കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാർ ശരീരത്തിലും ബാഗിലുമായി ഒളിപ്പിച്ചു കടത്തിയ 60 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ജിദ്ദയിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കുറുന്പലങ്കോട് പി.മുഹമ്മദ്, ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് കട്ടിപ്പാറ അബ്ദുൾ ജബ്ബാർ മുഹമ്മദ് ഹനീഫ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 848 ഗ്രാം സ്വർണ സ്തൂപമാണ് മുഹമ്മദിൽനിന്ന് കണ്ടെടുത്തത്. വാതിലിന്റെ പൂട്ടിനുളളിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണ സ്തൂപം പൂട്ടിനുളളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. വാതിൽ പൂട്ട് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്താനായത്. ശരീരത്തിൽ ഒളിപ്പിച്ചാണ് അബ്ദുൾ ജബ്ബാർ സ്വർണം കടത്തിയത്. ഇയാളിൽ നിന്ന് 449 ഗ്രാം സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്. രണ്ടു പൊതികളിലായാണ് സ്വർണമുണ്ടായിരുന്നത്. രണ്ടു യാത്രക്കാരിൽ നിന്നായി 1.2 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് 60 ലക്ഷം രൂപ വിലലഭിക്കും.…
Read MoreCategory: Kozhikode
ആദിവാസികളുടെ ജീവിതം മാറ്റി മറിച്ച ഉരുൾ പൊട്ടൽ! ആനപ്പാന്തത്തെ ആ ദുരന്ത സ്മരണക്ക് 15 വയസ്
വെള്ളിക്കുളങ്ങര: ആനപ്പാന്തം കോളനിയിലെ ആദിവാസികളുടെ ജീവിതം മാറ്റി മറിച്ച ഉരുൾ പൊട്ടൽ ദുരന്തം സംഭവിച്ചിട്ട് പതിനഞ്ചു വർഷം പിന്നിടുന്നു. 2005 ജൂലൈ മാസത്തിലെ ഒരർധരാത്രിയിൽ സംഭവിച്ച ആ ദുരന്തത്തെ കുറിച്ച് ഇന്നും നടുക്കത്തോടെയാണ് ആദിവാസികൾ ഓർക്കുന്നത്. കോളനിക്കു സമീപമുള്ള മലമുകളിൽനിന്ന് കുത്തിയെലിച്ചെത്തിയ വെള്ളവും മണ്ണും അന്ന് കവർന്നെടുത്തത്് രണ്ട് ജീവനുകളാണ്. കാടർ വിഭാഗക്കാരായ 56 കുടുംബങ്ങൾ താമസിച്ചിരുന്ന കോളനിയിലെ കണ്ണമണിയുടെ ഭാര്യ 38 വയസുള്ള ശാരദ, ഒന്നരവയുള്ള മകൾ എന്നിവരാണ് ഉറക്കത്തിനിടെ മണ്ണിനടിയിൽ പുതഞ്ഞുമരിച്ചത്. കോളനിയിലെ അഞ്ചു വീടുകളും തകർന്നു. കോളനിയിൽ സ്ഥാപിച്ചിരുന്ന സൗരോർജ പ്ലാന്റും ഉരുൾപൊട്ടലിൽ നശിച്ചു. വെള്ളിക്കുളങ്ങരയ്ക്ക് 17 കിലോമീറ്റർ അകലെ വനാന്തർഭാഗത്ത് നടന്ന പ്രകൃതി ദുരന്തം പുറംലോകം അറിഞ്ഞത് പിറ്റേന്ന് പുലർച്ചെയാണ്. സർക്കാർ ഇടപെട്ട് പിറ്റേന്നുതന്നെ കോളനിയിലെ മുഴുവൻ കുടുംബങ്ങളേയും വെള്ളിക്കുളങ്ങര സ്കൂളിൽ തുറന്ന ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. കോളനിയിൽ ഇനിയും ഉരുൾപൊട്ടൽ…
Read Moreസഹികെട്ട് പോലീസ്! സാറ്റയില്‍ ടൈഗറിന്റെ “പരിഹാസം’; മനോവീര്യം നഷ്ടപ്പെടുത്തുന്ന നടപടിയെന്ന് ആരോപണം
കോഴിക്കോട്: കോവിഡ് അതിരൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തിലും രാപ്പകലില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് ഉന്നത പോലീസുദ്യോഗസ്ഥന്റെ പരിഹാസം. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഇന്സ്പക്ടര്മാരേയും എസ്ഐമാരെയുമാണ് പരിഹാസം കലര്‍ന്ന സ്വരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ന് രാവിലെയുള്ള സാറ്റ (പ്രതിദിന വിവര ശേഖരം) യിലാണ് കേസുകള്‍ കുറഞ്ഞതിനെതിരേ മേലുദ്യോഗസ്ഥന് വിമര്‍ശനമുന്നയിച്ചത്. കോവിഡ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു മായി ബന്ധപ്പെട്ടാണ് തീരദേശ മേഖലയിലെ ഇന്‍സ്പക്ടര്‍ക്ക് പരിഹാസം കേള്‍ക്കേണ്ടതായി വന്നത്. രണ്ട് കേസുകളില്‍ വരും ദിവസം കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചത്. രണ്ട് കേസുകളോ ഇത് കൂടുതലാണെന്ന രീതിയിലാണ് മേലുദ്യോഗസ്ഥന്റെ പരിഹാസം . അപകടകരമാം വിധത്തില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനമുണ്ടാവുന്നിടത്തെ ഒരു ഇന്‍സ്പക്ടറെ പേരുപറഞ്ഞായിരുന്നു പരിഹസിച്ചതെന്നാണ് സേനയ്ക്കുള്ളിലെ ആരോപണം. ഇതിനു പുറമേ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് കൂടുതല്‍ കേസുകള്‍ പിടികൂടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്. കോവിഡ് ഭീതിയിലും അവധി പോലുമെടുക്കാതെയാണ് പല സ്റ്റേഷനുകളിലും ഇന്‍സ്പക്ടര്‍മാരും…
Read Moreഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ ?രാപ്പകലില്ലാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഉന്നത പോലീസുദ്യോഗസ്ഥന്റെ പരിഹാസം; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…
കോഴിക്കോട്: കോവിഡ് അതിരൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തിലും രാപ്പകലില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് ഉന്നത പോലീസുദ്യോഗസ്ഥന്റെ പരിഹാസം. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഇന്‍സ്പെക്ടര്‍മാരേയും എസ്ഐമാരെയുമാണ് പരിഹാസം കലര്‍ന്ന സ്വരത്തില്‍ രൂക്ഷമായി മേലു ദ്യോഗസ്ഥൻ വിമര്‍ശിച്ചത്. ഇന്നു രാവിലെയുള്ള സാറ്റ (പ്രതിദിന വിവര ശേഖരം) യിലാണ് കേസുകള്‍ കുറഞ്ഞതിനെതിരേ മേലുദ്യോഗസ്ഥന് വിമര്‍ശനമുന്നയിച്ചത്. കോവിഡ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് തീരദേശ മേഖലയിലെ ഇന്‍സ്പെക്ടര്‍ക്ക് പരിഹാസം കേള്‍ക്കേണ്ടതായി വന്നത്. രണ്ട് കേസുകളില്‍ വരും ദിവസം കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു അറിയിച്ചത്. രണ്ട് കേസുകളോ, ഇത് കൂടുതലാണെന്ന രീതിയിലാണ് മേലുദ്യോഗസ്ഥന്റെ പരിഹാസം. അപകടകരമാം വിധത്തില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനമുണ്ടാവുന്നിടത്തെ ഇന്‍സ്പെക്ടറെ പേരുപറഞ്ഞായിരുന്നു പരിഹസിച്ചതെന്നാണ് സേനയ്ക്കുള്ളിലെ ആരോപണം. ഇതിനു പുറമേ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് കൂടുതല്‍ കേസുകള്‍ പിടികൂടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് പോലീസുകാര്‍ പറയുന്നത്. കോവിഡ് ഭീതിയിലും അവധി പോലുമെടുക്കാതെയാണ് പല സ്റ്റേഷനുകളിലും ഇന്‍സ്പെക്ടര്‍മാരും എസ്ഐമാരും…
Read Moreഒന്നും രണ്ടുമല്ല, നാനൂറിലേറെ കള്ളന്മാർ; നാലുവർഷത്തിനിടെ സിവിൽ സപ്ലൈസ് വകുപ്പിൽ ക്രമക്കേട് നടത്തിയത് 486 ഉദ്യോഗസ്ഥർ
കൊണ്ടോട്ടി: സംസ്ഥാനത്ത് നാലു വർഷത്തിനിടെ സിവിൽ സപ്ലൈസ് വകുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന്് 486 ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ. സർക്കാർ തലത്തിൽ 168 പേർക്കെതിരെയും വകുപ്പ് തലത്തിൽ 318 പേർക്കെതിരെയുമാണ് നടപടി. ഇതിൽ പകുതിയും റേഷനിംഗ് ഇൻസ്പെക്ടർമാരാണ്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന്റെയും ക്രമക്കേടിൽ ഉൾപ്പെട്ടതിന്റെയും പേരിലാണ് ഉദ്യോഗസ്ഥർക്കെതിരേ നടിപടിയെടുത്ത്. സർക്കാർ തലത്തിൽ 78 റേഷനിംഗ് ഇൻസ്പെക്ടർമാർക്കെതിരേയും വകുപ്പ് തലത്തിൽ 166 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. നിയമ നടപടിക്ക് വിധേയരമായവരിൽ 85 പേർ താലൂക്ക് സപ്ലൈ ഓഫീസർമാരാണ്. ഇവരിൽ 45 പേർ വകുപ്പ് നടപടിക്കും 41 പേർ സർക്കാർ തലത്തിലും നടപടിയും നേരിട്ടു. അസിസ്റ്റന്റ് താലൂക്ക് ഓഫീസർമാരിൽ 34 പേർ വകുപ്പ് തലത്തിലും 13 പേർ സർക്കാർ തലത്തിലും നടപടി നേരിടുകയാണ്. ക്ലർക്കുമാരിൽ 71 പേരാണ് വകുപ്പ് തലത്തിൽ അന്വേഷണം നേരിടുന്നത്. 24 പേർ സർക്കാർ തലത്തിലും അന്വേഷണം നേരിടുന്നുണ്ട്. ഡെപ്യൂട്ടി കണ്ട്രോളർ…
Read Moreബാലുശേരിയിൽ നിന്നും കാണാതായ യുവാവിന് സ്വർണക്കടത്തുമായി ബന്ധം ; കണ്ടെത്താൻ ക്രൈംബ്രാഞ്ച്
കൊയിലാണ്ടി: ബാലുശേരിയിൽ നിന്നും രണ്ടു മാസം മുമ്പ് കാണാതായ യുവാവിന് കൊടുവള്ളിയിലെ സ്വർണക്കടത്തുമായി ബന്ധമുള്ളതായി പോലീസിന് സൂചന. പുനൂർ, ഉണ്ണികുളം, കുന്നുമ്മൽ വീട്ടിൽ അബ്ദുൾ മജീദിന്റെ മകൻ ഹാഷിദി(25)നെയാണ് 2019 ആഗസ്റ്റ് 22 മുതൽ കാണാതായത്. ഇത് സംബസിച്ച് ഹാഷിദിന്റെ ഉമ്മ സുഹറ സെപ്റ്റംബര്‍ 13ന് ബാലുശേരി പോലീസിൽ പരാതി നൽകിയിരുന്നു. ഹാഷിദിന് വിവാഹ അന്വേഷണങ്ങൾ നടന്നുവരുന്നതിനാലാണ് പരാതി നൽകാൻ ഒരു മാസമെടുത്തത്. സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നാട്ടിൽ വന്ന് മൂന്നു മാസത്തിനു ശേഷം വീട്ടിൽ നിന്നും ഡ്രസുകളുമായി പുറത്തു പോയതിന് ശേഷമാണ് കാണാതാകുന്നത്. പോകുന്നതിനു മുമ്പ് ഉമ്മയുടെ ഫോണിൽ ആരെയോ വിളിച്ചിരുന്നു. ഈ നമ്പർ ഡീലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഖത്തറിൽ വിസിറ്റിംഗ് വീസയിൽ പോകുമെന്ന് ഉമ്മയോട് പറഞ്ഞിരുന്നു. പോലീസ് അന്വേഷണത്തിൽ പുനൂർ സ്വദേശി അൻവറിനോടൊപ്പമാണ് പോയതെന്നാണ് മന സിലായത്. ഇയാൾക്ക് കൊടുവള്ളിയിലെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ്…
Read Moreആശങ്കയോടെ വിദ്യാർഥികൾ; കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹയർ സെക്കൻഡറി അപേക്ഷാ സമർപ്പണം നാളെ മുതൽ
മുക്കം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം നാളെ മുതൽ ആരംഭിക്കാനിരിക്കെ ആശങ്കയോടെ വിദ്യാർഥികൾ. അപേക്ഷകൾ ഓൺലൈനായി നൽകാമെങ്കിലും ഇതിനായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയും ഇ-കേന്ദ്രങ്ങളേയുമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അക്ഷയ കേന്ദ്രങ്ങളിൽ രക്ഷിതാക്കളും വിദ്യാർഥികളും കൂട്ടമായെത്തി അപേക്ഷ സമർപ്പിക്കാൻ സാധ്യതയുള്ളതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഹയർ സെക്കൻഡറി പ്രവേശന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയേയും അനുബന്ധ കാര്യങ്ങളേയും കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് അധ്യാപകർ പറയുന്നു.
Read Moreപതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന് കീഴടങ്ങി; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി സൂചന
കൊയിലാണ്ടി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിമൂന്ന്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ മധ്യവയസ്കന് കോഴിക്കോട് പോക്സോ കോടതിയില്‍ കീഴടങ്ങി. തിക്കോടി സ്വദേശിയും ഇപ്പോള്‍ ചെരണ്ടത്തൂരില്‍ താമസിക്കുന്ന വടക്കെകണ്ടി ആറ്റക്കോയ തങ്ങള്‍ (55) ആണ് കീഴടങ്ങിയത്. ജൂണ്‍ മാസം 15 ന് പെണ്‍കുട്ടി വീടിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് പീഡിപ്പിക്കാന്ശ്രമിച്ചത്. ബന്ധുക്കള്‍ ബാലവാകാശ കമ്മിഷന് പരാതി നല്‍കിയതിനെതുടര്‍ന്ന് പയ്യോളി പോലീസില്‍ വിവരമറിയിക്കുകയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി.ആര്.ഹരിദാസിന്റെ നേതൃത്വത്തില്‍ കേസന്വേഷണം നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. കോടതിയില്‍ കീഴടങ്ങിയതിനാല്‍ ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈഎസ്പി.ആര് .ഹരിദാസ് പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാനായി ചെരണ്ടത്തുരിലെ ബാലികയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയും മറ്റ് ചിലരും ശ്രമിച്ചതായി പോലീസിനു വിവരംലഭിച്ചു. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഹരിദാസ് പറഞ്ഞു.
Read Moreഹോം ക്വാറന്റൈൻ സംവിധാനം പൊളിഞ്ഞു; പിഴവുകൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ ഒരു വിഭാഗം ആരോഗ്യ പ്രവർത്തകർ
കോഴിക്കോട്: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുകയും തുടക്കത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ മുന്‍തൂക്കം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരേ ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികളും രംഗത്ത്. പ്രവാസികള്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ നാട്ടിലേക്ക് മടങ്ങിവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ക്വാറന്റൈന് സംവിധാനം നിര്‍ത്തലാക്കിയതാണ് വ്യാപനത്തിന് ഒരു പരിധിവരെ കാരണമായതെന്ന് ഇവര്‍ പറയുന്നു. ഇതോടാപ്പം ഹോം ക്വാറന്റൈന് ഉദ്ദേശിച്ച ഫലം ഉണ്ടാക്കുകയും ചെയ്തില്ല. വീടുകളില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്നറിയാന്‍ വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകള്‍ പരിശോധനയ്ക്കായി വീടുകളില്‍ എത്തിയിരുന്നുവെങ്കിലും അധികൃതരുടെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ വ്യാപകമായി പുറത്തിറങ്ങുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഹോം ക്വാറന്റൈന് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുമെന്നായിരുന്നു ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. സര്‍ക്കാര്‍ സംവിധാനം നിര്‍ത്തിലാക്കിയത് പ്രതിപക്ഷം വലിയ വിവാദമാക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രവാസികള്‍ക്ക് സര്‍ക്കാര്‍…
Read Moreവരുന്നൂ… സ്വർണം പിടിക്കാൻ ഫുൾ ബോഡി സ്കാനർ! കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നു
കൊണ്ടോട്ടി: സ്വർണക്കടത്ത് വർധിച്ചതും യാത്രക്കാർക്ക് പരിശോധനകൾക്ക് ഏറെ കാലതാമസമെടുക്കുന്നതും മൂലം കരിപ്പൂർ വിമാനത്താവളത്തിൽ പുതിയ മൂന്ന് ഫുൾ ബോഡി സ്കാനറും എക്സ്റേ ഉപകരണങ്ങളും സ്ഥാപിക്കുന്നു. കേന്ദ്ര ഇൻഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ് ബോർഡാണ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറൻസിനു കാലതാമസം നേരിടുന്നതും പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങളില്ലാത്തതും ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രവർത്തന ക്ഷമമല്ലാത്ത മെഷീനുകൾ മാറ്റി സ്ഥാപിക്കുന്നതിനും കൂടുതൽ മെഷീനുകൾ സ്ഥാപിക്കുന്നതിനുമാണ് നടപടി എടുക്കുന്നത്. ഉപകരണങ്ങളും ആവശ്യമായ ജീവനക്കാരെയും ലഭ്യമാക്കും. വകുപ്പ് സ്വന്തം നിലയിൽ ഫുൾ ബോഡി സ്കാനർ ഇന്ത്യയിലെ ഒരു വിമാനത്താവളത്തിന് ആദ്യമായാണ് അനുവദിക്കുന്നത്. കാലങ്ങളായി കരിപ്പൂരിൽ യാത്രക്കാർ നേരിടുന്ന പ്രശ്നമായിരുന്നു കസ്റ്റംസ് ക്ലിയറൻസിലെ കാലതാമസം. ജീവനക്കാരുടെയും സാങ്കേതിക ഉപകരണങ്ങളുടെയും അഭാവമാണ് ഇതിന് കാരണമായിരുന്നത്. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് യാത്രക്കാരെ ഏറെനേരം വിമാനത്താവളത്തിൽ നിൽക്കാൻ നിർബന്ധിതരാക്കുകയായിരുന്നു. കേരളത്തിലെത്തുന്ന വിദേശികളെയും കസ്റ്റംസ് ക്ലിയറൻസിലെ താമസം വളരെയേറെ…
Read More