ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് ; ഡി​ആ​ര്‍​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ച ര​ണ്ടാം പ്ര​തി ഒ​ളി​വി​ല്‍ ത​ന്നെ; പ​ഴു​ത​ട​ച്ചു പ​രി​ശോ​ധ​ന

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഡി​ആ​ര്‍​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ല.​ സം​ഭ​വ ദി​വ​സം കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​രീ​ക്കോ​ട് കീ​ഴു​പ​റ​മ്പ് വ​ലി​യ പീ​ട​യേ​ക്ക​ല്‍ ഫ​സ​ലു​റ​ഹ്മാ​ന്‍ ആ​ണ് പി​ടി​യി​ലാ​കാ​നു​ള​ള​ത്.​ആ​റു പ്ര​തി​ക​ളു​ള​ള കേ​സി​ല്‍ ഇ​യാ​ളെ മാ​ത്ര​മാ​ണ് ഇ​നി പി​ടി​കൂ​ടാ​നു​ള​ള​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സ് പി​ശോ​ധ​ന ന​ട​ത്തി.​ ഫോ​ണ്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള​ള​വ​രേ​യും നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്.കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക​ള്ള​ക്ക​ട​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ മു​ക്കം കു​മ​ര​നെ​ല്ലൂ​ര്‍ പ​യ​നി​ങ്ങ​ല്‍ നി​സാ​റി​നൊ​പ്പ​മാ​ണ് ഫ​സ​ലു​റ​ഹ്മാ​ന്‍ കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍ പെ​ട്ട ഉ​ട​നെ ഇ​യാ​ള്‍ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് മു​ങ്ങി. കേ​സി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ശു​ചീ​ക​ര​ണ വി​ഭാ​ഗം സൂ​പർ​വൈ​സ​ര്‍​മാ​രാ​യ തേ​ഞ്ഞി​പ്പ​ലം ചെ​ന​ക്ക​ല്‍ അ​ബ്ദു​ള്‍ സ​ലാം,കൊ​ണ്ടോ​ട്ടി കോ​ട​ങ്ങാ​ട് ചു​ള​ളി​യി​ല്‍ കൊ​ട​ല​ട അ​ബ്ദു​ള്‍ ജ​ലീ​ല്‍, അ​രീ​ക്കോ​ട് ഊ​ര്‍​ങ്ങാ​ട്ടി​രി വി​ള​യി​ല്‍ പ്ര​ഭാ​ത്,മ​ല​പ്പു​റം വെ​ള​ളൂ​ര്‍ പി​ലാ​ക്ക​ടാ​ന്‍ മു​ഹ​മ്മ​ദ് സാ​ബി​ഖ് എ​ന്ന​വ​ര​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍…

Read More

പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സ്;  കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നൊ​രു​ങ്ങി എ​ന്‍​ഐ​എ?

കോ​ഴി​ക്കോ​ട് : പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​റ​സ്റ്റി​നൊ​രു​ങ്ങി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി. കേ​സി​ല്‍ ഇ​ന്ന​ലെ എ​ന്‍​ഐ​എ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച അ​ല​ന്‍ ഷു​ഹൈ​ബി​ന്‍റേ​യും താ​ഹ ഫ​സ​ലി​ന്‍റേ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള തെ​ളി​വു​ക​ളും എ​ന്‍​ഐ​എ ശേ​ഖ​രി​ച്ച​താ​യാ​ണ് വി​വ​രം. അ​ല​ന്‍റേ​യും താ​ഹ​യു​ടേ​യും അ​റ​സ്റ്റി​ന് പി​ന്നാ​ലെ വ​യ​നാ​ട് സ്വ​ദേ​ശി​ക​ളേ​യും ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​ജി​ത്തി​നെക്കുറി​ച്ചും അ​ന്വേ​ഷി​ച്ചി​രു​ന്നു. ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ എ​ന്‍​ഐ​എ സം​ഘം ലാ​പ്ടോ​പ്പും പെ​ന്‍​ഡ്രൈ​വും അ​ട​ക്ക​മു​ള്ള​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മേ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ല്‍ വ​യ​നാ​ട്ടി​ല്‍ കൊ​ല്ല​പ്പെ​ട്ട സി.​പി. ജ​ലീ​ലി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.ഒ​ന്പത് മൊ​ബൈ​ല്‍ ഫോ​ണ്‍, ര​ണ്ട് ലാ​പ്പ്, ഇ ​റീ​ഡ​ര്‍, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സിം ​കാ​ര്‍​ഡു​ക​ള്‍, മെ​മ്മ​റി കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ഇ​തെ​ല്ലാം…

Read More

കൊ​ടു​വ​ള്ളി വീ​ണ്ടും ‘തി​ള​ങ്ങു​ന്നു’; സ്വർണക്കടത്തിൽ ചൂടാറാതെ കോഴിക്കോട്; എ​ന്‍​ഐ​എ​യും ഡി​ആ​ര്‍​ഐ​യും കൊ​ടു​വ​ള്ളി​യി​ല്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​ ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം വീ​ണ്ടും കൊ​ടു​വ​ള്ളി​യി​ലേ​ക്ക്. ന​യ​ത​ന്ത്ര​ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഐ​എ​യും ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ ഡി​ആ​ര്‍​ഐ​യു​മാ​ണ് കൊ​ടു​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ ര​ണ്ട് ഏ​ജ​ന്‍​സി​ക​ളും കൊ​ടു​വ​ള്ളി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സം​യു​ക്ത​മാ​യി​ട്ടാ​യി​രു​ന്നി​ല്ല പ​രി​ശോ​ധ​ന. ര​ണ്ടു സം​ഘ​ങ്ങ​ളും ഓ​രോ​രോ കേ​സു​ക​ള്‍​ക്കാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കൊ​ടു​വ​ള്ളി​യി​ല്‍ പാ​ല​ക്കു​റ്റി ആ​ന​പ്പാ​റ കു​യ്യോ​ടി ഷ​മീ​റി​ന്‍റെ ത​റ​വാ​ട് വീ​ട്ടി​ലും വാ​വാ​ട്ടു​ള്ള സ്വ​ന്തം വീ​ട്ടി​ലു​മാ​ണ് ബു​ധ​നാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കു​ന്ദ​മം​ഗ​ലം പ​തി​മം​ഗ​ല​ത്ത് പു​ന്ന​ക്ക​ല്‍ മു​സ്​ത​ഫ​യു​ടെ വീ​ട്ടി​ലും എ​ന്‍​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധന​യി​ല്‍ വി​ദേ​ശ യാ​ത്രാ രേ​ഖ​ക​ള്‍ ക​ണ്ടെ​ത്തി. വി​വി​ധ ജ്വ​ല്ല​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തേ​സ​മ​യം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ യാ​ത്ര​ക്കാ​രു​ടെ കൊ​ടു​വ​ള്ളി​യി​ലെ ര​ണ്ടു വീ​ടു​ക​ളി​ലാ​ണ് ഡി​ആ​ര്‍​ഐ…

Read More

 ശു​ചീ​ക​ര​ണ വി​ഭാ​ഗക്കാരുടെ നേതൃത്വത്തിലെ കള്ളക്കടത്ത് ; കോവി​ഡ് കാ​ല​ത്തു മാ​ത്രം കടത്തിയത് 12 കോ​ടി​ രൂ​പ​യു​ടെ സ്വ​ര്‍​ണം

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ഡിആ​ര്‍ഐ പി​ടി​കൂ​ടി​യ ക​ള​ള​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ചു സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡിആ​ര്‍ഐ സ​ംഘം കോ​ട​തി​യി​ല്‍.​ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം സൂ​പ്ര​വൈ​സ​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ള്ളക്ക​ട​ത്ത് സം​ഘം കോവി​ഡ് കാ​ല​ത്തു മാ​ത്രം കടത്തിയത് 20 ത​വ​ണ​യാ​യി 12 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ 30 കി​ലോ സ്വ​ര്‍​ണ​മാ​ണ്. ​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ഞ്ച് പേ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് കള്ളക്ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​യ​ത്.​കേ​സി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഡിആ​ര്‍ഐ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ദോ​ഹയി​ല്‍ നി​ന്ന് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ലെ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രാ​ണ് സ്വ​ര്‍​ണം കൊ​ണ്ട് വ​ന്ന് വി​മാ​ന​ത്താ​വ​ള ശു​ചിമു​റി​യി​ല്‍ ഒ​ളി​പ്പി​ച്ച​ത്.​ ഇ​വി​ടെനി​ന്നു വി​മാ​ന​ത്താ​വ​ള ശു​ചീ​ക​ര​ണ വി​ഭാ​ഗം സൂ​പർവൈ​സ​ര്‍​മാ​രാ​യ തേ​ഞ്ഞി​പ്പ​ലം ചെ​ന​ക്ക​ല്‍ അ​ബ്ദു​ള്‍ സ​ലാം, കൊ​ണ്ടോ​ട്ടി കോ​ട​ങ്ങാ​ട് ചു​ള​ളി​യി​ല്‍ കൊ​ട​ല​ട അ​ബ്ദു​ള്‍ ജ​ലീ​ല്‍ എ​ന്നി​വ​ര്‍ പു​റ​ത്ത് എ​ത്തി​ച്ചു ക​ള​ള​ക്ക​ട​ത്ത് സം​ഘ​ത്തി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ശു​ചീ​ക​ര​ണ വി​ഭാ​ഗം സൂ​പ്ര​വൈ​സ​ര്‍​മാ​രാ​യ അ​രീ​ക്കോ​ട് ഊ​ര്‍​ങ്ങാ​ട്ടി​രി…

Read More

പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന;   വിമാനത്താവള റോഡിൽ നിന്നും കണ്ടെത്താനായത് 3.4 കി​ലോ സ്വ​ര്‍​ണ​വും 13.13 ല​ക്ഷം രൂ​പ​യും; നാലുപേർ പിടിയിൽ

കൊ​ണ്ടോ​ട്ടി:​ ഞാ​യ​റാ​ഴ്ച ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡി​ല്‍ ക​ള​ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ല്‍നി​ന്നും സ​ഹാ​യി​ക​ളി​ല്‍നി​ന്നു​മാ​യി ഡിആ​ര്‍ഐ സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത് 3.4 കി​ലോ സ്വ​ര്‍​ണ​വും 13.13 ല​ക്ഷം രൂ​പ​യും.​ ആ​റ് പ്ര​ത്യേ​ക ബാ​ഗി​ലാ​യി നാ​ലു​കി​ലോ​യി​ലേ​റെ സ്വ​ര്‍​ണ മി​ശ്രി​ത​ത്തി​ല്‍ നി​ന്ന് 3.4 കി​ലോ സ്വ​ര്‍​ണ​മാ​ണു വേ​ര്‍​തി​രി​ച്ചെ​ടു​ത്ത​ത്.​ കാ​റി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി നി​സാ​റി​ല്‍നി​ന്ന് 51,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.​ കേ​സി​ല്‍ മൂ​ന്നാം പ്ര​തി അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11 ല​ക്ഷം രൂ​പ​യും ഇ​യാ​ളു​ടെ കാ​റി​ല്‍നി​ന്ന് 1.62 ല​ക്ഷ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ​ ക​ള്ളക്ക​ട​ത്ത് സൂ​ത്ര​ധാ​ര​ന്‍ നി​സാ​ര്‍ ന​ല്‍​കി​യ​താ​ണ് പ​ണ​മെ​ന്നു സ​ലാം മൊ​ഴി ന​ല്‍​കി.​ നേ​ര​ത്തെ സ്വ​ര്‍​ണ​ക്കടത്തി​നു സ​ഹാ​യി​ച്ച​തി​നു​ള​ള പ്ര​തി​ഫ​ല​മാ​യാ​ണ് തു​ക ന​ല്‍​കി​യ​ത്. കള്ളക്കടത്തിന്‍റെ സൂ​ത്ര​ധാ​ര​നാ​യ നി​സാ​റി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ക​ള​ള​ക്ക​ട​ത്തി​ന്‍റെ റൂ​ട്ട് വ്യ​ക്ത​മാ​യ​ത്.​ ഇ​തോ​ടെ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന​യാ​യി​രു​ന്നു.​ വി​മാ​ന​ത്താ​വ​ള ക്ലീ​നി​ംഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ അ​ട​ക്കം ഒ​ളി​വി​ല്‍ പോ​വു​ന്നതിനു മു​മ്പ് ത​ന്നെ നാ​ലു​പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

Read More

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംഎൽഎയെ തള്ളാനും കൊള്ളാനുമാവാതെ ലീഗ്; പലർക്കും നഷ്‌‌ടമായത് ആയുഷ്ക്കാലത്തെ സമ്പാദ്യം

കാ​സ​ര്‍​ഗോ​ഡ്: വ​ര്‍​ഷ​ങ്ങ​ളോ​ളം വി​ദേ​ശ​ത്തും നാ​ട്ടി​ലു​മൊ​ക്കെ പ​ണി​യെ​ടു​ത്തു കി​ട്ടി​യ സ​മ്പാ​ദ്യ​മാ​ണ് പ​ല​രും ഭാ​വി​യി​ലെ ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ക​രു​ത​ലാ​യി ജ്വ​ല്ല​റി​യി​ല്‍ നി​ക്ഷേ​പി​ച്ച​ത്. ലാ​ഭ​വി​ഹി​തം കി​ട്ടു​ന്ന​തി​നൊ​പ്പം മ​ക്ക​ളു​ടെ വി​വാ​ഹം പോ​ലു​ള്ള ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​യ​ര്‍​ന്ന വി​പ​ണി​വി​ല​യു​ടെ ഭീ​തി​യി​ല്ലാ​തെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​മെ​ന്നാ​യി​രു​ന്നു മി​ക്ക​വ​രു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ല്‍. രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണെ​ന്ന​തി​ന്‍റെ വി​ശ്വാ​സ്യ​ത​യും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ലാ​ഭ​വി​ഹി​തം ല​ഭി​ക്കു​ന്ന​ത് ക്ര​മേ​ണ നി​ല​യ്ക്കു​ക​യും മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഒ​ന്നി​നു പി​റ​കേ ഒ​ന്നാ​യി ജ്വ​ല്ല​റി​യു​ടെ മൂ​ന്ന് ശാ​ഖ​ക​ളും അ​ട​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ ആ ​വി​ശ്വാ​സ്യ​ത​യ്‌​ക്കൊ​പ്പം ത​ക​ര്‍​ന്നു​വീ​ണ​ത് എ​ണ്ണൂ​റോ​ളം നി​ക്ഷേ​പ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളാ​ണ്. ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി​യു​ടെ ത​ക​ര്‍​ച്ച താ​ളം​തെ​റ്റി​ക്കു​ന്ന​ത് ഇ​ത്ര​യും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ​യാ​ണ്. ജ്വ​ല്ല​റി ഉ​ട​മ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​ ആ​യ​തി​നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന​മാ​കെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യ​പ്രാ​ധാ​ന്യം കൈ​വ​രു​മ്പോ​ഴും മു​ട​ക്കു​മു​ത​ലെ​ങ്കി​ലും തി​രി​കെ കി​ട്ട​ണ​മെ​ന്ന പ്രാ​ര്‍​ത്ഥ​ന​യി​ലാ​ണ് ഇ​വ​രെ​ല്ലാ​വ​രും. ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് വി​ര​മി​ച്ച ഉ​ദു​മ കോ​ട്ട​ക്കു​ന്നി​ലെ ഷാ​ഫി വി​ര​മി​ക്കു​മ്പോ​ള്‍ കി​ട്ടി​യ…

Read More

സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ; മ​രി​ച്ച​ത് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സ്വ​ദേ​ശി​ക​ൾ

  കോ​ഴി​ക്കോ​ട്/​വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് ര​ണ്ടു കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. പ​റ​മ്പി​ല്‍ സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍(69)​ആ​ണ് കോ​ഴി​ക്കോ​ട്ട് മ​രി​ച്ച​ത്. കൊ​ന്ന​ച്ച​ല്‍ സ്വ​ദേ​ശി ജോ​സ​ഫ്(85) ആ​ണ് വ​യ​നാ​ട് മ​രി​ച്ച​ത്. ക​ര​ള്‍ രോ​ഗി​യാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്‍. ജോ​സ​ഫി​ന് വൃ​ക്ക, ക​ര​ള്‍ രോ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.

Read More

മൊ​ഴി ചോ​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍ ബി​ജെ​പി​ക്കു​ള്ളി​ലെ പ​ട ;സ്വ​ര്‍​ണ​ക്ക​ട​ത്തി​നെക്കു​റി​ച്ച് ഇ​നി മി​ണ്ട​രു​ത്..!

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്തു കേ​സി​ല്‍ സ്വ​പ്‌​ന ക​സ്റ്റം​സി​ന് ന​ല്‍​കി​യ​മൊ​ഴി ചോ​ര്‍​ച്ച​യു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം​ന​ട​ത്തി​യ അ​ന്വേ​ഷ​ണം എ​ത്തി​യ​ത് ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ലെ വി​ഭാ​ഗീ​യ​ത​യി​ലേ​ക്ക്. ബി​ജെ​പി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ മൊ​ഴി​ചോ​ര്‍​ച്ച​യ്ക്ക് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍​ക്കൊ​പ്പം വി​ഭാ​ഗീ​യ​ത​യും വ​ഴി​യൊ​രു​ക്കിെ​യ​ന്നൊ​ണ് സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി സ്വ​ര്‍​ണ​ക​ട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘മി​ണ്ട​രു​തെ​ന്ന’ ക​ര്‍​ശ​ന നി​ര്‍​ദേ​ശം നേ​താ​ക്ക​ള്‍​ക്ക് ന​ല്‍​കി ക​ഴി​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി​യും സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ തു​ട​ക്കം മു​ത​ലേ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന വി.​മു​ര​ളീ​ധ​ര​നെ​യും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​നെ​യും എ​തി​ര്‍​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്നാ​ണ് ജ​നം ടി​വി കോ​ ഒാർഡി​നേ​റ്റ​ര്‍ അ​നി​ല്‍​ന​മ്പ്യാ​ര്‍​ക്കെ​തി​രാ​യ മൊ​ഴി​ചോ​ര്‍​ച്ച​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.​ ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍​ ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഉ​ന്ന​യി​ക്കേ​ണ്ടെ​ന്നും അ​ന്വേ​ഷ​ണം അ​തി​ന്‍റെ വ​ഴി​ക്കു​ന​ട​ന്നോ​ട്ടെ​യെ​ന്നു​മാ​ണ് നി​ല​പാ​ട്. നി​ല​വി​ല്‍ വി.​മു​ര​ളീ​ധ​ര​നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​നും കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ങ്ങ​ള്‍​ക്ക് മു​തി​രാ​ത്ത​ത് അ​തു​കൊ​ണ്ടാ​ണ്.​പി.​കെ. കൃ​ഷ്ണ​ദാ​സ്പ​ക്ഷ​വും ആ​ര്‍​എ​സ്എ​സ നേ​താ​ക്ക​ളും സ്വ​ര്‍​ണ​ക​ട​ത്തു​കേ​സു​മാ​യി…

Read More

ക​രി​പ്പൂ​രി​ല്‍ ഡി​ആ​ര്‍​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ച സംഭവം; സ്വ​ര്‍​ണം ക​ട​ത്തി​യ​ത് ദോ​ഹ​യി​ല്‍നി​ന്ന്, പു​റ​ത്തെ​ത്തി​ച്ച​ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍

 കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​രി​ല്‍ ഡി​ആ​ര്‍​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ച സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​ര്‍​ക്ക് സ്വ​ര്‍​ണ​മെ​ത്തി​യ​ത് ദോ​ഹ​യി​ല്‍ നി​ന്ന്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ദോ​ഹ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ​ത്. ഇ​വ പി​ന്നീ​ട് വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​യി​ല്‍ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള താ​ത്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു​പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്വ​ര്‍​ണം പു​റ​ത്തി​റ​ക്കി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഡി​ആ​ര്‍​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ട​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ശു​ചീ​ക​ര​ണ വി​ഭാ​ഗ​ത്തി​ലെ ജ​ലീ​ല്‍, സ​ലാം എ​ന്നി​വ​രെ​യാ​ണ് ഡയ​റ​ക്ട്‌​റേ​റ്റ് ഓ​ഫീ​സ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ്(​ഡി​ആ​ര്‍​ഐ)​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡി​ആ​ര്‍​ഐ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​നീ​ഷ് ശ​ശി​ധ​ര​ന്‍ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ ക​ള​ള​ക്ക​ട​ത്ത് പി​ടി​ക്കാ​നെ​ത്തി​യ​ത്.

Read More

പ്രഷർ കുക്കറില്‌ ഒളിപ്പിച്ച സ്വർണം പൊക്കി; ക​രി​പ്പൂ​രി​ല്‍ പിടിച്ചത് 36 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം

കൊ​ണ്ടോ​ട്ടി: പ്ര​ഷ​ര്‍ കു​ക്ക​റി​നു​ള്ളില്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 36 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം ക​രി​പ്പൂ​ര്‍ എ​യ​ര്‍​ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടി. ജി​ദ്ദ​യി​ല്‍ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി ടി.​ഹം​സ​യി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള​ള​ക്ക​ട​ത്ത് ക​ണ്ടെ​ത്തി​യ​ത്. പ്ര​ഷ​ര്‍ കു​ക്ക​റി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് പ്ര​ത്യേ​കം ഉ​രു​ക്കി ഒ​ഴി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം.​ അ​ടി​ഭാ​ഗം പൊ​ളി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.700 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​വ​യ്ക്ക് ഇ​ന്ത്യ​ന്‍ മാ​ര്‍​ക്ക​റ്റി​ല്‍ 36 ല​ക്ഷം വി​ല​വ​രും. ക​രി​പ്പൂ​ര്‍ ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഡോ.​രാ​ജി,സൂ​പ്ര​ണ്ടു​മാ​രാ​യ സി.​ഗോ​കു​ല്‍​ദാ​സ്,ഗ​ണി​പ​തി പോ​റ്റി,ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പ്ര​മോ​ദ്,ന​ര​സിം​ഹ നാ​യി​ക്,പ്ര​ണ​യ്കു​മാ​ര്‍,ശി​വാ​നി,പി.​എ​സ് ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള​ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

Read More