വലിയ വിമാനങ്ങൾ വൈകും? വി​മാ​ന ദു​ര​ന്ത​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം അ​നു​മ​തി; അന്വേഷണ റി​പ്പോ​ർ​ട്ട് അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻകൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന ദു​ര​ന്ത​ത്തെത്തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്കു​ള​ള അ​നു​മ​തി നി​ല​വി​ലെ വി​മാ​ന ദു​ര​ന്ത​ത്തി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം മാ​ത്രം. വ്യോ​മാ​യാ​ന മ​ന്ത്രാ​ല​യ​മാ​ണ് ക​രി​പ്പൂ​രി​ൽ അ​പ​ക​ടം ന​ട​ന്ന തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സൗ​ദി എ​യ​ർ​ലെ​ൻ​സ്, എ​യ​ർ ഇ​ന്ത്യ​യു​ടെ ജെ​ന്പോ വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ലാ​തെ​യാ​യി. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദു​ബാ​യിയി​ൽ നി​ന്നു​ള​ള വി​മാ​നം ലാ​ൻ​ഡിം​ഗി​നി​ടെ ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട് 19 പേ​ർ മ​രി​ച്ച​ത്. ഡി​ജി​സി​എ, എ​യ​ർ​ഇ​ന്ത്യ എ​ക്സ​പ്ര​സ്, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി) തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​പ​ക​ട​ത്തി​ൽപ്പെട്ട വി​മാ​ന​ത്തി​ന്‍റെ ക​ന്പ​നി​യാ​യ ബോ​യിം​ഗ് അ​ധി​കൃ​ത​രും എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​യ​ർ​ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജെ.​പി അ​ല​ക്സ്, സി.​എ​ൻ.​എ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പാ​ൻ​സി​ംഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും അ​ന്വേ​ഷ​ണം…

Read More

മക്കളെ ഉപേക്ഷിച്ച് 29 കാരി വീട്ടമ്മ പോയത് 25 കാരന്റെ കൂടെ; യുവതിയേയും കാമുകനേയും പോലീസ് പൊക്കി; സംഭവം നാദാപുരത്ത്‌

നാ​ദാ​പു​രം: ര​ണ്ട് മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യേ​യും കാ​മു​ക​നേ​യും വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ണി​മേ​ല്‍ സ്വ​ദേ​ശി​നി​യാ​യ 29 കാ​രി, കാ​മു​ക​നാ​യ വ​ള​യം സ്വ​ദേ​ശി 25 കാ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​റോ​ടൊ​പ്പ​മാ​ണ് പോ​യ​ത്. അ​ഞ്ചുദി​വ​സം മു​മ്പ് യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് വ​ള​യം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​മു​ക​ന്‍ വീ​ട്ടി​ലെ​ത്തി വി​ളി​ച്ചി​റ​ക്കിക്കൊ​ണ്ടുപോ​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പോ​ലീ​സ് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ വീ​ഡി​യോ കോ​ണ്‍​ഫ്ര​ന്‍​സ് വ​ഴി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. യു​വ​തി​യെ ക​ണ്ണൂ​ര്‍ ജ​യി​ലി​ലേ​ക്കും യു​വാ​വി​നെ കോ​ഴി​ക്കോ​ട് ജ​യി​ലി​ലേ​ക്കും കൊ​ണ്ടുപോ​യി.

Read More

വൈ​ദ്യു​ത ബി​ല്ല് പ്ര​ഹ​ര​ത്തി​ൽ നി​ന്ന്ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങൾക്ക് ആശ്വാസവുമായി കെഎസ്ഇബി; തെ​രു​വുകൾക്ക് വെളിച്ചം പകരാൻ ഇനി എൽഇഡികൾ

കൊ​ണ്ടോ​ട്ടി: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​രു​വു വി​ള​ക്കു​ക​ളു​ടെ അ​മി​ത വൈ​ദ്യു​തി ഉപയോഗം കു​റ​യ്ക്കാ​ൻ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ച്ച് കെ​എ​സ്ഇ​ബി നേ​രി​ട്ട് രം​ഗ​ത്ത്. നി​ല​വി​ലെ തെ​രു​വു വി​ളി​ക്കു​ക​ൾ പൂ​ർ​ണ​മാ​യും മാ​റ്റി എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി കെ​എ​സ്ഇ​ബി ക​രാ​റി​ലേ​ർ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ ബ​ൾ​ബു​ക​ൾ പ്ര​കാ​ശി​പ്പി​ച്ച് വൈ​ദ്യു​ത ബി​ല്ല് പ്ര​ഹ​ര​ത്തി​ൽ നി​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ മോ​ചി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​തി​യി​ലു​ള​ള എ​ന​ർ​ജി എ​ഫി​ഷ​ൻ​സി സ​ർ​വീ​സ് ലി​മി​റ്റ​ഡി​ൽ (ഇ​ഇ​എ​സ്എ​ൽ)​നി​ന്നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​ക്ക​നു​സ​രി​ച്ച് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ കെ​ എ​സ്ഇ​ബി എ​ത്തി​ക്കു​ക. ഏ​ഴ് വ​ർ​ഷ​ത്തെ വാ​റ​ണ്ടി​യാ​ണ് കെഎസ്ഇ​ബി വാ​ഗ്ദാ​നം ന​ൽ​കു​ന്ന​ത്. വാറ​ണ്ടി കാ​ലാ​വ​ധി​യി​ൽ ത​ക​രാ​റി​ലാ​കു​ന്ന ബ​ൾ​ബു​ക​ൾ കെ​എ​സ്ഇ​ബി സൗ​ജ​ന്യ​മാ​യി മാ​റ്റി സ്ഥാ​പി​ക്കും.

Read More

കരിപ്പൂർ വിമാനദുരന്തം അന്വേഷിക്കാൻ എത്ര സംഘങ്ങൾ…‘കാരണം മാത്രം ആരും പറയുന്നില്ല’

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ടം ന​ട​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സം മു​ത​ൽ ഇ​ന്ന​ലെ വ​രെ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ത് കേ​ര​ള പോ​ലീ​സ് മു​ത​ൽ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​വ​രെ​യു​ള​ള ആ​റ് വ്യ​ത്യ​സ്ഥ സം​ഘ​ങ്ങ​ൾ. ​അ​പ​ക​ടം ക​ഴി​ഞ്ഞ് 15 ദി​വ​സ​മാ​യി​ട്ടും ഇ​തു​വ​രെ ആ​രും അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഈ​മാ​സം ഏ​ഴി​ന് രാ​ത്രി 7.40നാ​ണ് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദു​ബൈ​യി​ൽ നി​ന്നു​ള​ള വി​മാ​നം ക​രി​പ്പൂ​രി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ഡി​ജി​സി​എ​യു​ടെ സം​ഘ​വും എ​യ​ർ​ഇ​ന്ത്യ എ​ക്സ​പ്ര​സി​ന്‍റെ സം​ഘ​വും അ​ന്വേ​ഷ​ണം തു​ട​ങ്ങി. പി​ന്നീ​ട് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി)​ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​. അ​ഞ്ച് അം​ഗ​സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ക​ന്പ​നി​യാ​യ ബോ​യിം​ഗ് അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സം​സ്ഥാ​ന പോലീ​സും അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ​ത് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​ഘ​മാ​ണ്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​യ​ർ​ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം…

Read More

കരിപ്പൂർ രക്ഷാപ്രവർത്തനം ;‘വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 33 പേ​ർ​ക്ക് കോ​വി​ഡ്; പോ​ലീ​സു​കാ​ർ നെ​ഗ​റ്റീ​വ്

  കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന ദു​ര​ന്ത​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 33 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​മാ​ന ദു​ര​ന്ത​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ, ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ, എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.കൊണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം 13പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 87പേ​രാ​ണ് ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് ചി​കി​ത്സ​ക​രാ​യു​ള്ള​ത്. വി​മാ​ന അ​പ​ക​ട സ്ഥ​ല​ത്തും, ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​യ​വ​രി​ലാ​ണ് കോ​വി​ഡ് കൂ​ടു​ത​ൽ പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു സി.​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നും നാ​ലു അ​ഗ്നി​ശ​മ​ന സേ​ന ജീ​വ​ന​ക്കാ​ർ​ക്കും, ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്. എ​ന്നാ​ൽ കൊ​ണ്ടോ​ട്ടി, ക​രി​പ്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ 54 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ എ​ല്ലാ​വ​രും നെ​ഗ​റ്റീ​വാ​ണ്.വി​മാ​ന​ത്താ​വ​ള പ​രി​സ​ര കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ൽ 1300 ഓ​ളം പേ​രെ​യാ​ണ് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​യു​ടെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. രോ​ഗ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​രി​പ്പൂ​ർ ഉ​ൾ​പ്പ​ടെ​യു​ള​ള പ്ര​ദേ​ശ​ങ്ങ​ൾ മൂ​ന്നാ​ഴ്ച​യാ​യി ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലാ​ണ്.

Read More

ഒ​ടു​വി​ൽ തി​രു​വ​ന​ന്ത​പു​ര​വും! അടുത്തത് കരിപ്പൂരോ? വി​മാ​ന​ത്താ​വ​ളം വി​ഴു​ങ്ങു​ന്ന കു​ത്ത​ക ലോ​ബി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻകൊ​ണ്ടോ​ട്ടി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്ക് കീ​ഴി​ലു​ള​ള ഏ​ക വി​മാ​ന​ത്താ​വ​ള​മാ​യി ക​രി​പ്പൂ​ർ മാ​റും.​ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ള​ള കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ക​രി​പ്പൂ​ർ, തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലും കൊ​ച്ചി​യും ക​ണ്ണൂ​രും സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ കീ​ഴി​ലു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.ഇ​ന്ത്യ​യി​ൽ 168 വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണുള​ള​ത്. ഇ​വ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ക​യ​റി​യി​റ​ങ്ങു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ കോ​ടി​ക​ളു​ടെ വ​രു​മാ​നം നേ​ടു​ന്ന​ത് കേ​ന്ദ്രം സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ്. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷ​മാ​ണ് ഡൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, ബാം​ഗ്ലൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ 30 വ​ർ​ഷ​ത്തേ​ക്ക് ന​ട​ത്തി​പ്പി​ന് ന​ൽ​കി​യ​ത്. ഇ​ത് വ​ഴി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ കൊ​യ്യു​ന്ന​ത് കോ​ടി​ക​ളാ​ണ്. ജി​വി​ആ​ർ​ജി​എം​ആ​ർ എ​ന്നീ ര​ണ്ടു​വ​ൻ​കി​ട കു​ത്ത​ക ക​ന്പ​നി​ക​ളാ​ണ് ഡൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, ബാം​ഗ്ലൂ​ർ എ​ന്നീ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വാ​ട​ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്ക് വ​രു​മാ​നം നേ​ടി​ക്കൊ​ടു​ത്ത വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​യി​രു​ന്നു…

Read More

ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ ഓ​ണ​റേ​റി​യം മു​ട​ങ്ങി​യി​ട്ട് നാ​ല് മാ​സം

എ​ട​ക്ക​ര: വ​ന​ങ്ങ​ൾ​ക്കു​ള്ളി​ലെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ്ര പ​വ​ർ​ത്തി​ക്കു​ന്ന ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും സ​മാ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ധ്യാ​പ​ക​ർ​ക്കും, സ​ഹാ​യി​ക​ൾ​ക്കും ഓ​ണ​റേ​റി​യം ല​ഭി​ക്കാ​താ​യി​ട്ട് നാ​ല് മാ​സം. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടേ​രി ഇ​രു​ട്ടു​കു​ത്തി, ത​ണ്ട​ൻ​ക​ല്ല്, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി എ​ന്നീ ബാ​ല വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​യം പെ​രി​ത് പെ​റ്റാ​റ്റി​ക്സ്, അ​രീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ക്ക​യം കി​ന്‍റ​ർ ഗാ​ർ​ഡ​ൻ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കും സ​ഹ​യി​ക​ൾ​ക്കു​മാ​ണ് ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി ഓ​ണ​റേ​റി​യം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​ത്. പ​ട്ടി​ക​വ​ർഗ കോ​ള​നി​ക​ളി​ലെ മൂ​ന്ന് വ​യ​സ് മു​ത​ൽ ആ​റ് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​ല​വി​ജ്ഞാ​ന കേ​ന്ദ്രം അ​ധ്യാ​പ​ക​ർ​ക്ക് നാ​ലാ​യി​ര​വും, മ​റ്റ് ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ഏ​ഴാ​യി​ര​വു​മാ​ണ് ഓ​ണ​റേ​റി​യം ന​ൽ​കി​വ​രു​ന്ന​ത്. ഒ​രേ രി​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​പ്രി​ൽ പ​ന്ത്ര​ണ്ടി​ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഈ ​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്ന…

Read More

ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട വി​മാ​നം മാ​റ്റു​ന്നു; ന​ട​പ​ടി​ക​ളു​മാ​യി എ​യ​ർ​ഇ​ന്ത്യ

സ്വ​ന്തം ലേ​ഖ​ക​ൻകൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽപ്പെട്ട വി​മാ​നം മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന് എ​യ​ർ​ഇ​ന്ത്യ. ഇ​തി​നു വേ​ണ്ടി എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം ഇ​ന്ന് അ​പ​ക​ട​ത്തി​ൽ പെ​ട്ട വി​മാ​നം പ​രി​ശോ​ധി​ച്ചു തു​ട​ങ്ങി. വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റു​ഭാ​ഗ​ത്താ​യി പി​ള​ർ​ന്ന് ര​ണ്ടു ക​ഷ്ണ​ങ്ങ​ളാ​യാ​ണ് വി​മാ​ന​മു​ള​ള​ത്. ഇ​വ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ആ​സ്ഥാ​ന​ത്ത് എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. വി​മാ​നം കൊ​ണ്ടു​പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് എ​യ​ർ​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക സം​ഘം പ​ദ്ധ​തി ത​യാ​റാ​ക്കും. തു​ട​ർ​ന്ന് വ​ലി​യ ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റാ​നാ​ണ് ആ​ലോ​ച​ന. അ​പ​ക​ട​ത്തി​ലൂ​ടെ എ​യ​ർ​ഇ​ന്ത്യ​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​യ​ർ​ഇ​ന്ത്യ​യു​ടെ കീ​ഴി​ൽ ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക വി​മാ​ന ക​ന്പ​നി​യാ​ണ് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്. ഈ ​വി​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ക​രി​പ്പൂ​രി​ൽ ത​ക​ർ​ന്ന​ത്. വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്സ്, കോ​ക്ക്പി​റ്റ് വോ​യ്സ് റെ​ക്കോ​ർ​ഡ് തു​ട​ങ്ങി​യ​വ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഡെ​ൽ​ഹി​യി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് ര​ണ്ട് പ​രി​ച​യ സ​ന്പ​ന്ന​രാ​യ പൈ​ല​റ്റു​മാ​രേ​യും ന​ഷ്ട​മാ​യി. അ​പ​ക​ട​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​റി​യാ​ൻ എ​യ​ർ​ഇ​ന്ത്യ…

Read More

കരിപ്പൂർ വിമാന അപകടം; ര​ക്ഷാ പ്ര​വർത്ത​ക​രി​ൽ 14 പേ​ർക്ക്​ കോവിഡ് പോ​സി​റ്റീ​വ്

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രി​ൽ 14 പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. 300 ലേ​റെ പേ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ വീ​ടു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലു​മാ​യി ക്വാ​റ​ന്‍റൈനി​ലു​ള​ള​ത്. അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യി പ​ങ്കെ​ടു​ത്ത​വ​രോ​ട് ആ​രോ​ഗ്യ വ​കു​പ്പ് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 13 മു​ത​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​യ​ർ​പ്പോ​ർ ജീ​വ​ന​ക്കാ​ർ​ക്കും ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ​ക്കു​മാ​യി അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. കോവി​ഡ് വ്യാ​പ​ന​ത്തെത്തുട​ർ​ന്ന് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണാ​യി​രി​ക്കെ​യാ​ണ് ക​രി​പ്പൂ​രി​ൽ വി​മാ​ന അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ എ​ല്ലാം മ​റ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നി​റ​ങ്ങി​യ​ത്. ഇ​വ​രു​ടെ ഇ​ട​പെ​ട​ലാ​ണ് വി​മാ​ന അ​പ​ക​ട​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ മ​ര​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രി​ലെ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും നെ​ഗ​റ്റീ​വ് ഫ​ലം വ​ന്ന​തും ആ​ശ്വാ​സ​മാ​യി.​പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നും തു​ട​രു​ന്നു​ണ്ട്.

Read More

അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്തി​; ഒ​ടു​വി​ൽ മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ളെ പു​ക​ഴ്ത്തി മേ​ന​ക ഗാ​ന്ധി​യും

കൊ​ണ്ടോ​ട്ടി: ആ​ന സ്ഫോ​ട​ക വ​സ്തു ക​ഴി​ച്ച് ദാ​രു​ണ​മാ​യി ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ളെ ഇ​ക​ഴ്ത്തി​യ മേ​ന​കാ ഗാ​ന്ധി ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട സ​മ​യ​ത്ത് എ​ല്ലാം മ​റ​ന്ന് ധീ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ളെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി. വി​മാ​നാ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്ത് കോ​വി​ഡി​നെ​യും, പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന തീ ​ഗോ​ള​ത്തെ​യും വ​ക​വയ്​ക്കാ​തെ ജാ​തി, മ​തം മ​റ​ന്ന് ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ലെ മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ന​ക ഗാ​ന്ധി​ക്ക് അ​യ​ച്ച ഇ ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് വി​മാ​ന ദു​ര​ന്ത സ​മ​യ​ത്ത് അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് ജീ​വ​ൻ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ൾ ന​ട​ത്തി​യെ​തെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള മ​നു​ഷ്വ​ത്വ​മാ​ണ് മ​ല​പ്പു​റ​ത്ത് ഇ​നി​യും പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മേ​ന​ക ഗാ​ന്ധി പ​റ​ഞ്ഞ​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സ്ഫോ​ട​ക വ​സ്തു ക​ഴി​ച്ചു ആ​ന ചെ​രി​ഞ്ഞ സം​ഭ​വം മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണെ​ന്ന് ക​രു​തി മ​ല​പ്പു​റ​ത്തെ…

Read More