കോഴിക്കോട്:ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് നാട്ടുകാരില്‍ നിന്നും ബുദ്ധിമുട്ട് നേരിടുന്നതായി ആക്ഷേപം. എടച്ചേരി സ്വദേശിയായ രോഗിയില്‍ നിന്നായിരുന്നു ഇഖ്റ ആശുപത്രിയിലെ നഴ്സിനു കോവിഡ് പകര്‍ന്നത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നീരീക്ഷണത്തിലാക്കുകയും ചെയ്തു. ഇപ്പോള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ മാനസിക പീഡനം അനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി രണ്ടു ജീവനക്കാരെ അവരുടെ നാട്ടില്‍ വച്ച് നാട്ടുകാര്‍ തടഞ്ഞു.ജീവനക്കാര്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടി കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ മോശം രീതിയില്‍ ജീവനക്കാരെ കുറിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതായും കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നതായും ഈ പരാതിയില്‍ പറയുന്നു.
Read MoreCategory: Kozhikode
ലോക്ഡൗണിലും മുഹമ്മദ് നിഹാലിന് വെറുതെ കളയാൻ സമയമില്ല…
അങ്ങാടിപ്പുറം: ലോക്ഡൗണിലും വെറുതെയിരുന്നു സമയം കളയാൻ മുഹമ്മദ് നിഹാൽ ഒരുക്കമല്ല. ഗ്രോബാഗിൽ മണ്ണു നിറച്ച് പച്ചക്കറി തൈകൾ നട്ടുപരിപാലിച്ച് വീട്ടിൽ അടുക്കളത്തോട്ടമൊരുക്കുകയാണ് ഈ മിടുക്കൻ. ഉപയോഗശൂന്യമായ ടയറുകൾക്കിടയിൽ മണ്ണു നിറച്ച് പച്ചക്കറിവിത്തുകൾ പാകി മുളപ്പിക്കും. ജൈവവളവും ചകിരിച്ചോറും ചേർത്ത മണ്ണുനിറച്ച ഗ്രോബാഗിലേക്ക് തൈകൾ പിന്നീട് മാറ്റി നടും. ഗ്രോബാഗ് എത്തിച്ചു കൊടുക്കേണ്ട കാര്യമേ ബാപ്പയ്ക്കുള്ളൂ. ബാക്കി കൃഷികാര്യങ്ങളെല്ലാം ഈ കൊച്ചുമിടുക്കൻ ഒറ്റയ്ക്കു ചെയ്യും. നിഹാലിന്റെ അടുക്കളത്തോട്ടത്തിൽ 42 ഗ്രോബാഗുകളിലായി വഴുതന, ചീര, അമര, പച്ചമുളക്, തക്കാളി, പയർ, വെണ്ട, ചൊരങ്ങ, പടവലം എന്നിവയെല്ലാം വളർന്നു വരികയാണ്. തൈകളുടെ നനയും ശുശ്രൂഷകളുമെല്ലാം നിഹാലിന്റെ ലോക്ഡൗണ്‍ ഹോബിയായി മാറിക്കഴിഞ്ഞു. കുഞ്ഞുനാൾ മുതൽ പിതാവിനെ കൃഷികാര്യങ്ങളിൽ സഹായിച്ചിരുന്ന നിഹാലിന് അടുക്കളത്തോട്ടം പരിപാലിക്കേണ്ടതെങ്ങനെയെന്നും നന്നായറിയാം. പുത്തനങ്ങാടി കിഴക്കേത്തലയ്ക്കൽ മുഹമ്മദ് മുസ്തഫയുടെയും റസീനയുടെയും മകനായ നിഹാൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ…
Read Moreകോവിഡ് 19; കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിൽ ആരോഗ്യവകുപ്പ് ചെക്ക് പോസ്റ്റ് തുടങ്ങി
കൊണ്ടോട്ടി: കൊവിഡ്-19 രോഗപ്രതിരോധത്തിന്റെയും ജാഗ്രതയുടേയും ഭാഗമായി മലപ്പുറം ജില്ലാ അതിർത്തിയായ പതിനൊന്നാം മൈലിൽ ആരോഗ്യവകുപ്പ് ചെക്ക് പോസ്റ്റ് തുറന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെയും ചെറുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും, പുളിക്കൽ, കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും സഹകരണത്തോടെ കൊണ്ടോട്ടി സിഎച്ച്സിയുടെ മേൽനോട്ടത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ ചെക്ക് പോസ്റ്റ് പ്രവർത്തനമാരംഭിച്ചത്. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ യാത്രക്കാരെയും ഇവിടെ സ്ക്രീനിംഗിന് വിധേയമാക്കും. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിൽ നീരിക്ഷണത്തിലാക്കും. മതിയായ യാത്രാരേഖകൾ ഇല്ലാത്തവരെ തിരിച്ചയയ്ക്കും. രോഗലക്ഷണ കേസുകളിൽ കോവിഡ് കെയർ സെന്ററുകളിലേക്ക് അയക്കുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതൽ കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഇവിടെ പോലീസ് പരിശോധനയും തുടർന്ന് വരുന്നുണ്ട്. ആരോഗ്യവകുപ്പ് ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം ചെറുകാവ് ഗ്രാമഞ്ചായത്ത് പ്രസിഡന്റ് വി.പി.ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു.…
Read Moreകോവിഡിനെതിരേ ബോധവത്കരണവുമായി നാലാം ക്ലാസുകാരൻ
നിലന്പൂർ: ലോകമെന്പാടും മഹാമാരിയായി പടർന്നു പിടിച്ച കൊറോണ വൈറസിനെ തുരത്താൻ ചിത്രങ്ങളുമായി നാലാം ക്ലാസുകാരന്റെ ബോധവത്കരണം ശ്രദ്ധേയമാകുന്നു. എടവണ്ണ ചാത്തലൂർ സിവിഎൻഎംഎഎംഎൽപി സ്കൂളിലെ നാലാം ക്ലാസുകാരനായ യദു പി.മഹേഷാണ് ചിത്രംവരച്ച് കൊറോണക്കെതിരെ ബോധവത്കരണം നടത്തുന്നത്. ദൈവം കനിഞ്ഞ് നൽകിയ കഴിവു കൊണ്ട് തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്നായിരുന്നു യദുവിന്റെ ചിന്ത. ഇന്ന് കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെ ഒട്ടും അന്തഃസത്ത ചോർന്നു പോവാതെ കുഞ്ഞു കൈകളിൽ ബ്രഷും ചായക്കൂട്ടുമായി അവൻ ബോധവത്കരണമാരംഭിച്ചു. ചിലന്തിവലയിൽ കുടുങ്ങി പോയ ഒരു പ്രാണിയുടെ അവസ്ഥയാണ് ഇപ്പോൾ കൊറോണക്കുള്ളതെന്ന് ചിത്രീകരിച്ചിരിക്കുകയാണ് യദു. മാസ്ക് ധരിച്ചും ഹാൻഡ് വാഷ് ഉപയോഗിച്ചുമാണ് നമ്മൾ കൊറോണയെ ചിലന്തിവലയിൽ കുടുക്കിയിരിക്കുന്നത്. യദുവിന്റെ സഹായിയായി അനിയൻ വിദു പി.മഹേഷും കൂടെയുണ്ട്. എഴുതിയോ പറഞ്ഞോ ബോധവത്കരിക്കാനുള്ള പ്രായമായില്ല ഈ കലാകാരന്. എന്നാൽ പ്രായത്തെ വെല്ലുന്ന കഴിവു കൊണ്ട് പ്രതിരോധിക്കാൻ തന്നെയായിരുന്നു യദുവിന്റെ തീരുമാനം.…
Read Moreകേരളതീരത്ത് നാലു മാസം ട്രോളിംഗ് മുടങ്ങും! ലോക്ക് ഡൗണ്‍ കഴിഞ്ഞാലും കടലിൽ പോകാനാകാതെ ബോട്ടുകൾ
ഹരുണി സുരേഷ് വൈപ്പിൻ: ലോക്ക് ഡൗണ്‍ കഴിഞ്ഞാലും കേരളതീരത്ത് മൽസ്യബന്ധന ബോട്ടുകൾക്ക് കടലിൽ പോകാനാവില്ല. ജൂണ്‍ ഒന്നു മുതൽ ജൂലൈ 31 വരെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 60 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനൊപ്പം ലോക്ക് ഡൗണ്‍ കാലം കൂടി കൂട്ടുന്നതോടെ മത്സ്യബന്ധന ബോട്ടുകൾക്ക് ഇക്കുറി നാലു മാസം ട്രോളിംഗ് മുടങ്ങും. ലോക്ക്ഡൗണ്‍ മൂലം മാർച്ച് 24 മുതൽ ബോട്ടുകൾ കടലിൽ പോകുന്നില്ല. ലോക്ക്ഡൗണ്‍ പിൻവലിച്ചതിനുശേഷവും ഉടനെ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിനു പോകാൻ കഴിയില്ലെന്നാണ് ചില ബോട്ടുടമകൾ ചൂണ്ടിക്കാണിക്കുന്നത്. ബോട്ടുകളിൽ പണിയെടുക്കുന്ന തമിഴ്നാട്ടുകാരായ ഇതരംസംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും സ്ഥലത്തില്ലാത്തതാണ് കാരണം. ഫിഷിംഗ് മോശമായതിനാൽ ലോക്ക് ഡൗണിനു മുന്‍പു തന്നെ പല തൊഴിലാളികളും നാട്ടിലേക്ക് പോയിരുന്നു. ബാക്കിയുള്ളവരിൽ പലരും ലോക്ക്ഡൗണിനെത്തുടർന്ന് കടൽ മാർഗവും അല്ലാതെ രഹസ്യമായും നാട്ടിലേക്ക് തിരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ക് ഡൗണ്‍ പിൻവലിച്ചാലും സംസ്ഥാനന്തര യാത്രയ്ക്കുള്ള വിലക്ക് ഉടനെ മാറ്റാൻ…
Read Moreകനത്ത തിരിച്ചടി! റംസാനിലും മധുരിക്കാതെ പഴവിപണി; ജനുവരി മുതല്‍ സജീവമാകേണ്ട പഴവിപണിക്ക് ഇത്തവണ നഷ്ടകച്ചവടത്തിന്റെ കണക്കേ പറയാനുള്ളൂ…
കോഴിക്കോട്: റംസാന് ആരംഭിച്ചിട്ടും സജീവമാകാതെ പഴവിപണി. ലോക്ക് ഡൗണില്‍പ്പെട്ട് ആളുകള്‍ പുറത്തിറങ്ങാത്തത് പഴവിപണിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ജനുവരി മുതല്‍ സജീവമാകേണ്ട പഴവിപണിക്ക് ഇത്തവണ നഷ്ടകച്ചവടത്തിന്റെ കണക്കേ പറയാനുള്ളൂ. കടുത്ത വേനലില്‍ ജ്യൂസ് കടകളിലേക്കാണ് പഴങ്ങള്‍ ഏറെയും പോകാറുള്ളത്. എന്നാല്‍ ലോക്ക് ഡൗണില്‍ കുരുങ്ങി കടകള്‍ അടച്ചത് പഴകച്ചവടക്കാര്ക്ക് തീരാനഷ്ടമായി. റംസാന് തുടങ്ങിയിട്ടും കച്ചവടം മന്ദഗതിയിലാണ്. മറ്റു ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്ന ചുരുക്കം ചിലരാണ് പാളയത്ത് എത്തി പഴങ്ങള്‍ വാങ്ങുക. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന പഴങ്ങള്‍ക്കും ഇ കാലയളവില്‍ വലിയ വില്‍പ്പനയില്ല.മാങ്ങയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മുന്തിരി, പൈനാപ്പിള്‍ ,സപ്പോട്ട ഉള്‍പ്പെടെയുള്ളവയ്ക്ക് ഡിമാന്റ് കുറവാണ്.റംസാന് സീസണില്‍ മാങ്ങ വിറ്റഴിക്കാമെന്ന പ്രതീക്ഷയുണ്ട്. എങ്കിലും കച്ചവടം മോശം തന്നെയാണ്. പഴങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞത് വിലയിലും പ്രതിഫലിച്ചിട്ടുണ്ട്. തണ്ണിമത്തന് കിലോ 15നും മാങ്ങ കിലോയ്ക്ക് 40, മുന്തിരി 30 എന്നിങ്ങനെ കുറഞ്ഞ…
Read Moreമാല മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയില്‍; പരിശോധിച്ചത് നൂറോളം സിസിടിവി ദൃശ്യങ്ങൾ
മുക്കം: മൂന്നു വയസ്സുകാരിയുടെ മാലപൊട്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കകം പിടികൂടി മുക്കം പോലിസ്. കാക്കവയൽ പാറമ്മൽ ബഷീറിനെ (45)യാണ് “ഓപറേഷൻ മിന്നൽ’ എന്ന് പേരിട്ട അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. പ്രതിയെ പിടികൂടാൻ നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മുക്കം നഗരസഭയിലെ വെസ്റ്റ് വെണ്ണക്കോട് പുതിയോത്ത് ശഫീഖിന്റെ മൂന്നു വയസ്സുകാരനായ മകന്റെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. മാതാവ് അലക്കിയ വസ്ത്രങ്ങൾ എടുക്കാൻ പോയ സമയത്ത് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിലെ മാല പൊട്ടിച്ച് ബഷീർ കടന്നുകളയുകയായിരുന്നു. പ്രതി മാസ്ക് ധരിച്ചതിനാൽ പോലിസാണെന്ന് തെറ്റിദ്ധരിച്ച് കുട്ടി ഒച്ചവച്ചില്ല. മാല കാണാതായതിനെ തുടർന്ന് മാതാവ് കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ മുക്കം പോലിസിൽ പരാതി നൽകുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലിസ് സമീപത്തെ നൂറോളം വരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് രാത്രിയോടെ പ്രതിയെ പിടികൂടിയത്. ബഷീറിന്റെ സ്വദേശമായ…
Read Moreലോക്ക് ഡൗണ്‍! ഇടനിലക്കാരില്ലാതെ വില നിശ്ചയം; ഹാര്‍ബറുകളിലെ മത്സ്യത്തിന് വന്‍ ഡിമാന്റ്
കോഴിക്കോട്: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നിയന്ത്രണ വിധേയമായി മത്സ്യബന്ധനം നടത്താന്‍ അനുമതി ലഭിച്ചതിനു ശേഷം ജില്ലയിലെ ഹാര്‍ബറുകളില്‍ മത്സ്യത്തിന് വന്‍ ഡിമാന്റ്. അതിരാവിലെ മത്സ്യബന്ധനം നടത്തി തിരിച്ചു വരുന്ന ചെറു തോണികളില്‍ നിന്നും മായം കലരാത്ത ശുദ്ധ മത്സ്യമാണ് ലഭിക്കുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മെംബര്‍ സെക്രട്ടറിയും മത്സ്യഫെഡ് ജില്ലാ മാനേജര്‍ അസി. സെക്രട്ടറിയും സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ , സര്‍ക്കാര്‍ നാമ നിര്‍ദ്ദേശം ചെയ്ത ട്രേഡ് യൂണിയന് നേതാക്കളും ഉള്‍പ്പെടുന്ന ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയാണ് ഇടനിലക്കാരില്ലാതെ മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തില്‍ മത്സ്യത്തിന് വില നിശ്ചയിക്കുന്നത്. ഹാര്‍ബറില്‍ നിന്നും മത്സ്യം വാങ്ങുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഹാര്‍ബര്‍ വിലയുടെ 20 ശതമാനം തുകയില്‍ അധികരിക്കാതെ വില്‍പ്പന നടത്താന്‍ കഴിയും. ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ശീതീകരിച്ചതും വന്‍ ബോട്ടുകളില്‍ സംഭരിച്ചതുമായ ടണ്‍ കണക്കിന് മത്സ്യം ചെറുകിട…
Read Moreസംഘം ചേര്‍ന്നു ടിന് ചിക്കനും മദ്യവും കഴിക്കാന്‍ യുവാക്കളുടെ ശ്രമം; ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തിയപ്പോള്‍ മദ്യവും ചിക്കനും ഉപേക്ഷിച്ച് യുവാക്കള്‍ ഓടി
എടപ്പാൾ: വയലോരത്തെ ആളൊഴിഞ്ഞിടത്ത് ടിൻ ചിക്കനും മദ്യവും കഴിക്കാനുള്ള ഒരു സംഘം യുവാക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് അധികൃതർ തടഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തിയതോടെ മദ്യവും ചിക്കനും ഉപേക്ഷിച്ച് യുവാക്കൾ ഓടി രക്ഷപ്പെട്ടു. എടപ്പാൾ പഞ്ചായത്തിലെ തട്ടാൻപടിയിലെ വയലോരത്താണ് കൂട്ടം ചേർന്നു ടിൻ ചിക്കൻ ചുട്ടത്. സംഘത്തിൽ എട്ട് യുവാക്കളാണ് ഉണ്ടായിരുന്നത്. സംഘം ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ അധികൃതർ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തുയ്യത്തും ഒരു സംഘം യുവാക്കൾ ചിക്കൻ ചുട്ടതും മദ്യവും വയലോരത്ത് വച്ച് കഴിക്കാൻ നടത്തിയ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞിരുന്നു.
Read Moreദിവസങ്ങളുടെ ഇടവേള! അച്ഛനെയും അമ്മയെയും കണ്ടു; ജുഗലിന്റെ മുഖം തെളിഞ്ഞു ; സംഭവം ഇങ്ങനെ…
കൽപ്പറ്റ: ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം അച്ഛനെയും അമ്മയെയും കണ്ടപ്പോൾ നാലു വയസുകാരൻ ജുഗലിന്റെ മുഖം തെളിഞ്ഞു. അഗ്നി-രക്ഷാസേനയുടെ വാഹനത്തിൽനിന്നു അമ്മ വാരിയെടുത്തു മുത്തം കൊടുത്തപ്പോൾ അവന്റെ മിഴികളിൽ പ്രകാശം. ഇതു കണ്ടുനിന്ന സി.കെ. ശശീന്ദ്രന് എംഎൽഎക്കും അഗ്നി-രക്ഷാസേനാംഗങ്ങൾക്കും ചാരിതാർഥ്യം. കന്പളക്കാട് പറളിക്കുന്നിലെ സജിത്ത്-പ്രിയ ദന്പതികളുടെ മകനാണ് ജുഗൽ. ദിവസങ്ങളായി ഷോർണൂരിൽ ചെറിയമ്മയുടെ സംരക്ഷണത്തിലായിരുന്നു ഈ ബാലൻ. കണ്ണൂരിൽ ജോലിക്കു പോയ സജിത്തിനു കോവിഡ് ബാധിതനുമായി സന്പർക്കത്തിലേർപ്പെടേണ്ടിവന്നു. ഇതേത്തുടർന്നു ആരോഗ്യ പ്രവർത്തകർ ക്വാറന്റൈൻ നിർദേശിച്ച സാഹചര്യത്തിലാണ് ജുഗലിനെ പറളിക്കുന്നിലെ വീട്ടിൽനിന്നു ഷൊർണൂരിനു മാറ്റിയത്. നിരീക്ഷണകാലം കഴിഞ്ഞിട്ടും പൊതുഗതാഗതത്തിന്റെ അഭാവത്തിൽ മകനെ വീട്ടിലെത്തിക്കാൻ സജിത്തിനു കഴിഞ്ഞില്ല. ജുഗലാകട്ടെ മാതാപിതാക്കളെ കാണണമെന്ന ശാഠ്യത്തിലുമായി. വിഷയം ശ്രദ്ധയിൽപ്പെട്ട സി.കെ. ശശീന്ദ്രൻ എംഎൽഎ ഇടപെട്ടതിനെത്തുടർന്നു അഗ്നി-രക്ഷാസേനയുടെ വാഹനത്തിൽ ജുഗലിനെ വയനാട്ടിലെത്തിക്കാൻ വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അനുമതി നൽകി. പാലക്കാട് റീജണൽ ഫയർ ഓഫീസർ…
Read More