കാസർഗോട്ടു പോയ കോട്ടയത്തെ മെഡിക്കൽ സംഘം മടങ്ങിയെത്തി; സം​ഘാംഗ​ങ്ങ​ളെ ഹോം ​ക്വാ​റന്‍റൈ​നിലേ​ക്ക് മാ​റ്റി

ഗാ​ന്ധി​ന​ഗ​ർ: കാ​സ​ർ​കോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ഘം തി​രി​ച്ചെ​ത്തി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് എ​ത്തി​യ സം​ഘ​ത്തെ ആ​ർ​എം​ഒ ഡോ.​ആ​ർ.​പി. ര​ഞ്ചി​ൻ, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് 19 നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​സ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​​ക​രി​ച്ചു. സം​ഘാംഗ​ങ്ങ​ളെ ഹോം ​ക്വാ​റന്‍റൈ​നിലേ​ക്ക് മാ​റ്റി. ചി​ല ജീ​വ​ന​ക്കാ​ർ​ക്ക് വീ​ടു​ക​ളി​ൽ അ​സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ ഇ​വ​രെ ഏ​റ്റു​മാ​നൂ​ർ മ​ന്നാ​മ​ല​യി​ലു​ള്ള ഒ​രു സ​ന്ന​ദ്ധ സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ന​സ്തേ​ഷ്യ മേ​ധാ​വി ഡോ. ​മു​ര​ളി കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 25 അം​ഗ സം​ഘ​ത്തി​ൽ 10 വീ​തം ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, അ​ഞ്ച് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു. ഏ​പ്രി​ൽ 15നാ​ണ് സം​ഘം കാ​സ​ർ​ഗോഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. 14 ദി​വ​സ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് തി​രി​കെ എ​ത്തി​യ​ത്. ഇ​നി 14 ദി​വ​സം ക്വാ​റ​ന്‍റൈനിൽ പോ​യ​ശേ​ഷ​മേ ഇ​വ​ർ ഡ്യൂ​ട്ടി​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ക​യു​ള്ളൂ.

Read More

ഞങ്ങൾക്ക് വീട്ടിൽ പോകണം; മ​ല​പ്പു​റ​ത്ത് മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; പോ​ലീ​സ് ലാ​ത്തി വീ​ശി

മ​ല​പ്പു​റം: ലോ​ക്‌​ഡൗ​ൺ ലം​ഘി​ച്ച് മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​നം. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തി​വീ​ശി. മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി നൂ​റോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി സം​ഘം ചേ​ര്‍​ന്ന​തി​നു നി​ര​വ​ധി പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഭ​ക്ഷ​ണം കി​ട്ടു​ന്നു​ണ്ട്. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഡി​വൈ​എ​സ്പി​യും മൂ​ന്നു സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രും അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങി​യ​തി​ന് പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Read More

യാ​ത്രാ​വി​വ​ര​ങ്ങ​ൾ മറച്ചു വച്ചു; കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​ല​ടി സ്വ​ദേ​ശി​ക്കെ​തി​രേ കേ​സെ​ടു​ത്തു

മ​ല​പ്പു​റം: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ, രോ​ഗ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ യാ​ത്രാ​വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റു​മാ​യെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കാ​തെ ക​ഴി​യു​ന്ന​വ​ർ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ച എ​ട​പ്പാ​ൾ കാ​ല​ടി സ്വ​ദേ​ശി യ​ഥാ​ർ​ഥ യാ​ത്രാ​വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നു മ​റ​ച്ചു​വ​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തു അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. യാ​ത്രാ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും കൈ​മാ​റാ​തി​രു​ന്ന കോ​വി​ഡ് ബാ​ധി​ത​നെ​തി​രേ പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീ​മും അ​റി​യി​ച്ചു. മും​ബൈ താ​നെ ജി​ല്ല​യി​ലെ ഭി​വ​ണ്ടി​യി​ൽ ഇ​ള​നീ​ർ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ മു​പ്പ​ത്തി​യെ​ട്ടു​കാ​ര​ൻ ഏ​പ്രി​ൽ 11 ന് ​ച​ര​ക്ക് ലോ​റി​യി​ലാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ക​ൽ​പ്പ​റ്റ വ​ഴി ഏ​പ്രി​ൽ 15 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കോ​ഴി​ക്കോ​ട്ടെ​ത്തി.…

Read More

ബേ​പ്പൂ​ർ സു​ൽ​ത്താ​ന്‍റെ ക്ഷ​ണ​ക്ക​ത്തി​ന്‍റെ ഓ​ർ​മ​യി​ൽ ആ​ർ.​കെ. മ​ല​യ​ത്തി​ന്‍റെ ഈ ​ലോ​ക്ക് ഡൗ​ണ്‍ കാ​ലം

നി​ല​ന്പൂ​ർ: ഈ ​ലോക്ക്ഡൗ​ണ്‍ കാ​ല​ത്ത് ബേ​പ്പൂ​ർ സു​ൽ​ത്താ​ന്‍റെ കൈ​പ്പ​ട​യി​ലു​ള്ള ക്ഷ​ണ​ക്ക​ത്തി​ന്‍റെ ഓ​ർ​മ​യു​മാ​യി പ്ര​മു​ഖ മാ​ന്ത്രി​ക​ൻ ആ​ർ.​കെ.​ മ​ല​യ​ത്ത്. 33 വ​ർ​ഷം മു​ൻ​പ് ഇ​തേ ദി​വ​സം ന​ട​ത്തി​യ മ​ല​യ​ത്തി​ന്‍റെ മാ​ന്ത്രി​ക പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടെ​ഴു​തി​യ​താ​ണ് ബേ​പ്പൂ​ർ സു​ൽ​ത്താ​ൻ ഈ ​ക​ത്ത്. അ​തും സ്വ​ന്തം കൈ​പ്പ​ട​യി​ൽ ത​ന്നെ. ഒ​രു ച​രി​ത്ര സം​ഭ​വ​ത്തി​ന്‍റെ ഫൈ​ന​ൽ റി​ഹേ​ഴ്സ​ൽ സു​ൽ​ത്താ​ന്‍റെ വീ​ട്ടി​ൽവ​ച്ച് ആ​ർ.​കെ.​ മ​ല​യ​ത്ത് ന​ട​ത്തു​ന്നു​വെ​ന്നും അ​ത് വ​ന്ന് കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​റ്റു​ള്ള​വ​രെ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത്. 28-14-1987ന് ​സു​ൽ​ത്താ​ന്‍റെ വീ​ട്ടി​ൽവച്ചാ​യി​രു​ന്നു റി​ഹേ​ഴ്സ​ൽ ന​ട​ത്തി​യ​ത്. മ​ഹ​ത്തു​ക്ക​ളെ മാ​ജി​ക് കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടോ? എ​ങ്കി​ൽ വ​രി​ക, കാ​ശൊ​ന്നും ത​ര​ണ്ട. ഫ്രീ! ​പ്ര​സി​ദ്ധ മ​ജീ​ഷ്യ​നാ​യ പ്ര​ഫ​സ​ർ ആ​ർ.​കെ. ​മ​ല​യ​ത്തും പാ​ർ​ട്ടി​യും. അ​ത്ഭു​ത​ക​ര​മാ​യ മി​സ്റ്റീ​രി​യ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഷോ. ​എ​ന്ന് തു​ട​ങ്ങി​യാ​ണ് ക​ത്ത്. അ​ത്ഭു​ത​ക​ര​മാ​യ ക​ല​യാ​ണ് മാ​ജി​ക്കെ​ന്നും ത​മ്മി​ൽ​ത്ത​ല്ലും വ​ഴ​ക്കും കു​ഴ​പ്പ​ങ്ങ​ളും ഇ​ല്ലാ​താ​ക്കി മ​ത​സൗ​ഹാ​ർ​ദം, അ​ഖ​ണ്ഡ​ത എ​ന്നി​വ നി​ല​നി​ർ​ത്ത​ണം. ഈ ​ആ​ശ​യ​ങ്ങ​ളാ​ണ് മാ​ജി​ക് ഷോ​യി​ൽ…

Read More

ക​ന്നി​മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ

കോ​ഴി​ക്കോ​ട്: സ്വ​യം​പ​ര്യാ​പ്ത​ത കോ​വി​ഡി​ന്‍റെ പാ​ഠ​മാ​ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം സാ​ർ​ഥ​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി യു.​പി. അ​ബ്ദു​ൾ മ​ജീ​ദ്. ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്ന വി​ര​മി​ച്ച അ​ദ്ദേ​ഹം നി​ർ​മി​ച്ച​ത് ഒ​രു മാ​തൃ​കാ കൃ​ഷി​ത്തോ​ട്ട​മാ​ണ്. പ​ച്ച​ക്ക​റി മാ​ത്ര​മ​ല്ല പ​ഴ​ങ്ങ​ൾ, ധാ​ന്യ​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ എ​ല്ലാ​മു​ണ്ട് കൃ​ഷി​യി​ട​ത്തി​ൽ . പാ​ലും, മീ​നും, ഗ്യാ​സും, മാ​ത്ര​മ​ല്ല വൈ​ദ്യു​തി​യു​മു​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വാ​ശ്ര​യ ലി​സ്റ്റി​ൽ. ചെ​ടി​ച്ച​ട്ടി​ക​ളി​ൽ ത​ക്കാ​ളി പ​ച്ച​യും ചു​വ​പ്പും നി​റ​മ​ണി​യു​ന്നു. കാ​ള കൊ​മ്പ​ൻ, ചെ​മ്പ​ൻ, നാ​ട​ൻ വെ​ണ്ട​ക​ൾ ഫ​ല​സ​മൃ​ദ്ധ​മാ​യു​ണ്ട് മു​റ്റ​ത്തി​ന്‍റെ ഓ​ര​ത്ത്. വി​വി​ധ നി​റ​ങ്ങ​ളി​ൽ ആ​റി​നം ചീ​ര​ക​ൾ, പ​ച്ച​മു​ള​ക്, വ​ഴു​ത​ന, പ​യ​ർ, അ​മ​ര എ​ന്നി​വ ഹ​രി​ത​കാ​ന്തി അ​ണി​ഞ്ഞു നി​ല്കു​ന്നു. ക​യ്പ​യും വെ​ള്ള​രി​യും ഇ​ള​വ​നും മ​ത്ത​നും മാ​ത്ര​മ​ല്ല ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​മു​ണ്ട് തൊ​ടി​യി​ൽ. വാ​ഴ​ത്തോ​ട്ട​ത്തി​ലു​ണ്ട് വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ഇ​രു​നൂ​റോ​ളം വാ​ഴ​ക​ൾ. കു​ല​ച്ച​തും കു​ല​യ്ക്കാ​റാ​യ​തും. ച​ക്ക​യും, മാ​ങ്ങ​യും, ബ​ട്ട​ർ​ഫ്രൂ​ട്ടും, പാ​ഷ​ൻ ഫ്രൂ​ട്ടു​മു​ണ്ട് തൊ​ടി​യി​ൽ. കി​ഴ​ങ്ങു​ഗ്രാ​മം പ​ദ്ധ​തി​യി​ൽ…

Read More

പാ​ദ​സ​രം വാ​ങ്ങാ​ൻ സ്വ​രു​കൂ​ട്ടി​യ പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്; പാ​ദ​സ​രം വാ​ങ്ങി ന​ൽ​കാ​മെ​ന്നേ​റ്റ് എം​എ​ൽ​എ

മു​ക്കം: കാ​ലി​ൽ കൊ​ലു​സ​ണി​യു​വാ​നാ​യി സ്വ​രു​ക്കൂ​ട്ടി​വ​ച്ച തു​ക ദു​രി​താ​ശ്വ​സ​നി​ധി​യി​ലേ​ക്ക് ന​ല്‌​കി തോ​ട്ടു​മു​ക്കം ജി​യു​പി​സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ്കാ​രി ലി​ഷ്‌​വ. കൊ​ലു​സ​ണി​ഞ്ഞു തു​ള്ളി​ച്ചാ​ടി ന​ട​ക്കു​ന്ന​തു സ്വ​പ്നം ക​ണ്ടാ​ണ് തോ​ട്ടു​മു​ക്കം മാ​ടാ​മ്പി ലിം​നേ​ഷ് -ജി​ജി ദ​മ്പ​തി​മാ​രു​ടെ ര​ണ്ടു​മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​യ ലീ​ഷ്‌വ പണം സ്വരുക്കൂട്ടി‍ത്. കു​ട്ടി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ മു​ഖ്യ മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​ത് ടി ​വി യി​ൽ കാ​ണാ​നി​ട​യാ​യ​താ​ണ് കൊ​ലു​സെ​ന്ന സ്വ​പ്നം മാ​റ്റി​വ​യ്ക്കാ​ന്‌ ഈ ​കൊ​ച്ചു മ​ന​സി​നെ പ്രേ​രി​പ്പി​ച്ച​ത് . ത​ന്‍റെ ആ​ഗ്ര​ഹം മാ​താ​പി​താ​ക്ക​ളോ​ട് അ​റി​യി​ച്ച​പ്പോ​ൾ മ​ക​ളു​ടെ ആ​ഗ്ര​ഹ​ത്തി​ന് അ​വ​ര്‌ എ​തി​ര് നി​ന്നി​ല്ല. അ​ച്ഛ​ൻ ലിം​നേ​ഷ് ജോ​ർ​ജ് എം ​തോ​മ​സ്എം​എ​ൽ​എ െ യ വിവരം ​അ​റി​യി​ച്ചു.​ അ​ങ്ങ​നെ ലി​ഷ് വ ​അ​ച്ഛ​നോ​ടൊ​പ്പം എം​എ​ൽ​എ യു​ടെ വീ​ട്ടി​ലെ​ത്തി ത​ന്‍റെ സ​മ്പാ​ദ്യ കു​ടു​ക്ക ഏ​ൽ​പ്പി​ച്ചു. താ​ൻത​ന്നെ മു​ൻ​കൈ​യെ​ടു​ത്തു ലി​ഷ്‌​വ​യ്ക്കു കൊ​ലു​സു വാ​ങ്ങി ന​ൽ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞ​തോ​ടെ കു​ഞ്ഞ് ലി​ഷ്‌​വ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.

Read More

ലോ​ക്ക്ഡൗ​ൺ കാലത്തെ “ബ്ലാ​ക്ക്മാ​ൻ’ മുക്കംകാരുടെ ഉറക്കം കെടുത്തുന്നു; ശക്തമായ നടപടികളുമായി പോലീസ്

മു​ക്കം: ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് മു​ക്കം,കു​ന്നമം​ഗ​ലം, മാ​വൂ​ർ, മെ​ഡി. കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ “ബ്ലാ​ക്ക്മാ​ൻ’ വിളയാട്ടം.ഇതിന് പി​ന്നി​ൽ വ​ൻ സം​ഘ​മെ​ന്ന് സം​ശ​യം. നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന ഇ​വ​രെ കു​ടു​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി. മാ​വൂ​ര്‍, നാ​യ​ർ കു​ഴി, അ​ര​യ​ങ്കോ​ട്, പു​ൽ​പ്പ​റ​മ്പ്, മാ​ളി​ക ത​ടാ​യ്, കൂ​ളി​മാ​ട്, പൈ​പ്പ് ലൈ​ൻ, ചൂ​ലൂ​ർ വ​യ​ൽ, പു​തി​യാ​ടം, വെ​ള്ള​ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യാ​യി നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ് ബ്ലാ​ക്ക്മാ​ൻ. വെ​ള്ള​ല​ശേ​രി സ​ങ്കേ​തം കു​ള​ങ്ങ​ര​ക്ക​ണ്ടി മ​നേ​ഷി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്ക് ത​ക​ർ​ത്ത​ത് ഉ​ൾ​പ്പെ​ടെ നിരവധി പ​രാ​തി​ക​ൾ കി​ട്ടി​യി​ട്ടു​ണ്ട്. മാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മാ​വൂ​രി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ​ല​സ​മ​യ​ത്തും ബ്ലാ​ക്ക്മാ​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കൂ​ടാ​തെ കൊ​ടി​യ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ലും ഈ ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബ്ലാ​ക്ക്മാ​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ടി​ന​ടു​ത്ത് ബ്ലാ​ക്ക്മാ​നെ…

Read More

വയനാട്ടിൽ മ​റ്റ് ജി​ല്ല​ക​ളി​ൽ ക​ഴി​യു​ന്ന ഗ​ർ​ഭി​ണി​ക​ളെ​യും കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കും

ക​ൽ​പ്പ​റ്റ: ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന് അ​ക​ന്ന് മ​റ്റു ജി​ല്ല​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ​യും ഗ​ർ​ഭി​ണി​ക​ളെ​യും ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു അ​നു​മ​തി ന​ൽ​കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​ങ്ങ​നെ​യു​ള്ള​വ​രെ ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ത​ട​യി​ല്ല. കാ​ല​വ​ർ​ഷ​ത്തെ നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Read More

കോ​വി​ഡ് വ്യാ​പ​നം; കോഴിക്കോട്ട് പ​രീ​ക്ഷ​ണാ​ര്‍​ഥം ശേ​ഖ​രി​ച്ച 50 സാന്പിളു​ക​ളും നെ​ഗ​റ്റീ​വ്

കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​നം പ​ഠ​ന വി​ധേ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രീ​ക്ഷ​ണാ​ര്‍​ഥം 21, 23, 25 തീ​യ​തി​ക​ളി​ലാ​യി യ​ഥാ​ക്ര​മം തി​രു​വ​ള്ളൂ​ര്‍ , അ​ഴി​യൂ​ര്‍, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച 50 സാന്പിളു​ക​ളു​ടെ ഫ​ലം എ​ല്ലാം നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി ജ​യ​ശ്രീ അ​റി​യി​ച്ചു. സ​മൂ​ഹ വ്യാ​പ​നം പ​രി​ശോ​ധി​ക്കാനും ഗ​വേ​ഷ​ണ ആ​വ​ശ്യാ​ര്‍​ഥ​വു​മാ​ണ് സാന്പിളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി മാ​ര്‍​ച്ച് 26 ന് ​ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളാ​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ , എ​ട​ച്ചേ​രി, അ​ഴി​യൂ​ര്‍, ഏ​റാ​മ​ല, കോ​ട​ഞ്ചേ​രി​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ നി​ന്നും 344 സാന്പിളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി​ട്ടി​ല്ല.

Read More

കോ​വി​ഡ്-19 ; വയനാട് ടൂ​റി​സം മേ​ഖ​ല​യി​ൽ 547 കോ​ടി​യു​ടെ ന​ഷ്ടം

ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 വ്യാ​പ​നം മൂ​ലം വ​യ​നാ​ട​ൻ ടൂ​റി​സം മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​തു ശ​ത​കോ​ടി​ക​ളു​ടെ ന​ഷ്ടം. 2018 ഫെ​ബ്രു​വ​രി മു​ത​ൽ മേ​യ് വ​രെ​യു​ള്ള സ്ഥി​തി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ ടൂ​റി​സം രം​ഗ​ത്തു 547 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നു ഡി​ടി​പി​സി മെം​ബ​ർ സെ​ക്ര​ട്ട​റി ബി. ​ആ​ന​ന്ദ് പ​റ​ഞ്ഞു. 2018 ഫെ​ബ്രു​വ​രി​യെ അ​പേ​ക്ഷി​ച്ചു 50 ശ​ത​മാ​നം സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മാ​ണ് ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ജി​ല്ല​യി​ൽ എ​ത്തി​യ​ത്. ഇ​തു മാ​ർ​ച്ചി​ൽ 10 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഈ ​മാ​സ​ത്തെ അ​വ​സ്ഥ അ​ടു​ത്ത മാ​സ​വും തു​ട​രും. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തു​മൂ​ലം അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ ഉ​ണ്ടാ​യ വ​രു​മാ​ന​ച്ചോ​ർ​ച്ച​യും ചേ​ർ​ത്താ​ണ് ഭീ​മ​ൻ ന​ഷ്ടം ക​ണ​ക്കാ​ക്കി​യ​ത്. 2018ലെ ​പ്ര​ള​യ​ത്തി​നും ജി​ല്ല​യ്ക്കു പു​റ​ത്തു​ണ്ടാ​യ നി​പ്പാ വൈ​റ​സ് ബാ​ധ​യ്ക്കും പി​ന്നാ​ലെ തു​ട​ങ്ങി​യ​താ​ണ് വ​യ​നാ​ട​ൻ ടൂ​റി​സ​ത്തി​ന്‍റെ ക​ഷ്ട​കാ​ലം. ടൂ​റി​സം രം​ഗ​ത്തു മു​ത​ൽ​മു​ട​ക്കി​യ​വ​ർ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​തി​നി​ടെ 2019ലെ ​മ​ഴ​ക്കാ​ല​ത്തും പ്ര​കൃ​തി​ദു​ര​ന്തം ആ​വ​ർ​ത്തി​ച്ചു. ഇ​തോ​ടെ…

Read More