനത്തിനോടൊപ്പം അധികാര ദുര്‍വിനിയോഗം; സ്മിത വിവാദത്തിൽ വി. മുരളീധരനെതിരേ വീണ്ടും പരാതി
സ്വന്തം ലേഖകന്‍ കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടു വീണ്ടും പരാതി. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പ്രധാനമന്ത്രിക്കും കേന്ദ്ര വിജിലന്‍സ് കമ്മീഷനും പരാതി നല്‍കിയത്. അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ മന്ത്രി പിആര്കമ്പനി മാനേജരും മഹിളാമോര്‍ച്ചാ സെക്രട്ടറിയുമായ സ്മിതമേനോനെ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പരാതി. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്കിയ പരാതിയില്‍ മന്ത്രിക്കനുകൂല നിലപാട് സ്വീകരിച്ച് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് വീണ്ടും പരാതിയുമായി സലീം മടവൂര്‍ എത്തിയത്.കേന്ദ്രം അനങ്ങുമോ? കേന്ദ്രത്തിന്റെ കീഴിലാണ് സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍. പിആര്‍ കമ്പനി മാനേജര്‍ എങ്ങനെ ഇത്തരത്തിലുള്ള സുപ്രധാന യോഗത്തില്‍ എത്തിയെന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടോക്കോള്‍ ലംഘനത്തിനോടൊപ്പം തന്നെ ഇതില്‍ അധികാര ദുര്‍വിനിയോഗമാണ് നടന്നത്. അത് നടക്കാന്‍ പാടില്ലാത്തതാണെന്നും സലീംമടവൂര് ‘രാഷ്ട്രദീപിക’യോട് പറഞ്ഞു. ഇത്തരത്തിലുള്ള പരാതികളില്‍…
Read Moreപ്ലസ്ടു കോഴ: 33 ലീഗുകാര്‍ ഇഡിക്ക് മുന്നിലേക്ക് ;തെരഞ്ഞെടുപ്പ്ആയുധമായി മാറും
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ കോഴ ആരോപണത്തില്‍ 33 മുസ്ലിം ലീഗ് നേതാക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിലേക്ക്. കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കോഴവാങ്ങിയ സംഭവത്തിലാണ് ലീഗ് നേതാക്കളെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ലീഗ് നേതാവ് കെ.എം. ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ ഇഡി ഇന്നലെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കെ.എം. ഷാജി എംഎല്‍എയോട് ചോദ്യം ചെയ്യലിനായി അടുത്തമാസം പത്തിന് ഹാജരാകാനും നോട്ടീസ് നല്‍കിയിട്ടുണ്ട്. കെ.പി.എ. മജീദ് ഇന്നലെ വൈകിട്ട് മൂന്നിനാണ് ഇഡി ഓഫീസില്‍ എത്തിയത്. ഇരുവരുടെയും ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു. ഷാജി കോഴ വാങ്ങിയെന്ന് ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയ ലീഗ് പ്രാദേശിക നേതാവായിരുന്ന നൗഷാദ് പൂതപ്പാറയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പത്തു ലക്ഷം രൂപ കണ്ടെത്തി; പണം പിടിച്ചെടുത്തത് പെരുവയല്‍ ബ്രാഞ്ചില്‍ നിന്ന്
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപ കണ്ടെത്തി. മാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരുവയലിലെ ബ്രാഞ്ചില്‍ നടത്തിയ പരിശോധനയിലാണ് പണവും രേഖകകളും പിടിച്ചെടുത്തത്. 18 പരാതികളാണ് മാവൂര്‍ സ്റ്റേഷനില്‍ മാത്രമായി ലഭിച്ചത്. ഇതില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്‍സ്പക്ടര്‍ ആര്.അശോകന് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ മാത്രം 150 പരാതികളാണ് ലഭിച്ചത്. കോഴിക്കോട് നഗരത്തില്‍ മാത്രം 100 ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റൂറല്‍ പോലീസ് പരിധിയിലും കേസെടുത്തിട്ടുണ്ട്. ചേവായൂരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുളളത്. കസബ, നടക്കാവ്, എന്നിവിടങ്ങളിലും കേസുകളുണ്ട്. അതേസമയം മാസങ്ങളോളമായി അടഞ്ഞു കിടക്കുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ കല്ലായി ശാഖയില്‍ കസബ പോലീസ് നടത്തിയ പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. 22.5 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടിയിരുന്നു. ചേവായൂരിലും നടക്കാവിലും…
Read More