സ്വന്തം ലേഖകൻകൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരമാണ് ഡൽഹിയിൽ നിന്ന് ക്യാപ്റ്റൻ എസ്.എസ്. ചാഹറിന്റെ നേതൃത്വത്തിലുള്ളസംഘം കരിപ്പൂരിലെത്തിയത്. എഎഐബി രൂപീകരിച്ചതിന് ശേഷം ഇന്ത്യയിൽ അന്വേഷിക്കുന്ന ആദ്യ വിമാന ദുരന്തമാണ് കരിപ്പൂരിലേത്. ആയതിനാൽ ഇവയുടെ അന്വേഷണ രീതിക്കും റിപ്പോർട്ട് സമർപ്പണത്തിനും ഏറെ വ്യത്യസ്തതകളാണുളളത്. രാജ്യത്ത് വിവിധ ഗ്രൂപ്പുകളിലെ ഉദ്യോഗസ്ഥരെ ബന്ധിച്ച് ക്വാർട്ട് എൻക്വയറിയാണ് വിമാന അപകടങ്ങളിൽ സാധാരണ നടക്കാറുളളത്. ഇവയിൽ പരസ്യമായ തെളിവെടുപ്പും സിറ്റിംഗ് മൊഴിയെടുക്കലും നടക്കും. എന്നാൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണത്തിൽ ഇത്തരത്തിലുളള രീതിയല്ല ഉണ്ടാവുക. പത്തു ദിവസത്തിനകം പ്രാഥമികാന്വേഷണ റിപ്പോർട്ട് കൊടുക്കണമെന്ന നിബന്ധനയടക്കം എഎഐബിയുടെ അന്വേഷണ രീതിയിലില്ല. ഇതോടെ പ്രിലിമിനറി റിപ്പോർട്ട് പുറത്തുവരില്ലെന്ന് ഉറപ്പായി. വിമാനത്തിന്റെ ബ്ലാക് ബോക്സുകളിലൊന്നായ കോക്പിറ്റ് വോയ്സ് റിക്കോർഡർ എന്ന സിവി ആറിലുളളത് അന്വേഷണ സംഘം…
Read MoreCategory: Kozhikode
കോവിഡ് കാലത്ത് അനസ് മുന്നിട്ടിറങ്ങി, ഫലം കണ്ടു! ഇലകളിലെ കൊത്തുപണിയില്‍ പ്രതിഭ തെളിയിച്ച് യുവാവ് ശ്രദ്ധേയനാകുന്നു
മാനന്തവാടി: ഇലകളിലെ കൊത്തുപണിയിൽ പ്രതിഭ തെളിയിച്ച് യുവാവ് ശ്രദ്ധേയനാകുന്നു. തലപ്പുഴ കാട്ടേരിക്കുന്ന് മനോജ്-വിജി ദന്പതികളുടെ മകൻ അനസ് മനോജിനാണ് ആലിലയിലും പ്ലാവിലയിലും ചിത്രങ്ങൾ കൊത്തുന്നതിൽ പ്രാവീണ്യം. മാനന്തവാടിയിൽ സ്വകാര്യ ചിട്ടിക്കന്പനി ജീവനക്കാരനായ അനസ് കോവിഡ് കാലത്താണ് വിദ്യ സ്വായത്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. നൂറിലധികം ചിത്രങ്ങളാണ് ഇതിനകം ഇലകളിൽ കൊത്തിയത്. തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്ര നടൻമാരായ മോഹൻലാൽ, വിജയ് തുടങ്ങിയവരുടെ ചിത്രങ്ങളും അനസ് കൊത്തിയെടുത്തതിൽ ഉൾപ്പെടും. ഫേസ്ബുക്ക് മുഖേനയാണ് അനസ് ലീഫ് ആർട്ടിനെക്കുറിച്ചു മനസിലാക്കിയത്. പിന്നീട് ഏകാഗ്രതയോടുകൂടിയ ശ്രമത്തിലൂടെ ഇലകളിലെ ചിത്രപ്പണിയിൽ വിരുതു നേടുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പ്രത്യേക പേജ് അനസ് തുറന്നിട്ടുണ്ട്.
Read Moreകരിപ്പൂർ വിമാനഅപകടം; അന്വേഷണ റിപ്പോർട്ട് വൈകും ;തകർന്ന വിമാനം എയർഇന്ത്യ സുരക്ഷ ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ
കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടം കഴിഞ്ഞ 10 ദിവസം പിന്നിട്ടിട്ടും പ്രാഥമിക അന്വേഷണം റിപ്പോർട്ട് നൽകാതെ അന്വേഷ സംഘം. ഡിജിസിഎ പ്രതിനിധിയുടേതടക്കമുളള വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് വിമാന പൈലറ്റുമാരുടെ സംഘടനകളടക്കം പരസ്യമായി രംഗത്തുവന്നതോടെയാണ് പ്രാഥമിക റിപ്പോർട്ട് അടക്കം പെട്ടെന്ന് പുറത്തു വിടാത്തത്. കഴിഞ്ഞ ഏഴിന് വെളളിയാഴ്ച രാത്രി 7.40നാണ് ദുബായിൽ നിന്ന് 190 യാത്രക്കാരുമായി കരിപ്പൂരിലെത്തിയ എയർ ഇന്ത്യഎക്സ്പ്രസ് വിമാനം റണ്‍വേയിൽ അപകടത്തിൽ പെട്ടത്. ഇതിൽ വിമാന പൈലറ്റുമാരടക്കം 18 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇപ്പോഴും 61 പേർ ആശുപത്രിയിൽ കഴിയുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. 11 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ 13 പേരും കുട്ടികളാണ്. അപകടം നടന്ന് തൊട്ടടുത്ത ദിവസം തന്നെ വ്യോമായാന മന്ത്രാലയത്തിന്റെ നിർദേശത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യും ഡിജിസിയേയും ചേർന്ന്…
Read Moreവോട്ട് ഉറപ്പിക്കാൻ കച്ചകെട്ടി രാഷ്ട്രീയ പാർട്ടികൾ; നാലുമാസത്തിനിടെ നാട്ടിലെത്തിയത് മൂന്നര ലക്ഷത്തിലേറെ പ്രവാസികൾ; കൂട്ടത്തോടെ നാട്ടിലെത്തിയ പ്രവാസികളെ വോട്ടർപട്ടികയിൽ ചേർക്കാൻ മത്സരം
കൊണ്ടോട്ടി: കോവിഡ് -19നെ തുടർന്ന് കൂട്ടത്തോടെ നാട്ടിലെത്തിയ പ്രവാസികളെ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടർപട്ടികയിൽ ചേർക്കാൻ രാഷ്ട്രീയ പാർട്ടികളുടെ മത്സരം. കഴിഞ്ഞ മേയ് ഏഴു മുതൽ ഇന്നലെ വരെ മൂന്നര ലക്ഷത്തിലേറെ പ്രവാസികളാണ് നാട്ടിൽ മടങ്ങി എത്തിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും വോട്ടർപട്ടികയിൽ പേരില്ല. കോവിഡ് മൂലം തിരിച്ച് ഗൾഫിലേക്ക് മടക്കം വൈകുമെന്നതിനാൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ കച്ചക്കെട്ടിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുളള വോട്ടർപട്ടിക പുതുക്കുന്ന നടപടികളാണ് ആരംഭിച്ചത്. ഈ മാസം 26 വരെയുളള ദിവസങ്ങളിലാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാനും, ആവശ്യമായ ഭേതഗതികൾ വരുത്താനും അനുമതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ 23ന് വിചാരണ പൂർത്തിയാക്കി സെപ്തംബർ 26ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. പൂർണമായും ഓണ്‍ലൈനിലാണ് പേരു ചേർക്കൽ നടപടികൾ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഫോട്ടോ, പേര്, മേൽവിലാസം, വീട്ട്നന്പർ,…
Read Moreകാട്ടാനകൾ മാത്രമല്ല നാട്ടാനകളും കുറയുന്നു; കാരത്തെക്കുറിച്ച് പറയുന്ന കാര്യം ഇങ്ങനെ…
മുക്കം: ഒരു ലോക ആനദിനം കൂടി കടന്നുപോവുന്പോൾ കേരളത്തിലെ കാട്ടാനകളുടെ മാത്രമല്ല നാട്ടാനകളുടെ എണ്ണവും കുറഞ്ഞു വരുന്നതിന്റെ ആധിയിലാണ് ആനയുടമകളും ആനക്കന്പക്കാരും. ഒരു കാലത്ത് തറവാടുകളുടെ പ്രൗഢിയുടെ പ്രതീകമായിരുന്നു ആനകൾ. അത്തരം തറവാടുകൾ ക്ഷയിച്ചു പോയതും ആനയുടമകൾ നേരിടുന്ന സാന്പത്തികമടക്കമുള്ള പ്രതിസന്ധികളുമാണ് കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുറയാൻ കാരണം. സംസ്ഥാന വനം വകുപ്പിന്റെ സെൻസസ് പ്രകാരം നിലവിൽ കേരളത്തിൽ ആകെ 521 നാട്ടാനകളാണുള്ളത്. വിവിധ ദേവസ്വം, ട്രസ്റ്റി ബോർഡുകളുടെയും സ്വകാര്യവ്യക്തികളുടെയും കൈവശമുള്ള 401 കൊന്പൻമാരും 98 പിടിയാനകളും 22 മോഴകളും ഉൾപ്പെടെയാണിത്. വനം വകുപ്പധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാവശ്യ ഇടപെടലുകളും നിയമത്തിന്റെ നൂലാമാലകളും ആനകളുടെ തീറ്റയുൾപ്പടെയുള്ള വർധിച്ചുവരുന്ന ചെലവുമാണ് പലരും ഈ രംഗത്തുനിന്ന് പിൻവാങ്ങാൻ കാരണമാവുന്നത്. വരുന്ന പത്തു വർഷത്തിനുള്ളിൽ കേരളത്തിൽ നാട്ടാനകളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടാകുമെന്ന് തൃക്കളയൂർ സ്വദേശിയും ആനയുടമയുമായ കൊളക്കാടൻ നാസർ പറയുന്നു.…
Read Moreകരിപ്പൂർ വിമാന അപകടം; കാരണം അശ്രദ്ധയെന്ന് പോലീസ് മഹ്സർ
സ്വന്തം ലേഖകൻകൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടത്തിന് കേരള പോലീസിന്റെ മഹ്സർ. അശ്രദ്ധമായ അപകടമെന്ന കുറ്റം ചുമത്തി ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകളും ചുമത്തിയാണ് കരിപ്പൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അപകടത്തിൽപ്പെട്ടവർക്ക് ഇൻഷ്വറൻസ് ലഭ്യമാകുന്നതിനും പോലീസ് അന്വേഷണം ആവശ്യമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് സമാന്തരമായാണ് പോലീസ് അന്വേഷണം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെത്തി മഹ്സർ പൂർത്തിയാക്കി കോടതിയിൽ നൽകി. അന്വേഷണത്തിന്റെ പൂർണരൂപം പിന്നീട് സമർപ്പിക്കും.റോഡ് അപകടങ്ങളെപ്പോലെ തന്നെ പരിധിയിലുളള വിമാന അപകടവും പോലീസ് പരിശോധിച്ചുവരികയാണ്. അപകടത്തിൽ പെട്ട വിമാനം പറത്തിയ പൈലറ്റും.കോ-പൈലറ്റും മരിച്ചു. അപകടം നടന്ന് ഇന്നേക്ക് ഒരാഴ്ച പിന്നിടുന്പോഴും 83 യാത്രക്കാർ ആശുപത്രിയിലാണ്. കോഴിക്കോട്-മലപ്പുറം ജില്ലകളിലെ ആശുപത്രികളിലാണ് ഇവർ ചികിൽസയിൽ കഴിയുന്നവരിൽ മൂന്ന് പേർ വെന്റിലേറ്ററിലും 19 പേർ ഗുരതര പരിക്കുകളോടെയുമാണ് കഴിയുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി 7.40നാണ്…
Read Moreകരിപ്പൂരിൽ വീണ്ടും സ്ത്രീകളുടെ കള്ളക്കടത്ത് ; നാലു സ്ത്രീകളടക്കം ഏഴുപേരിൽ നിന്ന് 39 ലക്ഷത്തിന്റെ സ്വർണവും മൊബൈൽ ഫോണും
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നാലു സ്ത്രീകൾ ഉൾപ്പടെ ഏഴ് യാത്രക്കാരിൽ നിന്ന് 39 ലക്ഷത്തിന്റെ കളളക്കടത്ത് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് രണ്ട് യാത്രക്കാരികളും ഒരു യുവാവും കരിപ്പൂരിലെത്തിയത്. യാത്രക്കാരനിൽ നിന്ന് 336 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. ഇയാൾ കാലിൽ ധരിച്ചിരുന്ന സോക്സിനുള്ളിൽ മിശ്രിത രൂപത്തിലാക്കിയായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 14.1 ലക്ഷം വില വരും. ഇതേ വിമാനത്തിലെ രണ്ട് വനിത യാത്രക്കാരിൽ നിന്നായി 230 ഗ്രാം സ്വർണവും പിടികൂടി. സ്വർണാഭരണങ്ങളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. സ്വർണത്തിന്റെ നികുതി വെട്ടിച്ച് കടക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇതിന് 12.5 ലക്ഷം രൂപ വിലവരും. കഴിഞ്ഞ ദിവസം ഫ്ളൈ ദുബായ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ കരിപ്പൂരിലെത്തിയ യാത്രക്കാരിൽ നിന്നും 1.08 ലക്ഷത്തിന്റെ കളളക്കടത്ത് പിടികൂടിയിരുന്നു. രണ്ട് സ്ത്രീകളിൽ നിന്ന്…
Read Moreകരിപ്പൂർ അപകടം: 83 പേർ ചികിൽസയിൽ തുടരുന്നു; 19 പേരുടെ നില ഗുരുതരം; മൂന്നു പേർ വെന്റിലേറ്ററിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാന അപകടത്തിൽ പരിക്കേറ്റവരിൽ 83 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലാണ് ഇവരുള്ളത്. ഇതിൽ 19 പേർ അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. 190 യാത്രക്കാരുമായി വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ തകരുകയായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചു. മെഡിക്കൽ നിരീക്ഷണത്തിനു ശേഷം പിന്നീടുള്ള ദിവസങ്ങളിൽ ഏതാനും പേർ വീടുകളിലേക്ക് മടങ്ങി. ഇതുവരെ 89 പേരാണ് വിവിധ ആശുപത്രികളിൽ നിന്നു ഡിസ്ചാർജ് ആയത്. ഇന്നലെ മാത്രം 59 പേർ വീടുകളിലേക്ക് മടങ്ങി. ആശുപത്രികളിൽ കഴിയുന്ന 83 പേരിൽ 61 പേരുടെ നില ഗുരുതരമല്ല. 19 പേർ സാരമായ പരിക്കുകളുമായാണ് കഴിയുന്നത്. ഇതിൽ മൂന്നു പേർ വെന്റിലേറ്ററിലാണ്. ആശുപത്രികളിൽ കഴിയുന്നവരിൽ 16 കുട്ടികളുണ്ട്. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലാണ്…
Read Moreകുഴിയിലേക്ക് കൂപ്പുകുത്താൻ കാരണം ആര്? കരിപ്പൂർ വിമാന അപകടം നടന്നിട്ട് നാളെ ഒരാഴ്ച; അന്വേഷണം വൈമാനികരിലേക്ക്
സ്വന്തം ലേഖകൻ കൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടത്തിന് നാളെ ഒരാഴ്ചയാകുന്പോൾ അന്വേഷണം ചെന്നെത്തുന്നത് വിമാന പൈലറ്റുമാരിലേക്കും വിമാനത്തിലേക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.40നാണ് ദുബായിൽ നിന്നുളള എയർഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയിൽ നിന്നു നിയന്ത്രണം വിട്ട് 35 അടി താഴ്ചയിലേക്കു വീണ് 18 പേർമരിച്ചത്. പരിക്കേറ്റവരിൽ മൂന്നു പേർ ഇപ്പോഴും വെന്റിലേറ്ററിലാണ്.18 പേരുടെ പരിക്ക് ഗുരുതരമാണ്. വ്യോമായാന മന്ത്രാലയത്തിന്റെ നിർദേശത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)യും ഡിജിസിയെയും അപകട അന്വേഷണം നടത്തിവരികയാണ്. സംഭവ ദിവസം വിമാനത്തിന് ലാൻഡിംഗ്് അനുമതി നൽകിയ കരിപ്പൂർ എയർട്രാഫിക് കണ്ട്രോൾ യൂണിറ്റിൽ നിന്നുളള തെളിവെടുപ്പും ജീവനക്കാരുടെ മൊഴിയെടുക്കലും പൂർത്തിയാക്കിയ സംഘം പ്രാഥമിക അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിവരികയാണ്. അപകടത്തിനു കാരണം കരിപ്പൂർ റണ്‍വേ പ്രശ്നമില്ലെന്ന് ബോധ്യമായിട്ടുണ്ട്. എടിസിയിൽ നിന്നു സുരക്ഷിത ലാൻഡിംഗിനു അനുമതി വാങ്ങിയ വിമാനം റണ്‍വേയിൽ ഇറങ്ങിയതിലെ താളപ്പിഴ, വിമാനം നിയന്ത്രണ…
Read Moreമാലാഖമാരായി നാട്ടുകാർ;കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് എയർ ഇന്ത്യ ജീവനക്കാരൻ ജൗഹർ പുന്നക്കൽ
ഒരു കാര്യം ഉറപ്പിച്ചു പറയാം, ദൈവത്തിന്റെ കാവലിൽ രക്ഷയുടെ മാലാഖമാരായി വന്നിറങ്ങിയ നാട്ടുകാരുടെയും ജീവനക്കാരുടെയും സ്വന്തം ജീവൻ മറന്നുള്ള സ്നേഹാർപ്പണമാണ് കരിപ്പൂർ വിമാനദുരന്തത്തിലെ മരണസംഖ്യയെ 18ൽ പിടിച്ചു നിർത്തിയത്. വിമാനം താഴുന്നതു മുതൽ ദുരന്തത്തിൽപെട്ട യാത്രക്കാരിൽ അവസാനത്തെയാളെയും കാറിൽ കയറ്റുന്നതുവരെയുള്ള അനുഭവം പങ്കിടുകയാണ്, എയർഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് സർവീസ് (കാർഗോ വിഭാഗം) ജീവനക്കാരൻ ജൗഹർ പുന്നക്കൽ. 2020 ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി 7.41. ദുബായിൽ നിന്നു വരുന്ന വിമാനത്തിൽനിന്ന് കാർഗോയും രേഖകളും ശേഖരിക്കാനുള്ളതിനാൽ വിമാനം ലാൻഡ് ചെയ്യുന്നതിനു മുന്‍പുതന്നെ റാംപ് സൈഡിൽ എത്തിയിരുന്നു. ലാൻഡിങ് നേരിൽ കണ്ടു കൊണ്ടിരിക്കുകയാണ്. നിലം തൊട്ടു റണ്‍വേയിലൂടെ പോയ വിമാനം പെട്ടെന്ന് അപ്രത്യക്ഷമായി. അന്പരന്നു പോയി. നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമാനം പോയ ഭാഗത്തേക്ക് ഫയർ എൻജിൻ ചീറിപ്പായുന്നതാണ് കണ്ടത്. തൊട്ടു പുറകെ സിഐഎസ്എഫ് വാഹനവും ആ ഭാഗത്തേക്കു കുതിക്കുന്നതു കണ്ടതോടെ…
Read More