നിലന്പൂർ: നാട്ടിലേക്ക് നടന്നുപോയ അതിഥി തൊഴിലാളികളെ തിരിച്ചെത്തിച്ച് പോലീസ് നിലന്പൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിലെ താമസക്കാരാണ് തങ്ങളുടെ നാട്ടിലെത്താനുള്ള ആഗ്രഹം കൊണ്ട് കാൽനടയായി നടന്നു പോയത്. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ബീഹാർ, ഒറീസ നിവാസികളായ 18 പേരാണ് വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്ത് കാൽനടയായി നിലന്പൂർ റെയിൽവെ സ്റ്റേഷൻ പരിസരത്തേക്ക് നടന്നു പോയത്. പീന്നീട് വനത്തിലൂടെയും മറ്റും നടന്ന് എങ്ങനെയെങ്കിലും വീടുകളിലെത്താനായിരുന്നു ലക്ഷ്യമെന്ന് ഇവർ പറഞ്ഞു. ഇവർ നാട്ടിലേക്ക് പോകാൻ നടന്നു പോയതായ വിവരം ലഭിച്ച പോലീസ് ഇവരിൽ ഒരാളുടെ ഫോണ്‍ നന്പർ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. നിലവിലെ സാഹചര്യം പറഞ്ഞ് മനസിലാക്കുകയും ലോക്ഡൗണിന് ശേഷം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പോലീസ് ഇവരെ അനുനയിപ്പിച്ച് വീണ്ടും താമസസ്ഥലത്ത് എത്തിക്കുകയായിരുന്നു. ലോക് ഡൗണ്‍ നീളുന്നത് അതിഥി തൊഴിലാളികളെ ആശങ്കയിലാഴ്ത്തുകയാണ്.നിലന്പൂർ നഗരസഭ പരിധിയിൽ 700…
Read MoreCategory: Kozhikode
ചെന്നൈയിൽ നിന്നു നടന്നും ലോറിയിലുമായി നാട്ടിലെത്തിയ യുവാവിന് കോവിഡ്; ഇയാൾ മലപ്പുറം ജില്ലയിൽ പ്രവേശിച്ചിട്ടില്ലെന്നു കളക്ടർ
മലപ്പുറം: ലോക്ക് ഡൗണ്‍ നിലനിൽക്കെ ചെന്നൈയിൽ നിന്നു ചരക്കു വാഹനങ്ങളിലും കാൽനടയായും സംസ്ഥാന അതിർത്തി കടന്നു പാലക്കാട്ടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കോവിഡ് -19 സ്ഥിരീകരിച്ചു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ പതിനെട്ടുകാരനാണ് രോഗബാധ. ഇയാൾ മലപ്പുറം ജില്ലയിൽ പ്രവേശിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. ചെന്നൈയിലെ ജ്യൂസ് കടയിൽ ജോലിക്കാരനായ ഈ യുവാവ് ഒതുക്കുങ്ങലിലെ വീട്ടിൽ നിന്നു ജനുവരി 18ന് ചെന്നൈയിലേക്കു പോയതാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്നു കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയിൽ നിന്നു ചരക്കു വാഹനങ്ങളിലും കാൽനടയായുമാണ് ഇയാൾ അതിർത്തി കടന്നത്. ഇതിനിടെ ഏപ്രിൽ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പോലീസിന്റെ പിടിയിലായി. 18 ന് തന്നെ പോലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ…
Read Moreകൊറോണയിൽ തട്ടി നിലമ്പൂരിൽ തേക്ക് വിൽപ്പന ; സർക്കാർ ഖജനാവിലേക്കുള്ള കോടികളുടെ വരുമാനം നിലച്ചു
നിലന്പൂർ: തേക്ക് തോട്ടങ്ങളിൽ നിന്ന് ഡിപ്പോകളിൽ എത്തിയ തടികൾ അട്ടിവെയ്ക്കാനാകാത്ത അവസ്ഥയിൽ. സർക്കാരിന് ഓരോ മാസവും കോടികളുടെ വരുമാനം ലഭിച്ചിരുന്ന വനം വകുപ്പിന്റെ തടിഡിപ്പോകളിലെ തേക്കുതടികളുടെ വിൽപ്പന കൊറോണയുടെ ഭാഗമായി നടപ്പിലാക്കിയ ലോക് ഡൗണിൽ കുടുങ്ങി കിടക്കുന്നു. കോടികൾ മുടക്കി സർക്കാർ തേക്കു തടികൾ ലേലത്തിലെടുത്ത വ്യാപാരികളും തടികൾ വിറ്റഴിക്കാനാകാതെ പ്രതിസന്ധിയിലായി. പാലക്കാട് ടിന്പർ ഡിവിഷന് കീഴിലുള്ള നിലന്പൂർ, നെടുങ്കയം ഡിപ്പോകളിലായി 10,000 ഘനമീറ്ററോളം തടികളാണ് കെട്ടിക്കിടക്കുന്നത്. ലോക് ഡൗണിന് ശേഷം ഏപ്രിൽ 15 മുതൽ ലേലം പുനരാംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തേക്ക് വ്യാപാരികളും വനം വകുപ്പ് അധികൃതരും. എന്നാൽ മേയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടിയതോടെ വീണ്ടും തേക്ക് ലേലങ്ങൾ നീളുകയാണ്. നിലന്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ എടവണ്ണ റെയ്ഞ്ചി ലെ എടക്കോട് സ്റ്റേഷൻ പരിധിയിലെ 1957 കുറ്റിമണ്ണ, 1957 പാലക്കടവ് തേക്കു പ്ലാൻന്േറഷനുകളിൽ നിന്നുമായി…
Read Moreകോവിഡ് 19: പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പ് അവസാനക്കുന്നു; സാമ്പിളുകളുടെ പരിശോധന ഇനി മഞ്ചേരിയിലും
മലപ്പുറം: കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള റിയൽ ടൈം പൊളിമറൈസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) പരിശോധനാ ലബോറട്ടറി മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു പ്രവർത്തനം ആരംഭിക്കും. ഇതുവരെ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിനെയാണ് കോവിഡ് പരിശോധനക്കായി ജില്ലാ ആരോഗ്യ വിഭാഗം ആശ്രയിച്ചിരുന്നത്. ലാബിനു ഐസിഎംആറിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സംശയിക്കുന്നവരുടെ പരിശോധനാ ഫലങ്ങൾ വേഗത്തിൽ ലഭ്യമാകും. ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ റിയൽ ടൈം റിവേഴ്സ് ട്രാൻസ്ക്രിപ്റ്റേസ് പിസിആർ മെഷീനിലൂടെയാണ് പരിശോധന നടത്തുന്നത്. നാലു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ദിവസം 100 മുതൽ 150 സാന്പിളുകൾ വരെ ലാബിൽ പരിശോധന നടത്താനാകും. ആറ് ലാബ് ടെക്നീഷ്യൻമാരെയാണ് കോവിഡ് പരിശോധനയ്ക്കു മാത്രം നിയോഗിച്ചിരിക്കുന്നത്. ഇവർ…
Read Moreകോഴിക്കോടും മലപ്പുറവും ചുവപ്പിൽ തന്നെ ; നിയന്ത്രണങ്ങളും ജാഗ്രതയും തുടരണം: മന്ത്രി ടി.പി. രാമകൃഷ്ണന്
കോഴിക്കോട്: കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയന്ത്രണങ്ങളും ജാഗ്രതയും തുടരേണ്ടതുണ്ടെന്നും ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് ആവശ്യമാണെന്നും മന്ത്രി ടി.പി രാമകൃഷ്ണന്. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂ. കോവിഡിന്റെ ഫലപ്രദമായ പ്രതിരോധത്തിന് എല്ലാ വകുപ്പുകളും ടീമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ കിറ്റുകളുടെ വിതരണത്തില്‍ ജില്ലയില്‍ ഹോട്ട്സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്. കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ചികിത്സിക്കാന്‍ വിപുലമായി ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ആശങ്കയുടെ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ സാംബശിവ റാവു, എഡിഎം റോഷ്നി നാരായണന്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) ഷാമിന്…
Read Moreആശങ്ക ഒഴിവായി! മരിച്ച നവജാത ശിശുവിനും യുവാവിനും കോവിഡില്ല; നാട്ടുകാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക ഒഴിവായി…
നാദാപുരം : നവജാത ശിശുവിനും യുവാവിനും കോവിഡില്ല. നാട്ടുകാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക ഒഴിവായി. നാദാപുരം പഞ്ചായത്തിലെ ചിയ്യൂരിലെ നവജാത ശിശുവിന്റെ മരണമാണ് ആശങ്കക്കിടയാക്കിയത്. കഴിഞ്ഞ ദിവസമാണ് 40 ദിവസം പ്രായമായ കുഞ്ഞിന്റെ ആകസ്മിക മരണം. 14-ന് രാത്രിയിലാണ് അസുഖത്തെ തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ കുട്ടിയുടെ മരണം സംഭവിച്ചു. ഡോക്ടർമാർ കുട്ടിയുടെ കുടുംബ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ അമ്മയുടെ സഹോദരൻ ഗൾഫിൽ നിന്ന് വന്നതാണെന്നും ഇദ്ദേഹം മതിയായ ജാഗ്രത പുലർത്തിയോയെന്ന സംശയം ഉയർന്നത്. പ്രവാസി യുവാവിനെ ഐസലേഷനിലേക്ക് മാറ്റുകയും വീട്ടിലുള്ള മുഴുവൻ പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ച് രക്തസാമ്പിൾ ശേഖരിക്കുകയും ചെയ്തു. വീട്ടുകാരോട് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ച കുട്ടിയുടെ മൃതദേഹം പരിശോധന ഫലം വരുന്നത് വരെ മെഡിക്കൽ കോളജ് മോർച്ചറിയിൽ…
Read Moreവിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കൻ അറസ്റ്റിൽ; ലോക്ഡൗണിന്റെ ഭാഗമായി സ്കൂളടക്കുന്നതിന് മുമ്പായിരുന്നു സംഭവം…
മലപ്പുറം: വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കിഴക്കേ ചാത്തല്ലൂർ തച്ചറായി ആലിക്കുട്ടി (56) ആണ് അറസ്റ്റിലായത്. പ്രധാനാധ്യാപകന്റെ പരാതിയിലായിരുന്നു അറസ്റ്റ്. എൽപി സ്കൂളിലെ മൂന്ന് വിദ്യാർഥിനികൾ സമീപത്തെ പള്ളിയിൽ നമസ്കരിക്കാനെത്തിയ സമയത്ത് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. ലോക്ഡൗണിന്റെ ഭാഗമായി സ്കൂളടക്കുന്നതിന് മുമ്പായിരുന്നു സംഭവം. വിദ്യാർഥിനികൾ അധ്യാപികമാരോട് സൂചിപ്പിക്കുകയും അവർ പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നു. സംഭവം നടന്നിട്ട് ദിവസങ്ങളായിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഇ മെയിൽ മുഖേന പ്രധാനാധ്യാപകൻ എടവണ്ണ പോലീസിൽ പരാതി നൽകിയത്. ലോക് ഡൗണായതിനാലും താൻ സ്വയം നിരീക്ഷണത്തിലായതിനാലുമാണ് പരാതി വൈകിയതെന്ന് പ്രധാനാധ്യാപകൻ പറയുന്നു.
Read Moreലോക്ക്ഡൗണ്മൂലമുള്ള പരിമിതികൾക്കിടയിലും ജയിംസിന്റെ സമരവീര്യം ജ്വലിക്കുകയാണ്…! കളക്ടർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു റിപ്പോർട്ട് സമർപ്പിച്ചു
കൽപ്പറ്റ:വനം വകുപ്പ് അന്യായമായി പിടിച്ചെടുത്ത കൃഷി ഭൂമി തിരികെ ആവശ്യപ്പെട്ടു കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബാംഗം കെ.കെ. ജെയിംസ് കോവിഡ് കാലത്തും വയനാട് കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം തുടരുന്നു. ലോക്ക്ഡൗണ്മൂലമുള്ള പരിമിതികൾക്കിടയിലും ജയിംസിന്റെ സമരവീര്യം ജ്വലിക്കുകയാണ്. 2015 ഓഗസ്റ്റ് 15നു ആരംഭിച്ച സത്യഗ്രഹം ഇന്നലെ 1708 ദിവസം പിന്നിട്ടു. നീതി നടപ്പിലാകുന്നതുവരെ സമരം തുടരുമെന്നു ജയിംസ് പറഞ്ഞു. കാഞ്ഞിരങ്ങാട് വില്ലേജിൽ അവകാശപ്പെട്ട 12 ഏക്കർ കൃഷിഭൂമി തിരികെ തരികയോ അല്ലെങ്കിൽ ഭൂമിയുടെ കന്പോളവില ലഭ്യമാക്കുകയോ ചെയ്യണമെന്ന നിലപാടിലാണ് ജയിംസ് ഉൾപ്പെടെ കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല ഏപ്രിൽ ആറിനു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 10നു മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ഉന്നതതല യോഗം ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങളിൽ ജയിംസ്, തോമസ് എന്നിവരെ നേരിൽക്കേട്ടതിനുശേഷമാണ്…
Read Moreകഷ്ടപ്പാട് കണ്ട് മനസിലാക്കി! പൊരി വെയിലില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ജ്യൂസും കുടിവെള്ളവുമായി യുവതി
മുക്കം: പൊരി വെയിലില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് നിത്യവും ജ്യൂസും കുടിവെള്ളവും നല്കി മാതൃകയായി യുവതി. മുക്കം വലിയ പറമ്പിലെ സലീനയാണ് ജനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസുകാര്‍ക്ക് ആശ്വാസവുമായെത്തിയത്. ലോക്ഡൗണില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. കടുത്ത വെയില് വകവയ്ക്കാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. കടകള്‍ ഒന്നും തുറക്കാത്തതിനാല്‍ ഇവര്‍ക്ക് കുടിവെള്ളമോ ഒന്നും ആവശ്യത്തിന് കിട്ടിയിരുന്നില്ല. ഒരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പോലീസുകാരുടെ കഷ്ടപ്പാട് കണ്ട് മനസിലാക്കിയാണ് സലീന ഈ പ്രവൃത്തിക്ക് ഇറങ്ങിയത്. തുടര്‍ന്ന് ജ്യൂസും കുടിവെള്ളവുമായി ടൂവീലറില്‍ എത്താന്‍ തുടങ്ങി. സലീനയുടെ ഈ പ്രവൃത്തി ഏറെ ആശ്വാസകരമാണെന്നാണ് പോലീസുകാര്‍ പറയുന്നത്. രാവിലെ 10 മണി മുതല്‍ ജ്യൂസുമായി സലീന ഇറങ്ങും. എരഞ്ഞിമാവ്, മുക്കം, അഗസ്ത്യമുഴി, കുറ്റിപ്പാല, മുക്കം കടവ് പാലം, സംസ്ഥാന പാതയിലെ മുക്കം പാലം എന്നിവിടങ്ങളിലെത്തിയാണ് ജ്യൂസ് നൽകുക . ലോക്ഡൗണ്‍…
Read Moreജാഗ്രതയോടെ, തിരക്ക് നിയന്ത്രിക്കാൻ പാളയം പച്ചക്കറി മാര്‍ക്കറ്റ് ബസ്സ്റ്റാന്‍ഡിലേക്ക് മാറ്റി
കോഴിക്കോട്: കോവിഡ് -19 നിയന്ത്രണങ്ങള്‍ക്കിടെ പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ പാളയം പച്ചക്കറി മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി. മാര്‍ക്കറ്റിലെ ഉന്തുവണ്ടികള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡിലേക്ക് മാറ്റുകയും മാര്‍ക്കറ്റിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ ഇറക്കിവയ്ക്കാനും സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ വളരെയധികം തിരക്ക് അനുഭവപ്പെട്ടത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സൗകര്യപ്രമായ രീതിയില്‍ ബസ്്റ്റാന്ഡ് പച്ചക്കറി വില്‍ക്കാനായി ഉപയോഗപ്രദമാക്കിയത്. ലോക്ക്ഡൗണ്‍ ലംഘകരെ കണ്ടെത്താനായി ഇവിടെ പോലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
Read More