കൊണ്ടോട്ടി:കരിപ്പൂരില്‍ കറന്‍സി കടത്തിന് പിറകെ സ്വര്‍ണവും പുകയില ഉത്പന്നങ്ങളും പിടികൂടി.ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ കരീം(25)എന്ന യാത്രക്കാരനില്‍ നിന്നാണ് ഇവ പിടികൂടിയത്. 100 ഗ്രാം സ്വര്‍ണം,100 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കാലില്‍ ധരിച്ചിരുന്ന സോക്സിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പുകയില ഉത്പന്നങ്ങളും ഫോണുകളും ബാഗേജിനുളളില്‍ നിന്നും കണ്ടെടുത്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍എസ് രാജിയുടെ നേതൃത്വത്തിലുളള സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്. കരിപ്പൂരില്‍ കേന്ദ്ര സുരക്ഷാ സേനയുടെ(സിഐഎസ്എഫ്) പരിശോധനയില്‍ ദുബായിയിലേക്ക് പോകാനെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് മാത്രം 19.44 ലക്ഷത്തിന്റെ കറന്സിക്കടത്ത്് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ കൊടുവളളി സ്വദേശി മുഹമ്മദ് അസ്ലം,എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായിയിലേക്ക് പേകാനെത്തിയ കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ സത്താര്‍ എന്നിവരില്‍ നിന്നാണ് കറന്‍സി പിടികൂടിയത്.
Read MoreCategory: Kozhikode
ചിലവില്ലെങ്കിൽ പിന്നെ എന്തിനു പണം; ജയിൽ പുള്ളികൾക്കു സാമൂഹ്യ സുരക്ഷാ പെന്ഷൻ വിലക്കി
സ്വന്തം ലേഖകന്കൊണ്ടോട്ടി: ഒരു മാസത്തിലേറെ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇൗ കാലയളവിലെ സാമൂഹ്യ സുരക്ഷാ പെന്ഷന് അനുവദിക്കേണ്ടതില്ലെന്ന് ധനകാര്യ വകുപ്പിന്റെ നിര്‍ദേശം. സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കുന്ന ഗുണഭോക്താക്കളില്‍ ഒരുമാസമോ ഇതില്‍ കൂടുതലോ കാലം റിമാന്‍ഡില്‍ കഴിയുകയോ ശിക്ഷക്കപ്പെട്ടു ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്നവര്‍ക്കാണ് ഇൗ മാസങ്ങളിലെ പെന്ഷന് തടയുന്നത്. സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്നവരില്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനു ജയില്‍ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്ത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിലധികം റിമാന്‍ഡ് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെട്ടു ജയിലില്‍ അടക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൈമാറാന്‍ ജയില്‍ വകുപ്പ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയിലില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റവാളി സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരുടെ പെന്ഷന് തടയും. കുറ്റവാളികളുടെ പെന്ഷന് ഗുണഭോക്തൃ ലിസ്റ്റില്‍നിന്നു താത്കാലിമാകമായി നീക്കുകയാണ് ചെയ്യുക. തുടര്‍ന്നു ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന…
Read Moreഅപകടത്തിന്റെ യഥാർഥ കാരണം എന്ത്? കരിപ്പൂർ വിമാന അപകടത്തില്‍ തകര്‍ന്ന ഐഎല്‍എസ് കാര്യക്ഷമത പരിശോധന നാളെ
സ്വന്തം ലേഖകന്കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാന അപകടത്തില്‍ തകര്‍ന്ന ഇന്‍സ്ട്രുമെന്റല്‍ ലാനൻഡിംഗ് സിസ്റ്റത്തിന്റെ (ഐഎല്‍എസ്)പുനര്‍ നിര്‍മാണത്തിന് ശേഷമുളള കാര്യക്ഷമത പരിശോധന നാളെ നടക്കും. പ്രതികൂല കാലാവസ്ഥയിലും പൈലറ്റിനെ സുഗമമായ ലാന്‍ഡിംഗിന് സഹായിക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ലാൻഡിംഗ് സിസ്റ്റമാണ്(ഐഎല്‍എസ്)കാലിബറേഷന് വിമാനം ഉപയോഗിച്ച് പരിശോധിക്കുന്നത്. ഡൽഹിയില്‍ നിന്നെത്തിയ വിമാനത്താവള അഥോറിറ്റിയുടെ കാലിബറേഷന് വിമാനമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ മാസം ഏഴിനുണ്ടായ വിമാനാപകടത്തില്‍ തകര്‍ന്ന റണ്‍വേ പത്തിലെ കിഴക്ക് ഭാഗത്തെ ഐഎല്‍എസിന്റെ കാലിബറേഷന് പരിശോധനയാണ് ചൊവാഴ്ച നടക്കുക. ഇന്നലെ പടിഞ്ഞാറ് ഭാഗത്ത് റണ്‍വേ 28 ലെ ഐഎല്‍എസ് കാലിബറേഷന് വിമാനം പരിശോധിച്ചു. കഴിഞ്ഞ ദിവസം ഇതും തകരാറിലായിരുന്നു. കാലിബറേഷന് വിമാനം ചാഞ്ഞും ചെരിഞ്ഞും പറന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിലവിലുളള ഐഎല്‍എസ് പൂര്‍ണ സജ്ജമാണെന്ന് കണ്ടെത്തി.
Read Moreകരിപ്പൂരിൽ കറൻസി കടത്ത്; രണ്ടു യാത്രക്കാരില്‍ നിന്നു പിടിച്ചത് 19.44 ലക്ഷം; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം
കൊണ്ടോട്ടി: സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നതിനിടെ കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്ക് കറന്‍സി കടത്ത്. കേന്ദ്ര സുരക്ഷാ സേനയുടെ(സിഐഎസ്എഫ്) പരിശോധനയില്‍ ദുബായിയിലേക്ക് പോകാനെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് മാത്രം 19.44 ലക്ഷത്തിന്റെ കറന്‍സിക്കടത്താണ് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ കൊടുവളളി സ്വദേശി മുഹമ്മദ് അസ്ലം, എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ സത്താര്‍ എന്നിവരില്‍ നിന്നാണ് കറന്‍സി പിടികൂടിയത്. 3.44 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയാണ് മുഹമ്മദ് അസ്ലമില്‍ നിന്ന് കണ്ടെത്തിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസി.സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് രൂപ കടത്ത് കണ്ടെത്തിയത്. യാത്രക്കാരന് ഇന്ത്യന്‍ കറന്‍സി കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ സത്താറില്‍ നിന്ന് 16 ലക്ഷത്തിന് തുല്യമായ വിദേശ കറന്‍സികളാണ് പിടികൂടിയത്. യുഎഇ ദിര്‍ഹം, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാന്‍ റിയാല്‍ തുടങ്ങിയവായാണ്…
Read Moreനിലവില്‍ സാങ്കേതിക പ്രശ്നങ്ങളില്ലെങ്കിലും..! കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുളള അനുമതി അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം?
സ്വന്തം ലേഖകന്‍ കൊണ്ടോട്ടി:കരിപ്പൂരില്‍ വലിയ വിമാന സര്‍വീസുകളുടെ അനുമതി അപകടത്തില്‍ പെട്ട വിമാനത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഉണ്ടായേക്കുമെന്ന് സൂചന. കരിപ്പൂരില്‍ ദുബായി വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം എട്ട് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവില്‍ സാങ്കേതിക പ്രശ്നങ്ങളില്ലെങ്കിലും വിമാനാപകട റിപ്പോര്‍ട്ടിന് ശേഷമുളള പരിശോധനകളും ഐഎല്‍എസ് പുനര്‍ നിര്‍മാണവും കഴിഞ്ഞ് അനുമതി നല്‍കുമെന്നാണ് സൂചന. വിമാന അപകടത്തില്‍പ്പെട്ട് തകര്‍ന്ന റണ്‍വേയുടെ കിഴക്ക് ഭാഗത്തുളള ഐഎല്‍എസിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ഇതിന് ശേഷം വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ഡിജിസിഎ ഒരുങ്ങുന്നത്. നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്മാന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി യുടെ നേതൃത്തില്‍ ഡൽഹിയില്‍ വകുപ്പ് മന്ത്രിമാരെ കാണുന്നുണ്ട്. ജനുവരിയോടെയാണ് കരിപ്പൂര്‍ വിമാന അപകട റിപ്പോര്‍ട്ട് പുറത്തു വരിക. അഞ്ചു മാസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കാനാണ്…
Read Moreകുടിവെള്ളത്തിന്റെ ഗുണനിലവാരത്തിൽ ഇനി ആശങ്ക വേണ്ട! പരിശോധനയ്ക്ക് സ്കൂളുകളില്‍ ലാബുകള്‍ സ്ഥാപിക്കുന്നു
കൊണ്ടോട്ടി:തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലെ സ്കൂളുകളില്‍ കുടിവെള്ള പരിശോധന ലാബുകള്‍ സ്ഥാപിക്കുന്നു. എംഎല്‍എമാരുടെ ആസ്തി വികസന നിധിയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. 59 എംഎല്‍എമാര്‍ 380 സ്കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തുക ഇതിനകം അനുവദിച്ചിട്ടുണ്ട്. 480 സ്കൂളുകളിലാണ് ആദ്യഘട്ടമായി ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈ വര്‍ഷം തന്നെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ലാബുകള്‍ സ്ഥാപിക്കാനാണ് ഹരിതകേരളം മിഷന്റെ തീരുമാനം. പൊതുജനങ്ങള്‍ക്ക് കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ള സ്കൂളുകളിലെ ലാബുകളില്‍ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം. പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജലഗുണനിലവാരം ഉറപ്പാക്കാനും കഴിയും. ജലസംരക്ഷണ മേഖലയില്‍ ഹരിതകേരളം മിഷന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പും ജലവിഭവ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. എല്ലാ…
Read Moreയുവാവിനെ തട്ടികൊണ്ടുപോയ കേസ്! കാക്കരഞ്ജിത്തിന്റെ സഹായികളെ തെരയുന്നു; അന്വേഷണം ട്രാഫിക് അസി.കമ്മീഷണറുടെ നേതൃത്വത്തില്‍
കോഴിക്കോട് : മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ടുപോയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് കാക്കരഞ്ജിത്തിന്റെ സഹായികളെ പോലീസ് തിരയുന്നു. കേസിലുള്‍പ്പെട്ട ആറു പ്രതികളെ കുറിച്ചാണ് കോഴിക്കോട് ട്രാഫിക് അസി.കമ്മീഷണര്‍ ബിജുരാജ് അന്വേഷിക്കുന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം വിതുര പോലീസ് അറസ്റ്റ് ചെയ്ത കാക്കരഞ്ജിനെയും സംഘത്തിലുള്ള രണ്ടു പേരെയും പോലീസ് കോഴിക്കോടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കുന്നമംഗലം കോടതിയുടെ ചുമതലയുള്ള ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസേ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പെരിങ്ങളം സ്വദേശിയായ യുവാവിനെയാണ് 2018 ല്‍ കാക്കരഞ്ജിത്തും സംഘം തട്ടികൊണ്ടുപോയത്. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ടിങ്കുവിനെ കാണാതായതെന്ന സംശയത്തിലായിരുന്നു പോലീസ്. വിദേശത്തു നിന്നും കൊണ്ടുവന്ന സ്വര്‍ണം കാരിയറും യുവാവും യഥാര്‍ത്ഥ ഉടമസ്ഥന് നല്‍കാതെ മുക്കുകയായിരുന്നു. കാരിയര്‍ കാസര്‍ഗോഡുള്ള ഉടമസ്ഥനെ കണ്ട് സ്വര്‍ണം മറ്റൊരു സംഘം തട്ടിയെടുത്തുവെന്നും തന്റെ കൈയിലില്ലെന്നും വ്യക്തമാക്കി.…
Read Moreസ്വര്‍ണക്കടത്തില്‍ ഏഴു വര്‍ഷത്തിനുശേഷം ഇഡിയെത്തി; 1.84 കോടി രൂപ വിലവരുന്ന സ്വത്ത് കണ്ടുകെട്ടി
കോഴിക്കോട്: നെടുമ്പാശേരി സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഏഴ് വര്‍ഷത്തിന് ശേഷം നാല് പ്രതികളുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ ടി.കെ. ഫായിസ്, അഷ്റഫ് കല്ലുങ്കല്‍, വൈ.എം. സുബൈര്‍, അബ്ദുല്‍ റഹീം എന്നിവരുടെ പേരിലുള്ള 1.84 കോടി രൂപ വിലവരുന്ന സ്വത്താണ് കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. ഫായിസിന്റെ ഭാര്യയുടെ വടകരയിലുള്ള വീട്, അഷ്റഫ്, സുബൈര്‍, അബ്ദുല്‍റഹീം എന്നിവരുടെ പേരില്‍ കോഴിക്കോട്ടുള്ള ഫ്ലാറ്റ്, സ്ഥലം എന്നിവയും ഫെഡറല്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയിലുണ്ടായിരുന്ന 85.15 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. 98.85 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റും സ്ഥലവും. 2013ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആരിഫ ഹാരിസ്, ആസിഫ് വീര എന്നിവരെ ഉപയോഗിച്ച് മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് സി. മാധവന്റെ സഹായത്തോടെ സ്വര്‍ണം കടത്തിയെന്നാണ് കേസ്.…
Read Moreഅതിസുരക്ഷാ ജയിലില്‍ നിന്നെത്തിച്ച മാവോയിസ്റ്റ് നേതാവിന് കോവിഡ്’; ഡിവൈഎസ്പി ഉള്‍പ്പെടെ 15 പേര് നിരീക്ഷണത്തില്‍
കോഴിക്കോട്: അതിസുരക്ഷാ ജയിലില്‍ താമസിച്ചിരുന്ന മാവോയിസ്റ്റ് നേതാവിന് കോവിഡ് . വിയ്യൂര്‍ ജയിലില്‍ കഴിയുകയായിരുന്ന കോയമ്പത്തൂര്‍ രാമനാഥപുരം സ്വദേശി ഡാനിഷിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഡാനിഷിനെ കോഴിക്കോട് കോടതിയില്‍ എത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ഭീകരവിരുദ്ധ സേനാ (എടിഎസ്) ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ക്രൈംബ്രാഞ്ചിലെ 10 പേരും പ്രതിയെ താമസിപ്പിച്ച ടൗണ്‍സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ അഞ്ച് പേരും നിരീക്ഷണത്തിലായി. വിയ്യൂരില്‍നിന്ന് കഴിഞ്ഞ എട്ടിന് രാത്രിയാണ് ഡാനിഷിനെ കോഴിക്കോടെത്തിച്ചത്. ടൗണ്‍സ്റ്റേഷനിലെ ലോക്കപ്പില്‍ താമസിപ്പിക്കാന്‍ എടിഎസിന് അനുമതിയും നല്കി. കോവിഡ് വ്യാപനത്തെ ത്തുടര്‍ന്ന് സിഐ ഓഫീസിലെ ലോക്കപ്പിലായിരുന്നു പ്രതികളെ താമസിപ്പിച്ചിരുന്നത്. എന്നാല്‍ ഇവിടെ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡാനിഷിനെ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു. വിയ്യൂര്‍ ജയിലില്‍നിന്ന് കൊണ്ടു വരുന്ന വഴി ഡാനിഷിന് മെഡിക്കല്‍കോളജില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു. ഇൗ പരിശോധനാഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും കോഴിക്കോട് ജയിലിലേക്ക്…
Read Moreചോരുന്നത് പിടിക്കാൻ കേന്ദ്ര ഏജന്‍സി വരുന്നു; സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് വിവരങ്ങള്‍ ചോരുന്നെന്ന് ആക്ഷേപം
കോഴിക്കോട്: സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ പോലീസുകാര്‍ നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) പ്രാഥമിക അന്വേഷണം നടത്തുന്നത്. പട്ടര് പാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഷാജി (40)യെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ , പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരിലേക്ക് അന്വേഷണം നീങ്ങിയ ഘട്ടത്തിലാണ് ക്രൈംനമ്പറും കേസിന്റെ വകുപ്പുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അസി.സബ് ഇന്‍സ്പെക്ടര്‍ ചോര്‍ത്തി നല്‍കിയത്. തുടര്‍ന്ന് കേസിലുള്‍പ്പെട്ട യുവാവ് കോടതി വഴി മുന്‍കൂര്‍ ജാമ്യം നേടി. സംഭവത്തില്‍ എസ്പി അന്വേഷണം നടത്തി രഹസ്യാന്വേഷണ വിഭാഗം മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇരുവരേയും എംഎസ്പി ക്യാമ്പിലേക്ക് മാറ്റി. ഇരുവര്‍ക്കുമെതിരേ വകുപ്പ്തല അന്വേഷണവും നടക്കുന്നുണ്ട്. രണ്ടു പോലീസുകാരുടെയും ഫോണ്‍ കോള്‍ രേഖകളും…
Read More