കൊണ്ടോട്ടി: കൊവിഡ് 19 നിയന്ത്രണങ്ങൾക്കിടിയിലും ഇടതടവില്ലാതെ കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത് പത്തു ദിവസത്തിനിടെ പന്ത്രണ്ടര കിലോ സ്വർണം. കോവിഡ് മൂലം ഗൾഫിൽനിന്ന് പ്രവാസികളുടെ മടക്കത്തിനമായി മാത്രം വിമാനങ്ങൾ ചാർട്ടർ ചെയ്ത വിമാനങ്ങളിൽ മാത്രമായി ഇക്കഴിഞ്ഞ പത്തു ദിവസത്തിനിടയിൽ കസ്റ്റംസ് പിടിച്ചെടുത്തത് ആറര കോടിയുടെ സ്വർണമാണ്.17 യാത്രക്കാരിൽനിന്നാണ് സ്വർണം പിടിച്ചത്.മുഴുവൻ യാത്രക്കാരും കളളക്കടത്ത് കരിയർമാരാണ്. സമാനമായ രീതിയിലുളള കളളക്കടത്താണ് കരിപ്പൂരിൽ അരങ്ങേറുന്നത്. മിക്ക യാത്രക്കാരും സ്വർണം പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിലാണ് കള്ളക്കടത്ത് നടത്തിയത്.അരയിൽ ഭദ്രമായി ചേർത്തുവച്ച് കെട്ടിയാണ് സ്വർണ മിശ്രിതം എത്തിച്ചത്. ഇതോടൊപ്പം ഇലക്ട്രോണിക് ഉപകരണത്തിലും സ്വർണമെത്തി.രണ്ടു യാത്രക്കാരും ഇൻഡക്ഷൻ കുക്കറിനകത്താണ് സ്വർണം ഒളിപ്പിച്ചു കടത്തിയത്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അഞ്ചര കോടിയുടെ സ്വർണം പിടിച്ചെടുത്തത്. വിവാദങ്ങളും കൂടുതൽ അറസ്റ്റും പുരോഗമിക്കുന്പോൾ കരിപ്പൂർ വഴി സ്വർണം ഇറങ്ങുന്നത് അന്വേഷണ ഏജൻസികളേയും ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ കരിപ്പൂർ…
Read MoreCategory: Kozhikode
വയോധിക പീഡനത്തിനിരയായ സംഭവം! പ്രതിയെ കുറിച്ച് സൂചന ലഭിച്ചു; ഉടൻ പിടിയിലാകും
മുക്കം: ജോലിക്ക് പോകുന്നതിനിടെ വയോധിക പീഡനത്തിനിരയായ സംഭവത്തിൽ പ്രതിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി വിവരം. പത്ത് ദിവസത്തെ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. സംഭവം നടന്ന മൊബൈൽ ടവർ പരിധിയിലെ ആ സമയത്തെ മുഴുവൻ മൊബൈലുകളും പരിശോധിച്ചപ്പോഴാണ് പ്രതിയെന്ന് സംശയിക്കുന്ന ആളിലേക്ക് എത്തിയത്. ഇയാൾ സംഭവസമയത്ത് ടവർ പരിധിയിൽ ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസം പിടിയിലായ കഞ്ചാവ് കേസിലെ പ്രതികളുമായി ഇയാൾക്ക് ബന്ധമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇടക്കിടക്ക് ഇയാൾ മുക്കത്ത് വന്ന് പോയിരുന്നതായും നിരവധി സിം കാർഡുകൾ ഇയാളുടെ പേരിൽ ഉള്ളതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കുവേണ്ടി വിവിധ രീതിയിൽ അന്വേഷണം നടത്തിയിട്ടും യാതൊരു തെളിവും ലഭിക്കാത്തതിനെ തുടർന്ന് മൊബൈൽ ടവറിന് പരിധിയിലുള്ള മുഴുവൻ ഫോണുകളും പരിശോധിച്ചതാണ് വഴിതിരിവായത്. പ്രതിയെന്ന് സംശയിക്കുന്ന ആൾക്ക് മറ്റൊരു ജില്ലയിൽ സമാനമായ കേസുള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ മുത്തേരി…
Read Moreമുക്കത്തെ കഞ്ചാവ് വേട്ട! ലക്ഷ്യം ആഡംബര ജീവിതം; പിടിയിലായത് വൻ സംഘത്തിലെ കണ്ണികളെന്ന് സൂചന
മുക്കം: മുക്കത്ത് കഞ്ചാവ് കേസിൽ പിടിയിലായ സഹോദരങ്ങൾ വൻ കഞ്ചാവ് മാഫിയയിലെ കണ്ണികളെന്ന് സൂചന. പാലക്കാട് കുഴൽമന്ദം സ്വദേശിയും ഏറെ നാളായി പൂളപ്പൊയിലിൽ വാടകവീട്ടിൽ താമസിക്കുന്നതുമായ ചന്ദ്രശേഖരൻ (31), സഹോദരി സൂര്യപ്രഭ എന്നറിയപ്പെടുന്ന സൂര്യ (28) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചന്ദ്രശേഖരൻ കോഴിക്കോട് സബ് ജയിലിലും സൂര്യപ്രഭ കണ്ണൂർ സബ് ജയിലിലുമാണ്. പുള പൊയിലിൽ വാടകയ്ക്ക് താമസിച്ചാണ് ഇവർ കുറേ കാലമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കോഴിക്കോട് ജില്ലയ്ക്ക് പുറമെ സമീപ ജില്ലകളിലേക്കും ഇവർ കഞ്ചാവ് എത്തിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ബൈക്കിലും കാറിലുമെല്ലാമായി സ്ത്രീകൾ ഉൾപ്പെട്ട കുടുംബം യാത്ര ചെയ്യുമ്പോൾ സാധാരണയായി പോലീസ് പരിശോധന ഉണ്ടാകാറില്ല. ഇത് മുതലെടുത്താണ് കഞ്ചാവ് കടത്തിയിരുന്നത്. മുത്തേരി കാപ്പുമല വളവിൽ വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിന്റെ അന്വേഷണത്തിനിടെയാണ് പൂളപ്പൊയിലിൽ…
Read Moreകോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍! കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിരോധിച്ചു
കോഴിക്കോട്: കോവിഡ് സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കെ ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യവസ്തുക്കളുടെ കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ. മാളുകള്‍ , സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയ്ക്ക് അനുമതിയില്ല. വൈദ്യസഹായത്തിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്രചെയ്യാന്‍ പാടില്ലെന്നും ജില്ലകളക്ടര്‍ ഉത്തരവിട്ടു. വിവാഹവും അതിനോടുനബന്ധിച്ചുള്ള ചടങ്ങുകളിലും ആകെ പങ്കെടുക്കുന്നവര്‍ 50 ല്‍ കൂടാന്‍ പാടില്ല. ഓരേ സമയം 20 പേരിലധികം ഒന്നിച്ചുചേരാനും പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേരിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പോലീസിന്റെ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍, ഘോഷയാത്രകള്‍, പ്രക്ഷോഭ പരിപാടികള്‍ എന്നിവ നിരോധിച്ചു. അനുമതിയോടെ നടത്തുന്ന പരിപാടികളില്‍ 10 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ജില്ലയിലെ കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിരോധിച്ചിരിക്കുകയാണ്. രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെ രാത്രി കര്‍ഫ്യൂ കര്‍ശനമാക്കാന്‍…
Read Moreഇന്നും പിടികൂടി, കൊച്ചിയിലും കോഴിക്കോട്ടും! സ്വര്‍ണക്കടത്ത് തുടരുന്നു
കൊണ്ടോട്ടി: തിരുവന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണം പുരോഗമിക്കുന്പോൾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നാം ദിവസവും സ്വർണം പിടിച്ചു. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ 1.195 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി.എയര്‍ഇന്ത്യ എക്സ്പ്രസിന്റെ 1376 വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയവരാണ് രണ്ട് യാത്രക്കാരും. 637 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഒരു യാത്രക്കാരനില്‍ നിന്ന് കണ്ടെത്തിയത്.ഇയാളുടെ പാന്റ്സിന്റെ പിറകില്‍ പ്രത്യേകം സൂക്ഷിച്ച നിലയിലായിരുന്നു. രണ്ടാമത്തെ യാത്രക്കാരനില്‍ നിന്ന് 558 കിലോ സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. ഇയാള്‍ ഷര്‍ട്ടിന്റെ വശങ്ങളിലും പാന്റ്സിന്റെ പിറകിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.സ്വര്‍ണം മിശ്രിത രൂപത്തിലായതിനാല്‍ ഇതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളാണ് നടന്നുവരുന്നത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ്അരക്കോടിയോളം രൂപ വിലവരുമെന്നാണ് കരുതുന്നത്. മിശ്രിതത്തില്‍ എത്ര സ്വര്‍ണം അടങ്ങിയിരിക്കുന്നവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ സ്വര്‍ണത്തിന്റെ കൃത്യമായ അളവും തുകയും നിശ്ചയിക്കാനവുകയുളളു. സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം.രണ്ടും പേരും സമാന രീതിയിലാണ് കളളക്കടത്ത്…
Read Moreജോലി പാചകം, നാലു വർഷത്തിനിടെ 40 തവണ ദുബൈയിൽ! പാസ്പോർട്ട് പരിശോധിച്ച് പോലീസ് ഞെട്ടി
കൊണ്ടോട്ടി: സ്വർണക്കടത്ത് കാരിയറെന്നു സംശയിച്ചു തട്ടികൊണ്ടുപോയ മറ്റൊരു യുവാവിന്റെ പാസ്പോർട്ട് പരിശോധിച്ച് പോലീസ് ഞെട്ടി. നാലു വർഷത്തിനിടെ 40 തവണയാണ് ഇയാൾ ദുബായിൽ പോയി വന്നത്. ജോലിയാണെങ്കിൽ വെറും ഒരു ഹോട്ടൽ പാചകക്കാരൻ. ഇയാൾ സ്ഥിരം കളളക്കടത്ത് കാരിയറാണെന്നു ബോധ്യമാണെങ്കിലും തെളിവുകളിലില്ലായിരുന്നു. കളളക്കടത്തുകാരുടെ വിശ്വസതനായിരുന്ന ഇയാൾ സ്വർണം അപഹരിച്ചതിനായിരുന്നു തട്ടികൊണ്ടുപോകൽ. തുടർച്ചയായ യാത്രകൾ നടത്തിയ ഇയാളെ ഏതെങ്കിലും ഒരു സമയത്തു ചോദ്യം ചെയ്തു പിടികൂടിയിരുന്നെങ്കിൽ പിടിയിലാകുമായിരുന്നെന്നു പറയുന്നു. ഇത്തരത്തിൽ തുടർച്ചയായ യാത്ര ചെയ്യുന്ന സാധാരണക്കാരെ പരിശോധിക്കൽ നിർബന്ധമാണ്. കളളക്കടത്ത് കാരിയർമാരെ തട്ടിക്കൊണ്ടുപോവൽ തുടർക്കഥയായപ്പോഴാണ് വിസിറ്റിംഗ് വീസയിൽ ദുബായിൽ പോയിവരുന്നവരെ പോലീസും കസ്റ്റംസും കർശനമായി നിരീക്ഷിച്ചു തുടങ്ങിയത്. ഇവരിൽ പലരും നിരവധി തവണ ഗൾഫിലേക്കു സ്വർണക്കടത്ത് കാരിയറാകാൻ വേണ്ടി മാത്രം യാത്ര ചെയ്തവരാണ്. തൊഴിലില്ലാതെ അലയുന്നവരെ കണ്ടെത്തി ജോലിയും ഗൾഫ് യാത്രയും വാഗ്ദാനം ചെയ്താണ് സ്വർണ മാഫിയ ഇവരെ…
Read Moreസ്വർണം പിടിക്കുന്നവർക്കും വിവരം തരുന്നവർക്കും ചാകര! കൂടുതലും സർക്കാർ ജീവനക്കാർ, 2018ൽ 40 ലക്ഷം രൂപ
കൊണ്ടോട്ടി: കസ്റ്റംസിനു സമയബന്ധിതമായി സ്വര്‍ണക്കടത്ത് വിവരം നല്‍കുന്നവര്‍ക്ക് (ഇന്‍ഫോര്‍മര്‍) ലഭിക്കുന്നതും ലക്ഷങ്ങളുടെ പാരിതോഷികം. കളളക്കടത്ത് പിടിക്കുന്നതിന്റെ തോത് അനുസരിച്ച് ഇന്‍ഫോര്‍മറുടെ റേറ്റ് ഉയരും. പവന് 150 രൂപ നിരക്കിലാണ് നിലവില്‍ ഇന്‍ഫോര്‍മര്‍ക്ക് കസ്റ്റംസ് നല്‍കുന്നത്. ഇന്‍ഫോം ചെയ്യുന്നവരുടെ വിവരങ്ങള്‍ കസ്റ്റംസ് രഹസ്യമായി വയ്ക്കും. ഒരു കിലോഗ്രാം സ്വര്‍ണം പിടിച്ചാല്‍ ഇന്‍ഫോം ചെയ്യുന്നവര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ലഭിക്കുക. വിവരം നല്‍കുന്നതിനുള്ള പാരിതോഷികം കൂടുതല്‍ വാങ്ങുന്നതു വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ്. 2018ല്‍ 40 ലക്ഷം രൂപയാണ് കൃത്യമായി സ്വര്‍ണം കൊണ്ടുവരുന്ന ആളെക്കുറിച്ചു വിവരം നല്‍കിയതിന് ഇന്‍ഫോര്‍മർമാര്‍ കൈപ്പറ്റിയത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാർ കൈപ്പറ്റിയത് 25 ലക്ഷം.15 ലക്ഷമാണ് മറ്റുളളവര്‍ വാങ്ങിയത്. 2016-17 വര്‍ഷത്തില്‍ സ്വകാര്യവ്യക്തികൾ 15 ലക്ഷവും സര്‍ക്കാര്‍ ജീവനക്കാർ 23 ലക്ഷം കൈപ്പറ്റി. കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ഫോര്മാരായി കൈപ്പറ്റിയത് 30 ലക്ഷത്തിനു മുകളിലാണ്. സ്വര്‍ണക്കടത്ത്…
Read Moreഇതെന്തു ഭാവിച്ചാ! കരിപ്പൂരിൽ ഇന്ന് ഇൻഡക്ഷൻ കുക്കറിൽ സ്വർണം
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ ഒളിപ്പിച്ചു കടത്തിയ 578 ഗ്രാം സ്വര്‍ണം പിടികൂടി. ഇന്ന് പുലര്‍ച്ചെ ജിദ്ദയില്‍ നിന്ന് സ്പെയ്സ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് 18 ലക്ഷത്തോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്. ഇന്‍ഡക്ഷന്‍ കുക്കറിന്റെ ചൂടാക്കുന്ന പ്ലേറ്റിന്റെ ഭാഗത്ത് അതെ രൂപത്തില്‍ രണ്ട് സ്വര്‍ണക്കട്ടികള്‍ വൃത്തത്തില്‍ രൂപം മാറ്റിയാണ് എത്തിച്ചിരുന്നത്. എകസ്റേ പരിശോധനയില്‍ സംശയം തോന്നിയ കസ്റ്റംസ് ബാഗേജിലിണ്ടായിരുന്ന കുക്കര്‍ അഴിച്ചു പരിശോധിച്ചപ്പോഴാണ്് കളളക്കടത്ത് കണ്ടെത്തിയത്.പാത്ര രൂപത്തില്‍ അധിവിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. കരിപ്പൂരില്‍ ശനിയാഴ്ച ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 1.14 കോടി രൂപയുടെ സ്വര്‍ണം പിടികൂടികൂടിയിരുന്നു. 2.3 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. റാസൽഖൈമയില്‍ നിന്നുളള സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ തിരുവനന്തപുരം സ്വദേശി സീനമോള്, കാസര്‍കോട് സ്വദേശികളായ അബ്ദുല്‍…
Read Moreദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃമതിയേയും യുവാവിനേയും കാണാതായിട്ട് ഒരു വര്‍ഷം; ഹൈക്കോടതി നിര്‍ദേശത്തില്‍ അന്വേഷണത്തിന് പുതിയ സംഘം
കൊയിലാണ്ടി/പയ്യോളി: ഭര്‍തൃമതിയായ യുവതിയേയുംവിവാഹിതനായ യുവാവിനേയും കാണാതായിട്ട് ഒരു വര്‍ഷം പിന്നിട്ട സംഭവത്തില്‍ കേസ് പുതിയ അന്വേഷണസംഘം ഏറ്റെടുത്തു. വടകര കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി.ടി. ബാലകൃഷ്ണന്റെ മകള്‍ ഷൈബ (37) യെയാണ് 2019 മെയ് 14 മുതല്‍ കാണാതായത്. അന്നേ ദിവസം കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില് വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നും മകളുമൊത്ത് സ്കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി. പതിമൂന്ന് വയസുള്ള മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍ നിന്നിറങ്ങിയത്. അതിന് ശേഷം ഇത് വരെ ഇവരെ പറ്റി യാതൊരു വിവരവുമില്ല. തൊട്ട് പിറ്റേന്ന് സഹോദരന് ഷിബിന്‍ലാല്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയില്‍ സഹോദരിക്ക് വിവാഹത്തിന് മുന്‍പ് സന്ദീപ് എന്ന വ്യക്തിയുമായി പ്രണയമുണ്ടായിരുന്നതായി ഷിബിന്‍ലാല്‍ സൂചിപ്പിച്ചിരുന്നു. അന്ന് വിദേശത്തുള്ള സന്ദീപിന്റെ കൂടെയാണോ ഇവര്‍…
Read Moreസ്വർണക്കടത്തിനു പെണ്‍പട; കസ്റ്റംസിൽ വനിതകൾ അഞ്ച്; ജീവനക്കാരുടെ കുറവ് മുതലാക്കി മാഫിയാ സംഘങ്ങളും
കൊണ്ടോട്ടി: സ്വർണക്കടത്തിന് പെണ്‍പട കച്ചകെട്ടിയ ഇറങ്ങിയതോടെ വനിത കസ്റ്റംസ് ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. എണ്ണത്തിൽ കുറവായ വനിത ഉദ്യോഗസ്ഥർക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ് കരിപ്പൂരിൽ. കരിപ്പൂർ എയർകസ്റ്റംസിൽ 46 ഉദ്യോഗസ്ഥരിൽ അഞ്ച് പേർ മാത്രമാണ് വനിതകളുളളത്. ഇവരിൽ മൂന്ന് പേർ മാത്രമാണ് യാത്രക്കാരെ പരിശോധിക്കുന്ന ജോലിയിലുളളത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവത്തിന്റെ അന്വേഷണത്തിനിടെ കരിപ്പൂരിൽ ഇന്നലേയും സ്ത്രീയെ ഉപയോഗിച്ച് കളളക്കടത്ത് കണ്ടെത്തി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ സീനമോളിൽ നിന്നാണ് 1.8 കിലോ സ്വർണം പിടികൂടിയത്. ഒരു കിലോക്ക് മുകളിൽ സ്വർണവുമായെത്തിയ ഇവർ സ്വർണ കാരിയറാണെന്ന് കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. നേരത്തെ സ്വർണക്കടത്ത് നടത്തിയതടക്കം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ വർഷം കരിപ്പൂരിൽ പിടികൂടിയ സ്വർണത്തിന്റെ 20 ശതമാനവും കണ്ടെത്തിയ സ്ത്രീകളിൽ നിന്നായിരുന്നു. ഒരു വർഷത്തിനിടെ സ്ത്രീകൾ കാരിയർമാരായ…
Read More