വിട്ടൊഴിയാതെ മഹാമാരി; കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡും ക​ണ്ടെയ്ൻമെ​ന്‍റ് സോ​ൺ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ നി​ല​വി​ൽ 11 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ക​ണ്ടെയ്ൻമെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 23 വാ​ര്‍​ഡു​ക​ളാ​ണ് ക​ണ്ടെയ്ൻമെ​ന്‍റ് സോ​ണു​ക​ൾ. വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും കൊ​യി​ലാ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ര​ണ്ട് വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ണ് കൂ​ടാ​തെ മു​ൻ​സി​പ്പ​ൽ ഏ​രി​യ​യി​ലെ മു​ഴു​വ​ൻ ഹോ​ട്ട​ലു​ക​ളും, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ലെ 16 വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലാ​ണ്. മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ക​ൺ​ണ്ട​യ്മെ​ന്‍റ് സോ​ണു​ക​ളാ​യ പ​ഞ്ചാ​യ​ത്തു​ക​ള്‍. പു​റ​മേ​രി, ഏ​റാ​മ​ല, എ​ട​ച്ചേ​രി, നാ​ദാ​പു​രം, തൂ​ണേ​രി, മ​ണി​യൂ​ര്‍, വി​ല്യാ​പ്പ​ള്ളി, പെ​രു​മ​ണ്ണ, അ​ഴി​യൂ​ർ, വാ​ണി​മേ​ൽ, ചെ​ക്യാ​ട്. ജി​ല്ല​യി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ണ്ടെ​യ്മെ​ന്‍റാ​യാ സോ​ണു​ക​ളാ​യ വാ​ര്‍​ഡു​ക​ള്‍; പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് – അ​ടി​വാ​രം (6), എ​ലി​ക്കാ​ട് (7), കൈ​ത​പ്പൊ​യി​ല്‍ (8), മൂ​ടാ​ടി – ചി​ങ്ങ​പു​രം (5). ഒ​ള​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് – പാ​ലാ​ഴി​പ്പാ​ല​യി​ല്‍ (2) നെ​സ്റ്റോ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, പാ​ലാ​ഴി ഈ​സ്റ്റ്‌ (4). വേ​ളം – കൂ​ളി​ക്കു​ന്ന് (8). വ​ള​യം -ഓ​ണ​പ്പ​റ​മ്പ് (11),…

Read More

ഒടുവിൽ സല്‍​മാ​ന്‍ ഫാ​രീ​സ് കുടുങ്ങി; ബാങ്ക് കവർച്ചാ ശ്രമത്തിനിടെ പോലീസിൽ കുടങ്ങിയ യുവാവ് നിരവധി കേസിലെ പ്രതി

കോ​ഴി​ക്കോ​ട് : ബാ​ങ്ക് ക​വ​ര്‍​ച്ച ശ്ര​മ​മു​ള്‍​പ്പെ​ടെ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തിയായ ഉ​മ്മ​ള​ത്തൂ​ര്‍​താ​ഴം സല്‍​മാ​ന്‍ ഫാ​രീ​സ് (26) പി​ടി​യി​ൽ. മാ​ങ്കാ​വി​ലെ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​തും പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ത്ത​റ​യി​ല്‍ ക​ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ച് മൊ​ബൈ​ല്‍​ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന​തും ഫാ​രീ​സ് ആ​ണെ​ന്ന് പോ​ലീ​സ് പറഞ്ഞു. ഡി​സി​പി സു​ജി​ത്ത്ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്തീ​രാ​ങ്കാ​വ്, ക​സ​ബ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​മാ​യി പ​ന്തീ​രാ​ങ്കാ​വ് സി​ഐ ബൈ​ജു കെ ​ജോ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ ആ​ഴ്ച്ച ഒ​ള​വ​ണ്ണ മാ​ത്ത​റ​യി​ൽ 11 ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. മൂ​ന്ന് ക​ട​ക​ളി​ൽ നി​ന്നാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ മോ​ഷ്ടി​ച്ചി​രു​ന്നു. മാ​ത്ത​റ​യി​ലെ ഫാ​ത്തി​മ ബി​ൽ​ഡിംഗ്, ​എ​ട​ക്കാ​ട് ബി​ൽ​ഡിം​ഗ്, അ​വ​ന്യ ആ​ർ​ക്കേ​ഡ്, കെ.​പി.​സ്റ്റോ​ർ ജ​ന​റ​ൽ മ​ർ​ച്ച​ന്‍റ് , സി​യാ​ദ് ട്രേ​ഡേ​ഴ്സ്, ജ​ന സേ​വ​ന പോ​ളി​ക്ലി​നി​ക് തു​ട​ങ്ങി​യ​വ​യി​ലാ​ണ് പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​ത്. സി​യാ​ദ് എന്‍റ​ർ​പ്രൈ​സി​ൽ…

Read More

പതിനാല് ദിവസത്തിന് ശേഷം ക്വാറന്‍റൈനിൽ കഴിഞ്ഞയാൾക്ക് കോവിഡ്; രോഗിയുടെ മകനോടൊപ്പം ഫു​ട്ബോ​ൾ ക​ളി​ച്ച മു​പ്പ​ത് കു​ട്ടി​ക​ൾ ക്വാ​റന്‍റെനി​ൽ

മു​ക്കം: കൂ​ട്ടു​കാ​ര​ന്‍റെ പി​താ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മു​പ്പ​തോ​ളം കു​ട്ടി​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ. മു​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ഞ്ചു പേ​രി​ൽ ഒ​രാ​ളു​ടെ മ​ക​നോ​ടൊ​പ്പം ഫു​ട്ബോ​ൾ ക​ളി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ മു​പ്പ​ത് കു​ട്ടി​ക​ളാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി വ​ന്ന​ത്. പ​തി​നാ​ലു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് ല​ഭി​ച്ച​പ്പോ​ൾ പോ​സി​റ്റീ​വാ​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാൾ പ​തി​നാ​ലു ദി​വ​സ​ത്തി​നു ശേ​ഷം പ്ര​ത്യേ​കി​ച്ച് ല​ക്ഷ​ണ​മൊ​ന്നും പ്ര​ക​ട​മാ​കാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​രു​മാ​യി ഇ​ട​പ​ഴ​കി​യി​രു​ന്നു. കു​ട്ടി​ക​ൾ പു​റ​ത്തു പോ​യി മ​റ്റു കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ക്കു​ക​യും ഇ​ട​പ​ഴ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​ത്. കു​ട്ടി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും പോ​വു​ക​യും ഇ​ട​പ​ഴ​കു​ക​യും ചെ​യ്ത​തും നാ​ട്ടി​ലാ​കെ ആ​ശ​ങ്ക വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.

Read More

എ​ന്‍​ഐ​എ വ​മ്പ​ന്‍ സ്രാ​വു​ക​ള്‍​ക്ക് പി​ന്നാ​ലെ; ‘ചി​ല്ല​റ’ മീ​നു​ക​ള്‍ ര​ക്ഷ​പ്പെ​ടു​ന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക​ട​ത്ത് കേ​സി​ല്‍ എ​ന്‍​ഐ​എ​യു​ടെ​യും ക​സ്റ്റം​സി​ന്‍റെയും അ​ന്വേ​ഷ​ണം തു​ട​രു​മ്പോ​ഴും വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ സ്വ​ര്‍​ണം പൂ​ര്‍​ണ​മാ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് തി​രി​ച്ച​ടി​യാ​കു​ന്നു.​ കോ​ഴി​ക്കോ​ട് ജ്വ​ല്ല​റി​യി​ല്‍നി​ന്നു ക​ണ്ടെ​ടു​ത്ത മൂ​ന്നു​കി​ലോ​യി​ല്‍ (3.45 ) അ​ധി​കം വ​രു​ന്ന സ്വ​ര്‍​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ക​സ്റ്റം​സി​ന് ജി​ല്ല​യി​ല്‍നി​ന്നു ക​ണ്ടെ​ത്താ​നാ​യ​ത്. കോ​ഴി​ക്കോ​ട്ടെ​യും കൊ​ടു​വ​ള്ളി​യി​ലെ​യും പ്ര​മു​ഖ ജ്വ​ല്ല​റി​ക​ളി​ലും ആ​ഭ​ര​ണ നി​ര്‍​മാ​ണ​ശാ​ല​ക​ളി​ലും സ്വ​ര്‍​ണം ചി​ല്ല​റ​യാ​യി വി​റ്റ​ഴി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ക​സ്റ്റം​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​തി​ന​കം വ്യ​ക്ത​മാ​യ​ത്. എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍ ‘ചി​ല്ല​റ’ കേ​സു​ക​ള്‍ വ​രാ​ത്ത​തി​നാ​ല്‍ ആ​ശ്വാ​സ​ത്തി​ലാ​ണ് പ​ല​രു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ന്നു. തീ​വ്ര​വാ​ദ​ബ​ന്ധ​ത്തി​ന് ക​ട​ത്തി​കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്കു​ന്ന​ത്. വ​മ്പ​ന്‍ സ്രാ​വു​ക​ളെ​ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍നി​ന്നു ചെ​റു​മീ​നു​ക​ള്‍ ര​ക്ഷ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ലോ​ക്ക​ല്‍ പോ​ലീ​സും പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ ഒ​രു ഭാ​ഗം​മാ​ത്ര​മേ ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട്ടുനി​ന്ന് പി​ടി​ച്ചി​ട്ടു​ള്ളു. ബാ​ക്കി എ​വി​ടേ എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. സ്വ​ര്‍​ണം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ അ​ത്…

Read More

സ്വർണക്കടത്ത്: ആദ്യ വെടിപൊട്ടിച്ച് ചെന്നിത്തല ; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സിൽ ക​യ​റി​യാ​ല്‍ ക​ളി​മാ​റും;സി​പി​എം കേ​ന്ദ്ര​ നേ​തൃ​ത്വ നി​ല​പാ​ട് നി​ര്‍​ണാ​യ​കം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൂ​ടി അ​ന്വേ​ഷ​ണ​ പ​രി​ധി​യി​ല്‍​പ്പെ​ട്ടാ​ല്‍ രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ന്‍ സി​പി​എം. നി​ല​വി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്തു​ക​ഴി​ഞ്ഞ സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൂ​ടി ഉ​ള്‍​പ്പെ​ട്ടു​ക​ഴി​ഞ്ഞാ​ല്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​കാ​ര്യ ഇ​തി​ന​കം ച​ര്‍​ച്ച​ചെ​യ്തു​ക​ഴി​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പാ​ര്‍​ട്ടി സം​സ്ഥാ​ന ഘ​ട​കം പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​മ്പോ​ഴും അ​ന്വേ​ഷ​ണം ‘പ​രി​ധി’​വി​ട്ടാ​ല്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് പോ​ലും ആ​ശ​യ​ക്കുഴ​പ്പ​മു​ണ്ട്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നാ​ണ് എ​ല്ലാ​കാ​ല​വും സി​പി​എം ഉ​യ​ര്‍​ത്തി​കൊ​ണ്ടു​വ​രു​ന്ന ആ​ക്ഷേ​പം. എ​ന്നാ​ല്‍ നി​ല​വി​ല്‍ മ​റ്റു​നി​വൃ​ത്തി​യി​ല്ലാ​തെ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് വ​ലി​യ അ​ടു​പ്പം പു​ല​ര്‍​ത്താ​ത്ത സി​പി​എം ജ​ന​റ​ല്‍ സ​ക്ര​ട്ട​റി സി​താ​റാം യ​ച്ചൂ​രി​യു​ടെ നി​ല​പാ​ട് എ​ന്താ​കു​മെ​ന്ന കാ​ര്യ​ത്തി​ലും അ​വ്യ​ക്ത​ത​യു​ണ്ട്. ജാ​ഗ്ര​ത​ക്കു​റ​വ് മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ടാ​യി എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്കു​ള്ള നി​ല​പാ​ട് ഇ​തു​വ​രെ പാ​ര്‍​ട്ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​യെ​ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന…

Read More

സ്വ​ർ​ണമു​ണ്ടോ?​ പ​രി​ശോ​ധ​ന​ക്ക് യ​ന്ത്ര​മി​ല്ല! ക​രി​പ്പൂ​ർ കാ​ർ​ഗോ​യി​ൽ ബാ​ഗേ​ജു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ കാ​ർ​ഗോ കോം​പ്ല​ക്സി​ൽ പ​രി​ശോ​ധ​ന​ക​ൾ കാ​ത്ത് ബാ​ഗേ​ജു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു. യാ​ത്ര​ക്കാ​രി​ല്ലാ​തെ ഗ​ൾ​ഫി​ൽ നി​ന്ന് അ​ണ് അ​ക്ക​ബ​നീ​ഡ് ബാ​ഗേ​ജാ​യി കാ​ർ​ഗോ വ​ഴി എ​ത്തി​ച്ച ബാ​ഗേ​ജു​ക​ളാ​ണ് മാ​സ​ങ്ങ​ളാ​യി കാ​ർ​ഗോ​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ര​ണ്ട​ര മാ​സം മു​ന്പ് ഇ​തോ​ടൊ​പ്പം എ​ത്തി​യ ചി​ല ബാ​ഗേ​ജു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്വ​ർ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു. ക​സ്റ്റം​സ് ഹാ​ളി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു ബാ​ഗു​ക​ൾ പ​രി​ശോ​ധി​ച്ച​ത്. ര​ണ്ടു ബാ​ഗി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​തെ കാ​ർ​ഗോ വി​ട്ടു ന​ൽ​കേ​ണ്ടെ​ന്ന് ക​സ്റ്റം​സ് തീ​രു​മാ​നി​ച്ച​ത്. വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ൽ കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​സ്ട്രി​യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സി​ന് (​കെ​എ​സ്ഐ​ഇ) കീ​ഴി​ലാ​ണ് ക​രി​പ്പൂ​ർ എ​യ​ർ​കാ​ർ​ഗോ കോം​പ്ല​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ സ്വ​ർ​ണ​മ​ട​ക്കം ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്കാ​നു​ള്ള എ​ക​സ്റെ മെ​ഷി​ൻ ത​ക​രാ​റി​ലാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. കോ​വി​ഡ് 19നെ ​തു​ട​ർ​ന്ന് മാ​ർ​ച്ച് മാ​സ​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഈ ​സ​മ​യം വ​രെ കാ​ർ​ഗോ​യി​ൽ ബാ​ഗേ​ജു​ക​ൾ…

Read More

സ്വ​പ്‌​ന​ സു​രേ​ഷു​മാ​യോ സ​രി​ത്തു​മാ​യോ നേ​രി​ട്ട് ബ​ന്ധ​മി​ല്ല! മൂന്നു പാർട്ണർമർ കുടുങ്ങും

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര പാ​ഴ്‌​സ​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടു​പേ​രെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. കോ​ഴി​ക്കോ​ട് അ​ര​ക്കി​ണ​റി​ലു​ള്ള ഹെ​സ ജ്വ​ല്ല​റി പാ​ര്‍​ട്ടണ​ര്‍​മാ​രാ​യ കൊ​ടു​വ​ള്ളി മാ​നി​പു​രം കൈ​വേ​ലി​ക്ക​ല്‍ കെ.​വി.​മു​ഹ​മ്മ​ദ് അ​ബ്ദു​ഷ​മീം(26), കോ​ങ്ക​ണി​പ​റ​മ്പ് ജാ​സ്മ​ഹ​ല്‍ സി.​വി.​ജി​ഫ്‌​സ​ല്‍ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന മു​ഴു​വ​ന്‍ സ്വ​ര്‍​ണ​വും ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. 3.72 കി​ലോ സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന് ഒ​രു കോ​ടി 1. 70 കോ​ടി രൂ​പ വി​ല​വ​രും. അ​തേ​സ​മ​യം സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ പി​ടി​യി​ലാ​യ സ്വ​പ്‌​ന​ സു​രേ​ഷു​മാ​യോ സ​രി​ത്തു​മാ​യോ ഇ​വ​ര്‍​ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. പാ​ര്‍​ട്ണ​ര്‍​മാ​രാ​യ മൂ​ന്നു​പേ​ര്‍ കൂ​ടി ക​സ്റ്റം​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മ​ഞ്ചേ​രി കൂ​മം​കു​ളം സ്വ​ദേ​ശി അ​ന്‍​വ​റു​മാ​യു​ള്ള അ​ടു​പ്പ​മാ​ണ് അ​ബ്ദു​ഷ​മീ​മി​നു​ള്ള​ത്. ഇ​യാ​ള്‍​ക്ക് മ​റ്റു കേ​സു​ക​ളി​ലൊ​ന്നും പ​ങ്കി​ല്ലെ​ന്നാ​ണ് ക​സ്റ്റം​സ്…

Read More

സു​രേ​ഷ് വി​ളി​ച്ചാ​ൽ ചി​ന്നു​വും മി​ന്നു​വും പ​റ​ന്ന് എ​ത്തും! പ​ക്ഷി​ക​ളോ​ട് കൂ​ട്ടു​കൂ​ടി സു​രേ​ഷ് ഗോ​പി

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ക്കി​മ​ല കൈ​ത​കൊ​ല്ലി താ​ഴെ ത​ല​പ്പു​ഴ മി​ൽ​മ ഡ​യ​റ​ക്ട​ർ ഗോ​പി​യു​ടെ മ​ക​ൻ സു​രേ​ഷ് ഗോ​പി​യു​ടെ കൂ​ട്ടു​കാ​ർ മൈ​ന​ക​ളും പ്രാ​വു​ക​ളും ഒ​ക്കെ​യാ​ണ്. ചി​ന്നു, മി​ന്നു തു​ട​ങ്ങി​യ ഓ​മ​ന​പ്പേ​രു​ക​ളി​ൽ വി​ളി​ക്കു​ന്ന ര​ണ്ട് മൈ​ന​ക്കു​ഞ്ഞു​ങ്ങ​ളെ സു​രേ​ഷി​ന്‍റെ തോ​ളി​ലും ത​ല​യി​ലും മി​ക്ക​പ്പോ​ഴും കാ​ണാ​നാ​കും. ഇ​ര​ട്ട​മൈ​ന​യെ ക​ണ്ടാ​ൽ ഭാ​ഗ്യ​മെ​ന്നാ​ണ് വി​ശ്വാ​സം. സു​രേ​ഷ് വി​ളി​ച്ചാ​ൽ ചി​ന്നു​വും മി​ന്നു​വും പ​റ​ന്ന് എ​ത്തും. വീ​ട്ടി​ലും കൃ​ഷി​യി​ട​ത്തി​ലും സു​രേ​ഷി​ന്‍റെ ഒ​പ്പം ഇ​രു​വ​രും ഉ​ണ്ടാ​കും. ചി​ന്നു സു​രേ​ഷി​ന്‍റെ തോ​ളി​ൽ​ക്ക​യ​റി​യി​രി​ക്കു​ന്പോ​ൾ മി​ന്നു ക​യ​റു​ന്ന​ത് ത​ല​യി​ലേ​യ്ക്കാ​വും. വീ​ട്ടി​ലെ എ​ല്ലാ​വ​രേ​ടും ചി​ന്നു​വി​നും മി​ന്നു​വി​നും സ്നേ​ഹം മാ​ത്രം. വീ​ട്ടി​ലെ ചെ​റി​യ കു​ട്ടി​യു​ടെ ഇ​ഷ്ട ക​ളിക്കൂ​ട്ടു​കാ​ര​ാ​ണ് ഇ​രു​വ​രും. ര​ണ്ട് മാ​സം മു​ന്പ് വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് നി​ല​ത്ത് വീ​ണ് കി​ട​ന്ന് ജി​വ​ൻ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്ന മൈ​നക്കു​ഞ്ഞു​ങ്ങ​ളെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​മ്പോ​ൾ തൂ​വ​ലു​ക​ൾ പോ​ലും ഇ​ല്ല​ായി​രുന്നു. വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​മെ​ല്ലാം ഉ​പ്പ് ചേ​ർ​ക്കാ​തെ​യാ​ണ് കൊ​ടു​ക്കു​ന്ന​ത്. ഒ​ഴി​വുസ​മ​യ​ത്ത് സു​രേ​ഷ് വ​യ​ലി​ൽ കൊ​ണ്ടു​പോ​യി പു​ൽ​ച്ചാ​ടി​ക​ളെ…

Read More

കള്ള​ക്ക​ട​ത്തുകാ​രേയു പ​റ്റി​ച്ചു സ്വ​ർ​ണം മു​ക്കു​ന്ന കാരി​യ​ർ​മാ​ർ; സ്വർണക്കടത്തുകാ രെ കബളിപ്പിച്ച് മുങ്ങുന്നതി ന് കാരിയർമാരെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പുറത്ത് വരുന്ന കാര്യം ഇങ്ങനെ…

കൊ​ണ്ടോ​ട്ടി:​ സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്കു കാരി​യ​ർ​മാ​രെ​യും വി​ശ്വ​സ്തരാ​യി കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​. ​ക​ട​ത്തി​യ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​ച്ചെ​ന്നു കള്ളക്ക​ട​ത്തു​കാ​രെ ബോ​ധി​പ്പി​ച്ച്, സ്വ​ർ​ണം മു​ക്കു​ന്ന ക​ാരി​യ​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്.​ ഇ​താ​ണ് പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​രെ ത​ട്ടി​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ന്ന​ത്. ഗ​ൾ​ഫി​ൽനി​ന്നു സ്വ​ർ​ണം കൊ​ടു​ത്ത​യ​യ്ക്കു​ന്ന സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​തു കൈ​മാ​റേ​ണ്ട ആ​ളു​ക​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ ധാ​ര​ണ ന​ൽ​കി​യു​ട്ടു​ണ്ടാ​വും.​ ഇ​വ​ർ കാ​രി​യ​ർ​മാ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​തും കാ​ത്ത് വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു കാ​ത്തു നി​ൽ​ക്കു​ം.​ എ​ന്നാ​ൽ, വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ത​ന്നെ സ്വ​ർ​ണം കൈ​മാ​റി ക​ട​ത്തു സം​ഘ​ത്തെ ക​ബ​ളി​പ്പി​ക്കു​ന്ന ക​ാരി​യ​ർ​മാ​രു​ടെ എ​ണ്ണ​മാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.​ ക്വ​ട്ടേ​ഷ​ൻ സം​ഘം കൊ​ടി​യ പീ​ഡ​നം ഏ​ൽ​പ്പി​ച്ചി​ട്ടും ക​ട​ത്തി​യ സ്വ​ർ​ണം പി​ടി​കൊ​ടു​ക്കാ​തെ മു​ക്കി​യ കാ​രി​യ​ർ​മാ​രു​ടെ കേ​സും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​മാ​ന ടി​ക്ക​റ്റും 15, 000മു​ത​ൽ 25,000 വ​രെ രൂ​പ​യു​മാ​ണ് സ്വ​ർ​ണ​ക്ക​ട​ത്തി​നു ന​ൽ​കു​ന്ന​ത്.​ എ​ന്നാ​ൽ, റി​സ്ക് എ​ടു​ത്ത് ക​ട​ത്തി​യ സ്വ​ർ​ണ​ത്തി​നു പാ​രി​തോ​ഷി​കം കു​റ​ഞ്ഞു​വെ​ന്നു തോ​ന്ന​ലും പെ​ട്ടെന്ന് പ​ണ​മു​ണ്ടാ​ക്കാ​നു​മാ​ണ് കാ​രി​യ​ർ​മാ​ർ…

Read More

എ​ല്‍​ജെ​ഡിയിൽ പൊട്ടിത്തെറി; ശ്രേ​യാം​സ്‌​കു​മാ​റി​നെ മാ​റ്റിയ​തി​നെതിരേ സം​സ്ഥാ​ന നേ​തൃ​ത്വം

കോ​ഴി​ക്കോ​ട്: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് എം.​വി. ശ്രേ​യാം​സ് കു​മാ​റി​നെ നീ​ക്കം​ചെ​യ്ത കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സം​സ്ഥാ​ന നേ​തൃ​ത്വം അ​ടി​യ​ന്ത​ര​യോ​ഗം ചേ​രും. സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റാ​യി വ​ര്‍​ഗീ​സ് ജോ​ര്‍​ജി​നെ നി​യ​മി​ച്ച​ത് സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യാ​ണെ​ന്നും തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു​മാ​ണ് ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യം. ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും പ്ര​മേ​യം പാ​സാ​ക്കി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റു​ന്ന​തി​നു​മാ​യാ​ണ് ഇ​ന്ന് യോ​ഗം ചേ​രു​ന്ന​ത്. സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഓ​ണ്‍​ലൈ​ന്‍ വ​ഴി ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം സം​സ്ഥാ​ന സ​മി​തി വീ​ണ്ടും ചേ​രു​ക​യും പ്ര​മേ​യം പാ​സാ​ക്കി കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്യും. തി​ക​ഞ്ഞ ഐ​ക്യ​ത്തോ​ടെ പാ​ര്‍​ട്ടി മു​ന്നോ​ട്ടു​പോ​കു​മ്പോ​ള്‍ ച​ര്‍​ച്ച​യോ ആ​ലോ​ച​ന​യോ ഇ​ല്ലാ​തെ ദേ​ശീ​യ നേ​തൃ​ത്വം കൈ​ക്കൊ​ണ്ട​ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​മി​തി​യി​ലെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്ന​ത്. പാ​ര്‍​ട്ടി​യി​ല്‍ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​നു​ള്ള കേ​ന്ദ്ര​നേ​താ​ക്ക​ളി​ല്‍ ചി​ല​രു​ടെ ഈ ​നീ​ക്കം സ്വീ​കാ​ര്യ​മ​ല്ല. ഇ​തി​നു​പി​ന്നി​ല്‍ ചി​ല​രു​ടെ…

Read More