സ്വന്തംലേഖകന്‍ കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. കേസിലുള്‍പ്പെട്ട മലയാളികളെക്കുറിച്ചാണ് ഇന്റലിജന്‍സ് അന്വേഷിക്കുന്നത്. നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത മലയാളികളെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. ഇവരുമായി അടുപ്പമുള്ളവരെക്കുറിച്ചും നേരത്തെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും കേസുകളില്‍ ഇവർക്കു പങ്കുണ്ടോയെന്നതും അന്വേഷിച്ചുവരികയാണ്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഇന്റലജിന്‍സ് മേധാവിക്ക് കൈമാറാനാണ് നിര്‍ദേശം. എറണാകുളം സ്വദേശി അനൂപ് മുഹമ്മദ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന് എന്നിവരെക്കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചു. ഇതിന് പുറമേ അനൂപിന്റെ മൊഴിയില്‍ പരാമാര്ശിച്ചിട്ടുള്ള കണ്ണൂര്‍ സ്വദേശി ജിംറിന്‍ അഷിയെക്കുറിച്ചും പരിശോധിച്ചു വരികയാണ്. സിനിമാ മേഖലയിലേക്ക് മയക്കുമരുന്ന് എത്തിക്കാന്‍ കന്നട സീരിയല്‍ നടി അനിഘയെ പരിചയപ്പെടുത്തിയത് ജിംറിന്‍ ആണെന്നാണ് അനൂപിന്റെ മൊഴി. ജിംറിനുമായി ബന്ധമുള്ള സിനിമാ പ്രവര്‍ത്തകരെക്കുറിച്ചും പരിശോധിച്ചുവരികയാണ്. സംസ്ഥാന പോലീസ് മയക്കുമരുന്ന് കേസില്‍ അന്വേഷണം…
Read MoreCategory: Kozhikode
സ്വര്‍ണക്കടത്ത് പ്രതികള്‍ തെളിവുകള്‍ മായ്ച്ചതിനു പിന്നില്‍? ദുരൂഹത നീക്കാന്‍ കസ്റ്റംസ് അന്വേഷണം
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിലേറെയും തെളിവുകള്‍ നശിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയേറുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും മയക്കുമരുന്നു കേസിലെ പ്രതികളും തമ്മില്‍ ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് അന്വേഷണ ഏജന്‍സികളുടെ സംശയം ബലപ്പെടുന്നത്. ബംഗളൂരുവില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസിന്റെ നമ്പര്‍ കണ്ടെത്തിയതോടെയാണ് ദുരൂഹതയേറിയത്. കസ്റ്റംസ് അന്വേഷണസംഘം അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുള്ള സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവര്‍ മുന്‍കൂട്ടി തെളിവുകള്‍ നശിപ്പിച്ചിരുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നു വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വരെ പല നിര്‍ണായകമായ തെളിവുകളും നശിപ്പിച്ചിതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പിടിയിലായ പ്രതികളില്‍ ഭൂരിഭാഗം പേരുടെയും കൈയിലുണ്ടായിരുന്നത് പുതിയ ഫോണാണ്. സിംകാര്‍ഡും പുതിയതായിരുന്നു. അറസ്റ്റുണ്ടാവുമെന്നറിഞ്ഞതോടെയാണ് പരമാവധി തെളിവുകള്‍ നശിപ്പിച്ചത്. കസ്റ്റംസ് മുമ്പാകെ കീഴടങ്ങുന്നതിന് മുമ്പ് റമീസും ഫോണ്‍ നശിപ്പിച്ചിരുന്നു. ഇതെല്ലാം അന്വേഷണം ലഹരി റാക്കറ്റിലേക്ക് എത്താതിരിക്കുന്നതിന്…
Read Moreകരിപ്പൂരിൽ വലിയ വിമാനങ്ങളുടെ പിന്മാറ്റം;സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആക്ഷേപം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്കുളള അനുമതി നിര്‍ത്തലാക്കിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. വലിയ വിമാനങ്ങള്‍ക്കുളള അനുമതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തി്. പ്രശ്നം ഈ മാസം ഏഴിന് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന കരിപ്പൂര്‍ ഉപദേശക സമിതിയും ചര്‍ച്ച ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കഴിഞ്ഞ ഏഴിന് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി പിന്‍വലിച്ചത്. മൂന്ന് പതിറ്റാണ്ടായി ലാഭത്തിലോടിക്കൊണ്ടിരിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ ഒരു അപകടത്തിന്റെ പേരില്‍ തകര്‍ക്കാനുള്ള അധികൃതരുടെ ശ്രമം സ്വകാര്യ ലോബിയെ സഹായിക്കാൻ വേണ്ടിയാണെന്ന് വെല്‍ഫെയര്‍പാര്‍ട്ടി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. സ്ഥലപരിമിതിയല്ല വിമാനാപകടത്തിന് കാരണമെന്നിരിക്കെ കരിപ്പൂരിനുവേണ്ടി കണ്ണീരൊഴുക്കുന്ന ചില സംഘടനകള്‍ ഇപ്പോഴും ഭൂമി ഏറ്റെടുക്കലിനെ…
Read Moreകരിപ്പൂര്‍ വിമാന അപകടം നടന്നിട്ട് ഒരുമാസമാകുന്നു; വെളിച്ചം കാണാതെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന അപകടം നടന്നിട്ട് ഒരുമാസം ആകുമ്പോഴും അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇപ്പോഴും വെളിച്ചം കണ്ടില്ല. കഴിഞ്ഞ മാസം ഏഴിനാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത്.എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്. കരിപ്പൂര്‍ അപകടത്തിന് കാരണം റണ്വേയല്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയതാണ്. ചെറിയ ഇനത്തില്‍പ്പെട്ട ബോയിംഗ് 737 വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. സുരക്ഷാ മാനദണ്ഡത്തിനും അന്താരാഷ്ട്ര നിലവാരത്തിനും ഇന്ത്യയില്‍ നാലാം സ്ഥാനമെന്ന മികച്ച ബഹുമതി ലഭ്യമായ കരിപ്പൂര്‍ സുരക്ഷാ ക്രമീകരണത്തിലും രാജ്യത്തെ മറ്റുവിമാനത്താവളങ്ങളില്‍ ഉന്നതിയിലാണ്. വിമാന അപകടത്തിന് കാരണം വിമാന ലാൻഡിംഗിലെ പിഴവാണെന്ന് ഉയര്‍ന്നുവന്നത്. ബി-737 വിമാനങ്ങള്‍ക്ക് അനുവദനീയമായ ലാൻഡിംഗ് സ്പീഡ് മണിക്കൂറില്‍ 130 എയര്‍ നോട്ടിക്കല്‍ മൈലാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ട വിമാനം മണിക്കൂറില്‍ 172 എയര്‍ നോട്ടിക്കല്‍ മൈല്‍ വേഗതയും വിമാനത്തിന്റെ പിറകില്‍ നിന്നുള്ള (ടൈല്‍ വിന്റ്)…
Read Moreമുഖ്യമന്ത്രിയുടെ രാജി അനിവാര്യം; കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല എകെജി സെന്ററും ഭാഗമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും അദ്ദേഹത്തിന് രാജിവെക്കാന്‍ പറ്റിയ ദിവസമാണിന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട്ട് ബിജെപി നടത്തി വരുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല എകെജി സെന്ററും ഭാഗമാണ്. അനൂപ് മുഹമ്മദും സംഘവും നടത്തിയ മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെക്കുറിച്ച് എന്താണ് പാര്‍ട്ടി ഒന്നും മിണ്ടാത്തത്. ചില അശ്ലീല ഇടപാടുകള്‍ വന്നപ്പോള്‍ മക്കള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. ബിനീഷ് കോടിയേരി അനൂപിന്റെ ബിനാമി മാത്രമാണ്. ഹോട്ടൽ തുടങ്ങാൻ മാത്രമാണ് പണം നൽകിയതെന്ന ബിനീഷിന്റെ വാദം അവിശ്വസനീയമാണ്. 2012 മുതല്‍ അനൂപ് മുഹമ്മദും സംഘവും നടത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് കടത്തിന്റെ വിവരം കോടതിയില്‍…
Read Moreമൊഴി ചോര്‍ച്ച അനില്‍ നമ്പ്യാരെ കുറിച്ച് പറയുന്ന ഭാഗം; കസ്റ്റംസിലെ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഫോൺകോളുകൾ പരിശോധിക്കും
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ മൊഴി കസ്റ്റംസില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്ന് ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. നിയമപരമായി കോള്‍ ഡീറ്റൈയില്‍സ് റിപ്പോര്‍ട്ട് (സിഡിആര്‍) ശേഖരിച്ചുകൊണ്ടാണ് പരിശോധന നടത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ കസ്റ്റംസ് സീല്‍പതിച്ചു നല്കിയ മൊഴിയാണ് ചോര്‍ന്നത്. സ്വപ്നയുടെ അഭിഭാഷകന് ആവശ്യപ്പെട്ടിട്ടു പോലും നല്‍കാത്ത മൊഴി ചോര്‍ന്നത് സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴി ചോര്‍ച്ചയ്ക്ക് പിന്നലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും കണ്ടെത്താന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. കസ്റ്റംസ് ഇന്റലിജന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് അസി.കമ്മീഷണര്‍ എന്‍.എസ്.ദേവിനെ സ്ഥലം മാറ്റിയിരുന്നു.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐബി) യും ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ ജനം ടിവി എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെ കുറിച്ച് പറയുന്ന ഭാഗം…
Read Moreഇരുട്ടിന്റെ മറവിൽ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം; കസേരയും ജനാലയും തല്ലിത്തകർത്തു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്
കോഴിക്കോട്: മേപ്പയ്യൂരിൽ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം. നരക്കോടുള്ള ഇന്ദിരാഭവനു നേരെ രാത്രി പന്ത്രണ്ടോടെയാണ് ആക്രമണമുണ്ടായത്. ഓഫിസിലെ കസേരയും ജനൽചില്ലുകളും തകർത്തു. 15 പേരടങ്ങിയ സംഘം ഓഫിസിലേക്കു പാഞ്ഞെത്തി ഫർണിച്ചറുകളും മറ്റും തകർക്കുകയായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിൽ മേപ്പയ്യൂർ പോലീസ് കേസെടുത്തു. സംഘർഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്തു പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.
Read Moreമാസ്ക് ധരിച്ചില്ല! പരസ്പരം പഴിചാരി പോലീസും ഡോക്ടറും; തിരുവോണ നാളില്‍ നടന്ന സംഭവത്തെകുറിച്ച് ഡോക്ടര്‍ പറയുന്നത് ഇങ്ങനെ…
കൊയിലാണ്ടി: മുഖാവരണം ധരിക്കാത്തതിനെ ചൊല്ലി കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ എന്‍.അഖില്‍ജിത്തിനെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘം കൈയേറ്റം ചെയ്തതായാണ് പരാതി. തിരുവോണ നാളിലായിരുന്നു സംഭവം. പോലീസിനെതിരേ ഡോക്ടര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്കി. സംഭവത്തെകുറിച്ച് ഡോക്ടര്‍ പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയ്ക്ക് ബപ്പന്കാടിലുളള അമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു. ആ സമയത്ത് സ്ഥിരമായി കാണാന്‍ വരുന്ന രോഗിയും ബന്ധുവും മെഡിക്കല്‍ റിപ്പോര്‍ട്ടുമായി വന്നു. ഇവരെ വീട്ടിലേക്ക് കയറ്റാതെ വീട്ടിലേക്കുളള വഴിയില്‍ നിര്‍ത്തി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോഴാണ് കൊയിലാണ്ടി സിഐയുടെ വാഹനം അതുവഴി വന്നത്. മാസ്ക് ധരിച്ചില്ലെന്ന് പറഞ്ഞു സിഐ അസഭ്യം പറയുകയും കൈയേറ്റം നടത്തുകയും ചെയ്തു.ഇതു സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ വീണ്ടും തട്ടിക്കയറുകയായിരുന്നു പോലീസെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ പൊതു വഴിയില്‍ നിന്ന് സംസാരിച്ചു…
Read Moreനോ സ്റ്റോക്ക്! വെള്ളക്കാര്‍ഡുകാര്‍ക്ക് കിറ്റില്ല; ഓണം കഴിഞ്ഞും കിറ്റ് ലഭിക്കാനുള്ള കാത്തിരിപ്പ് തുടരുന്നു
കോഴിക്കോട്: ഓണം കഴിഞ്ഞു… പക്ഷെ ഓണക്കിറ്റ് ഇതുവരെ ലഭിച്ചില്ല. വെള്ളക്കാര്ഡുകാര്ക്കാണ് ഓണം കഴിഞ്ഞും കിറ്റ് ലഭിക്കാനുള്ള കാത്തിരിപ്പ് തുടരുന്നത്. പലയിടത്തും സ്റ്റോക്കില്ലെന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഉത്രാടദിനത്തില്‍ കിറ്റിനായി കാത്തിരുന്ന് പലരും മടങ്ങി. ഇന്നും ഗ്രാമപ്രദേശങ്ങളിലെ റേഷന്‍ കടകളില്‍ ഇത് തന്നെയാണ് അവസ്ഥ. അഞ്ചുവരെ കിറ്റ് വിതരണം നീട്ടിയിട്ടുണ്ട് എങ്കിലും സമയബന്ധിതമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. പലര്‍ക്കും മണിക്കൂറുകള്‍ ക്യൂനിന്ന് ഊഴമെത്തുമ്പോള്‍ കിറ്റ് തീര്‍ന്നു എന്ന മറുപടിയാണ് ലഭിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്നത് സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിലുള്ള റേഷന്‍ കടകള്‍ വഴിയാണെങ്കിലും, കിറ്റിനുള്ള സാധനങ്ങള്‍ വാങ്ങി, പായ്ക്ക് ചെയ്ത് കിറ്റ് തയാറാക്കി അവ റേഷന്‍ കടകളില്‍ എത്തിക്കുന്നത് സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) ആണ്. സപ്ലൈകോയുടെ വിവിധ കേന്ദ്രങ്ങളിലൂടെ അഹോരാത്രം കിറ്റ് പായ്ക്ക് ചെയ്യുന്ന മുറയ്ക്ക് തന്നെ അവരത് റേഷന്‍ കടകളിലെത്തിക്കുന്നുണ്ട്.…
Read Moreഓണവും കഴിഞ്ഞു, ആശങ്ക ഒഴിയാതെ വ്യാപാരമേഖല; പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന് വിലയിരുത്തല്‍
കോഴിക്കോട്: ഓണക്കാലത്തും മുഖം തെളിയാതെ വ്യാപാരികള്‍.പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന വിലയിരുത്തലാണ് വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്. വലിയ മാര്‍ക്കിറ്റിംഗ് ഉള്‍പ്പെടെ ചെയ്തിട്ടും വലിയ തോതില്‍ വിപണിയില്‍ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. വസ്ത്ര വ്യാപാരമേഖലയില്‍ ഉത്രാടദിനത്തില്‍ മാത്രമാണ് ഭേദപ്പെട്ട കച്ചവടം ഉണ്ടായത്. ഇന്നലെയും സാമാന്യം ഭേദപ്പെട്ട കച്ചവടം ഉണ്ടായി. ഗൃഹോപകരണവിപണിയില് കാര്യമായ ചലനമുണ്ടായില്ല. വലിപ്പ ചെറുപ്പമില്ലാതെ എല്ലാ കടകളിലും പകുതിയില്‍ താഴെ മാത്രമേ കച്ചവടം നടന്നുള്ളൂ. വിഷുവും പെരുന്നാളും കോവിഡ് കൊണ്ടുപോയ സാഹചര്യത്തില്‍ അല്പമെങ്കിലും പ്രതീക്ഷ ഓണവിപണിയിലായിരുന്നു. സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും കൃഷിവകുപ്പും കുടുംബശ്രീയുമെല്ലാം നാടെങ്ങും ഓണച്ചന്തകള്‍ തുടങ്ങിയതോടെ പൊതുവിപണിയിലെ വില കുറയാന്‍ ഇടയാക്കി. കൂടാതെ പച്ചക്കറികളും മറ്റും വീട്ടില്‍ തന്നെ ഉത്പാദിപ്പിച്ചതിനാല്‍ മാര്‍ക്കറ്റുകളിലേക്ക് പതിവുപോലെയുള്ള തള്ളിക്കയറ്റം ഉണ്ടായില്ല. പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ വിറ്റഴിക്കാനായില്ല. വിഷു, ഈസ്റ്റര്‍ കാലത്തെ ഫാഷന്‍ അനുസരിച്ച് കൊണ്ടുവന്ന വസ്ത്രങ്ങളും കെട്ടിക്കിടക്കുന്നുണ്ട്.…
Read More